ആത്മരാഗം ❤️: ഭാഗം 7

athmaragam part 1

എഴുത്തുകാരി: AJWA

"നിരഞ്ജൻ......" ഹർഷന്റെ ചുണ്ടുകൾ അറിയാതെ മൊഴിഞ്ഞു......! "അറിയോ ഏട്ടനെ......?!!" അത് കേട്ടപ്പോൾ ആദി ചോദിച്ചതും ഹർഷൻ ഇല്ലെന്ന് തലയാട്ടി..... "പിന്നെ എങ്ങനാ പേര്......" "അത് നീ എപ്പോഴും പറയാറില്ലേ......." ഞാനോ......ആദി ആലോചിച്ചു നോക്കി എങ്കിലും പിന്നെ അത് വിട്ട്...... ഫോട്ടോ വാങ്ങി എടുത്തിടത് തന്നെ കൊണ്ട് വെച്ചു.....! അവളുടെ ഉള്ളിൽ തനിക്ക് ഒരു സ്ഥാനം ഉണ്ടെന്ന് അവനറിയാം.....എല്ലാം അറിയുമ്പോൾ അവളെ നഷ്ടപ്പെടുമോ എന്ന പേടി മാത്രമാണ് അവന്റെ ഉള്ളിൽ..... എല്ലാരോടും യാത്ര പറയുമ്പോഴും ഹർഷന്റെ മുഖത്ത് ആ പഴയ സന്തോഷം ഇല്ലായിരുന്നു...... "പോട്ടെ അമ്മേ....." അവൾ ഒന്ന് കൂടി അമ്മയെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു...... അന്ന് കണ്ണീരോടെ ആണെങ്കിൽ ഇന്ന് പുഞ്ചിരിയോടെ അമ്മ അവളെ യാത്ര ആക്കി......! "ഇതാര് ആദി മോളോ.....?!!" അവർ ഇറങ്ങുമ്പോ ആണ് അടുത്ത വീട്ടിലെ സ്ത്രീ ചോദിച്ചത്......അപ്പൊ തന്നെ അവൾ ഇറങ്ങി അവരോട് സംസാരിച്ചു..... ഹർഷൻ അപ്പോഴും മൗനമായി അവളെയും വൈറ്റ് ചെയ്തു നിന്നു......! "പോട്ടെ ചേച്ചി......"

അവൾ വന്ന് ബൈക്കിൽ കേറി ഇരുന്നതും ഹർഷൻ ഒന്നും അറിയാതെ ചിന്തയിൽ ആയിരുന്നു......!അവനെ ആദി തട്ടി വിളിച്ചു.....!! അപ്പോഴേക്കും മതിലിനപ്പുറത് നിന്നും ഉള്ള സംസാരം അവരുടെ കാതിൽ മുഴങ്ങി...... "പാവം കൊച്ച്...... ഇപ്പൊ പുതു മോഡിയിൽ ഇങ്ങനെ തന്നെ ആവും..... മടുക്കുമ്പോൾ അവളെ ഇങ്ങോട്ട് തന്നെ പറഞ്ഞു അവർ പറഞ്ഞു വിടും......ആ കാശി നാഥന്റെ അല്ലേ മോൻ......അവൻ ഇവിടെ വന്നു മുൻപ് ഇവരെ പിടിച്ചു പുറത്താക്കാൻ നോക്കിയതല്ലേ......" ആദിയുടെ മുഖം താഴ്ന്നു......! ഹർഷൻ കലിപ്പിൽ ബൈക്കിൽ നിന്നും ഇറങ്ങി മതിലിനടുത്തേക്ക് നടന്നു...... "ഹർഷന് ഒരുത്തിയെ താലി കെട്ടാൻ അറിയാമെങ്കിൽ അവളെ ജീവിതകാലം മുഴുവൻ നോക്കി സംരക്ഷിക്കാനും അറിയാം......ഇവളുടെ കാര്യം ഓർത്ത് നിങ്ങൾ ഭാര്യയും ഭർത്താവും ടെൻഷൻ ആവണ്ട......" ആദിയെ ഒന്ന് നോക്കി ഹർഷൻ ബൈക്ക് എടുത്തു വിട്ടു......! "ഇയാൾ എന്തിനാ അവരോട് കലിപ്പ് ആയെ......അവർക്ക് എന്നെ കണ്ടൂടാ അത് കൊണ്ട് പറഞ്ഞതാവും......" "അതെന്താ നിന്നോട് അവർക്ക് അത്രക്ക് ദേഷ്യം......?!!"

