❤️അസുരപ്രണയം❤️: ഭാഗം 6

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

ശ്രീയേട്ടന് എന്നെ ഇഷ്ടാണോ, ഭാര്യയായി അംഗീകരിച്ചോ അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ... അപ്പോൾ, എന്നെ കിസ് ചെയ്തതോ.... കിസ്സല്ലേ, വേറൊന്നുമല്ലല്ലോ.... ഇപ്പോൾ കുറെ ആയില്ലേ കിസ് ചെയ്തിട്ട്, ആദ്യത്തെത്തിൽനിന്നും എന്തൊക്കയോ സ്പെഷ്യലിറ്റി ഇപ്പോൾ ഉള്ളപോലെ, നിനക്ക് തോന്നിയോ..... Its റിയലി സ്വീറ്റ് and ഹോട്.... അവളൊന്നും മിണ്ടാതെ മുൻപിൽ നടന്നതും ഒന്ന് പുഞ്ചിരിച്ചു ശ്രീ അവളുടെ തോളിലൂടെ കയ്യിട്ടു.... അവളത് അപ്പോൾ തന്നെ ദേഷ്യത്തിൽ തട്ടിമാറ്റി... ഫുൾ കലിപ്പാണല്ലോ എന്തുപറ്റി..... കിസ് ചെയ്തതാണെങ്കിൽ സോറി, ആദ്യം ചെയ്തത് സൗണ്ട് പുറത്തുവരാതിരിക്കാനാ, പിന്നെ എനിക്ക് കണ്ട്രോൾ പോയി അതാ... നിന്റെയാ നോട്ടവും നിൽപ്പുംകണ്ടപ്പോൾ ആകെ ഒരു ഇത്.... അവളതിനും മറുപടി പറഞ്ഞില്ല..... ഓഹ് ജാഡ, ഇത് നിനക്ക് പണ്ടേ ഉള്ളതാണല്ലോ...... മിണ്ടണ്ട, i ഡോണ്ട് കെയർ..... ഞാൻ ഈ മിണ്ടുന്നത്, ഈ കാട്ടിൽ നിന്നെയല്ലാതെ മറ്റൊരു മൃഗത്തിനെയും കാണാൻ കഴിഞ്ഞില്ല അതാ..... നല്ല ചളി.... എവിടുന്ന് കിട്ടുന്നു ഇത്രയും ചീപ്പ്‌ ജോക്സ്..... ഓഹ് അതോ.... അറിയാതെ ഞാനൊരുത്തിയെ കെട്ടിപ്പോയി, അവളുടെ അടുത്തുനിന്നും..... കെട്ടിയത് പെട്ടന്ന് അഴിക്കാൻ തോന്നുന്നുണ്ടോ... ഓഫ്‌കോഴ്സ് യെസ്.....

അട്ട പറ്റിയതുപോലെ കൂടിയിരിക്കുകയല്ലേ.... എന്തുചെയ്യാന..... ഇപ്പോൾ നല്ലൊരാവസരം കിട്ടിയിരുന്നല്ലോ, എന്തിനാ തിരഞ്ഞു വന്നത്... വീട്ടിൽ നിന്നും എന്റൊപ്പമല്ലേ ഇറങ്ങിയത്, ഒറ്റയ്ക്കുപോയാൽ അച്ഛന്റെന്ന് കേൾക്കും അതാ..... എന്നോട് ഒരിത്തിരിപോലും ഇഷ്ടമില്ലേ.... ഒരുത്തരിപോലും.... അവൻ മറ്റെങ്ങോ നോക്കികൊണ്ട് ഇല്ലെന്ന് തലയാട്ടി.... അവൾക്ക് കണ്ണ് നിറഞ്ഞുതുടങ്ങിയതും വേഗത്തിൽ മുൻപിൽ നടന്നു, പിന്നാലെ ശ്രീയും.... എടീ മെല്ലെ പോ.... ആനയുടെ മുൻപിൽ ചെന്ന് ചാടണ്ട.... അതിന് ഇത് ദക്ഷയാണ്, ഇത്രയും ഹാൻഡ്‌സം ആയ ശ്രീഹരിയുടെ ഭാര്യാണെന്നൊന്നും അറിയില്ല, അതുകൊണ്ട് ചിലപ്പോൾ കുത്തിമലർത്തും.... എന്നെയല്ലേ ഞാൻ അങ്ങ് സഹിച്ചോളും.... താൻ പേടിക്കണ്ട..... മുൻപോട്ടുതന്നെ നടന്നുകൊണ്ട് അവള് പറഞ്ഞതും ശ്രീ ഒന്നും പറഞ്ഞില്ല, കുറച്ചുപോയതും അവള് അവിടെനിന്നു.... എന്താടി.... പോകുന്നില്ലേ..... നടക്ക്.... അതെ... ഞാനൊരു കാര്യം പറയട്ടെ... എന്നെയൊന്നും ചെയ്യരുത്.... പറ... കേൾക്കട്ടെ.... ഇതല്ല വഴി... ഉവ്വോ, നിനക്ക് നന്നായി അറിയാം നിന്റെ അമ്മായിഅപ്പന്റെ സ്ഥലമാണെന്ന് പറഞ്ഞിട്ട് വഴിതെറ്റിയോ.... നിങ്ങടെ അച്ഛന്റെ സ്ഥലണോ, എന്നാൽപ്പിന്നെ നേർവഴി കാണിച്ചേ.... എടീ എന്റെ അച്ഛന് പറയുന്നോ.....

