❤️അസുരപ്രണയം❤️: ഭാഗം 39

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

എടീ നമ്മള് തമ്മിൽ മിണ്ടാതിരുന്നപ്പോൾ പോലും നിന്നെയല്ലാതെ മറ്റൊരു പെണ്ണിനെക്കുറിച്ചു ഞാൻ ഇതുവരെ സ്വപ്നത്തിൽപോലും നിനച്ചിട്ടില്ല... എന്നെ പൊക്കി പറയുകയല്ല.... ബട്ട്‌..... എനിക്കറിയില്ല..... എടീ.... നീയെന്താ ഒന്നും മിണ്ടാത്തത്.... അവളുടെ മൂളലുകൾ ഒന്നുമില്ലാതിരുന്ന കാരണം അവൻ ചോദിച്ചു.... ഒന്നുല്ല ശ്രീയേട്ടാ.... ഒരുപക്ഷെ ശ്രീയേട്ടന്റെ തെറ്റിദ്ധാരണ ആയിരുന്നെങ്കിലോ... എങ്ങനെ എനിക്ക് മനസിലായില്ല.... വാട്ട്‌ യു മീൻ..... അവള് എണീറ്റിരുന്നു അവനെ നോക്കി.... അതായത്, ശ്രീയേട്ടൻ കണ്ടെന്നുള്ളത് സത്യം, ഒരുപക്ഷെ അവരവിടെ വേറെ എന്തിനെങ്കിലും വന്നതാണെങ്കിലോ.... ശ്രീയേട്ടന്റെ ആ ഭാവം കണ്ടപ്പോൾ ഒരുപക്ഷെ അങ്കിളിന് കാര്യങ്ങൾ പറയാൻ സാവധാനവും അവസരവും ഇല്ലാത്തതുകൊണ്ടാണെങ്കിലോ...... അവള് പറഞ്ഞതും അവൻ നെറ്റിച്ചുളിച് അവളെ നോക്കി... എടീ.... അങ്ങനെ ആവോ..... എന്റെ ഊഹം പറഞ്ഞതാ, ശ്രീയേട്ടൻ ഒരിക്കൽപോലും ഇതെക്കുറിച്ചു സംസാരിച്ചില്ലേ... ഇല്ലെന്നവൻ തലയാട്ടി.... ശ്രീയേട്ടാ.... സംസാരിക്കയിരുന്നില്ലേ.... സംസാരിക്കാം..... ഉടനെ, ഇപ്പോൾ തന്നെ ഒരുപാട് വൈകി.... ഇനിയും വൈകിയാൽ കാര്യങ്ങൾ കൂടുതൽ കംപ്ലിക്കേറ്റഡ് ആവും.....

അവനവളുടെ കൈപിടിച്ച് തന്റെ കവിളിൽ വച്ചു.... ഡീ നിനക്ക് കുറച്ചൂടെ മുൻപേ എന്നെ കെട്ടായിരുന്നില്ലേ..... ഏഹ്.... നിങ്ങൾക്ക് പ്രാന്തായോ.... പിന്നാലെ ശ്രീയേട്ടാ ചക്കരെ മുത്തേ പൊന്നേ എന്നൊക്കെ പറഞ്ഞു വന്നപ്പോൾ ഒടുക്കത്തെ ജാഡ ആയിരുന്നില്ലേ, എന്നിട്ടിപ്പോൾ ഒരു ചോദ്യം..... ഒരെണ്ണം അങ്ങ് തന്നാലുണ്ടല്ലോ..... കൊഞ്ചിക്കൊണ്ടുള്ള ആ സംസാരം കേട്ടതും അവനവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു.... അതില് ഞാൻ ഒരുപാട് വേദനിക്കുന്നുണ്ട്.... നിന്നെ ഒത്തിരി സ്നേഹിക്കുമ്പോഴും