"അത് അവരെ ലവ് ബെർഡ്സിനെ ഞാൻ തുറന്നു വിട്ടോണ്ട്......." ഹർഷൻ അന്തം വിട്ട് അവളെ തിരിഞ്ഞു നോക്കി......! "നിനക്ക് ഇത് തന്നെയാണോ പണി......" അതിന് ആദി ഒന്ന് ഇളിച്ചു കൊടുത്തു......! ആദി സന്തോഷത്തിൽ ആണെങ്കിൽ ഹർഷൻ ചിന്തകളിൽ ആണ്..... നിരഞ്ജൻ...... അവൻ ഇവളുടെ ഏട്ടൻ ആയിരുന്നോ......!! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️ ചിരിച്ചു കളിച്ചു വരുന്ന ആദിയെയും ഹർഷനെയും കണ്ടതും സുമതിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി......! "ഹർഷാ ഫുഡ്‌ വേണ്ടേ......" സ്റ്റെയർ കയറി പോകുന്ന ഹർഷനോടായി ചേച്ചി ചോദിച്ചു...... "ഞങ്ങൾ പുറത്ത് നിന്ന് കഴിച്ചു ചേച്ചി......" അപ്പോഴും സുമതി പല്ല് കടിച്ചു പിടിച്ചു നിന്നു...... മുറിയിൽ എത്തിയതും വർക്ക്‌ കംപ്ലീറ്റ് ചെയ്യുന്ന അശോകിനെ അവൾ കലിപ്പിൽ നോക്കി......! "നിങ്ങൾ ഇങ്ങനെ ഏത് നേരം നോക്കിയാലും കമ്പനി കാര്യവും നോക്കി ഇരുന്നോ...... അവൻ അവളെയും കൊണ്ട് ലൈഫ് ഫുൾ എൻജോയ് ചെയ്യാ...... അവന്റെ വേഷം ഇടുന്നു ബൈക്കിൽ ചുറ്റി കറങ്ങുന്നു......പോയ പോലെ ഒന്നും അല്ല രണ്ടും കേറി വന്നത്......" "അല്ലേലും പോയ പോലെ ആർക്കെങ്കിലും കേറി വരാൻ പറ്റോ......."

അശോകിൻറെ എടുത്തടിച്ച പോലുള്ള ചോദ്യം കേട്ടതും സുമതി ദേഷ്യത്തോടെ അവന്റെ മുന്നിൽ ലാപ് അടച്ചു വെച്ചു......!! "വിവാഹം കഴിഞ്ഞു മൂന്നാറിൽ ഒരു ഹണിമൂൺ ട്രിപ്പ് പോയതല്ലാതെ നിങ്ങൾ ഇന്നേ വരെ എന്നെയും കൊണ്ട് ചുറ്റി കറങ്ങിയിട്ടുണ്ടോ.......?!!" "നമ്മൾ കഴിഞ്ഞ മാസം അല്ലേ ചോറ്റാനിക്കര പോയത്......" "ഓഹ് അത് പോലാണോ ഇത്..... അത് അമ്മ പറഞ്ഞത് കൊണ്ട് പോയതല്ലേ......" "നിന്റെ അമ്മയ്ക്ക് അറിയില്ലല്ലോ ദൈവം കനിയാത്തത് കൊണ്ടല്ല നീ കനിയാത്തത് കൊണ്ടാണ് നമുക്ക് പിള്ളേർ ഉണ്ടാവാത്തത് എന്ന്......" "അഞ്ച് വർഷം കഴിഞ്ഞു മതി കുട്ടികൾ എന്ന് ഞാൻ നിങ്ങളോട് വിവാഹ രാത്രി തന്നെ പറഞ്ഞതല്ലേ പിന്നെന്താ ഇപ്പൊ ഒരു മനം മാറ്റം......അല്ലേലും നിങ്ങൾ എന്തിനാ ഇപ്പൊ ആ ടോപിക് ഇവിടെ എടുത്തിടുന്നെ...... ഞാൻ ചോദിച്ചത് നിങ്ങൾ എന്നെയും കൊണ്ട് എവിടെ എന്കിലും ബൈക്കിൽ കറങ്ങിയിട്ടുണ്ടോ എന്നാണ്......."

