❤️അസുരപ്രണയം❤️: ഭാഗം 7

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

ഒന്ന് വണ്ടി നിർത്ത്...... പ്ലീസ്.... ഒന്ന് നിർത്ത്...... ഇനി എന്താടി നിനക്ക് വേണ്ടത്..... ദേഷ്യത്തിൽ ചോദിച്ചു അവൻ തിരിഞ്ഞതും ആ കാഴ്ച കണ്ട് അവൻ പേടിച്ചു.... അച്ചൂ...... മോളെ എന്താടാ..... ദച്ചു...... അവളുടെ വായിൽനിന്ന് നുരവരുന്നുണ്ട്... ഒപ്പം അവള് വല്ലാതെ വിറക്കുന്നു.... ശ്രീയ്ക്ക് കയ്യുംകാലും കുഴയുന്നപോലെയാണ് തോന്നിയത്, അവളുടെ കണ്ണുകൾമുകളിലേക്ക് മാളുന്നതുകണ്ടതും അവന്റെ കണ്ണ് നിറഞ്ഞു.... ദച്ചു..... എടാ.... നീ പേടിക്കണ്ട, ഒന്നുംവരില്ല നിനക്ക്, നമുക്ക് ഹോസ്പിറ്റലിൽ പോവാം...... അവളുടെ മറുപടിയില്ലാതെ വന്നതും അവനവളുടെ വലതുകരം തന്റെ കയ്യോട് ചേർത്തുപിടിച്ചു നല്ല സ്പീഡിൽ വണ്ടിയെടുത്തു..........കുറെയധികം പോയിട്ടാണ് അവനു ഒരു ഹോസ്പിറ്റലിൽ എത്തിച്ചേരാനായത്, അവളെയുമെടുത്ത് അങ്ങോട്ടൊടുമ്പോൾ അവന്റെയുള്ളം പുകഞ്ഞു നീറുകയാണ്..... ഡോക്ടർ.... ഡോക്ടർ എമർജൻസി..... അവനലറിയതും അവിടെ കൂടിയാവരെല്ലാം അവനെയും, അവന്റെ കൈകളിൽ ഒന്നുമറിയാത്ത കിടക്കുന്ന അച്ചുവിനെയും മാറിമാറി നോക്കി...

അറ്റെൻഡേഴ്സ് വന്നു അവളെ സ്ട്രക്റ്ററിൽ ചെക് ചെയ്യാൻ കൊണ്ടുപോയപ്പോൾ അവനൊപ്പമുണ്ടായിരുന്നു..... ഈ കുട്ടി നിങ്ങളുടെ.... ഭാര്യ.... ഓക്കേ.... എന്താ ഉണ്ടായത്.... അയാള് ചോദിച്ചതും അവന് കാര്യങ്ങൾ ചുരുക്കത്തിൽ പറഞ്ഞു......അയാളും മറ്റുള്ളവരും അവളുടെ ബിപിയും ഷുഗറും എല്ലാം ചെക്ക് ചെയ്യുന്ന തിരക്കിലാണ്......... ശ്രീഹരി..... ദക്ഷയ്ക്ക് ഇതിനുമുൻപ് എപ്പോഴെങ്കിലും അപസ്മാരം ഉണ്ടായിട്ടുണ്ടോ..... അയാളുടെ ചോദ്യം കേട്ടതും അവനയാളെ തന്നെ മിഴിച്ചുനോക്കി..... അറിയില്ല സാർ.... കല്യാണം കഴിഞ്ഞിട്ട് എത്രയായി.... One month.... അതിനിടയിൽ ഇങ്ങനെയൊന്നു ഇത് ആദ്യമാണ്..... ഓക്കേ....ഈ കുട്ടിയുടെ പേരെന്റ്സിനോട് ഒന്ന് ചോദിച്ചു നോക്കു, ആൾറെഡി മെഡിസിൻ എടുക്കുന്നുണ്ടേൽ, അതിന്റെ പ്രോഗ്രസിന് അനുസരിച്ചുള്ള ട്രീറ്റ്മെന്റ് കൊടുക്കാമായിരുന്നു..... ഓക്കേ സാർ.... ഞാൻ വിളിക്കാം..... ശ്രീ വേഗം ഫോണെടുത്ത് അവളുടെ അച്ഛനെ വിളിച്ചു, കുറച്ചുനേരം റിങ് ചെയ്തിട്ടാണ് മറുപ്പുറം കാൾ കണക്ട് ആയത്..... ഹലോ മോനെ..... എന്തൊക്കെയാ വിശേഷം....

