ആത്മരാഗം ❤️: ഭാഗം 12

athmaragam part 1

എഴുത്തുകാരി: AJWA

ആദിയും ഒത്തുള്ള മനോഹര സ്വപ്നത്തിൽ ആയിരുന്നു ഹർഷൻ....... "ഹർഷേട്ടാ......" പെട്ടെന്ന് ആദിയുടെ ശബ്ദം അവന്റെ കാതിൽ തേങ്ങൽ എന്ന പോലെ മുഴങ്ങിയതും ഹർഷൻ ചാടി എണീറ്റു...... അവനരികിൽ നോക്കിയതും അവൾ കൂടെ ഇല്ലെന്ന ചിന്ത അവനെ ഉണർത്തി.......! "ആദി,,,,,,അവൾക്കെന്തെങ്കിലും പറ്റി കാണുമോ......." ഹർഷൻ ഫോൺ എടുത്തു ആദിയെ ഡയൽ ചെയ്തതും ഒറ്റ റിങ്ങിൽ തന്നെ അവൾ ഫോൺ എടുത്തു.......! "എണീറ്റൊ ഹർഷേട്ടാ......." "മ്മ്...... നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ......" "ഹർഷേട്ടനെ കാണാത്ത കുഴപ്പം മാത്രേ ഉള്ളൂ....... എപ്പോഴാ ഇങ്ങോട്ട് വരുന്നെ......" "അത് ശരി ഇപ്പൊ അങ്ങനെ ആയോ...... എന്റെ ആഗ്രഹം ഒക്കെ നടന്നില്ലേ ഇനി എന്തിനാ ഞാൻ അങ്ങോട്ട് വരുന്നെ......." അവൻ തമാശയായി പറഞ്ഞതും അവളുടെ നെഞ്ച് ഒന്ന് പിടഞ്ഞു....... ഒന്നും മിണ്ടാൻ ആവാതെ അവൾ തരിച്ചിരുന്നു.......!! "ആ...... ആദി......." അവൻ ആർദ്രമായി വിളിച്ചു.......! "അയ്യേ നീ കരയാണോ...... ഞാൻ ഒരു തമാശ പറഞ്ഞതല്ലേ....... എന്റെ ആഗ്രഹം അത്ര പെട്ടെന്ന് ഒന്നും തീരില്ല......" അപ്പോഴും അവളുടെ പ്രതികരണം കേൾക്കാതെ അവൻ ഒന്ന് ഭയന്നു.......!

"ആദി......" "മ്മ്......" "നിനക്ക് വിഷമം ആയോ......?!!" "ഏയ് ഇല്ല......" "നാളെ മോർണിംഗ് ഇതേ ടൈം ഞാൻ നിന്റെ അടുത്ത് എത്തിയിരിക്കും......" "അച്ഛൻ സമ്മതിക്കോ......?!!" "എനിക്ക് നിന്റെ അടുത്ത് വരാൻ ആരുടേയും സമ്മതം വേണ്ട......." "ഹർഷാ......." പെട്ടെന്ന് ചേച്ചിയുടെ വിളി കേട്ടതും ഹർഷൻ ബെഡിൽ നിന്നും എണീറ്റു......! "ഒരു മിനിറ്റ് ചേച്ചി വിളിക്കുന്നുണ്ട്...... എന്താണെന്ന് നോക്കട്ടെ......" ഹർഷൻ കാൾ കട്ട് ചെയ്യാതെ ഫോൺ ടേബിളിൽ വെച്ചു ഡോർ തുറന്നു.......! "നീ എണീറ്റെ ഉള്ളോ........" "കുറച്ചു സമയം ആയി......" "ദാ ചായ......" ഹർഷൻ ഒരു ചിരിയോടെ കപ്പ് വാങ്ങി......! "ആദി ഇനി ഇങ്ങോട്ട് വരില്ലേ....." "അതെന്താ ചേച്ചി അങ്ങനെ ചോദിച്ചത്...... ആദി എന്റെ ഭാര്യ അല്ലേ അവൾ എന്റെ കൂടെ അല്ലേ നിക്കേണ്ടത്........" "നിന്റെ കൂടെ കാണാനപ്പോൾ ഞാൻ കരുതി......." "അവളെ ഞാൻ ഉപേക്ഷിച്ചു എന്ന് അല്ലേ......." "അതല്ലെടാ......നീ ആദിയെ വിവാഹം ചെയ്തത് ഇവിടെ ആർക്കും ഇഷ്ടപ്പെട്ടിട്ടില്ലെന്ന് അറിയാലോ നിനക്ക്...... നീ തനിച്ചു വന്നപ്പോ എല്ലാരും കരുതി നീ അവളെ ഉപേക്ഷിച്ചു വന്നതാണെന്ന്......" "പാതി വഴിയിൽ ഉപേക്ഷിക്കാൻ അല്ല അവളെ ഞാൻ വിവാഹം ചെയ്തത്....... ജീവിതകാലം മുഴുവൻ കൂടെ കൂട്ടാൻ തന്നെയാ......ഞാൻ അവളെ ഉപേക്ഷിച്ചു എന്ന് കരുതി ആരും സമാദാനിക്കേണ്ട......."

