ആത്മരാഗം ❤️: ഭാഗം 15

athmaragam part 1

എഴുത്തുകാരി: AJWA

"എന്റെ അച്ഛൻ ചെയ്ത തെറ്റിന് നീ എന്നെ ശിക്ഷിക്കുകയാണോ ആദി....... ഇതിന് വേണ്ടിയാണോ നമ്മൾ അടുത്തത്...... ഇതിന് വേണ്ടിയാണോ എല്ലാം സഹിച്ചു നമ്മൾ ഒന്നായത്......?!!" അവന്റെ ചോദ്യങ്ങൾക്ക് ഒന്നും അവൾക്ക് ഉത്തരം ഉണ്ടായില്ല...... അവൾ കരച്ചിലോടെ അവന്റെ നെഞ്ചിൽ തന്നെ ഉണ്ടായിരുന്നു......!! "നീ ഇല്ലെങ്കിൽ ഞാൻ ഇല്ല ആദി..... നീ എന്നെ ഉപേക്ഷിച്ചു പോയാൽ ഞാൻ ജീവനോടെ ഉണ്ടാവുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...... ഈ ലോകത്ത് നീ അല്ലാതെ ആരും തന്നെ എനിക്കില്ല ആദി......." ഒരിക്കലും തനിക്ക് ഹർഷനെ വിട്ടു പിരിയാൻ ആവില്ലെന്ന് അവൾക്ക് തന്നെ മനസ്സിൽ ആയി....... അവനെ തന്നിൽ നിന്ന് അടർത്തി മാറ്റും തോറും അവൾക്ക് നെഞ്ചു പൊട്ടുന്ന പോലെ..... വീണ്ടും അവനെ പിടിച്ചു തന്നിലേക്ക് ചേർത്തു നിർത്തി.......! അവൾ ഒരു പുഞ്ചിരിയോടെ അവനെ നോക്കി.......! "ആര് പറഞ്ഞു ഹർഷേട്ടന് ആരും ഇല്ലെന്ന്.......അമ്മയായും ഭാര്യയായും മകളായും ഞാൻ ഇല്ലേ....... ഹർഷേട്ടനെ തനിച്ചു വിടില്ല ഞാൻ....." ഹർഷൻ ചിരിച്ചു കൊണ്ട് അവളെ കെട്ടിപ്പിടിച്ചു നിന്നു...... എല്ലാരുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.....!!

▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️ ആദിയുടെ കയ്യും പിടിച്ചു ഹർഷൻ അകത്തേക്ക് കയറി..... അവളെയും മുറിയിൽ ആക്കി അവൻ ചെന്നത് അച്ഛന്റെ മുന്നിലേക്കാണ്.......! "അവരെ പുറത്താക്കി എന്ന് കരുതി എന്നെയും ആദിയെയും അകറ്റാം എന്ന് കരുതിയോ...... പക്ഷെ അത് കൊണ്ട് ഞങ്ങൾക്ക് ഒന്ന് മനസ്സിൽ ആയി ഒരിക്കലും പിരിയാൻ പറ്റില്ലെന്ന്....... അത് കൊണ്ടാ ഞാൻ വിളിച്ചാൽ ഏത് നരകത്തിലോട്ടും കൂടെ വരുമെന്ന് പറഞ്ഞു അവൾ ഇങ്ങോട്ട് വന്നത്...... നിങ്ങൾ ഇങ്ങനെ മൗനമായി നടന്ന് ചെയ്യാൻ പറ്റുന്നത് ഒക്കെ ചെയ്യ്...... അത് കാണാൻ ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാവും..... അവസാനം നിങ്ങളുടെ അധഃപതനം കൂടി കണ്ടേ ഞങ്ങൾ ഇവിടെ നിന്ന് ഇറങ്ങൂ.......അതിന് ഇനി അധിക നാൾ വേണ്ടി വരില്ല......." അപ്പോഴും അയാൾ ഒന്നും മിണ്ടാതെ നിന്നു...... ഹർഷൻ പുച്ഛത്തോടെ അയാളെ നോക്കി അവിടന്ന് പോയി......!! കണ്ണീരോടെ ഇരിക്കുന്ന ആദിയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അവന് അറിയില്ലായിരുന്നു....... "ആദി......" അവൾക്കരികിൽ ഇരുന്നു അവൻ പതിയെ വിളിച്ചു...... അവൾ ആ നെഞ്ചിൽ വീണു കരച്ചിൽ അടക്കി.......!

"നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ ആദി......" "ഹർഷേട്ടനെ വെറുക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നുണ്ടോ......" "എന്റെ അച്ഛൻ അല്ലേ നിന്റെ ഈ കണ്ണീരിന് കാരണം...... എന്നിട്ടും എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ ആദി......." "സാരല്ല ഹർഷേട്ടാ...... ഹർഷേട്ടന്റെ അച്ഛൻ ഇതൊക്കെ ചെയ്യുന്നത് എന്നിൽ നിന്നും ഹർഷേട്ടനെ വിട്ടു കിട്ടാൻ വേണ്ടി അല്ലേ......എന്നെ സ്നേഹിച്ചത് കൊണ്ടല്ലേ ഹർഷേട്ടന് ഇത്രയും വേദനിക്കേണ്ടി വന്നത് അതോർക്കുമ്പോഴാ എനിക്ക് സങ്കടം......." "നീ കൂടെ ഇല്ലാത്ത ഒരു സൗഭാഗ്യവും എനിക്ക് വേണ്ടി ആദി......" അവന്റെ കണ്ണുകൾ നിറയുന്നത് അവൾക്ക് സഹിക്കാൻ ആയില്ല..... ആദി അവനെ ചേർത്തു പിടിച്ചു.....തന്നിലേക്ക് അവനെ സ്വീകരിച്ചു...... ആ പ്രണയ നിമിഷത്തിൽ അവർ സ്വയം മറന്നു...... ❣️ ഹർഷൻ കാലത്ത് കിച്ചണിൽ ചെന്നു ആധിക്കും അവനുമുള്ള ഫുഡും ആയി മുറിയിലേക്ക് നടന്നു...... "അവളെന്താ അവിടെ പെറ്റ് കിടക്കാണോ..... അഷ്ടിക്ക് വക ഇല്ലെങ്കിൽ എന്താ അവനെ ഇപ്പൊ അവളെ വേലക്കാരൻ വരെ ആക്കി......"

സുമതിയുടെ വാക്കുകളിൽ ഹർഷനെ സ്നേഹിക്കുന്ന ചേച്ചിയുടെയും അച്ഛന്റെയും കണ്ണുകളിൽ ദേഷ്യം കത്തി...... "ഇതിന് മാത്രം അവൾ എന്ത് കൂടോത്രം ആണാവോ അവന്റെ മേലേ ചെയ്തേ......ദേ അച്ഛാ ഇവളെ ഇനിയും ഒഴിവാക്കിയില്ലെങ്കിൽ അച്ഛനെ കൊണ്ട് വരെ അവൾ ഇവിടുത്തെ ജോലി ചെയ്യിക്കും എന്നാ തോന്നുന്നേ......" "അങ്ങനെ ഒന്നും ഒഴിഞ്ഞു പോവില്ല അവൾ......അവളെ ഒഴിവാക്കാൻ ചെയ്യുന്നതെല്ലാം പാഴായി പോവാ......എന്റെ മകൻ തന്നെ എല്ലാം പാഴാക്കി......" "അവൻ ഒന്ന് മാറിയിട്ട് വേണ്ടേ അവളെ ഒറ്റയ്ക്ക് കിട്ടാൻ.....ഇവിടുത്തെ അടുക്കളകാരി ആവാൻ പോലും യോഗ്യത ഇല്ല എന്നാൽ എന്താ രാജകുമാരിയെ പോലെ അല്ലേ കഴിയുന്നെ......ഭക്ഷണം കൊണ്ട് പോയി അവൻ അവളെ വാരി ഊട്ടുന്നുണ്ടാവും......ഇങ്ങനെ ആണെങ്കിൽ അവളെ വസ്ത്രം പോലും അവനെ കൊണ്ടാവും അവൾ കഴുകിക്കുന്നത്......." എരി തീയിൽ മണ്ണെണ്ണ ഒഴിച്ചു സുമതി പോയതും അച്ഛൻ ആദിയോടുള്ള പകയോടെ നിന്നു......!! "ആഹാ ഹർഷേട്ടൻ ഉണർന്നോ......" ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്ന ആദി ഹർഷനെ കണ്ടു ചോദിച്ചു......! "എണീറ്റ് എന്ന് മാത്രം അല്ല നമുക്ക് കഴിക്കാൻ ഉള്ളത് വരെ റെഡി......." ആദി അവൻ കൊണ്ട് വെച്ച ഫുഡിലേക്ക് നോക്കി.......! "എന്തിനാ ഹർഷേട്ടൻ ഇതൊക്കെ ഇങ്ങോട്ട് കൊണ്ട് വന്നേ,,,,

