❤️അസുരപ്രണയം❤️: ഭാഗം 43

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

രണ്ട് സെക്കന്റ്‌ കഴിഞ്ഞുകാണും പുറകിൽനിന്നും ഇടിമുഴക്കംപോലൊരു ശബ്ദം അവന്റെ കാതിൽവന്നു പതിച്ചു........ ശ്രീ പതർച്ചയോടെ തിരിഞ്ഞുനോക്കിയപ്പോൾ ഒരു വലിയ ലോറി വന്നു അവരുടെ വണ്ടിയെ ഇടിച്ചിട്ടതാണ് കാണുന്നത്.... വണ്ടിയൊരു കയത്തിന്റെ അടുത്താണ് നിർത്തിയിരുന്നത്, കാറ് ആ താഴ്ചയിലേക്ക് വീഴുന്നത് കണ്ടതും അവനു തന്റെ ഹൃദയം നിലച്ചപോലെതോന്നി..... സമയം ഒട്ടും നഷ്ടപ്പെടുത്താതെ അവനങ്ങോട്ട് ഓടിയടുത്തു, എന്നാൽ അതിനുമുൻപേ വണ്ടി മലക്കമ്മറഞ്ഞു ആ താഴ്ചയുടെ അഗാധങ്ങളിലേക്ക് ആണ്ടുപോയിരുന്നു..... ദച്ചൂ...ദച്ചൂ... മോളേ അവനാർത്തു വിളിച്ചു, അവന്റെ ശബ്ദം അവിടെയൊക്കെ നിറഞ്ഞുനിന്നെന്നല്ലാതെ മറ്റൊരു ഫലവുമുണ്ടായില്ല... അവന്റെ ശബ്ദം കേട്ടകാരണം അതുവഴിവന്ന ഏതോ ഒരു വണ്ടി അവിടെ നിർത്തി അതിലെ ആൾക്കാർ അവന്റെ അടുത്തേക്ക് അടുത്തു..... എന്താ.... എന്തുപറ്റി.... ദച്ചു.... അവള്.... ദച്ചൂ... ദച്ചൂ...... അവളെ വിളിച്ചോണ്ട് അവനങ്ങോട്ട് ചാടാൻ തുടങ്ങിയതും ആരൊക്കയോ ചേർന്ന് അവനെപ്പിടിച്ചുവച്ചു. ..

എന്താ കാണിക്കുന്നത്... അങ്ങോട്ട് വീണാൽ ജീവൻപോലും ബാക്കിക്കിട്ടില്ല.... അപ്പോൾ.... അപ്പോളെന്റെ ദച്ചു അവള്... അവള് പോയതോ.... അവള്.... അവള് തിരിച്ചുവരില്ലേ.... ഏയ്‌.... നോ.... അവരൊക്കെ ചേർന്ന് അവനെപ്പിടിച്ചുകൊണ്ടുവന്ന് അവിടെയുള്ള പോസ്റ്റിൽ ഇരുത്തി, ആ വണ്ടിയൊടിച്ചായാളെ കണ്ടതും ശ്രീ അവിടുന്ന് എണീറ്റ് അയൽക്കരികിലേക്ക് നടന്നടുത്തു.... അവൻ വരുന്നത് മനസിലാക്കിയതും അയാള് തിരിഞ്ഞോടി ശ്രീ പുറകെയും, അയാളെ അവിടെകിടന്ന കമ്പുകൊണ്ട് എറിഞ്ഞിടാൻ അവനധികം സമയം എടുത്തില്ല.. അയാള് വീണതും അവനൊരു ചീറ്റയെപ്പോലെ അയാളുടെ മേൽ കയറിയിരുന്നു തലങ്ങുംവിലങ്ങും അടിക്കാൻ തുടങ്ങി.... അയാള് വലിയവായിൽ കരയുന്നുണ്ട്.... എന്നെ വിട് സാറെ, ഉറങ്ങിപോയതാ..... അറിയാതെ പറ്റിയതാ.... എടാ തനിക് ഉറക്കമുണ്ടേൽ എവിടേലും നിർത്തിയിട്ടാൽ എന്തായിരുന്നു, തിരക്കിട്ടുപോയിട്ട് നിനക്ക് ആരുടെ പിണ്ണം വക്കാനായിരിന്നു..... അവൾക്ക് എന്തേലും പറ്റിയാൽ തീർത്തുകെട്ടും പൊലയാടിമോനെ....... അവനയാളെ പിന്നെയും ഉപദ്രവിക്കാൻ തുടങ്ങിയതും കൂടിനിന്നവർ അവനെപ്പിടിച്ചുമാറ്റി....

