ആത്മരാഗം ❤️: ഭാഗം 11

athmaragam part 1

എഴുത്തുകാരി: AJWA

"എന്താ ചോദിക്കട്ടെ......." "മ്മ്....." ആദി ഒന്ന് മൂളി കൊണ്ട് അവനിൽ നിന്നും നോട്ടം മാറ്റി......!! "ഐ വാണ്ട്‌ യുവർ ലിപ്......." "എന്താ......" ആദി ഞെട്ടി കൊണ്ട് ചോദിച്ചു......!! "മനസ്സിൽ ആയില്ലേ....... ഐ വാണ്ട്‌ യുവർ ലിപ്....." അവന്റെ വിരലുകൾ അവളുടെ ചുണ്ടിൽ വെച്ചു കൊണ്ട് അവൻ പറഞ്ഞു......! അവന്റെ സ്പർശനം ഏറ്റതും ആദി തരിച്ചു നിന്നു....... കയ്കൾ ചുണ്ടിൽ നിന്നും താണു അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി....... അവന്റെ മുഖം തന്നിലേക്ക് അടുക്കുന്നത് കണ്ടതും ആദി അതേ നിൽപ്പ് ആയിരുന്നു...... അവന്റെ നിശ്വാസം മുഖത്ത് തട്ടിയതും അവൾക്ക് വിറക്കാൻ തുടങ്ങി....... അധരങ്ങളിൽ അവന്റെ ചുണ്ടുകൾ തൊട്ടതും അവൾ കണ്ണടച്ച് നിന്നു....... പതിയെ അവയെ സ്വന്തം ആക്കിയതും ആദി കണ്ണ് തുറന്നു അവനെ നോക്കി...... അവൻ സ്വയം മറന്നു അധരങ്ങളെ നുണയുന്നത് കണ്ടതും ആദിയുടെ കയ്കൾ അവന്റെ തോളിൽ അമർന്നു....... അവനിൽ ആവേശം കൂടിയതും അധരങ്ങളെ അവൻ മാറി മാറി നുണയാൻ തുടങ്ങി....... രണ്ട് പേരുടെയും നിശ്വാസം ഒന്നായി......❣️

കിതച്ചു കൊണ്ട് അവൻ അവളിൽ നിന്ന് വിട്ടു നിന്നതും ആദിയും അതേ കിതപ്പോടെ നിന്നു....... അവന്റെ മുഖത്ത് നോക്കാൻ ആവാതെ അവൾ നാണത്തോടെ തലയും താഴ്ത്തി നിന്നു....... "ഇങ്ങനെ നാണിക്കാതെ പെണ്ണെ....... അത് കാണുമ്പോ എന്റെ കണ്ട്രോൾ പോവാ......." "ചീ......" ആദി അവനെ തള്ളി മാറ്റി പുറത്തേക്ക് ഓടി....... ഓർക്കും തോറും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു...... ❣️ ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️ "എത്ര ആയെടാ നീ പോയിട്ട്..... നിനക്ക് ഇങ്ങോട്ട് വരാൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ലേ......" "ഞാൻ പറഞ്ഞല്ലോ ചേച്ചി......ആദിയുടെ ചേട്ടൻറെ കൂടെ അവൾ എപ്പോഴും വേണം....." ഹർഷൻ ഫോണിൽ സംസാരിക്കുന്നത് ആദി ശ്രദ്ധിക്കുന്നുണ്ടായിരുന്നു...... "അച്ഛന് നിന്നെ കാണാത്തത് കൊണ്ട് നല്ല വിഷമം ഉണ്ട്......ആദ്യായിട്ട് അല്ലേ നീ ഇത്രയും ദിവസം മാറി നിൽക്കുന്നത്......ഒന്നും പുറത്ത് കാണിക്കുന്നില്ലെന്നേ ഉള്ളൂ......ബൈക്കിൻറെ സൗണ്ട് കേട്ടാൽ പ്രതീക്ഷയോടെ നോക്കുന്നത് കാണാം......." "അതൊക്ക ചേച്ചിയുടെ തോന്നലാ......" "അല്ലേടാ......നീ വിളിക്കാറുണ്ടോ എന്ന് ഇന്ന് പോലും എന്നോട് ചോദിച്ചു......."

