ആത്മരാഗം ❤️: ഭാഗം 1

athmaragam part 1

എഴുത്തുകാരി: AJWA

മുറ്റത്തായി കാർ വന്ന് നിന്നത് കണ്ടതും അകത്തു നിന്നും തളർന്നു കിടക്കുന്ന തന്റെ ഭർത്താവിനെ ദയനീയമായി നോക്കി കൊണ്ട് അവർ പുറത്തേക്കിറങ്ങി....... "വരൂ അകത്തേക്കിരിക്കാം....." രേവതി ഭയം മറച്ചു പിടിച്ചു കൊണ്ട് പറഞ്ഞു...... അയാൾ പുച്ഛത്തോടെ അവരെ നോക്കി ചിരിച്ചു.....!! "നിന്റെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ല ഞാൻ..... ഒന്നും രണ്ടും അല്ല ലക്ഷങ്ങൾ ആണ്.....ഈടായി തന്ന ഈ വീട് വിറ്റ് പെറുക്കിയാൽ പോലും അത്രയും കിട്ടില്ല.....അത് വാങ്ങാൻ ഞാൻ ഇനി എവിടെ പോണം......" "മറന്നിട്ടില്ല..... ഓർക്കാപുറത്ത് അദ്ദേഹം ഒന്ന് വീണപ്പോൾ എല്ലാ കണക്ക് കൂട്ടലുകളും പിഴച്ചു......" "ഹ ആ പേരും പറഞ്ഞു നീ വീണ്ടും വന്ന് ലക്ഷങ്ങൾ വാങ്ങിച്ചില്ലേ..... അപ്പൊ നീ എന്താ പറഞ്ഞത് ഉടനെ തരാം എന്ന്......" "അത്..... മോൻറെ പഠിപ്പ് കഴിഞ്ഞു നല്ലോരു ജോലി കിട്ടിയാൽ തരാം എന്ന് കരുതി......" "എന്നിട്ട് ആ മോൻ എവിടെ......?!!പഠിക്കാൻ എന്ന് പറഞ്ഞു അന്യ ദേശത് പോയി അവിടെ കണ്ട കൊച്ചിനെയും പ്രേമിച്ചു കെട്ടി നാട് വിട്ടോ......" "അവൻ അങ്ങനെ ഒന്നും ചെയ്യില്ല.....

അവനെന്തോ അപകടം പറ്റിയതാ അല്ലാതെ....." രേവതി നിറഞ്ഞു വന്ന കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു..... "മക്കളിൽ ഒരാൾ കൂടി ഉണ്ടല്ലോ വെളുത്തു തുടുത്ത നിന്റെ രണ്ടാമത്തെ സന്തതി.... അവൾ വിചാരിച്ചാൽ നിനക്ക് രാജ കുടുംബം പോലെ ജീവിക്കാം..... ആര് കണ്ടാലും ഒന്ന് കൊതിച്ചു പോകും....." "അനാവശ്യം പറയരുത്.....മാനം വിറ്റ് ജീവിക്കേണ്ട ഗതികേട് വന്നിട്ടില്ല....." "ഇതിൽ കൂടുതൽ എന്ത് ഗതികേട് വരാൻ..... അല്ലെങ്കിൽ നീ ഒരു കാര്യം ചെയ്യ് അവളെ എന്റെ കൂടെ വിട്...." "അവൾ കുട്ടിയാ....തരാൻ ഉള്ള കാശ് എങ്ങനെ എങ്കിലും ഞങ്ങൾ തരാം......" "എനിക്ക് നിങ്ങളെ മാനം കളയണം എന്നൊന്നും ഇല്ല..... പക്ഷെ കിട്ടാൻ ഉള്ള പണം രണ്ട് ദിവസത്തിനകം കിട്ടിയില്ലെങ്കിൽ ഞാൻ ആയിരിക്കില്ല ഇനി ഇവിടെക്ക് വരുന്നത്....." കാശിനാഥൻ കാറിൽ കയറി പോയതും രേവതി ചുറ്റിലും ഒന്ന് നോക്കി..... കാഴ്ചക്കാർ ഒരുപാട് ഉണ്ട്.....!! അവർ അകത്ത്‌ കയറി കണ്ണ് തുടച്ചു ഭർത്താവിനെരികിലേക്ക് ചെന്നു ഒന്ന് പുഞ്ചിരിച്ചു.... "നീ വിഷമിക്കേണ്ട രേവതി ദൈവം എന്തെങ്കിലും വഴി കണ്ടിട്ടുണ്ടാവും...."

