ആത്മരാഗം ❤️: ഭാഗം 16

athmaragam part 1

എഴുത്തുകാരി: AJWA

"ഇന്നലെ ഞാൻ എത്ര വിളിച്ചു..... എന്താ ഫോൺ എടുക്കാതിരുന്നത്......?!!" നടന്നതെല്ലാം ഒരു ദുസ്വപ്നം പോലെ മറന്നു കോളേജിൽ പോവാൻ ഉള്ള തയാറെടുപ്പിൽ കാലത്ത് തന്നെ ആദി ചോദിച്ചു......! "ഞാൻ ഇന്നലെ ഏട്ടനെ കാണാൻ പോയപ്പോൾ ഫോൺ അവിടെ വെച്ച് മറന്നു...... ഇവിടെ എത്താറായപ്പോൾ ആണ് ഓർത്തത്..... അപ്പൊ തന്നെ ബൈക്ക് തിരിച്ചു വിട്ടു..... അതും എടുത്തു തിരിച്ചു വന്ന് ഇവിടെ എത്തിയാപ്പോഴാ നിന്റെ മിസ്ഡ് കാൾ കണ്ടത്......." ആദി ഒന്ന് മൂളിയതും ഹർഷൻ അവൾക്കരികിൽ നടന്നു.....!കണ്ണാടിയിൽ കൂടി അവളെ നോക്കി പുറം കഴുത്തിൽ ഉമ്മ വെച്ചു.......!! "നീ ഇന്നലെ ശരിക്കും പേടിച്ചു അല്ലേ......." "ഏയ് ഇല്ല....." "ഇല്ലേ......?!!" അവൻ അത്ഭുതത്തോടെ അവളെ നോക്കി കൊണ്ട് ചോദിച്ചു......! "ഞാൻ ആയിട്ട് ഹർഷേട്ടന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോവില്ല..... അപ്പൊ പിന്നെ ആരെങ്കിലും കൊന്നാൽ ഞാൻ എന്ന ശല്യം......." അതിന് മുന്നേ ഹർഷൻ അവളെ വാ അടച്ചു പിടിച്ചു.......!! "നിനക്കെങ്ങനെ ഇങ്ങനെ പറയാൻ തോന്നുന്നു ആദി......" "സോറി ഹർഷേട്ടാ...... അറിയാതെ പറഞ്ഞു പോവുന്നതാ......"

"ഇനി അങ്ങനെ വല്ലതും കേട്ടാൽ ഉണ്ടല്ലോ എന്റെ സ്വഭാവം മാറും പറഞ്ഞില്ല എന്ന് വേണ്ട......" ഹർഷൻ കലിപ്പോടെ പറഞ്ഞതും ആദി അവനെ പേടിയോടെ നോക്കി തലയാട്ടി......! "വൈകീട്ട് വരാം....." "ലേറ്റ് ആവോ...... എങ്കിൽ വിളിച്ചു പറയണം..... എനിക്ക് ഇവിടെ ചൊറിയും കുത്തി നിക്കാൻ വയ്യ......" "ഇല്ലെടി നിന്നെക്കാൾ മുന്നേ ഞാൻ എത്തും......." ആദി പോവുന്നതും നോക്കി അവൻ നിന്നു...... അവൾ കണ്മുന്നിൽ നിന്ന് മറഞ്ഞതും ഹർഷന്റെ മുഖം ആകെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി......!! ആരായാലും ആദിയെ വേദനിപ്പിച്ചതിന് കണക്ക് തീർക്കാൻ ഉള്ള ദേഷ്യം ആയിരുന്നു അവനിൽ...... അച്ഛന്റെ വകയല്ല ഇന്നലത്തെ സീൻ എന്ന് മനസ്സിൽ ആയതും അവൻ ആരാണെന്ന് അറിയാൻ ഉള്ള വെപ്രാളത്തിൽ ആയിരുന്നു ഹർഷൻ..... ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️ "എവിടെ ആയിരുന്നു അശോക് ഇന്നലെ......?!!" അശോക് വന്നപാടെ സുമതി ദേഷ്യത്തോടെ ചോദിച്ചു......!! "അ..... അത്..... കാർ ഒരു ചെറിയ ആക്‌സിഡന്റ് ആയി......" "എന്നിട്ട്......" "പേടിക്കേണ്ട നിന്റെ അച്ഛൻ സ്ത്രീധനം തന്ന കാറിന് ഒന്നും പറ്റിയിട്ടില്ല.......

