ആത്മരാഗം ❤️: ഭാഗം 5

athmaragam part 1

എഴുത്തുകാരി: AJWA

"സ്വപ്നം കണ്ടതാണോ......?!!" "മ്മ്.... ആരോ കഴുത്തിൽ പിടി മുറുക്കി എന്നെ കൊല്ലാൻ നോക്കുന്നു..... ഇതിന് മുന്പും ഞാൻ കണ്ടതാ ഇത് പോലൊരു സ്വപ്നം....." അവൾ വെപ്രാളത്തോടെ പറഞ്ഞു അവനിൽ ഒന്ന് കൂടി പറ്റി ചേർന്നു......ടി ഷർട്ടിൽ അവൾ പിടി മുറുക്കി.....അവൻ അതേ കരുതലിൽ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു..... "എനിക്ക് ജീവനുള്ളിടത്തോളം കാലം നിനക്ക് ഒന്നും പറ്റില്ല ആദി...... നിന്റെ ഒരു ചെറു വിരലിൽ തൊടാൻ പോലും ആരെയും ഞാൻ സമ്മതിക്കില്ല......" എന്തോ വെളിവ് വന്ന പോലെ അവൾ കണ്ണ് തുറന്നതും അവന്റെ നെഞ്ചോട് ചേർന്നു കിടക്കുന്നത് ആണെന്ന് മനസ്സിൽ ആയതും അവൾ പെട്ടെന്ന് അവനിൽ ഉള്ള പിടി വിട്ടു നീങ്ങി ഇരുന്നു......!! അത് കണ്ടതും ഹർഷൻ അവളെ നോക്കി ചിരിച്ചു കൊണ്ട് വെള്ളം എടുത്തു അവൾക്ക് നീട്ടി..... അവൾ അത് വാങ്ങി കുടിച്ചു അവന്റെ കയ്യിൽ തന്നെ തിരിച്ചു കൊടുത്തു...... "പേടിക്കേണ്ട കിടന്നോ....." അവൾ അറ്റത്തായി നീങ്ങി കിടന്നതും ഹർഷനും ലേറ്റ് ഓഫ് ചെയ്ത് കിടന്നു..... ആരാവും എന്നെ കൊല്ലാൻ നോക്കുന്നത്.....അവൾ ആ ചിന്തയോടെ ഉറക്കിലേക്ക് വീണു...... ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️

വെളുപ്പിന് തന്നെ ആദി വീട്ടിലേക്ക് പോവുന്ന സന്തോഷത്തിൽ കുളിച്ചു റെഡി ആയി ഇറങ്ങി..... ഉറങ്ങി കിടക്കുന്ന ഹർഷനെ കണ്ടതും അവൾ അവനെ ദയനീയമായി നോക്കി..... ഇതിനെ എങ്ങനെ ഒന്ന് ഉണർത്തും.....!! അവൾ തന്റെ മുടി തലപ്പിലേക്ക് ഒന്ന് നോക്കി..... ഒരു ചിരിയോടെ അടുത്തായി ചെന്നു അവന്റെ മുഖത്ത് വെള്ള തുള്ളികൾ തെറിപ്പിച്ചു..... ഹർഷൻ ഞെട്ടി കൊണ്ട് കണ്ണ് തുറന്നതും അവൾ ഒന്നും അറിയാത്ത പോലെ മുടി ചീകാൻ തുടങ്ങി..... പിന്നിൽ നിന്നും തന്നെ നോക്കി നിൽക്കുന്ന ഹർഷനെ കണ്ടതും അവൾ കണ്ണാടിയിൽ കൂടി അവനെ തുറിച്ചു നോക്കി..... അവൻ അവൾക്കരികിലേക്ക് നടന്നടുക്കും തോറും അവൾ ഭയന്നു..... ഉറങ്ങി കിടക്കുന്ന സിംഹത്തെയാണോ ഞാൻ വെള്ളം ഒഴിച്ചു ഉണർത്തിയത്.....!! ആദി പെട്ടെന്ന് തിരിഞ്ഞു നിന്ന് അവനെ നോക്കി എങ്കിലും അവൻ അവളുടെ അടുത്തേക്ക് നടന്നു.....

