❤️അസുരപ്രണയം❤️: ഭാഗം 41

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

നല്ല പേടിയുണ്ടല്ലേ.. ഉണ്ട്, അതുകൊണ്ടാ തന്നെ വിളിച്ചത് അതറിയാലോ പിന്നെ ചോദിക്കേണ്ട കാര്യമെന്താ..... ഏയ്‌... ചുമ്മാ...... അവരിരുന്നു ഓരോന്ന് സംസാരിക്കുമ്പോഴാണ് ആ അലർച്ച അവരുടെ ചെവിയിൽവന്നു പതിച്ചത്.... രണ്ടുപേരും ഞെട്ടി പരസ്പരം നോക്കി, ഡേവിഡ് പിന്നെയൊരു ഓട്ടമായിരുന്നു, പിന്നാലെ അയ്ഷുവും.... പ്രസാദിന്റെ റൂമിൽ നിന്നും ആരുടെയോ ശബ്ദം കേട്ടതും ഇരുവരും അങ്ങോട്ട് പോയിനോക്കി... പ്രസാധിനെ ചെയറിൽ കെട്ടിയിട്ട് അയാളുടെ നെഞ്ചിൽ ആഞ്ഞുകുത്താൻ നോക്കുന്ന മുഖമൂടിധാരിയെ കണ്ടപ്പോൾ ഡേവിഡിന് മറുത്തൊന്നും ചിന്തിക്കാൻ ഇല്ലായിരുന്നു, അവനൊരു ചീറ്റയെപ്പോലെ അയാളെ അടിച്ചുവീഴ്ത്തി..... അവിടുന്ന് എണീക്കാൻ തുടങ്ങുന്നതിനുമുന്പേ അടുത്ത പ്രഹരവും അയാൾക്കേറ്റ്.... അയ്ശു പ്രസാദിന്റെ കൈകൾ സ്വതന്ത്രമാക്കി അയാളെ പരിശോധിക്കുകയാണ്. ഇതിനിടയിൽ അക്രമി ഡേവിഡിന്റെ കാലുപിടിച്ചു വലിച്ചതും അവൻ മലർന്നടിച്ചു വീണു ആ ഒരു ഗ്യാപ്പിൽ അയാളവിടുന്ന് ഓടി രക്ഷപെട്ടു..... ഡേവിഡിന് തലയടിച്ചകാരണം നല്ല വേദനയുണ്ട്, അവൻ തല ഉഴിയുന്നത് കണ്ടതും അയ്ശു അവന്റെ അടുത്തിരുന്ന് തല പരിശോധിച്ചു... ഡേവിഡ്.... നമുക്കൊന്ന് സ്കാനിംഗ് എടുത്തുനോക്കാം...

നിനക്ക് വല്ല വട്ടും ഉണ്ടോ പെണ്ണെ... മാറ്... അവളെ മാറ്റി അവനെണീറ്റ് പ്രസാദിന്റെ അടുത്തേക്ക് വന്നു... അങ്കിൾ.... Are യു ഓക്കേ... ഉം.... ഡേവി... അയ്ശു ഇപ്പൊ ഈ നടന്നതൊന്നും ഹരി അറിഞ്ഞിട്ടില്ല അവൻ അറിയുകയും വേണ്ട...... അങ്കിൾ എന്താ പറയുന്നത്... ഹരിയെ അറിയിക്കാതെ എങ്ങനെയാ ... ഡേവി... നിനക്ക് നന്നായി അറിയാലോ അവന്റ സ്വഭാവം... ഇപ്പോഴാ എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞു അവൻ അച്ചുവിനോട് മര്യാദക്ക് നിൽക്കുന്നത്... ഇതെങ്ങാനും അറിഞ്ഞാൽ അവനതിനു പുറകെ പോവും..... അങ്ങനെ പോയാൽ അത് അവനും അച്ചുവിനും ആപത്തായിരിക്കും.... ഡേവിഡും അയ്ഷുവും പരസ്പരം നോക്കി..... അങ്കിൾ... ഹരിയ്ക്ക് ആപത്ത് എന്നുപറഞ്ഞാൽ മനസിലാകും അച്ചുവിനും എങ്ങനെ.... അങ്കിളിന് അറിയോ ഇവിടെ ഇപ്പോൾ വന്നത് ആരാണെന്ന്.... ഡേവി... അതിലൊക്കെ എന്താ ഉള്ളത്... അതൊക്കെ വിട്ടേക്ക് ഒന്നും സംഭവിച്ചില്ലല്ലോ..... ഞങ്ങളൊന്ന് വൈകിയിരുന്നെങ്കിൽ.... അപ്പോഴോ.... I'm sure ഇവിടെ വന്നവൻ ആരായാലും അയാളെ അങ്കിളിന് അറിയാം..... നന്നായി..... ഞാൻ ഹരിയോട് പറയില്ല.... ഇവളും പറയില്ല.... അങ്കിൾ പറാ അതാരാ... അയാള് എന്തിനാ വന്നത്, എന്തിനാ അങ്കിളിനെ കൊല്ലാൻ നോക്കിയത് .....

