ആത്മരാഗം ❤️: ഭാഗം 8

athmaragam part 1

എഴുത്തുകാരി: AJWA

"കൊന്നോ നിങ്ങൾ ഇവളെ ഏട്ടനെ.......?!!" "അത് എനിക്കെങ്ങനെ അറിയാം......" ആദി അപ്പോഴും കണ്ണീരോടെ ഹർഷനെ നോക്കി നിന്നു......!! "അറിയാം നിങ്ങൾക്ക്......ആ കുടുംബം മുഴുവൻ ഓരോ നിമിഷവും അവനെ ഓർത്ത് സങ്കടപ്പെട്ട് കൊണ്ടിരിക്കാ......" "ഹ്മ്മ്......ഒരു ദിവസം കൊണ്ട് നിനക്ക് അവരെ കണ്ണീരും സങ്കടവും കാണാൻ കഴിഞ്ഞു......ഇരുപത്തി നാല് വർഷം കൂടെ ഉണ്ടായിട്ട് നിനക്ക് എന്നെ മനസ്സിൽ ആക്കാൻ പറ്റിയോ......." "നിങ്ങളെ ഞാൻ മനസ്സിൽ ആക്കിയ പോലെ വേറെ ആരും മനസ്സിൽ ആകിയിട്ടില്ല......" "കൊള്ളാം......ഇതൊക്കെ നിന്റെ മിടുക്ക് തന്നാ...... എന്റെ മകനെ വളച്ചെടുത് അവനെ കൊണ്ട് കെട്ടിച്ചു ഇപ്പൊ എനിക്കെതിരെ നിർത്തി......." ആദി കണ്ണീരോടെ ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്നു......!!തന്റെ ഏട്ടൻ അത് മാത്രമായിരുന്നു അവളുടെ ചിന്ത മുഴുവൻ..... "പറ നിങ്ങൾ അവനെ എന്ത് ചെയ്തു.......?!!" "ഇവളെ ഏട്ടന് വല്ലതും പറ്റിയിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരൻ നീയാ......." ആദി തീ പാറുന്ന കണ്ണുകളോടെ ഹർഷനെ നോക്കി...... ഒരു പൊട്ടി കരച്ചിലോടെ അവൾ മുറിയിലേക്ക് ഓടി.......!!

"എനിക്ക് വേണ്ടിയോ.......?!!" ഹർഷൻ വേദനയോടെ അച്ഛനെ നോക്കി കൊണ്ട് ചോദിച്ചു......!! "അവന് എന്ത് പറ്റി എന്നൊന്നും എനിക്കറിയില്ല......നിന്റെ ശത്രു അല്ലായിരുന്നോ അവൻ..... അങ്ങനെയാ അവൻ എന്റെയും ശത്രു ആയത്.....അവൻ നാട് വിട്ട് പോയപ്പോൾ ഞാൻ പിന്നാലെ പോയിട്ടില്ല.....അവിടെ വെച്ചു അവന് വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുത്തരവാദിയും ഞാൻ അല്ല....." ഹർഷൻ വിഷമത്തോടെ മുറിയിലേക്ക് ചെന്നതും ബെഡിൽ വീണു പൊട്ടി കരയുന്ന ആദിയെയാണ് കണ്ടത്.......!! "ആദി......." അവന്റെ വിളിയിൽ അവൾ ചാടി എണീറ്റ് അവന്റെ കോളറിൽ പിടിച്ചു...... "എന്റെ ഏട്ടൻ എവിടെ......?!!" "ആദി ഞാൻ...... എനിക്കറിയില്ല......." "എനിക്കെല്ലാം മനസ്സിൽ ആയി...... നിങ്ങൾ നിങ്ങളെ അച്ഛനെക്കാൾ വലിയ ദുഷ്ടനാ..... എന്നെ ചതിക്കുകയായിരുന്നു...... എന്റെ ഏട്ടനെ ഇല്ലാതാക്കിയത് നിങ്ങൾ അച്ഛനും മോനും ചേർന്നാണ്....... എന്നെ വിവാഹം ചെയ്തതും എന്നെ ചതിക്കാൻ വേണ്ടിയല്ലേ......" "ആദി നീ എന്തൊക്കെയാ പറയുന്നേ...... ഒരിക്കലും എന്റെ പ്രണയത്തെ നീ തെറ്റിധരിക്കരുത്......."