"നീ തന്നെ ചിന്തിച്ചു നോക്ക്....... അവളെ അച്ഛൻ കിടപ്പിൽ ആണ്.......കുടുംബം നോക്കേണ്ട ഏട്ടൻ ആണെങ്കിൽ അങ്ങനെ.......പോരാത്തതിന് അവന് ഒരു ഭാര്യയും ഉണ്ട്......ഈ പ്രായത്തിൽ ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും നിന്റെ തലയിൽ ആയില്ലേ......ആ വീടും സ്ഥലവും പോലും ഇപ്പൊ അച്ഛന്റെ കയ്യിലാ...... ലക്ഷങ്ങളുടെ കട ബാധ്യതയും......അവളെ വിവാഹം ചെയ്തതിൽ പിന്നെ നിനക്ക് കഷ്ടപ്പാട് അല്ലാതെ എന്നെങ്കിലും സന്തോഷിക്കാൻ പറ്റിയിട്ടുണ്ടോ......." "അവൾ എന്റെ കൂടെ ഉള്ള ഓരോ നിമിഷവും ഞാൻ ഹാപ്പി ആണ്....... പിന്നെ ഉത്തരവാദിത്തം ഒക്കെ എന്റെ തലയിൽ അല്ലേ അതോർത്ത് ആരും വിഷമിക്കേണ്ട......" ഹർഷൻ പുച്ഛത്തോടെ ചേച്ചിയെ നോക്കി കൊണ്ട് പറഞ്ഞു.......!! "നിന്നെ വളർത്തിയ ഞങ്ങൾക്ക് നിന്റെ കാര്യത്തിൽ ഉത്തരവാദിത്തം ഉണ്ട്....... നീ ഇങ്ങനെ കഷ്ടപ്പെടുന്നത് കാണാൻ അല്ല കഷ്ടപ്പെട്ട് നിന്നെ ഞങ്ങൾ വളർത്തി വലുതാക്കിയത്......." "ഹ്മ്മ്,,,,, ചേച്ചിയും എന്നെ വളർത്തിയ കണക്ക് പറഞ്ഞു തുടങ്ങി അല്ലേ......" "അങ്ങനെ ആണോ നീ കരുതിയത്.......

നിന്നോടുള്ള സ്നേഹം കൊണ്ട ഞങ്ങൾ പറയുന്നത്...... നീ ഇത് വരെ ചെയ്ത എല്ലാ കാര്യത്തിനും എതിർക്കാതെ കൂടെ നിന്നവർ അല്ലേ ഞങ്ങൾ...... ഈ ഒരു കാര്യത്തിൽ മാത്രം അല്ലേ എതിർ അഭിപ്രായം ഉണ്ടായിട്ടുള്ളൂ......നിന്റെ സന്തോഷം അതാണല്ലോ എന്ന് കരുതി ഞാനും അശോകും അന്ന് നിന്റെ കൂടെ നിന്നില്ലേ...... പക്ഷെ ഇപ്പൊ ഉത്തരവാദിത്തങ്ങൾ ഒക്കെ നിന്റെ തലയിൽ ആയത് കാണുമ്പോ വേണ്ടായിരുന്നു എന്ന് തോന്നാ....... അച്ഛനും സുമതിയും അന്നേ പറഞ്ഞതാ അത് പോലെ തന്നെ ഇപ്പൊ സംഭവിച്ചു......." "ആരും കൂടെ നിന്നില്ലെങ്കിലും ഞാൻ അവളെ വിവാഹം ചെയ്യും......ഏട്ടൻ ഒരിക്കലും കൂടെ നിന്നത് തെറ്റായിപ്പോയെന്ന് എന്നോട് പറയില്ല അതെനിക്ക് ഉറപ്പാ......" "ഇന്നല്ലെങ്കിൽ നാളെ നിനക്ക് തോന്നും ചെയ്തത് തെറ്റായിപ്പോയെന്ന്...... അപ്പൊ ഞങ്ങളെ കൂടെ കാണൂ......." "അങ്ങനെ തോന്നുവാണേലും അവൾ എന്റെ കൂടെ തന്നെ കാണും.......പണത്തിന്റെ കുറവേ ഉള്ളൂ പക്ഷെ അവർക്കൊക്കെ നല്ലോരു മനസുണ്ട്.......!ചേച്ചിക്കും തോന്നിയോ എല്ലാറ്റിനെക്കാളും വലുത് പണം ആണെന്ന്......ഒന്നും ഇല്ലാത്തവനോടുള്ള പ്രണയം വേണ്ടെന്ന് വെച്ച് അച്ഛൻ കാണിച്ചു തന്ന കാഷ്കാരനെ കെട്ടിയത് അല്ലേ...... എന്നിട്ടെന്തായി രണ്ട് മക്കൾ ആയപ്പോൾ ഏതോ ഒരുത്തിയുടെ പിന്നാലെ പോയി......