"അത് ശരി ഒരിക്കൽ നിന്റെ വീട്ടിൽ പോവാൻ ബൈക്കിൽ പോവാം എന്ന് പറഞ്ഞപ്പോൾ നീ അല്ലേ പറഞത് വെയിൽ കൊണ്ടാൽ എന്റെ നിറം പോവുമെന്ന്.......നിനക്ക് വേണ്ടിയല്ലേ നിന്റെ അച്ഛൻ ഈ വീട്ട് മുറ്റത്ത്‌ കാർ കൊണ്ടിട്ടത് പിന്നെന്താ ബൈക്കിന്റെ ആവശ്യം......" "ഹ്മ്മ് അത് നിങ്ങളെ പഴയ തുക്കടാച്ചി ബൈക്ക് അല്ലേ...... അതിൽ കേറിയാൽ എനിക്കാ അതിന്റെ നാണക്കേട്......" ഇതിപ്പോ കയ്പ്പിച്ചു ഇറക്കാനും വയ്യ മധുരിച്ചു തുപ്പാനും വയ്യ എന്ന അവസ്ഥയിൽ ആയിപ്പോയി...... അശോക് തല ചൊറിഞ്ഞു......!! "എനിക്കും നിനക്കും കാറുണ്ട്..... പിന്നെ എന്തിനാ ഒരു ബൈക്ക് കൂടി......" "ഈശ്വരാ ഇങ്ങനെ ഒരു മണകൊണാഞ്ചനെ ആണല്ലോ എനിക്ക് കിട്ടിയേ...... നിങ്ങൾ രാവും പകലും കഷ്ടപ്പെട്ട് അച്ഛന്റെ ബിസിനസ് നോക്കി നടത്തുന്നു..... ഒരുത്തൻ ഒന്നും എനിക്കറിയേണ്ട എന്ന പോലെ നടക്കുന്നു...... അല്ലേലും അവനെന്തിനാ അതിനെ പറ്റി ഒക്കെ ആലോചിക്കുന്നത്......ഒന്നിനും ഇന്നേ വരെ ഒരു കുറവ് ഉണ്ടായിട്ടില്ലല്ലോ...... മാസാ മാസം അക്കൗണ്ടിൽ കാശ് അല്ലേ......" "നിനക്കെന്താ ഇപ്പൊ വേണ്ടത്......" "നിങ്ങൾ കുറച്ച് ദിവസം ലീവ് എടുക്കണം.....