"മോൾക്ക് പോലും ജീവിക്കാൻ വയ്യാതായല്ലോ വിശ്വേട്ടാ..... ഒന്നും അറിയാത്ത അവൾ എന്തു പിഴച്ചു..... രണ്ട് ദിവസം കഴിഞ്ഞാൽ ഇനി അയാളുടെ ഗുണ്ടകൾ ആവും വരുന്നത്....." വിശ്വാനാഥനും ഒന്നും പറയാൻ ആയില്ല.... ഇഷ്ടപ്പെട്ട പെണ്ണിനേയും കെട്ടി നാട് വിട്ടതാണ്.... കടം വാങ്ങിയിട്ടാണെലും തന്റെതയാ ഒരു വീട് വെച്ചു.... മകനും മകളും ആയി ഒരു കൊച്ച് കുടുംബം.... ആകെ അറിയാവുന്ന തൊഴിൽ തെങ്ങ് കയറ്റം ആയിരുന്നു..... അത് കൂടാതെ വേറെയും കയ് തൊഴിൽ ചെയ്ത് തുച്ഛമായ വരുമാനം കൊണ്ട് സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി......! മകളുടെ കുറുമ്പും കളിയും ചിരിയും ആ കൊച്ച് വീടിനെ സന്തോഷിപ്പിച്ചു.... മകന് ഉയർന്ന പഠനവും ജോലിയും സ്വപ്നം കണ്ട് ചെറുതായി ഉള്ള കടം വലുതായി തുടങ്ങി.... അവന് ജോലി ആയാൽ തരാമെന്ന് പറഞ്ഞു അവന്റെ പഠിപ്പിനും ഹോസ്റ്റൽ ഫീസും ഒക്കെ വലിയ തുകയായി..... ഇടക്ക് വീട്ടിൽ വരും.... അങ്ങനെ ഒരിക്കൽ വന്ന് പോയതാണ് പിന്നെ ഒരു വിവരവും ഇല്ല.... പലരിലൂടെയും അന്വേഷിച്ചു.... എവിടെ ആണെന്ന് ആർക്കും അറിയില്ല.... അബ്യുഹങ്ങൾ പലതും ഉയർന്നു..... അപകടം സംഭവിച്ചു,,,, ഏതോ പെണ്ണിനെ പ്രേമിച്ചു അവളുമായി നാട് വിട്ടു അങ്ങനെ പലതും.....

കഷ്ടപ്പാടുകൾ കണ്ടു വളർന്ന അവൻ അങ്ങനെ ചെയ്യില്ലെന്ന് ആ അമ്മയ്ക്കും അച്ഛനും ബോദ്യം ഉണ്ടായിരുന്നു..... അവർ അവന്റെ വരവിനായി ഇന്നും കാത്തിരിക്കുന്നു.....!! *------------* "ഉണ്ണികുട്ടാ നീ ഇവിടെ നിക്ക്.....ആരെങ്കിലും വരുന്നുണ്ടെങ്കിൽ ഒരു സൂചന തരണം....." "ഓകെ ചേച്ചി..... ചേച്ചി പോക്കൊ....." അവൾ ആ ഗേറ്റ് തുറന്നു മുറ്റത്തേക്ക് നടന്നു..... കൂട്ടിൽ കിടക്കുന്ന തത്തമ്മ അവളെ കണ്ടതും ഒച്ച വെക്കാൻ തുടങ്ങി..... "ശൂ..... മിണ്ടല്ലേ.... നിന്നെ രക്ഷിക്കാൻ വന്നതാ ഞാൻ....." കാര്യം മനസ്സിൽ ആയ പോലെ തത്ത സൈലന്റ് ആയി..... അവൾ ചുറ്റിലും നോക്കി ആ കൂട് പതിയെ തുറക്കേണ്ട താമസം സ്വാതന്ത്ര്യം കിട്ടിയ പോലെ തത്ത പുറത്തേക്ക് പറന്നിറങ്ങി..... അവളുടെ തലക്ക് മീതെ വട്ടം പറന്ന് അവൾക്ക് നന്ദി അറിയിച്ചു കൊണ്ട് അത് ദൂരേക്ക് പറന്ന് പോയി..... അവളുടെ കണ്ണുകൾ അത് കണ്ടു തിളങ്ങി..... "ആരാ അത്.....?!!" അപ്പുറത്ത് നിന്നുള്ള സൗണ്ട് കേട്ടതും അവൾ ഇറങ്ങി ഓടി..... ഗേറ്റിന് വെളിയിൽ എത്തിയതും ഓട്ടത്തിൽ ഉണ്ണി കുട്ടന്റെ കയ് പിടിച്ചു..... "പാവം അത് അങ്ങനെ രക്ഷപെട്ടു.....

ഇത് വഴി കോളേജിൽ പോവുമ്പോ അതിന്റെ കരച്ചിൽ എനിക്ക് സഹിക്കാൻ കഴിയാറില്ല.... ഇന്ന് അവറ്റകൾ വീട് പൂട്ടി എങ്ങോട്ടോ പോയത് കൊണ്ട് രക്ഷപെട്ടു....." ഓട്ടം നിർത്തി അവൾ കിതച്ചു കൊണ്ട് പറഞ്ഞു..... ആദിത്യ ഇതാണ് രേവതിയുടെയും വിശ്വയുടെയും രണ്ടാമത്തെ സന്തതി.....കാണാൻ സുന്ദരി ആയ മനസ്സിൽ കളങ്കമില്ലാത്ത പെൺകുട്ടി ....ആർക്കും ഒറ്റ നോട്ടത്തിൽ അവളെ ഇഷ്ടം ആവും..... ഫസ്റ്റ് ഇയർ ബി എഡിന് പഠിക്കുന്നു......!! അവൾ അവനെയും കൊണ്ട് നടക്കുമ്പോൾ ആണ് അത് വഴി കാശിനാഥന്റെ കാർ വരുന്നത് കണ്ടത്..... അത് കണ്ടതും അവൾ മറഞ്ഞു നിന്നു......എവിടെ കണ്ടാലും കൊടുക്കാൻ ഉള്ള കാശിന്റെ പേരും പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്താറുണ്ട്..... അത് പോയതും അവൾ ഭയത്തോടെ വീട്ടിലേക്ക് ഓടി.... "അമ്മാ....ആ കാശി സാർ ഇങ്ങോട്ട് വന്നായിരുന്നോ അയാളെ കാർ പോന്നത് കണ്ടു.......?!!" ആദി കോളേജ് ബാഗും വെച്ചു ചോദിക്കുന്നത് കേട്ടതും രേവതി കൃത്രിമ പുഞ്ചിരിയോടെ അവളുടെ അടുത്ത് ചെന്നു..... "ആ വന്നിരുന്നു....." "അമ്മയുടെ മുഖം കണ്ടാൽ അറിയാം അയാൾ അമ്മയെ ഭീഷണിപ്പെടുത്തി എന്ന്....." "ഇല്ല മോളെ രണ്ട് ദിവസം സാവകാശം തന്നിട്ടുണ്ട് അവർ.... എന്തെങ്കിലും വഴി ദൈവം കാണിക്കാതിരിക്കില്ല....." രണ്ട് ദിവസം കൊണ്ട് എന്ത് വഴി കാണാൻ.... അവൾ അച്ഛൻറെ അടുത്ത് ചെന്നിരുന്നു.....!!