അയ്ശു ഇരുവരെയും മാറിമാറി നോക്കുകയാണ് .... ഡേവിഡ് പെട്ടന്ന് അവളുടെ കയ്യിൽപിടിച്ചു പുറത്തേക്ക് നടന്നു..... അയ്ശു പോയി രണ്ട് കോഫി എടുത്തു വന്നേ.... ഹലോ... മനസിലായില്ല... ഞാനാരാ തന്റെ കെട്ട്യോളോ... അവന്റെ ചോദ്യം കേട്ടില്ലേ... ശരി... നീ കോഫി എടുക്കണ്ട... തത്കാലം ഇവിടെ നിൽക്കുന്ന ഞാൻ അങ്കിളിനോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കട്ടെ ഓക്കേ.... ഉം ശരി.... പിന്നെ ഒരു കാര്യം കൂടെ... ഹരിയും അച്ചുവും ഇങ്ങോട്ട് വരാതെ നോക്കണം..... അവള് അവന്റെ സംസാരം ഇഷ്ടപെടാത്ത മട്ടിൽ തലവെട്ടിച്ചു..... ഡേവിഡ് അതൊന്നും ശ്രദ്ധിക്കാതെ പ്രസാദിന്റെ അടുത്തേക്ക് നടന്നു.... അങ്കിൾ.... പറാ.... എന്താ കാര്യം..... ഡേവി..... അത്....ഈയിടെ ഞാൻ നമ്മുടെ ഹോസ്പിറ്റലിന്റെ എക്സ്പ്പാൻഷന് വേണ്ടി ഒരു പ്ലോട്ട് കണ്ടിരുന്നു, അഡ്വാൻസും കൊടുത്തു..... എന്നാൽ ആ തരകൻ.... അയാളും പിള്ളേരും അതിനു നോട്ടമിട്ടിട്ടുണ്ടായിരുന്നുപോലും.... എന്നാൽ അതെനിക്കറിയില്ല, അറിയുമായിരുന്നെങ്കിൽ ഇങ്ങനെയൊരു വഴക്ക് ഒഴിവാക്കാൻ ഞാൻ മാക്സിമം നോക്കാമായിരുന്നു.... ബട്ട്‌ its ഹാപ്പെൻഡ്... ആൻഡ് ഞാൻ ആ പ്ലോട്ട് രെജിസ്റ്റർ ചെയ്ത് ഹരിയുടെ പേരിൽ...... അതവർക്ക് കിട്ടാൻ വേണ്ടിയാ ഇപ്പോൾ.....

അല്ല ആ കിളവൻ ചാവാറായി കിടക്കുകയാണെന്നാണല്ലോ അപ്പൻ പറഞ്ഞത്, ചത്തില്ലേ ഇതുവരെ.... കിടന്നാലും അയാളോളംപോന്ന മക്കളില്ലേ..... ഓഹ് അങ്ങനെ...... അങ്കിൾ.... എന്റെ അഭിപ്രായത്തിൽ അങ്കിൾ ഇത് ഹരിയോട് ഷെയർ ചെയ്യുന്നതാവും നല്ലത്.... ഹി ഈസ്‌ യുവർ സൺ.... അത് മറക്കരുത്.... എന്തിനാ ഇപ്പോഴും അങ്കിള് തന്നെ എല്ലാ ഭാരങ്ങളും ചുമക്കുന്നത്.... അതിനുമാറുപടി പറയാതെ അയാള് ചിരിച്ചു.... അവനു അതിനൊന്നും താല്പര്യം ഇല്ല ഡേവി..... അതോർത്തു അങ്കിൾ ടെൻഷൻ ആവണ്ട... ഞാൻ സംസാരിക്കാം അവനോട്, ഇതൊന്നും പറയില്ല ബട്ട്‌ ഇനിമുതൽ അവനും ഉണ്ടാകും കൂടെ..... അവന്റൊപ്പം ഞാനും..... അവൻ പറഞ്ഞതും അയാള് അവന്റെ തോളിൽ തട്ടി... ശരി മോനെ... ഞാനൊന്ന് കുറച്ചു നേരം കിടക്കട്ടെ.... ഓക്കേ അങ്കിൾ... എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ വിളിക്കാൻ മറക്കരുത്.... പ്രസാദ് തലകുലുക്കി സമ്മതിച്ചു.... ഡേവിഡ് പുറത്തേക്കിറങ്ങിയപ്പോൾ ചെവി കൂർപ്പിച്ചുനിന്നു എല്ലാം കേൾക്കുന്ന അയിശുവിനെയാണ് കാണുന്നത്, അവനൊന്നവളെ നോക്കിയതും അവള് പല്ല് മുപ്പത്തിരണ്ടും കാണിച്ചു വെളുക്കെ ചിരിച്ചു.... കഷ്ടം... ഇതൊക്കെ മോശമല്ലേ... അത്... അതുപിന്നെ...

