❤️അസുരപ്രണയം❤️: ഭാഗം 46

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

ഇവൻ എന്തെങ്കിലും പറയും അവനും.... ഒടുക്കം എനിക്കൊന്നും അറിയില്ല.... വയസാകാലത്ത് ഓരോ സ്വസ്ഥത്തക്കേട് ....അല്ലാതെന്ത്..... ഇനിയെന്താവോ എന്തോ..... നിങ്ങളിങ്ങനെ ടെൻഷൻ അടിക്കേണ്ട കാര്യമൊന്നുമില്ല.... അവൻ അങ്ങനെയൊന്നും ചെയ്യില്ല.... അയാള് നിഷേധാർത്തത്തിൽ തലയാട്ടികൊണ്ട് നടന്നകന്നതും രജനിയിൽനിന്നും നെടുവീർപ്പുയർന്നു...... **** അച്ചു.... വാ എന്റെ കൈപിടിച്ച് മെല്ലെ നടക്കു..... ഇങ്ങനെ ഇരുന്നാൽ വേദന കൂടും.... അവൾക്ക് കൈനീട്ടി മാളു പറഞ്ഞപ്പോൾ അവള് ചിരിച്ചു.... ഡീ എനിക്ക് അതിനുമാത്രം ഒന്നുമില്ല.... നീ ഇങ്ങനെ ടെൻഷൻ ആവാന്മാത്രം..... എന്നാൽ ഇങ്ങോട്ട് എണീക്ക്..... മാളു അവളെ നിർബന്ധിപ്പിച്ചു എണീപ്പിച്ചു ഗാർഡനിലേക്ക് കൊണ്ടുവന്നു.... അവരത്തിലെ നടക്കുമ്പോഴാണ് ശ്രീയുടെ വണ്ടി അങ്ങോട്ട് വന്നത്..... വണ്ടിയിൽനിന്നും ഇറങ്ങിയവനെ കണ്ടതും മാളുവിന്റര് കണ്ണുകൾ വിടർന്നു.... എന്നാൽ അച്ചുവിന് ചങ്കിടിപ്പേറി.... എന്റെ ദൈവമേ...രാവിലെതന്നെ ഈ പ്രാന്തൻ എന്ത് ഉദ്ദേശിച്ചാണാവോ ഇങ്ങോട്ട് വന്നത്...... കുഴപ്പമൊന്നും ഉണ്ടാവരുത്....... ഇതിന്റ കാര്യമായതുകൊണ്ട് എനിക്കൊന്നും പ്രെഡിക്ട് ചെയ്യാൻ കഴിയില്ലല്ലോ.....

അവള് പേടിയോടെ ഓർക്കുമ്പോഴാണ് അവൻ അടുത്ത് വന്നു വിരൽ ഞൊടിച്ചത് ..അവള് ഉറക്കത്തിലെന്നപോലെ ഞെട്ടി അവനെ നോക്കി..... ഇതിലെ ഉലാത്താൻ ആണോ ഉദ്ദേശം.... പോവണ്ടേനമുക്കു എങ്ങോട്ട് നമ്മുടെ വീട്ടിലേക്ക്.... എനിക്ക് പറ്റില്ല ശ്രീഹരി തന്റെ കൂടെ.... ഇനിയും വയ്യ..... എനിക്ക് പേടിയാ തന്നെ.... വിട്ടേക്ക്...... അങ്ങനെ വിട്ടുകളയാൻ അല്ലേടി ഞാൻ നിന്നെ സ്നേഹിച്ചത്..... അവളുടെ ഇരുകവിളിലുമായി കയ്യമർത്തിയതും അവള് വേദനകൊണ്ട് കഴുത്തുചരിച്ചു..... വിട്.... ശ്രീഹരി..... നീ വരുന്നുണ്ടോ... ഇല്ല.... തന്റെ ഈ വൃത്തികെട്ട സ്വഭാവം മാറ്റാതെ ഞാൻ വരില്ല... ബുദ്ധിമുട്ടാണ് എനിക്ക്... ഇവിടുന്ന് ഇറങ്ങിപോക്കോ എങ്ങോട്ടെന്നുവച്ചാൽ എനിക്ക് തന്നെ കാണണ്ട.... ഇനിയും വന്നാൽ നമുക്ക് ഡിവോഴ്സ് ചെയ്യാം.... നിനക്ക് ഡിവോഴ്സ് വേണോ..... വേണോന്ന്... അവന്റെ അലർച്ച കേട്ടതും അവൾക്കൊപ്പമുള്ള മാളുവിന്പോലും പേടിതോന്നി...... താൻ ഇങ്ങനെ തന്നെയാണ് മാറാൻ ഉദ്ദേശമില്ലെങ്കിൽ അതേ... വേണം....