ഇതിനിടയിൽ ആരോ പറഞ്ഞു പോലീസും ഫയർഫോഴ്‌സും അവിടെയെത്തിയിട്ടുണ്ട്, ഒരു പോലീസുകാരൻ ശ്രീയുടെ അടുത്തേക്ക് വന്നു..... എസ്ക്യൂസ്‌ മി.... എന്താ തന്റെ പേര്.... ശ്രീഹരി..... വണ്ടിയിൽ തന്റൊപ്പം ആരായിരുന്നു.... വൈഫ്‌.... സംഭവം നടക്കുമ്പോൾ താൻ എവിടെയായിരുന്നു.... I മീൻ നിങ്ങളൊരുമിച്ചായിരുന്നില്ലേ വന്നത്.... എന്നിട്ട് ആ കുട്ടിമാത്രം എങ്ങനെ അപകടത്തിൽപെട്ടു..... അയാളുടെ ചോദ്യം കേട്ടതും ശ്രീ വിവശനായി.... എന്തുത്തരം നൽകുമെന്ന് അവനൊരു ഊഹവും ഉണ്ടായിരുന്നില്ല..... ശ്രീഹരി തന്നോടാണ് ചോദ്യം.... എങ്ങനെ ആ കുട്ടി വണ്ടിയ്ക്കുള്ളിൽ വന്നു... ഒന്നുകൂടെ. വ്യക്തമാക്കിയാൽ താൻ എന്തിനാ പുറത്തിറങ്ങിയത്..... അവൻ മിണ്ടാതിരുന്നതും അയാൾക്ക് ദേഷ്യം വന്നു, എങ്കിലും ആ സാഹചര്യമായതിനാൽ അതടക്കി..... വന്ന പോലീസുകാരുടെ കൂട്ടത്തിൽ പ്രസാദിനെയും അവരെയും നന്നായി അറിയുന്ന ഒരു കോൺസ്റ്റബിൾ ഉണ്ടായിരുന്നു, അയാള് അവരുടെ കല്യാണക്കാര്യം ഏകദേശം ഒന്ന് മറ്റേ ഓഫീസറോട് വിശദീകരിച്ചു.....

ശ്രീഹരി, ഇയാള് പറഞ്ഞതുവച്ചുനോക്കുമ്പോൾ ഈ കല്യാണം തന്റെ സമ്മതത്തോടെ ആയിരുന്നില്ല, ലാസ്റ്റ് മിനിറ്റ് മറ്റുള്ളവരുടെ മുൻപിൽ നാണംകെടാതിരിക്കാനായി താൻ ആ കുട്ടിയെ കെട്ടി.... അപ്പോൾ ഒഴിവാക്കേണ്ടതും തന്റെ ആവശ്യം ആയിരിക്കുമല്ലേ..... എന്തായാലും ബോഡിയോന്ന് കിട്ടിക്കോട്ടേ തന്നെ അഴിയെണ്ണിക്കും..... എടോ.... അവിടുന്ന് എണീറ്റ് ശ്രീ അയാളുടെ കുത്തിനുപിടിച്ചു.... താനെന്താ പറഞ്ഞത്.... അവള്.... അവള് മരിച്ചെന്നോ.... അങ്ങനെ ഇനി പറഞ്ഞാൽ...... ഞാൻ.... ഞാൻ തകർന്ന് നില്ക്കാ.... ഒന്നും നോക്കാനില്ല.... മനസിലായോടോ... താൻ ആരായാലും എനിക്ക്പുല്ല... അവന്റെ ഈ പ്രവൃത്തി കണ്ടതും ബാക്കിയുള്ളവർ വന്നു അവനെ പിടിച്ചുമാറ്റി..... ഇതിനിടയിൽ ആ കോൺസ്റ്റബിൾ കാര്യം പ്രസാധിനെയും ഒപ്പം ദേവനെയും വിളിച്ചറിയിച്ചു........ ദേവൻ വന്നപ്പോൾ കണ്ടത് നിലത്തിരിക്കുന്ന ശ്രീയെ ആണ്..... അയാള് അവന്റെയാടുത്തേക്ക് ഓടിവന്ന് അവനെ അവിടുന്ന് എണീപ്പിച്ചു ഇരു കവിളിലും മാറിമാറി അടിച്ചു..... എടോ, ആരാടോ അത്... അയാളെന്തിനാ അവനെ ഈ അടിക്കുന്നത്.... സാർ, അത് ആ കുട്ടിയുടെ അച്ഛനാ..... താൻ വാ... നമുക്ക് അയാളോട് സംസാരിക്കാം.....