പണവും അത് പോലെ തന്നെയാ എപ്പോൾ വേണേലും നഷ്ടപ്പെടാം...... പക്ഷെ ജീവന് തുല്യം സ്നേഹിക്കുന്ന ആള് എന്ത് സംഭവിച്ചാലും കൂടെ കാണും......എനിക്ക് അത് മാത്രം മതി......." "എന്റെ ഗതി നിനക്ക് വരരുതേ എന്ന ആഗ്രഹം മാത്രമേ എനിക്കുള്ളൂ....... എല്ലാരും കൂടെ ഉണ്ടെങ്കിലും ഇപ്പോഴും എന്റെ ജീവിതം ഒറ്റപ്പെട്ടതാ......." ചേച്ചി കണ്ണീർ തുടച്ചു പോവുന്നത് ഹർഷൻ ദയനീയമായി നോക്കി നിന്നു.......! "ആദി......" പെട്ടെന്ന് അവൻ ഓർത്ത പോലെ ദൃതിയിൽ ഫോൺ കയ്യിൽ എടുത്തു...... കാൾ കട്ടയത് കണ്ടതും ഹർഷൻ തിരിച്ചു വിളിച്ചു...... സ്വിച്ച് ഓഫ് ആണെന്ന് കേട്ടതും എല്ലാം ആദി കേട്ടെന്ന് അവന് മനസ്സിൽ ആയി.......! ഇപ്പൊ തന്നെ അവളെ അടുത്ത് പോണം......വൈകും തോറും അവൾ തന്നിൽ നിന്നും അകലും.......!! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️ ചേച്ചിയുടെ ഓരോ വാക്കുകളും നെഞ്ചിൽ കുത്തി തറക്കുന്ന പോലെ......ഓർക്കും തോറും ആദിയുടെ കണ്ണുകൾ നിറഞ്ഞു......! ആകെ കൂടെ ചേച്ചി മാത്രം ആയിരുന്നു സ്നേഹത്തോടെ സംസാരിച്ചത് അതും നഷ്ടപ്പെട്ടു...... ഹർഷേട്ടൻറെ സ്നേഹവും അതികം വൈകാതെ നഷ്ടപ്പെടും...... "കുറെ നേരം ആയല്ലോ ആദി ഈ ഇരുപ്പ് തുടങ്ങിയിട്ട്......" എലീന അവൾക്കരികിൽ വന്നിരുന്നതും ആദിയുടെ കണ്ണ് നിറഞ്ഞത് കണ്ടു അവളെ മുഖം തന്റെ നേരെ പിടിച്ചു.......!

"എന്ത് പറ്റി...... ഹർഷൻ പോയ സങ്കടം ആണോ........?!!" "ഹർഷേട്ടൻ എന്റെ ജീവിതത്തിൽ നിന്ന് തന്നെ പോയ പോലെ തോന്നാ എനിക്ക്......" "നിന്നോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രാ അവൻ ഇത്രയും സഹിച്ചു ഇവിടെ പോലും കഴിയുന്നത്......അവൻ അങ്ങനെ ഒന്നും നിന്നെ ഉപേക്ഷിച്ചു പോവില്ല....." "പക്ഷെ ചേച്ചി ഹർഷേട്ടൻ സന്തോഷത്തോടെ ജീവിക്കണം ആ ജീവിതത്തിൽ നിന്ന് ഞാൻ പോവണം എന്നാ അവിടെ ഉള്ള ഓരോരുത്തരും ആഗ്രഹിക്കുന്നത്......." "നിന്നെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് ഹർഷൻ അല്ലേ..... നീ അവന് വേണ്ടി മാത്രം ജീവിച്ചാൽ മതി....." "അവരൊക്കെ എന്നെ അല്ലേ ചേച്ചി ശപിക്കുന്നത്......" "എന്താ നിനക്ക് ആ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോണോ ആദി...... അതിന് നിനക്ക് പറ്റോ......" "ഇല്ല ചേച്ചി...... എനിക്ക് ഹർഷേട്ടൻ കൂടെ ഇല്ലാതെ ജീവിക്കാൻ പറ്റില്ല....." ആദി കരച്ചിലോടെ അവളെ കെട്ടിപ്പിടിച്ചു.....! "ഹർഷൻ വരും.....അവന്റെ ആദിയുടെ അടുത്തേക്ക്..... ഇപ്പൊ നീ അത് മാത്രം ചിന്തിച്ചാൽ മതി......" ആദി ഉള്ളിൽ ഉള്ള സങ്കടം ഒക്കെ മറച്ചു പിടിച്ചു ഒന്ന് ചിരിച്ചു......! ആര് എതിർത്താലും ഹർഷേട്ടൻ വരും എന്റെ അടുത്തേക്ക്.....