അവന്റെ ഭാവം ഗൗനിക്കാതെയുള്ള അച്ചുവിന്റെ മറുപടി കേട്ടപ്പോൾ മാളുവിന്‌ അത്ഭുദം തോന്നി.... ഇവൾക്കിത് കേട്ടിട്ടും പേടി തോന്നുന്നില്ലേ..... എന്താ അത്..... ശ്രീയുടെ കൈ അച്ചുവിന്റെ കവിളിൽ അമർന്നിട്ട് അവൾക്ക് കവിള് വല്ലാതെ വേദനിക്കുന്നുണ്ട്....... എങ്കിലും അവളവന്റെ കൈത്തട്ടിമാറ്റാൻ ശ്രമിച്ചില്ല..... മാളു അവന്റെ കയ്യിൽപ്പിടിച്ചതും തീയിൽതൊട്ടപോലെ അവൻ കൈവലിച്ചു മാളുവിനെ നോക്കി..... എന്താ.... ഹരിയേട്ടൻ എന്താ ഈ കാണിക്കുന്നത്... ഇവൾക്ക് വേദനിക്കും..... ഡീ ഒരുകാര്യം പറഞ്ഞേക്കാം മേലാൽ ഞങ്ങളുടെ കാര്യത്തിൽ ഇടപെട്ടുപോകരുത് മനസിലായോ... എനിക്കത് ഇഷ്ടമല്ല, ഞങ്ങൾക്കൊരു പ്രശ്നം ഉണ്ടെങ്കിൽ അത് ഞങ്ങള് പരിഹരിക്കും, മൂന്നാമതൊരാൾ അതിൽ വേണ്ട...... വിരല്ചൂണ്ടിയാണ് അവൻ സംസാരിക്കുന്നത്..... മാളു തലകുനിച്ചു..... എടോ.... താൻ ആരോടാ സംസാരിക്കുന്നത്.... അച്ചൂ പ്ലീസ്, എന്റെ ക്ഷമയെ നീ പരീക്ഷിക്കരുത്..... മനസിലായോ..... അവള് അവനെത്തന്നെ നോക്കിനിൽക്കുകയാണ്..... എന്താടി ഇങ്ങനെ നോക്കുന്നത്... നമുക്ക് പോവാം..... നോ..... പോവണ്ട.... അല്ല തനിക്കിന്ന് ഓഫിസ് ഇല്ലേ.... പോകുന്നില്ലേ...

