ആത്മരാഗം ❤️: ഭാഗം 13

athmaragam part 1

എഴുത്തുകാരി: AJWA

"നിങ്ങൾ എന്താ കരുതിയത് എന്നെ ജീവിതകാലം മുഴുവൻ ഇതിനകത്ത് അടച്ചിടാം എന്നോ....... നിങ്ങളെ ഏർപ്പാട് ചെയ്തത് എന്റെ തന്തപ്പടി അല്ലേ അങ്ങേരെ ബ്ലഡ് തന്നെയാ എന്റെയും ശരീരത്തിൽ ഓടുന്നത്...... ആ വാശിയും പകയും എനിക്കും ഉണ്ടാവും......." ഹർഷൻ അവരെ നോക്കി കലിപ്പിൽ പറഞ്ഞു.......! "പിടിക്കെടാ അവനെ......." അവന്മാർ ഹർഷനെ പിടിക്കാൻ എന്ന പോലെ വന്നതും ഹർഷൻ മുന്നിൽ ഉള്ളവനെ ചവിട്ടിയതും എല്ലാം കൂടെ പിറകിലേക്ക് വേച്ചു....... അപ്പൊ തന്നെ അവൻ ഇറങ്ങി ഓടി പുറത്ത് നിന്നും ലോക്ക് ചെയ്തു.......! "കുറച്ച് നേരം അവിടെ ഇരിക്ക്.......ഞാൻ രക്ഷപ്പെട്ട വകയിൽ നിങ്ങൾക്കുള്ളത് എന്റെ തന്തപ്പടി തന്നോളും......" എന്നും പറഞ്ഞു അവൻ ചാവി ദൂരേക്ക് വലിച്ചെറിഞ്ഞു.......! അവിടെ കണ്ട ഗ്ലാസ് ഉടച്ചു കയ്യിലെ കെട്ട് മുറിച്ചെടുത്തു...... കയ്യിലെ മുറിവ് ഒന്നും അവൻ കാര്യം ആക്കിയില്ല...... ആദിയെ രക്ഷിക്കണം എന്ന ചിന്ത മാത്രം ആയിരുന്നു മനസ് മുഴുവൻ...... അച്ഛനോടുള്ള പകയോടെ അവൻ ആ ഇരുട്ടിൽ ഒരുപാട് ദൂരം നടന്നു.......!!

ബൈക്കിന് അടുത്ത് എത്തിയതും അവൻ അവിടെ ഒക്കെ ചാവി തിരഞ്ഞു....... സ്ട്രീറ്റ് ലേറ്റിൽ ഒരു തിളക്കം മുഖത്ത് പതിച്ചതും കീ ചൈനിൽ ഉള്ള തിളക്കം ആണെന്ന് കണ്ടു അവൻ ആശ്വാസത്തോടെ അത് കയ്യിൽ എടുത്തു.......അയാളുടെ കയ്യിൽ നിന്നും തെറിച്ചു വീണ തന്റെ ഫോൺ അവിടെ ഒക്കെ നോക്കി എങ്കിലും കണ്ടില്ല...... താൻ അവിടെ എത്തുന്നതിന് മുന്നേ അവൾക്ക് വല്ലതും സംഭവിക്കുമോ എന്ന ഭയം ആയിരുന്നു അവന്റെ ഉള്ളിൽ..... വഴിയിൽ കണ്ട ബൂത്തിൽ ഇറങ്ങി അവൻ എലീനയുടെ നമ്പർ ഓർത്തെടുത്തു കാൾ ചെയ്തു....... "എലീന ഞാൻ ആണ് ഹർഷൻ......" "നീയോ..... നീ എന്താ ഈ നേരത്ത്.......ഞാൻ ആദിക്ക് കൊടുക്കണോ........" "വേണ്ട......ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വേണ്ടി വിളിച്ചതാ...... ഞാൻ അവിടെ എത്തുന്നത് വരെ എന്റെ ആദിക്ക് ഒന്നും സംഭവിക്കാതെ നോക്കണം......." "എന്താ ഹർഷൻ......വല്ല പ്രശ്നവും ഉണ്ടോ......?!!" "ആ ഉണ്ട്......ആദിക്ക് ഒന്നും സംഭവിക്കാതെ നോക്കണം......അത് മാത്രം നീ എനിക്ക് വേണ്ടി ചെയ്യണം......" "മ്മ്..... അവളെ ഞാൻ നോക്കിക്കോളാം ഹർഷൻ......"

