ആത്മരാഗം ❤️: ഭാഗം 2

athmaragam part 1

എഴുത്തുകാരി: AJWA

ഭലിഷ്ഠമായ രണ്ട് കയ്കൾ തന്റെ കഴുത്തിൽ പിടി മുറുക്കിയതും ആദി ശ്വാസം കിട്ടാതെ പിടഞ്ഞു..... [കഴിഞ്ഞ പാർട്ടിൽ ടെക്സ്റ്റ്‌ ചെയ്യുമ്പോൾ പേര് മാറിയതാട്ടൊ... ഞാൻ ശ്രദ്ധിച്ചില്ല....] ആ കയ്യിൽ അവൾ ബലമായി പിടിച്ചു മാറ്റാൻ നോക്കി എങ്കിലും ആയില്ല....ഒന്ന് ഒച്ച ഇടാൻ പോലും ആവാതെ അവൾ ആ കയ്കളിൽ ശ്വാസം എടുക്കാൻ ആവാതെ പിടയാൻ തുടങ്ങി.....!! "ആ..... അമ്മേ....." അവൾ അലറി വിളിച്ചു കൊണ്ട് ഞെട്ടി ഉണർന്നു.....!! "എന്താ മോളെ.... എന്ത് പറ്റി....?!!" രേവതി അവൾക്കരികിൽ വന്ന് കൊണ്ട് ചോദിച്ചതും അവൾ ഭയത്തോടെ ചുറ്റിലും നോക്കി.... വിയർപ്പ് തുള്ളികൾ ചെഞികളിലൂടെ ഒലിച്ചിറങ്ങി..... തൊണ്ട വരളുന്നത് പോലെ....!!

താൻ കണ്ടത് സ്വപ്നം ആണെന്ന് ഉൾകൊള്ളാൻ അവൾക്ക് അൽപ നേരം വേണ്ടി വന്നു..... ഒന്നും പറയാൻ ആവാതെ അവൾ വെള്ളം എടുത്തു കുടിച്ചു..... "എന്ത് പറ്റി മോളെ....?!!" അമ്മ വീണ്ടും അവളുടെ തോളിൽ കയ് വെച്ചു കൊണ്ട് ചോദിച്ചു..... "അത് അമ്മേ ഞാൻ...." അവൾ താൻ കണ്ട സ്വപ്‌നം വീണ്ടും ഓർത്തെടുത്തു..... അമ്മയോട് പറയാൻ തുടങ്ങുമ്പോൾ ആണ് കാളിംഗ് ബെൽ അടിച്ചത്..... അത് കേട്ടതും ആദി ഭയത്തോടെ അമ്മയെ നോക്കി.....!! "അമ്മേ....." അമ്മ ഡോർ തുറക്കാൻ നിന്നതും അവൾ ഭയത്തോടെ വിളിച്ചു...... വീണ്ടും ഡോറിന് കൊട്ട് വീണതും രേവതി ഡോർ തുറന്നു...... മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവർ പരസ്പരം നോക്കി....... "ഞാൻ അശോകൻ.....കാശിനാഥന്റെ മകൻ ആണ്......."

അത് കേട്ടതും അവരുടെ ഉള്ളിലെ ഭയം ഇരട്ടിച്ചു..... "എന്റെ അനിയൻ ഹർഷന് നിങ്ങളെ മോളെ വിവാഹം ചെയ്യാൻ താല്പര്യം ഉണ്ട്.....നാളെ പത്ത് മണിക്ക് ഇവിടത്തെ അമ്പലത്തിൽ വെച്ചു നടത്താം..... ഈ സാരിയും ആഭരണവും സ്വീകരിക്കണം......" ആദി ഞെട്ടി തരിച്ചു നിന്നു......കൂടുതൽ ഒന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ അയാൾ അതവിടെ വെച്ചു ഇറങ്ങിയതും പുറത്ത് നിൽക്കുന്ന ഹർഷനെ കണ്ടു അവൾ നേരത്തെ പറഞ്ഞത് ഓർത്തു...... തന്റെ മാനം തരാം എന്ന്.... ആർക്ക് വേണമെങ്കിലും കിടന്നു തരാം എന്ന്.....അതോടെ അവൻ പോയതാണ്,,,, പണത്തിനു പകരം ഇതാവും അവർ കണ്ട വഴി...... "ഇനി എന്ത് ചെയ്യും മോളെ.....?!!" "ഈശ്വരൻ വിധിച്ചത് അതാണെങ്കിൽ അത് നടക്കട്ടെ അമ്മേ....."