Si അങ്ങോട്ട് നടന്നുകൊണ്ട് പറഞ്ഞു..... എടോ.... താൻ എന്തിനാ ഇവനെ ഈ അടിക്കുന്നത് ..... ഇവൻ ഒറ്റ ഒരുത്തൻ കാരണമാ എന്റെ മോള്.... ഇവന്റെ ഉപദ്രവം സഹിക്കാൻ വയ്യാഞ്ഞിട്ട അവളിന്ന് രാത്രി വീട്ടിലേക്ക് വന്നത്.... അവിടുന്ന് കുറച്ചു കഴിഞ്ഞതും ഈ നെറികെട്ടവൻ വന്നു അവളെ വിളിച്ചു.... മോള് പറഞ്ഞതാ വരുന്നില്ലെന്ന്, ഞങ്ങളും പറഞ്ഞു.... എന്റെ മോളല്ലേ ഞങ്ങടെയൊപ്പം നിൽക്കുമെന്ന്..... എന്നാൽ ഞങ്ങളെവീട്ടിൽ അടച്ചിട്ടു ഇവൻ അവളെയുമെടുത്ത് ഇറങ്ങിയതാ.... ഞങ്ങള് പുറകുവശംവഴി എത്തുന്നതിനുമുന്പേ ഇവനാവിടുന്ന് പോന്നിരുന്നു...... ശ്രീയ്ക്ക് മറുത്തൊന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല, അയാള് പറഞ്ഞതിൽ അധികവും സത്യമാണെന്ന് അവനറിയാം.... അവന്റെ കണ്ണ് നിറയുന്നുണ്ട്... Si അവനെ നോക്കിയൊന്ന് മൂളി...... നിങ്ങൾക്ക് തോന്നുന്നുണ്ടോ ഇത് വെറുമൊരു അപകടം ആണെന്ന്... ഇല്ല..... ഒരിക്കലുമില്ല...... അപകടം ആണെങ്കിൽ ഇവനെന്താ ഒന്നും വരാതിരുന്നത്, ഇവനെങ്ങനെ രക്ഷപെട്ടു....

ഇതിവൻ മനഃപൂർവം എന്റെമോളെ കൊല്ലാൻ നോക്കിയതാ....... എടാ ദ്രോഹി.... എന്ത് തെറ്റാടാ എന്റെമോള് നിന്നോട് ചെയ്തത്.... നിന്നെ സ്നേഹിച്ചതോ... അതിന് ഇങ്ങനെ വേണമായിരുന്നോ..... അങ്കിൾ.... ഞാൻ.... ഞാൻ ഒന്നും ചെയ്തില്ല.... അവളെ.... അവളെ ഇല്ലാതാക്കാൻ എനിക്ക് പറ്റില്ല..... ഞാനവളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.... അത് നിങ്ങളെ എങ്ങനെ ബോധിപ്പിക്കണമെന്ന് എനിക്കറിയില്ല..... ഞാൻ അവളെ എന്തോരം സ്നേഹിക്കുന്നുണ്ടെന്ന് അവൾക്കൊരാൾക്കേ അറിയൂ.... അവൾക്ക് മാത്രം... അവളിവിടെയുണ്ടായിരുന്നെങ്കിൽ അതിന് നീ ഇല്ലാതെയാക്കിയില്ലെടാ..... എന്തിനാടാ..... അവന്റെ നെഞ്ചിൽ ആഞ്ഞുകുത്തി അയാള് ചോദിക്കാൻ തുടങ്ങിയതും പോലീസുകാർ തന്നെ അവനെപ്പിടിച്ചുമാറ്റി..... അപ്പോഴേക്കും ഡേവിഡും പ്രസാധും അയ്ഷുവും അങ്ങോട്ട് വന്നു .... ഹരീ..... എന്താടാ ഉണ്ടായത്... അച്ചു എവിടെ..... ഡേവിടെ...... ഹരി അവന്റെ ചുമലിലേക്ക് വീണു അവനെ കെട്ടിപിടിച്ചു കരയാന്തുടങ്ങി....