ഒരുപാട് വേദനിപ്പിച്ചപ്പോൾ.... I ലവ് യു.... നീയില്ലാതെ എനിക്കൊരു എക്സിസ്റ്റൻസ് ഇല്ല.... നീയില്ലെങ്കിൽ ഞാൻ ഒന്നുമല്ലെടി..... ഒരുപാട് ഇഷ്ടമുണ്ടോ... ഉം.... ഒരുപാട്.... എത്രയോ...... അങ്ങനെ ആണേൽ ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ സാധിച്ചുതരുമോ ... പിന്നെ എന്റെ പൊന്നിന്റെ ആഗ്രഹം പറാ.... നമ്മള് ഇന്നാള് ബാംഗ്ലൂർ പോയപ്പോൾ ഒരു കാട്ടിൽ കുടുങ്ങിയില്ലേ... അവിടെ ഒന്നൂടെ പോവാം..... എന്തിനാ, നിനക്കാ വെള്ളച്ചാട്ടത്തിലേക്ക് എടുത്തു ചാടാനോ.... അല്ല..അവിടെ ആ ഏറുമാടത്തിൽ തന്റെ നെഞ്ചിൽ പറ്റിപ്പിടിച്ചു കിടക്കാൻ..... ആഹാ..... മേഡം നല്ല മൂഡിലാണെന്ന് തോന്നുന്നു....

അവളെ ഒന്നുകൂടെ തന്നിലേക്ക് അടുപ്പിച്ചവൻ ചോദിച്ചതും അവള് ചുണ്ട് കൂർപ്പിച്ചു... അയ്യോടാ... അതൊന്നുമല്ല.... പിന്നെ ഏതാ... ഒന്നുമില്ല.... മോനിവിടെ കിടക്കു എനിക്ക് കുറച്ചു പരിപാടികൾ ഉണ്ട്..... അവിടുന്ന് എണീക്കാൻ നോക്കികൊണ്ട് അവള് പറഞ്ഞതും ശ്രീ അവളെ തന്റെ കരങ്ങളാൽ ഭദ്രമാക്കി..... ദച്ചു..... Are യു ഹാപ്പി.... ഏഹ്... എന്തായിപ്പോൾ ഇങ്ങനെ ഒരു ചോദ്യം... എന്നോടുത്തുള്ള ജീവിതത്തിൽ നീ ഹാപ്പിയാണോ.... ഇത് നമ്മുടെ ജീവിതം അല്ലേശ്രീയേട്ടാ.... ഞാൻ ഹാപ്പിയാ.... അവനവളുടെ മുടിയിൽ കളിക്കുകയാണ്..... ശ്രീയേട്ടാ.... എന്താടി... ഇപ്പോൾ മെസേജ് ഒന്നും വരാറില്ലേ.... ആ ബ്ലാക്ക് മെയിൽ.... ഇല്ല..... അതാരാണ് എന്ന് നിനക്കറിയോ... എനിക്കെങ്ങനെ അറിയാനാ.... ആരാ... ശ്രീയേട്ടന് അറിയോ... ഇല്ല.... ഇപ്പോൾ എന്തായിരിക്കും മെസേജ് ഇല്ലാത്തത്... ആ ആൾക്കുമനസിലായിക്കാണും ഒരിക്കലും നമ്മളെ പിരിയ്ക്കാൻ കഴിയില്ലെന്ന്.... ഏയ്‌... അതായിരിക്കില്ല, എന്തോ വലുത് പ്ലാൻ ചെയ്യുന്നുണ്ടാകും.... I'm sure... ബട്ട്‌ ഒന്നുറപ്പുണ്ട്... എന്തൊക്കെ പ്ലാൻ ചെയ്താലും അതൊക്കെ വേസ്റ്റ് ആകുകയേ ഉള്ളു... നിന്നെ എന്റടുത്തുനിന്നും അകറ്റാൻ ഒരാളെയും ഞാൻ സമ്മതിക്കില്ല...

