ആത്മരാഗം ❤️: ഭാഗം 9

athmaragam part 1

എഴുത്തുകാരി: AJWA

ഇരുട്ടി തുടങ്ങിയതും ആദിയുടെ കണ്ണുകൾ ആകാശത്തിൽ മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളിൽ ആയിരുന്നു...... എപ്പോഴോ കണ്ണുകളിൽ ഉറക്കം പിടിച്ചു തുടങ്ങിയതും ആദി ഹർഷന്റെ പുറത്ത് തല വെച്ചു കിടന്നു...... അത് കണ്ടതും ഹർഷൻ ഒന്ന് പുഞ്ചിരിച്ചു......! ഹോട്ടലിന് മുന്നിൽ ബൈക്ക് നിർത്തിയതും ആദി എന്തോ ചോദിക്കാൻ തുടങ്ങിയതും പെട്ടെന്ന് പിണക്കം ആണെന്ന് ഓർമ വന്നപ്പോ അവൾ വാ അടച്ചു...... "വല്ലതും കഴിച്ചു ഒരു റൂം എടുത്തു കിടക്കാം......നീ വല്ലതും പറഞ്ഞിരുന്നെങ്കിൽ ഞാൻ ഉറങ്ങില്ലായിരുന്നു....... ഇതിപ്പോ നിന്റെ കൂടെ വന്നാൽ ഞാനും ഉറങ്ങി പോവും......" ആദി ഒന്ന് ഇളിച്ചു കൊടുത്തു എന്നല്ലാതെ ഒന്നും മിണ്ടിയില്ല...... ഫുഡ്‌ കഴിക്കാൻ ഇരുന്നതും ആദി ചുറ്റിലും നോക്കി..... മൊത്തം ആണുങ്ങൾ ആണ്...... താൻ ഒരാൾ മാത്രമേ പരിസരത്ത് പെണ്ണായി ഉള്ളൂ എന്ന് കണ്ടതും പേടിയോടെ അവൾ ഹർഷന്റെ അടുത്ത് നീങ്ങി ഇരുന്നു.......!

പലരുടെയും കണ്ണുകൾ തന്നിലേക്ക് നീങ്ങുന്നത് കണ്ടതും ആദി ഹർഷന്റെ മുഖത്ത് ഒന്ന് പാളി നോക്കി...... "അവർ നമ്മളെ കണ്ടു തെറ്റിധരിച്ചു നോക്കുന്നതാ...... നീ പേടിക്കേണ്ട......" ഹർഷൻ അവളെ നോക്കാതെ തന്നെ മറുപടി കൊടുത്തു...... അവൾ താലി എടുത്തു വെളിയിൽ ഇട്ടു......അത് കണ്ടതും ഹർഷൻ ഒന്ന് ചിരിച്ചു..... റൂം എടുത്തു അകത്തേക്ക് കയറുമ്പോൾ മൂന്നെണ്ണം പുകച്ചു കൊണ്ട് നോക്കുന്നത് കണ്ടത്.....അത് കൂടി കണ്ടതും ആദി ഹർഷന്റെ കയ്യിൽ പിടിച്ചു...... അകത്തു കയറി ഡോർ ലോക്ക് ചെയ്തു ഹർഷൻ ആദിയെ നോക്കി കയ്യും കെട്ടി നിന്നു...... "നിനക്ക് ഞാൻ നിന്നെ കളയാൻ കൊണ്ട് വന്നതാണെന്ന് തോന്നുന്നുണ്ടോ......" ആദി ഇല്ലെന്ന് തലയാട്ടി.....! "നിന്റെ പേടി കണ്ട് ചോദിച്ചതാ......" പിന്നെ പേടിക്കാതെ...... എവിടെ ചെന്നാലും ഗുണ്ടകളെ പോലെ ഉള്ള കുറെ എണ്ണം..... ഒപ്പം ഉള്ളത് ആണെങ്കിൽ തെമ്മാടി...... ആദി പിറു പിറുത്ത്‌ ബാത്‌റൂമിൽ കയറി.......

