❤️അസുരപ്രണയം❤️: ഭാഗം 49

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

ഇന്ന് നിനക്ക് വാക്കുതന്നിരുന്നു ഞാൻ ഇനി ഒരു പ്രശ്നത്തിനും പോവില്ലെന്ന്.... ബട്ട്‌ ഈയൊരു തവണ നീ ഒന്ന് മാപ്പാക്കി വിടണം..... നിന്റെ പേരിനു കളങ്കം ഉണ്ടാക്കിയിട്ട് ആരും അങ്ങ് സുഖിക്കണ്ട... അതിന് ഞാൻ സമ്മതിക്കില്ല...... അപ്പോൾ എന്റെ വാവ ഇവിടെ നിൽക്ക്.... ഞാൻ ഇപ്പോൾ വരാം ഒരു ശുദ്ദ്ധികലശം നടത്താനുണ്ട്....... നീയെങ്ങോട്ടാ ഹരി..... പ്രസാദ് ഗൗരവത്തോടെ ചോദിച്ചപ്പോൾ അവൻ പുച്ഛത്തോടെ അയാളെ നോക്കി.... എങ്ങോട്ടാണെന്ന് അറിഞ്ഞിട്ടുള്ള ചോദ്യം, നന്നായിട്ടുണ്ട്.... പോയിട്ട് വരാം അപ്പോൾ മനസിലാകും.... അവൻ മുന്നോട്ട് നടന്നു, പെട്ടന്നാവാൻ തിരിഞ്ഞതും എല്ലാവരുടെയും നെറ്റിച്ചുളിഞ്ഞു.... ഒരു കാര്യം പറഞ്ഞേക്കാം... ഞാൻ പോയി വരുന്നതിനിടയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു ഇവളെ വേദനിപ്പിച്ചാൽ, എന്റെ മൂത്തവരാണ്, റീലേഷൻ ആണ്, എല്ലാം ഞാൻ മറക്കും.... മനസിലായോ.... വിരല്ചൂണ്ടി താക്കീതോടെയാണ് സംസാരം, അതും പറഞ്ഞവൻ നേരെപോയത് ആതിരയുടെ അടുത്തേക്കാണ്.... അവള് പേടിച്ചിട്ട് രാഹുലിന്റെ അടുത്ത് പതുങ്ങിയിരിക്കുകയാണ്..... അവളെ കണ്ടമാത്രയിൽ അവനു സ്വയം കണ്ട്രോൾ നഷ്ടപ്പെട്ടു....

നായിന്റെ മോളെ.... നീയെന്താടി വിചാരിച്ചത്, തോന്ന്യാസം മൊത്തം കാണിച്ചുക്കൂട്ടിയതുംപോരാ അതെല്ലാം ഒന്നും അറിയാത്ത എന്റെ അച്ചൂന്റെ മേല് വച്ചുകെട്ടുന്നോ കഴവറുടെ മോളെ.... ഇവിടെ വാടി..... അളിയാ.... അളിയൻ പോയെ.... ഒന്നനങ്ങാൻ പോലും കഴിയുന്നില്ലെങ്കിലും തന്റെ ഭാര്യയെ സംരക്ഷിക്കാനെന്നോണം രാഹുൽ പറഞ്ഞു...... പുന്നാരമോനെ മിണ്ടാതെ കിടന്നോ ഇല്ലേൽ ഇവിടെ ചവിട്ടി തേയ്‌ക്കും ഞാൻ.... ഇവിടെ വാടി.... വരുന്നതാ നിനക്ക് നല്ലത് ഇല്ലെങ്കിൽ.... ഞാൻ വരില്ല..... പതിഞ്ഞ ശബ്ദത്തോടെ അവള് പറഞ്ഞപ്പോൾ ശ്രീ അവളുടെ മുടിയിൽകുത്തിപിടിച്ചു അവളെ അവിടുന്ന് എണീപ്പിച്ചു...... ഏട്ടാ വിട്...... എനിക്ക് വേദനിക്കുന്നു.... വേദനിക്കുന്നുണ്ടല്ലേ.... അവൾക്കും വേദനിക്കുന്നുണ്ട്... ആ വേദന എനിക്ക് ഫീൽ ചെയ്യുന്നുണ്ട്..... അവളുടെ ജീവിതത്തിൽ ഞാനല്ലാതെ മറ്റൊരാളില്ല അറിയോ നിനക്ക്.... എന്നെയല്ലാതെ മറ്റൊരുത്തനെയും അവള് സ്നേഹിച്ചിട്ടില്ല..... അവളെ ഞാൻ ചീത്തപറയും വേദനിപ്പിക്കും എന്നാൽ വേറെ ആരെങ്കിലും.... ആരെങ്കിലും വേദനിപ്പിച്ചാൽ കയ്യുംകെട്ടി നോക്കി നിൽക്കാൻ പോഴനല്ല ഞാൻ...... പൊന്നുമോള് മര്യാദക്ക് വന്നാൽ നിനക്ക് പിന്നെ എണീറ്റ് നടക്കാം...