അവളും അതിനനുസരിച്ചു പിന്നിലേക്ക് നടക്കാൻ തുടങ്ങി..... സാരി തലപ്പിൽ ചവിട്ടി അവൾ താഴേക്ക് വീഴുന്നതിനു മുന്നേ ഹർഷൻ അവളെ പിടിച്ചു നേരെ നിർത്തി..... ഒരേ സമയം രണ്ട് പേരുടെയും കണ്ണുകൾ ഉടക്കിയ നേരം..... രണ്ട് പേരും സ്വയം മറന്നു നിന്നു...... ❣️ അവന്റെ മുഖം തന്നിലേക്ക് അടുക്കുന്നത് അറിഞ്ഞതും ആദി അവനെ പിന്നിലേക്ക് തള്ളി മാറ്റി നേരെ നിന്നു...... "സാരി എടുത്താൽ നിനക്ക് ഇനിയും വീഴാനെ നേരം കാണൂ......എപ്പോഴും പിടിക്കാൻ ഞാൻ ഉണ്ടായി എന്ന് വരില്ല.....അത് കൊണ്ട് ഇത് ഒന്ന് ചേഞ്ച്‌ ചെയ്താലോ......" ആദി കാര്യം മനസ്സിൽ ആവാതെ അവനെ നോക്കിയതും അവൻ ഷെൽഫ്‌ തുറന്നു അവൾക്ക് നേരെ അവന്റെ ഡ്രെസ്സ് നീട്ടി..... അത് കണ്ടതും അവൾ അതിലേക്കും അവനെയും മാറി മാറി നോക്കി..... "യൂസ് ചെയ്തിട്ടില്ല.....സാരി മാറ്റി ഇത് ഇട്ടോളൂ....." "ഇതൊ..... ഇത് ഇയാളെ പാന്റും ഷർട്ടും കോട്ടും അല്ലേ......"

"ഇപ്പൊ ഇതിട്ട് വാ....നിനക്കെന്താ കംഫർട്ടബിൾ എന്ന് വെച്ചാൽ അത് വാങ്ങാം..... നമുക്ക് ഒരു ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു നിന്റെ വീട്ടിൽ പോവാം..... " ഇവന്റെ കൂടെയോ...... ഇത്രേം വലിയ കാശ്കാരന്റെ കൂടെ ഞാൻ പോവാന്നൊക്കെ വെച്ചാൽ ഇവന് തന്നെ അല്ലേ അതിന്റെ കുറച്ചിൽ..... ആദി ആ ചിന്തയിൽ ആയിരുന്നു..... "എന്താ ആലോചിക്കുന്നേ......?!!" "ഇയാളെ കൂടെ ഒന്നും ഞാൻ വരില്ല..... ഞാൻ വല്ല ഓട്ടോയും പിടിച്ചു വീട്ടിൽ പോയിക്കോളാം..... ഇയാൾ ബൈക്കിൽ അങ്ങ് വന്നാൽ മതി......" "അതെന്താ...... നിനക്ക് എന്നെ ഭർത്താവായി കൊണ്ട് നടക്കാൻ കുറച്ചിൽ ആണോ......?!!" അവന്റെ ചോദ്യം കേട്ടതും അവൾ അവന്റെ വാ അടച്ചു പിടിച്ചു...... അവന്റെ അധരങ്ങളിൽ അവളുടെ കയ് പതിഞ്ഞതും അവൻ അവളെ തന്നെ നോക്കി നിന്നു...... അത് കണ്ടതും ആദി കയ് മാറ്റി.....!! "കാശ്‌കാരനായ ഇയാൾ എന്നെയും കൊണ്ട് പുറത്തൊക്കെ പോയാൽ ഇയാക്കല്ലേ അതിന്റെ നാണക്കേട്......."

