❤️അസുരപ്രണയം❤️: ഭാഗം 38

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

അവള് അച്ചുവിന്റെ അനിയത്തി അല്ലെ.... അല്ലാ..... മാളു അച്ചുവിന്റെ സ്വന്തം അനിയത്തി അല്ല... മാളുവെന്റെയും ശാരിയുടെയും മോളുമല്ല.... അവനൊരുനിമിഷം തന്റെ കേൾവിശക്തി നഷ്ടപ്പെട്ടതുപോലെ തോന്നി..... അങ്കിൾ.... എന്താ പറഞ്ഞത്, എനിക്ക് മനസിലായില്ല..... അതേ.... സത്യമാണ്..... ഞങ്ങൾക്ക് രണ്ടുമക്കൾ ഉണ്ടായിരുന്നു..... രണ്ടുപേരും ഒരുമിച്ചായിരുന്നു.... അവർക്ക് രണ്ടു വയസുള്ളപ്പോൾ ആണ് ഞങ്ങള് മൂകാംബിക പോയത്, തിരിച്ചു വരുമ്പോൾ ഒരു ആക്‌സിഡന്റ്.... അമ്മു പുറത്തേക്ക് തെറിച്ചുവീണു അടുത്തുള്ള പോസ്റ്റിൽ ചെന്ന് തലയടിച്ചു, അപ്പോൾ തന്നെ....... അച്ചുവിന് ചെറിയ പരിക്കുകൾ ഉണ്ടായിരുന്നു.... അതുകഴിഞ്ഞു വീട്ടിൽ വന്നപ്പോൾ അച്ചു ആകെ മാറി,രണ്ടുവർഷം ആണെങ്കിലും അവര് എപ്പോഴും ഒരുമിച്ചു ആയിരുന്നല്ലോ അതിന്റ ഒറ്റപ്പെടൽ ആണെന്ന് ഡോക്ടർ പറഞ്ഞു.....ശാരിയ്ക്ക് ആക്‌സിഡന്റിൽ പിന്നെ കൺസീവ് ചെയ്യാൻ പറ്റില്ലായിരുന്നു....അങ്ങനെയാണ് ഞങ്ങള് ഒരു ഓർഫനെജ് വിസിറ്റ് ചെയ്യുന്നത്.... അവിടെ അച്ചുവിന്റെ അതേ പ്രായത്തിലുള്ള മാളുവിനെ കണ്ടപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല..... അയാള് പറഞ്ഞു നിർത്തിയതും ശ്രീ നെറ്റിച്ചുളിച് നിൽക്കുന്നതാണ് കാണുന്നത്....

ഈ കാര്യം അച്ചുവിന് അറിയോ... ഇല്ല, ഈയൊരു നിമിഷംവരെ അച്ചു ഇതറിഞ്ഞിട്ടില്ല... അപ്പോൾ മാളുവിന് അറിയോ..... ഉം.... അറിയാം...... ഞങ്ങളായിട്ട് അറിയിച്ചതല്ല.... ഒരിക്കൽ ഒരു സിറ്റുവേഷനിൽ എനിക്ക് അത് അഡ്വക്കേറ്റിനോട് പറയേണ്ടതായി വന്നു.... അതൊരിക്കലും മാളു കേൾക്കുമെന്ന് സ്വപ്നത്തില്കൂടെ കരുതിയില്ല..... അവള് അന്ന് പൊട്ടിക്കരഞ്ഞു റൂമികയറി കതകടച്ചു.... അന്ന്. അച്ചു ബാംഗ്ലൂർ ആണ്.... അന്ന് ഞാനും ശാരിയും എത്രയൊക്കെ വിളിച്ചിട്ടും അവള് ഞങ്ങളെ കാണാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല....രണ്ടുമൂന്നു ദിവസത്തേക്ക് അങ്ങനെ ആയിരുന്നു.... പിന്നെ അവള് തന്നെ ഞങ്ങളോട് വന്നു സംസാരിച്ചു അങ്ങനെ ബീഹെവ് ചെയ്തതിന് സോറിയൊക്കെ പറഞ്ഞു..... ഒപ്പം ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളൂ അച്ചു ഒരിക്കലും ഇത് അറിയരുതെന്ന്.... അത് ശരിയാണെന്ന് എനിക്കും തോന്നി.... കാരണം അത് അച്ചുവിനെയും വേദനിപ്പിക്കും...... എന്നാൽ.... ഞാൻ മോനോട് പറഞ്ഞില്ലേ അച്ചുവിന് ആക്‌സിഡന്റ് ഉണ്ടായതും അപസ്മാരം... മ്മ്....