അത് ആരാ ചെയ്തതെന്ന് അറിയാൻ വേണ്ടിയാ ഞാൻ... അല്ലാതെ വേറൊന്നുമല്ല... ഉവ്വാ..... പിന്നെ... ഈ കാര്യം ഹരിയോട് പറയണ്ട... ഓക്കേ... ഞാനായിട്ട് പറയില്ല താൻ പറയാതിരുന്നാൽ മതി... പുച്ഛത്തോടെ പറഞ്ഞു അവള് തിരിഞ്ഞു നടന്നതും ഡേവിഡ് ഇതെന്തെന്ന മട്ടിൽ അവള് പോയവഴിയേ കുറച്ചു നേരം കണ്ണുംനട്ടു നിന്ന്..... അവിടുന്ന് കുറച്ചു കഴിഞ്ഞതും അവൻ നേരെ ഹരിയുടെ റൂമിന്റെ അടുത്തേക്ക് നടന്നു.... അവരുടെ റൂം മുകളിലായതുകൊണ്ടുതന്നെ കതകടച്ചു കഴിഞ്ഞാൽ താഴെ നടക്കുന്നതൊന്നും അറിയില്ല... അതുകൊണ്ടുതന്നെ താഴെനടന്ന ആ ബഹളം ഹരി അറിഞ്ഞിരുന്നില്ല..... അവനിരുന്നു അച്ചുവിന്റെ കാലു മസാജ് ചെയ്യുകയാണ്..... ഇടയ്ക്ക് അവന്റെ കൈത്തട്ടി അവളുടെ മുറിവിൽനിന്നും ചോരയും നീരുംവരുന്നത് കണ്ടതും അവൻ വല്ലാതായി..... അച്ചൂ..... മോളേ.... വാ... ഇനി വച്ചിരിക്കേണ്ട... നമുക്ക് ഹോസ്പിറ്റലിൽ പോവാം.... വേണ്ട.... കണ്ണുനിറച്ചു അവള് പറഞ്ഞതും അവനവളുടെ കവിളിൽപിടിച്ചു..... പിന്നെ... ഇങ്ങനെ വച്ചിരിക്കാനാണോ നീയിങ്ങു വന്നേ.... വാ ഞാൻ എടുക്കാം... വേണ്ട, ഞാൻ കിടക്കട്ടെ.... കുറച്ചു കഴിഞ്ഞാൽമാറും, നാളെ മാറിയില്ലെങ്കിൽ പോവാം.....

ബെഡിലേക്ക് ചാഞ്ഞുകിടന്ന് അവള് പറഞ്ഞപ്പോൾ ഹരി എതിർപ്പൊന്നും പറഞ്ഞില്ല.... കതകിലുള്ള തട്ടൽ കേട്ടതും സംശയത്തോടെ അവൻ അവളെ നോക്കി... എന്നെ നോക്കാതെ പോയി കതക് തുറക്ക്... എന്താ ഞാനിനി ഈ വയ്യാത്ത കാലുംവച്ചു പോവണോ..... ഡീ... ഒന്ന് താഴ്ന്നു തരുമ്പോൾ തലയിൽ കയറിയാൽ നല്ലത് നീ വേടിക്കും... അറിയാലോ നിനക്കെന്നെ.... അവളെ ശ്രദ്ധിക്കാതെ അവൻ ചെന്ന് കതക് തുറന്നു... ഡേവിടാണ് മുൻപിൽ... ആഹ്... നീയായിരുന്നോ.... എന്താടാ... ഏയ്‌.... അച്ചു എന്തിയെ.... ദാ.... ഡേവിഡ് അകത്തേക്ക് കയറി സെറ്റിയിൽ ഇരുന്നു.... ഹരി ബെഡിൽ അവനു ഒപോസിറ്റ് ഇരിക്കുന്നുണ്ട്..... അച്ചു പതിയെ അവിടുന്ന് നിരങ്ങി ഹരിയുടെ അടുത്തായി വന്നിരുന്നു..... ഡേവിച്ച... എന്തുപറ്റി... മുഖമെന്താ വല്ലാതിരിക്കുന്നത്.... ഏയ്‌... ഒന്നുല്ല.... ഹരീ.... എടാ എനിക്കുനിന്നോട് ഒരു കാര്യം പറയാനുണ്ട്... എനിക്കറിയാം ഞാൻ പറയുന്നത് നിനക്കിഷ്ടപ്പെടാൻ ചാൻസ് ഇല്ലെന്ന്, എന്നാൽ പറയാതിരിക്കാൻ എനിക്കാവില്ല...... നീ. വളച്ചുകെട്ടാതെ കാര്യം പറയെടാ.... അങ്കിളിന് പ്രായമായി വരികയല്ലേ.... അങ്കിള് ശരിക്കും നിന്റെ സപ്പോർട്ട് ആഗ്രഹിക്കുന്നുണ്ട്.... അതിന് ഞാൻ നോക്കുന്നുണ്ടല്ലോ കാര്യങ്ങൾ....