ഹെഡ് ലേറ്റ് ഒന്ന് പൊട്ടിയെ ഉള്ളൂ അത് അപ്പൊ തന്നെ ചേഞ്ച്‌ ചെയ്തിട്ടുണ്ട്......" "എവിടെയാ....... എങ്ങനെയാആക്‌സിഡന്റ് ഉണ്ടായേ......?!!" "ഇനിയും അത് എങ്ങനെയാ സംഭവിച്ചത് എന്നൊന്നും കാണിച്ചു തരാൻ ഇപ്പൊ വയ്യ.....അതല്ലാതെ നിനക്ക് വേറെ വല്ലതും ചോദിക്കാൻ ഉണ്ടോ......" "വേറെന്തു ചോദിക്കാൻ......" "നിങ്ങൾക്ക് വല്ലതും പറ്റിയോ എന്നൊരു ചോദ്യം നിന്റെ വായിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു......." "അതിന് നിങ്ങൾക്ക് പറ്റിയത് കാണാൻ ഉണ്ടല്ലോ പിന്നെന്തിനാ ചോദിക്കുന്നെ......." കയ്യിലെ കെട്ട് നോക്കി കൊണ്ട് സുമതി പറഞ്ഞു......! "ഹോസ്പിറ്റലിൽ പോയി കയ് കെട്ടിയപ്പോഴേക്കും താമസിച്ചു...... ഇന്നലെ തൊട്ടേ ഒന്നും കഴിച്ചിട്ടില്ല..... നീ എനിക്ക് ഒരു ഗ്ലാസ് വെള്ളം എങ്കിലും കൊണ്ട് താ......" സുമതി അശോകിനെ നോക്കി പുറത്തേക്ക് പോയി..... പോയ പോലെ വന്നതും അശോക് അവളെ വല്ലാത്തൊരു നോട്ടം നോക്കി......! "ജാനുനോട്‌ പറഞ്ഞിട്ടുണ്ട് കൊണ്ട് വരും......" "നിനക്ക് അവിടെ പോയ സ്ഥിതിക്ക് ഒരു ഗ്ലാസ് വെള്ളം കൊണ്ട് വന്നൂടെ......." "ഇതാ വെള്ളം......"

അവർ ഡോറിന് മുന്നിൽ വെള്ളം കൊണ്ട് വന്നതും അശോക് ദേഷ്യത്തോടെ അവളെ നോക്കി അത് വാങ്ങി കുടിച്ചു......!! "മോന്റെ കയ്യിന് ഇതെന്തു പറ്റി.......?!!" "അത് വണ്ടി ചെറുതായി ഒന്ന് തട്ടിയതാ......." അവർ പോയതും അശോക് സുമതിയെ ഒന്നും മൈൻഡ് ചെയ്യാതെ ബാത്‌റൂമിൽ കയറിപ്പോയി.......!! "നമുക്ക് നിന്റെ വീട്ടിൽ പോയാലോ ഒന്ന് രണ്ട് ദിവസത്തേക്ക്....... നിന്റെ അച്ഛനെയും കാണാലോ കുറെയായില്ലെ കണ്ടിട്ട്......" കുളി കഴിഞ്ഞു വന്നതും അശോക് സുമതിയെ നോക്കി പറഞ്ഞു.......! "ഓഹ് അല്ലേൽ ഞാൻ വീട്ടിൽ പോവാൻ ക്ഷണിക്കുമ്പോൾ മുടക്കം പറയുന്ന ആള് ആണല്ലോ.......ഇനി എന്തായാലും ഉടനെ ഒന്നും ഞാൻ അവിടേക്കില്ല......." "അതെന്താ.......?!!" "ആദ്യം അവളെ കാര്യത്തിൽ തീരുമാനം ആവട്ടെ എന്നിട്ടേ ഞാൻ ഇനി എങ്ങോട്ടും ഉള്ളൂ......." "അവളോ...... ഏതവൾ......" "വേറെ ആര്......കുറ്റി അടിച്ചു നിക്കുന്ന ഒരുത്തി ഉണ്ടല്ലോ ഇവിടെ...... ആദിത്യ...... അവളെ കാര്യം തന്നെ.......ആ നാശം ഇവിടന്ന് പോന്നത് കണ്ടാലേ ഒരു സമാദാനം ആവൂ.......ഒടുക്കത്തെ ആയുസാ അതിന്...... ഉടനെ ഒന്നും തീരാനും ചാൻസ് ഇല്ല......ഇന്നലെ ആരോ അവളെ മുറിയിൽ വന്ന് കൊല്ലാൻ നോക്കി എന്നൊക്കെ പറഞ്ഞു ഹർഷൻ അച്ഛനോട് തട്ടി കയറുന്നത് കേട്ടു......." "എന്നിട്ട്......"

