❤️അസുരപ്രണയം❤️: ഭാഗം 40

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

ഞങ്ങള് എപ്പോഴാ വേർതിരിവ് കാണിച്ചത്... എന്ത് കുറവാവരുത്തിയത്... പറാ...... ശരി പോട്ടെ.... നിനക്കെന്താ വേണ്ടത്.... നീയെന്തുപറഞ്ഞാലും ഞങ്ങള് അത് സാധിച്ചുതരും...... അതുകേട്ടമാത്രയിൽ അവള് വിശ്വാസം വരാത്തമ്മട്ടിൽ ഇരുവരെയും ഒന്ന് നോക്കി.... അതൊക്കെ നിങ്ങളുടെ പാഴ്‌വാക്കുകൾ ആണെന്ന് ആരെക്കാളും നന്നായി എനിക്കറിയാം..... പുച്ഛത്തോടെ അവള് പറഞ്ഞതും ശാരിയും ദേവനും പരസ്പരം നോക്കി.... മോളേ.... നീ അങ്ങനെയാണോ ഞങ്ങളെക്കുറിച്ചു ധരിച്ചുവച്ചിരിക്കുന്നത്.... ഞങ്ങൾക്ക് നീയും അച്ചുവും ഒന്നാ... അതെന്താ മനസിലാക്കാത്തത്..... ദേവൻ താഴ്മയോടെ പറഞ്ഞതും അവള് നിഷേധാർത്തത്തിൽ തലയാട്ടി... വിൽ യു പ്ലീസ് ഷട്ടപ്... എനിക്ക് കേൾക്കണ്ട... എന്റെ ആഗ്രഹം സാധിച്ചുതരാൻ നിങ്ങൾക്കൊരിക്കലും കഴിയില്ലെന്ന് എനിക്ക് പൂർണബോധ്യമുണ്ട്.... മോള് പറാ... എന്നിട്ടല്ലേ.... അമ്മയുണ്ടാകും മോൾടെകൂടെ..... ശരി പറയാം..... എനിക്കൊരാളെ ഇഷ്ടാ.... അതുകേട്ടതും ശാരിയുടെയും ദേവന്റെയും കണ്ണുകൾ വിടർന്നു.... ഇതാണോ... ഈ നിസാരകാര്യത്തിനാണോ മോളിങ്ങനെ വാശിപിടിച്ചതും വഴക്കിട്ടതും അമ്മേടെകുട്ടി പറാ അതാരാണെന്ന്.... അമ്മ സംസാരിക്കാം..... പറാ മോളെ... അച്ഛനും അമ്മയും ഒരുമിച്ചു പോയികണ്ടു സംസാരിക്കാം... അതാരായാലും.... ഹരിയേട്ടൻ.....

ആ പേര് കേട്ടപ്പോൾ രണ്ടുപേരും ഒന്ന് ഞെട്ടി, എങ്കിലും ഉള്ളിലെവിടെയോ അവർക്കൊരു പ്രതീക്ഷയുണ്ടായിരുന്നു ഒരിക്കലും അത് ശ്രീ ആവില്ലെന്ന്.... ഹരിയോ.... ഏത് ഹരി... എവിടെയാ വീട്..... ഉള്ളിലെ ഭയത്തെ പാടെ അവഗണിച്ചു ദേവൻ ചോദിച്ചു... ശ്രീഹരി...... പ്രസാദ് അങ്കിളിന്റെ മോൻ ശ്രീഹരി.... യാതൊരു കൂസലുമില്ലാതെയാണ് അവളുടെ സംസാരം... ശാരിയ്ക്ക് തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വന്നതും അവര് മാളുവിന്റ കയ്യിൽപിടിച്ചു വലിച്ചു... നിനക്കെന്താ മാളു ഭ്രാന്തുണ്ടോ..... ഹരി അച്ചുവിന്റെ ഭർത്താവാ അതറിയില്ലേ നിനക്ക്..... അറിഞ്ഞുവച്ചിട്ടും നീയെന്തിനാ ഇങ്ങനെ പെരുമാറുന്നത്.... നിന്റെ ഈ ആഗ്രഹം ഒരിക്കലും നടക്കാൻ പോകുന്നില്ല...... അപ്പോൾ, ഇപ്പോൾ പറഞ്ഞതോ.. അത് മറന്നോ... ഹരിയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു..... മാളു ഹരിയെ നീ മറക്കണം, മറന്നേ പറ്റൂ..... മനസിലായല്ലോ.... അവൾക്കുനേരെ വിരല്ചൂണ്ടി പറഞ്ഞുകൊണ്ട് ശാരി റൂമിൽ കയറി വാതിൽ വലിച്ചടച്ചു... എന്താ ഒന്നും പറയാനില്ലേ.... ഞെട്ടിത്തരിച്ചുനിൽക്കുന്ന ദേവനോട് പരിഹാസത്തോടെ അവള് ചോദിച്ചപ്പോൾ അയാള് അവളെയൊന്ന് നോക്കി....