പിന്നെന്താ... എടാ അങ്ങനെയല്ല.... അങ്കിളിന് വിശ്രമം കൊടുത്തു കാര്യങ്ങൾ മുൻപിൽനിന്ന് നിനക്ക് ഹാൻഡ്‌ൽ ചെയ്തൂടെ..... ദേ ഡേവിടെ... എനിക്കതിലൊന്നും ഇന്ട്രെസ്റ്റില്ല..... നീ വെറുതെ ഈ കാര്യം പറഞ്ഞു സമയം കളയാൻ നിൽക്കണ്ട.. എനിക്ക് വയ്യ ഇതിന്റെ സ്‌ട്രെസ്സും കോപ്പും തലയിൽ കയറ്റിവെയ്ക്കാൻ....സമയമുണ്ടല്ലോ.... പിന്നെ പുള്ളിക്ക് അത്രയ്ക്ക് വല്യ പ്രശ്നം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല...... ശ്രീ പെട്ടന്ന് പറഞ്ഞതും ഡേവിഡ് വല്ലാതായി ഒപ്പം അച്ചുവും.... അവൻ മറുപടിയൊന്നും പറയാതെ റൂമിൽനിന്നും പുറത്തിറങ്ങി.... ശ്രീയേട്ടാ താൻ ചില സമയത്ത് വയങ്കര ബോറാണ്..... എടുത്തടിച്ചപോലെ അച്ചു പറഞ്ഞപ്പോൾ അവനു പെട്ടന്നെന്തോ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.... ആടി... ഞാൻ ബോറാനാ... നീ ഒരു കാര്യം ചെയ്യ് ബോറില്ലാത്ത ഒരുത്തനെപോയി കെട്ടിക്കോ..... ഇതാണോ ഞാൻ പറഞ്ഞത്..... ഛെ..... നിങ്ങള് ഒരിക്കലും നന്നാവില്ല.... ഡേവിച്ചൻ എന്തുകൊണ്ടാവും അങ്ങനെ പറഞ്ഞതെന്ന് നിങ്ങള് ചിന്തിച്ചിട്ടുണ്ടോ.... അങ്ങനെ ചിന്തിക്കണമെങ്കിൽ തലയ്ക്കകത്ത് ആൾതാമസം വേണം..... വിവരംകെട്ട കളിയല്ല വേണ്ടത്..... പെട്ടന്ന് മറുത്തൊന്നും ചിന്തിക്കാതെയാണ് അവള് പറഞ്ഞത്....