ഇല്ലെങ്കിൽ ദാ ഇവൻ കിടക്കുന്നപോലെ കിടത്തും ഞാൻ നിന്നെ...... വാടി.... അവളെപ്പിടിച്ചു തള്ളിക്കൊണ്ടവൻ അലറിയതും അവള് തറയിലേക്ക് വീണു... അവിടുന്ന് പൊക്കിപിടിച്ചു അവനവളെയുംകൊണ്ട് അങ്ങോട്ട് നടന്നപ്പോൾ രജനി അങ്ങോട്ട് ഓടിവന്നു.... എടാ.... എന്ത് തോന്ന്യസമാണ് നീ കാണിക്കുന്നത്.... വിടെടാ മോളേ.... മോളോ.... മാറി നിൽക്ക്.... പറയെടി പുല്ലേ അച്ചു ആണോ നീയാണോ ഡേവിടുമായി റിലേഷൻ കീപ് ചെയ്തത്.... ഹരീ നിന്റെ ഭാര്യയെ രക്ഷിക്കാൻ എന്റെ മോളെ കുറ്റം പറഞ്ഞാലുണ്ടല്ലോ...... രജനി ദേഷ്യത്തിലാണ് സംസാരിക്കുന്നത്..... അവനൊന്നും മിണ്ടാതെ അവരെ നോക്കി...... നിനക്കിപ്പോൾ എന്താവേണ്ടത്.... നിന്റെ ഭാര്യ നല്ലപിള്ളയാണെന്ന് സ്ഥാപിക്കണം.. അതല്ലേ ഞങ്ങളൊക്കെ വിശ്വസിച്ചു..... ഇവള് പുണ്യാളത്തി തന്നെ.... എടീ നിനക്ക് സമാധാനമായോ കുടുംബത്തിലെ സമാധാനം കളഞ്ഞപ്പോൾ....നിൽക്കുന്നത് കണ്ടില്ലേ അസത്തു.... എന്തുകൊടുത്താടി നീയിവനെ മയക്കിവച്ചത്..... പെണ്ണുങ്ങളെ മൊത്തം പറയിപ്പിക്കാൻ...... പെണ്ണായാൽ അടക്കവും ഒതുക്കവും വേണം..... എന്ന് നീ ഈ കുടുംബത്തിൽ വന്നോ അന്ന് തുടങ്ങിയതാ കഷ്ടകാലം......