മാളു.... എന്താ നിൻറെ ഉദ്ദേശം.... നിങ്ങളുടെ മോൾക്ക് മാത്രമല്ല ഹൃദയം ഉള്ളത്... സ്നേഹം എന്നാ വികാരം ഉള്ളത്.... എനിക്കുമുണ്ട്... ഞാൻ ഒരുപാട് സ്നേഹിച്ചയാളെ അവള് എന്തുകരുതിയാ തട്ടിയെടുക്കുക.... അപ്പോൾ അവളല്ലേ കുറ്റം ചെയ്തത്... ഞാനാണോ.... മോളെ മാളു....... അച്ചു ഞങ്ങളോട് പറയുന്നതിനുമുന്പേ എല്ലാം നിന്നോട് പറയാറുണ്ടെന്ന് എനിക്കറിയാം... അപ്പോൾ ഈയൊരു കാര്യം.. അതയാത് അവൾക്ക് ഹരിയെ ഇഷ്ടമാണെന്നകാര്യം നിന്നോട് അവള് പറഞ്ഞിട്ടുണ്ടാകും, എന്നിട്ടും നീയവനെ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതുനിന്റെ തെറ്റാണു മാളു...ആ തെറ്റിന് ഞങ്ങള് കൂട്ടുനിൽക്കുമെന്ന് നീ കരുതണ്ട... അച്ചുവും ഹരിയും ഭാര്യയും ഭർത്താവുമാണ്, അവർക്കിടയിലുള്ള സ്നേഹം വിശ്വാസം അതൊക്കെ എത്രത്തോളമുണ്ടെന്ന് മറ്റാരേക്കാളും നന്നായി എനിക്ക് മനസിലാക്കാൻ കഴിയും... അപ്പോൾ അച്ഛന്റെ കുട്ടി ഇപ്പോൾ മനസ്സിൽ വിചാരിച്ചിരിക്കുന്നതൊക്കെ മായ്ചുകളഞ്ഞേക്ക്... അത് അത്ര നല്ലതിനാവില്ല... മനസിലായല്ലോ..... അവള് ദേഷ്യംകൊണ്ട് വിറയ്ക്കുകയാണ്.... സ്വയം കണ്ട്രോൾ നഷ്ടപ്പെട്ടതും അവള് റൂമിലേക്കോടി...... അവിടേക്കണ്ട സാധനങ്ങളൊക്കെയും തറയിലിട്ട് ഉടച്ചിട്ടും അവളുടെ ദേഷ്യം അടങ്ങിയിരുന്നില്ല.....

നിങ്ങളെന്തൊക്കെ പറഞ്ഞാലും ചെയ്താലും അതൊന്നും എന്നെ ബാധിക്കില്ല... നിങ്ങളെ കൊന്നിട്ടായാലും ഹരിയേട്ടനെ ഞാൻ സ്വന്തമാക്കിയിരിക്കും..... അതിനുവേണ്ടി ഏതറ്റംവരെ പോകാനും ഞാൻ റെഡിയാ..... സ്വയം പറഞ്ഞുകൊണ്ടവൾ ബെഡിൽമലർന്നു കിടന്നു.... ദേവൻ പോയിനോക്കുമ്പോൾ ഇരുന്ന് കരയുകയാണ് ശാരി.... അയാള് അവരുടെ അടുത്തിരുന്ന് ആ തോളിൽകൈവച്ചതും അവര് അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു... ഏട്ടാ.... അവള് പറഞ്ഞത് കേട്ടില്ലേ... അച്ചുവിന്റെ താലി അറത്തിട്ടുവേണോ അവൾക്കൊരു ജീവിതം.... ഈ സ്ഥാനത് അച്ചു ആയിരുന്നെങ്കിൽ എത്ര സന്തോഷത്തോടെ ആ ഇഷ്ടം വേണ്ടെന്ന് വെക്കുമായിരുന്നോ... ഇവളെന്താ ഇങ്ങനെ... നമുക്ക് എവിടെയാ തെറ്റുപറ്റിയത്... ഒന്നയല്ലേ കണ്ടത്... എപ്പോഴെങ്കിലും അവളുടെ എന്തെങ്കിലും കാര്യത്തിന് നമ്മള് വിട്ടുവീഴ്ച ചെയ്തിട്ടുണ്ടോ.... എന്തേലും പോരായ്മ ഉണ്ടായിട്ടുണ്ടോ... നിനക്കും എനിക്കും ഉറപ്പുണ്ട് ഒന്നും ചെയ്തില്ലെന്ന്.... പേടിക്കണ്ട എല്ലാം റെഡിയാകും... എങ്ങനെ പേടിക്കാതിരിക്കുന്നത് ..... നിങ്ള് ഹരിയെ വിളിച്ചു കാര്യങ്ങള് പറാ.... അവനെയല്ല അച്ചുവിനെയാ പറഞ്ഞു മനസിലാക്കേണ്ടത്... ഇനി വൈകരുത് അച്ചു അറിയണം എല്ലാം...

