ആത്മരാഗം ❤️: ഭാഗം 3

athmaragam part 1

എഴുത്തുകാരി: AJWA

"അച്ഛന് കിട്ടാൻ ഉള്ള പണത്തിനു പകരം കൊടുക്കാൻ ഉള്ളതല്ല നിന്റെ ശരീരം.... അത് ഞാൻ ആഗ്രഹിച്ചിട്ടുമില്ല....." അവൾ ഒന്നും വിശ്വസിക്കാൻ ആവാത്ത പോലെ അവനെ നോക്കി നിന്നു.......!! "ഓർമ്മയുണ്ടോ നിനക്ക് അന്നെന്റെ കണ്മുന്നിൽ നീ എത്തിപ്പെട്ടത്..... അന്നാ നിന്നെ ഞാൻ ആദ്യമായി കാണുന്നത്.....അന്നാണ് നീ എന്റെ ഹൃദയത്തിൽ ഇടം നേടിയതും......അറിയില്ലായിരുന്നു നീ ആരാണെന്ന്..... പക്ഷെ അന്ന് നിന്നെ നിന്റെ വീട്ടിൽ കണ്ടപ്പോൾ എന്ത് ചെയ്യണം എന്നോ പറയണം എന്നോ എനിക്കറിയില്ലായിരുന്നു......ഇതല്ലാതെ അപ്പൊ എന്റെ മുന്നിൽ വേറൊരു വഴിയും കണ്ടില്ല..... അത് കൊണ്ട് മാത്രം ആണ് നിന്റെ അനുവാദം ചോദിക്കാൻ പോലും നിക്കാതെ ഈ വിവാഹം നടത്തിയത്....." അവന്റെ വാക്കുകളിൽ അവളുടെ കണ്ണുകൾ നിറഞ്ഞു......!! "നിന്റെ പിന്നാലെ നടന്നു നിന്റെ കുറുമ്പുകൾ ആസ്വദിച്ചു നിന്നെ പ്രണയിച്ചു നടന്ന് ഒടുവിൽ നിന്നെ വിവാഹം ചെയ്യണം എന്നൊക്കെ ആയിരുന്നു എന്റെ ആഗ്രഹം.....പക്ഷെ ഇങ്ങനെ ആവും വിധി....." അത് കേട്ടതും അവൾക്ക് ആശ്വാസം ആയി.....

ഈ തെമ്മാടി ആള് ഡെയ്ൻജർ അല്ലെന്ന് തോന്നുന്നു......!! "നീയും എന്നെ ഇഷ്ടപ്പെട്ടു തുടങ്ങുമ്പോൾ മാത്രേ ഞാൻ നിന്റെ ശരീരത്തിൽ തൊടൂ.....അത് കൊണ്ട് അത് ചിന്തിച്ചു പേടിക്കേണ്ട....ആരും നിന്നെ ഒന്ന് കൊണ്ടും വിഷമിപ്പിക്കുകയും ഇല്ല....." അവളുടെ തോളിൽ കയ് വെച്ചു പറഞ്ഞതും അവൾ അവനെ തുറിച്ചു നോക്കി.....അപ്പൊ തന്നെ അവൻ കയ് മാറ്റി.....!! "എനിക്ക് ഇയാളെ ഇഷ്ടം അല്ല....." "അല്ലെന്ന് നീ പറയാതെ തന്നെ എനിക്കറിയാം..... നിന്നെ കൊണ്ട് എന്നെ ഇഷ്ടം ആണെന്ന് ഞാൻ പറയിപ്പിച്ചോളാം.....അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ......" പിന്നെ,,,,, ഹ്മ്മ് ആ ഗുണ്ടയുടെ മോൻ അല്ലേ.....ആ സ്വഭാവം കിട്ടാതെ ഇരിക്കോ..... അത് കണ്ടതും ആണല്ലോ വഴിയിൽ കിടന്നു തല്ലുണ്ടാക്കുന്നത്..... തെമ്മാടി..... അവൾ സ്വയം പിറു പിറുത്തു.....!! "താൻ ഒന്നും കഴിച്ചില്ലല്ലോ.....ഇതാ ഇത് കഴിച്ചോളൂ....." അവൻ ടേബിളിൽ വെച്ച ഫ്രൂട്ട്സും പാലും കാണിച്ചു കൊണ്ട് പറഞ്ഞതും അവൾ അവനെ നോക്കി..... "എനിക്ക് വേണ്ട.....ഇയാൾ അതിൽ വല്ല സ്ലീപ്പിങ് പൊയ്‌സണും ചേർത്തിട്ടില്ലെന്ന് ആര് കണ്ട്......" "എനിക്ക് നിന്നെ ഉറക്കി കിടത്താതെയും പീഡിപ്പിക്കാൻ ആവും......" അപ്പൊ ഇവൻ ഈ പറഞ്ഞതൊക്കെ കള്ളമാണോ......?!! "എടുത്തു കഴിക്കെടി.....

ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും....." അവൻ കലിപ്പിട്ടതും ഒറ്റ വലിക്ക് അവൾ പാല് എടുത്തു കുടിച്ചു ഒരു അപ്പിളും എടുത്തു കഴിച്ചു..... ഈ തെമ്മാടി എന്നെ പേടിപ്പിച്ചു കൊല്ലുന്ന തോന്നുന്നേ.......!! അത് കണ്ടതും അവൻ ഒന്ന് ചിരിച്ചു..... "നിനക്ക് വേണ്ട ഡ്രസ്സ്‌ ഒക്കെ അതിൽ ഉണ്ട്.... ഫ്രഷ് ആയി വന്ന് കിടന്നോ......" അവൾ അവനെ ഒന്ന് നോക്കി തലയാട്ടി ഷെൽഫ്‌ തുറന്നു ഒരു സാരി എടുത്തു ബാത്‌റൂമിൽ ചെന്നു.....ഫ്രഷ് ആയി വന്ന് സോഫയിൽ ഇരിക്കുന്ന അവനെ ഒന്ന് നോക്കി ബെഡിൽ കയറണോ വേണ്ടയോ എന്ന ആലോചനയിൽ നിന്നു...... ഇവൻ ഇഷ്ടം ആണെന്ന് ഒക്കെ പറഞ്ഞത് കാര്യായിട്ട് ആണോ......!! "എന്തെ ഒരു ആലോചന....." അതിന് അവൾ തോൾ പൊക്കി ഒന്നും ഇല്ലെന്ന് കാണിച്ചു...... ഇനി ഇതിൽ കേറി കിടന്നാൽ ഇവന്റെ സ്വഭാവം ഇവൻ പുറത്തെടുക്കൊ.....അവൾ വീണ്ടും ആലോചിച്ചു നിന്നു......!! "നിനക്ക് ഉറക്കം വരുന്നില്ലെങ്കിൽ നമുക്ക് ഒരു റൈഡ് പോയാലോ......?!!" ഇനി കൊല്ലാൻ എങ്ങാനും ആവോ.....?!!അതൊക്കെ പ്രതീക്ഷിച്ചു തന്നാ വന്നത്..... എന്നാലും ഒരു പേടി...... "എനിക്ക് നല്ല ഉറക്കം വരുന്നു....." അവൾ ബെഡിൽ കയറി കിടന്നു..... ഇവന്റെ കൂടെ പോന്നതിനേക്കാൾ ഇവിടെ നിക്കുന്നത് തന്നാ......!!

ലേറ്റ് മുഴുവൻ ഓഫ് ആയി ത്രി ഡി ലേറ്റ് ഓൺ ആയതും അവൾ ഒന്ന് നോക്കി..... ആ വെളിച്ചം അവൾക്ക് ഒത്തിരി ഇഷ്ടപ്പെട്ടു...... കണ്ണുകൾ തിളങ്ങി.....!! പെട്ടെന്ന് തൊട്ടടുത്തായി ബെഡിൽ അവൻ വന്ന് കിടന്നതും അവൾ ഞെട്ടി കൊണ്ട് തിരിഞ്ഞു കിടന്നു......എന്റെ കൃഷ്ണ ഇവൻ എന്തിനാ എന്റെ കൂടെ വന്ന് കിടക്കുന്നെ...... ഇവന്റെ വീട് ഇവന്റെ റൂം ഇവന്റെ ബെഡ്.....!! അപ്പൊ പിന്നെ ചോദ്യം ചെയ്യാൻ ആവില്ല.... അവൾ പതിയെ ഒന്ന് തിരിഞ്ഞു നോക്കിയതും തന്നെ നോക്കി കിടക്കുന്ന അവനെ കണ്ടതും അവൾ അപ്പാടെ തല ചെരിച്ചു...... ഈ തെമ്മാടി എന്തിനാ എന്നെ തന്നെ നോക്കുന്നെ ആവോ..... ഇനി വേറെ എന്തോ ഉദ്ദേശം ഉണ്ടോ ആവോ..... അവൾ വീണ്ടും സ്വസ്ഥത കിട്ടാതെ തല ചെരിച്ചു നോക്കിയതും അവൻ ഇപ്പോഴും അവളെയും നോക്കി കണ്ണ് തുറന്നു കിടക്കുന്നതാണ് കണ്ടത്.....കാൽ ചുവട്ടിൽ നിന്നും അവൾ പുതപ്പെടുത്തു മൂടി പുതച്ചു കിടന്നു..... അത് കണ്ടതും ഹർഷൻ ഒന്ന് ചിരിച്ചു കൊണ്ട് തിരിഞ്ഞു കിടന്നു......!!

