❤️അസുരപ്രണയം❤️: ഭാഗം 42

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

നീയൊന്ന് കരച്ചില് നിർത്ത്.... എല്ലാവരും ഉറങ്ങിയിട്ട് നമുക്ക് പോവാം..... നീ പറഞ്ഞപോലെ..... സങ്കടമില്ലാത്ത ഇടത്തേക്ക് ഞാൻ നിന്നെ കൊണ്ടുപോകാം.... അച്ചു മറുപടിയൊന്നും പറയാതെ കിടക്കയിലേക്ക് ഒരു വീഴ്ചയായിരുന്നു.... ദേവനും ശാരിയും അവരുടെ റൂമിന് പുറത്തിരിക്കുന്നുണ്ട്, അതുമനസിലായിട്ടേന്നോണം മാളു ജനൽ വഴി പുറത്തിറങ്ങാമെന്ന് അച്ചുവിനോട് പറഞ്ഞു.... അച്ചു അവളെ കുറച്ചു നേരം അങ്ങനെ നോക്കിയിരുന്നു..... ഡേവിഡ് തിരിച്ചു അങ്ങോട്ട്‌ വന്നു സെറ്റിയിൽ ഇരിക്കുകയാണ്.... അച്ചു പോയതൊന്നും അയ്ശു അറിഞ്ഞിട്ടില്ല.... അവള് ഡേവിഡിന്റെ അടുത്തയിവന്നുനിന്ന് വിരല് ഞൊടിച്ചു.... അവനവളെനോക്കി എന്തെന്ന ഭാവത്തിൽ പുരികം പൊക്കി.... താനെന്താ ഇങ്ങനെ ഇരിക്കുന്നത്.... ഗ്ലൂമിയാണല്ലോ, എന്തേ നേരത്തെ തലയ്ക്കു കിട്ടിയത് ഇപ്പോഴാണോ എഫക്ട് ചെയ്തുതുടങ്ങിയത്.... അയ്ശു.... പ്ലീസ്... ഞാൻ നല്ല മൂഡിലല്ല, പ്ലീസ് ലീവ് മി... എന്തുപറ്റി... തനിക് വയ്യേ.... അവന്റെ നെറ്റിയിൽ പതിയെ കൈവച്ചാണ് അവള് ചോദിച്ചത്.... ഒന്നുല്ല അയ്ശു.... ഹരിയും അച്ചുവും പിന്നെയും വഴക്കിട്ടു..... അവൾക്ക് ഒട്ടും താങ്ങാൻ കഴിഞ്ഞിട്ടുണ്ടാവില്ല, അതാണല്ലോ ഇറങ്ങിപോയത്.....

അവളപ്പോൾ ഇവിടെയില്ലേ... ഒരു ഞെട്ടലോടെ അയ്ശു ചോദിച്ചു... ഇല്ല.... ഒറ്റയ്ക്ക് ഇറങ്ങിപോവാൻ തുടങ്ങിയപ്പോൾ ഞാനാ കൊണ്ടുവിട്ടത്..... ശരിയ്ക്കും എന്താ അവർക്കിടയിൽ ഉണ്ടായത്, അവളിറങ്ങിപോവാൻ മാത്രം... ആ, അതൊന്നും ഞാൻ ചോദിച്ചില്ല.... മുഖത്ത് അവന്റെ വിരൽപാട് പതിഞ്ഞു കിടക്കുന്നുണ്ട്..... അയിശുവിനു പിന്നെയെന്തു പറയണമെന്നോ ചോദിക്കണമെന്നോ അറിയാതെ വന്നതിനാലാകും അവള് അവന്റെ അടുത്തിരുന്നു വിജനതയിലേക്ക് കണ്ണുനട്ട്.... കുറച്ചു നേരം ഒറ്റയ്ക്കിരുന്നതും ശ്രീയ്ക്ക് കുറ്റബോധം തോന്നാൻ തുടങ്ങി...... ഛെ... ഞാൻ പിന്നെയും എന്താ കാണിച്ചത്.... എന്തിനാ അവളെ തല്ലിയത്.... ഇറങ്ങിപ്പോവാൻ പറഞ്ഞില്ലേ...... അവളെവിടെപ്പോവാനാ അല്ലെങ്കിൽ, ഇവിടെ എവിടേലും ഉണ്ടാകും, നോക്കാം..... ഇനിയിപ്പോൾ നല്ല വാശിയിലാവും എങ്ങനെയാ ഒന്ന് സോപ്പിടാ..... ചിലപ്പോ രണ്ടെണ്ണം കിട്ടാൻ ചാൻസുണ്ട് എന്നാലും കുഴപ്പമില്ല.... ഓരോന്നു കണക്കുകൂട്ടി അവൻ അവളെയും തിരഞ്ഞു നടക്കാൻ തുടങ്ങി....... താഴേക്ക് വന്നപ്പോഴാണ് എങ്ങോട്ടാ നോക്കിയിരിക്കുന്ന അയിശുവിനെയും ഡേവിഡിനെയും കാണുന്നത്. അവനൊരു പുഞ്ചിരിയോടെ അങ്ങോട്ട്‌ വന്നു.....

ഡേവി..... അച്ചു ഇങ്ങോട്ട് വന്നോ.... ഒന്നുമറിയാത്തമ്മട്ടിലുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ ഡേവിഡിന് വിരലുമുതൽ ദേഷ്യം അരിച്ചുകയറി..... ഡാ...... എന്റെ വായിലിരിക്കുന്നത് കേൾക്കണ്ടേൽ മിണ്ടാതിരുന്നോ..... ഇനിയെന്തേലും പറഞ്ഞാൽ..... നീ അതിന് എന്തിനാ ചൂടാവുന്നത്.... ഹരീ നീയെന്താ ഇങ്ങനെ സംസാരിക്കുന്നത്, ഓരോന്ന് ഒപ്പിച്ചുവച്ചിട്ട് ഒന്നുമറിയാത്ത ചോദ്യം കേട്ടില്ലേ..... നീ എന്താ അയ്ശു പറയുന്നത്, എനിക്ക് മനസിലായില്ല.... നീയും അച്ചുവും തമ്മിൽ എന്തായിരുന്നു പ്രശ്നം..... അ... അത്. അതങ്ങനെയൊന്നുമില്ല, ചെറിയൊരു സൗന്ദര്യപ്പിണക്കം അത്രയേ ഉള്ളു...... ചെറിയ പ്രശ്നം അല്ലെ.......എന്നിട്ടാണോടാ കോപ്പേ അവളിവിടുന്ന് ഇറങ്ങിപോയത്..... അവളപ്പോൾ ഇവിടെയില്ലേ ... ഈ പെണ്ണ് ഇവിടെ നിൽക്കുന്നു, അല്ലേൽ വല്ല തോന്ന്യസവും പറഞ്ഞേനെ.....അവന്റെ ഒന്നുമറിയാത്ത രീതിയിലുള്ള ഈ സംസാരം കേൾക്കുമ്പോൾ ചൊറിഞ്ഞുവരാ..... എടാ സത്യമായിട്ടും അവളിവിടെയില്ലേ, എങ്ങോട്ടാ പോയത്.... നിങ്ങളെന്താ പോകുമ്പോൾ തടയാതിരുന്നത്.... അയ്ഷുവും ഡേവിഡും പരസ്പരം നോക്കി ..... അല്ല കള്ളകഴവേറി അവള് പോവാണെന്ന് ഞാൻ വന്നു പറഞ്ഞപ്പോൾ നീയെന്താ പറഞ്ഞത് അങ്ങ് പോട്ടെന്നു, എന്നിട്ടിപ്പോൾ ഞങ്ങൾക്കായോ കുറ്റം .....