ഫ്രഷ് ആയി വന്നു ബെഡിൽ കേറുമ്പോൾ ആദി ഒന്ന് ഞെട്ടി......ഇതിപ്പോ ഒരാൾക്ക് കിടക്കാൻ ഉള്ള പ്ലേസ് അല്ലേ ഉള്ളൂ....... ആദി ദയനീയമായി ഹർഷനെ നോക്കിയതും ഹർഷൻ ചിരിച്ചു...... "അടുത്ത് കിടന്നു എന്ന് കരുതി നിന്നെ ഞാൻ ഒന്നും ചെയ്യില്ല......" ആദി ബെഡിൽ കേറി കിടന്നതും ഹർഷനും തൊട്ടടുത്തായി കിടന്നു...... കയ്കൾ തമ്മിൽ തൊട്ടുരുമ്മിയതും ആദി പരമാവധി നീങ്ങി കിടന്നു...... പുറത്ത് നിന്നും നേരത്തെ കണ്ടവന്മാരുടെ ചിരി കേൾക്കാം..... അത് കേട്ടപ്പോൾ തന്നെ ആദി വീണ്ടും അവനരികിലേക്ക് നീങ്ങി കിടന്നു.....! "ഹർഷേട്ടാ....." ആദിയുടെ വിളി കേട്ടാണ് അവൻ കണ്ണ് തുറന്നത്.....അവൾ നല്ല ഉറക്കിൽ ആണ്.....തന്നെ ആണ് സ്വപ്നം കാണുന്നത് എന്ന് മനസ്സിൽ ആയതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു......! "ഹർഷേട്ടാ...... ഐ ലവ് യു......" ഹർഷൻ അത്ഭുതത്തോടെ അവളെ നോക്കി..... മിണ്ടാതെ ദേഷ്യം ഭാവിച്ചു നടക്കുന്ന ആളാ..... ഉറക്കിൽ വിളിച്ചു പറയുന്നത് കേട്ടില്ലേ...... അവൾ പറയുന്നതത്രയും അവൻ വിഡിയോ റെക്കോർഡ് ചെയ്തു......നീ എന്നെ പ്രണയിച്ചു തുടങ്ങിയതിനുള്ള തെളിവ് എന്റെ കയ്യിൽ കിടക്കട്ടെ......ഹർഷൻ ചിരിയോടെ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു കിടന്നു...... അവളും അത് ആഗ്രഹിച്ച പോലെ അവനിലേക്ക് ഒന്ന് കൂടി ചേർന്നു.......!! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️

സൂര്യ കിരണങ്ങൾ മുഖത്ത് പതിഞ്ഞപ്പോൾ ആണ് ഹർഷൻ കണ്ണ് തുറന്നത്.......നേരം വെളുത്തെന്ന് മനസ്സിൽ ആയതും ഹർഷൻ ആദിയെ ഒന്ന് നോക്കി...... അവൾ നല്ല ഉറക്കം ആണ്..... യാത്രാ ക്ഷീണം തീർക്കൽ ആവും......! ഹർഷൻ എണീക്കാൻ നോക്കുമ്പോൾ കയ് വിട്ടു കിട്ടാത്ത കണ്ടു നോക്കിയതും കയ്യിൽ ഉള്ള ബ്രയിസ് ലേറ്റ് ആദിയുടെ താലി മാലയിൽ കുരുങ്ങിയത് കണ്ടത്...... ഇതെങ്ങാനും കണ്ടാൽ തെറ്റിധരിക്കും അല്ലോ.....പിന്നെ അത് മതി അല്ലെങ്കിൽ തന്നെ പിണക്കം ആണ്......ഹർഷൻ അവളെ ഉണർത്താതെ അത് മാറ്റാൻ നോക്കി...... കൊളുത്തുകൾ തമ്മിൽ കോർത്തു പിടിച്ചത് കണ്ടതും ഹർഷൻ ആദിയുടെ മുഖത്തേക്ക് ഒന്ന് നോക്കി..... പതിയെ അവൻ മുഖം അടുപ്പിച്ചു കൊളുത്തു കടിച്ചു മാറ്റാൻ നോക്കി...... താടിയിൽ അവന്റെ തല മുടികൾ ഇക്കിളി ആക്കിയതും ആദി ഞെട്ടി കൊണ്ട് കണ്ണ് തുറന്നു.....അവന്റെ തന്റെ മാറിളാണെന്ന് കണ്ടതും ആദി ചാടി എണീറ്റു...... ഹർഷനെ കലിപ്പിൽ നോക്കിയതും അവൻ കയ് നീട്ടി കുരുക്ക് കാണിച്ചു കൊടുത്തു...... കയ് എങ്ങനെ അവിടെ എത്തി......