എലീന ഫോൺ കട്ട് ചെയ്തു ആദിയുടെ മുറിയിൽ ചെന്നു നോക്കി...... അവൾ ക്ഷീണത്തോടെ ഉറങ്ങുന്നത് കണ്ടതും എലീന ഡോർ അടച്ചു പുറത്തേക്ക് ഇറങ്ങി......! നിർത്താതെ പെയ്തു തുടങ്ങിയ മഴ പോലും ഹർഷൻ വക വെച്ചില്ല.....ദൂരം കൂടിയത് പോലെ.....തന്റെ പ്രാണന് ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ അവൻ മുന്നോട്ട് കുതിച്ചു.......!! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️ ഇടക്ക് സ്വപ്നത്തിൽ വരാറുള്ള വില്ലൻ ആദിയെ തേടി വന്നതും ആദി അലറി കൊണ്ട് എണീറ്റു...... തന്റെ കഴുത്തിൽ പിടിച്ചു അവൾ ശ്വാസം നീട്ടി വലിച്ചു......! കണ്ടത് സ്വപ്നം ആണെന്ന് ഉൾക്കൊണ്ടതും ആദി ഹർഷനെ ഓർത്ത് കണ്ണീർ വാർത്തു...... "എന്നെ മറന്നോ ഹർഷേട്ടാ......" അവൾ ആരോടെന്നില്ലാതെ ചോദിച്ചു...... വീണ്ടും കരച്ചിലോടെ തന്നെ അവൾ മയക്കത്തെ കൂട്ട് പിടിച്ചു......! കാലത്ത് എണീറ്റു അവൾ ബാത്‌റൂമിൽ കയറി ഹർഷനും ഒത്തുള്ള നിമിഷങ്ങളിൽ മുഴുകി നിന്നു....... "ആദി......" എലീനയുടെ വിളി കേട്ടതും ആദി ഒന്ന് ഞെട്ടി.......! "ആ ചേച്ചി......" "സ്വപ്നം കണ്ടു നിക്കാതെ വേഗം കുളിച്ചിട്ട് വന്നേ......."

ആദി സ്വയം തലക്കിട്ടു ഒന്ന് കൊടുത്തു പെട്ടെന്ന് തന്നെ കുളിച്ചു......! അവൾ ഡോർ തുറന്നു ഇറങ്ങിയതും കണ്മുന്നിൽ കണ്ടത് വിശ്വസിക്കാൻ ആവാതെ അവൾ തരിച്ചു നിന്നു..... കാണുന്നത് സ്വപ്നം ആണോ എന്ന് പോലും അവൾക്ക് തോന്നി....... "ആദി......" ഹർഷൻ പതിയെ വിളിച്ചതും ആദി ഓടി ചെന്നു അവനെ കെട്ടിപ്പിടിച്ചു അവന്റെ മുഖം ആകെ ചുംബനങ്ങൾ കൊണ്ട് മൂടി.......! "ഞാൻ കരുതി എന്നെ മറന്നു എന്ന്......" ആദി പരിഭവത്തോടെ പറഞ്ഞു...... "അങ്ങനെ എനിക്ക് നിന്നെ മറക്കാൻ പറ്റോ......" ആദി വീണ്ടും അവനെ കെട്ടിപ്പിടിച്ചു ഒരുപാട് നേരം നിന്നു...... "ഹർഷേട്ടൻ വാ ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ......." അവൾ ഫുഡ്‌ എടുത്തു വെച്ച് ഹർഷന്റെ അടുത്തായി ഇരുന്നു......അവൻ ഫുഡ്‌ എടുക്കുമ്പോൾ ആണ് ആദി കയ്യിലെ മുറിവ് കണ്ടത്........! "ഇതെങ്ങനാ മുറിഞ്ഞത്.......?!!" "അ......അത്...... ഞാൻ ഒന്ന് വീണതാ അപ്പൊ എവിടെ എങ്കിലും തട്ടി കാണും......." അതും പറഞ്ഞു അവൻ എലീനയെ നോക്കി ഒന്നും പറയരുത് എന്ന പോലെ കണ്ണ് ചിമ്മി...... അതിനവൾ തലയാട്ടി.......! "തിടുക്കപ്പെട്ട് ഡ്രൈവ് ചെയ്തിട്ട് ആവും...... ഞാൻ കൂടെ ഇല്ലെങ്കിൽ എന്തും ആവാലോ......." അവൾ പരാതി പറഞ്ഞു കൊണ്ട് കയ് കെട്ടി കൊടുത്തു....... ഹർഷൻ അവളെ നോക്കി പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.......