"എന്നിട്ടെന്താ,,,,, അച്ഛൻ ഞാൻ അല്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി...... എനിക്ക് തോന്നുന്നത് ഹർഷൻ ഇല്ലാത്ത നേരത്ത് അവൾ വല്ല കാമുകനെയോ അകത്തു വിളിച്ചു കേറ്റിയത് ആണെന്നാ...... ഹർഷൻ പിടിക്കും എന്ന് ആയപ്പോൾ അവൾ ഒച്ച വെച്ച് കാണും......" "നിനക്ക് ഇത് എന്തിന്റെ കേടാ......അവൾ ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല......" "അല്ലേലും ഞാൻ എപ്പോൾ അവളെ പറ്റി വല്ലതും പറയുമ്പോൾ നിങ്ങളെ മറുപടി ഇതാണല്ലോ...... എന്താ അവളോട്‌ വല്ല സോഫ്റ്റ്‌ കോർണറും തോന്നിയോ......." "അത് ഒരു പാവം പെണ്ണായിട്ടാ എനിക്ക് തോന്നിയത്...... അത് കൊണ്ട് പറഞ്ഞു പോയതാ നീ എന്താന്ന് വെച്ചാൽ ചെയ്തോ ഞാൻ ഒന്നിനും ഇല്ലേ......." അശോക് അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി...... നിൽക്കും തോറും കാര്യങ്ങൾ കയ് വിട്ടു പോവുമെന്ന് തോന്നിക്കാണും.....!! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️ ആദിയുടെ കാൾ കണ്ടതും ഹർഷൻ പരിഭ്രമത്തോടെ കാൾ അറ്റൻഡ് ചെയ്തു...... "ഹലോ ആദി......" "ഹർഷേട്ടാ..... ഹർഷേട്ടൻ എന്നെ പിക് ചെയ്യാൻ കോളേജിൽ വരേണ്ട......" "പിന്നെ......?!!" "സിറ്റി ഹോസ്പിറ്റലിൽ വന്നാൽ മതി...... ഞാൻ ഇവിടെ നിക്കാം....."

"അവിടെ എന്താ......?!!" അവൻ ദേഷ്യത്തോടെ ചോദിക്കുന്നതിനു മുന്നേ അവളുടെ കാൾ കട്ടായി...... ഇന്നലെ ഉണ്ടായത് മറന്നാണോ അവൾ..... അവൻ ദേഷ്യം മുഴുവൻ ഡ്രൈവിങ്ങിൽ തീർത്തു നിമിഷ നേരം കൊണ്ട് ഹോസ്പിറ്റലിൽ എത്തി......!! അകത്തു കയറിയപ്പോൾ ആണ് അവൾ അവിടെ ഉള്ള ചെയറിൽ ഇരിക്കുന്നത് കണ്ടത്......അവളെ കണ്ടതും ഹർഷൻ കലിപ്പിൽ അടുത്തേക്ക് ചെന്നു.......! "ഹർഷേട്ടാ......." അവനെ കണ്ടപാടേ അവൾ എണീറ്റ് നിന്നതും ഹർഷൻ ദേഷ്യത്തോടെ അവളെ കയ്യിൽ ബലമായി പിടിച്ചു......! "നീ ആരോട് ചോദിച്ചിട്ടാ ഇങ്ങോട്ട് വന്നത്.......എന്തിനാ വന്നത്......?!!" "അ...... അത്..... ഞാൻ......" "ആദിത്യ എന്നാൽ ഞങ്ങൾ ചെല്ലട്ടെ നിന്റെ ഹസ്ബന്റ് വന്നില്ലേ......." കൂടെ ഉണ്ടായിരുന്ന അവളുടെ ഫ്രണ്ട്‌സ് പറഞ്ഞതും ആദി ചിരിച്ചു കൊണ്ട് തലയാട്ടി.......!അവർ പോയതും ഹർഷൻ വീണ്ടും അവളെ ദേഷ്യത്തോടെ പിടിച്ചു മുന്നിൽ നിർത്തി......! "ആദി,,,,,നീ എന്തിനാ ഇങ്ങോട്ട് വന്നതെന്നാ ചോദിച്ചത്......." "അ...... അത്...... ഞാൻ..... അവരെ കൂടെ വന്നതാ......." അവന്റെ ദേഷ്യം കണ്ട് അവൾ കണ്ണീരോടെ പറഞ്ഞു......!