അവന്റെ സൗണ്ട് മാറുന്നത് കണ്ടതും അവളവന്റെ താടിയിൽ തട്ടി... കൂൾ ബേബി.... പേടിക്കണ്ട... ഒന്നും സംഭവിക്കില്ല... നമ്മളെന്നും ഒരുമിച്ചായിരിക്കും.... ഓക്കേ.... ഉം....... ശ്രീയേട്ടൻ പോയി അങ്കിളിനോട് സംസാരിക്കു.... ഇപ്പൊഴോ.... അതുവേണോ... വേണം.... ചെല്ല്... സംസാരിച്ചാൽ.... എന്താ തരാ..... നല്ല ഹോട്ടായിട്ട്, സ്വീറ്റായിട്ട്.... അവന്റെ കണ്ണുകൾ വികസിച്ചു... ഹോട്ടായി സ്വീറ്റായി? നല്ല ചായ ഇട്ടുതരാം അതുകേട്ടതും അവൻ നാക്കുകടിച്ചു... നിന്റെ അപ്പന് കൊണ്ടുകൊടെടി, അവളുടെ ചായ.... മനുഷ്യനെ ഇങ്ങനെ കൊതുപ്പിക്കരുത്, ഒരു ലിമിറ്റ് വേണം... മനസിലായോ... അലവലാതി... ഡയലോഗ് അടിക്കാതെ പോയിട്ട് വാടാ, മരമാക്രി.... അവളവനെ അങ്ങോട്ട്‌ തള്ളിവിട്ടു..... പ്രസാദ് തന്റെ റൂമിലുള്ള സെറ്റിയിൽ ചാരിയിരിക്കുകയാണ്, ഗംഗയും രജനിയും ഗോപുവും ഇതിനിടയിൽ ഹോസ്പിറ്റലിൽ പോയിട്ടുണ്ട്..... ശ്രീ ഡോറിന്റെ അവിടെ നിൽക്കുകയാണ്, അകത്തേക്ക് കയറാൻ എന്തോ വിമ്മിഷ്ടം അനുഭവപ്പെടുന്നുണ്ട് അവനു.......ഏറെനേരത്തെ ആലോചനകൾക്കൊടുവിൽ അവൻ റൂമിലേക്ക് കയറി..... അച്ഛാ..... അവന്റെ ശബ്ദം കേട്ടതും അയാള് നേരെയിരുന്നു അവനെ നോക്കി.... എന്താ.....

എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്..... എന്നോട് മര്യാദക്ക് സംസാരിച്ചാൽ എന്താ.... നിനക്കതിനു മര്യാദ ഉണ്ടോ.... ഞാൻ എന്ത് മര്യാദക്കേടാ കാണിച്ചത്... എനിക്ക് മനസിലായില്ല..... അച്ഛാ.... എന്തിനാ എന്നോട് ഇത്ര ദേഷ്യം ഞാൻ എന്ത് ചെയ്തു... അച്ചൂനെ സ്നേഹിച്ചത് ആണോ, അതോ അവളെ കെട്ടിയതോ..... അവളെ ഇവിടുന്ന് വിടാത്തത് അവളവിടെ സേഫ് അല്ലെന്ന് ഉറപ്പുള്ളതുകൊണ്ടാ... സ്വന്തം വീട്ടിൽ അവള് സേഫ് അല്ലെന്ന്.... നീയെന്താ പറയുന്നത്... അച്ഛന് ഡൌട്ട് ഉണ്ടെങ്കിൽ അങ്കിളിനോട് ചോദിക്ക്.... ഇപ്പോൾ അങ്കിലിനും സെയിം ഒപിന്യൻ ആവും.... കാര്യങ്ങൾ ചോദിക്കരുത് ടൈംആകുമ്പോൾ ഞാൻ പറയാതെ കാര്യങ്ങൾ മനസിലാകും .... അയാള് മറുപടിയൊന്നും പറയാതെ അവനെ ശ്രദ്ധിക്കുകയാണ്.... ഹരീ എന്തുപറ്റി... സാധാരണ നീ ഇങ്ങനെ സംസാരിക്കാറില്ലല്ലോ.... ഇത്രയ്ക്കും ശാന്തതയോടെ..... അച്ചൂന് പ്രോമിസ് ചെയ്തുകൊടുത്തു.... വെറുതെ ദേഷ്യപ്പെടില്ലെന്ന്, ആരോടും തട്ടികയറില്ലെന്ന്.... അതേതായാലും നന്നായി.... ഹമ്..... അച്ഛാ...i റിയലി മിസ് യു... ആ പഴയ അച്ഛനെ.... എന്തിനാ എന്നെ ഈ അകറ്റിയത്... അതിന്റെ ഉത്തരം എനിക്ക് മനസിലാകുന്നില്ല..... എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.....