വെളിപ്പിന് തന്നെ എന്നും എണീക്കാറുള്ള പോലെ ആദി കണ്ണ് തുറന്നു.....ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ യാഥാർഥ്യവും ആയി ഉൾക്കൊണ്ടു.....!! പിന്നെ നോക്കിയത് അടുത്തായി കിടന്നുറങ്ങുന്ന ഹർഷനെ ആണ്.....ഹ്മ്മ് എന്താ ഒരു ഉറക്കം.....കണ്ടാൽ പറയോ തെമ്മാടി ആണെന്ന്...... കുളി കഴിഞ്ഞു സാരി ചുറ്റി അവൾ കണ്ണാടിയിൽ നോക്കി കുങ്കുമം എടുത്തു നെറ്റി തടപ്പിൽ വെച്ചു....... അപ്പോഴാണ് അവളെ ഫോൺ റിങ്ങ് ആയത്......സൗണ്ട് കേട്ടതും ഹർഷൻ ഒന്ന് ഞെരുങ്ങി..... അത് കണ്ടതും അവൾ വേഗം ഫോൺ എടുത്തു..... "അമ്മാ....." അറ്റൻഡ് ചെയ്ത പാടെ അവൾ വിളിച്ചു.....!! "മോളെ..... മോൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ......" "ഇല്ല അമ്മേ.....ഞാൻ അമ്മയെ വിളിക്കാൻ ഇരിക്കായിരുന്നു.....ഉണ്ണി കുട്ടൻ എണീറ്റാൽ അല്ലേ അമ്മയുടെ കയ്യിൽ ഫോൺ കൊണ്ട് വന്ന് തരൂ...... അത് കൊണ്ട് ഇത്തിരി കഴിയട്ടെ എന്ന് കരുതി.....ആകെ കൂടെ ഉള്ള ഒരു ഫോൺ അമ്മ നിർബന്ധിച്ചു എന്റെ കയ്യിൽ തന്നതല്ലേ....." "അല്ലേലും എനിക്കെന്തിനാ മോളെ ഫോൺ..... നിനക്ക് ആവുമ്പോ അവിടെ വല്ല ബുദ്ധിമുട്ടും ഉണ്ടായാൽ ആരെയെങ്കിലും വിളിക്കാലോ....."

"എന്റെ അമ്മാ എനിക്ക് ഇവിടെ ഒരു കുഴപ്പവും ഇല്ല....." "അത് കേട്ടാൽ മതി ഈ അമ്മയ്ക്ക്....." അതിനവൾ ഒന്ന് പുഞ്ചിരിച്ചു.....!! "അച്ഛൻ....." "നിന്റെ കാര്യങ്ങൾ അറിയാത്തത് കൊണ്ട് അച്ഛൻ രാത്രി തൊട്ട് പറയുന്നതാ വിളിക്കാൻ..... പിന്നെ നിങ്ങളെ ശല്യം ചെയ്യേണ്ടന്ന് കരുതി..... "മ്മ്....." "പിന്നെ മോളെ ഹർഷൻ എങ്ങനെയാ..... മോളോട് സ്നേഹത്തിൽ ആണോ....." "മ്മ്....." അവൾ ഹർഷനെ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് മൂളി.....!! "ഇന്നലെ ഓരോന്ന് ഓർത്ത് ഒരു പോള കണ്ണടിച്ചിട്ടില്ല ഞാൻ....." "അമ്മ പേടിക്കേണ്ട..... ഇനി ഒന്നും ഉണ്ടാവില്ല....." ഫോൺ ടേബിളിൽ വെച്ച് അവൾ ഹർഷനെ ഒന്ന് നോക്കി ഡോർ തുറക്കാൻ എന്ന പോലെ നടന്നതും സാരിയിൽ കാൽ കുരുങ്ങി തെഞിയതും അവൾ ആ വീഴ്ചയിൽ ഹർഷൻറെ കയ്യിൽ അറിയാതെ പിടിച്ചത് മാത്രമേ ഓർമയുള്ളൂ...... കണ്ണ് തുറന്നതും തറയിൽ കിടക്കുന്ന തന്റെ മേലേ ഹർഷനെ കണ്ടതും അവൾ അന്തം വിട്ട് അവനെ നോക്കി..... അവനും ഉറക്ക പിച്ചിൽ എന്താണ് സംഭവിച്ചത് എന്ന് അറിയാതെ കണ്ണും മിഴിച്ചു കിടക്കാ......!! "സോ......റി...... ഞാൻ വീഴാൻ പോയപ്പോൾ അറിയാതെ പിടിച്ചു പോയതാ....." "ഞാൻ കരുതി എന്നോടുള്ള ദേഷ്യം കൊണ്ട് എന്നെ തള്ളി ഇട്ടതാണെന്ന്......"