ആദി പിറു പിറുത്ത്‌ കൊണ്ട് അവനെ നോക്കി പേടിപ്പിച്ചതും അവൻ ഇളിച്ചു കൊടുത്തു..... "ഉറക്കിൽ പറ്റിയതാ...... അല്ലാതെ ഞാൻ......" ആദി കലിപ്പിൽ അത് പിടിച്ചു പൊട്ടിക്കാൻ നോക്കി...... പൊട്ടുന്നില്ലെന്ന് കണ്ടതും അവൾ താലി മാല ഊരി മാറ്റാൻ കയ് പൊക്കി...... "വേണ്ട ആദി...... അത് ഊരി മാറ്റണ്ട..... നമ്മൾ ഒന്നായത് ആ ബന്ധം കൂട്ടി ചേർത്താ......." ഹർഷൻ മുഖം അടുപ്പിച്ചു കടിച്ചു മാറ്റാൻ നോക്കിയതും ആദി കണ്ണുകൾ അടച്ചു...... അവളുടെ ഹൃദയമിടിപ്പിന്റെ വേകത അവന് കേൾക്കാം........ അവൾ പോലും അറിയാതെ കയ്കൾ അവന്റെ തലമുടിയെ തഴുകാൻ തുടങ്ങി......അവനിലും അവളെന്നെ പ്രണയത്തിന്റെ ചൂട് പിടിക്കാൻ തുടങ്ങി...... കൊരുത്തുകൾ തമ്മിൽ വേർപിരിഞ്ഞതൊന്നും അവൻ അറിഞ്ഞില്ല...... അവന്റെ അധരങ്ങൾ അവളുടെ നെഞ്ചിൽ ഇഴഞ്ഞു നടക്കാൻ തുടങ്ങി......തടസ്സം സൃഷ്‌ടിച്ച അവളുടെ വസ്ത്രങ്ങൾ അവൻറെ കയ്കൾ പിടിച്ചു മാറ്റാൻ നോക്കിയതും ആദി വെളിവ് വന്ന പോലെ അവനെ പിടിച്ചു തള്ളി...... ഹർഷനും ബോധം വന്ന പോലെ അവളെ ഞെട്ടി കൊണ്ട് നോക്കി.......

ആദിയുടെ കണ്ണുകൾ നിറഞത് കണ്ടതും അവന് കുറ്റബോധം തോന്നി......! "സോറി ആദി ഞാൻ അറിയാതെ......." അവൾ എണീറ്റ് ബാത്‌റൂമിൽ കയറിയതും ഹർഷൻ സ്വയം തലക്ക് ഒരു കൊട്ട് കൊടുത്തു...... വേണ്ടായിരുന്നു.....!! എന്കിലും അവനിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു....... ശവറിന് കീഴിൽ ആദി കുറച്ച് മുന്നേ നടന്നത് ഓർത്ത് നിൽപ്പാണ്...... അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു...... "ആദി......" ഡോറിൽ കൊട്ടി കൊണ്ട് ഹർഷൻ വിളിച്ചപ്പോൾ ആണ് അവൾക്ക് ബോധം വന്നത്...... ഇത്രയും നേരം സ്വപ്നലോകത്ത്‌ ആണെന്ന് മനസ്സിൽ ആയ അവൾ നാവ് കടിച്ചു......പെട്ടെന്ന് കുളിച്ചു റെഡി ആയ അവൾക്ക് പുറത്തിറങ്ങാൻ നേരം ഒരു മടി..... എങ്ങനെ അവനെ ഫേസ് ചെയ്യും......! ഹർഷനും അവൾ ഇറങ്ങി വരാത്ത കണ്ടു ഉള്ളിൽ ഒരു ഭയം തോന്നി..... ആദി ശ്വാസം നീട്ടി വലിച്ചു മുഖത്ത് ഇത്തിരി ഗൗരവം ഒക്കെ ഫിറ്റ്‌ ചെയ്തു ഇറങ്ങി...... മുന്നിൽ നിൽക്കുന്ന ഹർഷനെ കണ്ടതും അവൾ അവന് മുഖം കൊടുക്കാതെ നടന്നു...... അവളിൽ നാണം പൂവിട്ടു തുടങ്ങിയത് കണ്ടതും അവൻ ചിരിയോടെ ബാത്‌റൂമിൽ കയറി......