ഹരീ..... നീയെന്താ ഉദ്ദേശിച്ചത്..... നീയെന്തെങ്കിലും മനസില് വച്ചാണോ സംസാരിക്കുന്നത്.... എടാ മോനേ.... ഞാൻ.... അച്ഛാ വളച്ചുകെട്ടില്ലാതെ ഡയറക്റ്റ് ആയി ചോദിക്കാം..... അന്നെന്തായിരുന്നു, ആരായിരുന്നു അച്ഛന്റെ റൂമിൽ...... അയാളൊന്നു പുഞ്ചിരിച്ചു.... അവര് ആഗ്രഹിച്ചത് എന്തായിരുന്നോ അതവര് നേടി.... നിനക്കറിയില്ലേ തരകൻസ് ഗ്രൂപ്സ്..... ആ ലേഡി അവര് പറഞ്ഞിട്ട് വന്നതാ.... നീയപ്പോൾ അവിടെ വരുമെന്ന് എന്നേക്കാൾ ആദ്യം അവര് മനസിലാക്കിയിരിക്കണം..... അതുകൊണ്ടായിരിക്കും അങ്ങനെയൊരു ഡ്രാമ.... തെറ്റിദ്ധരിപ്പിക്കാൻ.... എന്നെ തകർക്കാൻ... നോ നമ്മുടെ ബിസിനസ് തകർക്കാൻ..... അതവര് നേടി..... അന്നായിരുന്നു ഞാൻ സ്വപ്നംകണ്ട ഒരു ഡീൽ നടക്കേണ്ടിയിരുന്നത്, എന്നാൽ നിന്റെ അന്നത്തെ ആ ആറ്റിട്യൂട് സംസാരം അതൊക്കെ കേട്ടപ്പോൾ ഞാൻ മെന്റലി തകർന്നു... അന്നത്തെ കോൺഫറൻസ് അതിൽ പങ്കെടുത്തെങ്കിലും നിന്റെ ആ മുഖമായിരുന്നു എന്റെ മനസ്സിൽ, അതുകൊണ്ടായിരിക്കും ഒന്നിനും കഴിഞ്ഞില്ല..... അത് നഷ്ടമായി..... അവിടുന്നങ്ങോട്ട് ഒരുപാട് നഷ്ടങ്ങൾ, പിന്നെയും ഇതൊക്കെ ഇങ്ങനെ പിടിച്ചുനിർത്താൻ വല്ലാതെ ബുദ്ധിമുട്ടേണ്ടിവന്നു.......