അത് പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു......!! "നീ എന്റെ ഭാര്യ അല്ലേ...... നിന്നെയും കൊണ്ട് ഈ ലോകം മുഴുവൻ ചുറ്റി കാണാനാ എന്റെ ആഗ്രഹം...... പണത്തിന്റെ അളവ് നോക്കിയാണോ സ്നേഹം പങ്ക് വെക്കേണ്ടത്.......ഞാൻ നിന്നെ എന്റെ കൂടെ ക്ഷണിക്കുന്നത് സ്നേഹം കൊണ്ടാ ആദി...... അത് ഇനിയും നിനക്ക് മനസ്സിൽ ആവില്ലേ......" അവന്റെ വേദനയോടെ ഉള്ള ചോദ്യം കേട്ടതും അവൾ ഹർഷനെ നോക്കി പുഞ്ചിരിച്ചു...... "ഞാൻ വരാം..... പക്ഷെ ഇയാളെ അച്ഛൻ എന്നെ വഴക്ക് പറയില്ലേ......." "അച്ഛനല്ല നിന്നെ താലി കെട്ടിയത് ഞാൻ ആണ്......." പെട്ടെന്ന് അവൻ ഗൗരവത്തോടെ പറഞ്ഞതും ആദി കണ്ണും മിഴിച്ചു അവനെ നോക്കി...... "ചെന്ന് ഈ ഡ്രെസ്സ് ഇട്ടു വാ അല്ലെങ്കിൽ എന്റെ സ്വഭാവം മാറും......" അത് കേൾക്കേണ്ട താമസം ആദി അതും വാങ്ങി ഡ്രസിങ് റൂമിൽ ഒരു ഓട്ടം ആയിരുന്നു...... "ആദി....." അവൾ ഓട്ടം നിർത്തി അവനെ നോക്കി.......

"ഐ ലവ് യു......." ആദി ഒന്നും മിണ്ടാതെ അവനെയും പുച്ഛിച്ചു അകത്തേക്ക് കയറി ഡോർ അടച്ചു......അത് കണ്ടതും ഹർഷൻ ഒന്ന് ചിരിച്ചു കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു......!! രണ്ട് പേരും ഇറങ്ങി വന്നത് ഒരുമിച്ചായിരുന്നു.....ആദിയെ കണ്ടതും ഹർഷൻ കണ്ണും മിഴിച്ചു നിന്ന് അവളെ നോക്കി...... "ഈ കോലത്തിൽ എന്നെ കണ്ടാൽ എല്ലാരും കളിയാക്കി ചിരിക്കും......അത് ഉറപ്പാ......" അവൾ സ്വയം ഒന്ന് നോക്കി ദയനീയമായി പറഞ്ഞു...... "ആദി......." ഹർഷന്റെ വിളി കേട്ടതും അവൾ തല ഉയർത്തി നോക്കി...... "ആ പട്ട് പാവാടയിൽ നിന്നെ കാണുന്നതിനേക്കാൾ ഭംഗി ഈ വേഷത്തിൽ ആണ്....... സോ ബ്യൂട്ടിഫുൾ......" "ഇതൊക്കെ വല്യ കാശ്കാർ ഉപയോഗിക്കുന്ന ഡ്രസ്സ്‌ അല്ലേ......" "ഭർത്താവിന്റെ കൂടെ പുറത്ത് പോവാൻ കാശ് നോക്കണം,,,,,,ഇഷ്ടപ്പെട്ട ഡ്രെസ്സ് ഇടാൻ കാശ് നോക്കണം..... ഇനി നീ അങ്ങനെ വല്ലതും പറയുന്നത് കേട്ടാൽ ഈ ഹർഷന്റെ മറ്റൊരു മുഖം നീ കാണേണ്ടി വരും......."