"എനിക്ക് നിങ്ങളോട് വെറുപ്പാ......നിങ്ങൾ എന്റെ ശരീരം മോഹിച്ചു തന്നെയാ എന്നോട് സ്നേഹം കാണിക്കുന്നത്......പണത്തിന് പകരം എന്റെ ശരീരം എടുത്തോ നിങ്ങൾ...... എന്നിട്ട് എന്നെ എന്റെ വീട്ടിൽ കൊണ്ട് വിട്ടേക്ക്...... പിറ്റേന്ന് കേൾക്കാം ഒരു കുടുംബം മുഴുവൻ ആത്മഹത്യ ചെയ്ത വാർത്ത......." അത് കേട്ടതും ഹർഷൻ ദേഷ്യത്തോടെ അവിടെ കിടന്നതെല്ലാം തട്ടി തെറിപ്പിച്ചു......!!അത് കണ്ടതും ആദി കാതും അടച്ചു പിടിച്ചു നിന്നു......! "ശരിയാ ഞാൻ നിന്റെ ശരീരം മോഹിച്ചു തന്നെയാ വിവാഹം ചെയ്തത്......നീ എന്താന്ന് വെച്ചാൽ ചെയ്യ്......." ഹർഷൻ ഡോർ ആഞ്ഞടച്ചു മുറി വിട്ടിറങ്ങി....... ആദി അപ്പോഴും കണ്ണീരോടെ നിന്നു......!! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️ "എന്റെ അമ്മേ..... ദൈവം എന്റെ കൂടെയാ..... എന്തൊക്കെ ആയിരുന്നു വെടിയും പുകയും...... ഇപ്പോഴാ ആശ്വാസം ആയത്......മധുവിധു തീരുന്നതിനു മുന്നേ രണ്ടും തല്ലിപിരിഞ്ഞു...... എന്ന് വെച്ചാൽ അവളെ മടുത്തു എന്ന് സാരം......ഇനി അവളെ ഈ വീട്ടിൽ നിന്ന് പുറത്താക്കുക കൂടി ചെയ്‌താൽ ഞാൻ ഡബിൾ ഹാപ്പി......" സുമതി സന്തോഷത്തോടെ അമ്മയോട് എല്ലാം പറഞ്ഞു ആഘോഷിക്കുകയാണ്.....! "പക്ഷെ ആ തന്തപ്പടി ഏതോ ഒരുത്തിയെ അവനെ കൊണ്ട് കെട്ടിക്കാൻ കണ്ടു വെച്ചിട്ടുണ്ടെന്ന്......ഇവൾക്ക് പിന്നെ എന്നേക്കാൾ സൗന്ദര്യം ഉണ്ടെങ്കിലും ദാരിദ്ര്യം പിടിച്ച ഒന്നയത് കൊണ്ട് പേടിയില്ല..... പക്ഷെ ഇനി വരുന്നത് എല്ലാം തികഞ്ഞ ഒന്നാവോ...... അങ്ങനെ ആണെങ്കിൽ എനിക്ക് വെല്ലുവിളി ആവും.....

എന്റെ സ്ഥാനം ഇവിടെ ആർക്കും കിട്ടരുത്......" "അങ്ങനെ ഒന്നും ഉണ്ടാവില്ല..... എന്തായാലും വിവാഹത്തിന് മുന്നേ നമുക്ക് അന്വേഷിക്കാം..... എല്ലാം ഒത്ത ഒന്നാണെങ്കി നമുക്ക് തന്നെ അത് മുടക്കാം......" "ശരി അമ്മേ...... എന്തായാലും ഞാൻ സ്വസ്ഥമായി ഒന്ന് ഉറങ്ങട്ടെ...... ഇന്നലത്തെ രണ്ടിന്റെയും പെർഫോമൻസ് കണ്ടിട്ട് ഒന്ന് ഉറങ്ങാൻ പോലും കഴിഞിട്ടില്ല......" സുമതി ഫോൺ വെച്ചു തിരിഞ്ഞതും മുന്നിൽ അശോകൻ...... "എല്ലാം വിളമ്പി കൊടുത്തു അല്ലേ..... നിനക്കിത് എന്തിന്റെ സൂക്കേടാ..... ഇത് ഇങ്ങനെ ആഘോഷിക്കാൻ......" "അതൊന്നും നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിൽ ആവില്ല...... ഹർഷൻ എന്തായാലും നിങ്ങളെ തന്തപ്പടിയുടെ മോൻ ആണെന്ന് തെളിയിച്ചു...... അവളെ ചേട്ടനെ ഹർഷനും നിങ്ങളെ തന്തയും കൂടിയാ കൊന്നു തള്ളിയത് എന്നാ തോന്നുന്നേ...... ഇപ്പൊ രണ്ടും കാൽ മാറി..... എന്തായാലും അത് കൊണ്ട് ഇങ്ങനെ ഒരു പ്രയോജനം ഉണ്ടായല്ലോ അത് മതി......" അവൾ പറയുന്നതെല്ലാം കേട്ട് അശോക് തരിച്ചു നിന്നു...... ഹർഷൻ വരുന്നതും കാത്ത് അശോക് നിന്നു......!നേരം ഇരുട്ടി തുടങ്ങിയപ്പോ ആണ് അവൻ കേറി വന്നത്......!