ശ്രീയുടെ കണ്ണുകൾ നിറയുന്നുണ്ട്.... അച്ഛന് ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ.... കേൾക്കാൻ നീ നിന്നില്ലല്ലോ ഹരി.... ആഗ്രഹിച്ചിരുന്നു തളർന്നുപോകുമ്പോൾ താങ്ങായി നീ ഉണ്ടാകുമെന്ന്, എന്നാൽ നിന്റെ മനസില് എനിക്കൊരു ബാഡ് ഇമേജ് ആണെന്ന് മനസിലായപ്പോൾ പിന്നെയൊന്നിനും കഴിഞ്ഞില്ല...... നിന്റെ ചില കുത്തുവാക്കുകൾ പതിയെ ഞാൻ എന്നിലേക്ക് ഒതുങ്ങി..... I'm സോറി അച്ഛാ..... I'm സോറി...... എന്നോട് ക്ഷമിക്കോ... ഒന്നും അറിയാതെ ഞാൻ അച്ഛനെ..... സോറി.... ഏയ്‌... Its ഓക്കേ ഹരി... ലീവ് it.... അച്ഛാ.... അച്ഛൻ നോക്കിക്കോ ഇവിടുന്നങ്ങോട്ട് ഞാൻ ഉണ്ടാകും ഒപ്പം... അച്ഛൻ ഒറ്റക്കല്ല.... താങ്ങായി എന്നും ഞാനും കാണും കൂടെ.... അയാളവനെ ചേർത്തുപിടിച്ചതും ശ്രീ പ്രസാധിനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി ..... ഹരീ.... നിർത്തെടാ.... എല്ലാം കഴിഞ്ഞില്ലേ... എനിക്കറിയാം ഇനി നീ ഉണ്ടാകുമെന്ന്..... അതുമതിയെടാ..... എനിക്കത്ര മതി.... നിന്റെ തെറ്റിദ്ധാരണ മാറിയല്ലോ ഇനിയെല്ലാം റെഡിയാകും...... അവൻ പതിയെ കഴുത്തിളക്കി..... അച്ചു, അവളോട് നീ പറഞ്ഞോ... ഉം..... അവളാ അപ്പോൾ ഇങ്ങനെ.... അതുകേട്ടതും അയാള് ചിരിച്ചു....

നിന്നെയോർത്ത് എനിക്ക് ഇപ്പോൾ അഭിമാനം തോന്നുന്നുണ്ട്.... അച്ചുവിനെ തിരഞ്ഞെടുത്തതിൽ.... ചേർത്തുപിടിച്ചോണം അവളെയെന്നും കൈവിട്ടുകളയരുത്..... കേട്ടോടാ.... ഏയ്‌..... എന്നാൽ ചെല്ല്... ഞാൻ ഒന്ന് ഉറങ്ങട്ടെ..... അവനൊന്നു ആഞ്ഞു ശ്വാസമെടുത്തു പിന്നെ റൂമിലേക്ക്നടന്നു...... അച്ചു കാലിലെ കെട്ട് അഴിച്ചു സങ്കടത്തോടെ അതിലേക്ക് നോക്കുകയാണ്..... ഡാ മോളേ എന്തേ.... എന്തുപറ്റി...... ശ്രീയേട്ടാ.... കാലു..... ചിണുങ്ങികൊണ്ടവൾ പറഞ്ഞതും അവൻ അടുത്തിരുന്നു കാലു നോക്കി.... അയ്യോ.... ഇത് നീരുവച്ചല്ലോ..... വാ ഹോസ്പിറ്റലിൽ പോവാം..... അല്ലേൽ വേണ്ട അയ്ശു ഇല്ലേ ഇവിടെ അവളോട് ചോദിക്കാം എന്താ വേണ്ടതെന്നു..... ഞാൻ പറയെട്ടെ എന്താ വേണ്ടെന്ന്.... ഞാൻ പിടിച്ചു തിരുമണമായിരിക്കും.... അതല്ലേ... ഉം അതെന്നെ..... അവനൊരു പുഞ്ചിരിയോടെ അവളുടെ കാലെടുത്ത് തന്റെ മടിയിൽവച്ചു പതിയെ മസാജ് ചെയ്യാൻ തുടങ്ങി...... മാളു വീട്ടിലെത്തിയതും സ്റ്റെയറിൽ വച്ചിരുന്ന ഫ്ലവർ വേസ് തറയിലേക്ക് ശക്തിയിൽ എറിഞ്ഞുടച്ചു.... മോളേ മാളു... നീയെന്താ ഈ കാണിക്കുന്നത്... എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്.... എന്റെ കാര്യങ്ങളിൽ ഇടപെടരുത്... ശാരിയോട് വിരല് ചൂണ്ടിപറഞ്ഞുകൊണ്ടവൾ റൂമിൽ കയറി കതകടച്ചു.....ദേവൻ അവർക്ക് തൊട്ടുപിന്നാലെയുണ്ട്....അയാളെ കണ്ടതും ശാരി കണ്ണുതുടച്ചു.... എടോ.... ശാരി.... നമ്മളെന്താ വേണ്ടത്...