അവൻ ആസ്വദിക്കുകയായിരുന്നു.......മൂന്ന് ദിവസം അനുഭവിച്ച വേദനകൾ എല്ലാം അവളെ മുന്നിൽ മറന്നു.......! ആദി ഫുഡ്‌ കയ്യിൽ എടുത്തു അവന് വായിൽ ഇട്ട് കഴിപ്പിക്കാൻ തുടങ്ങി....... അത് കണ്ടു ഒരു ചിരിയോടെ എലീന അവിടന്ന് പോയി...... രണ്ട് പേരും കണ്ണുകൾ തമ്മിൽ കോർത്തു ഇത് വരെ ഉള്ളിൽ ഒതുക്കിയ സങ്കടം എല്ലാം പറഞ്ഞു തീർത്തു.......! "ഞാൻ കരുതി എന്നെ ഒന്ന് വിളിക്കാനപ്പോൾ അച്ഛൻ കാണിച്ചു തന്ന പെണ്ണിനേയും കെട്ടി ജീവിക്കാൻ തുടങ്ങി എന്ന്......." ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്ന ഹർഷനെ നോക്കി ആദി കുശുമ്പോടെ പറഞ്ഞു.......! "കെട്ടിയാലോ എന്ന ഒരു ആലോചനയുണ്ട്..... നിന്നോട് ഒരു വാക്ക് ചോദിച്ചു കെട്ടാം എന്ന് കരുതി......" അത് കേട്ടതും ആദി മുഖം വീർപ്പിച്ചു നിന്നു...... ഹർഷൻ ഒരു ചിരിയോടെ അവൾക്കരികിൽ നടന്നടുത്തു.......താടിയിൽ പിടിച്ചു മുഖം പൊക്കിയതും അവളെ തുറിച്ചു നോട്ടം കണ്ടു അവൻ അവളെ കണ്ണുകളിൽ ചുംബിച്ചു...... "നിന്റെ ഈ നോട്ടം ഞാൻ ഒരുപാട് മിസ്സ്‌ ചെയ്തു......" അതിന് ആദി ഒന്ന് ചിരിച്ചു......! "നിന്റെ ഈ ചിരിയും......" അതിന് ആദി അവനെ നോക്കി മുഖം കോട്ടി കാണിച്ചു......