അവനുമൊത്തുള്ള നിമിഷങ്ങൾ ഓർത്ത് അവൾ പുഞ്ചിരിച്ചു...... ❣️ ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️ "നീ എവിടേക്കാ.......?!!" എല്ലാരും ഹാളിൽ ഉള്ളപ്പോൾ സ്റ്റെയർ ഇറങ്ങി വരുന്ന ഹർഷനെ കണ്ടതും ചേച്ചി ചോദിച്ചു...... അത് കണ്ടതും അച്ഛനും അതേ ഭാവത്തോടെ അവനെ നോക്കി......! "ആദിയുടെ അടുത്തേക്ക്......" "അപ്പൊ നീ ആദിയെ ഉപേക്ഷിച്ചു വന്നതല്ലേ........" ഹർഷന്റെ മറുപടി കേട്ടതും സുമതി എടുത്തടിച്ച പോലെ ചോദിച്ചു...... തീ പാറുന്ന നോട്ടത്തോടെ ഹർഷൻ അവരെ നോക്കി.......! "എല്ലാരും പറയുന്നത് കേട്ട് നീ ആദിയെ ഉപേക്ഷിച്ചു വന്നതാണെന്ന്....... അത് കേട്ട് ചോദിച്ചതാ....." "ഞാൻ ആരോടും പറഞ്ഞിട്ടില്ല ഞാൻ ആദിയെ ഉപേക്ഷിച്ചു വന്നതാണെന്ന്...... അവളെ അങ്ങനെ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചിട്ടും ഇല്ല...... ഇപ്പൊ ഡൗട് തീർന്നില്ലേ......" സുമതിയെ നോക്കി അവൻ പുച്ഛത്തോടെ പറഞ്ഞു ഇറങ്ങിയതും അച്ഛൻ മുന്നിലായി തടസം സൃഷ്ടിച്ചു നിന്നു.......!! "ഇനി അവളെയും കൊണ്ട് ഇങ്ങോട്ട് വരാൻ ആണോ നിന്റെ ഉദ്ദേശം......ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം അത് നടക്കില്ല...... അവളെ നീ വിവാഹം ചെയ്ത് ഇങ്ങോട്ട് കൊണ്ട് വരുമ്പോൾ ഞാൻ മിണ്ടാതെ നിന്നത് നിനക്ക് അവളോടുള്ള താല്പര്യം തീരുന്നത് വരെ അവൾ നിന്റെ കൂടെ കഴിഞ്ഞോട്ടെ എന്ന് കരുതിയാ......"

"എന്താണെന്ന് അറീല എനിക്ക് അവളിൽ ഉള്ള താല്പര്യം ഇത് വരെ തീർന്നിട്ടില്ല......" "അതൊക്കെ മറ്റൊരു പെണ്ണിനെ വിവാഹം ചെയ്‌താൽ തീർന്നോളും......." "എല്ലാ ചീത്തപ്പേരും എനിക്കുണ്ട്...... ഇനി അച്ഛനെ കൊന്നു എന്നുള്ള ചീത്തപ്പേര് നിങ്ങൾ ആയിട്ട് ഉണ്ടാക്കരുത്......" "ഹർഷാ നീ ആരോടാ എന്തൊക്കെയാ ഈ പറയുന്നെ എന്ന ബോധം ഉണ്ടോ.......?!!" "നല്ല ബോധം ഉണ്ട്...... എന്നെയും ആദിയെയും അകറ്റാം എന്ന് കരുതി അല്ലേ നിങ്ങൾ ഒക്കെ പ്ലാൻ ഇട്ട് എന്നെ ഇവിടെ എത്തിച്ചത്.......നിങ്ങൾ ഒക്കെ വെറുക്കുന്ന ആദി തന്നാ അച്ഛന് വയ്യെന്ന് കേട്ടപ്പോൾ എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്....... നിങ്ങൾ എന്തൊക്കെ ചെയ്ത് കൂട്ടിയാലും എനിക്കവളെ ഉപേക്ഷിക്കാൻ ആവില്ല......" ഹർഷൻ ഇറങ്ങുന്നതും നോക്കി അച്ഛൻ ആദിയോടുള്ള പകയോടെ നിന്നു........ "കേട്ടില്ലേ അവൻ പറഞ്ഞത്,,,,,, അച്ഛന് വയ്യെന്ന് കേട്ടപ്പോൾ ആദി പറഞ്ഞു വിട്ടതാണെന്ന്...... അവൾ വശീകരിച്ചു വെച്ചിരിക്കാ അവനെ...... എങ്കിൽ പിന്നെ അച്ഛന് തരാൻ ഉള്ള കാശ് തരികയും വേണ്ട വീടും സ്ഥലവും തിരിച്ചു കിട്ടുകയും ചെയ്യും...... അത് മാത്രം അല്ല കിടപ്പിൽ ആയ അച്ഛൻറെ ചികിത്സാ ചിലവ് വീട്ട് ചിലവ് എങ്ങാണ്ടോ ചെന്നു കിടപ്പിൽ ആയ ഏട്ടന്റെ ചികിത്സാ ചിലവ് അവന്റെ ഫാമിലിയുടെ ചിലവ്......... എല്ലാം നല്ല ബംഗിയായി നടക്കുമല്ലോ......."