അവളും ഒന്ന് പേടിച്ച പോലെ സൈലന്റ് ആയി..... അവളുടെ നീണ്ട മുടി ഒതുക്കി കെട്ടുന്നത് കണ്ടതും ഹർഷൻ ഹെയർ ക്ലിപ്പിലേക്ക് ഒറ്റ വലി.....ഊർന്ന് വീണ മുടി കണ്ടതും ആദി ദേഷ്യത്തോടെ ഹർഷനെ നോക്കി...... "എനിക്ക് നിന്റെ മുടി ഇങ്ങനെ കാണാനാ ഇഷ്ടം....." എങ്കിൽ പിന്നെ ഇവന് ഈ മുടി മുഴുവൻ മുറിച്ചു അങ്ങ് കൊടുത്താലോ...... പറച്ചില് കേട്ടില്ലേ..... ആദി പിറു പിറുക്കുന്നത് കണ്ടതും ഹർഷൻ അടുത്ത് ചെന്നു..... "ഇങ്ങനെ ഒറ്റയ്ക്ക് നിന്ന് സംസാരിക്കാതെ..... കാണുന്നവർ കരുതും നിനക്ക് ഭ്രാന്ത് ആണെന്ന്......" ഇപ്പൊ ഭ്രാന്ത് ഈ തെമ്മാടിക്ക് ആണോന്ന എന്റെ ഡൗട്..... ആദി വീണ്ടും പിറു പിറുത്ത് കൊണ്ട് ഹെയർ സൈഡ് പിൻ ചെയ്തു.....!! "വൗ..... ഇത് കൂടി ഇരിക്കട്ടെ......" ഹർഷൻ അവന്റെ സ്പെക്സ് എടുത്തു ആദിക്ക് വെച്ചു കൊടുത്തു..... അപ്പൊ അവൾ കുറുമ്പോടെ സ്റ്റൈലിഷ് ആയി നിന്നു...... "വൈറ്റ്..... ഞാൻ ഒരു ഫോട്ടോ എടുക്കട്ടെ..... ഈ ലുക്കിൽ പിന്നെ കാണാൻ പറ്റിയില്ലെങ്കിലോ......" അവൻ മൊബൈൽ ക്യാം ഓൺ ചെയ്തതും ആദി സ്പെക്സ് ഊരി മാറ്റി തിരിഞ്ഞു നിന്നു......

"എന്നെ ആരും ഫോട്ടോ എടുക്കുന്നത് എനിക്ക് ഇഷ്ടം അല്ല....." അത് കേട്ടതും ഹർഷൻ നിരാശയോടെ ക്യാം ഓഫ് ചെയ്തു..... "അപ്പൊ നിനക്ക് എന്നെ വിശ്വാസം ഇല്ല എന്നല്ലേ അതിനർത്ഥം......" "അത് കൊണ്ടല്ല..... ഒരു പക്ഷെ എന്നെ ഉപേക്ഷിക്കാൻ അച്ഛൻ പറഞ്ഞാൽ ഇയാൾ അനുസരിക്കില്ലേ......" "അങ്ങനെ ആരെങ്കിലും പറഞ്ഞാൽ ഉപേക്ഷിക്കാൻ അല്ല നിന്നെ ഞാൻ വിവാഹം ചെയ്തത്......രാവിലെ തന്നെ എന്നെ ദേഷ്യം പിടിപ്പിക്കാതെ നീ ഇറങ്ങാൻ നോക്ക്......" "ദേഷ്യം വന്നാൽ ഇയാൾ എന്നെ തല്ലോ......" "മിക്കവാറും അത് വേണ്ടി വരും..... നീ ഇരന്നു മേടിക്കാൻ നിക്കല്ലേ..... പിന്നെ അയ്യോ എന്നെ തല്ലി എന്നും പറഞ്ഞു മോങ്ങുന്നത് കാണാൻ ഉള്ള ശേഷി ഇല്ലാത്ത കൊണ്ടാ പോട്ടെ എന്ന് കരുതി വിടുന്നത്....." "അയ്യട..... ഇയാൾ എന്നെ തല്ലിയാൽ നീ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കും......" "അത്രക്ക് ഒക്കെ ധൈര്യം ഉണ്ടോ നിനക്ക്......" "ആ ഉണ്ട്...... ഞാനും പിന്നെ പാവല്ലേ പോട്ടെ എന്ന് കരുതി വെറുതെ വിടുന്നത് അല്ലേ......." ഹർഷൻ അന്തം വിട്ടു അവളെ നോക്കി നിന്നു......!! "അമ്പടി നീയാള് കൊള്ളാലോ നിനക്ക് ഇത്രക്ക് ഒക്കെ ധൈര്യം ഉണ്ടോ......