"എന്നോട് സ്നേഹം ഉണ്ടെങ്കിൽ ഞാൻ വിവാഹം ചെയ്ത പെണ്ണിനെയും അംഗീകരിക്കണം.......ആദിയെ കാണുന്നത് പോലും അച്ഛന് വെറുപ്പല്ലേ......." ആദിയുടെ മുഖത്ത് അപ്പോഴേക്കും നിരാശ ഭാവം ആയിരുന്നു.......!! "എല്ലാം ശരിയാവും...... അച്ഛന് ഇപ്പൊ പഴയ പോലെ വയ്യെടാ.......ഇന്നലെ ചെറുതായി ഒരു നെഞ്ചു വേദന ഉണ്ടായി...... അപ്പൊ ചോദിച്ചത് നിന്നെയാ.......ആദി വേണെങ്കിൽ അവിടെ നിന്നോട്ടെ....... ഒരു രണ്ട് ദിവസത്തേക്ക് എങ്കിലും നിനക്ക് അച്ഛനെ കാണാൻ വന്നൂടെ......." "ആദിയെ ഇവിടെ തനിച്ചു നിർത്തി വരാനോ...... അച്ഛൻ എങ്ങാനും അതറിഞ്ഞാൽ അവളെ പിറകെ കൊല്ലാൻ ആളെ വിടും...... അതാ അച്ഛൻ......" "ഞാൻ പറയാൻ ഉള്ളത് പറഞ്ഞു ബാക്കി ഒക്കെ നിന്റെ ഇഷ്ടം......." ഹർഷൻ ഫോൺ കട്ട് ചെയ്തു ബെഡിൽ ഇരുന്നതും ആദി അവനരികിൽ ചെന്നു ഇരുന്നു....... "ഹർഷേട്ടാ...... ഞാൻ ഒരു കാര്യം പറയട്ടെ......" "എന്താ......?!!" "ഹർഷേട്ടന് കുറച്ചു ദിവസം വീട്ടിൽ പോയി നിന്നൂടെ......സ്നേഹത്തോടെ വിളിക്കുന്നതല്ലേ....... നമ്മളെ സ്നേഹിക്കുന്നവരെ ഒക്കെ നമ്മൾ എപ്പോഴും കാണണം എന്നൊന്നുമില്ല ഹർഷേട്ടാ......."

"അപ്പൊ നിന്റെ ഏട്ടന്റെ ട്രീറ്റ്മെന്റ്.......?!!നീ കൂടെ വേണമെന്നല്ലേ ഡോക്ടർ പറഞ്ഞത്......" "അതിന് ഞാൻ വരുന്നില്ലല്ലോ...... ഹർഷേട്ടനെ അല്ലേ അവർ വിളിച്ചത്......." "നീ ഇവിടെ തനിച്ചു നിൽക്കാനോ......." "എനിക്ക് ഇവിടെ ഏട്ടനും ചേച്ചിയും ഇല്ലേ..... പിന്നെങ്ങനാ ഞാൻ തനിച്ചാവുന്നെ........" "ഓഹ് അങ്ങനെ......!എനിക്ക് നിന്നെ കാണാതിരിക്കാൻ ഒന്നും പറ്റില്ല......" "രണ്ട് ദിവസത്തേക്ക് എന്നെ കാണാതിരിക്കാൻ ഒക്കെ പറ്റും......അച്ഛന്റെ ആഗ്രഹം അല്ലേ....... അല്ലെങ്കിൽ ആ ശാപം കൂടി എന്റെ തലയിൽ ആവും....." "ആദി നീ പറയുന്ന പോലെ അല്ല എന്റെ അച്ഛന്റെ ആൾക്കാർ തന്നെ നിന്നെ തീർക്കാൻ ഇങ്ങോട്ട് വന്നെന്നിരിക്കും......" "ഒന്നും ഉണ്ടാവില്ല ഹർഷേട്ടാ...... ഈ സ്ഥലം ഇവിടെ ഉള്ളവർക്ക് തന്നെ കണ്ട് പിടിക്കാൻ പാടാ......ഞാൻ അല്ലേ പറയുന്നത് ഹർഷേട്ടൻ പോയിട്ട് വാ...... എനിക്കൊന്നും സംഭവിക്കില്ല......" "നിനക്ക് എന്നെ പിരിയുന്നതിൽ ഒരു വിഷമവും ഇല്ലേ ആദി......." അത് ഓർക്കുമ്പോ തന്നെ ആദിയുടെ ഉള്ളം നീറുക ആയിരുന്നു...... എങ്കിലും അവൾ അവനെ നോക്കി പുഞ്ചിരിച്ചു.......!! "എന്തിന്......?!!