അങ്ങനെ ആണെങ്കിൽ ഞാൻ ബെഡ് ആയി കിടക്കോ..... ആദി അവനെ താങ്ങാൻ ആവാതെ അവനെ പിടിച്ചു പിന്നോട്ട് തള്ളി.....കാര്യം മനസ്സിൽ ആയതും അവൻ എണീറ്റു..... പിന്നാലെ എണീക്കാൻ നിന്ന അവൾ വീണ്ടും കാൽ കുരുങ്ങി വീഴാൻ ഒരുങ്ങവേ ഹർഷൻ അവളെ പിടിച്ചു നേരെ നിർത്തി...... "വന്നപ്പോ തൊട്ട് വീഴ്ച ആണല്ലോ....." "എനിക്ക് ഈ സാരി ഒന്നും ഉടുത്തു ശീലം ഇല്ല.....നേരെ ചൊവ്വേ നടക്കാൻ കൂടി വയ്യ......" "എങ്കിൽ ഇന്ന് തന്നെ നമുക്ക് പോയി നിനക്കിഷ്ടപ്പെട്ട ഡ്രസ്സ്‌ വാങ്ങാം....." "അതൊന്നും വേണ്ട....." "എന്താ എന്റെ കൂടെ വരാൻ പേടി ആണോ.....?!!" "എനിക്കാരെയും പേടിയൊന്നും ഇല്ല....." അവൾ അതും പറഞ്ഞു ഡോറും തുറന്നു പോകുന്നത് കണ്ടതും ഹർഷൻ വായും പൊളിച്ചു നിന്നു...... ഇന്നലെ വെള്ളത്തിൽ വീണ പൂച്ചയെ പോലെ നിന്ന കൊച്ചാ...... പോയ കക്ഷി അതിനേക്കാൾ സ്പീഡിൽ വന്നതും ഹർഷൻ അവളെ കണ്ണും മിഴിച്ചു നോക്കി...... "എന്താ......?!!" "ആ ഗുണ്ട ഉണ്ട് താഴെ....." അവൾ വന്ന വെപ്രാളത്തിൽ ഒന്നും ഓർക്കാതെ പറഞ്ഞു..... "ഗുണ്ടയോ......?!!" "അ..... അത്..... അല്ല..... കാശിനാഥൻ സർ....." "അതെന്റെ അച്ഛനാ.....ഇന്ന് തൊട്ട് നീയും അങ്ങനെ വിളിച്ചാൽ മതി......" എന്റെ കൃഷ്ണാ......

ആ ഗുണ്ടയെ കേറി അച്ഛാ എന്ന് വിളിക്കാൻ പോയാൽ എന്നെ അങ്ങേരെ വറുത്തെടുക്കും.......!! "ഞാൻ പറഞല്ലോ..... നീ എന്റെ ഭാര്യ ആണ്..... നിന്നെ ആരും ഒന്നും ചെയ്യില്ല..... ഈ വീട്ടിൽ മറ്റുള്ളവർക്കുള്ള സ്ഥാനം തന്നെയാ നിനക്കും....." ഹ്മ്മ്.....ദേഹം മുഴുവൻ സ്വർണവും കയ് നിറയെ കാശും കാറും ആയി വന്നവരുടെ കൂടെയോ...... അവൾ അതും ചിന്തിച്ചു നിന്നു...... "നീ ധൈര്യം ആയി താഴേക്ക് പോയിക്കോ..... ആരും നിന്നെ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കില്ല......" അവൾ നിഷ്കളങ്കമായി തലയാട്ടി.....!! "പിന്നെ ഈ വീട്ടിൽ അടുക്കളപണിക്ക് ജോലിക്കാർ ഉണ്ട്..... നീ അവിടെ ചെന്നു ഒന്നും ചെയ്യാൻ നിക്കേണ്ട......" അവൾ അതിനും ഒന്ന് തലയാട്ടി പുറത്തിറങ്ങി...... അച്ഛൻ സ്റ്റെയർ ഇറങ്ങി വരുന്ന ആദിയെ കണ്ടതും ഒന്ന് നോക്കി...... അവൾ വേണോ വേണ്ടയോ എന്ന പോലെ ഒന്ന് ചിരിച്ചു......അങ്ങേര് അപ്പോൾ തന്നെ മുഖം തിരിച്ചു.....ഹ്മ്മ്,,,,, ഒന്ന് ചിരിച്ചാൽ എന്താ.....!! ഏട്ടൻ അവളെ കണ്ടപാടെ ഒന്ന് ചിരിച്ചു..... അവളും തിരിച്ചൊരു പുഞ്ചിരി നൽകി...... സുമതി പിന്നെ എണീക്കാൻ നേരം ആവുന്നേ ഉള്ളൂ.....

അത് കൊണ്ട് അവൾക്ക് ഇത്തിരി ആശ്വാസം ആയി...... അവൾ ചേച്ചിയുടെ കൂടെ കിച്ചണിൽ ചെന്നു......!! "ദാ ഇത് കൊണ്ട് പോയി ഹർഷന് കൊടുക്ക്....." ചേച്ചി പറഞ്ഞതും അവൾ അത് വാങ്ങി.....ഈ പണ്ടാരം സാരി എന്നെ നടക്കാൻ കൂടെ സമ്മതിക്കുന്നില്ലല്ലോ..... അവൾ പിറു പിറുത്തു ഒരു കയ്യിൽ കപ്പും മറു കയ്യിൽ സാരി പൊക്കി പിടിച്ചും നടന്നു.......!! സ്റ്റെയർ കയറാൻ നിൽക്കുമ്പോൾ ആണ് അവൾ അച്ഛനെ കണ്ടത്..... ഇന്ന് തൊട്ട് അച്ഛൻ ആണെന്നല്ലേ പറഞ്ഞത്..... ഒന്ന് ട്രൈ ചെയ്താലോ..... എന്താവോ എന്തോ.....!! അവൾ കപ്പും ആയി അച്ഛന്റെ അടുത്ത് ചെന്നു...... സാറെ എന്ന് വിളിക്കണോ അച്ഛാ എന്ന് വിളിക്കണോ......പിന്നെ രണ്ടും കല്പിച്ചു അച്ഛൻ തന്നെ ഉറപ്പിച്ചു......!! "അ.....ച്ഛാ..... ചാ......യ......." അവൾ ഒരു വിധം പറഞ്ഞു..... അത് കേട്ടതും അച്ഛൻ അവളെ തുറിച്ചു നോക്കി..... "വന്ന് കേറിയില്ല അതിന് മുന്നേ നീ എന്നെ കേറി അച്ഛാ എന്ന് വിളിക്കുന്നോ.....എന്റെ മോനെ വശീകരിച്ചു അവനെ കൊണ്ട് നിന്നെ വിവാഹം ചെയ്യിച്ചു ഇവിടെ വന്ന് ഇങ്ങനെ ഒക്കെ ചെയ്യാൻ നിന്റെ അമ്മ പറഞ്ഞു പഠിപ്പിച്ചത് ആവും അല്ലേ......" അയാളുടെ ശബ്ദം ആ വീട് മുഴുവൻ മുഴങ്ങുന്ന പോലെ തോന്നി അവൾക്ക്......