എന്തായാലും നീ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കല്ലേ..... അപ്പൊ പിന്നെ രണ്ട് പീഡനവും ഒരുമിച്ച് ആയിക്കോട്ടെ..... മ്മ് എന്താ......." എന്നും ചോദിച്ചു ഹർഷൻ അവളെ അടുത്തേക്ക് നടന്നതും ആദി ചെറുതായി ഒന്ന് ഞെട്ടി......!! "അതേയ് ഞാൻ ചുമ്മാ പറഞ്ഞതാ...... എനിക്ക് പേടിയാ......" എങ്കിലും ഹർഷൻ നിന്നില്ല..... അവളുടെ അടുത്ത് ചെന്നു ആ കണ്ണുകളിലേക്ക് നോക്കി നിന്നു......!! "ഈ കുസൃതിയും കുറുമ്പും ഞാൻ ഒരുപാട് മിസ് ചെയ്തു.......നീ എന്നും ഇത് പോലെ ആക്റ്റീവ് ആയിരിക്കണം......നിന്റെ സന്തോഷം കാണാനാ എനിക്ക് ഇഷ്ടം......!പിന്നെ ഈ തന്റേടം എന്റെ മുന്നിൽ മാത്രം കാണിച്ചാൽ പോരാ നിന്നെ ഇവിടെ ആര് വേദനിപ്പിച്ചാലും നീ അത് കേട്ട് നിക്കണം എന്നില്ല..... നിന്റെ ഭാഗത്ത്‌ ആണ് ന്യായം എങ്കിൽ നിനക്ക് എതിർക്കാം...... ഈ വീട്ടിൽ ഉള്ളവർക്ക് ഉള്ള സ്ഥാനം തന്നെയാ നിനക്കും..... നീ ആരെയും പേടിച്ചു കഴിയുകയും വേണ്ട....." അത് കേട്ടതും ആദി തലയാട്ടി......