ഉള്ളിൽ ഉള്ള സ്നേഹം കുറെ ദിവസം കണ്ടില്ലെന്ന് വെച്ചു ഇല്ലാതാവോ ഹർഷേട്ടാ......" "അപ്പൊ നീ എന്നെ പറഞ്ഞു വിട്ടേ അടങ്ങൂ അല്ലേ......." "പ്രായം ആയവരുടെ ആഗ്രഹം അല്ലേ..... അമ്മ പോലും ഇല്ലാതെ ഹർഷട്ടനെ ഇത്ര ഒക്കെ ആക്കിയത് അച്ഛൻ അല്ലേ...... ഇന്നെനിക്ക് വേണ്ടി ചിലവാക്കുന്ന പണം പോലും ഒരു തരത്തിൽ ആ അച്ഛന്റെ അല്ലേ.......അപ്പൊ ആ അച്ഛന്റെ ഈ ഒരു കുഞ് ആഗ്രഹം എങ്കിലും നടത്തി കൊടുക്കണ്ടേ ഹർഷേട്ടാ......." ആദി അവന്റെ മുഖം കയ്യിൽ ആക്കി പറഞ്ഞതും ഹർഷൻ പുഞ്ചിരിയോടെ തലയാട്ടി.......!! "ഞാൻ പോവാം...... പക്ഷെ രണ്ട് ദിവസത്തിൽ കൂടുതൽ ഒന്നും എനിക്ക് നിന്നെ കാണാതിരിക്കാൻ പറ്റില്ല......" അതിന് ആദി ഒന്ന് ചിരിച്ചു.......! "ഇനി എന്നെ കാണണം എന്ന് തോന്നിയില്ലെങ്കിലും ഞാൻ പരാതി പറയില്ല ഹർഷേട്ടാ......." ആദി ഒരു പുഞ്ചിരിയോടെ പറഞ്ഞു....... "എന്റെ ശ്വാസം പോലും നീയാ...... നിന്നെ കണ്ടില്ലെങ്കിൽ എന്റെ ശ്വാസം പോലും നിലച്ചു പോകും ആദി......." പ്രണയാർദ്രമായി അവൻ അവളെ നോക്കി പറഞ്ഞതും ആദി അവനെ കെട്ടിപ്പിടിച്ചു...... അവന്റെ നെറ്റിയിലും കവിളിലും ഉമ്മ വെച്ചു.......! "ഐ ലവ് യു ഹർഷേട്ടാ......." അവൾ കണ്ണീരോടെ അവനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു....... അവനും അവളെ വായിൽ നിന്നും അങ്ങനെ ഒരു വാക്ക് കേട്ട സന്തോഷത്തിൽ ആയിരുന്നു......! "ഒന്ന് കൂടി പറയോ ആദി എന്നെ ഇഷ്ടം ആണെന്ന്......." ഹർഷന്റെ ചോദ്യം കേട്ടതും ആദി ഒന്ന് ചിരിച്ചു.......

"ഐ ലവ് യു...... ഐ ലവ് യു...... ഐ ലവ് യു......" അവന്റെ കയ്കൾ അവളുടെ ചുണ്ടുകളിൽ പതിഞ്ഞതും അവൾ നിർത്തി....... "ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷവാൻ ഈ ഞാൻ ആയിരിക്കും....." "ഞാൻ ആണ് ഹർഷേട്ടാ ഭാഗ്യവതി......ഹർഷേട്ടനെ എനിക്ക് കിട്ടിയില്ലേ......." രണ്ട് പേരുടെയും കണ്ണിൽ നിന്നും ആനന്ദകണ്ണീർ പെയ്തിറങ്ങി.......!! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️ നിരഞ്ജനെ ഇരു തോളിലും കയ്യിട്ടു പിടിച്ചു നടത്തുകയാണ് ആദിയും എലീനയും...... ഹർഷൻ ആ കാഴ്ച നോക്കി ദൂരെ മാറി നിന്നു.......!! "ഇപ്പൊ എങ്ങനെ ഉണ്ട് ഏട്ടാ നടക്കാൻ പറ്റുന്നുണ്ടോ.......?!!" "മ്മ്......" പതിയെ പതിയെ അവർ കയ് മാറ്റി തുടങ്ങിയതും നിരഞ്ജൻ വേച്ചു വേച്ചു നടക്കാൻ തുടങ്ങി...... അവൻ വീഴാൻ പോയതും ഹർഷൻ അവനെ താങ്ങിയിരുന്നു...... നിരഞ്ജൻ അവനെ തന്നെ നോക്കിയതും ഹർഷൻ ഒന്ന് പുഞ്ചിരിച്ചു.......! "പഴയ ദേഷ്യം മനസ്സിൽ വെച്ചു നടക്കാതെ ഒന്ന് ചിരിക്കെടാ......." ഹർഷൻ പറഞ്ഞതും നിരഞ്ജൻ അവനെ നോക്കി ചിരിച്ചു....... അത് കണ്ടതും ആദിയുടെ സന്തോഷം ഇരട്ടി ആയിരുന്നു....... അവനെ മുറിയിൽ കൊണ്ട് പോയി കിടത്തിയതും ആദി അടുത്തായി ഇരുന്നു......! "ഏട്ടാ നാളെ ഹർഷട്ടൻ വീട്ടിൽ പോവാ......." "നീ......" "ഞാൻ പോണില്ല..... എന്റെ ഏട്ടന്റെ എല്ലാം മാറിയാലേ ഞാൻ പോണുള്ളൂ......."