അങ്കിൾ... ഞാൻ വിളിച്ചത്..... അത്... അങ്കിൾ, അച്ചൂന് എന്തെങ്കിലും അസുഖം ഉണ്ടോ, അവള് മെഡിസിൻ വല്ലതും കഴിക്കുന്നുണ്ടോ..... ഒറ്റശ്വാസത്തിൽ അവന്റെ ചോദിച്ചുനിർത്തി, എന്നാൽ അവിടുന്ന് മറുപടിയൊന്നും ഉണ്ടായില്ല..... ഹലോ അങ്കിൾ.... കേൾക്കുന്നില്ലേ.... ഉം.... മോനെ അതുപിന്നെ, തെറ്റ് ഞങ്ങളുടെ ഭാഗത്താണ്, പെട്ടന്നായിരുന്നല്ലോ കല്യാണം അതാ ഒന്നും പറയാൻ കഴിയാതെവന്നത്...... മോനെ ഇതിന്റെ പേരിൽ നീയവളെ... അങ്കിൾ പ്ലീസ് സ്റ്റോപ്പ്‌ it.... ശ്രീയ്ക്ക് തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. മോനേ, ഹരീ..... അങ്കിൾ ഞാനിപ്പോൾ വിളിച്ചത് കുറ്റപെടുത്താനല്ല, അവൾക്ക് വയ്യാതായി ഹോസ്പിറ്റലിൽ ആണുള്ളത്, ഡോക്ടർ പറഞ്ഞിട്ട ഞാനിപ്പോൾ വിളിച്ചത്, മുൻപ് എന്തെങ്കിലും ട്രീറ്റ്മെന്റ് എടുത്തിട്ടുണ്ടോ എന്നറിയാൻ, ഉണ്ടെങ്കിൽ എനികൊന്നു അതിന്റ ഡീറ്റെയിൽസ് വാട്സ്ആപ്പ് ചെയ്യ്, സമയം പോകുന്നു..... ഞാനിപ്പോൾ ചെയ്യാം.... അയാള് ഫോൺ കട്ട്‌ ചെയ്തതും ശ്രീ ഡോക്ടറെ നോക്കി..... സാർ, ട്രീറ്റ്മെന്റ് എടുത്തിട്ടുണ്ട്, ഡീറ്റെയിൽസ് ഇപ്പോൾ കിട്ടും.....

സാർ അവൾക്ക് കുഴപ്പമൊന്നും.... She ഈസ്‌ ബെറ്റർ.... ഞാനൊന്ന്... വൈ not... പിന്നെയൊന്നും ശ്രദ്ധിക്കാതെ ശ്രീ അവളുടെ അരികിലേക്ക് ചെന്ന്, തലയിലും കയ്യിലും എന്തൊക്കയോ ഉപകരണങ്ങൾ പിടിപ്പിച്ചിട്ടുണ്ട്, അവളങ്ങനെ അനങ്ങാതെ കിടക്കുന്നത് കണ്ടതും അവന്റെയുള്ളം നീറി...... അവളുടെ അരികിലായി ഒരു ചെയർ വലിച്ചിട്ടു അവനതിലിരുന്നു അവളുടെ കയ്യിൽപിടിച്ചു.... ദച്ചു...... നിന്നെക്കാൾ കൂടുതൽ മറ്റൊന്നിനെയും ഞാൻ സ്നേഹിച്ചിട്ടില്ല..... ഇപ്പോഴും, നിന്നെയ ഞാൻ വെറുക്കുന്നതെന്ന് കള്ളം പറഞ്ഞതാ....... ബട്ട്‌ i'm ഹെൽപ്‌ലെസ്, എനിക്ക് നിന്നോടുള്ള ഈ ഫീലിംഗ്സ് കാണിക്കാൻ പറ്റുന്നില്ല, നീയെന്റെ കൂടെയുണ്ടായിട്ടുപോലും.... സോറി..... I പ്രോമിസ് നിന്നെ ഞാൻ തനിച്ചാക്കില്ല, നിന്നോട് ഈ അകൽച്ച കാണിക്കുന്നതുപോലും ഒരുപാട് ഇഷ്ടമുണ്ടായിട്ടാ....അറിയുന്ന, നേരിക്കണ്ട ഒരാളായിരുന്നു ശത്രുവെങ്കിൽ ഞാൻ ഇങ്ങനെ പെരുമാറില്ലായിരുന്നു..... എനിക്കറിയില്ല ദച്ചു ആരാണെന്ന്, എന്തിനാ നിന്നോടും എന്നോടും ഇത്ര ദേഷ്യമെന്ന്, എനിക്കൊന്നും മനസിലാകുന്നില്ല, ഒരുപാട് ശ്രമിച്ചു അതാരാണെന്ന് അറിയാൻ, എന്നാൽ നിരാശയാണ് ഫലം....