എവിടെ എങ്കിലും ഒരു ട്രിപ്പ് പോണം...... അത് വരെ അവൻ നോക്കട്ടെ ബിസിനസും കമ്പനിയും ഒക്കെ......." "അവൻ അവളെയും കൊണ്ട് ഒരു ഷോപ്പിംങിനും അവളുടെ വീട്ടിലും ഒന്ന് പോയതിനാണോ നീ ഇപ്പൊ ഇത് ആലോചിച്ചു കണ്ടു പിടിച്ചത്......." "മിക്കവാറും അവൻ അവളെയും കൊണ്ട് ഹണിമൂൺ ട്രിപ്പ് ഒക്കെ പ്ലാൻ ചെയ്യുന്നുണ്ടാവും...... അതിന് മുന്നേ എന്തായാലും നമുക്ക് പോണം......" "അവർക്കല്ലേ ഇപ്പൊ ഹണിമൂൺ അതിന് നമ്മൾ ആണോ പൊണ്ടത്......" "ദേ ഞാൻ പറയുന്നത് അനുസരിച്ചാൽ മാത്രം മതി...... അങ്ങനെ ഇപ്പൊ അഷ്ടിക്ക് വക ഇല്ലാത്ത അവളെയും കൊണ്ട് അവൻ പോവണ്ട...... എന്താ അവളുടെ ഒരു മട്ടും ഭാവവും കണ്ടാൽ തോന്നും കൊട്ടാരത്തിൽ നിന്നും എഴുന്നള്ളിയത് ആണെന്ന്....... മധുവിധു ഒക്കെ കഴിഞ്ഞു അവന് മടുക്കുമ്പോൾ അവളെ ഉപേക്ഷിക്കണേ എന്ന പ്രാർത്ഥന മാത്രമേ ഇപ്പൊ എനിക്കുള്ളൂ......" "മധുവിധു ഒക്കെ കഴിയുമ്പോഴേക്കും അവൾ പ്രെഗ്നന്റ് ആയാൽ എന്തായാലും അവൻ ഉപേക്ഷിക്കില്ല......" "അതിനൊന്നും അവൾ നിൽക്കില്ല..... കണ്ടാൽ അറിഞ്ഞുടെ അവൾ ആ പണിക്ക് നിക്കില്ലെന്ന്.....

.പ്രസവിച്ചാൽ സൗന്ദര്യം നഷ്ടപ്പെടും..... അപ്പൊ പിന്നെ അവൾക് സൗന്ദര്യം വെച്ച് ചെക്കന്മാരെ വളച്ചെടുക്കാൻ പറ്റില്ലല്ലോ......." "എനിക്ക് തോന്നുന്നില്ല അവൾ അങ്ങനെ ഉള്ളവൾ ആണെന്ന്......അവൾ ആളൊരു പാവാ......" "ദേ,,,,അവൾ ഉണ്ടല്ലോ അവസരം കിട്ടിയാൽ നിങ്ങളെയും വീഴ്ത്താൻ ശ്രമിക്കും......അവളെ ഏഴയലത് എങ്ങാനും നിങ്ങളെ കണ്ടാൽ ഉണ്ടല്ലോ എന്റെ സ്വഭാവം മാറും പറഞില്ല എന്ന് വേണ്ട......" ഒരു ഭീഷണിയോടെ അവൾ അശോകിനെ നിലക്ക് നിർത്തി......!! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️ ഇത് എവിടെ പോയി...... ആദി കുളി കഴിഞ്ഞു വന്നു ഹർഷനെ തിരക്കി...... ബാൽകണിയിൽ നിന്നും പുക കണ്ടതും ആദി അങ്ങോട്ട് നടന്നു......! "ഇവിടെ നിക്കാണോ,,,,,,കിടക്കുന്നില്ലേ......" "നീ കിടന്നോ......" മുഖത്ത് നോക്കാതെ ഉള്ള അവന്റെ മറുപടി കേട്ട് ആദി അവനരികിലേക്ക് നീങ്ങി നിന്നു...... "എന്ത് പറ്റി ഹർഷേട്ടാ......." ഹർഷൻ ചിന്തകളിൽ നിന്നും ഉണർന്നു അവളെ നോക്കി.....

