ആത്മരാഗം ❤️: ഭാഗം 14

athmaragam part 1

എഴുത്തുകാരി: AJWA

ആ മുറി വീട്ടിറങ്ങുമ്പോൾ ആദി അവിടം ആകെ ഒന്ന് തിരിഞ്ഞു നോക്കി......സ്വപ്നങ്ങൾ പൂവണിഞ്ഞ സ്ഥലം...... എല്ലാം കൊണ്ടും ഹർഷന്റെ മാത്രം ആയ നിമിഷങ്ങൾ കൊഴിഞ്ഞത് ഇവിടെ ആണ്.......! "എന്താ......?!!" ഹർഷന്റെ ചോദ്യം കേട്ടതും അവൾ ഒന്നുമില്ലെന്ന് തലയാട്ടി......! "ഇവിടം മാത്രമല്ല നീ കൂടെ ഉണ്ടെങ്കിൽ എനിക്ക് എല്ലാ സ്ഥലവും മനോഹരമാണ്......" അവൻ പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു.....! ശരിയാണ് ഹർഷേട്ടൻ കൂടെ ഉണ്ടെങ്കിൽ എവിടെയും മനോഹരമാണ്......!! എലീനയും നിരഞ്ജനും അതേ അവസ്ഥയിൽ ആയിരുന്നു...... ആ വീട് വീട്ടിറങ്ങാൻ മനസ് വരാത്ത പോലെ...... പക്ഷെ ഒരുപാട് വേദനകൾ തീർത്തത് ഇവിടെ ആണ്...... അതൊന്നും ഒരിക്കലും കൂടെ വരരുത് എന്ന ആഗ്രഹത്തോടെ അവരും ഇറങ്ങി.......! നിരഞ്ജനെയും എലീനയെയും ബസിൽ കയറ്റി യാത്ര ആക്കി ഹർഷൻ ആദിയെയും കൊണ്ട് ബൈക്ക് എടുത്തു....... ഇങ്ങോട്ട് വന്നത് പോലെ അല്ല ആദിയുടെ വാ ഒരു നിമിഷം പോലും അവൾ അടച്ചില്ല...... അത് കൊണ്ട് തന്നെ ഹർഷനും ആ യാത്ര മടുപ്പ് തോന്നിയില്ല...... ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️ "വലതു കാൽ വെച്ച് കേറ് ചേച്ചി......" ആദ്യം തന്നെ എത്തിയ ഹർഷനും ആദിയും അമ്മയ്‌ക്കൊപ്പം വിളക്ക് കൊളുത്തി നിരഞ്ജനെയും എലീനയേയും സ്വീകരിച്ചു.....!

എലീന വിളക്ക് വാങ്ങി അകത്ത് കയറിയതും നിരഞ്ജൻ അവൾക്ക് പിന്നാലെ കയറി..... കാൽ ഒന്ന് സ്ലിപ് ആയതും ഹർഷൻ അവനെ താങ്ങി...... രണ്ട് പേരും പരസ്പരം മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു...... പഴയ കാലം വീണ്ടും ഓർമയിൽ വന്നു......! "മോനെ......" അമ്മ സ്നേഹത്തോടെ നിരഞ്ജനെ കെട്ടിപ്പിടിച്ചു......! "അമ്മ എന്നെയും......" ആദി ഇടയിൽ നൂണ് കയറിയതും നിരഞ്ജനും അമ്മയും അവളെ ചേർത്തു പിടിച്ചു...... അത് കണ്ടു എലീനയും ഹർഷനും ഒന്ന് ചിരിച്ചു.......! "നിന്റെ കുറുമ്പ് ഇത് വരെ മാറീലെ...... എന്റെ അച്ഛനും അമ്മയ്ക്കും എന്നെ ഒന്ന് സ്നേഹിച്ചൂട അപ്പോഴേക്കും അവൾ ഇടയിൽ വന്നോളും......" "ഞാനും അവരെ മോൾ തന്നാ......." ആദി കുറുമ്പോടെ നിരഞ്ജനെ നോക്കി......!! "ചേച്ചിക്ക് ഇവിടം ബുദ്ധിമുട്ട് ആവോ...... കുഞ്ഞു വീടാ......." അതിന് അവൾ നിരഞ്ജനെ നോക്കി ഒന്ന് ചിരിച്ചു...... എല്ലാം അറിഞ്ഞു തന്നെയാണ് എല്ലാം സഹിച്ചു ഈ ജീവിതത്തിലേക്ക് വന്നത് എന്ന പോലെ......!! നാലാളും ഫുഡ്‌ കഴിക്കാൻ തറയിൽ ഇരുന്നതും ഹർഷൻ പരുങ്ങി...... ആദിയുടെ കയ്യിൽ നിന്നും ഫുഡ്‌ കഴിക്കാൻ വേണ്ടി അവൻ അവളെ തോണ്ടി തന്റെ ദയനീയവസ്ഥ അറിയിച്ചു...... എല്ലാരും നോക്കി നിൽക്കെ അവൾ അവനെ ഫുഡ്‌ കഴിപ്പിച്ചു.......!! "മ്മ്.... മ്മ്....."