"എന്തൊക്കെയാടാ ഈ കേൾക്കുന്നത്..... ഇതിന് വേണ്ടിയാണോ നീ അവളെ വിവാഹം ചെയ്തത്....." "ഹ്മ്മ്....എനിക്ക് തന്നെ അറിയില്ല അവളെ ഞാൻ വിവാഹം ചെയ്തത് എന്തിനാണെന്ന്..... പിന്നല്ലേ ഏട്ടനോട് പറയുന്നേ......" "നീ പോയതിന് ശേഷം അവൾ മുറിയിൽ നിന്നും ഇറങ്ങിയിട്ടില്ല....." "മ്മ്...... അവളെ കൂടുതൽ കൂടുതൽ സ്നേഹിക്കും തോറും അവൾ എന്നിൽ നിന്ന് അകന്നു പോവാ...... അവളും എന്നെ സ്നേഹിച്ചു തുടങ്ങിയതായിരുന്നു......പക്ഷെ ഇപ്പോ അവളും എന്നെ വെറുത്തു തുടങ്ങി......" ഹർഷൻ നിരാശയോടെ അതും പറഞ്ഞു മേലേക്ക് കയറി...... അശോക് വിഷമത്തോടെ അവൻ പോവുന്നതും നോക്കി നിന്നു......!! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️ ഹർഷൻ മുറിയിൽ ചെന്നപ്പോൾ ആദിയെ കാണാതെ ചെറുതായി ഒന്ന് ഞെട്ടി...... അപ്പോഴാണ് ബാത്‌റൂമിൽ നിന്നും സൗണ്ട് കേട്ടത്.....! കുളി കഴിഞ്ഞു ഇറങ്ങി വരുന്ന ആദിയെ കണ്ടതും ഹർഷൻ അവളെയും നോക്കി നിന്നു.......മുഖത്ത് നല്ല ക്ഷീണം ഉണ്ട്.....!! "ആദി...... നീ ഒന്നും കഴിച്ചില്ലല്ലോ...... നിനക്ക് ഞാൻ ഫുഡ്‌ കൊണ്ട് വന്നിട്ടുണ്ട്......" ആദി ഒന്നും മിണ്ടാതെ അവനെ തുറിച്ചു നോക്കി......!

"സോറി ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു...... ഐ ആം റിയലി സോറി......." ആദി അപ്പോഴും ഒന്നും മിണ്ടാതെ ബെഡിൽ വന്നു ഇരുന്നതും ഹർഷൻ തറയിൽ അവൾക്കരികിൽ ആയി ഇരുന്നു.......!! "നീ കരുതും പോലെ ഞാൻ നിന്റെ ഏട്ടനെ ഒന്നും ചെയ്തിട്ടില്ല ആദി..... നീ എന്നെ ഒന്ന് മനസ്സിൽ ആക്ക്......" "പിന്നെ എന്റെ ഏട്ടൻ എവിടെയാ...... നിങ്ങൾക്ക് എങ്ങനാ എന്റെ ഏട്ടനെ അറിയാ....... ഏട്ടനോട് ചെയ്ത ബാക്കി കണക്ക് തീർക്കാൻ ആണോ നിങ്ങൾ എന്നെ വിവാഹം ചെയ്തത്......" ആദി കണ്ണീരോടെ അവനെ നോക്കി കൊണ്ട് ചോദിച്ചു.......! "എനിക്ക് നിന്റെ ഏട്ടനെ അറിയാം..... പക്ഷെ അവന്റെ പെങ്ങൾ ആണെന്ന് അറിഞ്ഞു കൊണ്ടല്ല നിന്നെ ഞാൻ ഇഷ്ടപ്പെട്ടത്......മറ്റൊന്നും ആയി എന്റെ പ്രണയത്തെ നീ കൂട്ടി ചേർക്കരുത്......." "എങ്കിൽ പറ എങ്ങനാ എന്റെ ഏട്ടനെ അറിയാ......." "കോളേജിൽ എന്റെ ക്ലാസ് മറ്റ് ആയിരുന്നു നിരഞ്ജൻ...... പക്ഷെ രണ്ട് ഗ്രൂപ്പ്‌ ആയിരുന്നു...... എന്തിനും ഏതിനും കയ്യിൽ നിറയെ കാശുള്ളത് കൊണ്ട് ഫ്രണ്ട്‌സ് ഒക്കെ എന്തിനും എന്റെ കൂടെ നിൽക്കും ആയിരുന്നു...... പക്ഷെ നിരഞ്ജൻ.....