"നിന്റെ ഈ കുറുമ്പും......" "ഞാൻ മിസ്സ്‌ ചെയ്തത് എന്താണെന്ന് അറിയോ......." "എന്താ......?!!" "ഈ നെഞ്ചിലെ സ്നേഹം......അത് കൊണ്ട് മാത്രാ ഞാൻ ഇന്നും ജീവനോടെ നിൽക്കുന്നത്......" അവൾ കരച്ചിലോടെ അവന്റെ നെഞ്ചിൽ വീണു....... "എന്റെ മരണം വരെ ആ സ്നേഹം നിന്നോടൊപ്പം ഉണ്ടാവും ആദി......" ആദി തല ഉയർത്തി അവന്റെ നെറ്റിയിൽ ചുംബിച്ചു...... ഹർഷൻ അവളെ മുഖം കയ്യിൽ എടുത്തു ആ കണ്ണുകളിലേക്ക് നോക്കിയതും ആദി നാണത്തോടെ കണ്ണുകൾ അടച്ചു...... അവളുടെ അധരങ്ങളിൽ അവന്റെ കണ്ണുകൾ എത്തിയതും അവന്റെ ചുണ്ടുകൾ അതിനെ സ്വന്തം ആക്കി....... ദീർഘ ചുംബനത്തിന് ശേഷം അവളെയും കൊണ്ടവൻ ബെഡിലേക്ക് വീണു......ഇരു ശരീരങ്ങളും ഒന്നായി..... അവന്റെ നഗ്നമായ നെഞ്ചിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞു........ ❣️ അവൻ തളർച്ചയോടെ അവളെ നെഞ്ചിൽ കിടന്നു...... പുഞ്ചിരിയോടെ അവൾ അവനെ ചേർത്ത് പിടിച്ചു.......!! തന്നിൽ നിന്നും അടർത്തി മാറ്റാൻ മനസ്സില്ലാതെ ആദി ഹർഷനെ ഒന്ന് നോക്കി.......നിഷ്കളങ്കമായി ഉറങ്ങുന്ന അവന്റെ നെറ്റിയിൽ അവൾ ചുംബിച്ചു.......അധരങ്ങളിൽ ചൂട് അനുഭവപ്പെട്ടതും ആദി അവന്റെ നെറ്റിയിൽ തൊട്ട് നോക്കി...... ചൂട് കൊണ്ട് അവളുടെ കയ് പിന്മാറ്റി.......! "ഹർഷേട്ടാ......." അവൾ അത്യധികം വിഷമത്തോടെ വിളിച്ചു........!

"മ്മ്......" അവൻ ഒരു മൂളലോടെ അവളുടെ നെഞ്ചിൽ ഒന്ന് കൂടെ പറ്റി ചേർന്നു......ചുണ്ടുകളിൽ വിറയൽ കാണാം...... ആദിയുടെ കണ്ണീർ അവന്റെ മുഖത്ത് വീണു.......!! "ഹാർഷേട്ടാ......" അവൾ അവനെ വീണ്ടും വിളിച്ചു നോക്കി എങ്കിലും പ്രതികരണം ഇല്ല...... പതിയെ അവനെ തന്നിൽ നിന്നും മാറ്റി ആ നെറ്റിയിലും കവിളിലും ചുംബിച്ചു കൊണ്ട് അവൾ എണീറ്റു...... അവനാൽ ഊരപ്പെട്ട വസ്ത്രങ്ങൾ ഇട്ടു...... അവനെ പുതപ്പിച്ചു കൊണ്ട് ആദി പുറത്തേക്കിറങ്ങി....... "ചേച്ചി ഡോക്ടറെ വിളിക്കോ...... ഹർഷേട്ടന് നല്ല പനിയാ......" എലീനയോടായി പറഞ്ഞു ആദി വെള്ളം എടുത്തു ഹർഷന്റെ നെറ്റിയിൽ തുണി നനച്ചിട്ടു.......! "പേടിക്കാൻ ഒന്നും ഇല്ല.....കോൾഡ് ഫീവർ ആണ് മെഡിസിൻ തരാം......" "ഓകെ ഡോക്ടർ......" എലീന ഡോക്ടർക്ക് പിന്നാലെ പോയതും ആദി ഹർഷന്റെ അടുത്തായി ഇരുന്നു..... അവന്റെ അവസ്ഥ അവൾക്ക് സഹിക്കാൻ ആവാത്ത പോലെ...... തന്നെ എല്ലാറ്റിൽ നിന്നും കയ് പിടിച്ചുയർത്തിയവൻ...... അവൾ വിഷമത്തോടെ അവനെ നോക്കി ഇരുന്നു...... "ദേ ഹർഷേട്ടാ ഈ കഞി എങ്കിലും കുടിക്ക്...... എന്നിട്ട് വേണം മെഡിസിൻ കഴിക്കാൻ..... എന്നാലേ ഈ പനി മാറൂ......." "എനിക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ല ആദി......" "അതൊന്നും പറഞ്ഞാൽ പറ്റില്ല..... ഇത് മുഴുവൻ കുടിക്കാതെ ഞാൻ വിടില്ല......വാ തുറക്ക്......"