നിരഞ്ജൻ കളിയാക്കിയതും ആദി അവൻറെ വായിലും ഫുഡ്‌ വെച്ചു കൊടുത്തു...... ആ കുഞ്ഞു വീട്ടിലെ പരസ്പര സ്നേഹം ഹർഷൻ ആസ്വദിക്കുകയായിരുന്നു........!! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️ "പോവണ്ടേ..... " അവൾ ഉണ്ണി കുട്ടനോട് സംസാരിക്കുമ്പോൾ ഹർഷൻ അടുത്ത് വന്ന് ചോദിച്ചതും ആദി സങ്കടത്തോടെ അവനെ നോക്കി....... "ചേച്ചി പോണ്ട......" "അതെങ്ങനെ ശരിയാവും...... ഇവളെ കെട്ടിയത് ഞാൻ അല്ലേ അപ്പൊ ഞാൻ ഉള്ളിടത്തല്ലേ ഇവൾ നിൽക്കേണ്ടത്......നിനക്ക് നിന്റെ ചേച്ചിയെ കാണണം എന്ന് തോന്നുമ്പോൾ എന്നെ വിളിച്ചാൽ മതി...... ഞാൻ കൊണ്ട് വരാം നിന്റെ ചേച്ചിയെ......" ഉണ്ണി കുട്ടൻ ഹാപ്പി ആയി...... അപ്പോഴും ആദിയുടെ മുഖം സങ്കടത്തിൽ ആണ്......! "ആദി......" ഹർഷൻ വിളിച്ചതും അവൾ തല ഉയർത്തി നോക്കി....... "നിനക്ക് എന്റെ കൂടെ വരാൻ ഇഷ്ടം അല്ലേ......." "ഹർഷേട്ടന്റെ കൂടെ എങ്ങോട്ട് വേണമെങ്കിലും ഞാൻ വരും..... പക്ഷെ ആ വീട് അവിടെ ഒരാൾ പോലും എന്നെ സ്നേഹിക്കാൻ ഇല്ലെന്ന് ഓർക്കുമ്പോൾ......" "ഞാൻ ഇല്ലേ......" ഹർഷന്റെ മറുപടിയിൽ അവൾ ഒന്ന് പുഞ്ചിരിച്ചു......! ഹർഷന്റെ കയ്യിൽ അവൾ സുരക്ഷിത ആണെന്ന് ആരെക്കാളും നിരഞ്ജന് അറിയാം...... അത് കൊണ്ട് തന്നെ അവൻ സന്തോഷത്തോടെ അവളെ യാത്ര ആക്കി......!!