അവൾ അമ്മയെ ആശ്വസിപ്പിച്ചു കിടന്നെങ്കിലും ഉറങ്ങാൻ ആയില്ല..... കാത്തിരിക്കുന്നത് എന്താണെന്നുള്ള ഭയത്തിൽ ആയിരുന്നു അവൾ..... *------------* ഹർഷൻ ആ രാത്രി മുഴുവൻ അവളെ കുറിച്ചോർത്തു നേരം വെളുപ്പിച്ചു..... എന്തായിരിക്കും അവളുടെ പേര്.... അവൾക്ക് എന്നോട് വെറുപ്പ് തോന്നുന്നുണ്ടാവുമോ അതോ സ്നേഹമോ.....?!! തീരെ താല്പര്യം ഇല്ലെങ്കിലും അച്ഛൻ എല്ലാറ്റിനും അനുവാദം കൊടുത്തു..... മനസ്സിൽ അപ്പോഴും എന്തൊക്കെയോ തീരുമാനിച്ചു കൊണ്ടിരുന്നു.....!! അശോകനും ചേച്ചിയും അവനോടൊപ്പം എല്ലാറ്റിനും കൂടെ നിന്നു..... അവനോടുള്ള വാത്സല്യം ഒന്ന് കൊണ്ട് മാത്രം..... "നിങ്ങളെയും കൊണ്ട് ചെല്ലാൻ സർ പറഞ്ഞു....." ഡ്രൈവർ വന്ന് പറഞ്ഞതും രേവതി ആദിയെ ഒന്ന് നോക്കി.....

അവൾ ഇപ്പോഴും അതേ ഇരിപ്പാണ്......! "അവന് മോളെ വിവാഹം ചെയ്യാൻ അല്ലേ .....ഒന്നും സംഭവിക്കില്ല..... മോൾ ചെന്നു കുളിച്ചു റെഡി ആയി വാ..... അല്ലെങ്കിൽ എന്താ ഉണ്ടാവാ എന്ന് പറയാൻ പറ്റില്ല മോളെ....." അവൾ അനുസരണയോടെ കുളിച്ചു റെഡി ആയി വന്നു...... കൊടുത്തു വിട്ട സാരിയും ആഭരണവും അണിഞ്ഞു...... "എന്റെ മോൾ സുന്ദരി ആയിരിക്കുന്നു....." അമ്മ നിറ കണ്ണുകളോടെ പറഞ്ഞു.....!! "ദൈവം നല്ലതേ വരുത്തൂ..... മോൾക്ക് ഒന്നും സംഭവിക്കില്ല....." കാലിൽ വീണു തൊഴുതപ്പോൾ അച്ഛൻ പറഞ്ഞു..... "ഈശ്വരൻ കയ് ഒഴിയില്ല എന്റെ മോളെ.....കാരണം എന്റെ മോളെ മനസ്സിൽ ഒരു കളങ്കവും ഇല്ല....." ഒന്നും പറയാൻ ആവാതെ അവൾ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു......!