നാശംപിടിക്കാൻ, അപ്പോൾ പറഞ്ഞതാ, ഇതല്ല അതാണെന്ന്, അപ്പോൾ അവൾക്ക്.... പറഞ്ഞിട്ട് കാര്യമില്ല തലവിധി..... ഇനി നമ്മൾ എന്തുചെയ്യും..... നീയെന്താടി ദശമൂലം കളിക്കണോ... എന്റെ പൊന്നു ഭർത്താവേ, ഞാൻ കളിച്ചതല്ല സീരിയസ് ആയി ചോദിച്ചതാ, എന്തുചെയ്യുമെന്ന്.... നമുക്ക് തിരിച്ചു നടക്കാം..... സമയമെന്തായി എന്നറിയോ നിനക്ക്, രാത്രി 9മണി, വല്ല പുലിയും ഇറങ്ങിയാലോ.... ആദ്യം നിന്നെയാണ് പിടിക്കുന്നതെങ്കിലു ഞാൻ രക്ഷപെട്ടു, പുലിയ്ക്ക് ആവശ്യമുള്ളത് കിട്ടിയാൽ എന്നെ വെറുതെവിടുമല്ലോ, സപ്പോസ് എന്നെയാണെങ്കിൽ നിന്നേം പിടിക്കും..... സൈറ്റ് അടിച്ചു അവൻ പറഞ്ഞതും അവളവന്റെ നടുമ്പുറം പൂരപ്പറമ്പാക്കി..... എന്തൊരു അടിയാടി എന്നെ നീ കൊല്ലോ... ആ, ഇങ്ങനെ ആണ് സംസാരമെങ്കിൽ മിക്കവാറും.... തന്റെ വിചാരം എന്താ സ്ലിം ആണെന്നോ, തനിക്കുമുണ്ട് തടിയൊക്കെ....ഞാനെ ആ വഴി പോവാ, താൻ വരുന്നുണ്ടെങ്കിൽ വാ..... ഉവ്വ് മ്പ്രാ..... അവളെ കളിയാക്കി അവൻ മുൻപിൽ നടന്നു, കുറച്ചു നടന്നതും അവനെന്തോ അത്ഭുദം കണ്ടെന്നമട്ടിൽ അവിടെനിന്നു.... എടീ..... ഒന്നിങ്ങോട്ട് പെട്ടന്ന് വന്നേ, ഇതൊന്ന് നോക്ക്...... അവള് അങ്ങോട്ട് ചെന്നതും ആ കാഴ്ച അവളെയും അൽബുദ്ധപ്പെടുത്തി, മലമുകളിൽ നിന്നും വെള്ളം ചെറിയ നീർച്ചാലുകളായി താഴേക്ക് ഒഴുകിവരുന്നതു ഒരപൂർവ്വ കാഴ്ചത്തന്നെ ആയിരുന്നു...... നമുക്കിറങ്ങാം...... വേണ്ട, നല്ല ഒഴുക്കുണ്ടാകും...