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു..... കാഴ്ചക്കാർ ആയി എല്ലാരും നിരന്നു നിന്നു..... ഉറങ്ങി കിടക്കുന്ന സുമതി പോലും എണീറ്റ് വന്ന് ചിരിയോടെ ആ രംഗം നോക്കി നിന്നു......!! "നിനക്ക് അത്ര പെട്ടെന്നൊന്നും എന്നെ നിന്റെ വരുതിയിൽ കൊണ്ട് വരാൻ കഴിയില്ല....." അവൾ അവിടെ തറഞ്ഞു നിന്നു..... അപ്പോഴും കണ്ണുകൾ ഒഴുകി കൊണ്ടിരുന്നു......!! ഹർഷൻ വെപ്രാളത്തോടെ ഇറങ്ങിയതും ആ കാഴ്ച കണ്ടു അവളെ അടുത്ത് ചെന്നു...... "എന്താ......?!!" അതിനവൾ ഒന്നും മിണ്ടിയില്ല...... "അവൾ എന്നെ ഊട്ടാൻ വന്നിരിക്കുന്നു......അവളോട്‌ പറഞ്ഞു കൊടുത്തില്ലേ നീ എനിക്ക് കിട്ടാൻ ഉള്ള പണത്തിൻറെ മുതലും പലിശയും ഈടായാൽ ഇവിടന്ന് പോവാൻ ഉള്ളതാണെന്ന്......" ആദി ഞെട്ടി കൊണ്ട് ഹർഷനെ ഒന്ന് നോക്കി......!! "അച്ഛാ..... അച്ഛനോട് ഞാൻ പറഞ്ഞതല്ലേ അച്ഛന് കിട്ടാൻ ഉള്ള പണത്തിനു വേണ്ടി അല്ല ഞാൻ ഇവളെ വിവാഹം ചെയ്തത് എന്ന്....." "ഹ്മ്മ് അതൊക്കെ ഇപ്പൊ തോന്നും..... പക്ഷെ എനിക്കറിയാം നീ തന്നെ നിന്റെ ആഗ്രഹം അവസാനിക്കുമ്പോൾ ഇവളെ പറഞ്ഞു വിടുമെന്ന്......തൊലി വെളുപ്പുള്ള പെണ്ണിനെ കാണുമ്പോ നിന്റെ പ്രായത്തിൽ ഉള്ള ചെക്കന്മാർക്ക് പലതും തോന്നും അത് സ്വാഭാവികം ആണ്......." ആദിയുടെ കയ്യിൽ നിന്നും കപ്പ് താഴേക്ക് വീണു ചിന്നി ചിതറി......

അവളുടെ കണ്ണുകൾ ഒഴുകി കൊണ്ടിരുന്നു..... കുറച്ചു സമയത്തേക്ക് എങ്കിലും വിശ്വസിച്ചു പോയി.....!! "ആദി..... ഇതൊന്നും കേട്ട് നീ എന്നെ......" അവൻ പൂർത്തിയാക്കുന്നതിന് മുന്നേ അവളുടെ തീ പാറുന്ന നോട്ടം കണ്ടതും അവൻ അവളെ ദയനീയമായി നോക്കി.....!! "അപ്പൊ നിങ്ങൾക്ക് മാത്രം മതിയോ എന്റെ ശരീരം..... ഞാൻ കരുതി നിങ്ങളെ അച്ഛനും എന്റെ ശരീരം ആവശ്യമുണ്ടെന്ന്....... മടുക്കുമ്പോൾ പറഞ്ഞാൽ മതി ഞാൻ ഇറങ്ങിപ്പോയിക്കോളാം..... എന്നെ കൊണ്ട് വിടാൻ ഉള്ള ദയ ഒന്നും കാണിക്കേണ്ട......" അവൾ ഹർഷനെ നോക്കി അത്രയും പറഞ്ഞു അവന്റെ മുറിയിലേക്ക് നടന്നു....ചിലരുടെ നോട്ടം ദയനീയമാണെങ്കിൽ സുമതി അവളെ നോക്കി നന്നായി ചിരിച്ചു.....!! "എന്റെ ഭാര്യ ആണവൾ..... ഈ വീട്ടിൽ എനിക്കുള്ള അവകാശം അവൾക്കും ഉണ്ടായിരിക്കണം..... ഇനി ആരെങ്കിലും അവളെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിച്ചാൽ അവളെയും കൊണ്ട് ഞാൻ ഈ വീട് വിട്ടിറങ്ങും......പിന്നെ ഈ ഹർഷന് ഒരു തിരിച്ചു വരവുണ്ടാവില്ല......" അവൻ അച്ഛനെ വെറുപ്പോടെ നോക്കി അത്രയും പറഞ്ഞു മുറിയിലേക്ക് നടന്നു.....!! ▫️▫️▪️▪️