ഇവിടുന്ന് എന്നെന്നേക്കുമായി പോവാൻ ഞാൻ നിനക്ക് എന്തുതരണം.... എന്താണെന്നുവച്ചാൽ ചോദിക്ക്... ഞാൻ തരാം.... ഞങ്ങളുടെയും എന്റെ മോന്റെയും ജീവിതത്തിൽനിന്നും ഒന്നുപോയിതാ...... അച്ചുവിന്റെ കണ്ണ് നിറഞ്ഞൊഴുകുകയാണ്..... ചുണ്ട് വിറയ്ക്കുന്നകാരണം അവൾക്ക് സംസാരിക്കാൻ കഴിയുന്നില്ല..... നീ ആരെ കാണിക്കാനാ ഈ കരയുന്നത്..... ഇവനെയോ...... അമ്മേ.... നിർത്തുന്നുണ്ടോ... ഇനിയെന്തെങ്കിലും അച്ചൂനെ പറഞ്ഞാൽ... എന്താ നീ എന്നെയും തല്ലോ..... പ്ലീസ് അമ്മേ..ഞാൻ നല്ല മൂഡിലല്ല..... ശ്രീയേട്ടാ..... എന്താ അച്ചു.... വയ്യേ നിനക്ക്.... ഞാൻ സംസാരിക്കാം.... ശ്രീയേട്ടൻ പറയാനുള്ളതൊക്കെ പറഞ്ഞു.... ബട്ട്‌ ഇനി എനിക്ക് പറയണം..... കാരണം ഇവര് ചോദ്യം ചെയ്യുന്നത് എന്റെ സെൽഫിനെയാ .... എന്റെ ഐഡന്റിറ്റി.... എന്റെ ക്യാരക്ടർ, അന്തസ്..... ഇതിനെ ആര് ചോദ്യം ചെയ്താലും കയ്യുംകെട്ടി ഞാൻ നോക്കിനില്കില്ല.... പെട്ടന്നാണ് അവളുടെ ശബ്ദം മാറിയത്.... അതുമനസിലായതും ശ്രീയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.... നിങ്ങളൊക്കെ എന്താ എന്നെ പറ്റി വിചാരിച്ചിരിക്കുന്നത്..... എന്നെ എന്റെ അച്ഛനും അമ്മയും. വളർത്തിയത് നല്ല അന്തസിലാ....

അതിനർത്ഥം മറ്റുള്ളവര് പറയുന്ന തോന്ന്യാസം കയ്യുംകെട്ടി നോക്കിനിൽകുമെന്നല്ല.... ഡേവിച്ചൻ എനിക്ക് എന്റെ ഏട്ടനാ.... ഏട്ടനാവണമെങ്കിൽ ഒരമ്മയുടെ വയറ്റിൽ ജനിക്കണമെന്നില്ല.... ഞാനും ഡേവിച്ചനും തമ്മിലുള്ള റിലേഷൻ എങ്ങനെയുള്ളതാണെന്ന് നിങ്ങൾക്ക് ഒരിക്കലും മനസിലാവില്ല കാരണം നിങ്ങൾക്കൊക്കെ ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിന് ഒരർത്ഥം മാത്രമേ കൊടുക്കാൻ കഴിയൂ, അത് നിങ്ങടെ അന്തസ്.... പിന്നെ ദാ ഇവള്.... ഈ ഡാഷ് മോള് കൊട്ടിഘോഷിച്ചു നടക്കുന്നുണ്ടല്ലോ ഞാനും ഡേവിച്ചനും ഒരുമിച്ച് കിടന്നിട്ടുണ്ടെന്ന്.... കിടന്നിട്ടുണ്ട്, ഒരാണും പെണ്ണും ഒരുമിച്ചു കിടന്നെന്ന് വിചാരിച് അതിനർത്ഥം അവര് തമ്മിൽ ശരീരം പങ്കിട്ടന്നല്ല, ബെഡ് ഷെയർ ചെയ്തു thats it...... ഞാനും ശ്രീയേട്ടനും ബ്രേക്കപ്പ് ആയ സമയത്ത് മെന്റലി തകർന്ന എന്നെ സപ്പോർട്ട് ചെയ്യാൻ ഒരാളെ ഉണ്ടായിരുന്നുള്ളൂ, ഡേവിച്ചൻ..... ഡേവിച്ചന് എന്റെ കണ്ടിഷൻ മറ്റാരേക്കാളും നന്നായി മനസിലാകുമായിരുന്നു, കാരണം ഇച്ചായനും അതേ അവസ്ഥയിലൂടെയാ കടന്നുപോയികൊണ്ടിരുന്നത്..... ഇവള് അത്രയ്ക്ക് വലിയ വേദനയാ കൊടുത്തത്....ഞാൻ ബെഡ് മാത്രേ ഷെയർ ചെയ്തിട്ടുള്ളൂ,