ആദി ഏതോ ചിന്തയിൽ എന്ന പോലെയാണ് കൂടെ ഇരുന്നത്...... "ഇറങ്ങുന്നില്ലേ......" ഹർഷന്റെ ചോദ്യം കേട്ടതും അവൾ ഇറങ്ങി കൊണ്ട് ആ വീട് നോക്കി...... ഭയവും സങ്കടവും ഒരുമിച്ച് അവളിൽ കടന്നു കൂടി......!! അവളുടെ നിൽപ്പ് കണ്ടതും ഹർഷൻ അവളെ തോളിൽ കയ്യിട്ടു അകത്തേക്ക് കയറി...... "വിളക്ക് കൊളുത്തി സ്വീകരിക്കാൻ ഒന്നും ആളില്ല...... വേണേൽ മുറിയിൽ കേറുമ്പോൾ ഞാൻ വിളക്ക് വെച്ച് സ്വീകരിക്കാം......" "ഹർഷേട്ടന്റെ പറച്ചില് കേട്ടാൽ തോന്നുമല്ലോ എന്നെ കെട്ടി കൂട്ടി കൊണ്ട് വന്നത് ഇന്നാണെന്ന്......." "അന്ന് പിന്നെ നീ എന്നെ മൈൻഡ് ചെയ്തിട്ടേ ഇല്ലല്ലോ......" ആദി ഒന്ന് ചിരിച്ചു...... അന്നത്തെ ദിവസം ഹർഷനെ എന്നല്ല മറ്റൊന്നിനെയും കാണാൻ കഴിയുമായിരുന്നില്ല...... "അച്ഛാ......" സുമതി ഹർഷനെയും ആദിയെയും കണ്ടതും നീട്ടി വിളിച്ചു......! ഇത്ര ഒക്കെ ചെയ്തിട്ടും രണ്ടും വന്നിരിക്കുന്നത് കണ്ടില്ലേ...... അച്ഛൻ മുറിയിൽ നിന്ന് ഇറങ്ങിയതും ഹർഷനെ കണ്ടു ഉള്ളം ഒന്ന് സന്തോഷിച്ചു..... പക്ഷെ അവന്റെ പിറകിൽ അവന്റെ കയ്യിൽ പിടിച്ചു നിൽക്കുന്ന ആദിയെ കണ്ടതും അയാളുടെ മുഖം മാറി......!

ആദിക്ക് മനസ്സിൽ ആവുന്നുണ്ടായിരുന്നു അവരുടെ ഓരോരുത്തരുടെയും നോട്ടത്തിന്റെ അർത്ഥം..... ഇവൾ ഇത് വരെ തീർന്നില്ലേ എന്ന പോലെ...... "ഇവിടെ നിങ്ങൾക്ക് ഒക്കെ ഉള്ള അവകാശം എനിക്കും എന്റെ ഭാര്യക്കും ഉണ്ട്...... അത് കൊണ്ട് തത്കാലം ഞങ്ങൾ ഇവിടെ തന്നെ കാണും......ഞങ്ങൾ ഇവിടെ താമസിക്കുന്നത് ഇഷ്ടം ആവാത്തവർ ഉണ്ടെങ്കിൽ ഇവിടന്ന് പോയിക്കോ......അത്രയേ എനിക്ക് പറയാൻ ഉള്ളൂ...... ആ പിന്നെ ഇനി ഇവളെ കൊന്നു കളയാം എന്ന ഉദ്ദേശത്തിൽ ആരെയെങ്കിലും ഇറക്കുമതി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്നെ കൊല്ലാതെ ആർക്കും ഇവളെ ഒന്നും ചെയ്യാൻ ആവില്ല......" ആദി അപ്പോഴും തലയും താഴ്ത്തി നിൽക്കുകയായിരുന്നു......! "നിന്റെ ഈ തല ആർക്ക് മുന്നിലും താഴാൻ പാടില്ല......" അവൻ അവളുടെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു....... "ഇന്നലെയാ വന്നത്.... അത് കൊണ്ട് ഞങ്ങൾക്ക് ഒന്ന് റൊമാൻസിക്കാൻ പറ്റിയില്ല...... എന്നാൽ ശരി ഞങ്ങൾ ചെല്ലട്ടെ......" ഹർഷന്റെ പറച്ചില് കേട്ട് കണ്ണും തള്ളി നിന്ന ആദിയെയും കൊണ്ട് അവൻ സ്റ്റെയർ കയറി......അയ്യേ എന്തൊക്കെയാ ഈ വിളിച്ചു പറഞ്ഞത്...... ആദി നടത്തത്തിനിടയിലും അവനെ തുറിച്ചു നോക്കി.......! മുറിയിൽ എത്തേണ്ട താമസം ഹർഷൻ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി.....