"അച്ഛൻ വിഷമിക്കേണ്ട.... ഞാൻ ഇവിടെ തന്നെ പഠിച്ചു എന്തെങ്കിലും ഒരു ജോലി വാങ്ങി അയാളെ കടം വീട്ടിക്കൊളാം....." "ഒരുത്തൻ ഇതും പറഞ്ഞു നാട് വിട്ടപ്പോൾ വീട്ടുകാരെ മറന്നു.....അമ്മയുടെയും പെങ്ങളുടെയും മാനത്തിന് ഇവിടെ വില പറഞ്ഞു തുടങ്ങി..... രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ആത്മഹത്യ അല്ലാതെ വേറൊരു വഴി മുന്നിൽ ഇല്ല....." അവൾ ചുവരിൽ തൂങ്ങുന്ന ഏട്ടന്റെ ഫോട്ടോ ഒന്ന് നോക്കി...... "രേവതി..... എന്തൊക്കെയാ നീ ഈ പറയുന്നത്...." "വേറെ വഴി ഇല്ലാതെ പറഞ്ഞു പോയതാ.... വന്ന് വന്ന് ദൈവത്തിൽ ഉള്ള വിശ്വാസം പോലും നഷ്ടപ്പെട്ടു തുടങ്ങി..... രണ്ട് ദിവസം കൊണ്ട് ദൈവം ഇനി എന്ത് മായാജാലം സൃഷ്ടിക്കാൻ....." ആദി അമ്മയേ ദയനീയമായി നോക്കി.... കുളിച്ചു ഒരുങ്ങി പട്ട്പാവാടയും ഇട്ടു അവൾ വിളക്കിൽ തിരി കൊളുത്തി തുളസി തറയിൽ വെച്ചു.....!! "എന്തെങ്കിലും ഒരു വഴി കാണിക്കണേ....." എന്ന പ്രാർത്ഥന മാത്രം ആയിരുന്നു അവളിൽ..... ▫️▫️

ആ വലിയ വീടിനു മുന്നിൽ ഡ്യുക്കിൽ വന്ന് ഇറങ്ങി ഹർഷൻ കീയും കറക്കി വീടിനകത്തേക്ക് കയറി...... ഹാളിൽ അങ്ങിങ്ങായി നടക്കുന്ന കാശി ഹർഷനെ കണ്ടതും അടുത്ത് ചെന്നു.....ഹർഷൻ സംസാരിക്കാൻ താല്പര്യം ഇല്ലാത്ത പോലെ അച്ഛനെ നോക്കി പുച്ഛിച്ചു സ്‌റ്റെയർ കയറി പോയി..... കാശി നിസ്സഹായനായി അവനെ നോക്കി നിന്നു.....വർഷങ്ങൾ ആയി അവൻ ഒന്ന് മിണ്ടിയിട്ട്......അവന്റെ ജനനത്തോടെ തന്റെ കയ്യിൽ ആ പിഞ്ചു കുഞിനെ ഏല്പിച്ചു അമ്മ വിട്ട് പിരിഞ്ഞതാണ്..... അവനെ കുറിച്ചുള്ള സ്വപ്‌നങ്ങൾ എന്നും പറയുമായിരുന്നു.....മൂന്ന് മക്കളെയും കൊണ്ട് തറവാട്ടിലേക്ക് കയറുമ്പോ അമ്മ ഉണ്ടായിരുന്നു ആശ്വാസത്തിന്.....മൂത്ത മകൾ ലക്ഷ്മിയും അമ്മയും കൂടിയാണ് അവനെ വളർത്തിഎടുത്തത്...... ആ സ്നേഹം അവന് ഇന്നും ചേച്ചിയോടുണ്ട്......!! "ആ നീ വന്നോ.... വാടാ ഫുഡ്‌ എടുത്തു തരാം....." "വേണ്ട ചേച്ചി.... ഞാൻ പുറത്ത് നിന്ന് കഴിച്ചു....." "ഈയിടെ ആയിട്ട് നീ ഇവിടെ നിന്ന് ഒന്നും കഴിക്കുന്നില്ല....രണ്ട് മൂന്ന് ദിവസം ആയി നിന്നെ ഞാൻ ശ്രദ്ധിക്കുന്നു..... എന്തോ നീ എന്റെ അടുത്ത് നിന്ന് ഒളിക്കുന്നുണ്ട്....." ചേച്ചിടെ ചോദ്യം കേട്ടതും അവൻ നെറ്റി തടവി..... "ഒന്നുല്ല ചേച്ചി....." "നീ എന്റെ കയ്കളിൽ നിന്നാ വളർന്നത്....ആ എന്നോട് നീ കള്ളം പറയല്ലേ....." "അത് ചേച്ചി....." അവൻ ചെറുതായി ചിരിച്ചു കൊണ്ട് പറഞ്ഞു.....