"വന്നപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നതാ എന്തോ ഒരു ടെൻഷൻ ഉണ്ട്....." "ഏയ് അത് നിന്റെ തോന്നലാ...... ഞാൻ ഒന്ന് സ്‌മോക്ക് ചെയ്യാൻ വേണ്ടി വന്നതാ അല്ലാതെ നീ കരുതും പോലെ......." ഹർഷൻ കയ്യിൽ ഉള്ള സിഗ് കളഞ്ഞു കൊണ്ട് പറഞ്ഞു.......!! "എങ്കിൽ വന്നു കിടക്കാൻ നോക്ക്...... എനിക്ക് നല്ല ഉറക്കം വരുന്നു......" "ആദി......" തിരിഞ്ഞു നടന്ന ആദി അവന്റെ വിളിയിൽ നിന്നു...... "നമുക്ക് ഒരു റൈഡ് പോയാലോ.......?!!" അവന്റെ ചോദ്യത്തിൽ അവൾ ചിരിച്ചു കൊണ്ട് തലയാട്ടി...... "ഈ ക്യാപ് വെച്ചോ തണുപ്പടിക്കേണ്ട......." "അപ്പൊ ഇയാൾക്ക്......." "എനിക്ക് ഇതൊക്കെ ശീലമായി......." ഹർഷൻ ഒച്ച വെക്കാതെ ആദിയെയും കൊണ്ട് ഇറങ്ങി...... ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്ന സൗണ്ട് കേട്ടതും സുമതി കർട്ടൻ നീക്കി പുറത്തേക്ക് നോക്കി..... ആദിയും ഹർഷനും ബൈക്കിൽ പോകുന്നത് കണ്ടതും അവൾ കലിപ്പിൽ അശോകിനെ ഒന്ന് നോക്കി...... പുള്ളി ഒന്നും അറിയാതെ ഉറക്കിൽ ആണ്......!

ഒരൊറ്റ തള്ള് കിട്ടിയതും അശോക് ഞെട്ടി ഉണർന്നു...... "നിനക്കെന്താ സുമതി ഭ്രാന്ത് പിടിച്ചോ....." "ഇങ്ങനെ പോയാൽ ഭ്രാന്ത് അല്ല അതിനപ്പുറവും പിടിക്കും......ഹർഷൻ അവളയും കൊണ്ട് നൈറ്റ്‌ റൈഡ് ഒക്കെ ആയി അടിച്ചു പൊളിക്കാ......." "അതിനാണോ നീ എന്റെ ഉറക്കം കളഞ്ഞത്......" "എന്റെ ഉറക്കം കളഞ്ഞു അങ്ങനെ ഇപ്പൊ ആരും സുഖായി കിടന്ന് ഉറങ്ങണ്ട......." "എടീ ഹർഷൻ അവന്റെ ഭാര്യയെയും കൊണ്ട് റൈഡിന് പോയതിന് നീ എന്തിനാ ഉറങ്ങാതിരിക്കുന്നെ......." "അതോ അവർ വരുമ്പോൾ ഡോർ ഓപ്പൺ ചെയ്തു കൊടുക്കാൻ......" സുമതി ഉള്ള പല്ല് മുഴുവൻ കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു......!! "നീ ഇപ്പോഴാ ഹർഷന്റെ ഏട്ടത്തി ആയത്...... നിനക്ക് അവരോട് അത്രക്ക് സ്നേഹം ഉണ്ടായിരുന്നോ....." "കുന്തം...... കിടന്നുറങ് മനുഷ്യാ..... നിങ്ങളോട് സംസാരിച്ചാൽ ഞാൻ ഒറിജിനൽ ഭ്രാന്തി ആവും......"