അവരൊക്കെ എന്താ കരുതാ...... ഹർഷേട്ടൻ ഉറങ്ങുന്നത് കണ്ടിട്ടാ ഞാൻ നമ്മുടെ മുഷിഞ്ഞ ഡ്രസ്സ്‌ കഴുകി ഇടാൻ നിന്നത്......." "അതിന് ഞാൻ എനിക്കും എന്റെ ഭാര്യക്കും കഴിക്കാൻ അല്ലേ ഉണ്ടാക്കിയത്...... അതിന് അവർക്കൊക്കെ എന്താ......" "അതൊന്നും ആർക്കും ഇഷ്ടം ആവില്ല ഹർഷേട്ടാ...... ഒന്നിനും ഗതി ഇല്ലാത്ത ഞാൻ ഹർഷേട്ടനെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ച പോലെ ആയില്ലേ......" ആദി വിഷമത്തോടെ പറഞ്ഞു......!! "എന്റെ ആദി...... അവരെ ഒക്കെ പേടിച്ചു ജീവിക്കാൻ ആണോ നമ്മൾ ഇങ്ങോട്ട് വന്നത് അല്ലല്ലോ......" "എന്നാലും......." "എനിക്ക് നല്ല വിശപ്പുണ്ട്..... നിനക്ക് വേണ്ടെങ്കിൽ എനിക്കും വേണ്ട അത്ര തന്നെ......" "അതിന് എനിക്ക് വേണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ....... എനിക്കും നല്ല വിശപ്പുണ്ട്..... പിന്നെ എന്റെ ഹർഷേട്ടന്റെ കയ് കൊണ്ട് ഉണ്ടാക്കിയത് കൊണ്ടാവും കഴിക്കാൻ കൊതി ആവാ......." ആദി അതും പറഞ്ഞു ഒന്ന് ചിരിച്ചു..... ഹർഷന്റെ നോട്ടം കണ്ടതും അവന് ഫുഡ്‌ എടുത്തു വായിൽ ഇട്ട് കൊടുത്തു.......! "നീ ഇങ്ങനെ ഫുഡ്‌ തരുമ്പോ എനിക്ക് എന്റെ അമ്മയെ കിട്ടിയ ഫീലാ......."