"ഏതാ ആ പെണ്ണ്.....?!!" "പെണ്ണോ.....?!!" "ആ,,,,, പെണ്ണ്..... രണ്ട് ദിവസം എന്റെ അനിയന്റെ ഉറക്കം കെടുത്തിയ ആ പെണ്ണ് ഏതാണെന്ന്....." "അ..... അത്....." അവൻ ഒന്ന് പരുങ്ങി കൊണ്ട് തല ചൊറിഞ്ഞു......!! "കോളേജിലെ ജൂനിയർ ആണോ.....?!!" "ഏയ് അല്ല..... കോളേജിൽ വെച്ചല്ല വഴിയിൽ വെച്ചാ കണ്ടത്....." "എന്റെ ഊഹം അപ്പൊ തെറ്റിയില്ല..... വഴിയിൽ വെച്ച് കണ്ടപ്പോൾ തന്നെ നീ ഫ്ലാറ്റ് ആയോ....." "മ്മ്.... പിന്നെ ആണെങ്കിൽ അതിനെ ഒന്ന് കണ്ട് കിട്ടിയിട്ടില്ല.... എവിടെ പോയോ ആവോ....." "അപ്പൊ അവളെ തേടി ഉള്ള അലച്ചിൽ ആണല്ലേ...." "ഒരു മായാജാലം പോലെ എന്റെ കണ്മുന്നിൽ വന്നവളാ..... ആ നിമിഷം തന്നെ എന്റെ ചേച്ചി എന്റെ ഹൃദയം പോലും പുറത്ത് ചാടും എന്ന് എനിക്ക് തോന്നിപ്പോയി....." അവൻ പ്രണയ ഭാവത്തോടെ അവളെ ഓർത്ത് കൊണ്ട് പറഞ്ഞു.....!! "നിനക്ക് ഒരു പെണ്ണിനോട് പ്രേമം എന്ന് കേൾക്കുമ്പോൾ ഈ ചേച്ചിക്ക് പേടി തോന്നാ മോനെ..... അവളെ അതിൽ പിന്നെ കണ്ടിട്ടില്ലെങ്കിൽ അത് മറക്കുന്നത് തന്നാ നല്ലത്......" ചേച്ചി വേദനയോടെ പറഞ്ഞു.....!! "ഇല്ല ചേച്ചി..... അവളെ എനിക്ക് ഒരിക്കലും കൂടി ദൈവം കാണിച്ചു തന്നിട്ടുണ്ടെങ്കിൽ അവളെ ഈ ഹർഷൻ സ്വന്തം ആക്കിയിരിക്കും..... അതാര് എതിർത്താലും....."

"ആദ്യം നോക്കേണ്ടത് അവൾ കാശുള്ള വീട്ടിലെ പെണ്ണാണോ എന്നാ....." "അല്ലെങ്കിൽ നമ്മുടെ അച്ഛൻ സമ്മതിക്കില്ലായിരിക്കും..... എന്ന് കരുതി ചേച്ചിയെ പോലെ മനസ്സിൽ ഇഷ്ടം തോന്നിയ ആളെ മറന്നു അദ്ദേഹം കാണിച്ചു തരുന്ന ഒരാളെ കെട്ടി ജീവിതകാലം മുഴുവൻ കണ്ണീർ കുടിക്കണോ ഞാൻ.... അന്ന് ഓടി പോവായിരുന്നില്ലേ ചേച്ചി....." "അന്ന് എട്ട് വയസേ നിനക്ക് ഉണ്ടായിരുന്നുള്ളോഡാ..... അച്ഛമ്മ നിന്റെ അഞ്ചാം വയസിൽ പോയപ്പോൾ പിന്നെ ഞാൻ തന്നെ ആയിരുന്നു നിനക്ക് അമ്മ..... ആ നിന്നെ തനിച്ചു വിട്ട് പോവാൻ തോന്നിയില്ല മോനെ....." "വേണ്ടായിരുന്നു ചേച്ചി..... എനിക്ക് വേണ്ടി ചേച്ചിയുടെ സന്തോഷം കളയണ്ടായിരുന്നു........" "അതൊക്കെ നമ്മൾ എത്രയോ തവണ സംസാരിച്ചതല്ലേ.... ഇപ്പൊ എനിക്ക് രണ്ട് മക്കൾ ആയി.... ഇനി അവർക്ക് വേണ്ടി ജീവിക്കണം എനിക്ക്....." "ജീവിത കാലം മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ മാത്രം അല്ലേ ....." "ഒന്ന് പോടാ ചെക്കാ..... അതൊക്കെ സന്തോഷം തരുന്ന കാര്യവാ ഏതൊരു പെണ്ണിനും.....ആ പിന്നെ അശോകൻ നിന്നെ കാണണം എന്ന് പറഞ്ഞു....." "ഏട്ടൻ ഇവിടെ ഇല്ലേ...." "ഇല്ല അവർ സുമതിയുടെ വീട്ടിൽ പോയിരിക്കാ.... സുമതിയുടെ അച്ഛന് എന്തോ വയ്യായ്ക....