അശോക് അത് കേൾക്കേണ്ട താമസം ചിരിച്ചു കൊണ്ട് കിടന്നു....... ഇതിനോടൊക്കെ ഇങ്ങനെ റിപ്ലൈ കൊടുത്താലേ ശരിയാവൂ......!! *------------* "ആദി....." "മ്മ്....." അവൾ തണുപ്പിൽ അവനെ ഒന്ന് കൂടി പറ്റി ചേർന്നിരുന്നു..... "എന്താ ഒന്നും മിണ്ടാതെ....." "ഒന്നുല്ല..... ഇയാൾ എന്നും ഇത് പോലെ പോവാറുണ്ടോ..... " "വല്ലപ്പോഴും......ഇങ്ങനെ യാത്ര ചെയ്താൽ എല്ലാ ടെൻഷൻസും മറക്കാൻ സാധിക്കും......" "അതിന് ഇപ്പൊ ഇയാൾക്കെന്താ അത്രക്ക് വല്യ ടെൻഷൻ......" "ഏയ്...... അങ്ങനെ ഒന്നും ഇല്ല...... ഇപ്പൊ ഞാൻ ഹാപ്പിയാ......" അതിനവൾ ഒന്ന് ചിരിച്ചു.....!! "എന്റെ കോളേജ്......" ആദി പെട്ടെന്നായി പറഞ്ഞതും ഹർഷൻ ബൈക്ക് നിർത്തി അങ്ങോട്ട് നോക്കി......! "ഇതോ......" "മ്മ്...... എന്താ കൊള്ളില്ലേ......." "അതല്ല...... ഇത് നേരത്തെ അറിഞിരുന്നു എങ്കിൽ കയ്യിൽ ഒരു റോസും ആയി വന്നു നിന്നെ ഞാൻ പ്രപ്പോസ് ചെയ്തേനെ......." "പ്രപ്പോസ് ചെയ്തില്ലെങ്കിൽ എന്താ എന്നെ തന്നെ കെട്ടീലെ......" "ആ അതും ശരിയാ......." അവൻ ബൈക്ക് എടുക്കുമ്പോ ആണ് മതിലിൽ അവന്റെ കണ്ണ് ഉടക്കിയത്......

ഭിത്തിയിൽ ഉള്ള പോസ്റ്ററിൽ ചിരിച്ചു കൊണ്ടുള്ള ആദിയുടെ ഫോട്ടോ കണ്ടതും അവൻ അത്ഭുതത്തോടെ അതിലേക്ക് നോക്കി....... "നീയല്ലേ അത്......" "ആ അത് കഴിഞ്ഞ എക്സാമിന്റെയാ......" "നീ ഒരു ബുജി ആണല്ലേ......" ആദി പൊട്ടി ചിരിച്ചു......!! "പഠിച്ചു മാർക്ക്‌ വാങ്ങുന്നത് അത്രക്ക് വലിയ സംഭവം ആണോ......." "പിന്നല്ലാതെ......" അതും പറഞ്ഞു അവൻ ബൈക്ക് മുന്നോട്ട് എടുത്തു......!! "നിനക്ക് ഇനി പഠിക്കണ്ടേ......" "ആഗ്രഹം ഒക്കെ ഉണ്ട്..... പക്ഷെ ഹർഷേട്ടന് ഇഷ്ടം ആയില്ലെങ്കിലോ......ചോദിക്കാൻ ഒരു പേടി......" "ഇപ്പോഴും നിനക്ക് എന്നെ പേടിയാണോ......" "ചില കാര്യങ്ങളിൽ പേടിയാ......" ഹർഷൻ അവളെ തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു...... അവൻ ബൈക്ക് നിർത്തിയതും ആദി ചുറ്റിലും നോക്കി......ഹർഷൻ ആദിയുടെ കയ്യും പിടിച്ചു നടക്കാൻ തുടങ്ങിയതും ആദി ഒരു പേടിയോടെ തന്നെ അവന്റെ കൂടെ നടന്നു...... "എങ്ങോട്ടാ ഈ പോണെ......" "നിനക്ക് പേടി തോന്നുന്നുണ്ടോ......?!!" അതിനവൾ പേടിയോടെ തന്നെ ഇല്ലെന്ന് കാണിച്ചു...... "പേടിക്കണ്ട നിന്നെ ഞാൻ കളയില്ല....." "അത് തന്നാ എന്റെ പേടി......" അവൾ ഇളിച്ചു കൊണ്ട് പറഞ്ഞു......