"ഇനി അതിന് കണ്ണ് നിറക്കണ്ട..... വാ പോവാം......." അവൾ ഹർഷന്റെ പിന്നാലെ നടന്നു.....ബൈക്കിൽ കയറുമ്പോഴും അവൾ അവനെ ഒന്ന് നോക്കി..... ആ മുഖത്തെ ദേഷ്യ ഭാവം കണ്ട് അവൾ മിണ്ടാതെ തന്നെ ഇരുന്നു......! "കോളേജിൽ പോയാൽ നിനക്ക് അതിനകത്ത് ഇരുന്നൂടെ.......വെറുതെ പുറത്തിറങ്ങി എന്തെങ്കിലും അപകടം വരുത്തി വെക്കാൻ ആയിട്ട്......" ഹർഷൻ അവളെ ഇരിപ്പ് കണ്ട് മിററിൽ കൂടി അവളെ നോക്കി കൊണ്ട് പറഞ്ഞു......! "അത് സുഖം ഇല്ലാത്തത് കൊണ്ടല്ലേ......" "ആർക്കെങ്കിലും വയ്യെങ്കിൽ കൂടെ നീ പോണോ...... അതിനല്ലേ അവിടെ ടീച്ചേർസ് സ്റ്റാഫ് ഒക്കെ ഉള്ളത്......" "തെമ്മാടി......." ഒച്ച ഇല്ലാതെ ആദി മൊഴിഞ്ഞു......ആദിയുടെ ചുണ്ടനക്കം ഹർഷൻ ശ്രദ്ധിച്ചിരുന്നു......അവന് അത് കണ്ടപ്പോൾ ചിരിയാണ് വന്നത്.......! ബൈക്കിൽ നിന്ന് ഇറങ്ങിയ പാടെ ആദി ഹർഷനെ ഒന്നും വൈറ്റ് ചെയ്യാതെ അകത്തേക്ക് നടന്നു.......സിറ്റൗട്ടിൽ തന്നെ ഉള്ള അച്ഛൻറെ നോട്ടം കണ്ടതും അവളുടെ മനസ് പിടഞ്ഞു...... അരികിൽ ആയി അശോകിനെ കണ്ടതും അവൾ ഒന്ന് ചിരിച്ചു...... "ഏട്ടൻറെ കയ്യിന് ഇതെന്തു പറ്റി......?!!"

ഹർഷന്റെ ചോദ്യം കേട്ടപ്പോൾ ആദി അശോകിന്റെ കയ്യിലേക്ക് നോക്കിയത്.......! "അത് ഇന്നലെ വരും വഴി വണ്ടി ചെറുതായി ഒന്ന് തട്ടിയതിന്റെയാ......." രണ്ട് പേരും സംസാരിക്കുന്നത് ഒന്നും കേൾക്കാൻ നിക്കാതെ ആദി സ്റ്റെയർ കയറാൻ തുടങ്ങുമ്പോൾ ആണ് സുമതി ആദിക്ക് മുന്നിൽ തടസം സൃഷ്ടിച് നിന്നത്......! "ഹ്മ്മ്,,,,, നീ എന്ത് ഭാവിച്ചാ...... നിനക്ക് ഇവിടന്ന് ഇറങ്ങാൻ ഉള്ള ഉദ്ദേശം ഒന്നുമില്ലേ......" "ഞാൻ എന്തിന് ഇറങ്ങണം ഇത് എന്റെ ഭർത്താവിന്റെ വീടല്ലേ...... എന്നെ പോലെ തന്നെ അല്ലേ നിങ്ങളും,,,,, പോരാത്തതിന് ആദ്യം വന്നത് നിങ്ങൾ ആണ് അപ്പൊ ആദ്യം ഇറങ്ങേണ്ടത് നിങ്ങൾ അല്ലേ.....അത് കഴിഞ്ഞു ഞാൻ ഇറങ്ങാം......" ആദിയുടെ മറുപടി കേട്ടാണ് ഹർഷൻ അകത്തേക്ക് കയറിയത്...... അവൻ അത് കേട്ട് ഒരു പുഞ്ചിരിയോടെ നിന്നു.......! "നിന്നെ പോലെ ആണോ ഞാൻ വലിഞ്ഞു കേറി വന്നതല്ല......" "ഞാൻ വലിഞ്ഞു കേറി വന്നതാണോ...... ഹർഷേട്ടൻ എന്നെ വിവാഹം ചെയ്തു കൊണ്ട് വന്നതാ......" "അത് നിന്റെ ശരീരം കണ്ട് മോഹിച്ചിട്ടല്ലേ...... അവന്റെ ആവശ്യം കഴിഞ്ഞാൽ നീയായിട്ട് ഒഴിഞ്ഞു പോണം...... അല്ലാതെ......."

ആദിയുടെ മനസ് വീണ്ടും ആ വാക്കുകളിൽ തകർന്നു...... അവൾ ഉത്തരം ഇല്ലാതെ നിന്നു...... കണ്ണുകൾ നിറയാൻ തുടങ്ങി...... അത് കണ്ടതും ഹർഷൻ അവൾക്കരികിൽ വന്നു തന്നിലേക്ക് ചേർത്തു പിടിച്ചു.......! "ഇവളെ ശരീരം മോഹിച്ചാ ഞാൻ ഇവളെ വിവാഹം ചെയ്തത് എന്ന് നിങ്ങളോട് ആര് പറഞ്ഞു.......ശരീരം മാത്രമാണ് ഹർഷന് വേണ്ടതെങ്കിൽ അത് വിവാഹം ചെയ്യാതെ തന്നെ നേടി എടുക്കാൻ എനിക്കറിയാം......ഇവളെ ഞാൻ വിവാഹം ചെയ്തത് ജീവിത കാലം മുഴുവൻ ഭാര്യ ആയി കൂടെ കൂട്ടാൻ തന്നെയാ......." ആദി ഹർഷനെ നോക്കി ഒന്ന് പുഞ്ചിരിച്ചു......! "ഇവളോട് ഇറങ്ങാൻ അച്ഛൻ പറഞ്ഞാൽ ഞാൻ അത് സഹിക്കും..... കാരണം ഈ വീട് അച്ഛന്റെയാ...... പക്ഷെ നിങ്ങൾക്കും ഇവൾക്കും ഇവിടെ ഒരേ സ്ഥാനം തന്നെയാ......" ഹർഷന്റെ വാക്കുകളിൽ സുമതി നാണം കെട്ടു നിന്നു...... "പിന്നെ ഇവളെ തീർക്കാൻ ആളെ വിട്ടത് ആരായാലും വാങ്ങിക്കാൻ റെഡി ആയി നിന്നോ...... അത് ആരായാലും അനുഭവിക്കാൻ കിടക്കുന്നെ ഉള്ളൂ......." ഹർഷന്റെ അപ്പോഴുള്ള മുഖഭാവം കണ്ടതും സുമതി പേടിച്ച പോലെ നിന്നു......അവൻ അവളെയും കൊണ്ട് സ്റ്റെയർ കയറിയതും അശോക് സുമതിയുടെ അടുത്ത് വന്നു......! "നിനക്ക് വല്ല ആവശ്യവും ഉണ്ടായിരുന്നോ അവന്റെ വായിൽ ഉള്ളത് കേൾക്കാൻ......"