"ഇപ്പൊ നിരഞ്ജൻ ഓകെ അല്ലേ ആദിത്യ നീ വേണെങ്കിൽ കൂടെ പോയിക്കോ...... നിന്റെ പഠനം മുടങ്ങില്ലേ...... അത് മാത്രം അല്ല നീ ഒരു ഭാര്യയാണ് ഒരു വീട്ടിലെ മരുമകൾ ആണ്....... അവിടെ ഉള്ളവർക്ക് ഇതൊന്നും ഇഷ്ടം ആയില്ലെങ്കിലോ......." "അവർക്കൊക്കെ എന്നെ കാണുന്നതാ ഇഷ്ടക്കേട് ചേച്ചി........" അവളുടെ വാക്ക് കേട്ടതും നിരഞ്ജൻ ഹർഷനെ നോക്കി.......!! "അവരുടെ ഒക്കെ സ്നേഹം നിനക്ക് ഞാൻ തരുന്നില്ലേ....... പിന്നെന്താ......." "അങ്ങനെ പകരം ഒന്നും എനിക്ക് വേണ്ട...... ചേച്ചി പറ ഞാൻ സുന്ദരി അല്ലേ......എന്നെ പോലെ ഒരു പെണ്ണിനെ ഈ തെമ്മാടിക്ക് വേറെ എവിടെ കിട്ടാനാ....... എന്നിട്ടും അവർക്കാർക്കും എന്നെ കണ്ണിൽ പിടിച്ചില്ലെന്ന് വെച്ചാൽ......." ആദി കുറുമ്പോടെ ഹർഷനെ നോക്കി പറഞ്ഞതും മൂന്നും ചിരിക്കാൻ തുടങ്ങി......! "നീ സുന്ദരി ആയത് കൊണ്ടാണല്ലോ ഇവൻ നിന്നെ കെട്ടിയത്...... പിന്നെ ബാക്കി ഉള്ളവർ അവർക്കൊക്കെ നിന്റെ സൗന്ദര്യം കണ്ടിട്ട് അസൂയ കൊണ്ടാവും......." ആദി ഇളിച്ചു കൊണ്ട് ഹർഷനെ നോക്കിയതും ഹർഷൻ ഒന്ന് ചിരിച്ചു........!! "അപ്പൊ ഗുഡ് നൈറ്റ്‌.......ഞങ്ങൾ ചെന്നു ഉറങ്ങട്ടെ......."

ഹർഷൻ പറഞ്ഞതും നിരഞ്ജൻ അവനെ നോക്കി പുഞ്ചിരിച്ചു....... ആദിയുടെ തോളിൽ കയ്യിട്ടു അവൻ മുറി വിട്ടിറങ്ങുന്നത് അവൻ നിറ പുഞ്ചിരിയോടെ തന്നെ നോക്കി നിന്നു.......! ഹർഷൻ ഫ്രഷ് ആയി ഇറങ്ങി വരുമ്പോൾ ആദി കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി കെട്ടുകയായിരുന്നു....... "എന്റെ സൗന്ദര്യം കണ്ടിട്ടാണോ ഹർഷേട്ടൻ എന്നെ വിവാഹം കഴിച്ചത്.......?!!" ഹർഷനെ കണ്ടതും ആദി ചോദിക്കുന്നത് കേട്ട് ഹർഷൻ ചിരിച്ചു അവൾക്ക് പിറകിൽ ചെന്നു നിന്നു....... "നിന്റെ ഈ കുസൃതി നിറഞ്ഞ മുഖം കണ്ടിട്ട്...... പിന്നെ നിന്റെ സൗന്ദര്യം ഞാൻ കണ്ടിട്ടില്ലല്ലോ...... കാണാൻ പോവുന്നല്ലേ ഉള്ളൂ......." അവൻ അവളുടെ കഴുത്തിൽ മുഖം അമർത്തി കൊണ്ട് പറഞ്ഞു.......അവന്റെ ചുംബനം കഴുത്തിൽ പതിഞ്ഞതും അവൾ ഒന്ന് ഉയർന്നു പൊങ്ങി....... അവൾ അപ്പോഴാണ് ഓർത്തത്,,,,,എന്ന് താനും തിരിച്ചു ഇഷ്ടപ്പെടുന്നോ അന്ന് മാത്രമേ നിന്നെ തൊടുകയുള്ളൂ എന്ന് ഹർഷൻ പറഞത്....... ഇന്ന് ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞിരിക്കുന്നു...... എതിർക്കാൻ ആവില്ല...... പോവുന്നതിനു മുൻപ് അവന്റെ ആ ആഗ്രഹം കൂടി സാധിച്ചു കൊടുക്കണം എന്നുണ്ടായിരുന്നു......

