❤️അസുരപ്രണയം❤️: ഭാഗം 8

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

ശ്രീയേട്ടാ പതിഞ്ഞ ശബ്ദത്തിലുള്ള വിളികേട്ടതും അവൻ ഫോൺ മാറ്റിവച്ചു അവളെനോക്കി..... ഓഹ്, തമ്പുരാട്ടി കണ്ണ് തുറന്നോ.. .. നിനക്കിത് എന്തിന്റെ കേടാടി.... എന്താ.... അല്ല മനുഷ്യനെ മെനക്കെടുത്താൻ കച്ചകെട്ടി ഇറങ്ങിയതാണല്ലോ, കിടക്കാതെ എണീറ്റുവാടി പോവാം... നീ കാരണം എത്ര സമയമാ വേസ്റ്റ് ആയതെന്ന് അറിയോ... ഇല്ലല്ലോ, അല്ലെങ്കിലും നിനക്കാതിനെക്കുറിച്ചു അറിയണ്ടല്ലോ...... ഒരാളിവിടെ വയ്യാതെ കിടക്കുമ്പോഴല്ല ഇങ്ങനെ സംസാരിക്കേണ്ടത്.... കഷ്ടം.... എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യമില്ല, ഞാൻ ചെന്ന് ഡോക്ടറെ വിളിച്ചിട്ടുവരാം...... ശ്രീ വേഗം ഡോക്ടറെയുംകൂട്ടി അങ്ങോട്ട്‌ വന്നു, ചെക്ക് ചെയ്ത് അയാളുടെ പെർമിഷൻ കിട്ടിയതും അവരവിടുന്നിറങ്ങി. ശ്രീയേട്ടാ...... എന്താടി.... പോടാ പുല്ലേ.... മര്യാദക്ക് നിൽക്കുമ്പോൾ എന്താ അഹങ്കാരം... ജാഡ.... ഇനി ഞാൻ മിണ്ടൂല നോക്കിക്കോ... അത്രേം സമാധാനം..... അവനെ പുച്ഛിച്ചു അവള് പുറത്തേക്ക് നോട്ടമയച്ചിരുന്നതും ഒരു ചെറുപുഞ്ചിരിയോടെ അവൻ വണ്ടിയോടിച്ചു..... ഏറെനേരത്തെ ഡ്രൈവിങ്ങിനൊടുവിൽ വണ്ടി എവിടെയോ നിന്നതും അവള് നെറ്റിച്ചുളിച് വാടി, വിശക്കുന്നു, എന്തെങ്കിലും കഴിക്കാം... എനിക്കൊന്നും വേണ്ട എന്നാൽ ഇവിടെ വായും കഴിച്ചു അങ്ങ് ഇരിക്ക്... ഞാൻ തിന്നിട്ട് വരാം..... ഓഹ് ശരി.....

അവൻ വണ്ടിയും ഓഫ് ചെയ്ത് അകത്തേക്ക് നടന്നതും അവള് ചുണ്ടുകൂർപ്പിച്ചു.... ജന്തു, ഒന്ന് നിർബന്ധിച്ചാൽ എന്താ, എനിക്ക് വിശക്കുന്നു.... ഇപ്പോൾ എന്ത് ചെയ്യും അങ്ങോട്ട്‌ പോയാൽ കളിയാക്കി കൊല്ലും... എന്റമ്മോ എന്താ ചെയ്യാ... ഇത് വല്യ ചതിയായിപ്പോയി..... അവള് കുറേനേരത്തെ ചിന്തകൾക്കൊടുവിൽ അകത്തേക്ക് പോവാനായി തീരുമാനിച്ചു..... ഇളിഞ്ഞ മുഖത്തോടെ കയറിവരുന്നവളെ കണ്ടതും ശ്രീ ഒന്ന് ചിരിച്ചുകൊണ്ട് തന്റെ തൊട്ടടുത്തിരിക്കുന്ന പെണ്ണിനോട് സംസാരംതുടങ്ങി..... അവൻ നന്നായി കൊഞ്ചിക്കുഴയുന്നുണ്ട്, അതുകണ്ടതും അച്ചുവിന് ദേഷ്യവും സങ്കടവും വന്നു...... എന്നെകൂട്ടാതെ വന്നതുംപോരാ, ഏതോ പെണ്ണിനോട് സൊള്ളുവ അല്ലെ, കാണിച്ചുതരാടാ പട്ടി നിനക്ക് ഞാൻ..... മനസ്സിൽ അവളെ പ്രാകികൊണ്ട്. അവളവന്റെ അടുത്തായിരുന്നു അവന്റെ കയ്യിൽപ്പിടിച്ചതും ശ്രീ ഒന്ന് ഞെട്ടി. ഒപ്പം കൂടെയുള്ളവൾ ഇരുവരെയും ഒന്ന് നോക്കി.... ശ്രീഹരി, who ഈസ്‌ ദിസ്‌..... Who are യു... അത് ചോദിക്കാൻ നീയാരാടി.... ഹലോ.. ഇവിടെ വന്നിരുന്നതുംപോരാ, ഞങ്ങടെ പ്രൈവസി നശിപ്പിച്ചിട്ട് എന്നോട് ചൂടാവുന്നെ...... കൽചർലെസ്സ് ഫെല്ലോ..... നിനക്കാടി culture ഇല്ലാത്തത്..... അച്ചു ഒട്ടും വിട്ടുകൊടുക്കാതെ അവളോട് ചൂടാകുകയാണ്.....