അവൻ പഠിക്കാൻ മിടുക്കൻ ആയിരുന്നു അത് കൊണ്ട് അവൻറെ കൂടെ അത്യാവശ്യം ഫ്രണ്ട്‌സ് ഉണ്ടായിരുന്നു...... എന്നും തല്ലും വഴക്കും ആയിരുന്നു ഞങ്ങൾ...... കൊണ്ടും കൊടുത്തും ഞങ്ങളെ കോളേജ് ലൈഫ് അങ്ങനെ മുന്നോട്ട് പോയി......ഇലക്ഷൻ അടുത്ത സമയത്ത് രണ്ട് ഗ്യാങ്ങും തമ്മിൽ അടി തുടങ്ങി......നിരഞ്ജന്റെ കയ്യിൽ നിന്ന് എനിക്ക് നല്ല പോലെ കിട്ടി കുറച്ചു ദിവസം ഹോസ്പിറ്റലിൽ ആയി....... അപ്പോഴാണ് അച്ഛൻ എന്നെ തല്ലിയത്തിന് ആളെ ഇറക്കി നിരഞ്ജനോട്‌ പ്രതികാരം ചെയ്തത്....... അത് ഞാൻ അറിഞ്ഞത് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി കോളേജിൽ പോയപ്പോൾ ആണ്.......അച്ഛന്റെ ഗുണ്ടകളെ കൊണ്ട് തല്ലിച്ചതിന് അന്ന് ഞാൻ ശരിക്കും നാണം കെട്ടു....... എന്റെ കയ്യിൽ പണം ഉണ്ടെന്നും എന്ത് വിചാരിച്ചാലും നടക്കും എന്നും കാണിച്ചു കൊടുക്കുകയായിരുന്നു എന്റെ ലക്ഷ്യം...... അങ്ങനെ അവനെ ഞാൻ ട്രാപ് ചെയ്തു കോളേജിൽ നിന്നും പുറത്താക്കി......." "അപ്പൊ അതിനെല്ലാം കാരണം നിങ്ങൾ ആയിരുന്നു അല്ലേ......എന്റെ ഏട്ടൻ അന്ന് എത്ര മാത്രം സങ്കടപ്പെട്ടു എന്ന് അറിയോ......

പഠനം നിർത്തി എന്നും പറഞ്ഞു കൂലി വേലക്ക് വരെ പോയി......ഞാനാ ഏട്ടനെ നിർബന്ധിച്ചത് പഠിക്കാൻ പോവാൻ......ഇവിടെ ഇനി പറ്റില്ലേന്ന് പറഞ്ഞ ഏട്ടൻ മദ്രാസിലേക്ക് പോയത്......അവിടെ പകൽ സമയം പഠിച്ചും രാത്രി ജോലി ചെയ്തും ഏട്ടൻ കഷ്ടപ്പെട്ട ഞങ്ങളെ നോക്കിയത്...... അതും നിങ്ങൾ അച്ഛനും മോനും കൂടി ഇല്ലാതാക്കി...... എന്തിനായിരുന്നു......അതിന് മാത്രം എന്റെ ഏട്ടൻ എന്ത് തെറ്റാ ചെയ്തത്...... കയ് നിറയെ പണം ഇല്ലാത്തതോ........" അവൾ ഹർഷനെ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു.......!! "ഇല്ല ആദി അതിൽ പിന്നെ ഞാൻ നിരഞ്ജനെ കണ്ടിട്ടേ ഇല്ല......അല്ലെങ്കിലും പഠിക്കുന്ന കാലത്ത് ദേഷ്യം ഉണ്ടെന്ന് കരുതി പിന്നെയും അത് മനസ്സിൽ വെച്ചു പ്രതികാരം ചെയ്യേണ്ട ആവശ്യം എന്താ എനിക്ക്......." "നിങ്ങളെ അച്ഛൻ ആവും......എല്ലാം അറിഞിട്ടും ഒന്നും അറിയാത്തവനെ പോലെ വീട്ട് മുറ്റത്തു വന്നു ഏട്ടനെ പറ്റി എന്തൊക്കെ അബവാദം പറഞിട്ടുണ്ടെന്ന് അറിയോ......" "ഇപ്പൊ എല്ലാം അറിയാം എനിക്ക്...... നിന്റെ ഏട്ടന് എന്റെ അച്ഛൻ കാരണം വല്ലതും പറ്റിയിട്ടുണ്ടോ എന്ന് എനിക്ക് ഉറപ്പ് പറയാൻ പറ്റില്ല....