അമ്മയോടൊപ്പം കാറിൽ കയറുമ്പോൾ ആണ് കാഴ്ചക്കാരുടെ കൂട്ടത്തിൽ ഉണ്ണി കുട്ടനെ കണ്ടത്..... അവളെ കൂട്ട് കാരൻ..... അവൾ അവനെ കയ് മാടി വിളിച്ചതും അവൻ ഓടി വന്നു..... "മോനും കൂടെ വാ.....ചേച്ചിടെ കൂട്ട് നീയല്ലേ......" രേവതി പറഞ്ഞതും അവൻ അവർക്കൊപ്പം കയറി അവൾക്കരികിൽ ഇരുന്നു.....! ഇപ്പൊ ഭയം തോന്നുന്നില്ല.... മനസ് പാകപ്പെട്ടു തുടങ്ങി..... എന്തിനെയും നേരിടാൻ ഉള്ള ധൈര്യം കയ് വന്ന പോലെ..... ആദിയെ കണ്ടതും ഹർഷന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..... അവളെ തന്നെ ഇമ വെട്ടാതെ അവൻ നോക്കി നിന്നു..... തനിക്കരികിൽ നിൽക്കുന്ന ഹർഷനെ അവൾ ഒന്ന് നോക്കുക പോലും ചെയ്തില്ല....വില്പന വസ്തു വാങ്ങാൻ വന്നവൻ....

അവളെ കണ്ണിൽ ഹർഷനുള്ള സ്ഥാനം അതായിരുന്നു.....!! ചേച്ചിയും ഏട്ടനും മാത്രമാണ് അവനോടൊപ്പം ഉണ്ടായിരുന്നത്.....ഏട്ടന്റെ ഭാര്യ സുമതി ധർമകല്യാണം ആയത് കൊണ്ട് തന്നെ വന്നില്ല..... പണക്കാരിയായവളുടെ അഹങ്കാരം..... അച്ഛന് ഒന്നും ഉൾകൊള്ളാൻ ആവാത്ത പോലെ....അയാൾ അവരുടെ വരവും നോക്കി ആ വീട്ട് മുറ്റത്തു തന്നെ നിന്നു..... "പേരെന്താ.....?!!" "ആദിത്യ....." അമ്മയാണ് തിരുമേനിക്ക് മറുപടി കൊടുത്തത്.....ആദി അവൻ പതിയെ ഉരുവിട്ടു.....പേരും നാളും ചോദിച്ചു തിരുമേനി പൂജ തുടങ്ങി...... പൂജിച്ചു നീട്ടിയ താലി ഹർഷൻ കയ്യിൽ എടുത്തു.....അവളെ ഒന്ന് നോക്കിയതും അവൾ അപ്പോഴും ആരിലും ശ്രദ്ധ കൊടുക്കാതെ ഏതോ ലോകത്തെന്ന പോലെ നിൽപ്പാണ്......

ഹർഷൻ പുഞ്ചിരിയോടെ അവളുടെ കഴുത്തിൽ താലി കെട്ടി.... ചേച്ചി വന്ന് അവളുടെ നീണ്ട മുടികൾ ഒതുക്കി കൊടുത്തു.....അവൻ അവളുടെ മുഖത്ത് ഒളിച്ചു വെച്ച കുസൃതി ആസ്വദിച്ചു..... അപ്പോഴും അവൾ ഒന്ന് തല ഉയർത്തി നോക്കിയില്ല.... കുങ്കുമം തൊട്ട് അവളുടെ നെറ്റി തലപ്പിൽ വെക്കുമ്പോഴും അവൾ അതേ നിൽപായിരുന്നു.....തിരുമേനിയുടെ ആജ്ഞ പ്രകാരം ദൈവങ്ങളെ എല്ലാം തൊഴുതു വലം വെച്ചു വന്നു..... "അമ്മേ...." അവൾ യാത്ര പറയാൻ നേരം അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു..... "അച്ഛനെയും അമ്മയെയും വിട്ട് വരുന്ന വിഷമം ആണോ.....?!!എപ്പോൾ വേണേലും നിനക്ക് അവരെ കാണാൻ പോവാം....." ചേച്ചി ആശ്വസിപ്പിച്ചപ്പോഴാണ് അമ്മയ്ക്ക് ആശ്വാസം ആയത്....