ഹർഷനും അതിനൊന്ന് ചിരിച്ചു.....! ഇരുട്ട് നിറഞ്ഞ വഴികളിലൂടെ നടക്കും തോറും ആദി പേടിയോടെ ഹർഷന്റെ കയ്യിൽ ഇറുക്കി പിടിച്ചു..... "വൗ സൂപ്പർ......" അവൾ ആകാശത് മിന്നി തിളങ്ങുന്ന നക്ഷത്രങ്ങൾ നോക്കി കൊണ്ട് പറഞ്ഞു.....അതോടെ അവളുടെ പേടി എല്ലാം മാറി ചിരിക്കാൻ തുടങ്ങി.....!! "എത്ര നക്ഷത്രങ്ങളാ അല്ലേ....." "മ്മ്......" ഹർഷൻ അവളെ നോക്കി ഒന്ന് മൂളി...... അവൾ അത്ഭുതത്തോടെ അത് നോക്കി ആസ്വദിക്കുമ്പോൾ ഹർഷൻ അവളെ നോക്കി സ്വയം മറന്നു നിന്നു......!! പെട്ടെന്ന് അവന്റെ നിശ്വാസം അവളുടെ പുറം കഴുത്തിൽ പതിഞ്ഞതും ആദി പൊള്ളി പിടഞ്ഞു കൊണ്ട് മാറി..... അവനെ ഇഷ്ടം ആണ്...... ആ സാനിധ്യം ആഗ്രഹിക്കുന്നുമുണ്ട്..... പക്ഷെ അവളിലെ ഭയം അവളെ അവനിൽ നിന്നും അകറ്റി കൊണ്ടിരുന്നു......! "നമുക്ക് പോകാം ഹർഷേട്ടാ......" അവന്റെ പ്രണയത്തോടെ ഉള്ള നോട്ടം താങ്ങാൻ ആവാതെ അവൾ പറഞ്ഞു..... "നിനക്ക് ഇപ്പോഴും എന്നെ വിശ്വാസം ഇല്ല അല്ലേ......" "അത്...... അത് കൊണ്ടല്ല.....അത് പിന്നെ നേരം പാതിരാത്രി ആയി....." "എന്നിലെ പ്രണയം നിന്നെ അറിയാൻ ഓരോ നിമിഷവും ആഗ്രഹിക്കുന്നു ആദി....."

അവൾ മൗനത്തോടെ തല താഴ്ത്തി നിന്നു......! "താൻ പേടിക്കേണ്ട..... ബലമായി നിന്റെ അടുത്ത് നിന്ന് ഒന്നും ഞാൻ പിടിച്ചു വാങ്ങില്ല..... നിന്നിലെ പ്രണയം എനിക്കായി തുടിക്കുന്നത് വരെ......" അവൾ ഒന്ന് പുഞ്ചിരിച്ചതും അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ അമർന്നു...... അവന്റെ ആദ്യ ചുംബനം.... ❣️അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി...... കവിളിൽ ഒന്ന് തട്ടി ഹർഷൻ അവളെ കയ്യും പിടിച്ചു നടന്നു..... നെറ്റിയിൽ അപ്പോഴും അവന്റെ ചുംബനത്തിന്റെ ചൂട് ഉണ്ടായിരുന്നു.....!! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️ "നീ വേഗം റെഡി ആവ്......" കാലത്ത് ഹർഷനുള്ള ചായയും ആയി മുറിയിൽ എത്തിയ ആദിയോടായി അവൻ പറഞ്ഞു......!! "എവിടെ പോവാനാ....." "കോളേജിൽ പോവാൻ......" "കോളേജിലോ......?!!" ആദി അതിശയത്തോടെ ചോദിച്ചു.......!! "ആ കോളേജിൽ..... ഇത്രയും നന്നായി പഠിക്കുന്ന നിന്നെ കൂട്ടിൽ ഇടാൻ പറ്റോ..... നിന്റെ ആഗ്രഹം പോലെ പഠിച്ചു ജോലി വാങ്ങണ്ടേ........" "അച്ഛൻ സമ്മതിക്കോ......" "നിന്നെ താലി കെട്ടിയത് ഞാനാ........" ഹർഷൻ ഒച്ച ഇട്ടു പറഞ്ഞതും ആദി വേഗം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വന്നു......