"ഇയാൾ എന്തൊക്കെയാ അവരോട് പറഞ്ഞത്...... അതും അച്ഛൻ പോലും നിൽക്കുമ്പോൾ....." "സത്യം അല്ലേ......?!!" "ശേ എന്നാലും അവരൊക്കെ എന്ത് കരുതി കാണും......ഇപ്പൊ മനസ്സിൽ ആയോ ഞാൻ ചുമ്മാതല്ല തെമ്മാടി എന്ന് വിളിക്കുന്നത് എന്ന്......." ആദി പരിഭവത്തോടെ പറഞ്ഞു....... അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളിൽ അമർന്നു........! "ഈ തെമ്മാടിയെ സഹിക്കാൻ ഉള്ളതല്ലേ നീ......" ആദി ഒരു ചിരിയോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി...... ആ കണ്ണുകളിൽ തന്നോടുള്ള പ്രണയം മാത്രം.......!! "അതേയ് ഞാൻ പെട്ടെന്ന് വന്നത് എനിക്ക് നിന്നെയും കൊണ്ട് ഈ മുറിയിൽ നമ്മുടെ പ്രണയം പങ്ക് വെക്കാൻ വേണ്ടിയാണ്....... ഈ മുറിയിൽ നീ എന്നോട് അകൽച്ച മാത്രം അല്ലേ കാണിച്ചിട്ടുള്ളൂ......" ശരിയാണ്..... പരസ്പരം മിണ്ടാതെ ദിവസങ്ങൾ കഴിച്ചു കൂട്ടി...... അന്നൊക്കെ സ്വയം വെറുപ്പ് തോന്നിയിരുന്നു...... അത് കൊണ്ട് സത്യം എന്തെന്ന് മനസ്സിൽ ആക്കാൻ ശ്രമിച്ചില്ല..... ജീവന് തുല്യം സ്നേഹിച്ചു കാണിച്ചിട്ടും ഉൾകൊള്ളാൻ ആയില്ല...... ആദി അതൊക്കെ ചിന്തിച്ചു നിന്നു.......! ഹർഷൻ വിരൽ നൊടിച്ചപ്പോൾ ആണ് അവൾ സ്വബോധത്തിലേക്ക് വന്നത്...... അവൾ എന്തെ എന്ന പോലെ അവനെ നോക്കിയതും അവൻ കണ്ണ് കൊണ്ട് ആക്ഷൻ ഇട്ട് ബെഡ് കാണിച്ചു......