ഡേവീ, അവളെങ്ങോട്ട പോയത്, വീട്ടിലേക്കാണോ...... ബാക്കിയൊക്കെ പിന്നെ... എനിക്കതാ അറിയേണ്ടത്.... അല്ലാതെപിന്നെ എങ്ങോട്ടാ പോവണ്ടത്...... ശ്രീ രണ്ടുപേരെയും ഒന്ന് നോക്കി വേഗം ഡേവിഡിന്റെ കയ്യിൽനിന്നും കീ വാങ്ങി അവനോടി..... അവളുടെ വീട്ടിലേക്ക് പോകുമ്പോൾ അവന്റെ നെഞ്ച് വല്ലാതെ പിടയ്ക്കുന്നുണ്ട്...... എന്റെ കർത്താവെ, ഏത് നേരത്താ എനിക്കങ്ങനെ തോന്നിയത്..... ഞാനായിട്ടിപ്പോൾ ഒരു ചാൻസ് കൊടുത്തില്ലേ അവൾക്, അവൾക്കെന്തേലും പറ്റിയാ വെറുതെ വിടില്ല ഞാനാ...... ഓരോന്ന് പറഞ്ഞും സ്വയം ശപിച്ചും അവനെങ്ങനെയോ അവിടെയെത്തി...... നിർത്താതെയുള്ള കാളിംഗ് ബെൽ കേട്ടതും ദേവൻ ശാരിയെ നോക്കി..... ആരായിരിക്കും ഈ നേരത്ത്... തെല്ലു ആധിയോടെ ശാരി ചോദിച്ചു.... അവനായിരിക്കും ഹരി, അല്ലാതെ വേറെ ആരാവാനാ.... ഇന്ന് നീ നോക്കിക്കോ അവന്റെ ചെക്കിടു ഞാൻ പൊട്ടിക്കും.... അവനറിയില്ല എന്നെ...... ദേഷ്യത്തിൽ പറഞ്ഞു അയാള് അങ്ങോട്ട്‌ നടന്നു , പുറകെ ശാരിയും.... കതക് തുറന്നപ്പോൾ കണ്ടു ടെൻഷനോട് നിൽക്കുന്ന ഹരിയെ....... എന്താടാ.... നീയെന്തിനാ വന്നത്.... അങ്കിൾ ചോദ്യം ചെയ്യല് പിന്നെ... എനിക്കവളെ കാണണം... നീ കാണുന്നില്ല....

എനിക്ക് കണ്ടെപറ്റൂ.... പ്ലീസ്.... കാണാൻ പറ്റില്ലെന്ന് പറഞ്ഞു കഴിഞ്ഞു, ഇറങ്ങിപോക്കോ, നിന്റെ കൂടെ എന്റെമോൾക്കിനി ജീവിക്കണ്ട, നാളെ നീ അവളെ കൊന്നെന്നും വരും.... അപ്പോഴും നിനക്ക് പറയാൻ നൂറു കാരണം കാണും, എന്നാൽ നഷ്ടം ഞങ്ങൾക്ക് ആയിരിക്കും, അതുകൊണ്ട് ഹരി ഇവിടുന്ന് പോവാൻ നോക്ക് വെറുതെ എന്റെ കൈക്ക് മെനക്കാടുണ്ടാക്കരുത്.... അങ്കിൾ എന്നെ തല്ലിക്കോ, നോ പ്രോബ്ലം ബട്ട്‌ ഞാൻ ഇവിടുന്ന് പോകുന്നുണ്ടെങ്കിൽ അത് അവളെയുംകൊണ്ടായിരിക്കും, അവൾക്ക് മനസിലാകും എന്നെ.... അങ്ങോട്ട്‌ തല്ലിക്കയറാൻ നോക്കുന്നതിനിടയിൽ അവൻ പറഞ്ഞു..... ദേവൻ അവനെ തടയാൻ കിണഞ്ഞു ശ്രമിക്കുകയാണ്.. ദച്ചൂ..... ദച്ചൂ ഇറങ്ങിവാ.... I'm സോറി..... നമുക്ക് പറഞ്ഞു ശരിയാക്കാം എല്ലാം.... നീയൊന്ന് വന്നേ...... മറുപടിയൊന്നും