ഇവിടെവന്നു എന്നെ കൊണ്ടുപോകാൻ നോക്കാതെ ഓഫീസിൽ പോവാൻ നോക്ക്.... അതായിരിക്കും ബെറ്റർ... എനിക്ക് ബെറ്റർ ഏതാണ് ബെസ്റ്റ് ഏതാ എന്നൊക്കെ നന്നായി അറിയാം... നീ പഠിപ്പിക്കേണ്ട കാര്യമില്ല... പിന്നെ നീ വരാതെ ഞാൻ ഓഫീസിൽ പോവില്ല.... അതുമാത്രമല്ല ഇവിടുന്നങ്ങോട്ട് നീ ഇല്ലെങ്കിൽ നശിക്കാൻ തന്നെയാണ് എന്റെ ഉദ്ദേശം..... മനസിലായോ..... താൻ എന്തായാലും എനിക്കൊരു കോപ്പുമില്ല ശ്രീഹരി..... താനൊന്ന് ഇവിടുന്ന് പോ.... എന്നെ ബുദ്ധിമുട്ടിക്കരുത്.... എത്ര പറഞ്ഞാലും മനസിലാവില്ലേ.... താനൊരാളു കാരണമാ എനിക്കിപ്പോൾ ഇങ്ങനെ പറ്റിയത്..... അല്ലെന്ന് പറയാൻ പറ്റോ... ഇല്ലല്ലോ.... തന്നോട് ഞാൻ കെഞ്ചുന്നപോലെ പറഞ്ഞില്ലേ വരുന്നില്ലെന്ന്, എന്നിട്ടും നിർബന്ധിച്ചുകൂട്ടി..... പിന്നെ എന്തുണ്ടായിന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ..... ഇതിലും ബെറ്റർ താനെന്നെ കൊല്ലുന്നത് തന്നെയാ..... ഇത്തിരിയെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ ഇവിടുന്ന് ഇറങ്ങിപ്പോ..... എത്ര ആട്ടിയാലും പിന്നാലെ വന്നോളും....ഇതിലും ഉളുപ്പുണ്ടാകും തെരുവിലെ പട്ടികൾക്ക്......

ശ്രീയ്ക്ക് അതുകേട്ടതും ദേഷ്യവും സങ്കടവുമേറി.... മറുത്തൊന്നും നോക്കാതെയാണ് അവനവളുടെ കാരണംപുകയുമാറൊന്നു കൊടുത്തത്...... അത്രയും ശക്തിയിലായതുകൊണ്ട് അവളുടെ ചുണ്ടുപൊട്ടി ചോരവന്നു...... അതുകണ്ടുകൊണ്ടാണ് ദേവൻ അങ്ങോട്ട്‌ വന്നത്...... വന്നപാടെ അയാള് ശ്രീയുടെ ഷർട്ടിനു കുത്തിപിടിച്ചു..... എടാ നായെ.... എന്റെ മോളെ നീ തല്ലിയോ... അതും എന്റെ വീട്ടിൽ വന്നു.... അതേടോ.... തല്ലി.... ഇനിയും ചെയ്‌തെന്ന് വരും... കാരണം അത്രയ്ക്ക് നല്ല വാക്കുകളാണ് അവള് പറഞ്ഞത്....... എടീ.... നീയെന്താടി വിചാരിച്ചത്.... നിന്റെ പിന്നാലെ വന്നിട്ടല്ലേ നിനക്ക്..... ഞാനേ അത് നിർത്തി.... അറിയാലോ നിനക്കെന്നെ.... വേണ്ടെന്നുവച്ചിട്ടുണ്ടെങ്കിൽ പിന്നെ ചത്താലും തിരിഞ്ഞുനോക്കില്ലെന്ന്...... ഇനി നീ ചത്താലും എനിക്ക് വേണ്ടെടി പുല്ലേ നിന്നെ... നീയില്ലാതെ അന്തസായിട്ട് ജീവിക്കാൻ എനിക്കറിയാം....... ഇനിയെന്റെ മുൻപിൽവന്നാൽ കൊന്നുകളയും നിന്നെ..... പോടീ......മാറി നിൽക്കേടോ.... ദേവനെ പിടിച്ചുതള്ളി അവൻ നടന്നു നീങ്ങിയതും അച്ചുവും മാളുവും അയാളെപിടിച്ചു..... മോളേ അച്ചൂ..... നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ..... ഇല്ല അച്ഛാ..... മാളു വാ നമുക്ക് അകത്തേക്ക് പോവാം.....