ബട്ട്‌ ഞാൻ കണ്ടുപിടിക്കും ആ ആളെ, ഉറപ്പായും, എന്തെങ്കിലും ഒരുവഴി ഉണ്ടാവാതിരിക്കില്ല.... ദച്ചു എന്നെ എന്തെങ്കിലും ചെയ്യുമെന്നാണ് ആ വ്യക്തി പറഞ്ഞിരുന്നതെങ്കിൽ ഞാനത് വിട്ടേനെ, എന്നാൽ നിന്നെ... എനിക്കതു പറ്റില്ല ദച്ചു......i ലവ് യു......ലവ് യു സൊ മച്ച്.... അവളുടെ കവിളിൽ അവൻ ചുണ്ടമർത്തി അങ്ങനെയിരുന്നു........ ഇടയ്ക്ക് ഫോണിൽ നോട്ടിഫിക്കേഷൻ വന്ന ശബ്ദം കേട്ടതും അവനവിടുന്ന് എണീറ്റ് ഫോൺ എടുത്തുനോക്കി.... അവളുടെ അച്ഛൻ അയച്ച മെഡിക്കൽ റിപ്പോർട്സ് ആയിരുന്നു അത്...... ശ്രീ അതുമായി ഡോക്ടറെപോയികണ്ടു...... അയാളത് നോക്കുന്നതും നോക്കി അവനിരുന്നു..... അതുകഴിഞ്ഞതും ഡോക്ടർ അവനെ ഉറ്റുനോക്കി..... സാർ, എന്തായിതിൽ......കുഴപ്പമൊന്നും ഇല്ലല്ലോ.... അതിനുമറുപടി പറയാതെ അയാളോന്ന് പുഞ്ചിരിക്കുകയാണ് ചെയ്തത് ..... ശ്രീഹരി..... എനിക്ക് തന്റെ ഇപ്പോഴത്തെ കണ്ടിഷൻ മനസിലാകും.... ഞാൻ തന്നോട് മെഡിക്കൽ റിപ്പോർട്സ് ആവശ്യപ്പെട്ടത് ഇത് ഇൻബോൺ ആണോ എന്നറിയാനാ.... ഇത് ഇൻബോൺ അല്ല, തലയ്ക്കേറ്റ ആഘാതം..... അതാണ് ഈ അസുഖത്തിന്റെ മൂലകാരണം, ഇത് ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്നതാണോ എന്ന് ചോദിച്ചാൽ, ഒരു പരിധിവരെ എന്നുപറയാം..... ഞാൻ കുറച്ചു മെഡിസിൻസ് എഴുതുന്നുണ്ട്, അത് കറക്റ്റ് കഴിക്കണം....

ഞാൻ എന്തായാലും ഈ കേസ് ഒന്ന് പഠിക്കട്ടെ, എന്നിട്ടുപറയാം എങ്ങനെ ട്രീറ്റ്‌ ചെയ്യണമെന്നത്...... ഓക്കേ.... ബട്ട്‌ എനിക്ക് ഒരുറപ്പ് വേണം എന്റെ ദച്ചൂന് ഒന്നും പറ്റില്ലെന്ന്..... താൻ ടെൻഷൻ ആവേണ്ട, അവൾക്കൊന്നും വരില്ല..... ഇപ്പോൾ ബോധം വന്നാൽ നിങ്ങൾക്ക് പോവാം.... ഉം...... അതിന് തലയാട്ടികൊണ്ട് ശ്രീ പുറത്തു വന്നിരുന്നു.......അവളുടെ അച്ഛന്റെ കോള് വന്നതും അവൻ അറ്റൻഡ് ചെയ്തു....... മോനെ അച്ചു, അവൾക്കിപ്പോൾ.... കുഴപ്പമൊന്നുമില്ല, ഇത് എങ്ങനെയാ..... മുൻപ് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ..... നേരിട്ട് സംസാരിക്കാം ഹരി...... ഒരുപാടുണ്ട് പറയാൻ.... ഓക്കേ അങ്കിൾ.... ആ ഫോൺ കട്ടായി അവൻ പോക്കറ്റിലിടാൻ തുടങ്ങുമ്പോഴാണ് പിന്നെയും റിങ് ചെയ്തത്.....ഡേവിഡിന്റെ കോളാണെന്ന് അറിഞ്ഞതും അവനു ഒരു ഇഷ്ടക്കേട് തോന്നി, എങ്കിലും അത് അറ്റൻഡ് ചെയ്തു ..... ഹരി, നിങ്ങളെവിടെയാ, അച്ചു എവിടെ എത്രനേരമായി വിളിക്കുന്നു...... ഡേവിഡ്, അവളെന്റെ കൂടെയ ഉള്ളത്, സൊ ഇത്ര ടെൻഷൻ ആവേണ്ട കാര്യമില്ല .... ഞാൻ ടെൻഷനാകും, അവളെന്റെ ഫ്രണ്ട, മൈ സിസ്റ്റർ .... അപ്പോൾ എനിക്ക് ടെൻഷൻ ഉണ്ടാകും, പോരാത്തതിന് നിന്റെ കൂടെയല്ലേ, പിന്നെ എങ്ങനെ ടെൻഷൻ ഇല്ലാതിരിക്കും...... ദേഷ്യം കൂടിവന്നതും അവൻ പല്ലുകടിച്ചു. ഡേവിഡ് വിൽ കാൾ യു...