അവൾ മനസ്സിൽ ആവാത്ത പോലെ ബെഡിലേക്കും അവനിലേക്കും നോക്കിയതും ഹർഷൻ അവളെയും കൊണ്ട് ബെഡിലേക്ക് വീണിരുന്നു....... ❣️ ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️ "ഇതൊക്കെ ആ ആദി ഒരാളെ കഴിവാ....... അവൻ പച്ച മലയാളത്തിൽ കിടക്ക പങ്കിടാൻ പോവാണെന്നു പറഞ്ഞ അവളെയും കൊണ്ട് മുറിയിലേക്ക് പോയത്......അവളെ കിട്ടിയതോടെ അവന്റെ നാണവും മാനവും ഒക്കെ പോയെന്നാ തോന്നുന്നേ......." അശോക് അതിന് ഒന്ന് ചിരിച്ചു...... അത് കണ്ടു സുമതി ദേഷ്യത്തോടെ അവനെ നോക്കി.......! "അവർ ഭാര്യയും ഭർത്താവും അല്ലേ അപ്പൊ അതൊക്കെ സ്വാഭാവികം...... അതിന് നീ എന്തിനാ ഇങ്ങനെ ഹീറ്റ് ആവുന്നേ......." "അവളെ അവൻ ഇന്ന് ഉപേക്ഷിക്കും നാളെ ഉപേക്ഷിക്കും എന്ന് കരുതി നിക്കുന്ന ഞങ്ങളാ വിഡ്ഢികൾ...... അതെങ്ങനാ ഏത് നേരം നോക്കിയാലും അവളെ സാരി തലപ്പും പിടിച്ചു നടക്കല്ലേ...... അവൾ മയക്കി എടുത്തു കാണും......." "എടീ അതിന് നിനക്കെന്തിനാ ഇത്രക്ക് ടെൻഷൻ എന്നാ എനിക്ക് മനസ്സിൽ ആവാതെ......." "എനിക്ക് ടെൻഷൻ ഉണ്ട്..... ഒരു ഗതിയും പര ഗതിയും ഇല്ലാത്ത അവൾ ഇവിടെ......അവനോടുള്ള ഇഷ്ടം കൊണ്ട് നിങ്ങളെ തന്ത വീതം വെക്കുമ്പോ നല്ലോരു പങ്ക് അവന് കൊടുക്കും...... പിന്നെ അതിന്റെ ഒക്കെ അവകാശി ആ അഷ്ടിക്ക് വക ഇല്ലാത്തവൾ ആവും.......

വന്ന് കേറിയത് തന്നെ അവകാശം പറഞ്ഞു കൊണ്ടാ.......കുറച്ചു കാലം ഒറ്റയ്ക്ക് കിട്ടിയതല്ലേ തലയണമന്ത്രം നല്ല പോലെ ഫലിപ്പിച്ചു കൊടുത്തിട്ടുണ്ട്......" "അവൾ അങ്ങനെ ഒക്കെ ആണെന്ന് എനിക്ക് തോന്നുന്നില്ല......" "നിങ്ങൾക്ക് തോന്നില്ലല്ലോ..... പക്ഷെ അവളെ ഒറ്റ നോട്ടത്തിൽ ഞാൻ മനസ്സിൽ ആക്കിയിട്ടുണ്ട്......വീതം വെക്കുംമ്പോൾ ഈ വീടും മുഴുവൻ കമ്പനിയും നിങ്ങൾ ചോദിച്ചു വാങ്ങണം..... എല്ലാം നോക്കി നടത്തുന്നത് നിങ്ങൾ അല്ലേ...... ബാക്കി എന്താന്ന് വെച്ചാൽ ചേച്ചിയും അനിയനും ആയിക്കോട്ടെ......" "അതിന് അച്ഛൻ ഇത് വരെ അങ്ങനെ ഒരു കാര്യം ആലോചിച്ചിട്ട് കൂടി ഇല്ല...... അപ്പൊ പിന്നെ ഞാൻ ആയിട്ട് എങ്ങനെ ചോദിക്കും......" "എല്ലാം ഒറ്റയ്ക്ക് നോക്കി നടത്താൻ പറ്റില്ലെന്നും അവകാശം വേണമെന്നും ചോദിക്കണം......" "പെട്ടെന്ന് അങ്ങനെ ഒക്കെ ചെന്നു ചോദിക്കാന്ന് വെച്ചാൽ......" അശോകൻ ആലോചനയോടെ പറഞ്ഞു......! "നിങ്ങൾക്ക് വയ്യെങ്കിൽ പറ ഞാൻ ചോദിക്കാം....." "അതൊന്നും വേണ്ട..... അച്ഛൻ അങ്ങനെ ഒരു നീക്കം നടത്തുമ്പോൾ ഞാൻ തന്നെ പറയാം......" സുമതി ഒരു ചിരിയോടെ ഇരുന്നു......ഈ വീട് എന്റേതായാൽ എല്ലാറ്റിനെയും ഞാൻ എന്റെ കാൽ കീഴിൽ കൊണ്ട് വരും...... അച്ഛൻ അപ്പോഴും മുറിയിൽ അങ്ങിങായി നടന്നു കൊണ്ടിരിക്കുകയായിരുന്നു.......