നിനക്കെന്താ വേണ്ടത് ഫുഡ് വേണം, ഞാൻ വാങ്ങിത്തരാം ഒന്നിവിടുന്ന് എണീറ്റുപോവോ...... ഹലോ, എനിക്ക് ഫുഡ് വാങ്ങിത്തരാൻ നീയാരാടി.... Idiot.... സൂക്ഷിച്ചു സംസാരിക്ക്...... വെറുതെ കൈക്ക് പണിയുണ്ടാക്കരുത്...... അച്ചൂ പ്ലീസ് സ്റ്റോപ്പ്‌ it..... ദിസ്‌ ഈസ്‌ പ്രിയ മൈ ഫ്രണ്ട്..... ശ്രീ ഇടയ്ക്കുകയറി പറഞ്ഞതും അവളവനെ തറപ്പിച്ചുനോക്കി.... ഓഹ് ഇത് ശ്രീഹരിയ്ക്ക് അറിയുന്ന ആളാണോ.... ഇതാരാ ശ്രീഹരി.... ദക്ഷ..... എന്റെ..... എന്റെ ഫ്രണ്ട്...... പ്രതീക്ഷയോടെ ഇരുന്നവൾ അവന്റെയാ വാക്ക് കേട്ടതും അവിടുന്ന് എണീറ്റ്.....അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ വെമ്പിയതും തിരിഞ്ഞു നടന്നു.....കണ്ണ് നിറയുന്നതുകൊണ്ട് അവൾക്ക് മുൻപിലുള്ളതൊന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല, തനിക് ഒപോസിറ്റ് നടന്നുവന്നയാളെ തട്ടിയതും അയാളുടെ വായിൽവന്നതൊക്കെയും അവൾക്ക് കേൾക്കേണ്ടി വന്നു..... സോറി സാർ.... അത്രമാത്രം പറഞ്ഞവൾ വേഗം പുറത്തേക്കോടി...... മറുത്തൊന്നും ചിന്തിക്കാതെ കാറിൽ കയറിയിരുന്നു മുഖം പൊത്തി കുറച്ചു നേരം കരഞ്ഞു...... അപ്പോൾ ഞാൻ ഫ്രണ്ടാണോ..... ഞാനാ മണ്ടി.... ഇത്തിരിയെങ്കിലും ഇഷ്ടം ഉണ്ടാവുമെന്ന് കരുതിയ ഞാൻ തന്നെയാ മണ്ടി...... ഛെ..... ഇനി ഞാൻ എന്തായാലും വരില്ല നിങ്ങടെ ഭാര്യാണെന്ന് പറയാൻ..... ഞാൻ ഫ്രണ്ടല്ലേ.... ഇനിയത് മതി..... നോക്കിക്കോ.... കുറെ പതംപറഞ്ഞു കരഞ്ഞുകൊണ്ടവൾ സീറ്റിലേക്ക് ചാരിയിരുന്നു കണ്ണുകളടച്ചു......