അതിനു മറുപടി പറഞ്ഞത് അവന്റെ കൈകളായിരുന്നു..... അങ്ങനെയൊന്ന് പ്രതീക്ഷിക്കാത്ത കാരണം അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല...... എനിക്കറിയാം താൻ മാറില്ലെന്ന്., എനിക്കാ അബദ്ധം പറ്റിയത്.... ഏത് നേരത്താണാവോ.... എങ്കിൽ പിന്നെ മതിയാക്കാമെടി എല്ലാം.... എനിക്കൊരു നിർബന്ധവുമില്ല നീ കൂടെവേണമെന്ന്... നീയില്ലെങ്കിലും എനിക്ക് ജീവിക്കാൻ അറിയാം... കേട്ടോടി..... സംസാരിക്കുമ്പോൾ സൂക്ഷിച്ചു വേണം.... അബദ്ധം പറ്റിയതല്ലേ നിനക്ക് ഇറങ്ങി പൊയ്ക്കോ എങ്ങോട്ടെന്ന് വച്ചാൽ...... വിരല്ചൂണ്ടി അവൻ പറഞ്ഞതും അവള് നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ തുടച്ചു റൂമിൽനിന്നിറങ്ങി...... സ്റ്റെപ് ഇറങ്ങി താഴോട്ടു നടക്കുമ്പോഴാണ് ഡേവിഡ് വരുന്നത് കാണുന്നത് ...... അച്ചു.... എന്തുപറ്റി... നീയെന്താ വല്ലാതിരിക്കുന്നത്.... ഡേവിച്ചൻ എന്നെയൊന്നു വീട്ടിൽ വിട്ടുതരുമോ.... വീട്ടിലോ... നിനക്കെന്താ അച്ചു.... എന്താ അവനോട് വഴക്കുണ്ടാക്കിയോ... നീ വാ ഞാൻ സംസാരിച്ചു സെറ്റാക്കാം.... ഡേവിച്ചന് പറ്റില്ലെങ്കിൽ വേണ്ട എനിക്കറിയാം ഒറ്റയ്ക്ക് പോവാൻ..... അവള് മുൻപോട്ട് നടന്നതും അവൻ അവളെ തടഞ്ഞു..... നീ നിൽക്ക്. ഞാൻ വരാം, തനിച്ചു പോവണ്ട... ഉം.....

ഡേവിഡ് വണ്ടിയുടെ കീ എടുക്കാനെന്ന വ്യാജന ഹരിയുടെ അടുത്തേക്കാണ് വന്നത്.... ഹരീ.... എന്താടാ, അച്ചു അതാ പോവാൻ നിൽക്കുന്ന, എന്താ പ്രശ്നം, നീ ചെന്ന് അവളെ വിളിക്ക്.... തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അങ്ങ് പോട്ടെ.... എനിക്കൊരു കുഴപ്പവുമില്ല.... നീയൊന്ന് പോയെ എനിക്ക് കിടക്കണം... പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയതിനാലാകും ഡേവിഡ് തിരിച്ചു അച്ചുവിന്റെ അടുത്തേക്ക് വന്നു..... അവനൊപ്പം വീട്ടിലേക്ക് പോകുമ്പോൾ അവൾക്ക് സങ്കടം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... ഡേവിഡ് വല്ലാത്തൊരു അവസ്ഥയിലാണ്..... മാളുവിന്റെ അടുത് അച്ചുവിനെ വിടാൻ അവന്റെ മനസ് അവനെ അനുവദിച്ചില്ലെങ്കിലും സാഹചര്യത്തിന്റെ സമ്മർദ്ദം കാരണം അവനു അങ്ങനെ ചെയ്യേണ്ടതായിവന്നു..... മോളേ അച്ചൂ, ഹരിയെവിടെ..... നീ തനിച്ചാണോ.....

ദേവന്റെ വാക്കുകൾ അവള് ചെവികൊണ്ടില്ല.... അച്ചൂ.... എനിക്കൊന്നും പറയാനില്ല..... മാളു എവിടെ.... അപ്പോഴേക്കും മാളു അങ്ങോട്ട്‌ എത്തിയിരുന്നു.... അച്ചുവിനെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി.....മാളു വേഗം വന്നു അച്ചുവിന്റെ കൈപിടിച്ച് റൂമിലേക്ക് നടന്നു കതകടച്ചു....... അച്ചു മാളുവിനെ കെട്ടിപിടിച്ചു കരയുകയാണ്..... മാളു.... എപ്പോഴും എനിക്ക് മാത്രം എന്താ ഇങ്ങനെ, ഒന്ന് സന്തോഷിച്ചാൽ അതിനിരട്ടി സങ്കടം ഉണ്ടാവും..... ഇനി ഞാൻ പോവൂല എന്തൊക്കെ പറഞ്ഞാലും പോവൂല.... എനിക്ക് സഹിക്കാൻ പറ്റുന്നില്ല മാളു... നീ പറഞ്ഞില്ലേ നമുക്ക് എങ്ങോട്ടെങ്കിലും പോവാമെന്ന്.... പോവാം.... മാളു അച്ചുവിന്റെ കണ്ണ് തുടച്ചു..... അച്ചു.... പോവാം... ആദ്യം നീയൊന്ന് കരച്ചില് നിർത്ത്.... എല്ലാവരും ഉറങ്ങിയിട്ട് നമുക്ക് പോവാം..... നീ പറഞ്ഞപോലെ..... സങ്കടമില്ലാത്ത ഇടത്തേക്ക് ഞാൻ നിന്നെ കൊണ്ടുപോകാം....................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story