"അവൾക്ക് അവിടെ കുഴപ്പം ഒന്നുമില്ല..... ഹർഷന് അവളോട്‌ സ്നേഹം ആണെന്ന്..... അത് കേട്ടപ്പോൾ ആണ് എനിക്ക് ആശ്വാസം ആയത്....." ആദിയുടെ അച്ഛനും അത് കേട്ടപ്പോൾ മനസറിഞ്ഞു പുഞ്ചിരിച്ചു.....!! "അവളെ കാണാൻ മധുര പലഹാരവും ആയി പോവണ്ടേ......രണ്ടാളെയും ഇങ്ങോട്ട് വിരുന്നിന് ക്ഷണിക്കുകയും വേണം..... അതിനൊന്നും ഉള്ള പണം ഇല്ലല്ലോ വിശ്വേട്ടാ നമ്മളെ കയ്യിൽ....." "ആരോടെങ്കിലും ഇത്തിരി കടം വാങ്ങിയിട്ട് ആണെങ്കിലും അതിനൊന്നും ഒരു കുറവും വരുത്തേണ്ട രേവതി......" "ആര് തരാനാ പണം.....ഉള്ളവരും നമ്മളെ അവസ്ഥ അറിയുന്നത് കൊണ്ട് നമുക്ക് പണം കടം തരോ വിശ്വേട്ടാ......" അവർ നിരാശയോടെ പറഞ്ഞു...... "ഉണ്ണി കുട്ടന്റെ അമ്മയ്ക്ക് ഇന്നലെ കുറി വിളിച്ച പണം കിട്ടിയത്......ഞാൻ കുറച്ചു ദിവസത്തെ അവധി പറഞ്ഞു അത് ചോദിച്ചു നോക്കട്ടെ......" രേവതി അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി...... അപ്പോഴും അച്ഛന്റെ ചുണ്ടിൽ മകൾക്ക് കിട്ടിയ സന്തോഷത്തിന്റെ പുഞ്ചിരി ഉണ്ടായിരുന്നു.......!! *------------*

മുറിയിൽ വന്ന ഹർഷൻ കാണുന്നത് ഒരു മൂലയിൽ ഇരുന്നു മുഖം പൊത്തി കരയുന്ന ആദിയെ ആണ്...... അവൻ വേദനയോടെ അവൾക്കരികിൽ ചെന്നിരുന്നു......!! "സോറി ആദി...... നിന്നെ എല്ലാറ്റിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാ ഞാൻ വിവാഹം ചെയ്തത്..... പക്ഷെ നിനക്ക് കൂടുതൽ വേദനിക്കേണ്ടി വരുന്നത് കാണുമ്പോൾ......" അവൾ മുഖം ഉയർത്തി കണ്ണ് തുടച്ചു അവനെ നോക്കി...... "ഹ്മ്മ്..... ഈ നാടകം എന്തിനാ എന്നോട് കാണിക്കുന്നേ...... പൊട്ടിയാ ഞാൻ വിശ്വസിച്ചു പോകും..... എനിക്കറിയാം നിങ്ങൾക്ക് വേണ്ടത് എന്നെയാണെന്ന്.....നിങ്ങൾ എന്റെ ശരീരത്തിൽ കയ് വെച്ചാൽ ഞാൻ എതിർക്കും എന്ന് കരുതിയാണെങ്കിൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ല..... നിന്ന് തരാം ഞാൻ ഒന്ന് എതിർക്കാതെ തന്നെ....." "ആദി..... നീ എന്തൊക്കെയാ ഈ പറയുന്നേ......നിന്റെ ശരീരം ആണ് എനിക്ക് വേണ്ടതെങ്കിൽ എനിക്കെപ്പോഴേ അത് നേടി എടുക്കാം ആയിരുന്നു......." "മതി എന്റെ മുന്നിൽ നാടകം കളിച്ചത്......" ഹർഷന് ദേഷ്യം വരുന്നുണ്ടെങ്കിലും അവൻ ക്ഷമിച്ചു നിന്നു......!! "നിന്നോട് ആരാ അച്ഛന് ചായ കൊടുക്കാൻ പറഞ്ഞത്......?!!നിന്നോട് ഞാൻ ഇവിടന്ന് ഇറങ്ങുമ്പോൾ പറഞ്ഞതല്ലേ ജോലിക്ക് ഒന്നും നിക്കേണ്ടെന്ന്......."