ഹർഷൻ കുങ്കുമം എടുത്തു അവളുടെ നെറ്റിയിൽ ചാർത്തി......ആദി ഒരു പുഞ്ചിരിയോടെ അത് സ്വീകരിച്ചു......!! കോളേജ് ബാഗും തൂക്കി വരുന്ന ആദിയെ കണ്ടു എല്ലാരുടെയും കണ്ണ് അവളിൽ പതിഞ്ഞു....... "ചേച്ചി ഇവൾ ഇന്ന് തൊട്ട് കോളേജിൽ പോയി തുടങ്ങാ......" ഹർഷൻ എല്ലാരും കേൾക്കെ ചേച്ചിയോടെന്ന പോലെ പറഞ്ഞു......!! സുമതിയുടെ നോട്ടം കണ്ടതും അശോക് സ്ഥലം കാലിയാക്കി....... അവരുടെ മുന്നിൽ തടസം സൃഷ്ടിച്ചു അച്ഛൻ നിന്നതും ആദി ഹർഷന് പിറകിൽ നീങ്ങി...... സുമതി ഒരു ചിരിയോടെ കയ്യും കെട്ടി നിന്ന് ആ കാഴ്ച ആസ്വദിച്ചു......!! "ഹർഷാ നീ ഇവളെയും വിളിച്ചു കൊണ്ട് അകത്തേക്ക് പോ......" "ഇവളെ ഭർത്താവ് ഞാൻ ആണ്...... ഇവളെ കാര്യങ്ങൾ തീരുമാനിക്കാൻ എനിക്കറിയാം......" "നിന്റെ ആഗ്രഹം ഇവളെ കെട്ടണം എന്ന് മാത്രം ആയിരുന്നു...... ഇവളെ കൊണ്ട് ഈ ലോകം ചുറ്റാനും നാലാളെ കാണിക്കാനും ഇവളെ പഠിക്കാൻ വിടാനും ഞാൻ സമ്മതിച്ചിട്ടില്ല......."

"അതിന് എനിക്ക് അച്ഛന്റെ സമ്മതം വേണ്ട......" "വേണം......നിന്നെ വളർത്തി ഇത്ര ആക്കാൻ അറിയാം എങ്കിൽ നിന്റെ കാര്യങ്ങൾ തീരുമാനിക്കാനും എനിക്കറിയാം...... അതെങ്ങനെ നിന്നെ കൊണ്ട് സമ്മതിപ്പിക്കണം എന്നും എനിക്കറിയാം....." ആദിയെ ക്രൂരമായി നോക്കി കൊണ്ട് അയാൾ പറഞ്ഞു......! "അതൊരിക്കലും നടക്കില്ല......" "നടത്തും ഞാൻ......നീ ഇവളെ നിന്റെ ആവശ്യം കഴിഞ്ഞാൽ ഉപേക്ഷിക്കും എന്ന് തന്നെയാ എന്റെ വിശ്വാസം.....അത് മാത്രം അല്ല നാലാൾ അറിയേ നിനക്ക് കെട്ടാൻ ഉള്ള പെണ്ണിനേയും ഞാൻ കണ്ടു വെച്ചിട്ടുണ്ട്......." ആദിയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി..... ഒന്നും അവസാനിച്ചിട്ടില്ലെന്ന് അവൾക്ക് തോന്നി തുടങ്ങി......!! "എല്ലാം നിങ്ങളെ തീരുമാനം പോലെ മാത്രം നടന്നാൽ മതിയോ...... എങ്കിൽ പറ ഇവളെ ഏട്ടൻ എവിടെ......?!!" അവളെ മുന്നിലേക്ക് ഇട്ടു കൊണ്ട് ഹർഷൻ ചോദിച്ചതും ആദി ഞെട്ടി കൊണ്ട് അവനെ നോക്കി........!!....... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story