ഹർഷനെ പറ്റി ഓർക്കും തോറും ഉള്ളിൽ ആദിയോടുള്ള ദേഷ്യം കൂടി വരുന്നത് പോലെ......! അവൻ നിന്നെ അകറ്റില്ലെങ്കിൽ നീ അവനിൽ നിന്നും അകന്നു പോണം...... അതിന് എന്ത് വേണമെന്ന് എനിക്കറിയാം......അയാൾ ഷെൽഫ് തുറന്നു ആദിയുടെ വീടിന്റെ പ്രമാണം കയ്യിൽ എടുത്തു അതിലേക്ക് നോക്കി ഒന്ന് ചിരിച്ചു......!! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️ കിതപ്പോടെ ആദിയിൽ നിന്നും വിട്ടു മാറി ഹർഷൻ അവളുടെ നെഞ്ചിൽ തല വെച്ച് കിടന്നു...... ആദി പുഞ്ചിരിയോടെ അവൻറെ തലയിൽ തലോടി......! "ഹർഷേട്ടാ......" "മ്മ്......" "നമുക്ക് ഒരു റൈഡ് പോയാലോ......." ഹർഷൻ തല ഉയർത്തി അവളെ അത്ഭുതത്തോടെ നോക്കി.......! "എന്താ ഇങ്ങനെ നോക്കുന്നെ......?!!" "എന്റെ ഭ്രാന്ത് നിനക്ക് പകർന്നോ എന്ന് നോക്കിയതാ...... നീ ഒരു ആഗ്രഹം പറഞ്ഞതല്ലേ അപ്പൊ പിന്നെ പോയേക്കാം......" അവൻ എണീറ്റ് റെഡി ആയതും ആദിയും ഉത്സാഹത്തോടെ റെഡി ആവാൻ തുടങ്ങി........ ഹർഷൻ അവളെയും കൊണ്ട് ബൈക്കും എടുത്തു ഇറങ്ങുന്നത് അച്ഛൻ നോക്കി നിന്നു...... ഇന്നത്തോടെ എല്ലാം അവസാനിക്കാൻ പോവാണെന്ന ഭാവം ആയിരുന്നു അയാളിൽ...... തണുപ്പേൽക്കും തോറും അവൾ അവനിൽ പറ്റി ചേർന്നു ഇരുന്നു....... "ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന് തോന്നി പോവാ......."

"ഞാൻ നിന്റെ കൂടെ ഉള്ളിടത്തോളം ഒന്നും അവസാനിക്കില്ല ആദി......" ആകാശത്തുള്ള നക്ഷത്രങ്ങളെ പോലെ അവളുടെ കണ്ണുകൾ തിളങ്ങി......അവനോടുള്ള പ്രണയം നിമിഷങ്ങൾ കൊഴിയും തോറും അവളിൽ അധീതമായി വർധിച്ചു...... അവളുടെ ചുണ്ടുകൾ അവന്റെ കഴുത്തിൽ അമർന്നു......! നിദ്ര കണ്ണിനെ തലോടാൻ തുടങ്ങിയതും അവർ തിരിച്ചു വന്നു...... പ്രണയ ഭാവത്തോടെ ഉള്ള ഹർഷന്റെ നോട്ടം കണ്ടതും അവൾ അവനെ ഇരു കയ്യും നീട്ടി സ്വീകരിച്ചു....... ❣️ ഫോൺ റിങ്ങ് ആയപ്പോൾ ആണ് ഹർഷൻ കണ്ണ് തുറന്നത്......തന്നോട് ചേർന്നു കിടക്കുന്ന ആദിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൻ കാൾ അറ്റൻഡ് ചെയ്തു....... നിരഞ്ജൻ പറയുന്ന കാര്യങ്ങൾ കേട്ടതും ഹർഷൻ ഞെട്ടി...... അവൻ വേദനയോടെ ആദിയെ നോക്കി......താൻ ആദിയെ ഉപേക്ഷിക്കാത്തതിന്റെ പേരിൽ അവർക്ക് അവിടം വിട്ടിറങ്ങേണ്ടി വന്നു.......അതിന്റെ പേരിൽ ആദിയെ തനിക്ക് നഷ്ടപ്പെടുമോ എന്ന ഭയം ആയിരുന്നു അവന്റെ ഉള്ളിൽ...... ഹർഷന്റെ ചിന്തയോടെ ഉള്ള ഇരിപ്പ് കണ്ടാണ് ആദി എണീറ്റത്.......! "ആരാ ഹർഷേട്ടാ വിളിച്ചത്......" അവന്റെ തോളിൽ തല ചായ്ച്ചു കൊണ്ട് അവൾ ചോദിച്ചതും ഹർഷൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.......! "നിരഞ്ജൻ......" "ഏട്ടൻ എന്ത് പറഞ്ഞു......?!!" "അ....... അത്...... നമുക്ക് അവിടെ വരെ ഒന്ന് പോവാം......."