നാളെ കമ്പനിയിൽ ചെല്ലാൻ ആണ് പറഞത്....." "മ്മ് ഞാൻ പോയിക്കോളാം...." "എങ്കിൽ നീ കിടന്നോ..... പിള്ളേർ തിരക്കുന്നുണ്ടാവും....." ചേച്ചി പോയതും അവൻ ബെഡിലേക്ക് വീണു...... അന്ന് കണ്ട പെണ്ണിന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു.....❣️ ബൈക്കിൽ കുതിക്കുമ്പോൾ ആണ് പട്ട് പാവാട ഇട്ട ഒരു പെൺകുട്ടി നടന്നു വന്നത്.....ദൂരെ നിന്ന് അവളെ കണ്ടതും ഹർഷന്റെ കണ്ണുകൾ അവളിൽ മാത്രം ആയിരുന്നു..... ബ്രേക്ക്‌ ഇടാൻ പോലും അവൻ മറന്നു..... തൊട്ട് മുന്നിൽ ബൈക്ക് കണ്ടതും അവൾ ഞെട്ടി കൊണ്ട് കണ്ണുകൾ അടച്ചു പിടിച്ചു നിന്നതും ഹർഷൻ ബ്രേക്കിൽ അമർത്തി..... അവളെ തൊട്ടു തൊട്ടില്ല എന്ന പോലെ ബൈക്ക് നിന്നതും ഹർഷന്റെ കണ്ണുകൾ അവളുടെ ഇറുക്കി അടച്ച കണ്ണുകളിൽ ആയിരുന്നു...... കുസൃതി നിറഞ്ഞ ആ പേടിച്ചരണ്ട മുഖം കണ്ടതും അവൻ അവളിൽ ലയിച്ച പോലെ നിന്നു...... അൽപ നേരത്തിനു ശേഷം പതിയെ കണ്ണുകൾ തുറന്ന അവൾ പുഞ്ചിരിച്ചു തന്നെ നോക്കി നിൽക്കുന്ന ഹർഷനെ ആണ് കണ്ടത്....... അവനെ കടുപ്പിച്ചു നോക്കിയതും അവൻ ഉള്ള പല്ല് മുഴുവൻ കാട്ടി ഇളിച്ചു..... അത് കണ്ടതും അവൾ വീണ്ടും അവനെ തുറിച്ചു നോക്കി നടന്നകന്നു.....ഒരു മഴയുള്ള ദിവസം അവൾ കണ്ടതാണ് അവനെ.....

ബസ് നിന്നപ്പോൾ കാര്യം അറിയാൻ അവൾ വെളിയിൽ തല ഇട്ടു നോക്കി...... വഴിയിൽ ഇത്ര അതികം തടസ്സം സൃഷ്ടിച്ചു അവൻ ആരെയോ അടിച്ചു പരുവം ആക്കുന്നതാണ് കണ്ടത്..... അന്ന് അവൾ അവനെ വെറുപ്പോടെ നോക്കി മൊഴിഞ്ഞു 'തെമ്മാടി'.... അത് കൊണ്ട് തന്നെ മുഖത്ത് നോക്കി ഒന്നും പറയാൻ ഉള്ള ധൈര്യം ഇല്ലെങ്കിലും അവൾ വിളിക്കുന്നത് വിളിക്കുന്നത് അവൻ കേട്ടിരുന്നു..... "തെമ്മാടി....." അവളെ നാവിൽ നിന്നും വീണവാക്ക് കേട്ട് അവൻ ചിരിച്ചു.....!! അവളെ പറ്റി അറിയാൻ അവൾക്ക് പിന്നാലെ പോവാൻ വണ്ടി തിരിച്ചതും പിന്നെ അവളെ ഒരു നിഴൽ പോലും കണ്ടില്ല.....പിന്നീട് അവളെ കാണാൻ കൊതിച്ചു ആ പരിസരം ആകെ രണ്ട് ദിവസം കറങ്ങി എങ്കിലും അവളെ ഒരു നോക്ക് കണ്ടില്ല.... പ്രണയം എന്ന മായാജാലം തന്നിൽ സൃഷ്ടിച്ചു അവൾ എങ്ങോ മറഞ്ഞു പോയി......!! നീ ഏത് പാതാളത്തിൽ പോയി ഒളിച്ചാലും കണ്ടു പിടിക്കും ഈ ഹർഷൻ........ *--------------* പിറ്റേന്ന് ഹർഷൻ ഏട്ടനെ കാണാൻ അവരുടെ തന്നെ കമ്പനിയിലേക്ക് ചെന്നു.... തനിക്ക് കൂടി അവകാശപ്പെട്ടത് ആണെങ്കിലും ഇന്ന് വരെ ഇതിനകത്ത് വരാൻ തോന്നിയിട്ടില്ല.... ഡിഗ്രി പഠനം പൂർത്തിയാക്കി കമ്പനി നോക്കി നടത്താൻ അച്ഛൻ പല തവണ പറഞ്ഞതാണ്..... പക്ഷെ നിരസിച്ചു..... "ഏട്ടാ....." ഹർഷൻ അശോകിന്റെ തൊട്ട് മുന്നിൽ ഉള്ള ചെയറിൽ ഇരുന്നു.....!! "എന്താ ഏട്ടൻ എന്നെ കാണണം എന്ന് പറഞ്ഞത്....."