പക്ഷെ ഞാൻ ആയിട്ട് നിന്റെ ഏട്ടനെ......." ആദി അപ്പോഴേക്കും അവനെ തടഞ്ഞു......! "എനിക്ക് ഇയാളെ വിശ്വാസം ആണ്......." ഹർഷൻ ചെറു പുഞ്ചിരിയോടെ അവളെ നോക്കി......! "നീ ഇന്ന് ഒന്നും കഴിച്ചില്ലല്ലോ......ഇത് കഴിക്ക്......." "അപ്പൊ ഇയാളോ......" "നീ കഴിക്കാതെ എങ്ങനാ......." ആദി കവർ വാങ്ങി തുറന്നു...... രണ്ടാളും ഒരുമിച്ച് അതിൽ നിന്ന് ഫുഡ്‌ എടുത്തു കഴിച്ചു.......!! "ഇപ്പോഴാ എനിക്ക് സമാദാനം ആയത്..... നിന്റെ പിണക്കം മാറിയല്ലോ......." "എന്റെ പിണക്കം ഒന്നും മാറിയിട്ടില്ല......" "ഇല്ലേ......" "ഇല്ല....." "അതെന്താ.......?!!" "എന്റെ ഏട്ടനെ ഇയാൾ തന്നെ കണ്ട് പിടിച്ചു തരണം...... ഏട്ടന് എന്താ പറ്റിയത് എന്ന് അറിയണം......എന്നാലേ ഇനി ഞാൻ ഇയാളോട് മിണ്ടൂ......." ഹർഷൻ നല്ല പോലെ ഒന്ന് ഞെട്ടി...... നിരഞ്ജൻ അവൻ ഒരിക്കലും ആദിയെ എനിക്ക് വിട്ട് തരില്ലാ...... അപ്പൊ പിന്നെ അവനെ കണ്ടു പിടിച്ചാൽ എനിക്ക് തന്നാ നഷ്ടം...... കണ്ടു പിടിച്ചില്ലേലും നഷ്ടം തന്നെ....... ഹർഷൻ എന്ത് പറയും എന്ന അവസ്ഥയിൽ ആദിയെ നോക്കിയതും ആദി അവനെ തുറിച്ചു നോക്കി.......! "ശരി സമ്മതിച്ചു...... പക്ഷെ നിന്റെ ഏട്ടന് എന്നെ ഇഷ്ടം അല്ല.......

അവനൊരിക്കലും നിന്നെ എനിക്ക് വിട്ട് തരില്ല..... നിന്റെ ഏട്ടനെ കിട്ടിയാൽ നീ എന്നെ ഉപേക്ഷിച്ചു പോവോ........" അതിന് ആദി ഒന്ന് ഉള്ളിൽ ചിരിച്ചു കൊണ്ട് ഹർഷനെ ഗൗരവത്തിൽ നോക്കി.......! "ആലോചിക്കട്ടെ......." എന്നും പറഞ്ഞു ആദി ബെഡിൽ കയറി കിടന്നു.......!! "ആദി......" ആദി തിരിഞ്ഞു നോക്കിയതും ഹർഷൻ ഇളിച്ചു കൊടുത്തു......!! "ഐ ലവ് യു........" അത് കേട്ടതും അവൾ പുതപ്പെടുത്തു മൂടി പുതച്ചു കിടന്നു.......! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️ പിറ്റേന്ന് ഒന്നും മിണ്ടാതെ തന്നെ ആദി കോളേജിൽ പോവാൻ റെഡി ആയി......! "വാ ഞാൻ കൊണ്ട് വിടാം......" അതിനവൾ ഒന്നും മിണ്ടാതെ തന്നെ അവന്റെ ബൈക്കിൽ കയറി...... ഇന്നലെത്തോടെ രണ്ടും തല്ലി പിരിഞ്ഞു എന്ന് കരുതിയതാ ഇന്ന് വീണ്ടും അടയും ചക്കരയും ആയോ...... ഇവൾ എന്ത് കൂടോത്രം ആണ് അവന്റെ മേലേ പ്രയോഗിക്കുന്നത്...... സുമതി രണ്ടിനെയും നോക്കി ചിന്തിച്ചു......! മിററിൽ കൂടി ഹർഷൻ ചിരിക്കുമ്പോൾ എല്ലാം ആദി അവനെ തുറിച്ചു നോക്കും...... "എടീ വായാടി നിനക്ക് ഈ സൈലന്റ് മോഡ് ഒന്നും ശരിയാവില്ല......"