സുമതി എണ്ണി പറയുന്ന കാര്യങ്ങൾ കേൾക്കും തോറും എല്ലാരിലും ആദിയോടുള്ള ദേഷ്യം വർധിച്ചു.......!! "ഹ്മ്മ്......അവളെ ഉദ്ദേശം ഒന്നും ഞാൻ ജീവനോടെ ഉള്ള കാലത്തോളം നടക്കില്ല...... ഹർഷൻ അവളെ അടുത്ത് എത്തിയാൽ അല്ലേ എല്ലാം നടക്കൂ...... ഇനി ഒരിക്കലും അവളും അവനും ഒരു കൂടി കാഴ്ച ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ല......" അച്ഛന്റെ ഉറച്ച വാക്കുകൾ കേട്ട് എല്ലാരും ആശ്വസിച്ചു.......!! എത്രയും പെട്ടെന്ന് ആദിയുടെ അടുത്ത് എത്തിയിരുന്നെങ്കിൽ എന്നുള്ള ചിന്തയിൽ ആയിരുന്നു ഹർഷൻ...... പെട്ടെന്ന് തന്നെ മുന്നിൽ ഒരു വാൻ വന്ന് നിന്നതും ഹർഷൻ ബ്രേക്ക്‌ ഇട്ട് കലിപ്പിൽ അതിലേക്ക് നോക്കി....... അച്ഛന്റെ വാടക ഗുണ്ടകൾ ഇറങ്ങുന്നത് കണ്ടതും ഹർഷൻ ചെറുതായി ഒന്ന് പകച്ചു......! "ഓഹ് എന്നെ പിടിച്ചു വെക്കാൻ അച്ഛൻ പറഞ്ഞു വിട്ടതാവും അല്ലേ......." "അതേ...... ശമ്പളം തരുന്ന ആള് പറയുന്നത് എന്തും അനുസരിക്കൽ അല്ലേ ഞങ്ങളെ ജോലി....... അത് കൊണ്ട് ഞങ്ങൾക്ക് അത് ചെയ്തേ പറ്റൂ......." സൈമൺ അവന്റെ അടുത്ത് വന്ന് കൊണ്ട് പറഞ്ഞതും അവൻ കലിപ്പിൽ അയാളെ തള്ളി ബൈക്ക് തിരിച്ചു വിടാൻ നോക്കിയതും ഒട്ടും പ്രതീക്ഷിക്കാതെ പിറകിൽ നിന്നും അവന്റെ തലവഴി എന്തോ മൂടപ്പെട്ടു......... അവൻ അത് മാറ്റാൻ ശ്രമിക്കുന്നതിനു മുന്നേ കയ്യിൽ കുരുക്ക് വീണു.......!

"എന്നെ വിടുന്നതാ നിങ്ങൾക്ക് നല്ലത്...... അല്ലെങ്കിൽ എന്റെ കയ് കൊണ്ട് തന്നെ ആവും നിങ്ങളെ ഒക്കെ അന്ത്യം......." "ഇത് ആള് മാറി...... നിന്റെ ഭീഷണി കേട്ട് പേടിക്കുന്നവൻ അല്ല ഞാൻ.....കാശി സർ പറഞ്ഞു മകൻ ഇത്തിരി ഷൗര്യം കൂടിയത് ആണെന്ന്..... അത് കൊണ്ട് തന്നെയാ അവരെ മുൻ നിർത്തി ഞാൻ നിന്റെ പിറകിൽ വന്നത്......." കയ് ബന്ധനത്തിൽ ആയതും തലയിലെ കെട്ടൂരി മാറ്റി കൊണ്ട് അയാൾ പറഞ്ഞു...... തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ഹർഷൻ കലിപ്പോടെ നോക്കി...... എന്തിനും പോന്ന ആരെയും വെട്ടി കൊല്ലാൻ മടി ഇല്ലാത്തവൻ...... "ഓഹ് അപ്പൊ അച്ഛന്റെ പുതിയ ഇറക്ക് മതി ആണല്ലേ......" "ജയിലിൽ ആയിരുന്നു ഒരു കൊട്ടേഷന് അച്ഛൻ തന്നെയാ എന്നെ ഇറക്കിയത്...... കൊട്ടേഷൻ എന്താണെന്ന് അറിയോ നിന്റെ ഭാര്യയെ തീർക്കാൻ........" ഹർഷൻ അത് കേട്ടതും ഞെട്ടി തരിച്ചു നിന്നു...... അവൻ ശ്വാസം വിടാൻ പോലും മറന്നു........ എന്റെ ആദി..... അവൻ അറിയാതെ ഉരുവിട്ടു.......!! കുതറി മാറാൻ ആവാത്ത വിധം അവനെ പിടിച്ചു വനിൽ ഇട്ടു....... അപ്പോഴും അയാൾ പുറത്ത് നിന്ന് അവനെ നോക്കി ചിരിച്ചു.......!