"ഇയാൾ അല്ലേ പറഞ്ഞത് ഇന്ന് തൊട്ട് എന്റെയും കൂടെ അച്ഛൻ ആണെന്ന്..... കണ്ടപ്പോൾ ഒരു സിംപതി തോന്നി......" അത് കേട്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു......!! "അപ്പൊ നീ എന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയോ..... എന്റെ അച്ഛനെ നീ അച്ഛൻ ആയി അംഗീകരിച്ചില്ലേ....." "ഹ്മ്മ്..... അങ്ങേർക്ക് കുറെ കാശ് കൊടുക്കാൻ ഉള്ളതല്ലേ അത് കൊണ്ട അല്ലാതെ ഇയാളോടുള്ള ഇഷ്ടം കൊണ്ടൊന്നും അല്ല..... അല്ലേലും വല്യ കാശ്കാരനായ ഇയാളെ ഞാൻ എന്തിനാ ഇഷ്ടപ്പെടുന്നേ......" അവൾ പറയുന്നത് കേട്ടതും ഹർഷൻ അവളെ നോക്കി കയ്യും കെട്ടി നിന്നു......!! "അല്ല ഇത്രയും നേരം നീ എന്തിനാ ഇവിടെ കിടന്നു കരഞ്ഞത്......?!!" "എനിക്ക് സങ്കടം വന്നിട്ട്.....എന്താ ഇവിടെ അതിനും പാടില്ലേ....." "സങ്കടങ്ങൾ ഇരന്നു വാങ്ങി കരയുന്ന ഒരാളെ ഞാൻ ആദ്യായിട്ടാ കാണുന്നെ....." "ഞാൻ അങ്ങനെയാ..... ഇയാൾക്ക് എന്താ നഷ്ടം....." അവൻ അവളുടെ കുസൃതി ആസ്വദിച്ചു നിന്നു......!! "നോക്ക് ആദി നീ ഇവിടെ എന്റെയും നിന്റെയും കാര്യങ്ങൾ മാത്രം നോക്കിയാൽ മതി.....മറ്റൊരാളുടെയും കാര്യത്തിൽ തല ഇടാൻ പോണ്ട.....ചേച്ചിയുടെ കാര്യത്തിൽ വേണെങ്കിൽ ഇട പെട്ടൊ പക്ഷെ അതിനും ഒരു പരിധി ഉണ്ട്.....പിന്നെ ആരെങ്കിലും നിന്നോട് എന്തെങ്കിലും പറഞ്ഞാൽ കണ്ണീർ ഒലിപ്പിച്ചു വരികയല്ല വേണ്ടത്.... നിനക്ക് എന്നോട് സംസാരിക്കുമ്പോൾ ഉള്ള ഈ നാവ് അവർക്ക് വേണ്ടിയും ചലിപ്പിക്കാം....."

അതിന് ആദി അവനെ ഒന്ന് തുറിച്ചു നോക്കിയതും അവൻ ഒന്ന് ചിരിച്ചു കൊടുത്തു......!! അച്ഛൻ കാറിൽ കേറി പോകുന്നത് കണ്ടപ്പോൾ ആണ് ആദിക്ക് പിന്നെ ആശ്വാസം ആയത്.....ഹർഷൻ കൂടി റെഡി ആവുന്നത് കണ്ടതും അവൾക്ക് പിന്നെ ഇത്തിരി പേടി തുടങ്ങി..... "ഇയാൾ എവിടെ പോവാ.....?!!" "ഞാൻ പുറത്തേക്ക്......" "അത് മനസ്സിൽ ആയി..... എവിടെ ആണെന്നാ ചോദിച്ചെ......" അവളെ അവകാശത്തോടെ ഉള്ള ചോദ്യം കേട്ടതും അവൻ ചിരിച്ചു കൊണ്ട് അവളെ നോക്കി...... "മാരേജ് കഴിഞ്ഞതല്ലേ ഫ്രണ്ട്സിനെയൊക്കെ ഒന്ന് ട്രീറ്റ് ചെയ്യാം എന്ന് കരുതി..... ഞാൻ ഇതിനകത്ത് നിന്നാൽ അവന്മാർ തെറ്റിധരിക്കും..... ഞാൻ ഫുൾ ടൈം നിന്നെയും കെട്ടിപ്പിടിച്ചു കിടക്കാണെന്നെ അവർ കരുതൂ....." അത് കേട്ടതും അവൾ അന്തം വിട്ട് നിന്നു..... ഇവൻ ഉള്ളത് ഒരു ധൈര്യം ആണ്..... അത് കൊണ്ട് ചോദിച്ചു പോയതാ..... "ഞാൻ പോവേണ്ടെന്ന് ആണ് നീ പറയുന്നതെങ്കിൽ ഞാൻ പോവില്ല കേട്ടോ....." "ഇയാൾ വേണേൽ പോയിക്കോ അതിന് എനിക്കെന്താ....." അതോടെ അവൻ റെഡി ആയി കീയും എടുത്തു ഇറങ്ങി.....