ആദി അപ്പോഴും അവനെ കടുപ്പിച്ചു നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല...... "എന്തായാലും നിന്റെ ഏട്ടൻ എവിടെ ആണെന്ന് കണ്ടു പിടിച്ചിട്ട് തന്നെ കാര്യം...... പക്ഷെ അന്ന് നീ എന്നോട് വെറുതെ മിണ്ടിയാൽ മാത്രം പോരാ......ഐ ലവ് യു എന്ന് നിന്റെ നാവിൽ നിന്നും എനിക്ക് കേൾക്കണം...... എന്താ സമ്മതം ആണോ......." അവളുടെ പുഞ്ചിരിയിൽ നിന്ന് സമ്മതം ആണെന്ന് അവൻ മനസ്സിൽ ആക്കി....... "വൈകീട്ട് ഞാൻ വരാം...... ആദി തലയാട്ടിയതും ഹർഷൻ ഒന്ന് ചിരിച്ചു കൊണ്ട് ബൈക്ക് എടുത്തു വിട്ടു...... വൈകീട്ട് കോളേജ് ഗേറ്റിനു മുന്നിൽ അവളെ ഹർഷന്റെ വരവും കാത്തു നിന്നു.....അവന്റെ വരവ് കണ്ടതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു......അവൾ ഒരുപാട് അവനെ സ്നേഹിച്ചു തുടങ്ങി..... ❣️ ആദി ബൈക്കിൽ കയറി ഇരുന്നു അവന്റെ തോളിൽ കയ് വെച്ചതും അവളെ പുഞ്ചിരി കണ്ടു ഈ ലോകം വെട്ടി പിടിച്ച സന്തോഷത്തിൽ ആയിരുന്നു ഹർഷൻ..... അവളോടൊപ്പം ഉള്ള യാത്ര അവന് ഒരിക്കലും മതി വരാത്ത പോലെ......! വീട് എത്തിയതും ആദി ഒന്നും മിണ്ടാതെ ബൈക്കിൽ നിന്ന് ഇറങ്ങി അകത്തേക്ക് നടന്നു..... "ഹർഷേട്ടാ......"

എന്നും പറഞ്ഞു എന്തോ ഒന്ന് തന്റെ നേർക്ക് വന്നതും ആദി പിന്നിലേക്ക് മാറി..... ആ പോയ സാദനം ഹർഷനെ കെട്ടിപ്പിടിച്ചതും ആദി കലിപ്പിൽ ഹർഷനെ നോക്കി...... "നീയോ......" "അതേ ഹർഷേട്ടാ...... ഹർഷേട്ടനെ ഞാൻ ഒരു പാട് മിസ് ചെയ്തു......" ആദിയുടെ നോട്ടം കണ്ടതും ഹർഷൻ അവളെ അടർത്തി മാറ്റി..... "ഇതാണല്ലേ എന്റെ ഹർഷേട്ടനെ മയക്കി എടുത്തവൾ..... എന്നാലും എന്റെ ഹർഷേട്ടാ എന്ത് കണ്ടിട്ടാ ഇവളെ ഒക്കെ ഹർഷട്ടൻ കെട്ടിയെ......" അവൾ ആദിയെ നോക്കി ഹർഷനോടായി ചോദിച്ചതും ആദി ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു...... "നിന്നെ എന്തിനാ ഇപ്പൊ ഇങ്ങോട്ട് കെട്ടി എടുത്തെ......." "ഹർഷേട്ടനെ ഒരുത്തി മയക്കി എടുത്തിട്ടുണ്ടെന്നും നീ വേണം അവളെ ഹർഷേട്ടനിൽ നിന്നും അകറ്റാൻ എന്നൊക്കെ അങ്കിൾ വന്നു പറഞ്ഞു......" "ഓഹ് അപ്പൊ അതാണോ നിന്റെ ഉദ്ദേശം......" "നീ വന്ന പോലെ സ്ഥലം കാലിയാക്കാൻ നോക്ക്..... നിനക്ക് പറ്റിയ നല്ലോരു ചെക്കനെ ഞാൻ തന്നെ കണ്ടു പിടിച്ചു തരാം....." "എനിക്ക് ഹർഷേട്ടനെ മതി......"