ഞാൻ ഇറങ്ങും പേടിയുണ്ടേൽ നിങ്ങള് വരണ്ട അല്ലപിന്നെ... കാവടിതുള്ളി പോകുന്നതൊക്കെ കൊള്ളാം, അതിലെങ്ങാനും വീണാൽ ഞാൻ തിരിഞ്ഞു നോക്കില്ല, നീ അതിൽകിടന്ന് ചാവത്തെ ഉള്ളു..... ഇയാള് വരണ്ട, എനിക്ക് അത്യാവശ്യം നീന്തൽ അറിയാം..... വെട്ടുപോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്ന് അറിയാം... പോയിട്ട് കിട്ടാനുള്ളത് മേടിച്ചുവാ..... അവളുടെ ഒടുക്കത്തെ ആഗ്രഹം...... വേഗം വിട്ടോ,.....ഞാൻ ഇവിടെ ഇരുന്നോളാം..... വീണാൽ എന്നെ വിളിക്കരുത്.... ചത്താലും വിളിക്കില്ല, ഇനി സപ്പോസ് വീണാൽ ഇയാള് രക്ഷിക്കാനും വരണ്ട, കേട്ടല്ലോ..... കേട്ട്..... വേഗം നോക്ക്.... എനിക്ക് ലൈവ് ആയി ഒരു മരണം കാണാനുള്ളതാ..... അവനെ പുച്ഛിച്ചു അവളാ പാറയ്ക്കിടയിലൂടെ അങ്ങോട്ടിറങ്ങി, നിലാവുള്ളതുകൊണ്ട് നല്ല വെളിച്ചം ഉണ്ട്.... ശ്രീ അവള് പോകുന്നതുംനോക്കിയിരിക്കുകയാണ്...... താഴെ എത്തിയതും അവള് പതിയെ വെള്ളത്തിലേക്ക് കാൽ വച്ചു, ആഴം കുറവാണെന്ന് തോന്നിയതും അവളതിലേക്കിറങ്ങി..... ശ്രീയെ നോക്കി അവള് കൊഞ്ഞനംകുത്തിയതും അവൻ പതിയെ അവിടുന്ന് എണീറ്റു.... അങ്ങോട്ട്‌ പോവാം, മിക്കവാറും അവളിന്ന് അതിൽ വീഴും, പിന്നെ ഞാൻ അവിടെ എത്തുമ്പോഴേക്ക് അവള് കടലിലേത്തും.... ഈ പെണ്ണിന്റെ ഒരു കാര്യം, ആദ്യവും ഇങ്ങനെ ഇപ്പോഴും അതേ, പ്രായം കുറച്ചു കൂടിയപ്പോൾ വിവരം വരുമെന്ന കരുതിയെ, എനിക തെറ്റുപറ്റിയത്.... ഈ കുരുട്ടിനെ ഇവിടെ ഇറക്കിവിടരുതായിരുന്നു...

അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇവിടെ കിടക്കേണ്ടിവരില്ലായിരുന്നു..... ഓരോന്ന് ഓർത്ത് അവനങ്ങോട്ടിറങ്ങുമ്പോഴാണ് അവളുടെ നിലവിളികേട്ടത്......അവനെളുപ്പം അങ്ങോട്ടോടി.... അവൻ പ്രതീക്ഷിച്ചപോലെ അവള് ഒഴുക്കിപ്പെട്ടതാണ്.... അവള് കൈകാലിട്ട് പിടയ്ക്കുന്നതുകണ്ടതും ശ്രീ വേഗം ചാടി അവളെയെടുത്ത് കരയ്ക്ക് കയറി.... കുറച്ചു വെള്ളം കുടിച്ചുപോയതിനാൽ ബോധമില്ലായിരുന്നു, അവളുടെ വയറിൽ അമർത്തി വെള്ളം കളഞ്ഞു, അവനവളുടെ വായിലൂടെ കൃത്രിമ ശ്വാസം കൊടുത്തിട്ടാണ് അവള് കണ്ണുതുറന്നത്....... അവള് എണീറ്റിരുന്നതും അവനവളെയൊന്ന് നോക്കി...... നിന്നെ പറഞ്ഞിട്ട് കാര്യമില്ല, ഉളുപ്പെന്നൊന്ന് നിനക്ക് തൊട്ടുതീണ്ടിയിട്ടില്ല...... എണീക്ക് എവിടേലും കിടക്കാൻ ഒരിടം കിട്ടുമോന്ന് നോക്കാം.... ശ്രീയേട്ടാ.... സോറി...... ഞാൻ കാരണം ഒരുപാട് ബുദ്ധിമുട്ടിയല്ലേ.. പിന്നെ ഒരുപാട്...... അധികം ഓവറാക്കാതെ വാ.. എണീറ്റ് അവൾക്ക് കൈനീട്ടിയതും അവള് വേഗം എണീറ്റു..... അവനൊപ്പം നടക്കുമ്പോൾ അവൾക്ക് വല്ലാതെ വിറയ്ക്കുന്നുണ്ട്.....അവനും വല്ലാതെ തണുക്കുന്നുണ്ട്, അവനത് ഗൗനിക്കാതെ മുൻപോട്ട് നടന്നു, കുറച്ചു മുന്നോട്ട് പോയതും അവരൊരു ഏറുമാടം കണ്ടു, മറുത്തൊന്നും ചിന്തിക്കാതെ രണ്ടുപേരും വേഗം അങ്ങോട്ട് കയറി.....