അവള് വേഗം അച്ചുവിനെയുമായി അകത്തേക്ക് വന്നു..... അച്ചു ഫോണെടുത്ത് അപ്പോൾ തന്നെ പ്രസാധിനെ വിളിച്ചു..... ഹലോ മോളെ.... അവനങ്ങോട്ട് വന്നിട്ടുണ്ട്..... വന്നിരുന്നു.... ഒന്നും പറയണ്ട അങ്കിളെ... ആകെ കുഴഞ്ഞു കാര്യങ്ങൾ.... ഞാൻ പെട്ടന്ന് ഓർക്കാതെ എന്തോ പറഞ്ഞതാ.... അത് മൊത്തത്തിൽ അബദ്ധമായി.... ഇനിയെന്നെ വേണ്ടെന്നാ പറഞ്ഞത്..... അങ്കിളെ എനിക്ക് പേടിയാകുന്നുണ്ട്.... അറിയാലോ ശ്രീയേട്ടന്റെ സ്വഭാവം.. വേണ്ടെന്നുവച്ചാൽ പിന്നെ മൈൻഡ് ചെയ്യില്ല അതാരായാലും....... നമ്മുടെ പ്ലാനെല്ലാം പൊളിഞ്ഞെന്നാ തോന്നുന്നത്...... അച്ചൂ..... നമുക്ക് നോക്കാം, അവൻ ഇങ്ങോട്ട് വരട്ടെ എങ്ങനെയാണെന്നുനോക്കി ഞാൻ സംസാരിക്കാം എന്നിട്ട് വിളിക്കാം മോളെ.... പെട്ടന്ന് അവളോട് അങ്ങനെ പറഞ്ഞെങ്കിലും ശ്രീയ്ക്ക് വല്ലായ്മ തോന്നിയതുകൊണ്ടാണ് ആരും കാണാതെ അവളുടെ ജനാലയുടെ അങ്ങോട്ട് വന്നത്..... അവളുടെ സംസാരം കേട്ടതും അവൻ നെറ്റിച്ചുളിച്ചു..... ഇവളിത് അച്ഛനോടാണോ സംസാരിച്ചത്....

ആയിരിക്കും..ഇവരുടെ പ്ലാൻ എന്തായിരിക്കും..... എന്തായാലും മോള് കാര്യമായിട്ട് പ്ലാനൊക്കെ ഇട്ടിരിക്കുവാണല്ലേ..... നീ എവിടെവരെ പോകുമെന്ന് ഞാനൊന്ന് നോക്കട്ടെ...... എന്നോടാ അവളുടെ......നിനക്ക് കൂട്ട് എന്റെ അച്ഛനല്ലേ..... മനസിലെന്തൊക്കയോ കണക്കുകൂട്ടി അവൻ അവിടുന്നിറങ്ങി....... അച്ചു ഓരോന്നോർത്ത് സങ്കടപ്പെട്ടിരിക്കുമ്പോഴാണ് ദേവൻ അങ്ങോട്ട്‌ വന്നത്.....അയാളെ കണ്ടതും അവള് നേരെയിരുന്നു മുഖത്തൊരു പുഞ്ചിരിവരുത്തി..... അച്ചൂ..... എനിക്കറിയാം മോൾടെ സങ്കടം.... അച്ഛൻ അതിനൊരു പരിഹാരം കണ്ടിട്ടുണ്ട്...... അവള് കാര്യം മനസിലാവാതെ നെറ്റിച്ചുളിച്ചു അയാളെ നോക്കി..... എന്താ അച്ഛാ..... മോള് പ്രസാധിനോട് പറഞ്ഞില്ലേ ഹരിയുമായുള്ള ഡിവോഴ്സ്.... അത് തന്നെയാ നല്ലത്.... ഞാൻ നമ്മുടെ അഡ്വക്കേറ്റിനേക്കണ്ടു സംസാരിച്ചു.... ദാ ഡിവോഴ്സ് പെറ്റിഷൻ.... മോളൊന്ന് ഒപ്പിട്ടാൽ മതി, അവനെക്കൊണ്ട് ഞാൻ ഒപ്പിടിപ്പിച്ചോളാം... അച്ഛന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ല...ശ്രീയേട്ടനെ വേണ്ടെന്നുവെയ്ക്കണമെങ്കിൽ ഞാൻ മരിക്കണം...... ഞാൻ ഇങ്ങനെ ചെയ്യുന്നതിന് കാരണമുണ്ട്..... അച്ഛാ പ്ലീസ്.... ഇങ്ങനത്തെ കാര്യങ്ങൾ എന്നോട് പറയരുത് എനിക്കത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്.......