"ദേ ആ പോയവളെ മനസ്സിൽ ഒന്ന് കേറി കൂടാൻ നോക്കുമ്പോഴാ ഓരോരോ കുരിശ് വന്നു തലയിൽ വീഴുന്നത്.....അവളുടെ മുന്നിൽ ഇത്തിരി എങ്കിലും വില ഉണ്ടെങ്കിൽ അതും കളയാൻ ആയിട്ട്..... പ്ലീസ് മീര നീ ഒന്ന് പോയി താ......" "അങ്കിൾ പറഞ്ഞു ആദ്യം ഒക്കെ അവൻ ഷൗട്ട് ചെയ്യും എന്നും പിന്നെ എന്നെ സ്നേഹിച്ചോളും എന്നും......" "ഇല്ല..... എനിക്ക് ഈ ജന്മം എന്റെ ആദിയെ അല്ലാതെ മറ്റൊരു പെണ്ണിനെ സങ്കല്പിക്കാൻ ആവില്ല...... അത് കൊണ്ട് നീ ഇപ്പൊ പോയെ പറ്റൂ..... അല്ലെങ്കിൽ അത് എന്റെ ലൈഫിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയെ ചെയ്യൂ......" ഹർഷൻ അവളെ പിടിച്ചു വണ്ടിയിൽ കയറ്റി......! "ഡോ ഇവളെ കയറ്റു മതി ചെയ്ത സ്ഥലത്തേക്ക് തന്നെ ഇറക്ക് മതി ചെയ്തേക്ക്......" "ഹർഷേട്ടാ......" മീര ഹർഷനെ നോക്കി ദയനീയമായി വിളിച്ചു......! "എന്റെ ഫ്രണ്ട്‌സിൽ നല്ല ചുള്ളൻ ചെക്കന്മാർ ഉണ്ട്...... നിനക്ക് ഞാൻ ഒന്നിനെ സെറ്റ് ആക്കി തരാം..... തത്കാലം നീ ചെല്ല്......" ആ വണ്ടി ഗേറ്റ് കടന്നപ്പോൾ ഹർഷൻ ആശ്വാസത്തോടെ നെഞ്ചിൽ കയ് വെച്ചു..... എങ്ങനെ എങ്കിലും അവൾ ഒന്ന് വളഞ്ഞു വരുമ്പോ എന്തെങ്കിലും ഒരു തടസ്സം വന്നോളും.....

"ഇങ്ങനെ വല്ലതിനെയും പറഞ്ഞു വിട്ട് എന്റെ സ്വസ്ഥത കളയാൻ നോക്കിയാൽ അച്ഛൻ ആണെന്ന് ഒന്നും ഞാൻ നോക്കില്ല......" ഹർഷൻ അച്ഛനോട് കലിപ്പ് ഇട്ട് മുറിയിലേക്ക് നടന്നു....... "അവളെ ഞാൻ പറഞ്ഞു വിട്ടു......ഇനി അതിന്റെ പേരിൽ മുഖം വീർപ്പിച്ചു നടക്കേണ്ട....." ആദി അപ്പൊ ഫോൺ നോക്കുന്ന തിരക്കിൽ ആണ്..... ഹർഷന്റെ ഫോണിൽ മെസേജ് ടോൺ വന്നതും അവൻ ഫോൺ എടുത്തു നോക്കി..... ആദിയുടെ മെസേജ് കണ്ടതും അവളെ ഒന്ന് നോക്കി മെസേജ് ഓപ്പൺ ആക്കി......! "ഇയാക്ക് കെട്ടിക്കൂടായിരുന്നോ...... നല്ല ചേർച്ചയാ......" ഹർഷൻ ആദിയെ തുറിച്ചു നോക്കി.......! "അപ്പൊ നിനക്ക് എന്നോട് സംസാരിക്കാൻ നാവിനെ കുഴപ്പം ഉള്ളൂ അല്ലേ........ ഞാൻ വിചാരിച്ചാൽ നിന്നെ കൊണ്ട് ഇപ്പൊ മിണ്ടിക്കാൻ ഒക്കെ പറ്റും.....പക്ഷെ അത് വേണ്ട..... നിന്റെ ഈ കുറുമ്പും എനിക്ക് ഒത്തിരി ഇഷ്ടാ......." ആദി അപ്പൊ തന്നെ അവന് താങ്ക്സ് എന്നൊരു മെസേജ് വിട്ട് മൂടി പുതച്ചു കിടന്നു......! പിറ്റേന്നും കോളേജിൽ പോക്കും വരവും അവന്റെ കൂടെ ആണെങ്കിലും ആദി പിണക്കത്തിൽ തന്നെ ആയിരുന്നു......