ശ്രീ വന്നപ്പോൾ ചാഞ്ഞുകിടന്ന് ഉറങ്ങുന്നവളെയാണ് കാണുന്നത്..... അവളെയൊന്ന് നോക്കിയശേഷം അവൻ വണ്ടിവന്നെടുത്തു..... അച്ചു..... അച്ചൂ അവന്റെവിളി കേട്ടെങ്കിലും അവൾക്ക് മറുപടി പറയണമെന്ന് തോന്നിയില്ല അവളനങ്ങുന്നില്ലെന്ന് കണ്ടപ്പോൾ ശ്രീയുടെ നെഞ്ചോന്ന്കാളി... അച്ചൂ...... അച്ചൂ..... അച്ചൂ... ഡീ കണ്ണ് തുറക്ക്.... വിളിച്ചു അലറേണ്ട, ചത്തിട്ടില്ല.... ഛെ, ചത്തില്ലേ ഞാൻ ആ പ്രതീക്ഷയിലാ വിളിച്ചേ, ആഹ് ഇനിം ടൈം ഉണ്ടല്ലോ..... എന്തുപറ്റി നിനക്ക് വയ്യേ.... എനിക്ക് എന്തായാലും അത് തന്നെ ബാധിക്കില്ല, ഓക്കേ.... നീയെന്തിനാകിടന്ന് പിടയുന്നെ, ഞാൻ ആ മീനുവിനോട് സംസാരിച്ചതിനോ.... അവളെയൊക്കെ കണ്ടുപഠിക്ക്, എത്ര സോഫ്റ്റാ, എന്തുനന്നായാ ആളുകളോട് ഇടപെടുന്നത്..... അല്ലാതെ നിന്നെപ്പോലെ ഒരുമാതിരി കൂറ സ്വഭാവമല്ല കാണിക്കേണ്ടത്...... എന്റേത് കൂറ സ്വഭാവാ.... അതിന് തനിക് നഷ്ടമൊന്നും ഇല്ലല്ലോ.....അവളോട് കൊഞ്ചികുഴഞ്ഞതുംപോരാ ഇപ്പൊ എന്നെ ഉപദേശിക്കുന്നോ.... താൻ എന്തെങ്കിലും ചെയ്യ് ബട്ട്‌ എന്നെ ഉപദേശിക്കരുത്... മനസിലായല്ലോ... ഞാൻ ആരോട് സംസാരിച്ചാലും നിനക്കെന്താ നീയെന്തിനാ ഈ ചൂടാവുന്നത്, ആരോട് സംസാരിക്കണം എങ്ങനെ സംസാരിക്കണം ഇതൊക്കെ എന്റെ കാര്യങ്ങളാണ്, അതുകണ്ടു നീ അസൂയപ്പെടേണ്ട കാര്യമൊന്നുമില്ല, മനസിലായോ .....

അല്ലെങ്കിലും അതൊക്കെ ചോദ്യം ചെയ്യാൻ എന്താവകാശമാണ് നിനക്കുള്ളത്, നേരത്തെയും വിളിച്ചിരുന്നു നിന്റെ മറ്റവൻ.... ഡേവിച്ചൻ വിളിച്ചിരുന്നോ... പറയണ്ടേ.... ഛെ.... അങ്ങനെയൊരു മറുപടി അവൻ പ്രതീക്ഷിച്ചിരുന്നില്ല അതുകൊണ്ടുതന്നെ ഒന്ന് ഞെട്ടി, അവള് ഫോണെടുത്ത് അവനെ വിളിക്കുകയാണെന്ന് മനസിലായപ്പോൾ ശ്രീയ്ക്ക് ദേഷ്യം വരാതിരുന്നില്ല, ആ ദേഷ്യം മുഴുവൻ കണ്ട്രോൾ ചെയ്ത് നിൽക്കുകയാണ് ശ്രീ...... ഹലോ ഡേവിച്ച.... വീട്ടിലുണ്ടോ.... ഒരു മിനിറ്റ് ക്ലിയർ ആവുന്നില്ല ഞാൻ ഫോണോന്ന് ലൗഡിൽ ഇടട്ടെ... അവള് വേഗം ലൗഡ് സ്പീക്കർ ഓൺ ചെയ്തു. അച്ചു, നേരത്തെ എവിടെയായിരുന്നു, ഇന്നലെ മുതൽവിളിക്കുന്നുണ്ട്.... അതൊന്നും പറയണ്ട ഡേവിച്ച, പെട്ടുപോയി, എന്തായാലും അങ്ങോട്ട് ആണല്ലോ നമുക്ക് അടിച്ചുപൊളിക്കാം.... പിന്നെ ഡേവിച്ച നിങ്ങള് വണ്ടിയെടുത്ത് പുറത്തേക്ക് വരോ, ഞാൻ ഇവിടെ എവിടേലും ഇറങ്ങാം..... ഈ യാത്ര വൻ ശോകമാ..... അതിനെന്താ നീ ഇറങ്ങിക്കോ ഞാൻ അങ്ങ് എത്തിയേക്കാം..... ഡീ.... നീ പറയുന്നിടത്ത് വണ്ടി നിർത്താൻ ഞാൻ നിന്റെ ഡ്രൈവർ അല്ല, അവർക്കിടയിൽ ചാടികയറി ശ്രീ പറഞ്ഞതും അവള് അവനെയൊന്ന് നോക്കി.... ശരി ഇയാള് നിർത്തണ്ട.... ഡേവിച്ച നമുക്ക് അവിടുന്ന് തന്നെ ഇറങ്ങാം,