അച്ചൂ... എന്താ..... എനിക്ക് ശ്രീയേട്ടനെ മറക്കാൻ പറ്റില്ല..... വേണ്ടെന്നുവെയ്ക്കില്ല.....അച്ഛാ ഞാനൊന്ന് ഒറ്റയ്ക്കിരിക്കട്ടെ..... അയാള് ദേഷ്യത്തിൽ അവിടുന്ന് എണീറ്റുപോയി..... മാളു അതെല്ലാം കേട്ടിരുന്നു..... അത്രയുംനേരം അവളാനുഭവിച്ച ആത്മസന്തോഷം അവളിൽനിന്നും അകന്നുപോയി....... ഓഹ്.... അപ്പോൾ ഇതൊക്ക നിന്റെ അഭിനയം ആണോ...... നീ മരിച്ചാലെ അവനെ മറക്കുള്ളു, എങ്കിൽ പിന്നെ മരിക്കുന്നതാ നല്ലത്...... അവളെനോക്കി മനസിലോർത്ത് മാളു തന്റെ റൂമികയറി കതക് ശക്തിയിൽ അടച്ചു...... ***** കഴിഞ്ഞാദിവസത്തേപോലെ ശ്രീ അന്നും ലേറ്റ് ആണ്....പ്രസാധിനെക്കണ്ടതും അയാളെ പുച്ഛിച്ചു അവൻ അകത്തേക്ക് നടക്കാനൊരുങ്ങി...... അവന്റെ കയ്യിൽ അയാളുടെ പിടിമുറുകിയപ്പോൾ തെല്ലു ദേഷ്യത്തോടെ അവനയാളെ നോക്കി.... എന്താ... നിങ്ങൾക്ക് എന്താ വേണ്ടത്..... ഹരീ.... മര്യാദക്ക് സംസാരിക്കു ഞാൻ പണ്ടേ മര്യാദ ഇല്ലാത്തവനാണ്.... അത് വിട്ടേക്ക് അച്ഛൻ.... എടാ മോനെ നീയെന്തിനാ ഇങ്ങനെ... നീ പറാ നീ നന്നാവാൻ ഞാൻ എന്തുവേണം..... അച്ചുവിനെപോയികണ്ടു അവളുടെ കാലു പിടിക്കണോ..... അതുകേട്ടതും അവൻ ഉള്ളാൽ ചിരിച്ചു.... എന്താ അഭിനയം... എന്തായിരിക്കും ഇവരുടെ പ്ലാൻ...