എടാ.... നീ കാര്യം പറാ... എന്താ ഉണ്ടായത്....... ഹരി ഒരുവിധം കാര്യം പറഞ്ഞതും ഡേവിഡിന് അത് സത്യമാണെന്ന് ബോധ്യമായി..... എടാ, ഹരീ.... എന്നാലും..... നീ പേടിക്കണ്ട അവൾക്കൊന്നും സംഭവിക്കില്ല....ഇതെങ്ങനെ.... വെറും ഒരു ആക്‌സിഡന്റ് ആണെന്ന് തോന്നുന്നുണ്ടോ അതോ മറ്റവള് പണിതതോ..... അപ്പൊഴാണ് ശ്രീയ്ക്ക് അങ്ങനെയൊരു കാര്യം ഓർമവന്നത്..... അവൻ ദേവന്റെ അടുത്തേക്ക് നടന്നു, അയാള് പ്രസാദിന്റെ അരികിലാണ്.... ഡേവിഡ് വേഗം അവന്റെ കൈപിടിച്ചുവച്ചു.... ഹരീ... ഈയൊരു സിറ്റുവേഷനിൽ നീ സംസാരിക്കാതിരിക്കുന്നതാവും നല്ലത്.ഞാൻ സംസാരിക്കാം....... ഹരി തലകുനിക്കിസമ്മതിച്ചു..... അങ്കിൾ... ഒന്ന് വന്നേ.... ഡേവിഡ് അയാളെ വിളിച്ചതും സംശയത്തോടെ അയാള് ഒപ്പം ചെന്ന്... അങ്കിളിന്റെ ഇളയമോള് വീട്ടിൽ തന്നെയുണ്ടോ... നീയെന്താ ഡേവിടെ അങ്ങനെ ചോദിച്ചത്.... അവള് അച്ചുവിനെ കൊല്ലാൻ നടക്കുകയാണല്ലോ.... അവൾക്ക് ഹരിയെ ഇഷ്ടാ... ഈയൊരു ആക്‌സിഡന്റ് നോക്കുകയാണെങ്കിൽ ഹരിയ്ക്ക് ഒന്നും പറ്റിയിട്ടുമില്ല..... ഏയ്‌.... മാളുന്നു ദേഷ്യമുണ്ട് എന്നാൽ അച്ചുവിനെ അവള് ഇല്ലാതാകില്ല, എനിക്കറിയാം എന്റെ മോളെ... ഇത് ഇവനാ.... ആ നാറി...