നിങ്ങടെ ഈ മഹതി ശരീരവും ഷെയർ ചെയ്തിരുന്നു, അതിന്റെ റിസൾട്ട്‌, ഇവള് പ്രെഗ്നന്റുമായി....ഇവളതിനെ എങ്ങനെ ഒഴിവാക്കും എന്നറിയാൻ എന്നെ വിളിച്ചപ്പോഴാ ഞാൻ അങ്ങോട്ട് പോയതും പോലീസ് വന്നതും..... ഇവളെ പോലെ ചെറ്റയല്ലാത്തതുകൊണ്ട് ഞാൻ അവരുടെയൊപ്പം പോയി... ഇവൾക്ക് പേടി പ്രെഗ്നന്റ് ആണല്ലോ അപ്പോൾ ഇതുംകൂടെയായാൽ പൂർത്തിയാകും..... അവിടുന്ന് ഇറങ്ങി അതിന് ശേഷം ഇവളെന്റെ കാലുപിടിച്ചിട്ടാ ഞാൻ ഹോസ്പിറ്റലിൽ പോകുന്നത്.... അവിടുന്ന് ഡോക്ടർ ഒരു കാര്യം പറഞ്ഞു അബോർട്ട് ചെയ്യുന്നതിനുമുന്പേ, അപ്പോൾ അബോർട്ട് ചെയ്താൽ പിന്നീട് ഇവൾക്ക് കുട്ടികളുണ്ടാകാൻ ചാൻസ് കുറവാണെന്ന്.... അന്നേരം എനിക്ക് സങ്കടം തോന്നിയിരുന്നു.... എന്നാലിപ്പോൾ നന്നായി എന്നെ പറയു.... കാരണം ഇവള് ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് അത്..... ഡേവിഡും അയ്ഷുവും ഇതൊക്കെ കേട്ട് അവിടെ നിൽക്കുന്നുണ്ട്.... ഈ അച്ചു ഇതെന്താ പറയുന്നത്.... അവളോടൊന്ന് നിർത്താൻ പറാ.... ഹരി ഇതൊക്കെ അറിഞ്ഞാൽ എന്താവും..... എടാ പൊട്ടാ.... ഹരിയല്ലേ അവിടെ നിൽക്കുന്നത്.... നീയൊന്ന് അവന്റ മുഖത്തേക്ക് നോക്ക്... അവന്റെയാ നിൽപ്പ് കണ്ടിട്ട് ഇവനിതൊക്കെ ആദ്യമായി കേൾക്കുകയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ......

അയ്ശു ഇത്തിരി ദേഷ്യത്തിൽ ചോദിച്ചതും അവൻ അങ്ങോട്ട്‌ നോക്കി... ഹരിയുടെ പുഞ്ചിരിയോടെയുള്ള നിൽപ്പ് കണ്ടപ്പോൾ അവനു സമാധാനമായി...... ആതിര മുഖവും കുനിച്ചാണ് ഇരിക്കുന്നത്.......അച്ചു അവളുടെ അടുത്തിരുന്ന് കവിളിൽപിടിച്ചു മുഖമുയർത്തി.... എന്താടി... നിനക്കൊന്നും പറയാനില്ലേ.... സാധാരണ ഒന്ന് പറഞ്ഞാൽ നൂറു പറയുമല്ലോ... ഇപ്പോൾ നാവ് ഇറങ്ങിപ്പോയോ...... എങ്ങനെ എതിർത്ത് പറയാൻ കഴിയും ഞാൻ പറയുന്നതൊക്കെ സത്യമാണെന്ന് ആരെക്കാളും നന്നായി നിനക്കറിയാലോ....... പ്രസാധും രജനിയും ഗംഗയും ഷോക്കായി നിൽക്കുകയാണ്...... അച്ചു രജനിയെ നോക്കിയതും അവര് തലകുനിച്ചു.... ആന്റി..... തൊട്ടുമുൻപ് എന്നോട് ചോദിച്ചില്ലേ ഇങ്ങനെയാണോ എന്റെ വീട്ടുകാര് വളർത്തിയതെന്ന്..... ആന്റി ഇതാണോ മോൾക്ക് പഠിപ്പിച്ചുകൊടുത്തത്.... ഇതാണോ അന്തസ്... അടക്കവും ഒതുക്കവും..... എനിക്ക് മനസിലാവുന്നില്ല..... ഒരു കാര്യം പറഞ്ഞേക്കാം മറ്റുള്ളവരോട് സംസാരിക്കാം, വാദിക്കാം, കുറ്റപെടുത്താം, നമ്മുടെ ഭാഗത്ത് ശരിയുണ്ടെങ്കിൽ, തെറ്റൊന്നും ചെയ്തില്ലെന്ന് നൂറുശതമാനം ഉറപ്പുണ്ടെങ്കിൽ........ മോളേ..... അച്ചു ഞാൻ.... വേണ്ട..... ഇനിയെന്നെ നിങ്ങള് അങ്ങനെ വിളിക്കണ്ടാ.....