അവൾക്ക് സഹിക്കാൻ കഴിയില്ലെന്ന് അറിയാം, എന്നാ പറയാതെ വേറെ വഴിയില്ല..... എന്തായാലും നാളെ കഴിഞ്ഞു ഞാൻ ചെന്നൈ പോവാണ്, അവിടുന്ന് തിരിച്ചു വന്നിട്ട് അച്ചുവിനെയും ഹരിയെയും കാണണം... ഹരിയ്ക്ക് കാര്യങ്ങൾ പെട്ടന്ന് മനസിലാകും എന്നാൽ അച്ചു... നോക്കാം നമുക്ക്..... മ്മ്.... അവരുടെ സംസാരം മാളു പുറത്തുനിന്നു കേട്ടിരുന്നു..... അവളോട് നിങ്ങള് കാര്യങ്ങൾ പറയുന്നത് എനിക്കൊന്നു കാണണം.... അവള് ഉണ്ടെങ്കിൽ അല്ലെ..... വല്ലാത്തൊരു ഭാവത്തോടെ പറഞ്ഞവൾ പുറത്തേക്കിറങ്ങി..... ശ്രീയേട്ടാ..... ശ്രീയേട്ടാ.... ഉം.. എന്താടി... എന്താ ഈ ആലോചിച്ചു കൂട്ടുന്നത്..... എന്തുപറ്റി കുറച്ചുനേരമായല്ലോ തുടങ്ങിയിട്ട്... ഏയ്‌... ഞാൻ എന്റെ കാര്യം ഓർത്തതാ.... ഞാൻ എന്തൊരു തോൽവിയാടി.... ആരെയും മനസിലാക്കാതെ എന്തൊക്കയോ..... ഇപ്പോഴെങ്കിലും ബോധം വന്നല്ലോ ഇനി നന്നായാൽ മതി... നോ പ്രോബ്ലം..... നേർവഴി കാണിക്കാൻ നീ ഉണ്ടല്ലോ... അതുമതി.... ഉവ്വാ..... അതേ... ആദ്യം എന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയെ... നിനക്കതിനു എന്താ പ്രശ്നം.... അതൊക്കെയുണ്ട്... എന്താണെന്ന് ഞാൻ ഓപ്പൺ ആയി പറയില്ല, തനത് കണ്ടുപിടിക്കണം തനിക്കുള്ള ടാസ്ക് ആണ്.... എന്നിട്ട് അത് പരിഹരിക്കണം, മനസിലായോ....