അവൻ പോയതും പിന്നാലെ ആയി മുറ്റത്തായി ഒരു ഓട്ടോ വന്ന് നിന്നത്..... അതിൽ നിന്ന് ഇറങ്ങുന്ന അമ്മയെയും ഉണ്ണി കുട്ടനെയും കണ്ടതും ആദി അവരെ അടുത്തേക്ക് ഓടി......!! "അമ്മേ....." അവൾ അമ്മയെ കെട്ടിപ്പിടിച്ചു നിന്നു...... അവരെ കണ്ടതും ഹർഷൻ ഒന്ന് പുഞ്ചിരിച്ചു..... "ഉണ്ണി കുട്ടാ....." അവൾ അവനെയും കെട്ടിപ്പിടിച്ചു സ്നേഹം പ്രകടിപ്പിച്ചു..... ഡ്രൈവർ കൂട്ട എടുത്തു അകത്തേക്ക് വെക്കുന്നത് കണ്ടതും അവൾ അമ്മയെ ഒന്ന് നോക്കി......!! "വരൂ അകത്തേക്കിരിക്കാം......" ചേച്ചി വന്ന് അവരെ അകത്തിരുത്തി...... "എന്തിനാ അമ്മേ ഇതൊക്കെ...... ഇവളെ കാണാൻ ആണെങ്കിൽ ഒന്ന് വിളിച്ചാൽ പോരെ ഹർഷൻ കൊണ്ട് വരില്ലേ ഇവളെ......" ചേച്ചി അതും പറഞ്ഞു അവരുടെ അടുത്തേക്ക് വന്നു...... "ഇങ്ങനെ ഒരു ചടങ്ങില്ലേ..... ഞങ്ങളെ കൊണ്ട് ആവുന്ന വിധത്തിൽ അത് നിറവേറ്റണ്ടേ......" ആദി ഒന്നും മിണ്ടാതെ നിന്നു.....അവൾക്കറിയാം വീണ്ടും അമ്മ ഒരു കടം കൂടി ഉണ്ടാക്കി എന്ന്...... "ഹർഷൻ ഇല്ലേ ഇവിടെ.....?!!" "ഇല്ലമ്മേ..... ഇപ്പൊ പുറത്ത് പോയതേ ഉള്ളൂ......" "ആണോ.....പിന്നെ മോളെ,,,,,വലിയ വിഭവങ്ങൾ ഒന്നും ഉണ്ടാവില്ല..... എന്നാലും മോൾ നാളെ ഇവളെയും കൊണ്ട് വരണം......" "ഒന്നും വേണ്ട..... ഞങ്ങൾ വന്നോളാം......"

ആദി അമ്മയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു...... "മോളെ ഇത് നിന്റെ ബാഗും ബുക്കും ആണ്...... അവിടെ കിടക്കുന്നത് കണ്ടപ്പോൾ ഞാൻ എടുത്തു എന്നെ ഉള്ളൂ..... ഇവർക്കൊക്കെ സമ്മതം ആണെങ്കിൽ മാത്രം മോൾ പഠിക്കാൻ പോയാൽ മതി..... പിന്നെ ഇത് നിന്റെ കുറച്ച് നല്ല വസ്ത്രം ആണ്......" അവൾ ഒന്ന് തലയാട്ടി കൊണ്ട് അത് വാങ്ങി...... അവളോട്‌ കുറച്ച് നേരം സംസാരിച്ചു ചായയും കുടിച്ചു അവർ ഇറങ്ങാൻ നിന്നു.....ആദി നിർബന്ധിച്ചു അമ്മയുടെ കയ്യിൽ തന്നെ ഫോൺ കൊടുത്തു...... അച്ഛന് എന്തെങ്കിലും അത്യാവശ്യം വന്നാലോ ഫോൺ അത്യാവശ്യം അല്ലേ......! "അമ്മേ ഇത് ചേച്ചിടെ മക്കളാ......" "ആണോ....." അവരെ തലോടി കൊണ്ട് അമ്മ ചോദിച്ചു.....!! "അതാ ചേട്ടത്തി......" അത് വഴി വന്ന സുമതിയെ കാണിച്ചു ആദി പറഞ്ഞതും അവൾ ഒന്ന് നോക്കിയതല്ലാതെ അമ്മയ്ക്ക് തിരിച്ചൊരു ചിരി പോലും നൽകാതെ അവൾ മുറിയിലേക്ക് പോയി.....

അമ്മയും വിഷമത്തോടെ തല താഴ്ത്തി......!! "എങ്കിൽ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ......" "ഊണ് കഴിച്ചിട്ട് പോവാം അമ്മേ....." "പിന്നൊരിക്കൽ ആവാം..... അച്ഛൻ തനിച്ചല്ലേ....." അമ്മ ആദിയെ ഒന്ന് നോക്കി തലയാട്ടിയതും അവളുടെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു......!! അച്ഛന്റെ കാർ അവർക്ക് മുന്നിൽ ആയി വന്ന് നിന്നതും ആദി ഒന്ന് ഞെട്ടി..... എന്റെ കൃഷ്ണ അമ്മയുടെ മുന്നിൽ എങ്കിലും അയാൾ ദേഷ്യം പുറത്ത് കാണിക്കാതിരുന്നാൽ മതിയായിരുന്നു..... അമ്മയെങ്കിലും ഞാൻ സന്തോഷവധി ആണെന്ന് കരുതിക്കോട്ടെ...... അവൾ പ്രാർത്ഥനയോടെ നിന്നു......!!....!! തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story