അവൾ നിർബന്ധിച്ചു അവനെ കഞി കുടിപ്പിച്ചു..... കൊച്ച് കുട്ടികളെ പോലെ അവനെ തന്റെ നെഞ്ചോട് ചേർത്തു കിടത്തി......ഹർഷൻ ഒരു പുഞ്ചിരിയോടെ അവളെ മാറിൽ കിടന്നു....... ഒരു ഭാര്യയുടെ സ്നേഹവും ഒരമ്മയുടെ കരുതലും ഒരുമിച്ച് കിട്ടിയത് പോലെ...... ❣️ ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️ കാലത്ത് ഹർഷൻ കണ്ണ് തുറന്നു നോക്കിയതും താൻ ആദിയുടെ നെഞ്ചിൽ ആണെന്ന് കണ്ടു ഒന്ന് പുഞ്ചിരിച്ചു...... അവൾ തന്നെയും ചേർത്തു പിടിച്ചു ഇരുന്നു ഉറങ്ങുകയാണ്....... "ആദി......" ഹർഷൻ വിളിച്ചതും അവൾ കണ്ണ് തുറന്നു...... "എങ്ങനെ ഉണ്ട് ഹർഷേട്ടാ......" അവൾ വെപ്രാളത്തോടെ അവന്റെ നെറ്റിയിലും കഴുത്തിലും തൊട്ട് നോക്കി കൊണ്ട് ചോദിച്ചു....... "നീ കൂടെ ഉണ്ടെങ്കിൽ ഒന്നിനും എന്നെ തോല്പിക്കാൻ ആവില്ല ആദി......." "ഞാൻ അല്ല ഡോക്ടർ തന്ന മെഡിസിൻ കൊണ്ടാ പനി മാറിയത്......" "അതിനേക്കാൾ ഒക്കെ എനിക്ക് സ്വാന്തനം നൽകിയത് നിന്റെ ഈ സ്നേഹമാണ് ആദി.......എനിക്ക് നീ ഇന്നലെ ഒറ്റ ദിവസം കൊണ്ട് ഒരമ്മയുടെയും ഭാര്യയുടെയും സ്നേഹം ഒരുമിച്ച് കിട്ടി...... നിന്നെക്കൊണ്ട് മാത്രമേ അതിന് പറ്റൂ...... ജന്മം നൽകിയ അച്ഛനോ നോക്കി വളർത്തിയ സഹോദരങ്ങൾക്കോ എന്നെ മനസ്സിൽ ആക്കാൻ പറ്റിയിട്ടില്ല......." അവൻ വിഷമത്തോടെ പറഞ്ഞു...... അവന്റെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു......!