അവന്റെ സ്പർശനം പോലും തന്നിലെ പെണ്ണിനെ ഉണർത്തുന്നത് അവൾ തിരിച്ചറിഞ്ഞു.......!! അവന്റെ കയ്കൾ അവളുടെ വയറിൽ വട്ടം പിടിച്ചു കൊണ്ട് പുറം കഴുത്തിൽ അവൻ ചുമ്പിക്കാൻ തുടങ്ങി....... "നിന്നെ ഞാൻ സ്വന്തം ആക്കിക്കോട്ടെ ആദി......." സമ്മതം എന്നോണം അവൾ കണ്ണാടിയിൽ അവനെ നോക്കി കണ്ണുകൾ അടച്ചു...... അവന്റെ കയ്യിൽ കയ്കൾ ചേർത്തു വെച്ചു........! അവളുടെ ഷോൾഡറിൽ നിന്നും സാരി തലപ്പ് അവന്റെ കയ്യാൽ നീക്കിയതും ആദി നാണത്തോടെ അവന്റെ ദേഹത്തോട് ചേർന്നു തിരിഞ്ഞു നിന്നു.......കണ്ണും കണ്ണും തമ്മിൽ കോർത്തു...... അവൻ അവളുടെ മുഖം ആകെ ചുംബനങ്ങൾ കൊണ്ട് മൂടി...... അധരങ്ങളിൽ ചുംബിച്ചു കൊണ്ട് അവളെ കയ്യിൽ എടുത്തു ബെഡിലേക്ക് ഇട്ടു...... അവളുടെ മേലേ അവൻ അമർന്നതും ആദിയുടെ കയ്കൾ അവനെ ചുറ്റിപ്പിടിച്ചു....... താൻ നഗ്നമാവുന്നത് അറിഞ്ഞ അവളുടെ കണ്ണുകൾ താനേ അടഞ്ഞു.......അവന്റെ ചുണ്ടും പല്ലും ദേഹമാകെ ഒഴുകി നടന്നു...... ഒരു നോവായി അവൻ അവളിൽ അമർന്നതും ആദി ഒരു ഞെരുക്കത്തോടെ അവനെ ഇറുക്കി പിടിച്ചു......

അവളുടെ കയ്കൾ അവന്റെ ചെയിനിൽ കോർത്തു വലിച്ചു......മനസും ശരീരവും പരസ്പരം പങ്ക് വെക്കുന്ന നിമിഷങ്ങൾ....... ❣️ അവളുടെ ഇരു കവിളിലും ചുംബിച്ചു കൊണ്ട് അവൻ അവളിൽ നിന്ന് മാറിയതും ആദി അവനിലേക്ക് ചേർന്നു കൊണ്ട് അവന്റെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി......പറയാൻ ആവാത്ത വികാരം രണ്ട് പേരുടെ ഉള്ളിലും നിറഞ്ഞു...... വീണ്ടും അവൻ അവളിലേക്ക് അലിഞ്ഞു ചേർന്നു.......!! "ഹർഷേട്ടാ......" പ്രണയാലസ്യത്തിൽ അവന്റെ പുറത്ത് തല വെച്ചു കിടന്നു കൊണ്ട് വിളിച്ചു.....! "മ്മ്....." അവൻ പ്രണയ വികാരത്തോടെ മൂളി......! "ഹർഷേട്ടൻറെ എല്ലാ ആഗ്രഹവും നടന്നില്ലേ...... ഇനി പോയാൽ തിരിച്ചു വരോ......." "എനിക്കെന്റെ കാമം തീർക്കാൻ ഉള്ളവൾ മാത്രം അല്ല നീ...... ഒരമ്മയായി ഭാര്യയായി മകൾ ആയി എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും നീ വേണം....." ആദി നിറഞ്ഞ മനസോടെ പുഞ്ചിരിച്ചു..... അവളുടെ ചുണ്ടുകൾ അവന്റെ ദേഹത്ത് അമർന്നു.......! കാലത്ത് എണീറ്റതും ആദി ഹർഷനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവന്റെ നെറ്റിയിൽ ചുംബിച്ചു......