"എന്റെ മോളെ നിങ്ങളെ കയ്യിൽ ഏല്പിച്ചാ ഞാൻ പോന്നത്.... പണത്തിനു കുറവുണ്ടെന്ന് കരുതി എന്റെ മോളെ വേദനിപ്പിക്കരുത്....." "ഒന്നിന്റെ പേരിലും ഇവൾക്ക് യാതൊരു ബുദ്ധിമുട്ടും അവിടെ ഉണ്ടാവില്ല....." അവരുടെ സംസാരം കാറിനടുത്തു നിന്നും ഹർഷൻ ക്ഷമയോടെ നോക്കി നിന്നു.... ഇന്നേ വരെ ഒന്നിനും ഇത്ര നേരം കാത്തു നിന്നില്ല.... അവന്റെ നിൽപ്പ് കണ്ടതും ഏട്ടൻ ഒന്ന് ചിരിച്ചു..... ഏട്ടനെ ദയനീയമായി നോക്കുമ്പോൾ ആണ് അവന്റെ കയ്യിൽ ആരോ തോണ്ടിയത്..... താഴേക്ക് നോക്കിയതും ഒരുത്തൻ അവനെ നോക്കി ഇളിക്കുന്നു..... ഇതാരാണാവോ ഈ ചെക്കൻ അവരുടെ കൂടെ വന്നതാണല്ലോ..... ഹർഷൻ അവനെ നോക്കി ആലോചിച്ചു......!! "എന്റെ ചേച്ചിയെ തല്ലോ.....?!!"

അതിന് ഹർഷൻ ഇല്ലെന്ന് തലയാട്ടി..... "ചേച്ചിയെ വഴക്ക് പറയോ.....?!!" അതിനും അവൻ ഇല്ലെന്ന് തലയാട്ടി..... "എന്തെങ്കിലും ചെയ്‌താൽ ഇടിക്കും ഞാൻ....." ഇവനാര് അവളെ ബോഡി ഗാർഡോ.....!! "ഞാൻ നിന്റെ ചേച്ചിയെ ഒന്നും ചെയ്യില്ല പോരെ......." അവൻ അത് കേട്ട് ഓടാൻ നിന്നതും ഹർഷൻ അവനെ പിടിച്ചു നിർത്തി..... "നിന്റെ ചേച്ചിക്ക് എന്തൊക്കെയാ ഇഷ്ടം..... അത് പറഞ്ഞു തരോ....." "ചേച്ചിക്ക് എന്നെ വല്യ ഇഷ്ടാ....." ബെസ്റ്റ്..... അതികം വൈകാതെ അത് എന്നെയാക്കിക്കൊളാം.....!! "അതല്ലടാ വേറെ എന്തൊക്കെയാ ഇഷ്ടം..... ഇപ്പൊ നിനക്ക് ഐസ്ക്രീം ചോക്ലേറ്റ് അതൊക്കെ ഇഷ്ടം ആവില്ലേ അത് പോലെ ഒക്കെ....." "ചേച്ചിക്ക് വാളൻ പുളിയാ ഇഷ്ടം....." വെരി ബെസ്റ്റ്..... ഹർഷൻ അറിയാതെ വാ തുറന്നു.....

അത് സംഘടിപ്പിക്കാൻ ഞാൻ എവിടെ പോവും......! "വേറെ എന്തൊക്കെയാ ഇഷ്ടം....." "പുളി മിട്ടായി....." വെരി വെരി ബെസ്റ്റ്.....!!അവൻ അറിയാതെ അവളെ നോക്കിപ്പോയി.....!! ഉണ്ണി കുട്ടൻ ഓടി ചെന്നതും അവൾ അവന്റെ കവിളിൽ ഉമ്മ വെച്ചു....അത് കണ്ടതും ഹർഷൻ ഒന്ന് പുഞ്ചിരിച്ചു..... "ചേച്ചി പോട്ടെടാ....." അതും പറഞ്ഞു അവൾ അവർക്കൊപ്പം നടന്നു..... കാറിന്റെ പിൻസീറ്റിൽ ഹർഷന്റെ അടുത്തായി അവളെ ഇരുത്തിയതും അവൾ അവനിൽ അകലം പാലിച്ചിരുന്നു.... അവൾ ഏതോ നീണ്ട ചിന്തയിൽ ആയിരുന്നു..... ഒന്നും അറിയാത്ത പോലെ.... ഹർഷൻ അവളെ നോക്കുമ്പോഴേല്ലാം ഇത് തന്നെയാ അവസ്ഥ.... ആ വലിയ വീടിന്റെ ഗേറ്റ് കടന്നതും കാർ നിന്നു...... "ഇറങ്‌ ആദി ....."