"ഒടുക്കം എന്നെ ഇയാളെ അമ്മയാക്കി വേറെ പെണ്ണ് കെട്ടോ......." ആദി പരിഭവത്തോടെ അവനെ നോക്കി കൊണ്ട് ചോദിച്ചു.......!! "നിന്നെ ഞാൻ അമ്മയാക്കും..... എന്റെ കുട്ടികളുടെ അമ്മയാണെന്ന് മാത്രം......." അവളിൽ നാണം പൂവിട്ടു......ചുറ്റിലും കുറുമ്പ് കാണിക്കുന്ന മക്കളെയും നടുവിൽ കിളി പോയി നിക്കുന്ന ഹർഷനെയും അവൾ മനസ്സിൽ കണ്ടു.......ആദിയിൽ ആ രംഗം ഓർക്കുമ്പോ തന്നെ ചിരി പൊട്ടി.......! പെട്ടെന്ന് ആദിയുടെ ചിരി കേട്ടതും ഹർഷൻ അവളെ വിരൽ നൊടിച്ചു വിളിച്ചു....... അവൾ നോക്കിയതും അവൻ എന്താണെന്ന പോലെ ആക്ഷൻ ഇട്ടു...... അവൾ ഒന്നുമില്ലെന്ന് കാണിച്ചു തല ചെരിച്ചു...... അത് കണ്ടതും ഹർഷൻ ഒന്ന് ചിരിച്ചു......!! ആദിയെയും കൊണ്ട് ഹർഷൻ അച്ഛനെയും അമ്മയെയും കാണാൻ ചെന്നു...... അവരെ കണ്ടതും ആദിയുടെ മുഖത്തെ സന്തോഷം ഒക്കെ പോയി...... എന്തൊ അവരുടെ അവസ്ഥക്ക് താനും കൂടെ കാരണമാണോ എന്ന ചിന്തയായിരുന്നു.......! എന്നും കാലത്ത് അവൻ അവളെയും കൊണ്ട് അവർക്കരികിൽ വരും......ആ വീടും ആയി അവരും പൊരുത്തപ്പെട്ടു തുടങ്ങി......

നിരഞ്ജനുള്ള താത്കാലികമായ ഒരു ജോലിയും എലീനക്ക്‌ ഒരു ട്യൂഷൻ സെന്ററും ഹർഷൻ തന്നെ സംഘടിപ്പിച്ചു കൊടുത്തു...... ആദി കോളേജിൽ നിന്നിറങ്ങി ഹർഷനെയും കാത്ത് നിന്നു......ആ തെമ്മാടിയെ കാണുന്നില്ലല്ലോ..... ഇനി എവിടേലും തല്ല് വല്ലതും ഒപ്പിച്ചു കാണോ...... അവൾ അവനെ കാണാതെ ഓരോ ചിന്തയിൽ ആയിരുന്നു...... ഹർഷൻ വരുമ്പോ തന്നെ കണ്ടത് മാനത്തു നോക്കി എന്തൊ ചിന്തയിൽ മുഴുകി നിൽക്കുന്ന ആദിയെ ആണ്...... "ഹലോ......" അവളുടെ കണ്ണിനു നേരെ കയ് വീശി ഹർഷൻ അവളെ ചിന്തകളിൽ നിന്നും ഉണർത്തി......! "അപ്പാടെ എടുത്തു കൊണ്ട് പോയാൽ പോലും അറിയില്ലല്ലോ എന്താ ഇത്രക്ക് വലിയ ആലോചന......" "അത് പിന്നെ ഹർഷേട്ടനെ കാണാത്തപ്പോൾ ഞാൻ കരുതി എവിടെയേലും തല്ലുണ്ടാക്കി കാണും എന്ന്......" "നിന്നെ കെട്ടിയതിൽ പിന്നെ ഞാൻ ആ പണിക്ക് നിന്നിട്ടില്ല......നീ വേഗം കേറ്....." അവൾ അവന് പിന്നാലെ കയറി ഇരുന്നു......! "എന്താ ഹർഷേട്ടാ ഇത്രക്ക് തിടുക്കം......" "ഏട്ടൻ കാണണം എന്ന് പറഞ്ഞിട്ടുണ്ട്..... നിന്നെ വീട്ടിൽ ആക്കിയിട്ട് പോവാൻ ഉള്ളതാ......."