റെഡി ആവുമ്പോഴും ഹർഷന്റെ കണ്ണുകൾ അവളിൽ ആയിരുന്നു..... അവൻ നോക്കും തോറും അവളിൽ വെപ്രാളം കൂടി വന്നു..... "ആദി..... ഐ ലവ് യു......." അത് കേട്ടതും അവൾ ഒന്ന് പരുങ്ങി......അല്ലെങ്കിലേ മുഖത്ത് നോക്കാൻ പറ്റാത്ത അവസ്ഥയിൽ നില്ക്കാ....... "ഇനി ഇപ്പൊ നീ റിപ്ലൈ തന്നില്ലേലും എനിക്ക് കുഴപ്പം ഇല്ല...... എനിക്ക് കിട്ടാൻ ഉള്ളതൊക്കെ കിട്ടി......." ആദി ഞെട്ടി കൊണ്ട് അവനെ നോക്കി......!അവൻ അപ്പോഴേക്കും ചിരിച്ചു കൊണ്ട് വീഡിയോ പ്ലെ ചെയ്തു അവൾക്ക് മുന്നിൽ നീട്ടി......! "ഹർഷേട്ടാ...... ഐ ലവ് യു......." അല്ലേലും എന്റെ നാക്കിനെ എനിക്ക് തീരെ വിശ്വാസം ഇല്ല...... ആദി പിറു പിറുക്കാൻ തുടങ്ങി.......! "നിനക്ക് എന്നെ ഇഷ്ടം ആണെന്ന് വിശ്വസിക്കാൻ എനിക്ക് ഇത് മതി...... അത്ര മാത്രം ഹൃദയത്തിൽ പതിഞ്ഞതെ ഏത് അബോധാവസ്ഥയിലും പുറത്തേക്ക് വരൂ....." ശരിയാണ് ഇപ്പൊ ഒരു അഞ്ച് മിനിറ്റ് ഈ തെമ്മാടിയെ കാണാതിരിക്കാൻ പറ്റുന്നില്ല......

ആദി ഹർഷനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു...... "ഞാൻ പറഞ്ഞ പോലെ നീ എന്നോട് സംസാരിക്കുന്നത് ഐ ലവ് യു എന്ന് തന്നെ ആയല്ലോ...... ഐ ആം സോ ഹാപ്പി....." ഇത്രയും ദിവസം ബിൽഡപ്പ് ഇട്ടത് ഒക്കെ വെറുതെ ആയല്ലോ...... ആദി അവനെ നോക്കി വീണ്ടും ഒരു ഇളി കൊടുത്തു......! "ഇറങ്ങാം......" ഹർഷൻ പറഞ്ഞതും ആദി തലയാട്ടി കൊണ്ട് ബെഡിലേക്ക് ഒന്ന് നോക്കി..... അത് കണ്ടതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു നടന്നു...... പുറത്ത് ഇറങ്ങിയപ്പോ തന്നെ ഇന്നലെ കണ്ട മൂന്നെണ്ണവും നിൽപ്പുണ്ട്....... "ഓരോരുത്തരുടെ ഒരു യോഗം......പാല് കുടി മാറീട്ടില്ല രണ്ടിന്റേം......" ഹർഷൻ കലിപ്പിൽ ആദിയുടെ കയ് മാറ്റി അവരെ അടുത്തേക്ക് നീങ്ങിയതും ആദി അവന്റെ കയ്യിൽ പിടിച്ചു വേണ്ടെന്ന് തലയാട്ടി......! ഹർഷൻ അവന്മാരെ കലിപ്പിൽ നോക്കി ആദിയെയും കൊണ്ട് നടന്നു......! യാത്രയിൽ ഉടനീളം രണ്ട് പേരും പരസ്പരം മിണ്ടിയില്ലെങ്കിലും കാലത്ത് ഉണ്ടായത് ഓർത്ത് ഇരുന്നു....... "ഇതാണ് നിന്റെ ഏട്ടൻ പഠിച്ചും ജോലി ചെയ്തും കഴിച്ചു കൂട്ടിയ സ്ഥലം....." ആദി പ്രതീക്ഷയോടെ അവിടെ ഒക്കെ നോക്കി......!