ചേച്ചിയുടെ സൗണ്ട് കേട്ടാണ് അവൾ ചിന്തയിൽ നിന്ന് ഉണർന്നത്..... ആ വീട് കണ്ടതും അവളുടെ നെഞ്ചിടിപ്പ് കൂടി.... അവൾ ആ ഇരുപ്പിൽ തന്നെ പേടിയോടെ ആ വീട് കണ്ണോടിച്ചു..... ഹർഷൻ ഇറങ്ങിയതും അവൾക്ക് നേരെയുള്ള ഡോർ തുറന്നു കയ് നീട്ടിയതും അവൾ നിരസിച്ചു സ്വയം ഇറങ്ങി..... വാതിലിനു മുന്നിൽ തന്നെ കാശിനാഥനെ കണ്ട് അവൾ ഭയത്തോടെ അയാളെ നോക്കി നിന്നു..... അവളുടെ ദേഹം ആകെ വിറക്കുന്നത് പോലെ തോന്നി.....!! ഹർഷൻ അവളെ കയ്യിൽ പിടിച്ചു ആ വീടിനകത് കയറി....വാതിൽ പടി കയറുമ്പോൾ അവളുടെ നോട്ടം അയാളിൽ മാത്രം ആയിരുന്നു..... അയാളുടെയും നോട്ടം അവളിൽ തന്നെയാണ്..... അവളുടെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി....

വിറക്കുന്ന ദേഹം മുഴുവൻ തളരുന്നത് പോലെ തോന്നി..... അവൾ തളർച്ചയോടെ താഴേക്ക് വീഴാൻ എന്ന പോലെ പോയതും ഹർഷൻ അവളെ കയ്യിൽ താങ്ങി...... എല്ലാരും ഒന്ന് ഞെട്ടി കൊണ്ട് അവളെ നോക്കിയതും ഹർഷൻ അവളെ കയ്യിൽ എടുത്തു താഴെ ഉള്ള മുറിയിൽ കിടത്തി..... "പേടിച്ചിട്ടാവും....." ഹർഷൻ ചേച്ചിയോടായി പറഞ്ഞു..... "ഞാൻ ഇവിടെ നിന്നോളാം.....അവൾ ക്ഷീണം തീർത്തോട്ടെ......" അവൻ ഒന്ന് മൂളി പുറത്തേക്കിറങ്ങി.....!! "വന്ന് കേറിയില്ല..... അപ്പോഴേക്കും ലക്ഷണക്കേട് തുടങ്ങി......" അച്ഛൻ അവനെ കണ്ടതും പറഞ്ഞു...... "ലക്ഷണക്കേട് അല്ല..... നിങ്ങളെ പേടിച്ചിട്ടാ....." ഹർഷൻ അതും പറഞ്ഞു മുകളിലേക്ക് കയറി.....എല്ലാം കണ്ട് സുമതി പുച്ഛത്തോടെ ഒന്ന് ചിരിച്ചു......!!

*------------* "നിങ്ങൾക്ക് നാണം ഇല്ലേ..... ആ വിവരം ഇല്ലാത്ത അവന്റെ താളത്തിന് തുള്ളാൻ..... അഷ്ടിക്ക് വക ഇല്ലാത്ത ഒരുത്തിയെ കെട്ടി കൊണ്ട് വന്നിരിക്കുന്നു....." "അവൻ കെട്ടിയതിന് ഞാൻ എന്തിനാ നാണിക്കുന്നെ....." അശോകൻ സുമതിയെ നോക്കാതെ തന്നെ മറുപടി കൊടുത്തു കൊണ്ട് ഡ്രെസ്സ് മാറി.....!! "അവൾ ഈ വീട് കണ്ടപ്പോൾ തന്നെ തല കറങ്ങി വീണു..... ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു ഇങ്ങനെ പോയാൽ അവൾക്ക് വീഴാനെ നേരം കാണൂ....." "അവൾ വീഴുമ്പോൾ അവൻ പിടിച്ചോളും..... നിനക്കും എനിക്കും എന്താ നഷ്ടം....." "എനിക്ക് നഷ്ടം ഉണ്ട്.....അവളെ പോലെ വെറും കയ്യോടെ വന്നതല്ല ഞാൻ.... ഇട്ടു മൂടാൻ ഉള്ള ആഭരണവും പണവും കാറും ഒക്കെ ആയി വന്നവളാ ഞാൻ.....