"ഒരേ വീട്ടിൽ ആണെങ്കിലും നിന്നെ ഞാൻ വല്ലപ്പോഴും മാത്രം അല്ലേ കാണാറുള്ളൂ...." "ഏട്ടൻ ഏട്ടത്തിയുടെ വീട്ടിൽ അല്ലേ....." "അത് ഇന്നലെ അല്ലേ....." "ചേച്ചി പറഞ്ഞു......." "മ്മ്.... നാളെ ഞങ്ങൾ വരും..... പിന്നെ ഞാൻ നിന്നെ വിളിച്ചത് നമ്മുടെ അച്ഛൻ മുന്നേ സ്ഥലം ഈട് വാങ്ങി പണം കടം കൊടുക്കുന്ന ഇടപാട് ഉണ്ടെന്ന് നിനക്കറിയാലോ....." "ഞാൻ അത് അന്വേഷിക്കാറില്ല...." "അതല്ലടാ..... രണ്ട് വർഷത്തിന് മുന്നേ അച്ഛൻ നാല് ലക്ഷത്തോളം വാങ്ങി അന്ന് അത്ര പോലും വില മതിക്കാത്ത ഒരു ആധാരം ഇവിടെ കൊണ്ടിട്ടുണ്ട്..... മൂന്നാല് ദിവസം ആയി അത് എന്റെ ശ്രദ്ധയിൽ പെട്ടിട്ട്.... ഇന്നലെയും അച്ഛൻ അവിടെ ചെന്നു നിരാശയോടെയാ വന്നത്........" "അതിന് ഞാൻ എന്ത് വേണമെന്നാ ഏട്ടൻ പറയുന്നത്......" "നീ എന്തായാലും ഡെയ്ലി എവിടെ എങ്കിലും ചെന്നു തല്ലും പ്രശ്നവും ഉണ്ടാക്കുന്നതല്ലേ..... നീ മനസ് വെച്ചാൽ അവിടെ ഉള്ളവരെ ഇറക്കാൻ പറ്റും...... ആ സ്ഥലം ഇപ്പൊ നല്ല മാർക്കറ്റിംഗ് ഉള്ള സ്ഥലം ആണ്.....അവിടെ അടുത്തൊക്കെ അച്ഛനോട്‌ ഈട് വെച്ചു കാശ് കടം വാങ്ങിയവർ തന്നെയാ അധികവും..... അവരെ കൂടി നമുക്ക് വഴിയേ ഇറക്കാം..... ബാക്കി ഉള്ളവരെ പിന്നെ വല്ല നക്കാ പിച്ചയും കൊടുത്തു വമ്പൻ ഓഫറുകൾ കൊടുത്തു ഇറക്കി വിടാം......" അച്ഛന്റെ ബിസിനസ് സ്ഥാപങ്ങൾ എല്ലാം നോക്കി നടത്തുന്നവൻ അശോകൻ ആണ്...... ഇത് പോലെ വല്ല തല്ലും വഴക്കും ആവശ്യമായി വരുമ്പോൾ ഹർഷനെ ആണ് വിളിക്കുന്നത്.......

അവൻ ആവുമ്പോൾ മുന്പും പിന്നും നോക്കാതെ എളുപ്പത്തിൽ കാര്യം നടത്തുകയും ചെയ്യും..... "എന്തായാലും അവരെ ഇറക്കാൻ അച്ഛൻ സൈമണിനെയും ആൾക്കാരെയും ഇറക്കിയിട്ടുണ്ട്..... നീയും അവരെ കൂടെ ഒന്ന് ചെന്നാൽ മതി...... നീയാവുമ്പോൾ അവരെ ഇറക്കി വിടേണ്ടത് എങ്ങനെ ആണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ......" "മ്മ്..... ഞാൻ ചെല്ലാം....." ഹർഷൻ അതും പറഞ്ഞു ഇറങ്ങി......അച്ചന് താൻ തല്ലുണ്ടാക്കുന്നത് ഇഷ്ടം അല്ലെന്ന് അവനറിയാം അതിനുള്ള വാശിക്കാണ് അവൻ ആ പണിക്ക് നിക്കുന്നത് തന്നെ......!! *------------* വീടിനകത്ത് നിന്നും പാത്രങ്ങൾ ഓരോന്നായി പുറത്തേക്ക് വലിച്ചെറിയപ്പെടുന്നു...... രേവതി പുറത്ത് കട്ടിലിൽ കിടക്കുന്ന വിശ്വയുടെ അടുത്ത് ഇരുന്നു പൊട്ടി കരയുന്നു..... ഇനി എങ്ങോട്ട് പോവും എന്ന് അറിയാതെ.....!! ഹർഷൻ പുറത്ത് തന്നെ എല്ലാറ്റിനും സാക്ഷിയായി സ്‌മോക്ക് ചെയ്ത് നിൽക്കുന്നു..... അവരുടെ കണ്ണീർ ഒന്നും അവന്റെ മനസ് അലിയിച്ചില്ല...... "അമ്മേ....." കോളേജിൽ നിന്നും വന്ന ആദി ദൂരെ നിന്നും ആ കാഴ്ച കണ്ടതും അവൾ അമ്മയ്‌ക്കരികിൽ ഓടിയെത്തി...... അവളെ കണ്ടതും ഹർഷൻ ഒരു നിമിഷം ശ്വാസം എടുക്കാൻ പോലും മറന്നു..... അവന്റെ കയ്യിൽ നിന്നും സിഗ് താഴെ വീണു.....മുഖത്ത് നിന്നും സ്പെക്സ് ഊരി മാറ്റി......