അന്ന് മാളു കൂടെയുണ്ടായിരുന്നിട്ടുപോലും അവൾക്കൊരു പോറലുപോലും പറ്റിയില്ല.... ഞാനത് കാര്യമാക്കിയില്ല അന്ന് അച്ചുവിന്റെ ആ ഒരു കണ്ടീഷനെ കുറിച്ചുമാത്രമേ ഞാൻ ഓർത്തുള്ളു..... പിന്നീടെപ്പോഴോ അഡ്വക്കേറ്റ് ഈയൊരു കാര്യം പറഞ്ഞപ്പോൾപോലും ഞാനത് പാടെ തള്ളിക്കളഞ്ഞു... ഇപ്പോൾ അച്ചു ഇതൊക്കെ പറഞ്ഞപ്പോ..... എനിക്കറിയില്ല ഹരി എന്താ വേണ്ടതെന്നു.....അച്ചുവിന് ഒന്നും പറ്റരുത്, എന്റെ ഒരാളുടെ അശ്രദ്ധ കാരണമാ അമ്മു..... അച്ചു പോയാൽ.... ഏയ്‌.... അങ്കിൾ.... അങ്ങനെ ഒരു കാര്യം തമാശയ്ക്കുപോലും ആരും പറയുന്നത് എനിക്കിഷ്ടമല്ല...... എനിക്കറിയാം അങ്കിളിന്റെ മെന്റൽ സ്റ്റാറ്റസ്..... പേടിക്കണ്ട അച്ചൂന് ഒന്നും പറ്റില്ല..... അവളെന്റെ ജീവനാ, വിട്ടുകൊടുക്കില്ല ആർക്കും ഞാൻ.... ഡോണ്ട് വറി.... അയാളെ ആശ്വസിപ്പിക്കുംവിധമാണ് അവൻ സംസാരിക്കുന്നത്, ആ വാക്കുകളിൽ എന്തോ ദേവനും വിശ്വാസം തോന്നി..... മോനേ ഹരി... ഞാൻ പറഞ്ഞ ഈ കാര്യങ്ങൾ ഒരിക്കലും ഞാനല്ലാതെ വേറാരും അറിയില്ല, അതോർത്ത് ടെൻഷൻ ആവേണ്ട..... ഓക്കേ.... ദേവൻ റൂമിൽനിന്നിറങ്ങിയപ്പോൾ കണ്ട് ടെൻഷനായി ഡേവിഡിന്റെ അടുത്തിരിക്കുന്ന അച്ചുവിനെ....

അച്ഛാ.... ശ്രീയേട്ടൻ... ഞാനിവിടെയുണ്ട്... ഞങ്ങള് മരുമോനും അമ്മായിഅച്ഛനും സെറ്റായി അതോർത്ത് എന്റെ പൊണ്ടാട്ടി പേടിക്കണ്ട...... മോളേ... അച്ചൂ... ഞങ്ങള് വീട്ടിലേക്ക് പോവാണ്... മോളും ഹരിയും പിന്നെ ഒരു ദിവസം വാ.... ഇവന് മാറിയിട്ട്.... ഓക്കേ.... അവര് സംസാരിക്കുമ്പോഴാണ് മാളു വന്നത്... അച്ചു നമ്മള് പോവല്ലേ.... ഇല്ല മാളു.... അച്ചു വരുന്നില്ല, ഹരിയ്ക്ക് വയ്യാതിരിക്കുമ്പോൾ ഇവളെ കൂട്ടുന്നത് ശരിയല്ല..... അതെന്താ... നീ വാ അച്ചു..... മാളു..... ശബ്ദത്തിൽ അയാള് വിളിച്ചതും അവള് അച്ചുവിന് നേരെ നീട്ടിയ കൈ പിൻവലിച്ചു..... മാളു അമ്മയെയും കൂട്ടി കാറിലിരിക്ക്... നമുക്ക് പോവാം..... അച്ഛാ അങ്ങനെയാണെങ്കിൽ മാളു ഇവിടെ നിന്നോട്ടെ..... അതുകേട്ടപ്പോൾ ഡേവിഡിന് അച്ചുവിന്റെ കാലുവാരി നിലത്തടിക്കാനാണ് തോന്നിയത്.... അവനതിനു പകരമായി അവളുടെ തലയ്ക്കു അടിച്ചു..... എടീ അച്ചു നിനക്കിത്രയ്ക്ക് വിവരമില്ലേ .... ദേഷ്യത്തോടെ അവൻ ചോദിച്ചതും അച്ചു നെറ്റിച്ചുളിച്ചു... വേറെയൊന്നുമല്ല... ഇവിടെയിപ്പോൾ രാഹുലിന് വയ്യ... ഹരിയ്ക്കും.... ഇവിടെയുള്ളവരുടെ കാര്യങ്ങൾ കൂടെ നീ നോക്കണം.... മാളു നിന്റെ സിബ്ലിങ് ആണ്.... ബട്ട്‌..... ഓപ്പൺ ആയി പറയാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ടുണ്ട്... I