അവളും ഞാനും ഒരേ വീട്ടിൽ കഴിയുക എന്ന് പറഞ്ഞാൽ..... ഇവിടത്തെ അടുക്കളക്കാരിക്ക് പോലും അവളെക്കാൾ വകയുണ്ട്....." "എന്റെ സുമതി അവൾ ഈ വീടിന്റെ ഏതെങ്കിലും മൂലയിൽ കഴിഞ്ഞോളും.....ഹർഷൻ അവളെ കെട്ടി കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അവൻ നോക്കിക്കൊളും അവളെ കാര്യം.... നീ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടേണ്ട....." "നിങ്ങൾ ഒന്ന് മറക്കണ്ട..... ഉള്ളത് മുഴുവൻ അച്ഛൻ അവനായിരിക്കും ദാനം ചെയ്യാൻ പോന്നത്.....അവന്റെ താളത്തിന് തുള്ളാൻ നിന്നാൽ അവസാനം നഷ്ടം നമുക്ക് മാത്രം ആയിരിക്കും....." "നീ ഇങ്ങനെ വേണ്ടാത്തത് ചിന്തിക്കാതെ ചെന്നു ആ കുട്ടിയോട് വല്ലതും ചെന്നു സംസാരിക്ക്....." "ഞാനെ എന്നോട് സംസാരിക്കാൻ യോഗ്യത ഉള്ളവരോട് മാത്രേ സംസാരിക്കൂ......"

സുമതി അശോകനെ നോക്കി പുച്ഛത്തോടെ പറഞ്ഞു മുറി വീട്ടിറങ്ങി..... അത് കണ്ടതും അവൻ ഒന്ന് ചിരിച്ചു.....!! *------------* മയക്കം വിട്ട് ആദി കണ്ണ് തുറന്നതും പെട്ടെന്ന് ചാടി എണീറ്റു.....തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് അവൾ സ്വയം ഉറപ്പ് വരുത്തുമ്പോൾ ആണ് തന്റെ റൈറ്റിലും ലെഫ്റ്റിലും ഇരിക്കുന്ന കുട്ടികളെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു.....!! അവൾക്ക് കുട്ടികളെ വല്യ ഇഷ്ടം ആണ്..... അവരുടെ നിഷ്കളങ്കമായ മുഖം കണ്ടാൽ എല്ലാം മറക്കും..... "എന്താ പേര്.....?!!" "ഞാൻ അപ്പു ഇത് ചിന്നു......" പത്ത് വയസ് പ്രായം തോന്നുന്നവൻ പറഞ്ഞു..... "ചേട്ടാ അമ്മയെ വിളിക്കാൻ പറഞ്ഞു....." ആ കൊച്ചു കുട്ടി പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ചു....

കുട്ടിക്കാലത് തന്റെ ഏട്ടനും ഒത്തുള്ള നിമിഷങ്ങൾ അവൾ ഓർത്തു.....! "ഇപ്പൊ എങ്ങനെ ഉണ്ട് മോളെ..... ക്ഷീണം ഉണ്ടോ.....?!!" "ഇല്ല...." അവൾ ചേച്ചിയെ നോക്കി കൊണ്ട് പറഞ്ഞു..... "എങ്കിൽ വാ....വല്ലതും കഴിക്കാം...." അവളിൽ വീണ്ടും ഭയം കടന്നു കൂടി..... ചേച്ചിക്ക് പിന്നാലെ അവൾ കിച്ചണിലേക്ക് നടന്നു..... ഡെയിനിങ് ടേബിളിന് മുന്നിൽ ഇരുന്നു അയാളും അശോകനും ഫുഡ് കഴിക്കുന്നത് കണ്ടു..... അവളുടെ കണ്ണുകൾ ഹർഷനെ തേടി..... അവിടെ എങ്ങും ഇല്ല...... സ്ലാബിൽ ഇരുന്നു സുമതി ഭക്ഷണം കഴിക്കുന്നത് കണ്ടു അവൾ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു..... അത് കണ്ടതും അവൾ മുഖം തിരിച്ചു......ഇഷ്ടക്കേട് ആണെന്ന് അവൾക്ക് മനസ്സിൽ ആയി......!!