"അതികം വൈകാതെ തന്നെ അവളെയും അവനെയും ഞാൻ ഇവിടന്ന് ഇറക്കി വിടും..... നിങ്ങൾ കണ്ടോ.....ഈ വീട് കയ്ക്കൽ ആക്കാതെ എനിക്ക് ഇനി സമാദാനം ഉണ്ടാവില്ല....." സുമതി ദേഷ്യത്തോടെ അതും പറഞ്ഞു മുറിയിലേക്ക് നടന്നു...... അശോക് ആണെങ്കിൽ അവൾക്ക് പിന്നാലെ നടന്നതും പോയ പോലെ തിരിച്ചു വന്നടുത് തന്നെ നടന്നു.....വെറുതെ എന്തിനാ ഒരു അംഗം കൂടി........ "നീ ഇങ്ങനെ ഒരു മറുപടി കൊടുക്കും എന്ന് കരുതീല......അതേതായാലും നന്നായി ഇനി അവർ എന്തായാലും നിൻറെ മുന്നിൽ വരില്ല......" "അപ്പോഴത്തെ ദേഷ്യം കൊണ്ട് പറഞ്ഞു പോയതാ അല്ലാതെ അറിഞ്ഞു കൊണ്ട് പറഞ്ഞതൊന്നും അല്ല........." "അല്ല നിനക്ക് അപ്പൊ ആരോടായിരുന്നു ദേഷ്യം......" "ഇയാളോട് തന്നെ......" ആദിയുടെ മറുപടി കേട്ട് ഹർഷൻ ഒന്ന് പുഞ്ചിരിച്ചു.......! "അത് ഞാൻ അപ്പോഴത്തെ ടെൻഷൻ കൊണ്ട് ദേഷ്യപ്പെട്ടത് അല്ലേ......നമ്മുടെ ഈ മുറിയിൽ പോലും നീ സുരക്ഷിത അല്ലെന്ന് ഓർക്കുമ്പോൾ വിഷമം തോന്നാ...... അപ്പൊ പിന്നെ നീ ഹോസ്പിറ്റലിൽ ആണെന്ന് കൂടി കേട്ടാൽ......." "അപ്പൊ ഞാൻ ഒന്നും ആലോചിച്ചില്ല ഹർഷേട്ടാ......സോറി ഇനി ഞാൻ ഹാർഷേട്ടനോട് ചോദിക്കാതെ ഒന്നും ചെയ്യില്ല പോരെ......" അവളുടെ കെഞ്ജിഉള്ള സംസാരം കേട്ട് അവന്റെ ദേഷ്യം തണുത്തു.......!