ഹോപ്‌ നിനക്ക് മനസിലാകും എന്ന്... ഡേവിഡ്... ഞാൻ അല്ലെങ്കിലും ഇവിടെ സ്ഥിരതാമസത്തിനു വന്നതല്ല..... പോവാൻ തന്നെയാ വന്നത്..... പിന്നെ ഇത് ഞങ്ങളുടെ കുടുംബകാര്യമാണ്... നീയെന്തിനാ ഇതിൽ ഇടപെടുന്നത്..... എന്റെ ബെസ്റ്റിയാണ് അച്ചു.... അവളുടെ കാര്യത്തിൽ ഞാൻ ഇടപെടും.... ഹരിയ്ക്ക് ഇഷ്ടമല്ലെങ്കിൽപോലും അതുചെയ്യും......നിനക്കതിനു ബുധിമുട്ടുണ്ടെങ്കിൽ ചെവിയുംപൊത്തി ഏതേലും മൂലയ്ക്ക് ചുരുണ്ടോ.... അതിന് മറുപടി പറയാതെ അവള് ദേഷ്യത്തിൽ തിരിഞ്ഞു നടന്നു.... ഡേവിച്ച എന്തിനാ അവളോട് ഇങ്ങനെ..... എനിക്ക് തോന്നിയിട്ട്. ഒന്ന് പോടീ.... അവൻ അതുപറഞ്ഞു റൂമികയറി കതകടച്ചു...... ഹരി... എല്ലാം പറഞ്ഞപോലെ... ഞങ്ങളിറങ്ങാ..... മോളെ അച്ചു... ഹരിയുടെ കാര്യങ്ങൾ ശ്രദ്ധിക്കണം... ഓക്കേ.... ഉം .... അച്ചു ഇതിനിടയിൽ കുറെ മാളുവിനോട് സംസാരിക്കാൻ നോക്കിയെങ്കിലും അവള് മൈൻഡ് ചെയ്തില്ല ആ വിഷമത്തിൽ ഒരു മൂലയിൽ ചടഞ്ഞുകൂടിയിരിക്കുകയാണ് അച്ചു..... ശ്രീ വന്നു അവളുടെ അടുത്തിരുന്നതൊന്നും അറിഞ്ഞിട്ടില്ല..... എടീ അച്ചൂ..... ഡീ... ഉം.... എന്താ... എന്താ ഇവിടെ ഇങ്ങനെ ഇരിക്കുന്നത്.... മാളു പോയിട്ട്..... അച്ചു..... എടീ..... എനിക്കറിയണം ഞാൻ ആണോ മാളു ആണോ നിനക്ക് വലുത്....

പ്ലീസ് ശ്രീയേട്ടാ... അതൊഴിവാക്ക്..... ശ്രീയേട്ടാ... നമുക്ക് കുറച്ചു നേരം കിടക്കാം എനിക്ക് തന്നെ കെട്ടിപിടിച്ചു കിടക്കാൻ തോന്നുവാ.... പിന്നെന്താ... എടുത്തു നടക്കണം എന്നുണ്ട് ബട്ട്‌ അറിയാലോ കയ്യിന്റെ അവസ്ഥ..... അവൻ എണീറ്റുകൊണ്ട് പറഞ്ഞതും അവള് അവന്റെ കവിളിൽ പിച്ചിക്കൊണ്ട് അകത്തേക്ക് ഓടി..... ഒപ്പം അവനും..... അയ്ശു കുറച്ചു ലേറ്റ് ആയാണ് വന്നത്.... ഒന്ന് ഫ്രഷായി ലാപുമെടുത്ത് ഗാർഡനിൽ വന്നിരുന്നത് ഡേവിഡിന്റെ അടുത്തയാണ്..... ഡേവിഡ് ഫോൺ ചെയ്ത് നടക്കുകയായതിനാൽ അവള് വന്നവിടെ ഇരുന്നത് അറിഞ്ഞില്ല..... കുറച്ചു കഴിഞ്ഞ് നോക്കുമ്പോഴാണ് അത് കാണുന്നത്.... എടീ..... എടീ പോടീ എന്നൊക്കെ വീട്ടിലുള്ളവരെ ചെന്നുവിളിക്ക്, എനിക്ക് ഒരു പേരുണ്ട്.... അഷ്മിയ, അതുവിളിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ കാൾ മി അയ്ശു.. ഓക്കേ..... Not ഓക്കേ.... എനിക്ക് ഈ രണ്ട് പേരും ഇഷ്ടമായില്ല..... ആണോ.... കണക്കായിപ്പോയി ... അലവലാതി.... ഓഹ്... നിങ്ങള് കുടുംബത്തിലുള്ളവർ പരസ്പരം അലവലാതി എന്നാണോ വിളിക്കാറ്.... അല്ല ഇടയ്ക്കിടെ പറയുന്നതുകൊണ്ട് ചോദിച്ചതാ..... അവള് പല്ലുകടിച്ചു അവനെ നോക്കി...