ഇല്ലാതെ വന്നതും ശ്രീ ഒരുവിധം ദേവനെ പിടിച്ചുമാറ്റി അങ്ങോട്ട് ഓടികയറി.... പിന്നാലെ ദേവനുമുണ്ട്....... കതക് കുറെ തട്ടിയെങ്കിലും ഒരു അനക്കവും ഇല്ലാതെ വന്നതും അവൻ സംശയത്തോടെ ദേവനെ നോക്കി.... ദച്ചു എവിടെ...... എനിക്കെന്റെ ഭാര്യയെ ഇപ്പോൾ കാണണം.... അവളെന്റെ മോളാ.... മാറ്.... അവനെ തള്ളിമാറ്റി അയാള് കതകിന് ആഞ്ഞു തട്ടാനും ഉറക്കെവിളിക്കാനും തുടങ്ങി..... കുറച്ചുനേരം കഴിഞ്ഞതും അച്ചു വന്നു കതകുതുറന്നു, അവളെക്കണ്ടതും മൂന്നുപേർക്കും സമാധാനമായി.....

. ദച്ചൂ...... തീപാറുന്ന നോട്ടമായിരുന്നു ആ വിളിക്കുള്ള മറുപടി........ തന്നെ ആരാ ഇങ്ങോട്ട് ക്ഷണിച്ചത്, എനിക്ക് തന്നെ കാണണ്ട, ഒന്നിറങ്ങിപ്പോ എങ്ങോട്ടാണെന്നുവച്ചാൽ, ദേഷ്യത്തോടെ അവള് പറഞ്ഞതും അവന്റെ തലകുനിഞ്ഞു..... കുറച്ചു നേരം അങ്ങനെ നിന്ന് അവനവിടെ മുട്ടുകുത്തിയിരുന്നു..... മാപ്പ് പറയാൻ എനിക്കിനി അവസരമില്ലെന്ന് അറിയാം, ചെയ്ത തെറ്റിനെ ഞാൻ ന്യായീകരിക്കുന്നുമില്ല..... ഈയൊരു തവണകൂടെ.... ഒന്ന് ക്ഷമിച്ചൂടെ.... തന്നോട് ഞാൻ പറഞ്ഞു....... താൻ ചത്താലും ഞാൻ ഇനി വരില്ല.... തന്നെ സ്നേഹിച്ചതിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു, ഒരുപാട്.... ഇനിയെനിക് വയ്യാ എന്നെ വിട്ടേക്ക്...... എടാ മോളേ പ്ലീസ്...... ശ്രീഹരി താനൊന്ന് ഇറങ്ങിപ്പോ ഇവിടുന്ന്, ഞാൻ പറഞ്ഞു കഴിഞ്ഞു തന്നെ കാണേണ്ടെന്ന്.... മനസിലായില്ലേ തനിക്കത്....... മനസിലാവാഞ്ഞിട്ടല്ല, ബട്ട്‌ അത് അക്‌സെപ്റ്റ് ചെയ്യാൻ കഴിയാത്തതുകൊണ്ടാ..... I know നിനക്ക് സഹിക്കാൻ പറ്റിയില്ലെന്ന്.... നിനക്കല്ല ആർക്കും കഴിയില്ല..... ഒരേയൊരു തവണകൂടെ.... അവളുടെ കാലുപിടിച്ചു അവൻ പറഞ്ഞതും അവള് കാലുവലിച്ചു..... ശ്രീഹരി.... ഇവിടുന്ന് ഇറങ്ങിപ്പോടാ നായെ.. എന്റെ മോൾക്കുനിന്നെ വേണ്ട..... അവനെപ്പിടിച്ചു തള്ളിക്കൊണ്ട് അയാള് പറഞ്ഞതും അവനവിടുന്ന് ദേഷ്യത്തോടെ എണീറ്റു..... എനിക്ക് സംസാരിക്കാനുള്ളത് ദച്ചൂനോടാ, അല്ലാതെ നിങ്ങളോടല്ല, മനസിലായോ മാറിനിൽക്ക്...