. എനിക്ക് അച്ചൂനോട് സംസാരിക്കണം.... നിനക്ക് അവളോട് സംസാരിക്കണമെങ്കിൽ അവളുടെ ഫോണിൽ വിളി എന്റെയല്ല..... അവൻ വലിയൊരാള്, ഡേവിഡ്, അവളുടെ കാര്യത്തിൽ നീ ഇടപെടേണ്ട..... മൈൻഡ് it..... ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് ശ്രീ ഫോൺ കറി ചെയ്തു കോറിഡോറിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.... *** ഹരിയുടെ സംസാരം കേട്ടിട്ട് ഡേവിഡിന് തന്റെ ചിരി നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല...... ഹരി എന്ത് പൊസ്സസ്സീവ് ആണ്... അല്ല ഇത്രയും പൊസ്സസ്സീവ്നെസ്സ് ഉണ്ടായിട്ടും അവനെന്താ അവളോട് അത് കാണിക്കാത്തെയിരിക്കുന്നത്, എന്തായാലും രണ്ടും ഇങ്ങോട്ട് ആണല്ലോ വരുന്നത്. . പൊസ്സസ്സീവ്നെസ്സ് എങ്ങനെ മൂപ്പിക്കണമെന്ന് എനിക്കറിയാടാ മോനെ, നീയിങ്ങു വാ.... തന്റെ കയ്യിലിരിക്കുന്ന ബിയറിന്റെ ബോട്ടിൽ സാവധാനം സിപ് ചെയ്യുകയാണ് അവൻ.....കണ്ണുകൾ പതിയെ അടച്ചു അവൻ ചാരുകസാരയിൽ ഒന്നുകൂടെ അമർന്നിരുന്നു....... " ഡേവിച്ച എന്നെ വിട്......" " ഡേവിച്ച, ദാ പുറത്തു ആരോ.... ഈശ്വരാ പോലീസ്..... എന്തുചെയ്യും . " " ഡേവിച്ച, ശ്രീയേട്ടൻ ന്നെ വേണ്ടെന്ന് പറഞ്ഞു... " തന്റെ കർണപടത്തിലേക്ക് അരിച്ചിറങ്ങിയ ശബ്ദം അവനെ വീർപ്പുമുട്ടിക്കാൻ തുടങ്ങിയ ആ നിമിഷം അവൻ കണ്ണുകൾ വലിച്ചു തുറന്നു.... നിന്നെ ഞാൻ വെറുതെ വിടില്ല.... ഒരിക്കലുമില്ല..... ഒരു ഭ്രാന്തനെപ്പോലെ പുലമ്പിക്കൊണ്ടവൻ ബാൽക്കണിയിലേക്ക് നടന്നു..... *** കണ്ണുകൾ തുറന്നതും അച്ചു ഒന്ന് പേടിച്ചു, തൊട്ടപ്പുറം ഫോണിൽ കളിച്ചിരിക്കുന്ന ശ്രീയെ കണ്ടപ്പോൾ അവളുടെ മുഖത്തു പുഞ്ചിരിനിറഞ്ഞു.. . ശ്രീയേട്ടാ പതിഞ്ഞ ശബ്ദത്തിലുള്ള വിളികേട്ടതും അവൻ ഫോൺ മാറ്റിവച്ചു അവളെനോക്കി..... ഓഹ്, തമ്പുരാട്ടി കണ്ണ് തുറന്നോ.. .. നിനക്കിത് എന്തിന്റെ കേടാടി............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story