"എന്തെങ്കിലും പ്രശ്നം ഉണ്ടോ...... എനിക്ക് പേടി ആവുന്നു......." "ഏയ് ഒന്നും ഇല്ല...... നീ വേഗം റെഡി ആയി വാ......." ആദി എണീറ്റ് റെഡി ആയി വന്നതും ഹർഷൻ അതേ ഇരിപ്പ് ആയിരുന്നു...... "ഹർഷേട്ടാ,,,,,എന്റെ ഒരു സമാദാനത്തിന് ചോദിക്കാ......അച്ഛന് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ......" "ഇല്ലന്നെ......." അവന്റെ വാക്കിൽ അവൾ ആശ്വസിച്ചു......! സ്റ്റെയർ ഇറങ്ങുമ്പോൾ തന്നെ വിജയി ഭാവത്തിൽ നിൽക്കുന്ന അച്ഛനെ ഹർഷൻ ദേഷ്യത്തോടെ നോക്കി......അയാളുടെ പുച്ഛം കലർന്ന ചിരിയിൽ ഹർഷൻ ഒന്നും മിണ്ടാതെ ആദിയെയും കൊണ്ട് ഇറങ്ങി...... വീട് എത്തിയതും ആദി കണ്ണീരോടെ ഹർഷനെ നോക്കി...... അതിനവൻ വെന്തുരുകുന്ന പോലെ നിന്നു...... എല്ലാം വലിച്ചു വാരി ഇട്ടിരിക്കുന്നു...... അവൾ അതെല്ലാം മറി കടന്നു മുറ്റത്തെത്തി......ഒന്ന് അനങ്ങാൻ പോലും ആവാതെ കിടക്കുന്ന അച്ഛനരികിൽ ആയി കണ്ണീരോടെ അമ്മയും ഏട്ടനും......ഒരു ഭാഗത്ത്‌ ഇനി എന്ത് ചെയ്യും എന്ന് അറിയാതെ നിൽക്കുന്ന എലീനയും....... "അമ്മേ......" ആദി അമ്മയ്‌ക്കരികിൽ ഇരുന്നു പൊട്ടി കരഞ്ഞു....... ഒരിക്കൽ ഇതേ അവസ്ഥ നേരിട്ടതാണ്.....