"എന്റെ ആദിക്ക് വല്ലതും പറ്റിയാൽ ഉണ്ടല്ലോ.......അവളെ ഒരു രോമത്തിൽ പോലും വേദനിച്ചു എന്ന് ഞാൻ അറിഞ്ഞാൽ നിന്റെ അന്ത്യം എന്റെ കയ് കൊണ്ടാവും......." "കാശി സർ പറഞ്ഞു അഷ്ടിക്ക് വക ഇല്ലേലും സുന്ദരി ആയ പെണ്ണിനെയാ മോൻ കെട്ടിയത് എന്ന്....... ഞാൻ നല്ല പോലെ ഒന്ന് സ്നേഹിച്ചിട്ട് നിന്റെ ആഗ്രഹം പോലെ അവളെ വേദനിപ്പിക്കാതെ തീർത്തോളാം......" "ഡാാാ......." അവൻ അലറിയതും അയാൾ ഒന്ന് ചിരിച്ചു.......ഹർഷൻറെ പോക്കെറ്റിൽ നിന്നും ഫോൺ റിങ്ങ് ആയതും ഹർഷൻ ഫോൺ എടുക്കുന്നതിനു മുന്നേ അയാൾ ഫോൺ കയ്യിൽ എടുത്തു..... സ്‌ക്രീനിൽ ആദിയുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടതും അയാൾ അതിൽ നോക്കി വശ്യമായി ചിരിച്ചു.......!പ്രണയം പൂത്തുലഞ്ഞ നേരം അവളോടൊപ്പം താൻ എടുത്ത ആദ്യ ഫോട്ടോ...... അവൾ മനസറിഞ്ഞു തന്നെ നോക്കി നാണത്തോടെ ചിരിച്ചത്.......ഹർഷൻ അയാളുടെ നോട്ടം കണ്ടു ദേഷ്യത്തോടെ അയാളെ നോക്കി.......! "ഇതാണോ നിന്റെ ഭാര്യ...... കൊള്ളാം എന്റെ സങ്കല്പങ്ങൾക്കും എത്രയോ പടി മേലെയാണല്ലോ ഇവളെ സൗന്ദര്യം......

വെറുതെ അല്ല നീ ഇത്രയും സ്നേഹിക്കുന്നത്.......ആർക്കായാലും ഒന്ന് സ്നേഹിക്കാൻ തോന്നും.......അത്ര പെട്ടെന്ന് ഒന്നും മടുക്കില്ല....... എന്തായാലും കുറച്ച് ദിവസം അവളെ നല്ല പോലെ സ്നേഹിച്ചു പതിയെ പതിയെ ഞാൻ തീർത്തോളാം......" "ഡാാാാ......." ഹർഷൻ ദേഷ്യം സഹിക്കാൻ ആവാതെ വാനിൽ നിന്നും കാൽ നീട്ടി അയാളുടെ അടി വയർ നോക്കി ചവിട്ടി.......അയാൾ തെറിച്ചു വീണതും ഹർഷൻ ഇറങ്ങുന്നതിനു മുന്നേ അവന്റെ തലയിൽ അടി വീണിരുന്നു...... വേദനയോടെ അവൻ വീണു.......! "പ്ലീസ് സൈമൺ ചേട്ടാ...... അച്ഛൻ തരുന്നതിനേക്കാൾ പണം ഞാൻ തരാം..... എന്റെ ആദി അവൾക്കൊന്നും സംഭവിക്കരുത്......." കണ്ണുകൾ അടയാൻ തുടങ്ങിയതും അവൻ കെഞ്ചി കൊണ്ട് പറഞ്ഞു.......! "ഈ ജോലി ഞങ്ങൾ ഏറ്റെടുക്കുമ്പോൾ കൊടുത്ത ഒരു വാക്കുണ്ട് കൂടെ നിന്ന് ചതിക്കില്ലെന്ന്......." "അത്രക്ക് മാന്യത ഉള്ള ജോലി ആണല്ലോ ചെയ്യുന്നേ......." അവൻ അത്രയധികം ദേഷ്യത്തോടെയും വിഷമത്തോടെയും പറഞ്ഞു.......!! "എന്റെ കയ്യിലെ കെട്ടൊന്ന് നീങ്ങിയാൽ നിങ്ങളെ ഓരോരുത്തരെയും അവസാനം എന്റെ കയ് കൊണ്ട് ആവും......."