അവളിലേക്ക് ചേരാൻ ഉള്ള കൊതിയോടെ അവൻ അവളെ തലോടിയതും അവൾ അവന്റെ നെഞ്ചോട് ചേർന്നു.......!!❣️ ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️ ഉറക്കിൽ എപ്പോഴോ ഹർഷന്റെ കയ്കൾ ആദിയെ തേടി...... അവൾ കിടന്നിടം ശൂന്യമാണെന്ന് തോന്നിയതും ഹർഷൻ ചാടി എണീറ്റ് ബെഡിൽ നോക്കി...... അവൾ ഇല്ലെന്ന് കണ്ടതും ഹർഷൻ ഞെട്ടി കൊണ്ട് എണീക്കുമ്പോൾ ആണ് ജനാല വഴി പുറത്തേക്ക് കണ്ണും നട്ട് നിൽക്കുന്ന ആദിയെ അവൻ കണ്ടത്...... അവൻ അരികിൽ ചെന്നത് ഒന്നും അവൾ അറിഞ്ഞില്ല......ഗാടമായ ചിന്തയിൽ ആണെന്ന് കണ്ടതും ഹർഷൻ അവളെ തോളിൽ കയ് വെച്ചു.......! ആദി ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കിയതും ഹർഷനെ കണ്ട് ആശ്വസിച്ചു...... പക്ഷെ അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ട് അവന് സഹിക്കാൻ ആയില്ല....... "സോറി ആദി..... ഞാൻ ദേശ്യപ്പെട്ടതിന് ആണോ നീ ഇപ്പോഴും...... നിനക്ക് വല്ലതും സംഭവിക്കുമോ എന്ന പേടി കൊണ്ടല്ലേ ഞാൻ......." അവൾ അവന്റെ വാ അടച്ചു പിടിച്ചു നിർത്തിച്ചു..... അവന്റ താഴ്മയോടെ ഉള്ള സംസാരം അവൾക്ക് സഹിക്കാൻ ആവാത്ത പോലെ......!! "ഹർഷേട്ടൻ എന്നെ രണ്ട് തല്ലിയാലും എനിക്ക് സങ്കടം ഇല്ല...... എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് എനിക്ക് മനസ്സിൽ ആവും......" "പിന്നെന്തിനാ ഈ വിഷമം ചേട്ടത്തി അങ്ങനെ ഒക്കെ പറഞ്ഞതിനാണോ......?!!"

ഹർഷന്റെ ചോദ്യത്തിൽ അവൾ മൗനമായി നിന്നു.......! "എന്താ ആദി നിനക്ക് പറ്റിയെ......?!!" "എനിക്ക് ഇപ്പൊ സങ്കടം ആണോ സന്തോഷം ആണോ എന്ന് ചോദിച്ചാൽ പോലും എന്താണെന്ന് അറിയില്ല...... പക്ഷെ ഹർഷേട്ടൻ എന്നെ വെറുക്കരുത്......." "നിന്നെ ഞാൻ വെറുക്കാനോ...... നിനക്ക് തോന്നുന്നുണ്ടോ എനിക്കതിനു പറ്റും എന്ന്......." "ഈ വീട്ടിൽ എല്ലാർക്കും എന്നോട് വെറുപ്പാ...... പക്ഷെ അത് ഒന്ന് കൂടി കൂടാൻ പോവാണെന്ന് ഓർക്കുമ്പോൾ എനിക്ക് സഹിക്കാൻ ആവുന്നില്ല ഹർഷേട്ടാ......." ആദി അവന്റെ നെഞ്ചിലേക്ക് വീണു കൊണ്ട് പറഞ്ഞു......! "അവരുടെ ഒക്കെ മുന്നിൽ നമ്മൾ ഹാപ്പി ആയി ജീവിച്ചു കാണിക്കാൻ അല്ലേ ഇങ്ങോട്ട് വന്നത്...... അവരാരും നമ്മളെ സ്നേഹിച്ചില്ലേൽ പോട്ടെ നമുക്ക് നമ്മൾ ഇല്ലേ......." "മ്മ്......" ആദി ഒന്ന് മൂളി കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി......! "ആവശ്യം ഇല്ലാതെ ഓരോന്ന് ചിന്തിക്കാതെ വന്ന് കിടക്ക്......." ഹർഷൻ നടക്കാൻ ഒരുങ്ങിയതും ആദി അവന്റെ കയ്യിൽ പിടിച്ചു നിർത്തി...... അവൻ എന്തെ എന്ന പോലെ അവളെ തന്നെ നോക്കി നിന്നു.......!! "എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..... അത് കേൾക്കുമ്പോ എന്നെ വെറുക്കരുത്......." "എന്നെ ഇട്ടേച്ചു പോവാൻ വല്ലതും പറയാൻ ആണെങ്കിൽ ചിലപ്പോൾ വെറുത്ത് പോകും ഞാൻ......" "ഇത് അതൊന്നും അല്ല......"