"ഏട്ടൻ നൈറ്റ്‌ വീട്ടിലേക്ക് തന്നെ അല്ലേ വരുന്നത്......." "വീട്ടിൽ വെച്ച് സംസാരിക്കാൻ പറ്റാത്ത കാര്യം ഏട്ടൻ എന്നെ കമ്പനിയിലേക്ക് വിളിച്ച പറയുന്നത്...... എന്തെങ്കിലും കമ്പനി ആവശ്യം ആവും......." "മ്മ്......" അവൾ ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ.......! "നിനക്കെന്താ ഞാൻ ഇല്ലാതെ വീട്ടിൽ നിൽക്കാൻ പേടി ആണോ.......?!!" "പിന്നല്ലാതെ......" "നിന്നെ ആരും ഒന്നും ചെയ്യില്ല...... ഞാൻ അല്ലേ പറയുന്നത്......" "മ്മ്......" ആദി അതിനും ഒന്ന് മൂളി......! "പെട്ടെന്ന് വരില്ലേ ഹർഷേട്ടാ......." അവളെ ഇറക്കി അവൻ വണ്ടി തിരിക്കുമ്പോൾ ആണ് അവൾ ചോദിച്ചത്......! "വിത്ത്‌ ഇൻ തെർട്ടി മിനിറ്റ്സ്......" ആദി ഒന്ന് പുഞ്ചിരിച്ചു..... അവൻ പോവുന്നതും നോക്കി ഇത്തിരി നേരം നിന്നു......! ഫ്രഷ് ആയി വന്നു നോട്സ് ഒക്കെ കംപ്ലീറ്റ് ചെയ്തു അവൾ ബാൽക്കണിയിൽ ഒക്കെ ഒന്ന് നടന്നു...... ഹർഷന്റെ വരവും നോക്കി ഉള്ള നിൽപാണ്...... അവനെ കാണാതെ അവൾ ഫോൺ എടുത്തു വിളിച്ചു......കാൾ അറ്റൻഡ് ചെയ്യുന്നില്ലെന്ന് കണ്ടതും ആദി രണ്ട് മൂന്ന് തവണ ട്രൈ ചെയ്തു നിർത്തി...... ഓരോ വണ്ടിയുടെയും സൗണ്ട് കേൾക്കുമ്പോൾ അവൾ ഓടി വന്ന് ബാൽക്കണി വഴി താഴേക്ക് നോക്കും......

ഒരു നിമിഷം പോലും അവനെ കാണാതിരിക്കാൻ പറ്റില്ല..... അത്രമേൽ പ്രിയമാണവൻ...... ❣️ അവൾ ബുക്കും തുറന്ന് വെച്ച് ഇരുന്നു..... കണ്മുന്നിൽ അവനോടൊപ്പമുള്ള പ്രിയ നിമിഷങ്ങൾ മാത്രം..... ഒരു പുഞ്ചിരിയോടെ അവൾ ഓർത്തിരുന്നു......അവൾ ഒന്ന് കൂടി ബാൽക്കണി വഴി താഴേക്ക് നോക്കി..... അവനില്ലെന്ന് കണ്ടതും അവൾ നിരാശയോടെ ബെഡിൽ വന്ന് കിടന്നു...... കറണ്ട് പോയതും ആദി കയ്യെത്തിച്ചു ഫോൺ എടുക്കാൻ നോക്കിയതും അതിന് മുന്നേ അവളെ കഴുത്തിൽ ആരുടെയോ ബലിഷ്ഠമായ കയ്കൾ വീണു..... അത് മുറുകും തോറും അവൾക്ക് ശ്വാസം എടുക്കാൻ ആവാത്ത പോലെ......അവളുടെ കയ്കൾ ആ കയ്കളിൽ മുറിവേല്പിച്ചു......!! പക്ഷെ ആ കയ്കൾ മാറി ചലിക്കുന്നത് അവൾ ഒരു ഞെട്ടലോടെ അറിഞ്ഞു......അയാളുടെ നിശ്വാസം അവളുടെ മുഖത്ത് പതിഞ്ഞതും അവൾ അറപ്പോടെ മുഖം തിരിച്ചു...... അയാളുടെ ശരീരം അവളിൽ അമർന്നു തുടങ്ങിയതും ആദി കിടന്നു പിടയാൻ തുടങ്ങി....... ഇതിനേക്കാൾ ബേധം തന്റെ ജീവൻ പോവുന്നതായിരുന്നു നല്ലതെന്ന് അവൾ ആഗ്രഹിച്ചു പോയി.......!