പിന്നെ അവളുടെ നോട്ടം ചെന്നെത്തിയത് അടുക്കളക്കാരിയിൽ ആണ്..... അവർ ഒരു മിനിറ്റ് പോലും വിശ്രമമില്ലാത്ത ജോലിയിൽ ആണ്...... "ഇരിക്ക്......" ആദി ഇരുന്നതും അവർ അവൾക്ക് മുന്നിൽ ഭക്ഷണം വെച്ചു.....!! "എനിക്ക് വിശപ്പില്ല ചേച്ചി....." അവൾ നിസ്സഹയായി പറഞ്ഞു..... "അത് തന്നാ മേലേ ഒരാളും പറഞ്ഞത്....." ഹർഷനെ ആണെന്ന് അവൾക്ക് മനസ്സിൽ ആയി.... അവൾ എണീറ്റ് വാഷ് വൈസിനിൽ മുഖം കഴുകി..... "വീടൊക്കെ എങ്ങനാ ഇഷ്ടായോ.....?!!" സുമതിയുടെ ചോദ്യം കേട്ടതും അവൾ അവരെ നോക്കി..... നേരത്തെ ഒന്ന് ചിരിക്കാൻ ജാഡ കാണിച്ചതാണ്‌..... "ഇഷ്ടം ആവാണ്ട് ഇരിക്കൊ അല്ലേ..... ഇത് പോലൊരു വീട് നീ ഇതിന് മുമ്പ് കണ്ടു കാണില്ലല്ലോ....." അവൾ ഒന്നും മിണ്ടാതെ നിന്നു.....

ഇതിനകത്ത് കയറിയത് തന്നെ ഭലിയാടാവാൻ വേണ്ടിയാണ്......!! "അല്ല നിന്റെ വിവാഹം ആയിട്ട് ഹർഷൻ കെട്ടിയ ഈ താലിയും പിന്നെ ഇന്നലെ കൊണ്ട് വന്ന് തന്ന ആഭരണവും അല്ലാതെ നിന്റെ വീട്ടുകാർ ഒന്നും തന്നില്ലേ..... അറ്റ്ലീസ്റ്റ് ഒരു കമ്മൽ എങ്കിലും....." അവൾ ആദിയെ ഉഴിഞ്ഞു കൊണ്ട് ചോദിച്ചു.....അവൾക്ക് അത് സഹിക്കാൻ ആയില്ല..... "ഞാൻ കേറി വന്നത് നൂറ്റൊന്ന് പവനും സ്വിഫ്റ്റ് കാറും ഒരു പത്ത് ലക്ഷം കാശും ആയാണ്......ഇങ്ങനെ ഒക്കെ വിവാഹം നടക്കുന്നത് എന്റെ അറിവിൽ ഇത് ആദ്യമായാണ്....." "എല്ലാം അറിഞ്ഞല്ലേ ഹർഷൻ ഇവളെ വിവാഹം ചെയ്തത്...... അവന് പ്രശ്നം ഒന്നും ഇല്ലെങ്കിൽ പിന്നെന്താ സുമതി നിനക്ക്......"