അവനോടൊപ്പം പങ്കിട്ട പ്രണയ നിമിഷങ്ങൾ ഓർത്ത് കൊണ്ട് അവൾ ബാത്‌റൂമിൽ സമയം ചിലവിട്ടു...... അവൻ തന്ന നോവിൽ അവൾ നാണത്തോടെ നോക്കി......!തൊട്ടടുത്തായി അവൻ ഉള്ളത് പോലെ അവൻ തന്നെ ചുംബിക്കുന്നത് പോലെ,,,,, പുഞ്ചിരിയോടെ അവൾ കണ്ണുകൾ അടച്ചു നിന്നു.......! "ആദി......" ഹർഷന്റെ വിളി കേട്ടതും അവൾ കണ്ണ് തുറന്നു...... ഡോറിൽ കൊട്ട് കേട്ടതും അവൾ സ്വയം തലക്ക് ഒന്ന് കൊടുത്തു.......!! "എന്താ......?!!" "നീ തുറക്ക് പറയാം......" "എന്റെ കുളി തീർന്നില്ല......" "അത്യാവശ്യം ആണ്.......നീ തുറന്നെ.......". ആദി ലോക്ക് ഇളക്കി തല മാത്രം വെളിയിൽ ഇട്ടു നോക്കിയതും അവൻ ഡോറിൽ തള്ളി അകത്തേക്ക് കയറി...... അത് കണ്ടതും ആദി അവനെ തുറിച്ചു നോക്കി....... ഹർഷൻ അവളുടെ നനഞ്ഞു ഒട്ടിയ ദേഹത്ത് കണ്ണുകൾ ഓടിച്ചു......ആദി അപ്പൊ തന്നെ തിരിഞ്ഞു നിന്നു....... അവൻ അവളിലേക്ക് നടന്നടുത്തു പിന്നിൽ കൂടി അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു....... തണുത്തു വിറക്കുന്ന അവളെ ദേഹത്ത് അവന്റെ നിശ്വാസം ചൂട് പകർന്നു.......! "ആദി......." അവൻ പതിയെ പ്രണയാർദ്രമായി വിളിച്ചതും അവൾ ഒന്ന് മൂളി......അവൻ അവളെ തിരിച്ചു നിർത്തി അവളുടെ അധരങ്ങളിലേക്ക് ചുണ്ടുകൾ ചേർത്തു......ഇരു വരും ഒന്നായുള്ള നിമിഷങ്ങൾ...... ❣️ ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️

"ഞാൻ പോണോ......?!!" "പോവാൻ അല്ലേ റെഡി ആയത്......" "എനിക്ക് നിന്നെ വിട്ടു പോവാൻ വയ്യ ആദി......." "ഇനി ഹർഷേട്ടൻ എന്നെ വിട്ടു പോയാലും എനിക്ക് സങ്കടം ഇല്ല ഹർഷേട്ടാ.......എന്റെ ഹാർഷേട്ടന്റെ എല്ലാ ആഗ്രഹങ്ങളും ഞാൻ സാധിച്ചു തന്നില്ലേ.......എനിക്ക് തൃപ്തി ആയി.......ആ ഓർമയിൽ എനിക്ക് ഇനിയുള്ള കാലം ജീവിക്കാൻ എനിക്ക് പറ്റും......." "നിനക്ക് എന്നെ കാണാതിരിക്കാൻ പറ്റോ......?!!" ഹർഷൻ വേദനയോടെ അവളെ നോക്കി ചോദിച്ചു........! ആദി മറുപടി പറയാൻ ആവാതെ നിന്നു...... "എന്റെ ആഗ്രഹം സാധിച്ചു തന്നു എന്ന് നീ പറഞ്ഞല്ലോ...... നിന്നെ ആദ്യമായി കണ്ടപ്പോൾ തൊട്ട് ഞാൻ ആഗ്രഹിച്ചത് എന്താണെന്ന് അറിയോ നിനക്ക്....... ഈ ജന്മം മുഴുവൻ എന്റെ കൂടെ വേണം എന്നാണ്.......അമ്മയായി എന്നെ ശാസിക്കാനും ഭാര്യയായി പ്രണയം പങ്കിടാനും മകൾ ആയി കുറുമ്പ് കാട്ടാനും ഈ ജന്മം മുഴുവൻ നീ എന്റെ കൂടെ വേണം ആദി.......ആ ആഗ്രഹം നീ എനിക്ക് സാധിച്ചു തരണം......" ആദി നിറ കണ്ണുകളോടെ അവനെ നോക്കി പുഞ്ചിരിച്ചു.......! "നിനക്ക് വേണ്ടിയാ നിന്നെ ഇവിടെ നിർത്തി ഞാൻ പോന്നത്...... ഒരു അച്ഛനോടുള്ള സ്നേഹവും കടപ്പാടും നീ മനസ്സിൽ ആക്കി തന്നത് കൊണ്ട് മാത്രം......ഈ ഹർഷൻ ജീവനോടെ ഉണ്ടെങ്കിൽ നിൻറെ അടുത്ത് രണ്ട് ദിവസം കൊണ്ട് തന്നെ ഞാൻ വരും......."