അങ്കിൾ പ്ലീസ്.. ഹരി അച്ചുവിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.... ഒത്തിരി.... അവരുടെ സ്നേഹത്തിന്റെ ഇന്റന്സിറ്റി എത്രയാണെന്നും എനിക്കറിയാം..... പിന്നെ... ഇന്ന് അവര് വഴക്കിട്ടിട്ടുണ്ടെൽ അതിൽ എനിക്കും ഒരു പങ്കുണ്ട്....... സൊ അങ്കിൾ.... ഇനി ഹരിയെ കുറ്റം പറയരുത്..... ദേവനെ ഒരുവിധം ആശ്വസിപ്പിച്ചു ഡേവിഡ് പോലീസ് ഉദ്യോഗസ്ഥരുടെ അടുത്തേക്കുനടന്നു.... സാർ.... എന്തെങ്കിലും വിവരം.... കാർ പൂർണമായും നശിച്ചിട്ടുണ്ട്, എന്നാൽ അതിൽ ആ കുട്ടി ഇല്ല.... അവിടെയെങ്ങും ആരുമില്ല..... ആ കുട്ടി ആ ടൈമിൽ കാറിൽ ഉണ്ടായിരുന്നെന്നു ഉറപ്പാണോ....ആ പയ്യൻ ആ കുട്ടിയെ പിടിച്ചു തള്ളിയിട്ടതാണെങ്കിലോ.... സാർ...അത് സാറിനു ഹരിയെ അറിയാഞ്ഞിട്ടാ.... അവനു അച്ചുവെന്നുവച്ചാൽ ജീവനാ.... ഇന്നുണ്ടായ ചെറിയൊരു വഴക്ക് അതാ അവള് ഇറങ്ങിപ്പോയത് അവനത്തിൽ കുറച്ചു ഓവറായി റിയാക്ട് ചെയ്‌തെന്നുള്ളത് സത്യമാ....ബട്ട്‌ അവനൊരിക്കലും അവളെ.... ഞാൻ സാറിനെ എങ്ങനെയാ പറഞ്ഞു മനസിലാക്കേണ്ടതെന്ന് എനിക്കറിയില്ല..... ഓക്കേ.... ഞങ്ങള് അന്വേഷിക്കാം... പിന്നെ ഈയൊരു ടൈമിൽ ആ ഏരിയയിൽ സെർച്ച്‌ ബുദ്ധിമുട്ടാണ്, കാടിന്റെ വിസ്‌ത്രീതി അതൊരു നെഗറ്റീവ് ഫാക്ടർ ആണ്....

ഇപ്പോൾ എന്തായാലും അവര് സെർച്ച്‌ മതിയാക്കി, ഇനി നാളെ നോക്കാം...... ഡേവിഡിന് ഒന്നും പറയാൻ കഴിയാതെ വന്നതും അവൻ ശ്രീയുടെ അടുത്തേക്ക് വന്നു.... ഡേവിടെ.... അച്ചു അവളുടെ എന്തേലും വിവരം.... നീ ടെൻഷൻ ആവല്ലേ ഹരി..... She ഈസ്‌ ഓക്കേ..... എവിടെ അവള്.... നീക്കണ്ടോ.... എടാ.... ഇപ്പോൾ അവര് സെർച്ച്‌ നിർത്തിയിട്ടുണ്ട് ഇത് ഫോറെസ്റ്റ് ആണ്... ഡീപ് ഫോറെസ്റ്റ്.... സൊ ഈയൊരു ടൈമിൽ കുറച്ചു ലിമിറ്റേഷൻസ് ഉണ്ട്.... അവർക്കല്ലേ ലിമിറ്സ്... എനിക്ക് അതില്ല... ഇതിലും വലിയ കാട്ടിൽ ഞാൻ അവളെ തിരഞ്ഞിട്ടുണ്ട്.... കിട്ടിയിട്ടുമുണ്ട്.... ഞാൻ പൊക്കോളാം.... ഹരീ പ്ലീസ്... നിർത്തുന്നുണ്ടോ നീ.. . ഇന്നവൾക്കെന്തേലും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റ പൂർണ ഉത്തരവാദി നീയാ... നിന്റെ എടുത്തുചാട്ടം, വാശി, ദേഷ്യം.... നീ അവളോട് വഴക്കിട്ടില്ലായിരുന്നെങ്കിൽ തല്ലിയില്ലായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ.... ഇല്ലല്ലോ.... സൊ ഇപ്പോഴെങ്കിലും ഞാൻ പറയുന്നത് കേൾക്ക്, നിനക്കവളെ വേണമെങ്കിൽ അടങ്ങി നിൽക്ക്..... ശ്രീ അവന്റെ തലയ്ക്കു കുത്തി അവിടെയിരുന്നു..... പ്രസാദ് ദേവനെ ആശ്വസിപ്പിക്കുകയാണ്.... ദേവാ.... എന്റെ മോള്....