എന്തിനാ മാളു ഇങ്ങനെ ദേവേട്ടാ..... എന്ത് തെറ്റാ നമ്മള് ചെയ്തത്... താൻ വിഷമിക്കല്ലേ.... വാ നമുക്ക് സംസാരിക്കാം നമ്മുടെ മോളല്ലേ അവള്... മനസിലാകും അവൾക്ക് നമ്മളെ.... അവരെയും കൂട്ടി അയാള് മാളുവിന്റെ കതകിൽ കുറെ തട്ടിവിളിച്ചു... ഒടുക്കം അവള് വാതിൽ വലിച്ചു തുറന്നു... എന്താ നിങ്ങടെ പ്രശ്നം... എന്നെയൊന്നു തനിച്ചുവിട്... കുറെയായി ഞാൻ പറയുന്നു എന്റെ കാര്യങ്ങളിൽ ഇടപെടരുതെന്ന്..... മനസിലാവുന്നില്ലേ രണ്ടിനും... എന്താ ഭാര്യയും ഭർത്താവും പ്ലാൻ ചെയ്ത് വന്നതാണോ.... എന്തിനാ മാളു ഇങ്ങനെ ഞങ്ങളെ വിഷമിപ്പിക്കുന്നത്... എന്താടാ നിന്റെ പ്രശ്നം.... പറാ നീ... അത് നിങ്ങളെക്കൊണ്ട് പരിഹരിക്കാൻ പറ്റില്ല, കാരണം നിങ്ങളെന്റെ അച്ഛനുമ്മമയുമല്ല.... ആരുമല്ല നിങ്ങളെന്റെ..... മാളു.... ഇനിയെങ്ങനെ പറഞ്ഞാൽ.... ഞാൻ നിന്നെ പ്രസവിച്ചില്ലെന്നേ ഉള്ളൂ... നീയെന്റെ മോള് തന്നെയാ... അത് ഇല്ലാതാക്കാൻ ആർക്കും കഴിയില്ല.... നിനക്കും കഴിയില്ല.... മനസിലായോ..... അവള് ദേഷ്യത്തോടെ മുഖം തിരിച്ചു..... വളർത്തുമകൾ എന്നും വളർത്തുമകൾ തന്നെയാ.... അച്ചുവിന് ഒരു കൂട്ടിനുവേണ്ടിയല്ലേ നിങ്ങള് എന്നെ എടുത്തുവളർത്തിയത്.... അവൾക്കൊരു കളിപ്പാട്ടം അതായിരുന്നില്ലേ ഞാൻ.... മാളു മതി.... ദേവന്റെ ശബ്ദം ഉയർന്നതും അവള് പുച്ഛിച്ചു...... നീ പറാ.... ഞങ്ങള് എപ്പോഴാ വേർതിരിവ് കാണിച്ചത്... എന്ത് കുറവാവരുത്തിയത്... പറാ...... ശരി പോട്ടെ.... നിനക്കെന്താ വേണ്ടത്.... നീയെന്തുപറഞ്ഞാലും ഞങ്ങള് അത് സാധിച്ചുതരും................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story