അതുപിന്നെ അറിയാം, എനിക്കവളെ എന്റടുത്ത് കിട്ടണം എങ്കിലേ കാര്യങ്ങൾ വർക്ഔട് ആവു..... ഹരീ.... പറാ നീ.... ചിന്തകളെ അതിന്റെ വഴിക്ക് വിട്ട് അവൻ അയാളെ നോക്കി..... ഞാൻ പറയാം.... നടത്തിതരുമെന്ന് നിങ്ങള് ഉറപ്പ് പറഞ്ഞാൽ..... ഉറപ്പ്...... നീ എന്തായാലും പറാ.... ദക്ഷയെ.... I മീൻ എന്റെ എക്സ് വൈഫിനെ ആൾറെഡി നമ്മുടെ കമ്പനിയിൽ അപ്പോയിന്റ് ചെയ്തതാണ്, ബട്ട്‌ she ഈസ്‌ not yet ജോയിൻഡ്..... അവള് എത്രയും പെട്ടന്ന് ജോയിന്റ് ചെയ്തിരിക്കണം...... അവന്റെ എക്സ് വൈഫ്‌ എന്നാ പ്രയോഗം അയാളെ തീർത്തും ആശയകുഴപ്പത്തിലാഴ്ത്തി..... എടാ എക്സ് വൈഫ് എന്ന് പറയുമ്പോൾ.... മുൻഭാര്യ.... She നീഡ്‌സ് ഡിവോഴ്സ്... ഞാനതിന് വിലിങ് ആണ്.... അതിന്റ കുറച്ചു പേപ്പർ വർക്സ് ബാക്കിയുണ്ട്, അതുകഴിഞ്ഞാൽ ഞാൻ തന്നേക്കാം... നിങ്ങള് തന്നെ സൈൻ ചെയ്ത് വാങ്ങിച്ചാൽ മതി.... ബട്ട്‌ ഈ കാര്യം അതേളുപ്പം വേണം.... എടാ അവളോട് ജോയിൻ ചെയ്യാൻ ഞാൻ ഇപ്പോൾ തന്നെ വിളിച്ചുപറയാം, എന്നാൽ ഡിവോഴ്സ് അതൊന്നും ഇപ്പോൾ വേണ്ട..... വൈ... അവൾക്കെന്നെ വേണ്ടെന്ന് ഇന്നും പറഞ്ഞു....

അവള് പറഞ്ഞ ആവശ്യമാണിത്...... അയാള് ഒരുത്തരത്തിനായി അലയുന്നത് കണ്ടപ്പോൾ അവൻ കൈകൊണ്ട് വാപൊത്തി.... ഓക്കേ അച്ഛാ ഫൈൻ... അത് ഞാൻ നേരിട്ട് ദക്ഷയോട് സംസാരിക്കാം, ഇപ്പോൾ ഈയൊരു കാര്യം അവളെ അറിയിച്ചാൽ മതി .... പറ്റുമെങ്കിൽ നാളെ ജോയിൻ ചെയ്യാൻ, ഇല്ലെങ്കിൽ അവളുടെ സ്ഥാനത്തേക്ക് വേറെ ആള് വരും.... ലൈഫിലായാലും ജീവിതത്തിലായാലും......... പ്രത്യേക ട്യൂണിൽ പറഞ്ഞവൻ റൂമിലേക്ക് പോയപ്പോൾ എല്ലാം കയ്യിൽനിന്നും പോയ അവസ്ഥയിലായിരുന്നു പ്രസാദ്.... ഇതിപ്പോൾ കളി കാര്യമായല്ലോ.... അച്ചൂന് മെസേജ് അയച്ചിടാം കാര്യങ്ങൾ...... അയാളപ്പോൾ തന്നെ കാര്യങ്ങൾ അവൾക്ക് വിശദീകരിച്ചു...... അവനെ കൈവിട്ടുപോകാതിരിക്കാൻ തൊട്ടടുത്ത ദിവസം തന്നെ അവള് ജോയിൻ ചെയ്യാമെന്ന് മറുപടി പറഞ്ഞത് അയാള് അവനെ അറിയിച്ചു...... തന്റെ ബെഡ്‌റെസ്റ്റിൽ ചാരിയിരിക്കുകയാണ് ശ്രീ.... അവന്റെ ചുണ്ടിലൊരു പുഞ്ചിരിയുണ്ട്....... മോളേ അച്ചൂ..... നിന്റെ ഒരു അടവും ഇവിടെ ചിലവാകില്ല..... നാളെ നിനക്കുള്ള അസ്സല് പണി ഞാൻ ഓഫീസിന്ന് തരാം.... വാ നീയങ്ങോട്ട്.................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story