നീ വാക്ക് തന്നതല്ലേ അവർക്കൊന്നും വരില്ലെന്ന്, എന്നിട്ടിപ്പോൾ, അവനെന്താ ചെയ്തത് എന്റെ മോളെ.... ദേവാ ഞാൻ പറയുന്നത് നീയൊന്ന് കേൾക്ക്... ഹരി അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല.... അവനു അച്ചുവിനെ ഒരുപാട് ഇഷ്ടാ, നീയും കണ്ടതല്ലേ അത്... കണ്ടതാ.... അതുകൊണ്ടാണല്ലോ ഇന്ന്, ഇന്നവനെ ഒഴിവാക്കി എന്റെമോള് വന്നത്.... അല്ലെ..... എന്റെ മോൾക്കെന്തെങ്കിലും സംഭവിച്ചാൽ അവനെ ഞാൻ വെറുതെ വിടില്ല....... ശരി..... ഹരി കാരണം അച്ചുവിന് എന്തേലും സംഭവിച്ചാൽ നീ പറഞ്ഞതിന് ഞാനും ഉണ്ടാകും നിന്റൊപ്പം.... ദേവൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല...... അയാളുടെ ഫോൺ കുറേനേരമായി റിങ് ചെയ്യുന്നു..... സഹികെട്ടു അയാള് അവിടുന്ന് മാറി അത് നോക്കി.... അതിലെ നമ്പർ കണ്ടതും ഒരു വെറുപ്പോടെ പ്രസാദ് അത് കട്ട്‌ ചെയ്തു..... പിന്നെയും കോൾ വന്നതും അയാള് പിന്നെയും കട്ടാക്കി..... അപ്പോഴാണ് മെസേജ് വന്നത്..... ആ മെസേജ് കണ്ടമാത്രയിൽ അയാൾക്ക് തന്റെ ചലനം നഷ്ടപെട്ടപോലെയാണ് തോന്നിയത്......

പിന്നെ വന്ന കോൾ ഒരു സെക്കന്റ്‌ പോലും പാഴാക്കാതെ അയാള് അറ്റൻഡ് ചെയ്തു.......... എന്താ പ്രസാദേ, സുഖമാണോ......... മറുപ്പുറത്ത് പുരുഷ ശബ്ദം ചോദിച്ചതും പ്രസാദ് മുഷ്ഠിച്ചുരുട്ടി......... എന്താ എന്നോട് വെറുപ്പുണ്ടോ..... അതിനൊക്കെ ഇനിയും സമയം ഉണ്ടെടോ..... എന്റെ ആവശ്യം എന്താണെന്ന് തനിക്ക് നന്നായി അറിയാം...... അത് സാധിച്ചുതരികയല്ലേ...... സത്യം പറഞ്ഞാൽ തന്റെ പുന്നാരമോനുവച്ച പണിയാ..... അവനെ രക്ഷിക്കാൻ നോക്കിയതാ തന്റെ മരുമകള്...... താൻ പേടിക്കണ്ട അവള് ചത്തിട്ടില്ല.... ഈയൊരു കണ്ടീഷനിൽ ആണെങ്കിൽ ഇനിയൊരു പതിനഞ്ചു മണിക്കൂർ കൂടെ ആയുസ്ണ്ടാകും..... അതായത് തനിക് ആലോചിക്കാനും പ്രവർത്തിക്കാനും അത്ര ടൈമേ കിട്ടൂ.... അപ്പോൾ പെട്ടന്ന് ആയിക്കോട്ടെ.... പിന്നെയൊരു കാര്യം ഇത് നമ്മള് തമ്മിലുള്ള ഡീൽ ആണ്.... മൂന്നാമതൊരാൾ അറിഞ്ഞാൽ ഇവളെ തീർക്കാൻ എനിക്കത്ര സമയം വേണ്ടെന്ന് അറിയാലോ..... എവിടെ വരണം. അപ്പോൾ വെളിവ് വന്നു തുടങ്ങിയല്ലേ...... ലൊക്കേഷൻ ഞാൻ ഷെയർ ചെയ്യാം....... അയാള് എന്തെങ്കിലും പറയുന്നതിനുമുന്പേ ആ കോൾ ഡിസ്‌ക്കണക്ട് ആയി.................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story