"ഈ ജന്മം മുഴുവൻ ഞാൻ കൂടെ ഉണ്ടാവും......." പ്രണയ വികാരത്തോടെ അവൻ അവളെ തലോടി....... അവളെ ചുംബനങ്ങൾ കൊണ്ട് മൂടി......പ്രണയം കയ് മാറുന്ന നിമിഷങ്ങൾ......❣️ "ചേച്ചി പോയിക്കോ ലേറ്റ് ആക്കണ്ട ബാക്കി ഞാൻ ചെയ്തോളാം......" ആദി പറഞ്ഞതും എലീന ഒന്ന് ചിരിച്ചു......! "ഹർഷന് ഇപ്പൊ എങ്ങനെ ഉണ്ട്.......?!!" "പനി ഒക്കെ മാറി....... രണ്ട് ദിവസം ശരിക്കും ഉറങ്ങീട്ടില്ലല്ലോ......ആള് നല്ല ഉറക്കം ആണ്......ഉറങ്ങുന്നത് കണ്ടാൽ ഉണർത്താൻ തോന്നില്ല അത് കൊണ്ട് ഞാൻ വിളിച്ചില്ല......" "മ്മ്...... മനസ്സിൽ ആയി...... നീയും ചെന്നു ഉറങ്ങാൻ നോക്ക്......അവനെ പോലെ തന്നെ നീയും ഉറങ്ങിയിട്ടില്ലെന്ന് എനിക്കറിയാം.......എന്നാൽ ശരി ഞാൻ പോയി...... " എന്നും പറഞ്ഞു എലീന ഇറങ്ങിയതും ആദി ചമ്മലോടെ നിന്നു...... ശേ ചേച്ചി പറഞ്ഞത് ഏത് അർത്ഥത്തിൽ ആവും......! അവൾ അത് ചിരിച്ചു തള്ളി കിച്ചൻ ക്‌ളീൻ ചെയ്യുമ്പോൾ ആണ് പെട്ടെന്ന് ആരോ പിന്നിൽ വന്ന് അവളെ വട്ടം പിടിച്ചത്.....തന്നെ പിടിച്ചിരിക്കുന്ന കയ്കൾ ഹർഷന്റെ അല്ലെന്ന് കണ്ടതും ആദി ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി....... ചുവന്ന കണ്ണുകളും ഭീകരമായ മുഖവും കണ്ടതോടെ അവൾ ഭയത്തോടെ അയാളിൽ നിന്നും വിട്ടു മാറാൻ നോക്കി.......! "ആരാ നിങ്ങൾ എന്താ നിങ്ങൾക്ക് വേണ്ടത്.......?!!" "എനിക്ക് വേണ്ടത് ഞാൻ എടുത്തോളാം......"

അയാൾ അവളെ വലിച്ചിഴക്കാൻ നോക്കിയതും ആദി കുതറി മാറാൻ നോക്കി.......അവൾ ഹർഷനെ വിളിക്കാൻ വാ തുറന്നതും അയാൾ കയ് കൊണ്ട് വാ മൂടി......മറു കയ്യാൽ അവളെ പൊക്കി എടുത്തതും ആദി അയാളെ കയ്യിൽ നിന്ന് പിടച്ചു.......! തനിക്ക് ഒച്ച ഇടാനോ രക്ഷപെടാനോ ആവില്ലെന്ന് കണ്ടതും ആദി പാത്രങ്ങൾ താഴെ ഇട്ട് ശബ്ദം ഉണ്ടാക്കാൻ തുടങ്ങി...... അയാളുടെ നടത്തം നിന്നതും ആദി തല പൊക്കി നോക്കി.....മുന്നിൽ ഹർഷനെ കണ്ടതും ആദി കണ്ണീരോടെ അവനെ നോക്കി പുഞ്ചിരിച്ചു....... "ഒടുക്കം നീ ഇവളെ അടുത്ത് എത്തിയല്ലേ....... നീ ഒട്ടും പ്രതീക്ഷിച്ചു കാണില്ല നിന്നെക്കാൾ മുന്നേ ഞാൻ ഇവിടെ ലാൻഡ് ആവുമെന്ന്......." "ഓഹ് അപ്പൊ രക്ഷകൻ ഇവിടെ ഉണ്ടല്ലേ......അത് നന്നായി...... നിന്റെ കണ്മുന്നിൽ വെച്ച് ഇവളെ മാനം പോവുന്നത് നീ കാണേണ്ടി വരും......." ആദി ഞെട്ടി കൊണ്ട് അയാളിൽ ഉള്ള പിടി മാറ്റാൻ ശ്രമിച്ചു.......! "അത് കാണാൻ വേണ്ടിയല്ല നീയൊക്കെ അകത്തിട്ട് പൂട്ടിയിട്ടും ഞാൻ രക്ഷപെട്ട് വന്നത്...... എന്റെ തന്തപ്പടി ഇപ്പൊ അറിഞ്ഞു കാണും ഞാൻ രക്ഷപെട്ടത്......" ആദി ഹർഷനെ തന്നെ നോക്കി നിന്നു......