"ഇപ്പോഴേ വിഷമിക്കാതെ...... അവനെ കണ്ടു പിടിക്കാൻ അല്ലേ വന്നത്......തത്കാലം നമുക്ക് ഈ ഹോട്ടൽ മുറിയിൽ താമസിക്കാം...... നാളെ തൊട്ട് നിന്റെ ഏട്ടന്റെ താമസ സ്ഥലവും കോളേജും ഒക്കെ കണ്ടു പിടിക്കാം......." അതിനവൾ തലയാട്ടി അവന് പിന്നാലെ നടന്നു...... മുറിയിൽ എത്തിയതും ഹർഷൻ ബെഡിലേക്ക് കിടന്നു...... ആദി അവിടെ കണ്ട വിൻഡോസിലൂടെ പുറം കാഴ്ചകൾ കണ്ടു നിന്നു....... അവനോട് മിണ്ടാൻ അവളുടെ മനസ് കൊതിക്കുന്നുണ്ടായിരുന്നു......പക്ഷെ പറഞ്ഞ സ്ഥിതിക്ക് ഇനി ഏട്ടനെ കണ്ടു പിടിച്ചാലെ മിണ്ടാൻ പറ്റൂ..... ആദി അവനരികിലേക്ക് വന്നതും ഹർഷൻ മയക്കത്തിൽ ആണ്...... ആദി പുഞ്ചിരിയോടെ അവന്റെ ശൂ ഊരി മാറ്റി കാൽ എടുത്തു ബെഡിലേക്ക് നേരെ വെച്ചു......അവന്റെ മുഖത്ത് തന്നെ നോക്കി ഇത്തിരി നേരം ഇരുന്നു...... ആദ്യമായി അന്നവനെ കണ്ട രംഗം അവളോർത്തു.....

തെമ്മാടി അന്നവൾ അവനെ നോക്കി ഉരുവിട്ടതാണ്...... തനിക്ക് വേണ്ടി എന്തൊക്കെ സഹിച്ചു......ഇവിടുന്ന് പോവുന്നതിനു മുൻപ് അവന്റെ എല്ലാ ആഗ്രഹവും നടത്തി കൊടുക്കണം...... അവനെ നോക്കി ഇരുന്നു കൊണ്ട് ആ നിമിഷത്തെ കുറിച്ച് ഓർത്തവൾ പുഞ്ചിരിച്ചു........ ❣️ ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️ "പോയിട്ട് മൂന്നാല് ദിവസം ആയി..... അടിച്ചു പൊളിച്ചു ജീവിക്കാവും...... ഇനി ഇങ്ങോട്ട് തിരിച്ചു വരാൻ അവൾ സമ്മതിക്കോ ആവോ......" സുമതി കുശുമ്പോടെ മുറിയിൽ അങ്ങിങ്ങായി നടന്നു കൊണ്ട് പറഞ്ഞു......! അപ്പോഴും അശോകൻ ലാപ്പിൽ നോക്കി ഇരിപ്പാണ്...... "അവനിതൊന്നും അറിയേണ്ടല്ലോ......കഷ്ടപ്പാട് മുഴുവൻ നിങ്ങൾക്കും കൂലി മുഴുവൻ അവനും ആണല്ലോ....." "എടീ അവൻ എന്റെ അനിയൻ അല്ലേ..... ലൈഫ് ഇത്തിരി എൻജോയ് ചെയ്യട്ടെ..... പതിയെ അവൻ തന്നെ എല്ലാം ഏറ്റെടുത്തോളും......" "ഏറ്റെടുക്കരുത് എന്ന ഞാൻ പറയുന്നത്.....