അയാളോട് വീറോടെ അവൻ പറഞ്ഞതും അവൾക്ക് അവനോടുള്ള ദേഷ്യം കൂടി..... എടോ.... താൻ ആരോടാ സംസാരിക്കുന്നത്, എന്റെ അച്ഛനോട്.... എന്ത് ധൈര്യം ഉണ്ട് തനിക്..... ഇനി എനിക്ക് തന്നോട് ക്ഷമിക്കാൻ കഴിയില്ല ശ്രീഹരി...... ഇനി താനിവിടെ നിന്നാൽ വേണ്ടെന്നുവെയ്ക്കും ഞാൻ ഈ ജീവിതം..... ദച്ചൂ...,. ഇറങ്ങിപ്പോടാ...,.. നിറഞ്ഞു തുടങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ തിരിഞ്ഞുനടന്നു. അവരെല്ലാം ആശ്വാസത്തോടെ നിൽക്കുമ്പോഴാണ് അവൻ തിരിഞ്ഞുവന്നുകൊണ്ട് അവളെയുമെടുത്ത് നടന്നത്..... ദേവന് തടുക്കാൻ കഴിയുന്നതിനുമുന്പേ അവനവളെയുംകൊണ്ട് വീടിനു പുറത്തെത്തി കതക് പുറത്തുനിന്ന് അടച്ചു... അവളവനെ അടിയ്ക്കുന്നും പിച്ചുന്നുമുണ്ട്, എന്നാൽ അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടിലാണ് അവൻ.... അവളെ കാറിലിരുത്തി അവനും പെട്ടന്ന് കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു...... താനിപ്പോൾ ചെയ്യുന്നതോർത്ത് താൻ വേദനിക്കും നോക്കിക്കോ..... ദച്ചു, നിന്നെ അവിടെ നിർത്തിപോന്നലാ ഞാൻ വേദനിക്കുക...... നീ കൂടെയുണ്ടേണ്ടേൽ വേദനകൾ എന്നെ ബാധിക്കില്ല, ജസ്റ്റ്‌ നിന്റെ പ്രെസെൻസ് ഉണ്ടായാല്മതി......

നിനക്കുതന്നെ അറിയാം ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന്, ആ നിന്നെ അപകടത്തിൽ കൊണ്ടിടാൻ എനിക്ക് കഴിയില്ല.... താൻ കൂടെയുള്ളപ്പോൾ മാത്രാ എനിക്ക് വേദനയുണ്ടാകുക...... തനിക്കറിയോ തന്നെ സ്നേഹിച്ചതാ ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയത്തെറ്റ്....... ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ എന്നെയൊന്നു കൊന്നുതാടാ..... കൊന്നുത...... ദച്ചൂ..... സോറി... സോറി...... പ്ലീസ്..... ഒന്ന് ക്ഷമിച്ചൂടെ...... നിനക്കുവേണ്ടി ചാവാനും. ഞാൻ റെഡിയാ.... ബട്ട്‌ നിന്നെ ഞാൻ.... എങ്കിൽ ചാവ്..... ഒരു മയവുമില്ലാതെ അവള് പറഞ്ഞതും അവനവളെ വിശ്വാസം വരാത്തമ്മട്ടിലൊന്ന് നോക്കി..... ദച്ചൂ..... ഞാൻ പറഞ്ഞത് കേട്ടില്ലേ.... പോയി ചാവ്..... പറഞ്ഞല്ലോ എനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന്.... എനിക്കിപ്പോൾ തന്നെ വേണ്ട.... താൻ ചത്താലും എനിക്കൊന്നുമില്ല..... അതുകൊണ്ട് പോയി ചാവ്. .. എനിക്ക് വേണ്ടി എന്തും ചെയ്യുമെന്നല്ലേ പറഞ്ഞത് ഇപ്പോൾ ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യമാ ഇത്..... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്...... അവൾക്കൊട്ടും മയമില്ലാ അപ്പോഴും..... ഡാ മോളേ നീ കാര്യമായി ആണോ.... അതേ... കാര്യമായി തന്നെയാ.... എനിക്ക് തന്നെ വേണ്ട.... എനിക്കിനി വയ്യ.... I

ജസ്റ്റ്‌ hate യു..... അവൻ. വണ്ടി ഒതുക്കി നിർത്തി അവളെനോക്കി.... എന്തെ... പേടിയാണോ..... അങ്ങനെ ആണേൽ ഞാൻ ചത്തോളാ, എനിക്ക് തന്നെ പോലെ പേടിയില്ല..... അവളിറങ്ങാൻ തുടങ്ങിയതും അവൻ കൈപിടിച്ചുവച്ചു..... എന്നോടല്ലേ എല്ലാർക്കും വെറുപ്പ്, ഇപ്പോൾ നിനക്കും..... എന്തുചെയ്യാനാ ഞാൻ ഇങ്ങനെ ആയിപോയി..... ഞാൻ ഇല്ലാതെയാകുമ്പോഴാണ് നിനക്ക് സന്തോഷമെങ്കിൽ ഞാൻ സന്തോഷത്തോടെ മരിച്ചോളാം...... എനിക്കൊരു പ്രോമിസ് ചെയ്തുതരണം... ഞാൻ മരിച്ചാലും നീ വീട്ടിലേക്ക് പോവില്ലെന്ന്.... അങ്ങനെയാണേൽ ഞാൻ പൂർണമനസോടെ മരിക്കാം.... അതുമാത്രം മതിയെനിക്.... ശരി.... ഞാൻ എന്റെ വീട്ടിലേക്ക് പോവില്ല.... തന്റെ വീട്ടിൽ നിന്നോളാം.... പോരെ ഇനി ചെല്ല്....... ഉം.... തലകുലുക്കികൊണ്ട് അവൻ എണീറ്റു കാറിൽനിന്നും പുറത്തിറങ്ങി, അവള് ദേഷ്യത്തിൽ കയ്യുംകെട്ടി അനങ്ങാതെയിരിക്കുകയാണ്...... ശ്രീ ഇടയ്ക്കിടെ അവളെനോക്കുന്നുണ്ട്..... അവള് വേണ്ടെന്ന് പറയുമെന്ന പ്രതീക്ഷയിൽ അത് കാണാതെ വന്നതും അവൻ നടുറോഡിലേക്കിറങ്ങിനിന്നു......, ദൂരെനിന്നും ലോറിയുടെ ഹോൺ വ്യക്തമായി കേൾക്കാം..... തുടരേതുടരേ അത് ഹോൺ മുഴക്കികൊണ്ട് അവനെ കടന്നുപോയി...... അത് അവനെ മറികടന്നുപോയിട്ടും അവൾക്കൊരു കൂസലുമില്ലായിരുന്നു. അവളുടെയാ ഇരുപ്പ് കണ്ടതും അവൻ നേരെത്തിരിഞ്ഞുനിന്ന്...അവിടുന്ന് രണ്ട് സെക്കന്റ്‌ കഴിഞ്ഞുകാണും പുറകിൽനിന്നും ഇടിമുഴക്കംപോലൊരു ശബ്ദം അവന്റെ കാതിൽവന്നു പതിച്ചു...................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story