"ഞാൻ ചുമ്മാ പറഞ്ഞു എന്നെ ഉള്ളൂ..... ഈ ചേച്ചിയുടെ മോളെ കെട്ടിച്ചത് പോലും അന്പതിനായിരം രൂപയും പത്ത് പവനും കൊടുത്താ അല്ലേ ചേച്ചി......" വേലക്കാരിയെ നോക്കി ചോദിച്ചതും അവർ അതേ എന്ന രീതിയിൽ തലയാട്ടി..... ആദിയുടെ കണ്ണുകൾ നിറഞ്ഞു..... പ്ലേറ്റും അവിടെ ഇട്ടു അവർ പോയതും ആദി അതൊക്കെ എടുത്തു കഴുകാൻ തുടങ്ങി.....!! "നീ എന്താ കാണിക്കുന്നേ ആദി......അതൊക്കെ ചേച്ചി കഴുകിക്കൊളും......" "സാരല്ല്യ ചേച്ചി......" "ഇതെങ്ങാനും അവൻ കണ്ടാൽ പിന്നെ എന്നെ വെച്ചേക്കില്ല......" "ചേച്ചി......" ചേച്ചി പറഞ്ഞു തീരുന്നതിനു മുന്നേ ഹർഷന്റെ വിളി കേട്ടതും ആദി ഒന്ന് ഞെട്ടി..... വാതിൽ പടിയിൽ നിൽക്കുന്ന ഹർഷനെ കണ്ടതും അവൾ ചേച്ചിയെ ഒന്ന് നോക്കി...... "ഇവളെ ഇവിടുത്തെ അടുക്കളക്കാരി ആക്കാൻ അല്ല ഞാൻ വിവാഹം ചെയ്തത്....." "ഞാൻ പറഞ്ഞതാ അവൾ അനുസരിക്കണ്ടേ......"

ചേച്ചി പറഞ്ഞതും അവൾ താഴേക്ക് നോക്കി നിന്നു...... അപ്പോഴേക്കും അവൻ അവളെ കയ്യിൽ പിടിച്ചു നടന്നു...... അച്ഛനെയും ഏട്ടനെയും ഒന്നും അവൻ മൈൻഡ് ചെയ്തില്ല.... അവൾ അവരെ ഒക്കെ ഒന്ന് തിരിഞ്ഞു നോക്കി..... അവരും അന്തം വിട്ട് നോക്കുകയാണ്.....!! മുറിയിൽ എത്തിയതും അവൻ ഡോർ ലോക്ക് ചെയ്തു...... അവൾ ഭയത്തോടെ അവനെ ഒന്ന് നോക്കി...... അവൻ തലയിൽ കയ് വെച്ചു അങ്ങിങ്ങായി നടക്കാൻ തുടങ്ങി..... എന്തൊക്കെയോ പറയാൻ കൊതിക്കുന്നു.....എങ്ങനെ പറയും എന്ന് അറിയില്ല......ഈ തെമ്മാടി എന്തിനുള്ള പുറപ്പാട് ആണാവോ......!! അവൾ ആ മുറി കണ്ട് അത്ഭുതത്തോടെ ചുറ്റിലും നോക്കി.....

ആദ്യമായാണ് അവൾ ഇത്രയും അലങ്കാരങ്ങളും ലേറ്റുകളും കാണുന്നത്...... "എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട്....." മൗനത്തെ ബേധിച്ചു അവൻ പറഞ്ഞു...... "നിങ്ങൾക്ക് വേണ്ടത് എന്റെ ശരീരം അല്ലേ..... ഇതാ എടുത്തോളൂ..... മടുത്തു എന്ന് തോന്നുമ്പോൾ കൊന്നു തന്നാൽ മാത്രം മതി......" അവളുടെ വാക്കുകൾ അവനിൽ ദേഷ്യം ഉണ്ടാക്കി എങ്കിലും അവൻ അവളെ അടുത്ത് ചെന്നു ആ മുഖം കയ്യിൽ എടുത്തു......!! "നിന്റെ ശരീരത്തിന് വേണ്ടിയല്ല നിന്നെ ഞാൻ വിവാഹം ചെയ്തത്...... നിന്നെ ഒരൊറ്റ കാഴ്ച്ചയിൽ അത്രമേൽ ഇഷ്ടം ആയത് കൊണ്ടാ......" അർദ്രമായി അവൻ പറഞ്ഞതും അവൾ അത്ഭുതത്തോടെ അവനെ നോക്കി.......!! തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story