അന്ന് തന്നെ ഹർഷേട്ടൻ ജീവിതത്തിലേക്ക് കൂട്ടിയപ്പോ അതെങ്കിലും തീർന്നല്ലോ എന്ന് കരുതി..... പക്ഷെ ഇന്ന് വീണ്ടും.....! "തത്കാലം നമുക്ക് ഏതെങ്കിലും ഒരു വാടക വീട് നോക്കാം......സാധനങ്ങൾ ഒക്കെ ഇവിടെ നിൽക്കട്ടെ......" ഹർഷൻ നിരഞ്ജനോടായി പറഞ്ഞു......! "പെട്ടെന്ന് ഒരു വാടക വീട് എന്നൊക്കെ പറയുമ്പോൾ......അച്ഛനെ അത് വരെ....." ആദി ഹർഷനെ കണ്ണീരോടെ തന്നെ നോക്കി...... അവന് എന്ത് ചെയ്യണം എന്നോ പറയണം എന്നോ അരിയാൻ പാടില്ലാത്ത അവസ്ഥയിൽ ആയിരുന്നു.......!! അച്ഛനെ ഉണ്ണി കുട്ടന്റെ വീട്ടിൽ ആക്കി ഹർഷൻ നിരഞ്ജനെയും കൊണ്ട് ഇറങ്ങി...... അന്ന് തന്നെ അവർ അത്യാവശ്യ സാധനങ്ങൾ എടുത്തു വാടക വീട്ടിലേക്ക് മാറി......കണ്ണീരോടെ എല്ലാരും ഓരോ മൂലയിൽ ഇരുന്നു.......! "കാലത്ത് തൊട്ടേ ആരും ഒന്നും കഴിച്ചില്ലല്ലോ...... ഇതാ ഭക്ഷണം......." ഹർഷൻ പാർസൽ ഫുഡ്‌ എലീനയ്ക്ക് നീട്ടി കൊണ്ട് പറഞ്ഞു...... "ആദി വാ നമുക്ക് ഇറങ്ങാം......" ഹർഷൻ അവളെ നോക്കി പറഞ്ഞതും ആദി അവന്റെ അടുത്തേക്ക് നടന്നു..... അവളുടെ കണ്ണുകളിൽ ഉള്ള ഭാവം അവന് മനസ്സിൽ ആയില്ല.......

"ഹർഷേട്ടൻ പോയിക്കോ......ഇനി ഹർഷേട്ടന്റെ കൂടെ ഞാൻ ഇല്ല......" അവളുടെ വാക്കുകൾ കേട്ടതും ഹർഷൻ ഞെട്ടി തരിച്ചു നിന്നു....... "ആദി......" അവൻ അത്യധികം വിഷമത്തോടെ വിളിച്ചു......! "മോളെ.....ഹർഷന്റെ അച്ഛൻ ചെയ്ത തെറ്റിന് നീ അവനെ ശിക്ഷിക്കരുത്..... നമുക്ക് വേണ്ടി ഇത്ര ഒക്കെ ചെയ്തില്ലേ അവൻ......" "ഈ അവസ്ഥ ഇല്ലാതിരിക്കാൻ വേണ്ടിയാ ഒരിക്കൽ ഞാൻ ഹർഷേട്ടന് മുന്നിൽ തല കുനിച്ചു നിന്നത്...... പക്ഷെ ഇന്ന് ഈ അവസ്ഥക്ക് കാരണം ഞാൻ ആണ്...... ഞാൻ ഹർഷേട്ടനിൽ നിന്ന് അകലണം...... അല്ലെങ്കിൽ വീണ്ടും വീണ്ടും നിങ്ങളെ വേദനിപ്പിച്ചു കൊണ്ടേ ഇരിക്കും അയാൾ......" ഹർഷൻ കണ്ണീരോടെ തന്നെ അവളെ നോക്കി പുഞ്ചിരിച്ചു.......!! ചങ്ക് മുറിയുന്ന വേദനയാണ്...... അവൾ അവനെ നോക്കാതെ തിരിഞ്ഞു നിന്നതും ഹർഷൻ അവൾക്കരികിൽ ചെന്നു തോളിൽ കയ് വെച്ചതും അവൾ ഒരു കരച്ചിലോടെ അവനെ കെട്ടിപ്പിടിച്ചു....... "സോറി ഹർഷേട്ടാ....... എന്നെ സ്നേഹിക്കുന്നവരെ എനിക്ക് വേദനിപ്പിക്കാൻ ആവില്ല......" അവൾ അവനിൽ നിന്നും അടർന്നു മാറി കൊണ്ട് പറഞ്ഞു......പിരിയാൻ ആവാത്ത വേദനയോടെ അവൾ അവനെ ചുംബനങൾ കൊണ്ട് മൂടി.......നടന്നു നീങ്ങിയ അവളെ അവൻ പിടിച്ചു നിർത്തി....... "ആദി......." ആ വിളിയിൽ അവൾ കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് തന്നെ വീണു......!!.... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story