ഹർഷൻ ബൈക്കിൽ നിന്ന് വീട്ടു മുറ്റത്ത് ഇറങ്ങിയതും പോക്കെറ്റിൽ ഫോൺ എടുത്തു നോക്കി...... ആദിയുടെ മിസ്ഡ് കാൾ കണ്ടതും ഒരു ചിരിയോടെ അവൻ അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് ഇരുട്ട് കണ്ടത്......സ്ട്രീറ്റ് ലേറ്റ് പ്രകാശിക്കുന്നത് കണ്ടതും അവൻ ചുറ്റിലും ഉള്ള വീട്ടിലേക്ക് നോക്കി..... എല്ലാ ഇടവും വെളിച്ചം കണ്ടതും അവൻ സംശയത്തോടെ അവിടെ നിന്നു.....അകം മുഴുവൻ ശാന്തത ആണെന്ന് കണ്ടതും അവനിൽ ഒരു ഭയം കടന്നു കൂടി.... അവൻ ഓടി ചെന്നു ഫ്യൂസ് നോക്കിയതും അത് ഊരി മാറ്റിയത് കണ്ടു അതെടുത്തിട്ടതും പ്രകാശം തെളിയലോട് കൂടെ ആദിയുടെ മുറിയിൽ നിന്നും അവളെ കരച്ചിൽ കേട്ടതും ഒരുമിച്ചായിരുന്നു.......!! "ആദി......." അവൻ അലറി കൊണ്ട് അകത്തേക്ക് ഓടി കയറി..... മുറിയിൽ കയറിയതും ആദി ബെഡിൽ ഇരുന്നു കരയുന്നത് കണ്ടതും ഹർഷൻ അവൾക്കരികിൽ ചെന്നിരുന്നു...... "ആദി,,,,, എന്ത് പറ്റി......?!!" "ഹ.....ർ.....ഷേ.......ട്ടാ....... അ......യാ......ൾ......" ആദി ചൂണ്ടിയ ഭാഗത്ത്‌ നോക്കിയതും അവിടേക്ക് അവൻ ഓടി ചെന്നു......മതിലും ചാടി ആരോ ഒരാൾ ഇരുട്ടിലേക്ക് ഓടി മറയുന്നത് കണ്ടതും ഹർഷൻ അയാൾക്ക് പിന്നാലെ ചെല്ലാൻ നോക്കുമ്പോൾ ആണ് ആദിയുടെ തേങ്ങൽ കേട്ടത്...... അവൾ ശ്വാസം എടുക്കാൻ പാട് പെടുന്ന പോലെ കഴുത്ത് പിടിച്ചു.......!!

"എന്താ ആദി...... എന്ത് പറ്റി......?!!" "ഹർഷേട്ടാ..... എന്നെ...... ആരോ......" അവൾ മുഴുമിപ്പിക്കാതെ അവന്റെ നെഞ്ചിൽ വീണു...... കഴുത്തിൽ ആരുടെയോ കയ്കളുടെ പാട് കണ്ടതും ഹർഷൻ എല്ലാം മനസ്സിൽ ആക്കി......തനിക്ക് ഒന്നും സംഭവിക്കില്ലെന്ന് ഞാൻ വാക്ക് കൊടുത്തതാണ് പക്ഷെ ഇന്ന്.......!! ഹർഷൻ അവളെയും കൊണ്ട് താഴെ അച്ഛന്റെ മുറിയിൽ ചെന്നു....... "ദാ കൊന്നു തിന്ന്..... എന്തിനാ ബാക്കി വെച്ചത്......." ആദിയെ അച്ഛന് മുന്നിൽ ഇട്ട് കൊണ്ട് ഹർഷൻ അത്യധികം ദേഷ്യത്തോടെ പറഞ്ഞു.......! അച്ഛൻ ഒന്നും മനസ്സിൽ ആവാത്ത പോലെ അവളെയും അവനെയും ഒന്ന് നോക്കി...... ആദി അപ്പോഴും നിന്നു കിതക്കുന്നുണ്ടായിരുന്നു....... "ഇവളെ കൊന്നിട്ട് എന്തൊ വലിയ നല്ലത് നിങ്ങൾ എനിക്ക് വേണ്ടി ഉണ്ടാക്കാൻ അല്ലേ നടക്കുന്നത്...... പക്ഷെ ഇവൾ ഇല്ലെങ്കിൽ ഞാൻ ഇല്ല...... ഇവളെ കൂടെ മരണത്തിലേക്ക് ആയാലും ഞാൻ കൂടെ ചെല്ലും......ഇവളെ തീർക്കാൻ നിങ്ങൾ ഇവളെ മുറിയിൽ ആളെ വിടുന്നതിനു മുന്നേ എന്നെ തീർക്കണം ആയിരുന്നു......" "നീ എന്തൊക്കെയാ ഈ പറയുന്നത് എന്ന് എനിക്ക് മനസ്സിൽ ആവുന്നില്ല......"