എനിക്ക് കേൾക്കണ്ട..... അവര് കണ്ണുകൾ മുറുക്കെ അടച്ചു...... ഗംഗ എന്തുവേണമെന്ന് അറിയാതെ എല്ലാവരെയും നോക്കുകയാണ്..... എന്താ ആന്റി..... ഇപ്പോൾ വിളിക്കുന്നില്ലേ..... ആന്റി എന്നെ വിളിച്ച പേര്, ഇവൾക്കാ ചേരുന്നത്.... ചങ്കൂറ്റത്തോടെ വിളിച്ചോ ഇവള് വിളികേൾക്കും........ അച്ചു വല്ലാത്തൊരു ഭാവത്തോടെയാണ് അപ്പോൾ സംസാരിക്കുന്നത്..... അത് മനസിലായതും ശ്രീ അവളുടെ ചുമലിൽ കൈവച്ചു...... അച്ചൂ....... കഴിഞ്ഞോ..... ഇല്ല ശ്രീയേട്ടാ..... കഴിഞ്ഞില്ല, ഇവളുടെ മുഖമടക്കം രണ്ടു കൊടുക്കാതെ എനിക്കിത് അവസാനിപ്പിക്കാൻ കഴിയില്ല..... As യുവർ വിഷ്.... ഇവിടെ അതിന് ആരും നിന്നെ ഒന്നും പറയില്ല, കാരണം നിന്റെ ഭാഗത്ത് ന്യായം ഉണ്ട്..... അച്ചു അവന്റെ കൈത്തട്ടിമാറ്റി അവളെ അവിടുന്ന് എണീപ്പിച്ചു കവിളിൽ കയ്യമർത്തി....... ആതിര ചുറ്റും നോക്കുകയാണ്.... ആരും ഒന്നും പറയുന്നില്ലെന്ന് കണ്ടതും അവള് അച്ചുവിന്റെ കൈത്തട്ടിമാറ്റാൻ ശ്രമിച്ചു..... അച്ചു കൈ മുറുക്കുകയാണ്.....

എന്നെ വിട്.... സമ്മതിച്ചു.... ഞാനാ എല്ലാം ചെയ്തത്.... എല്ലാം.... എന്നാൽ ഇപ്പോൾ.... ഇപ്പോൾ ഇത് ഇവിടെ പറഞ്ഞത് എന്നോട് വേറൊരാള് പറഞ്ഞിട്ടാ...... ആ ആൾക്ക് നിന്നോട് വെറുപ്പാ... നിന്നെ കൊല്ലാനുള്ള പ്ലാൻ ഉണ്ടാക്കുകയാ.... ഞാനിത് ചെയ്തില്ലായിരുന്നെങ്കിൽ ഇതിലും മോശപ്പെട്ട രീതിയിൽ അത് എല്ലാവരെയും അറിയിക്കുമെന്ന് ഭീഷണിപെടുത്തി.... ഒപ്പം എന്നെ ബ്ലാക്ക് മെയിൽ ചെയ്തു....... നിനക്ക് എന്നെ തല്ലാം.... എനിക്ക് കുഴപ്പമില്ല.... എന്നാൽ ഞാനല്ല നിന്റെ ശത്രു.... നിന്നെ കൊല്ലാൻ ആരോ നോക്കുന്നുണ്ട്... പോയി അവരെ കണ്ടുപിടിക്ക്.... എടീ.... നിർത്തിക്കോ നിന്റെ നാടകം അച്ചു അലറിയതും അവള് ശ്രീയെ നോക്കി...... അവന്റെ കണ്ണുകളിലും പേടിയുടെ നിഴൽപാടുകൾ വന്നുപതിച്ചിട്ടുണ്ട്.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story