"വാ നമുക്ക് ഇറങ്ങാം......" ഹർഷൻ അവളെ കയ്യും പിടിച്ചു താഴേക്ക് ഇറങ്ങി...... സ്റ്റെയർ ഇറങ്ങി വരുന്ന ഹർഷനെയും ആദിയെയും കണ്ടതും സുമതി അന്തം വിട്ടു നോക്കി നിന്നു......അശോകനും അവൾക്കരികിൽ വന്നു അവരെ നോക്കിയതും സുമതി പല്ല് കടിച്ചു .....!! ചേച്ചി അവരെ നോക്കി ഒന്ന് ചിരിച്ചു.....!! "ചേച്ചി ഞങ്ങൾ ഒരു ഷോപ്പിങ്ങും കഴിഞ്ഞു ആദിയുടെ വീട്ടിലും കൂടി പോയെ വരൂ......" "അതിനെന്താ നിങ്ങൾ പോയിക്കോ......ആ പിന്നെ ആദി നിനക്ക് ഈ വേഷം നന്നായി ചേരുന്നുണ്ട്......" "അത് കൊണ്ടല്ലേ ഞാൻ ഇത് ഇവളെ കൊണ്ട് ഇടീച്ചത്......" ആദി എന്തെങ്കിലും പറയുന്നതിനു മുന്നേ ഹർഷൻ പറഞ്ഞു.......! "ഏട്ടാ ഞങ്ങൾ പോയിട്ട് വരാം......" എന്നും പറഞ്ഞു ഹർഷൻ അവളെയും കൊണ്ട് നടന്നു..... ഏട്ടൻ ഒന്ന് ചിരിച്ചെങ്കിലും സുമതിയുടെ നോട്ടത്തിൽ അവന്റെ ചിരി നിന്നു...... സിറ്റൗട്ടിൽ ആയി അച്ഛനെ കണ്ടതും ആദി ഹർഷന്റെ കയ്യിൽ ഉള്ള പിടി വിട്ടു.....

അത് കണ്ടതും ഹർഷൻ അവളുടെ അരയിൽ കയ്യിട്ടു ചേർത്തു പിടിച്ചു നടന്നു...... അച്ഛന്റെ നോട്ടം അവൾക്ക് താങ്ങാൻ ആവാത്ത പോലെ.....! ഹർഷൻറെ ഡ്യുക്കിന് മുന്നിൽ എത്തിയതും ആദി അന്തം വിട്ടു നിന്നു...... ഇതിൽ പോകാൻ ആണോ ഇവന്റെ ഉദ്ദേശം...... ആദി ദയനീയമായി ഹർഷൻറെ മുഖത്തേക്ക് നോക്കുമ്പോൾ ആണ് അവന്റെ കയ് തന്റെ ഇടുപ്പിൽ തന്നെ ആണെന്ന് മനസ്സിൽ ആയത്...... "കയ് മാറ്റിയെ എന്നെ ആരും തൊടുന്നത് എനിക്കിഷ്ടം അല്ല......" "പക്ഷെ എനിക്കിഷ്ടാ......" "ഏ..... എന്ത്......" "നിന്നെ തൊടുന്നത്......" അത് കേട്ടതും അവൾ അവന്റെ അടുത്ത് നിന്നു നീങ്ങി..... ഇവന് ഇത്തിരി കൂടുന്നുണ്ട്......!! ഹർഷൻ അതിൽ കേറി ഇരുന്നു സ്റ്റാർട്ട്‌ ചെയ്ത് ആദിയെ ഒന്ന് നോക്കി...... അത് കണ്ടതും ആദി അതിൽ കയറി ഇരുന്നു......! ഇടയിൽ ഗ്യാപ് ഇട്ടാണ് അവൾ ഇരുന്നത്.....ഒരു ചിരിയോടെ ഹർഷൻ ഗിയറിൽ പിടിച്ചതും ആദി അവന്റെ മേലേ അമർന്നു..... അറിയാതെ അവളുടെ കയ് അവന്റെ തോളിൽ സ്ഥാനം പിടിച്ചു..... മാളിന് മുന്നിൽ ആയി അവൻ ബൈക്ക് നിർത്തിയതും ആദി ഹർഷന്റെ പിന്നാലെ നടന്നു.....