"നിനക്ക് എന്ത് വേണെങ്കിലും എന്നോട് പറയാം......" "അത് അറിയുമ്പോൾ ഇവിടെ ഉള്ളവർ ഒക്കെ എന്നെ വെറുക്കും അത് ഉറപ്പാ..... " "നീ ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കാതെ.....നീ അവരെ കാര്യം ഒന്നും നോക്കണ്ട നമുക്ക് നമ്മൾ മതി.......നീ കാര്യം പറ......." "അ....അത്..... ഞാൻ......" പറയാൻ ആവാതെ ആദി അവനെ ദയനീയമായി നോക്കി......! "നീ എന്നെ ഇങ്ങനെ ടെൻഷൻ ആക്കാതെ കാര്യം പറ പെണ്ണെ......" "അത്....." ആദി വീണ്ടും പറയാൻ ആവാതെ അവനെ മാറ്റി അവിടന്ന് നടന്നു...... ഹർഷൻ അവളെ തന്നെ നോക്കിയതും ആദി ബാഗ് തുറന്നു ഒരു പേപ്പർ അവന് നീട്ടി..... ഹർഷൻ അവളെ തന്നെ നോക്കി കൊണ്ട് അത് വാങ്ങി......! "അത് കണ്ടാൽ മനസ്സിൽ ആവും എനിക്കെന്താ പറയാൻ ഉള്ളതെന്ന്......." ആദി തലയും താഴ്ത്തി നിന്ന് കൊണ്ട് പറഞ്ഞതും അവൻ അവളിൽ ഉള്ള നോട്ടം മാറ്റി അതിലേക്ക് നോക്കി......! പേര് ആദിത്യ ഹർഷൻ.....പ്രേഗ്നെന്സി ടെസ്റ്റ്‌ പേപ്പർ ആണെന്ന് കണ്ടതും അവൻ അതിലേക്ക് കണ്ണും മിഴിച്ചു നോക്കി......പോസിറ്റീവ് എന്ന് കണ്ടതും ഹർഷന്റെ കണ്ണുകൾ നിറഞ്ഞു..... അവന് എന്ത് ചെയ്യണം എന്ന് അറിയാത്ത പോലെ ആദിയെ നോക്കിയതും അവൾ അപ്പോഴും തലയും താഴ്ത്തി നിൽപ്പാണ്....... "ആദി......." അവൻ അവളെ കയ്യിൽ ആക്കി ചുംബനങ്ങൾ കൊണ്ട് മൂടി......!!❣️ "സത്യാണോ......?!!"

അവൻ അവളുടെ മുഖം കയ്യിൽ ആക്കി കൊണ്ട് ചോദിച്ചു......! "മ്മ്...... കോളേജിൽ തല കറങ്ങി വീണപ്പോ അവരാ എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയത്...... അപ്പോഴത്തെ അവസ്ഥയിൽ എനിക്ക് ഹർഷേട്ടനെ വിളിക്കാൻ ഒന്നും ആയില്ല.....റിസൾട് കിട്ടിയപ്പോൾ സന്തോഷം ആണോ സങ്കടം ആണോ ഉണ്ടായത് എന്ന് എനിക്ക് പോലും അറിയില്ല ഹർഷേട്ടാ....... അവരോട് പോലും പറയാതെ ഹർഷേട്ടനോട് തന്നെ അത് ആദ്യം പറയണം എന്ന് കരുതി വിളിച്ചു...... പക്ഷെ ഹർഷേട്ടൻ എന്നോട് ദേഷ്യപ്പെട്ടപ്പോൾ എന്ത് കൊണ്ടോ എനിക്ക് അത് പറയാൻ ഉള്ള ധൈര്യം വന്നില്ല......" "പറയായിരുന്നില്ലേ എന്നോട്...... എന്റെ ദേഷ്യം തണുക്കാൻ ഇത് മതിയായിരുന്നല്ലോ ആദി......." "ഇത് അറിയുമ്പോ എല്ലാർക്കും നമ്മളോടുള്ള ദേഷ്യം കൂടല്ലേ ഉള്ളൂ...... അത് ഓർത്തപ്പോൾ ..... പക്ഷെ ഹർഷേട്ടനോട് പറയാതെ എങ്ങനാ......കിടന്നിട്ട് ഉറക്കം പോലും വരുന്നില്ല......" "ഈ ലോകത്ത് വെച്ച് ഇപ്പൊ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാൻ ആവും ആദി...... എന്റെ ആദിയുടെ വയറ്റിൽ എന്റെ കുഞ്...... എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല......"

അവൻ അവളെ വീണ്ടും ചുംബനങ്ങൾ കൊണ്ട് മൂടി......എന്ത് ചെയ്യണം എന്ന് അവന് തന്നെ അറിയാത്ത അവസ്ഥ..... "എനിക്ക് നിന്നെ ഇപ്പൊ കടിച്ചു തിന്നാൻ തോന്നാ ആദി......" പ്രണയത്തോടെ അവൻ അവളെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു....... സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.......!! "ആരോടാ നമ്മൾ ഇത് പറയാ......" "ആരോടും പറയണ്ട ഹർഷേട്ടാ...... ആർക്കും ഇഷ്ടം ആവില്ല......" "ഞാൻ ഒരു അച്ഛൻ ആവാൻ പോവാണെന്ന് എനിക്ക് പറയണം ആദി.....നമ്മളെ അകറ്റാൻ നോക്കുന്നവർ എല്ലാരും അറിയട്ടെ......." ഹർഷൻ പുറത്തേക്ക് ഇറങ്ങാൻ നോക്കിയതും ആദി അവനെ പിടിച്ചു നിർത്തി....... "ഈ പാതിരാത്രി തന്നെ വേണോ...... നാളെ കാലത്ത് പറഞ്ഞാൽ പോരെ......." "ഞാൻ അത് മറന്നു......" അതിന് ആദി അവനെ നോക്കി ഒന്ന് ചിരിച്ചു......! അവൻ അവൾക്കരികിൽ കിടന്നു കൊണ്ട് അവളുടെ കുഞ് വയറ്റിലേക്ക് മുഖം അമർത്തി....... സാരി നീക്കി അവിടെ ആകെ ചുംബിച്ചു...... അവൾ അവന്റെ മുടിയിൽ തലോടി...... പ്രണയവേഴ്‌ചയിലും അവൻ അവളുടെ വയറിലേക്ക് അമരാതെ കരുതലോടെ നോക്കിയിരുന്നു......!!