ഒരൊറ്റ നോട്ടത്തിൽ തന്റെ ഹൃദയത്തിൽ കടന്നു കൂടിയ തന്റെ പ്രണയം..... ഈ ജന്മം മുഴുവൻ തനിക്ക് സ്നേഹിക്കാൻ കൂടെ കൂട്ടാൻ ആഗ്രഹിച്ചവൾ..... അപ്പോഴും സാധനങ്ങൾ ഓരോന്നായി പുറത്തേക്ക് വന്ന് വീണു കൊണ്ടിരുന്നു..... അച്ഛന്റെയും അമ്മയുടെയും അവസ്ഥ കണ്ടതും ആദിയും അവരുടെ കൂടെ ഇരുന്നു പൊട്ടി കരഞ്ഞു...... അവളുടെ കണ്ണുകൾ ഹർഷനിൽ പതിഞ്ഞതും അവൾ അവന്റെ അടുത്തേക്ക് കുതിച്ചു അവന്റെ കോളറിൽ പിടുത്തം ഇട്ടു...... "ഞങ്ങളെ കയ്യിൽ തരാൻ പണം ഇല്ല.....അന്ന് പറഞ്ഞില്ലേ അതിന് പകരം എന്നെ മതിയെന്ന്..... എവിടെ ആണെങ്കിലും ഞാൻ കൂടെ വരാം......ആരുടെ കൂടെ വേണമെങ്കിലും കിടന്നു തരാം......" നിന്ന നിൽപ്പിൽ ഹർഷൻ ഭൂമിയിലേക്ക് താഴ്ന്നു പോയ പോലെ തോന്നി..... ആ കുസൃതി നിറഞ്ഞ മുഖത്ത് ഇന്നതില്ല..... "മോൾ ഇത് എന്തൊക്കെയാ പറയുന്നേ......?!!" കണ്ണീരിനിടയിൽ അമ്മ ചോദിച്ചു......!! "ഇവർക്ക് എന്നെ കിട്ടിയാൽ നമ്മുടെ കടം തീരുമെങ്കിൽ അതല്ലേ അമ്മേ നല്ലത്..... ഓരോ ദിവസം ഇങ്ങനെ നാണം കെട്ടും പേടിച്ചും കഴിയുന്നതിനേക്കാൾ നല്ലത് അതാണ്...... അല്ലെങ്കിൽ നമുക്ക് ഒരുമിച്ച് മരിക്കാം അമ്മേ....." അവന് സഹിക്കാൻ ആവുന്നതിലും അപ്പുറം ആയിരുന്നു അത്......

ആ നിമിഷം എന്ത് പറയണം എന്ന് അറിയാതെ അവൻ നിന്നു......താൻ പ്രാണനായി കാണുന്ന പെണ്ണിനെ പോലും തന്റെ അച്ഛൻ വില പറഞ്ഞിരിക്കുന്നു..... "നിർത്ത്..... ഇതെല്ലാം അകത്ത്‌ തന്നെ എടുത്തു വെച്ചേക്ക്....." ഹർഷന്റെ അലർച്ചയിൽ അവരൊക്കെ അവനെ ഒന്ന് നോക്കി......!!അനുസരണയോടെ അവർ എല്ലാം എടുത്തു വെച്ചു.....!! അവർക്ക് പിന്നാലെ ഹർഷനും അവളെ ദയനീയമായി ഒന്ന് നോക്കി അവിടന്ന് പോയി..... അപ്പോഴും അവൾ മുഖം പൊത്തി പിടിച്ചു കരഞ്ഞു തളർന്നു അവിടെ ഇരുന്നു......!!  "എനിക്കവളെ വിവാഹം ചെയ്യണം......" അന്നാദ്യമായി ഹർഷൻ അച്ഛന്റെ മുന്നിൽ ചെന്നു നിന്ന് പറഞ്ഞു......!! ചേച്ചിയും മക്കളും അശോകനും ഭാര്യയും അത് കേട്ടതും സ്തംഭിച്ചു നിന്നു...... "ഏതവൾ...." "ഇന്ന് നിങ്ങൾ ഒക്കെ ഇറക്കി വിടാൻ പറഞ്ഞയച്ചില്ലേ ആ വീട്ടിൽ അച്ഛൻ മാനത്തിന് വില പറഞ്ഞ ആ പെൺകുട്ടി......" അത് കേട്ടതും അയാൾ ഞെട്ടി കൊണ്ട് അവനെ നോക്കി..... ചേച്ചി അറിയാതെ തലയിൽ കയ് വെച്ചു പോയി..... അശോകനും സ്തംഭിച്ചു നിന്നു.....അപ്പോഴും അവൻ ഒട്ടും ഭയം ഇല്ലാതെ അയാൾക്ക് മുന്നിൽ നിന്നു.......!! "ഹ്മ്മ്,,,,, ആ ഭിക്ഷ യാചിക്കാൻ പോലും വക ഇല്ലാത്ത പെണ്ണിനെയോ......