ആ കിളവന് ഇളയ മകനോട് ഒരു പ്രത്യേക വാത്സല്യം ആണ്..... ഉള്ളത് മുഴുവൻ മിക്കവാറും അവന് കൊടുക്കാനാവും പ്ലാൻ...... അതിന് മുന്നേ തന്നെ എല്ലാം നിങ്ങൾ നിങ്ങളെ കയ്യിൽ ആക്കണം..... അല്ലെങ്കിലേ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടങ്ങു പോവും......" സുമതിയുടെ വാക്കുകൾ അശോകിനെ ഒന്ന് ഇരുത്തി ചിന്തിപ്പിച്ചു..... "അച്ഛൻ അങ്ങനെ ഒന്നും ചെയ്യില്ല..... ഞാൻ നോക്കി നടത്തുന്നതൊക്കെ എനിക്ക് തന്നെയാ......" "എനിക്ക് തോന്നുന്നില്ല..... ഇപ്പൊ തന്നെ മകനെ കാണാതെ ടെൻഷനിൽ നടക്കാ കക്ഷി...... ഏത് വണ്ടിയുടെ സൗണ്ട് കേട്ടാലും ഓടി ചെന്നു നോക്കുന്നത് കാണാം......" "അമ്മ ഇല്ലാതെ വളർന്നതല്ലേ.....ആ സ്നേഹം അവനോട് എന്തായാലും അച്ഛന് കാണും......" "എല്ലാം വാരി കോരി കൊടുത്തു സ്നേഹിക്കുമോ എന്നാ എന്റെ പേടി...... അവൻ ഇന്നേ വരെ ആ തന്തപ്പടിയോട് നേരെ ചൊവ്വേ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല......പക്ഷെ അങ്ങേർക്ക് ഒടുക്കത്തെ സ്നേഹവാ...... ആ ദാരിദ്ര്യം പിടിച്ചവളെ കെട്ടിയത് പിടിച്ചിട്ടില്ല അത് കൊണ്ടെങ്കിലും ഒന്നും കൊടുക്കാതിരുന്നാൽ മതിയായിരുന്നു......"

അശോകിന്റെ മനസും അപ്പോഴേക്കും ഇളകി തുടങ്ങിയിരുന്നു......! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️ "കോളേജിൽ അന്വേഷിച്ചു ഫ്രണ്ട്സിനോട് അന്വേഷിച്ചു..... പക്ഷെ അവർക്കാർക്കും അറിയില്ല നിന്റെ ഏട്ടന് എന്താ പറ്റിയതെന്ന്...... ഇനി ഇപ്പൊ അവനെ കണ്ടെത്താൻ എന്താ വഴി......" ഹർഷൻ നിരാശയോടെ പറഞ്ഞു...... ആധിക്കും എന്ത് പറയണം എന്ന് അറിയില്ലായിരുന്നു...... "അല്ല ആദി നിനക്ക് നിരഞ്ജന്റെ ഫ്രണ്ട്‌സ് അല്ലെങ്കിൽ വേറെ വല്ല ആരെയെങ്കിലും അവൻ പറഞ്ഞുള്ള അറിവിൽ ഉണ്ടോ.......?!!" ഹർഷന്റെ ചോദ്യം കേട്ടതും ആദി ആലോചന തുടങ്ങി......! അന്നൊരിക്കൽ നാട്ടിൽ വന്ന സമയം നിരഞ്ജൻ കുളിച്ചു കൊണ്ടിരിക്കുകയായിരുന്നു......ഫോൺ റിങ്ങ് ചെയ്തതും ആദി പഠിപ്പ് നിർത്തി അതെടുത്തു നോക്കി....... "ഏട്ടാ ഫോൺ......" "ആ കഴിഞ്ഞു ഞാൻ ഇപ്പൊ വരാം......" അവൻ ഡോർ തുറന്നതും ആദി ഫോൺ കൊടുക്കാതെ അവനെ തന്നെ നോക്കി.......! "എലീന.......ഇതാരാ.......?!!" "അ...... അത്...... എന്റെ മിസ് ആടി......." "മിസ്സിനെ ഒക്കെ അവിടെ പേരാ വിളിക്കുന്നെ......."