മുറിയിലേക്ക് വലിച്ചിട്ടു ഡോർ അടക്കുമ്പോൾ ഹർഷൻ അവരെ നോക്കി കൊണ്ട് പറഞ്ഞു.......!! "വേദനിപ്പിക്കരുത് എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്......രക്ഷപ്പെടുവാണെങ്കിൽ അല്പം വേദനിച്ചാലും വേണ്ടില്ലെന്ന് പറഞ്ഞു അതാ അടിക്കേണ്ടി വന്നത്......." "ഇതിനേക്കാൾ ബേധം എന്നെ കൊല്ലുവായിരുന്നു നല്ലത്......." ഡോർ അടഞ്ഞതും അവൻ വേദനയോടെ തലയിൽ കയ് വെച്ചു.......!കണ്ണുകളിൽ ഇരുട്ട് കേറുന്ന പോലെ...... അവൻ എണീക്കാൻ ഉള്ള ശ്രമം നടത്തിയെങ്കിലും കണ്ണുകൾ പൂർണമായി അടഞ്ഞു കൊണ്ട് അവൻ താഴേക്ക് വീണു.......!! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️ എല്ലാരുടെയും വാക്കുകൾ കേട്ട് ഹർഷേട്ടൻ എന്നെ മറന്നു കാണോ.......?!!രണ്ട് ദിവസം ആയിട്ടും ഹർഷനെ കാണാതെ ആദി പരിഭ്രമത്തോടെ ഇരുന്നു.......! 'എന്റെ ആഗ്രഹം ഒക്കെ നടന്നില്ലേ ഇനി ഞാൻ എന്തിനാ അങ്ങോട്ട് വരുന്നത്.....' ഹർഷൻ തമാശക്ക് ആണെങ്കിലും പറഞ്ഞ വാക്കുകളും ആദിയുടെ കാതിൽ മുഴങ്ങാൻ തുടങ്ങി....... ഓർക്കും തോറും ആദിയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി.......! "എടീ പെണ്ണെ വന്ന് എന്തെങ്കിലും കഴിക്ക്...... ഇങ്ങനെ ഇരുന്നാൽ എങ്ങനാ......?!!" "എനിക്ക് പറ്റുന്നില്ല ചേച്ചി......"

ആദി കരച്ചിലോടെ എലീനയുടെ തോളിൽ കിടന്നു......! "ഹർഷൻ വരും...... അച്ഛന് അസുഖം കൂടി കാണും അതാവും ലേറ്റ് ആവുന്നേ.......?!!" "അതൊന്നും അല്ല ചേച്ചി...... എന്നോട് ആകെ കൂടെ സ്നേഹം കാണിക്കുന്ന ചേച്ചി പോലും എന്നെ ഇപ്പൊ വെറുത്തു തുടങ്ങി...... ഹാർഷേട്ടനോട് എന്നെ ഉപേക്ഷിക്കാൻ പറയുന്നത് ഞാൻ കേട്ടതാ...... ഹർഷട്ടൻ ഇനി അനുസരിച്ച് കാണോ.......?!!" "ഇതൊക്കെ നീ ഇന്നലെ പറഞ്ഞതല്ലേ......അവന് പറയാൻ ഉള്ളത് കൂടി നിനക്ക് കേൾക്കായിരുന്നില്ലേ..... നീ എന്തിനാ ഫോൺ അപ്പൊ തന്നെ സ്വിച്ച് ഓഫ് ചെയ്തേ...... ഇപ്പൊ അവനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞു കരയാൻ വേണ്ടിയോ...... അല്ലേലും നിനക്ക് തോന്നുന്നുണ്ടോ അവൻ നിന്നെ വേണ്ടെന്ന് വെക്കുമെന്ന്......." "കേട്ടപ്പോൾ ഞാനും കരുതിയത് അങ്ങനെ തന്നാ...... ഹർഷേട്ടന് നല്ലോരു ജീവിതം കിട്ടുവാണേൽ എന്നെ മറന്നോട്ടെ എന്ന്...... പക്ഷെ ഓർക്കുമ്പോൾ തന്നെ എന്റെ നെഞ്ചു പൊട്ടുന്നത് പോലെ......" "നിനക്കും അവന്റെ കൂടെ പോയാൽ മതിയായിരുന്നു....... ഇപ്പൊ നിരഞ്ജൻ ഏറെ കുറെ ഓകെ ആണ്...... ഇനി ട്രീറ്റ്മെന്റ് മാത്രം മതി എന്ന് ഡോക്ടർ പറഞ്ഞതും ആണ്......