അവൻ ഫോണിൽ സംസാരിക്കുകയാണ്....... വല്ല പെണ്ണുങ്ങളെയും ആവോ ഈ വിളിച്ചു മരിക്കുന്നെ.....ആണെങ്കിൽ തന്നെ എനിക്കെന്താ....... ആദി അടുത്തായി നീങ്ങി ചെവി കൂർപ്പിച്ചു വോയിസ്‌ ശ്രദ്ധിച്ചു..... അല്ലേലും ഇവനെ ഒക്കെ ഏത് പെണ്ണ് വിളിക്കാൻ...... അവൻ എസ്കുലേറ്ററിൽ കാൽ എടുത്തു വെക്കുന്നത് കണ്ടതും ആദി വായും പൊളിച്ചു നിന്നു...... തിരിഞ്ഞു നോക്കിയ ഹർഷൻ കണ്ടത് അന്തം വിട്ടു നിക്കുന്ന ആദിയെ ആണ്...... അവൻ വീണ്ടും താഴേക്ക് വന്നു അവളെ അടുത്ത് ചെന്നു..... "എന്താ......?!!" "ഇതിൽ കേറാൻ എനിക്ക് പേടിയാ......" അത് കേട്ടതും ഹർഷൻ പരിസരം മറന്നു പൊട്ടി ചിരിച്ചു..... ആദിയുടെ തുറിച്ചു നോട്ടം കണ്ടതും അവൻ ചിരി നിർത്തി....... "വാ ഞാൻ പിടിക്കാം......" ഹർഷൻ അവളെ പിടിച്ചതിനേക്കാൾ കൂടുതൽ ബലമായി അവൾ അവന്റെ കയ്യിൽ പിടിച്ചു...... "ഞാൻ നിന്നെ കളയത്തൊന്നും ഇല്ല എന്നെ ഇങ്ങനെ ഞെക്കി കൊല്ലാതെ......" ആദി അവനെ നോക്കി മുഖം കോട്ടി അവന്റെ കയ്യിൽ ഉള്ള പിടി വിട്ടു.......അവൾ പിന്നെ ധൈര്യം വന്ന പോലെ സ്വയം കയറി അവനെക്കാൾ മുന്നേ ചെന്നു......

ഹർഷൻ അവളെ കുസൃതി കണ്ടു ചിരിയോടെ പിന്നാലെ നടന്നു......!! "ആദി......" അവന്റെ വിളിയിൽ അവൾ തിരിഞ്ഞു നോക്കി...... "ഐ ലവ് യു......" അത് കേട്ടതും അവൾ മുഖം തിരിച്ചു...... അവൾക്കുള്ള ഡ്രെസ്സ് ഒക്കെ ഹർഷൻ തന്നെ സെലക്ട് ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ് അവളുടെ കണ്ണുകൾ മറ്റെന്തിലോ ഉടക്കി നിന്നത് ഹർഷൻ കാണുന്നത്...... "നിനക്ക് ഇഷ്ടപ്പെട്ടത് എന്താണെങ്കിലും എടുക്കാം......" "ഞാൻ എന്തിനാ എടുക്കുന്നെ,,,,ഇയാളെ അല്ലേ കാശ് ...." ഹർഷൻ ദേഷ്യത്തോടെ അവളെ നോക്കിയതും അവൾ ഇളിച്ചു കൊടുത്തു....... "മാറങ്ങോട്ട്......" ആദി തന്നെ ഹർഷനെ പിടിച്ചു മാറ്റി അവൾ നോക്കി വെച്ച ദാവണി അവർക്ക് കാണിച്ചു കൊടുത്തു...... അത് കയ്യിൽ കിട്ടിയതും അവൾ ദേഹത്ത് വെച്ചു എങ്ങനെ ഉണ്ടെന്ന പോലെ അവനെ നോക്കിയതും അവൻ ചിരിച്ചു കൊണ്ട് സൂപ്പർ എന്ന് കാണിച്ചു......!! "ഹർഷേട്ടാ......ഞാൻ ഇത് ചേഞ്ച്‌ ചെയ്തിട്ട് ഇത് ഇട്ടോട്ടെ......" പെട്ടെന്നുള്ള അവളുടെ വിളിയിൽ അവൻ കണ്ണുകൾ വിടർത്തി അവളെ നോക്കി....... ആദ്യമായുള്ള അവളുടെ ആ വിളി അവന് വിശ്വാസം വരാത്ത പോലെ.......!!......... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story