.പിന്നെ ഒരാഴ്ചയാണ് അനുവദിച്ചിരിക്കുന്ന സമയം.... ഉം.... ശരി സമ്മതിച്ചു..... പിന്നെ ഇതിന് കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ ശ്രീയേട്ടനോട് കൂട്ടില്ല ഒരിക്കലും... ഓഹ് അതുമുണ്ടോ ഇതിനൊപ്പം..... നടക്കട്ടെ.... വിത്തിൻ one വീക്ക്‌ ഞാൻ അത് കണ്ടുപിടിച്ചിരിക്കും പോരെ..... മതി..... അവളോട് സംസാരിച്ചു ശ്രീ അവളുടെ മടിയിലേക്ക് തലചായ്ച്ചു കിടന്നു.... ഡേവിഡ് തന്റെ റൂമിൽ വന്നു കതകടച്ചു ബാഗിൽ കരുതിയ സ്കോച് എടുത്തു അതിൽനിന്നും രണ്ട് സിപ് എടുത്തു ചിന്തകളിലാണ്ടിരിക്കുകയാണ്.........കതകിന് തുടരെതുടരേയുള്ള തട്ടല് കേട്ടതും അവൻ ഇത്തിരി ദേഷ്യത്തോടെ കതക് തുറന്നു..... എന്താണാവോ ഡോക്ടർ അമ്മച്ചി ഇവിടെ.... ഇതെനിക്ക് അലോട്ട് ചെയ്തുതന്ന റൂമാണ്, ഇവിടുന്ന് ഒഴിയാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്.... അല്ലെങ്കിലും ഞാൻ തന്നെ ഒഴിപ്പിക്കാൻ വന്നതല്ല.. പിന്നെ എന്തിനാണാവോ... സ്കോച്ചിന്റെ സ്മെൽ അടിച്ചു വന്നതാണോ... തരുന്നതിൽ ബുദ്ധിമുട്ടൊന്നുമില്ല, ബട്ട്‌ പണിയുണ്ടാക്കരുത്.... എനിക്ക് തന്റെ ഒരു കോപ്പും വേണ്ട..... ഞാൻ വന്നത് വേറൊരു കാര്യത്തിനാ... ഉം, എന്താ.... നെറ്റിച്ചുളിച് ഡേവിഡ് ചോദിച്ചു... അത്... അതുപിന്നെ, താനൊന്ന് എന്റൊപ്പം ഒരിടം വരെ വരോ.... എങ്ങോട്ട്... കൊല്ലാൻ ആണോ.... പ്ലീസ്.... ഒന്ന് നിർത്ത്, ചീഞ്ഞ ചളി കേൾക്കാൻ ഇന്ട്രെസ്റ് ഇല്ല ഓക്കേ.... നീ വന്ന കാര്യം പറഞ്ഞു തുലയ്ക്ക്, ഞാൻ എങ്ങോട്ട് വരാനാ...

അടുക്കളയിലേക്ക്... തലകുനിച്ചു അവള് പറഞ്ഞതും അവൻ വാ പൊളിച്ചു അവളെ നോക്കി.... ഏഹ്... എങ്ങോട്ടാ.... അടുക്കളയിലേക്ക്... എനിക്ക് പേടിയാകുന്നു.... ഞാൻ പോയി ബട്ട്‌ എന്തോ ശബ്ദം... ആരോ ഉള്ളപോലെ... ലൈറ്റ് ഇട്ടപ്പോൾ ആരെയും കണ്ടില്ല.... എന്റെ തോന്നലായിരിക്കും.... ഹരിയെ വിളിക്കാമെന്ന് കരുതി ബട്ട്‌ അച്ചുവും ഹരിയും കതകടച്ചു ചെന്ന് അവരെ ഡിസ്റ്റർബ് ചെയ്യുന്നത് ചീപ്പ്‌ അല്ലെ... അതാ തന്നെ വിളിച്ചത്... പ്ലീസ് ഒന്ന് വാ..... ഉം... നടക്, എനിക്കെന്തായാലും കുറച്ചു തണുത്തവെള്ളം വേണം...... അവൻ അവളുടെ കൂടെ അടുക്കളയിലേക്ക് നടന്നു..... അവള് നോക്കിയപ്പോൾ രാത്രിയിലേക്ക് ഫുടൊന്നും ഇല്ലെന്ന് മനസിലായിതും ചപ്പാത്തി ഉണ്ടാക്കാനുള്ള ശ്രമത്തിലായി...... ഡേവിഡ് ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളമെടുത് ഒരു ഗ്ലാസുമായി സ്ലബ്ബിന്റെ പുറത്ത് കയറിയിരുന്നു..... അവള് ഇത്തിരി ഇഷ്ടക്കേടോടെ ചുണ്ടുമലർത്തി അവനെയൊന്ന് നോക്കി..... എന്താടി നോക്കുന്നത്... നിനക്ക് വേണമെങ്കിൽ ഗ്ലാസ് എടുത്തു വാ... ഞാൻ തരം... ഞാൻ കഴിക്കില്ല.... തന്നെ പോലെ അല്ല ഡീസന്റ് ആണ്.... ഉവ്വേ.... നല്ല പേടിയുണ്ടല്ലേ.. ഉണ്ട്, അതുകൊണ്ടാ തന്നെ വിളിച്ചത് അതറിയാലോ പിന്നെ ചോദിക്കേണ്ട കാര്യമെന്താ..... ഏയ്‌... ചുമ്മാ...... അവരിരുന്നു ഓരോന്ന് സംസാരിക്കുമ്പോഴാണ് ആ അലർച്ച അവരുടെ ചെവിയിൽവന്നു പതിച്ചത്....................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story