ആദി അവനെ കെട്ടിപ്പിടിച്ചു അവന്റെ മുഖം മുഴുവൻ ചുംബിച്ചു.......!! "എനിക്കറിയാം എന്റെ ഹർഷേട്ടൻ വരുമെന്ന്.......ഞാൻ കാത്തിരിക്കും......." ഹർഷൻ നിരഞ്ജന്റെ അടുത്ത് ചെന്നു യാത്ര പറഞ്ഞു......!! "സൂക്ഷിച്ചു പോണെ ഹർഷേട്ടാ........" അതിനവൻ ഒന്ന് ചിരിച്ചു.......അവളെ വിട്ടു പിരിയാൻ മനസ്സില്ലാതെ തന്നെ അവൻ അവിടം വീട്ടിറങ്ങി........ ആദിക്ക് അത് കണ്ടു നിൽക്കാൻ ആവാതെ എലീനയെ കെട്ടിപ്പിടിച്ചു പൊട്ടികരഞ്ഞു.......! "ഇങ്ങനെ കരയാൻ ആണോ നീ അവനെ പറഞ്ഞു വിട്ടത്......." "ഹാർഷേട്ടന്റെ അച്ഛൻ അല്ലേ കാണാൻ ആഗ്രഹിക്കുന്നത് ചേച്ചി..... ഒന്നര വർഷത്തോളം ഏട്ടനെ ഒരു നോക്ക് കാണാതെ ഞങ്ങൾ അനുഭവിച്ച വിഷമങ്ങൾ എനിക്കറിയാം......." "സാരല്ല്യ...... രണ്ട് ദിവസം കൊണ്ട് അവൻ വരില്ലേ പിന്നെന്താ......" അവൾ ആദിയെ ആശ്വസിപ്പിച്ചതും ആദി കണ്ണ് തുടച്ചു....... മുറിയിൽ ചെന്നതും അവനുമൊത്തുള്ള നിമിഷങ്ങൾ ഓർത്ത് അവളുടെ കണ്ണ് വീണ്ടും നിറഞ്ഞു........!! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️ ഹർഷന്റെ വരവ് കണ്ടതും അച്ഛൻ ഓടി ചെന്നു അവനെ കെട്ടിപ്പിടിച്ചു......ഹർഷൻ ഒന്ന് പുഞ്ചിരിച്ചതല്ലാതെ ഒന്നും മിണ്ടാൻ ആയില്ല....... അവന് പിന്നാലെ ആയിരുന്നു എല്ലാവരുടെയും കണ്ണുകൾ...... ആദി ഇല്ലെന്ന് കണ്ടതും ചിലരുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.......! "ആദി വന്നില്ലേ.......?!!"

ചേച്ചി ചോദിച്ചതും കാരണം അറിയാൻ ഉള്ള ആകാംക്ഷയിൽ എല്ലാരും അവനെ തന്നെ നോക്കി...... "ഇല്ല......" അത്രമാത്രം പറഞ്ഞു അവൻ മുറിയിലേക്ക് കയറിപ്പോയി.......! 'ഇനി ഒരിക്കലും അവൾ നിന്റെ ജീവിതത്തിലേക്ക് വരാൻ ഞാൻ സമ്മതിക്കില്ല......' അച്ഛൻ മനസ്സിൽ ചിന്തിച്ചു......!! "അശോക് ഞാൻ പറഞ്ഞതല്ലേ നിങ്ങളെ അനിയന് ഒന്നും അധികകാലം വാഴില്ലെന്ന്......" കുളി കഴിഞ്ഞു വന്ന അശോകിനെ നോക്കി സന്തോഷത്തോടെ സുമതി പറഞ്ഞു.......! "നീ ഹർഷന്റെ കാര്യം ആണോ പറയുന്നത്......." "പിന്നല്ലാതെ...... അവൻ വന്നിട്ടുണ്ട്...... ഒട്ടിപ്പിടിച്ച് ആ ആദിത്യ കൂടെ ഇല്ല......ഹണിമൂൺ ഒക്കെ കഴിഞ്ഞപ്പോഴേക്കും അവളെ മടുത്തു കാണും....... എവിടെ കൊണ്ട് പോയി കളഞ്ഞു ആവോ...... എന്തായാലും ആശ്വാസം ആയി......" "ഏയ് അവൻ അങ്ങനെ ഒന്നും അവളെ ഉപേക്ഷിക്കില്ല...... അതിന് വേണ്ടിയാണോ അവൻ ഇത്രയും സഹിച്ചു അവളെ വിവാഹം ചെയ്തത്......" "നിങ്ങളെ പറച്ചില് കേട്ടാൽ തോന്നും അവളെ കാണാത്തത് കൊണ്ട് നിങ്ങൾക്ക് ആണ് വിഷമം എന്ന്......." "അല്ലേലും നിനക്ക് ഈയിടെ തോന്നലുകൾ അധികം ആണല്ലോ......."