താൻ എന്തിനാ ഇങ്ങോട്ട് എഴുന്നള്ളിയത് എന്നെ ശല്യം ചെയ്യാനോ..... ചുണ്ടുകോട്ടി അയ്ശു ചോദിച്ചതും ഡേവിഡ് കൈകെട്ടികൊണ്ട് അവളെനോക്കി.... അത് ഞാൻ അങ്ങോട്ട്‌ ചോദിക്കേണ്ട ചോദ്യമല്ലേ.... ഞാനാണ് ആദ്യം ഇവിടെ വന്നിരുന്നത്, പിന്നെ നീയെന്തു കാര്യത്തിനാ ഇങ്ങോട്ട് കെട്ടിയൊരുങ്ങിവന്നത്..... എന്താ വരുമ്പോൾ വീട്ടിൽ നിന്നും കൊണ്ടുവന്നതാണോ ഈ സ്ഥലം... നീയും വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ലല്ലോ..എനിക്ക് കുറച്ചു ഇമ്പോര്ടന്റ്റ്‌ മെയിൽസ് അയക്കാനുണ്ട്... Its വെരി കോൺഫിഡൻഷ്യൽ thats വൈ i'm ഹിയർ.... ഓക്കേ... എനിക്ക് ഒരു കേസ് നോക്കാനുണ്ട്, അതും ഇമ്പോര്ടന്റ്റ്‌ ആണ്.... മനുഷ്യജീവൻ വച്ചുള്ള കളിയാ.... അതിന് തന്റെ ഒണക്ക മെയിൽനേക്കാൾ ഇമ്പോര്ടൻസ് ഉണ്ട്.... മനസിലായോ.... ഓഹ് അങ്ങനെ.... അവളുടെ അടുത്തായിരുന്നതും അവള് ചാടി എണീറ്റു... എടോ.തന്നോട് ഞാൻ പറഞ്ഞില്ലേ..... ഒന്ന് പോടീ.. ഞാൻ ഇവിടെയിരിക്കും, നിനക്കും വേണമെങ്കിൽ ഇരിക്കാം.... ഓക്കേ.... അവനെ പുച്ഛിച്ചു അവള് അടുത്തിരുന്നു...... തന്നെ ഞാൻ എടുത്തോളാമെടോ.... പൊങ്ങുമെന്ന് തോന്നുന്നില്ല അമ്മച്ചി..... അമ്മച്ചി എന്ന് തന്റെ പെണ്ണുമ്പിള്ളയെ ചെന്ന് വിളിയെടാ തടിയാ.....