അപ്പൊ അതായിരുന്നോ കാരണം..... ഒന്നും അറിയാതെ കുറച്ച് നിമിഷത്തേക്ക് എങ്കിലും ഹർഷനെ തെറ്റിധരിച്ചതിൽ അവൾക്ക് വെറുപ്പ് തോന്നി.......! അയാളുടെ കയ് അവളുടെ വയറിൽ കൂടി വട്ടം പിടിച്ചത് കണ്ടതും ഹർഷൻ അവനെ ആഞ്ഞു ചവിട്ടി...... പിറകിലേക്ക് വേച്ചു പോയ അവൻറെ കയ് ആദിയിൽ ഉള്ള പിടി വിട്ടു...... "ആദി......" അവൻ അവളെ പിടിക്കുന്നതിനു മുന്നേ അയാളുടെ കയ് അവളുടെ കഴുത്തിൽ പിടി വീണിരുന്നു...... അവളെ കഴുത്തിൽ കത്തി കാണിച്ചു നിൽക്കുന്ന അയാളെ കണ്ടതും ഹർഷൻ അവൾക്ക് വല്ലതും പറ്റുമോ എന്ന ഭയത്തോടെ നിന്നു....... "എന്തായാലും ഇവളെ തീർക്കാൻ വേണ്ടിയാ ഞാൻ വന്നതെന്ന് നിനക്കറിയാം...... ചെയ്തു തീർക്കും എന്ന് ഉറപ്പുള്ള ജോലിക്കെ ഞാൻ കൂലി വാങ്ങാറുള്ളൂ...... നിന്റെ അച്ഛൻ അത് എനിക്ക് തന്നിട്ടുമുണ്ട്......" ആദി അത് കേട്ട് ഞെട്ടി തരിച്ചു നിന്നു......ഹർഷേട്ടന്റെ അച്ഛൻ ഞാൻ തീരാൻ ആഗ്രഹിക്കുന്നു.......മരിക്കാൻ പേടി ഇല്ലാത്ത പോലെ.....അവൾ ചലനമറ്റ പോലെ നിന്നു.......! ഹർഷൻ എന്ത് ചെയ്യും എന്ന് അറിയാതെ പകച്ചു നിന്നു......

അയാൾ തെറിച്ചു വീഴുന്നത് കണ്ടതും ആദിയും ഹർഷനും ഒരു പോലെ നോക്കിയതും പിന്നിൽ കലിപ്പിൽ നിൽക്കുന്ന നിരഞ്ജനെ കണ്ടതും രണ്ട് പേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.......! ഹർഷൻ അപ്പൊ തന്നെ അയാളെ ചവിട്ടികൂട്ടാൻ തുടങ്ങി...... ആദി അപ്പോഴും കേട്ടത് വിശ്വസിക്കാൻ ആവാത്ത പോലെ നിന്നു...... "ഹർഷ മതി..... അയാൾ ചത്താൽ നീ അകത്തു പോവേണ്ടി വരും......" നിരഞ്ജൻ പതിയെ അവന്റെ അടുത്ത് ചെന്നു പറഞ്ഞു...... ഹർഷൻ കലിപ്പിൽ എണീറ്റ് അയാളെ നോക്കി.......! ദേഷ്യം മാറാത്ത പോലെ ഹർഷൻ അയാളെ കയ്യും കാലും അടിച്ചു പൊട്ടിച്ചു...... "ഇനി ഈ കയ്യും കാലും കൊണ്ട് നിനക്ക് ഈ പണിക്ക് ഇറങ്ങാൻ പറ്റില്ല......ഞാൻ അപ്പോഴേ പറഞ്ഞതല്ലേ എന്റെ പെണ്ണിന്റെ ഒരു രോമത്തിൽ തൊട്ടാൽ നിന്റെ അന്ത്യം ആണെന്ന്......" ആദിയെ ചേർത്തു പിടിച്ചു ഹർഷൻ പറഞ്ഞതും ആദി അവനെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു.......! അച്ഛൻ കൊല്ലാൻ നടക്കുന്നു........ എന്നാൽ മകനോ ജീവൻ ത്യജിച്ചും തന്നെ സംരക്ഷിക്കുന്നു....... ❣️ "എന്നോട് എന്താ പറയാതിരുന്നേ അച്ഛൻ പിടിച്ചു വെച്ചിട്ടാ എന്റെ അടുത്ത് വരാതിരുന്നത് എന്ന്......."