"എനിക്ക് തോന്നിയത് ഒക്കെ ഇത് വരെ ഇവിടെ നടക്കാതെ ഇരുന്നിട്ടില്ല...... അവൻ അവളെ ഉപേക്ഷിച്ചിട്ടില്ലെങ്കിലും അവൾ ഇനി അവൾ ഈ വീട്ടിലേക്ക് കാൽ എടുത്തു വെക്കാൻ ഞാൻ സമ്മതിക്കില്ല......" "അവന് എന്തിനാ നിന്റെ സമ്മതം...... ഇത് അവന്റേം കൂടെ വീടാ......നിന്നെ പോലെ തന്നെയാ ആദിയും......" "ഹ്മ്മ് ആദി...... ആ പറച്ചിലിൽ തന്നെ തേനും പാലും ഒഴുകാണല്ലോ......." "അല്ലേലും നിന്നോട് സംസാരിച്ചു ഞാൻ ജയിക്കില്ലെന്ന് എനിക്കറിയാം...... അത് കൊണ്ട് ഞാൻ പോവാ......" അശോക് അതും പറഞ്ഞു ഇറങ്ങി......! "ഹർഷേട്ടൻ അവിടെ എത്തിയോ......?!!" "മ്മ്......" ഫോൺ ചെയ്തതും ഹർഷന് ഒന്നും സംസാരിക്കാൻ ആവാത്ത പോലെ ഉള്ളം നീറുക ആയിരുന്നു.......! "അച്ഛന് ഇപ്പൊ എങ്ങനെ ഉണ്ട്.......?!!" "അച്ഛന് ഒരു വയ്യായ്കയും ഇല്ല...... ഇന്ന് നൈറ്റ്‌ തന്നെ ഞാൻ അങ്ങോട്ട് വരും......." "ദേ ഹർഷേട്ടാ യാത്രാ ക്ഷീണം ഒക്കെ തീർത്തു പതുക്കെ വന്നാൽ മതി.......ഇന്ന് നല്ല പോലെ സ്വസ്ഥം ആയി ഉറങ്ങാൻ നോക്ക്...... ഇന്നലെയും ഉറങ്ങിയില്ലല്ലോ......" "നിന്നെ കാണാതെ എനിക്കെങ്ങനെ ഉറങ്ങാൻ പറ്റും......"

"ഉറങ്ങിയില്ലെങ്കിലേ പിന്നെ ജീവിതത്തിൽ ഒരിക്കലും കാണേണ്ടി വരില്ല...... അത് കൊണ്ട് ഇയാൾ പോയി സുഖായി ഉറങ്ങിക്കെ........" അത് കേട്ടതും ഹർഷൻ ചിരിക്കാൻ തുടങ്ങി.......! "എന്താ ഇങ്ങനെ ചിരിക്കാൻ......" "എൻറെ മുഖത്ത് നേരെ ചൊവ്വേ നോക്കാൻ പേടിയുള്ള ആളാ...... ഇപ്പൊ നിന്റെ സംസാരം കേട്ട് ചിരിച്ചു പോയതാ എന്റെ ആദി........" "ഇയാൾ അല്ലേ പറഞ്ഞത് അമ്മയായി ശാസിക്കാനും സ്നേഹം പങ്കിടാൻ ഭാര്യ ആയും കുറുമ്പുകൾ കാണിക്കാൻ മകൾ ആയും കൂടെ വേണം എന്ന്...... ഇപ്പൊ ഞാൻ അമ്മയുടെ സ്ഥാനത്ത് നിന്ന് പറയ പോയി കിടന്നു ഉറങ്ങാൻ നോക്ക്......." "അപ്പൊ ഭാര്യക്ക് ഒന്നും പറയാൻ ഇല്ലേ......" "ഐ മിസ് യു ഹർഷേട്ടാ......." "മിസ്സ്‌ യു ആദി......." കുറച്ച് നേരത്തേക്ക് രണ്ട് പേരും മൗനം ആയിരുന്നു.......ഉള്ളം നീറുന്ന വേദന അടക്കി വെക്കാൻ ഉള്ള ശ്രമം.......!! "നീ പറയുന്നത് അനുസരിച്ചില്ലെന്ന് വേണ്ട...... ഇന്ന് റെസ്റ് എടുത്തു ഞാൻ നാളെ വരാം പോരെ......." "മ്മ്......" "അല്ലെങ്കിൽ വേണ്ട നമുക്ക് നേരം വെളുക്കുവോളം ഇങ്ങനെ സംസാരിക്കാം......." "അപ്പൊ ഉറങ്ങണ്ടേ......" "നീ ഇപ്പൊ അടുത്തുണ്ടായിരുന്നെങ്കിൽ നിന്നെയും കെട്ടിപ്പിടിച്ചു ഉറങ്ങാം ആയിരുന്നു......." "ഞാൻ അടുത്ത് തന്നെ ഉണ്ട്......." "അടുത്തല്ല എന്റെ നെഞ്ചിൽ ആണ് നീ ഉള്ളത്......" രണ്ട് പേരും സംസാരിച്ചു പരസ്പരം കാണാത്ത സങ്കടം തീർക്കുകയായിരുന്നു.......!നേരം പുലരുവോളം സംസാരിച്ചു രണ്ട് പേരും എപ്പോഴോ മയക്കത്തെ കൂട്ട് പിടിച്ചു.......!!.... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story