പോടീ പോടീ തരത്തിൽ പോയി കളിക്ക്, ഇങ്ങോട്ട് കളിച്ചാൽ നിന്റെ അടപ്പ് ഞാൻ ഊരും...... എന്നാലും അമ്മച്ചീടെ ആ രാവിലത്തെ നിൽപ്പ് കണ്ട് എന്റെ കിളി മൊത്തം പോയിട്ടോ...... അയ്യേ...... ഛെ..നാണക്കേട് ആയല്ലോ.... ആ സംഭവം ഓർമ വന്നതും അവള് വല്ലാതായി..... എന്തുപറ്റി നാവ് ഇറങ്ങിപ്പോയോ ... താൻ പോടോ... ഞാൻ ഇവിടുന്ന് എണീക്കാണ്.... താൻ തന്നെ ഇവിടെയങ് വിസ്തരിച്ചിരിക്ക് അല്ല പിന്നെ ... ദേഷ്യത്തിൽ അവളുടെ ലാപ്പും എടുത്തു അവള് അവിടുന്ന് പോന്നതും ഡേവിഡ് ചിരിച്ചോണ്ട് കഴുത്തിളക്കി തന്റെ ജോലിയിൽ ഏർപ്പെട്ടു.... ശ്രീയുടെ നെഞ്ചിലാണ് അച്ചു... ശ്രീയേട്ടാ.... ശ്രീ... കൊഞ്ചലോടെ വിളിച്ചതും അവൻ മൂളി..... അതേ... നേരത്തെ എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞില്ലേ... എന്തായത്... എന്ത്... എപ്പോൾ പറഞ്ഞു... നേരത്തെ അങ്കിളിന്റെ എന്തോ കാര്യം... നിങ്ങൾക്കിടയിലുള്ള റിയൽ പ്രോബ്ലം..... അവൻ മറുപടി പറയാതെ ഇടംകൈകൊണ്ട് അവളുടെ മുടിയിലൂടെ വിരലോടിച്ചു...... ശ്രീയേട്ടാ..... ഡീ ദച്ചൂ..... പറയാം..... ബട്ട്‌ ഈ കാര്യം മറ്റാരും അറിയരുത്..... അറിഞ്ഞാൽ പിന്നെ നമ്മള് തമ്മിൽ ഒന്നും ഉണ്ടാവില്ല... അത്രയ്ക്ക് സീരിയസ് ആണോ.... യെസ്...... എന്താന്ന് പറാ.... ഞാൻ ആരോടും പറയില്ല... ഓക്കേ.... പിന്നെ , നിനക്കെല്ലാം മാളുവിനോട് പറയുന്ന ഒരു സ്വഭാവമുണ്ട്, അങ്ങനെയെങ്ങാനും ചെയ്‌താൽ കൊന്നുകളയും ഞാൻ നിന്നെ..... ശരി..സമ്മതിച്ചു.......

അങ്ങേര് us ആയിരുന്നല്ലോ...ഇടയ്ക്ക് എന്തോ ഒരു ആവശ്യത്തിന് ഞാൻ ഇൻഫോം ചെയ്യാതെ അങ്ങോട്ട്‌ പോയി.....പതിവുപോലെ ഞാൻ റൂമിലേക്ക് കയറിചെന്നപ്പോൾ കണ്ടു ഒരു ലേഡീയെ..... എന്നെ ആ സമയത്ത് അവിടെ കണ്ടപ്പോൾ അങ്ങേർക്കുണ്ടായ പതർച്ചയിൽനിന്നും കാര്യങ്ങൾ ഊഹിക്കാൻ എനിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല..... അത് അങ്ങേരുടെ മിസ്ട്രെസ് ആണ്..... അവര് തമ്മിൽ ഇപ്പോൾ റിലേഷൻ ഉണ്ടോ എന്നൊന്നും എനിക്കറിയില്ല..... ബട്ട്‌, ആ ഒരു ഇൻസിഡന്റ് അത്.... എങ്ങനെയാ ഞാനതു നിന്നോട് എക്സ്പ്ലൈൻ ചെയ്യുക...... അമ്മയോട് എനിക്കത് പറയാൻ അറിയാഞ്ഞിട്ടല്ല, ബട്ട്‌ ആ പാവത്തിന്റെ മനസ്സിൽ ദൈവത്തിന് തുല്യമാണ് ആ മനുഷ്യൻ.... ആ ആളോട് ഞാൻ എങ്ങനെ ഇതുപറയും...... വേറൊരാളോട് ഞാൻ എന്താ പറയേണ്ടത്, എന്റെ അച്ഛന് എക്സ്ട്രാ മരിറ്റാൽ റിലേഷൻ ഉണ്ടെന്നോ..... അതില്പിന്നെ ഞങ്ങള് തമ്മിലുള്ള ആ ഒരു ബന്ധം ഇങ്ങനെയാ, അത് പുതുക്കാൻ എനിക്ക് താല്പര്യം ഇല്ല...... എടീ നമ്മള് തമ്മിൽ മിണ്ടാതിരുന്നപ്പോൾ പോലും നിന്നെയല്ലാതെ മറ്റൊരു പെണ്ണിനെക്കുറിച്ചു ഞാൻ ഇതുവരെ സ്വപ്നത്തിൽപോലും നിനച്ചിട്ടില്ല... എന്നെ പൊക്കി പറയുകയല്ല.... ബട്ട്‌..... എനിക്കറിയില്ല..... എടീ.... നീയെന്താ ഒന്നും മിണ്ടാത്തത്..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story