നിനക്ക് വേണ്ടി കൊട്ടാരത്തിൽ ജനിച്ച ആയിരം പെൺകുട്ടികൾ ഇവിടെ വന്ന് നിന്റെ മുന്നിൽ നിൽക്കും......" "പക്ഷെ എനിക്ക് വേണ്ടത് അവളെയാണ്......." "ഹർഷാ....." അച്ഛൻ ഗൗരവത്തോടെ വിളിച്ചു......അവനിൽ ഒട്ടും പതർച്ച ഇല്ലായിരുന്നു...... "ഹർഷാ നീ എന്താ ഈ പറയുന്നത്..... നീ ഇങ്ങ് വന്നെ......" അശോകൻ അവനെ പിടിച്ചു കൊണ്ട് പോവാൻ നോക്കിയതും അവൻ തടഞ്ഞു...... "അതൊരിക്കലും നടക്കില്ല..... നിന്നെ പറ്റി എനിക്ക് ചില സ്വപ്‌നങ്ങൾ ഒക്കെ ഉണ്ട്.....അത് ആ ദാരിദ്ര്യം പിടിച്ച പെണ്ണിനെ കെട്ടി നശിപ്പിക്കാൻ ഉള്ളതല്ല....." "എന്നാൽ എനിക്കും ഉണ്ട് സ്വപ്‌നങ്ങൾ..... ആഗ്രഹിച്ച പെണ്ണിനെ സ്വന്തം ആക്കാൻ നിങ്ങളെ മകൻ ആണെന്ന സ്ഥാനം ഉപേക്ഷിക്കാനും ഞാൻ തയാർ ആണ്......" അവൻ മുറിയിലേക്ക് കയറി തന്റെ ഡ്രെസ്സും ബാഗിൽ ആക്കി താഴേക്ക് ഇറങ്ങുമ്പോൾ അച്ഛൻ മുന്നിൽ ആയി നിന്നു....... "നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അവളെ വിവാഹം ചെയ്യണം എന്നൊന്നും ഇല്ലല്ലോ..... കുറച്ചു ദിവസം അവളെയും കൊണ്ട് എങ്ങോട്ടെങ്കിലും പോയിക്കോ..... നിന്റെ ആഗ്രഹം അവസാനിച്ചാൽ അവളെ അവിടെ കൊണ്ട് വിട്ടേക്ക്...... അതിന് ശേഷം നമുക്ക് നല്ലോരു പെണ്ണിനെ കണ്ടു പിടിച്ചു വിവാഹം നടത്താം......"

അത് കേട്ടതും ഹർഷൻ കണ്ണുകൾ അടച്ചു പിടിച്ചു ദേഷ്യം നിയന്ത്രിക്കാൻ പാട് പെട്ടു.......!! "കുറച്ച് ദിവസത്തേക്ക് എന്റെ കാമം അവളിൽ തീർക്കാൻ അല്ല എനിക്ക് അവളെ വേണ്ടത്..... എന്റെ ഭാര്യയായി എന്നെ സ്നേഹിച്ചും ശാസിച്ചും എന്റെ കുട്ടികളുടെ അമ്മയായും ഈ ജന്മം മുഴുവൻ അവളെ എനിക്ക് കൂടെ വേണം...." അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..... എങ്കിലും മകൻ വീട് വിട്ട് ഇറങ്ങിപോകുന്നത് അയാൾക്ക് സഹിക്കാൻ ആവില്ല..... "നിന്റെ ഇഷ്ടം അതാണെങ്കിൽ അത് നടക്കട്ടെ.....എല്ലാറ്റിനും വഴി ഉണ്ടാക്കാം..... ഇപ്പൊ നീ അകത്തു ചെല്ല്....." "ഇതിന്റെ പേരിൽ അവൾക്ക് വല്ലതും സംഭവിക്കില്ലെന്ന് എന്താ ഉറപ്പ്.....അത് കൊണ്ട് നാളെ തന്നെ അവളെ എനിക്ക് വിവാഹം ചെയ്യണം....." "നാളെയോ.....?!!" "അതേ..... നാളെ തന്നെ.... അല്ലെങ്കിൽ ഒരു പക്ഷെ അവളെ എനിക്ക് നഷ്ടപ്പെടും...." താൻ ചിന്തിച്ചു തുടങ്ങിയത് തന്നെ അവൻ പറയുന്നത് കേട്ടതും അച്ഛൻ ഒന്ന് മൂളി..... അവനോടുള്ള വാത്സല്യം കൊണ്ട് മാത്രം അയാൾ അവന് മുന്നിൽ താഴ്ന്നു നിന്നു.....!! *------------* ബലിഷ്ഠമായ രണ്ട് കയ്കൾ തന്റെ കഴുത്തിൽ പിടി മുറുക്കിയതും കൃഷ്ണ ശ്വാസം കിട്ടാതെ പിടഞ്ഞു..... ആ കയ്യിൽ അവൾ ബലമായി പിടിച്ചു മാറ്റാൻ നോക്കി എങ്കിലും ആയില്ല....ഒന്ന് ഒച്ച ഇടാൻ പോലും ആവാതെ അവൾ ആ കയ്കളിൽ ശ്വാസം എടുക്കാൻ ആവാതെ പിടയാൻ തുടങ്ങി.....!! തുടരും..

Share this story