കാലത്ത് ഹർഷൻ എണീറ്റ് അവളെ ഒരു പുഞ്ചിരിയോടെ നോക്കി കൊണ്ട് താഴേക്ക് വന്ന് അവൾക്കും അവനുമുള്ള ഫുഡും ആയി മുറിയിലേക്ക് ചെന്നു......ആദി അപ്പോഴും നല്ല ഉറക്കിൽ ആണ്...... "ആദി....." അവൻ അവളുടെ തലയിൽ തലോടി കൊണ്ട് വിളിച്ചു......ആദി കണ്ണ് തുറന്നതും ഹർഷനെ നോക്കി പുഞ്ചിരിച്ചു...... രണ്ട് പേരുടെയും സന്തോഷത്തിന്റെ നിമിഷങ്ങൾ...... ❣️ പരസ്പരം പങ്ക് വെച്ച് അവർ ഫുഡ്‌ കഴിക്കാൻ തുടങ്ങി.......! "കുഞ് വന്നാൽ പിന്നെ നീ എനിക്ക് ഇത് പോലെ വാരി തരോ ആദി......." "പിന്നല്ലാതെ എന്റെ ആദ്യത്തെ കുഞ് അല്ലേ ഹർഷേട്ടൻ......" അവൾ ഇളിച്ചു കൊണ്ട് പറഞ്ഞതും ഹർഷനും ഒന്ന് പുഞ്ചിരിച്ചു....... അവരുടെ സന്തോഷം പങ്ക് വെക്കാൻ ആദിയുടെ വീട്ടിലേക്ക് പോവാൻ ഇറങ്ങുമ്പോൾ ആണ് മുന്നിൽ തന്നെ അച്ഛനെ കണ്ടത്....... അത് കണ്ടതും ആദി ഹർഷന്റെ കയ്യിൽ പിടിച്ചു......! "എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാൻ ഉണ്ട്......" ഹർഷൻ പറഞ്ഞതും എല്ലാരുടെയും നോട്ടം അവനിൽ ആയി...... ആദി തലയും താഴ്ത്തി നിന്നു......! "ഞാൻ അത് പറയുന്നത് നിങ്ങളുടെ ഒക്കെ സ്നേഹം കിട്ടും എന്ന് കരുതി ഒന്നും അല്ല.....

ഇവളെ കൊല്ലാൻ ആളെ വിടുമ്പോ ഓർക്കാൻ വേണ്ടിയാ...... ഇവൾ ഇപ്പൊ ഒറ്റയ്ക്ക് അല്ല..... എന്റെ കുഞ് ഉണ്ട് ഇവളെ വയറ്റിൽ......ഞാൻ ഒരു അച്ചൻ ആവാൻ പോവാ.......എന്റെ കുഞിനോ ഇവൾക്കോ വല്ലതും സംഭവിച്ചാൽ ......." സുമതി ഞെട്ടി കൊണ്ട് അശോകിനെ നോക്കി..... അവനും ഞെട്ടി തരിച്ചു നിൽപ്പാണ്.......! ഇതെങ്ങനെ സംഭവിച്ചു......ഇങ്ങനെ പോയാൽ ഇവളെ ഇവിടെ നിന്നും അടുത്ത കാലത്ത് ഒന്നും പുറത്തിറക്കാൻ പറ്റില്ലല്ലോ......അവന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോവാതിരിക്കാൻ വേരുറപ്പിച്ചു നിൽക്കാണല്ലോ ഈ കുരിശ്...... സുമതി ചിന്തയോടെ ആദിയെയും നോക്കി നിന്നു.......! ചേച്ചി അവനെ നോക്കി ദയനീയതയോടെ ഒന്ന് പുഞ്ചിരിച്ചു...... തന്റെ കയ്യിൽ കിടന്നു വളർന്നവൻ ഇന്ന് ഒരു അച്ഛൻ പോവാണെന്ന സന്തോഷം.......!! ഒന്നിനും നിക്കാതെ അവർ ഇറങ്ങി പോവുന്നതും നോക്കി അച്ഛൻ പിന്നാലെ നടന്നു......'ഞാൻ ഒരു അച്ഛൻ ആവാൻ പോവാ.....'ഹർഷന്റെ വാക്കുകൾ കാതിൽ മുഴങ്ങും തോറും അയാളിൽ ദേഷ്യം ആളി കത്തി കൊണ്ടിരുന്നു.......!! ... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story