നീ അനുസരിക്കാത്തത് കൊണ്ടല്ലേ ഹർഷൻ തനിച്ചു പോയത്......" "സാരല്ല്യ.....എന്നോട് മാത്രേ അവർക്കൊക്കെ വെറുപ്പുള്ളൂ ഹർഷേട്ടനെ ജീവനാ....... ഹർഷേട്ടന് അവർ നല്ലതേ ചെയ്യൂ......ഹർഷേട്ടൻ എവിടെ ആയാലും സന്തോഷത്തോടെ ജീവിച്ചാൽ മതി...... എന്നെ എന്നെങ്കിലും ഓർക്കുവാണേൽ എന്റെ അടുത്ത് വരും..... എനിക്ക് അത് മതി......" ആദി വേദനയോടെ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.......! "പിന്നെ ഏട്ടൻ ഒന്നും അറിയേണ്ട ചേച്ചി......ഇത് കൂടി അറിഞ്ഞാൽ ഏട്ടന്റെ മനസ് തകരും..... അത് വീണ്ടും ഏട്ടനെ തളർത്തി കളയും..... ഹർഷേട്ടൻ എന്നെ വിളിക്കാറുണ്ടെന്നും അച്ഛന് വയ്യാത്തത് കൊണ്ട് ലേറ്റ് ആവും എന്ന് പറഞ്ഞു എന്ന് ചേച്ചി ഏട്ടനോട് പറയണം........" "അതൊക്കെ ഞാൻ പറയാം..... പക്ഷെ നിന്റെ ഈ ഇരിപ്പ് കണ്ടാൽ തന്നെ ഏട്ടന് എല്ലാം മനസ്സിൽ ആയിക്കോളും...... നീ ആദ്യം വന്ന് വല്ലതും കഴിക്കാൻ നോക്ക്......" ആദി ഒന്ന് മൂളി അവർക്ക് പിന്നാലെ നടന്നു......!! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️ "ആദി......." പെട്ടെന്ന് ഹർഷൻ ഞെട്ടി കൊണ്ട് കണ്ണ് തുറന്നതും കയ്യിലും തലയിലും നല്ല പോലെ വേദന അനുഭവപ്പെട്ടു.......!

കയ്യിലെ കെട്ടൂരി മാറ്റാൻ നോക്കി എങ്കിലും അതിന് വയ്യാതെ അവൻ അവിടെ കണ്ടതെല്ലാം ചവിട്ടി തെറിപ്പിച്ചു....... "അയാൾ ആദിയുടെ അടുത്തു എത്തി കാണോ....... അവൾക്ക് വല്ലതും സംഭവിക്കോ...... എങ്ങനെ എങ്കിലും ഇവിടുന്ന് രക്ഷപ്പെടണം അല്ലെങ്കിൽ ആദിയെ എന്നുന്നേക്കുമായി നഷ്ടപ്പെടും......." ഹർഷൻ അങ്ങിങായി നടക്കാൻ തുടങ്ങി......! 'എന്തായാലും ഹർഷേട്ടനെ അമ്മ പോലും ഇല്ലാതെ നോക്കി വളർത്തിയ അച്ഛൻ അല്ലേ......' ആദിയുടെ വാക്കുകളോട് അവന് പുച്ഛം തോന്നി...... അച്ഛൻ..... അവൻ പല്ല് നെരിച്ചു......! ഡോർ ഓപ്പൺ ആവുന്നത് കേട്ടതും ഹർഷൻ ഡോറിന് പിന്നിൽ മറഞ്ഞു നിന്നു...... അവന് കഴിക്കാൻ ഉള്ള ഫുഡും ആയി വന്ന സൈമൺ ഡോർ തുറന്നതും ഹർഷനെ കാണാതെ ചുറ്റിലും നോക്കി...... ഹർഷനിൽ കണ്ണെത്തുന്നതിന് മുന്നേ അവന്റെ ചവിട്ടേറ്റു അയാൾ താഴെ വീണിരുന്നു.......!! അയാളെ അകത്തിട്ട് പൂട്ടി ഹർഷൻ ഇറങ്ങിയതും മുന്നിൽ നിൽക്കുന്ന ബാക്കി ഉള്ളവന്മാരെ കണ്ട് ഹർഷൻ ഒന്ന് ചിരിച്ചു......! .... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story