"നിനക്ക് അത് സഹിക്കാൻ പറ്റില്ലെന്ന് എനിക്കറിയാം അത് കൊണ്ട്......." ഹർഷൻ അവളോട്‌ പുഞ്ചിരിയോടെ പറഞ്ഞു.......! "അവർ ഒരുപാട് ഉപദ്രവിച്ചോ ഹർഷേട്ടനെ......." "അവർക്കുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്...... പിന്നെ എന്റെ അച്ഛൻ അങ്ങേർക്കുള്ളത് ഞാൻ കണ്ടു വെച്ചിട്ടുണ്ട്......." "ഹർഷേട്ടൻ എന്ത് ചെയ്യാൻ പോവാ അച്ഛനെ........" "നിന്നെയും കൊണ്ട് അങ്ങേരുടെ മുന്നിൽ ജീവിച്ചു കാണിക്കാൻ പോവാ........" ആദി മനസ്സിൽ ആവാത്ത പോലെ അവനെ നോക്കി.......! "നിന്നെയും കൊണ്ട് ആ വീട്ടിൽ അവരുടെ ഒക്കെ കണ്മുന്നിൽ അവരെക്കാൾ ഒക്കെ ഹാപ്പി ആയി ഞാൻ ജീവിച്ചു കാണിക്കാൻ പോവാ........" "ഞാ..... ൻ......" ആദി അവനെ നോക്കി പറയാൻ ആവാതെ നിന്നു.......! "ഞാൻ ഇല്ലേ നിന്റെ കൂടെ...... നിന്റെ ദേഹത്ത് ഒരു തരി മണ്ണ് വീഴാൻ ഞാൻ സമ്മതിക്കില്ല......ഇനി ആരെങ്കിലും തേടി വരുന്നതിനു മുന്നേ നമുക്ക് അങ്ങോട്ട് ചെല്ലാം...... ഞാൻ വിളിച്ചാൽ നീ എന്റെ കൂടെ വരില്ലേ ആദി........" ഹർഷന്റെ ചോദ്യം കേട്ടതും ആദി അവന്റെ നെഞ്ചിൽ വീണു.......! "

ഹർഷേട്ടൻറെ കൂടെ ഏത് നരകത്തിൽ വേണമെങ്കിലും ഞാൻ വരും......" "ആ അങ്ങനെയും പറയാം....... എനിക്കും തോന്നാറുണ്ട് എന്റെ വീട് ഒരു നരകം ആണെന്ന്....... അവിടം സ്വർഗം ആക്കാൻ വേണ്ടിയാ നിന്നെ ഞാൻ വിളിക്കുന്നത്........" അതിന് ആദി ഒന്ന് ചിരിച്ചു........! "എങ്കിൽ നമുക്ക് ഇന്ന് തന്നെ പോകാം......" "അപ്പൊ ഏട്ടൻ......." "നിന്റെ ഈ ഏട്ടനും പിന്നെ ഈ ഏട്ടന്റെ വൈഫും ഞങ്ങളെ കൂടെ നാട്ടിലേക്ക് വരുന്നു.......ഡോക്ടർ സമ്മതിച്ചു...... ഇനി ട്രീറ്റ്മെന്റ് ഒന്നും ആവശ്യം ഇല്ല.......നിന്റെ അച്ഛനും അമ്മയും മകനെയും മരുമകളെയും കാത്തു നില്ക്കാ......" ആദി അത് കേട്ട സന്തോഷത്തിൽ ആയിരുന്നു...... എന്തൊ അപ്പോഴും ഹർഷന്റെ വീട് ഓർക്കും തോറും അവളിൽ ഉള്ള സന്തോഷം ഒക്കെ മാഞ്ഞു പോവുന്നത് പോലെ.......!!.... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story