"ആദി ഞാൻ അച്ഛന്റെ എല്ലാ വാടക ഗുണ്ടകളെയും കണ്ടു...... അവർക്കാർക്കും നിരഞ്ജനെ പറ്റി അറിയില്ല......എനിക്ക് തോന്നുന്നത് നിരഞ്ജൻറെ മിസ്സിങ്ങും ആയി അച്ഛന് ബന്ധം ഇല്ലെന്നാ...... അവന് എന്താ സംഭവിച്ചത് എന്ന് അറിയണം എങ്കിൽ അവിടെ ചെന്നു തിരക്കേണ്ടി വരും......" ഹർഷന്റെ വാക്കുകളിൽ ആദി എന്ത് പറയണം എന്ന് അറിയാതെ നിന്നു......!! "ഞാൻ പോവാം...... പക്ഷെ നിന്നെ ഇവിടെ തനിച്ചാക്കി പോവാൻ എനിക്ക് പറ്റില്ല...... അത് കൊണ്ട് നീയും എന്റെ കൂടെ വേണം......" അതിന് ആദി തലയാട്ടി കൊണ്ട് സമ്മതിച്ചു......!! വൈകീട്ട് എല്ലാരും ഹാളിൽ ഇരിക്കെ തിമ്സും ആയി ഇറങ്ങി വരുന്ന ഹർഷനെയും ആദിയെയും കണ്ടു എല്ലാരും അവരെ നോക്കി...... "നിങ്ങൾ ഇത് എവിടെ പോവാ ഹർഷാ......" ചേച്ചി അവരെ അടുത്തേക്ക് വന്നു ചോദിച്ചു...... "ഞങ്ങൾ ഒരു ഹണിമൂൺ ട്രിപ്പ് ....." ആദി ഹർഷനെ വായും പൊളിച്ചു നോക്കിയതും അവൻ കണ്ണിറുക്കി കാണിച്ചു.......!! സുമതിയുടെ മുഖം അപ്പോഴേക്കും ഇരുണ്ടു തുടങ്ങി..... "ബൈക്കിൽ ആണോ നിങ്ങൾ പോവുന്നത്......"

"ആ ചേച്ചി..... എനിക്ക് എവിടെ ആണേലും ഇതിൽ പോവാനാ ഇഷ്ടം.... " ഹർഷൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതും ആദി ബാഗും തൂക്കി പിറകിൽ കേറി ഇരുന്നു എല്ലാരേയും ഒന്ന് നോക്കി..... അപ്പോഴേക്കും അവൻ ബൈക്ക് മുന്നോട്ട് എടുത്തിരുന്നു......! "അച്ഛന് തടയായിരുന്നില്ലേ...... അവളെയും കൊണ്ട് അവൻ ഇങ്ങനെ പോയാൽ നാണക്കേട് നമുക്കാ......" സുമതി ചോദിച്ചതും അച്ഛൻ ഒന്ന് ചിരിച്ചു.....! "അവന് ഒന്നും അധികകാലം കൊണ്ട് നടക്കുന്ന ശീലം ഇല്ല......ഇപ്പൊ ആഘോഷിക്കട്ടെ...... തിരിച്ചു വരുമ്പോഴേക്കും അവൻ തന്നെ അവളെ വേണ്ടെന്ന് വെക്കും...... അതിന് എന്ത് ചെയ്യണം എന്ന് എനിക്കറിയാം......" അത് കേട്ടതും സുമതി ആശ്വാസത്തോടെ ഒന്ന് ചിരിച്ചു......!! നിറഞ്ഞ പുഞ്ചിരിയോടെ ഹർഷൻ ആദിയെയും കൊണ്ട് യാത്ര ആയി......ആദിയും അവന്റെ കൂടെ ഉള്ള യാത്രയിൽ ഒത്തിരി ഹാപ്പി ആയിരുന്നു......!...... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story