അവളിരുന്ന് വിറയ്ക്കാൻ തുടങ്ങിയതും ശ്രീ അവളെ ഇറുകെപുണർന്നു..... നീ തെറ്റിദ്ധരിക്കണ്ട, നിനക്ക് വിറയ്ക്കുന്നുണ്ട് എനിക്കും പരസ്പരം ചൂടുപകരയുകയല്ലാതെ മറ്റൊരു മാർഗവും നമുക്ക് മുൻപിലില്ല.... അവളും അവനെ ഇതിനോടകം കെട്ടിപിടിച്ചിരുന്നു.....രാവിലെ സൂര്യകിരണം കണ്ണിൽ ശക്തിയിൽ പതിച്ചപ്പോഴാണ് ശ്രീ കണ്ണ് തുറക്കുന്നത്, അച്ചു അവന്റെ നെഞ്ചിൽ അവനോട് പറ്റിച്ചേർന്നുകിടക്കുകയാണ് , അവനവളെയുംനോക്കി കുറച്ചു നേരം അങ്ങനെ കിടന്നു, അവളുടെ മുഖത്തേക്കുവീണുകിടക്കുന്ന മുടിയിഴകളെടുത്ത് അവനവളുടെ ചെന്നിയ്ക്ക് പിന്നിലേക്ക് തിരിക്കിവച്ചു......പിന്നെയെന്തോ ഓർത്തെന്നപോലെ അവനവളെ തട്ടിമാറ്റി....അവള് കണ്ണ് തിരുമ്മി എണീറ്റിരുന്നു അവനെനോക്കി.... എണീറ്റുവാടി പോവണ്ടേ, ഇതിനകത്ത് ഇരുന്നാൽ പോരല്ലോ.... ഒന്നും പറയാതെ അവളെണീറ്റ് അവനൊപ്പം ഇറങ്ങി....

കുറെ അലച്ചിലിനോടുവിൽ അവരിരുവരും വണ്ടി നിർത്തിയിടത്തെത്തി..... അവിടുന്ന് ഫോൺ നോക്കുമ്പോഴാണ് രണ്ടുപേരുടെയും ഫോണിൽ മിസ്ഡ്കോൾസിന്റെ ഒരുപാട് നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നത് കാണുന്നത്..... ശ്രീ വേഗം വീട്ടിലേക്ക് വിളിച്ചു... ഹരീ, എവിടെയാ നിങ്ങള് ഇതുവരെ അവിടെ എത്തിയില്ലല്ലോ, എന്തുപറ്റി... അത് അച്ഛാ.... ഇവിടെ ഒരു ഫ്രണ്ടിനെ കണ്ടപ്പോൾ, ഞങ്ങള് ഇവിടെ തങ്ങി, ഇപ്പോൾ അങ്ങോട്ട്‌ പോയികൊണ്ടിരിക്കുവാ.... മോളെവിടെ.... ആഹ്... അങ്കിളെ.... അവിടെ എത്തിയിട്ട് വിളിക്കാം, ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല, ഇവിടെ റേഞ്ച് ഇല്ല.... ഓക്കേ ശരി..... ഹരി പിന്നെയൊന്നും അവളോട് സംസാരിക്കാൻ നിൽക്കാതെ വണ്ടിയോടിക്കുന്നതിൽ ശ്രദ്ധിക്കുകയാണ്...... ഒന്ന് വണ്ടി നിർത്ത്...... പ്ലീസ്.... ഒന്ന് നിർത്ത്...... ഇനി എന്താടി നിനക്ക് വേണ്ടത്..... ദേഷ്യത്തിൽ ചോദിച്ചു അവൻ തിരിഞ്ഞതും ആ കാഴ്ച കണ്ട് അവൻ പേടിച്ചു..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story