"ഇത്ര ഒക്കെ ചെയ്തു കൂട്ടിയിട്ടും നിങ്ങൾക്ക് തൃപ്തി ആയില്ലേ.......ഇവളെ കൊല്ലാൻ വേണ്ടി എന്റെ മുറിയിൽ വരെ നിങ്ങൾ ആളെ വിട്ടു തുടങ്ങി അല്ലേ......ഇപ്പൊ ഇവിടന്ന് ഓടി പോയവൻ ആരായാലും അയാൾ അനുഭവിക്കാൻ പോവുന്നെ ഉള്ളൂ.......എന്റെ കയ്യിൽ കിട്ടിയാൽ അവനെ പച്ചക്ക് കത്തിക്കും ഞാൻ......." "ഇവളെ കൊല്ലാൻ ഞാൻ ഒരിക്കൽ ആളെ വിട്ടതാ...... നിന്നെ വിട്ടു കിട്ടാൻ ഇവളെ തീർക്കാൻ ഇപ്പോഴും ഞാൻ ആഗ്രഹിക്കുന്നുണ്ട്.....പക്ഷെ ഇന്ന് ഞാൻ ആരെയും നിന്റെ മുറിയിലേക്ക് വിട്ടിട്ടില്ല......" അച്ഛൻ നിസാരമായി പറഞ്ഞതും ഹർഷൻ ആദിയെ തന്നെ നോക്കി...... ചെയ്ത തെറ്റ് വിളിച്ചു പറയാൻ ഒരിക്കലും മടി കാണിച്ചിട്ടില്ല......അച്ഛൻ അല്ലെങ്കിൽ പിന്നെ ആരാ ഇവളെ തീർക്കാൻ ആഗ്രഹിക്കുന്നത്.......! അവൻ അവളെയും കൊണ്ട് മുറിയിലേക്ക് നടന്നു...... ആദി അപ്പോഴും പേടി മാറാതെ ഹർഷന്റെ തോളിൽ തല വെച്ച് കിടന്നു....... "അച്ഛൻ അല്ലെങ്കിൽ പിന്നെ ആരാ നിന്നെ കൊല്ലാൻ നോക്കുന്നത്......" അവൻ സ്വയം എന്ന പോലെ ചോദിച്ചു.......! "അയാൾ എന്നെ കൊല്ലാൻ വന്നതല്ല ഹർഷേട്ടാ......." "പിന്നെ.......?!!" ഹർഷൻ സംശയത്തോടെ അവളെ നോക്കി.......!! "ഒരു പെണ്ണിന് മനസ്സിൽ ആവും ഒരാൾ അവളെ ഏത് അർത്ഥത്തിൽ ആണ് തൊടുന്നതെന്ന്......ഹർഷേട്ടൻ വന്നില്ലായിരുന്നെങ്കിൽ ഞാൻ......." അവളെ ആശ്വസിപ്പിച്ചു ചേർത്തു നിർത്തുമ്പോഴും ഹർഷന്റെ കണ്ണുകളിൽ ദേഷ്യം ആളികത്തുക ആയിരുന്നു........!!... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story