വഴിയിൽ നിർത്തിയാൽ ഇയാളുടെ വണ്ടിയുടെ അടപ്പുതീരുമെന്ന പറയുന്നേ..... പിന്നെ കുറച്ചധികം പൈസ കയ്യികരുതിക്കോട്ടോ ഒരാനയെ തിന്നാനുള്ള വിശപ്പുണ്ടെനിക്..... അതിനെന്താ മോളെ, നീയിങ്ങു പോരെ നമുക്കെല്ലാം സെറ്റാക്കാം..... ഓക്കേ ഡിയർ.... അവള് ഫോൺ കട്ട്‌ ചെയ്തു കയ്യിൽപ്പിടിച് ശ്രീയെ നോക്കിയപ്പോൾ ദേഷ്യംകൊണ്ട് മുഖം വലിഞ്ഞുമുറുകിയവനെയാണ് കാണുന്നത്......... ഞാൻ നേരത്തെ വിളിച്ചപ്പോൾ ഈ ആവേശമൊന്നും കണ്ടില്ലല്ലോ.... അവന്റെ കൂടെ കറങ്ങിനടക്കാൻ ഓരോ കാരണം കണ്ടുപിടിക്കുകയാണല്ലോ..... അതെ അതുതന്നെയാണ്... ഞാൻ ആരുടെ കൂടെ കറങ്ങിയാലും തനിക്കെന്താ, ഞാൻ തന്റെ ഫ്രണ്ടല്ലേ, അതില്കൂടുതൽ അധികാരം കാണിക്കണ്ട, മനസിലായല്ലോ.. അതേടി.... അത്രപോലും ഇല്ല നീയെനിക്ക്, നീ അവന്റെ കൂടെയല്ല ഏതവന്റെ കൂടെപ്പോയാലും എനിക്കൊരു കോപ്പുമില്ല..... ഓഹ് ശരി, അവനെ പുച്ഛിച്ചു അവള് പുറത്തേക്ക് നോക്കി..... ശ്രീയുടെ നെഞ്ച് പടപടാമിടിക്കുന്നുണ്ട്....അവന്റ ദേഷ്യം മുഴുവൻ അവനാ സ്റ്റിയറിങ്ങ് വീലിൽ തീർക്കുകയാണ്....

ഡോ താനെന്താ എന്നെ കൊല്ലാൻ കൊണ്ടുപോവാണോ.... പോടീ പുല്ലേ... എന്റെ വണ്ടി എന്റെ ഇഷ്ടത്തിന് ഓടിക്കും.... എന്നാൽ എന്നെ ഇറക്കിവിഡ്, എന്നിട്ട് ഓടിച്ചു പണ്ടാരമടങ്..... എനിക്ക് നല്ല സൗകര്യമില്ല..... വണ്ടി പിന്നെയും സ്പെഡിലെടുത്ത് അവൻ പറഞ്ഞതും അവള് കണ്ണടച്ചിരുന്നു, ഇടയ്ക്ക് താൻ പാറിപോകുകയാണെന്ന് തോന്നിയതും അവള് മുറുകെപിടിച്ചിരുന്നു...... ഏറെ നേരത്തെ യാത്രയ്ക്കൊടുവിൽ വണ്ടിയുടെ ചക്രങ്ങൾ നിശ്ചലമായതും അവള് കണ്ണു തുറന്നു, മുൻപിൽ നിൽക്കുന്ന ഡേവിഡിനെയാണ് അവള് കാണുന്നത്, ഒരു പുഞ്ചിരിയോടെ അവളെ നോക്കുന്നവനെ കാണെ ശ്രീയുടെ മനസ് നീറാൻതുടങ്ങി..... ഡേവിച്ച..... വണ്ടിയിൽനിന്നുമിറങ്ങി അവന്റെ അടുത്തേക്ക് ഓടി കുഞ്ഞുകുട്ടിയെപ്പോലെ അവളവന്റെ കയ്യിൽതൂങ്ങിയപ്പോൾ ശ്രീയുടെ കണ്ണ് കലങ്ങി, അവൻ വണ്ടിയിൽനിന്നുമിറങ്ങി ഡോർ വലിച്ചടച്ചു..... ഡീ..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story