"അത് ഞാൻ നമ്പർ സേവ് ചെയ്യുമ്പോൾ പേര് എഴുതി എന്നെ ഉള്ളൂ......." "മ്മ്..... മ്മ്...... മനസ്സിൽ ആയി......" അവൾ ഫോൺ നീട്ടി കൊണ്ട് പറഞ്ഞു......! "എന്ത് മനസ്സിൽ ആയെന്ന്......പ്ലസ്ടുവിലെ ആയുള്ളൂ.......പോയിരുന്നു പടിക്കെടി....." ആദി അവനെയും പിടിച്ചു തള്ളി ഓടി..... അവൻ ചിരിയോടെ അവൾ പോവുന്നതും നോക്കി നിന്നു......! പഠിത്തത്തിനിടയിലും ആദിയുടെ കണ്ണുകൾ പുറത്ത് നിന്ന് ഫോണിൽ സംസാരിക്കുന്ന ഏട്ടനിൽ ആയിരുന്നു...... മിസ്സ്‌ ആണത്രേ...... എന്താ ഇത്ര നേരം സംസാരിക്കാൻ ആവോ...... ആദി ബുക്കിൽ നോക്കി പിറു പിറുത്തു.......! പോയത് പിന്നെ രണ്ട് ദിവസം കഴിഞ് ആണ്......അതിൽ പിന്നെ ഒരു വിവരവും ഉണ്ടായിട്ടില്ല..... പലരുടെയും വായിൽ നിന്നും കേട്ടതാണ്..... ഏട്ടൻ ഞങ്ങളെ ഒക്കെ മറന്നു ഏതോ പെണ്ണിന്റെ കൂടെ പോയെന്ന്...... ഇനി അത് അവർ ആവോ...... അവരെ കൂടെ ആണോ ഏട്ടൻ പോയത്...... "ഏയ്......." ഹർഷൻ അവളെ തോളിൽ കയ് വെച്ചു വിളിച്ചപ്പോൾ ആണ് അവൾ ചിന്തയിൽ നിന്ന് ഉണർന്നത്.......! അവൾ അപ്പൊ തന്നെ ഹർഷനെയും കൊണ്ട് കോളേജിൽ എത്തി....... "

എലീന...... അങ്ങനെ ഒരാൾ ഇവിടെ ഇല്ലല്ലോ...... അതും ടീച്ചർ പോസ്റ്റിൽ......" "ഒന്നര വർഷം മുൻപ് ആ പേരിൽ ഇവിടെ ടീച്ചേർസ് ആരെങ്കിലും ഉണ്ടായിട്ടുണ്ടോ......" ഹർഷൻ ചോദിച്ചതും അവർ ഫയൽ എടുത്തു നോക്കി...... "ആ അന്ന് ഒരു ടീച്ചർ ട്രെയിനി ഉണ്ടായിരുന്നു......" "അവർ ഇപ്പൊ എവിടെ ആണെന്ന് അറിയോ.......?!!" ഹർഷന്റെ ചോദ്യം കേട്ടതും ആദി പ്രതീക്ഷയോടെ അവരെ നോക്കി......! "ഇല്ല...... ഇവിടെ അങ്ങനെ പല ടീച്ചർസും വരാറുണ്ട്..... പിന്നെ എവിടെയാ വേക്കൻസി കിട്ടിയത് എന്നൊന്നും ഞങ്ങൾ അംവെഷിക്കാറില്ല......" "അവരെ അഡ്രസ് വല്ലതും......" "അതൊന്നും ഞങ്ങൾ ഇവിടെ കളക്ട് ചെയ്യാറില്ല......" അവർ നിരാശയോടെ ഇറങ്ങിയതും ആദി എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട പോലെ കരയാൻ തുടങ്ങി.......! "താൻ ഇങ്ങനെ കരയാതെ...... ഞാൻ ഇല്ലേ നിന്റെ കൂടെ...... നിന്റെ ഏട്ടൻ ഈ ലോകത്തിന്റെ കോണിൽ എവിടെ ആയാലും ഞാൻ കണ്ടു പിടിച്ചു തരും......." അവൻ അവളുടെ കണ്ണ് നീര് തുടച്ചു കൊണ്ട് പറഞ്ഞു....... "എലീനയെ അന്വേഷിച്ചു വന്നതാണോ......"

പിറകിൽ നിന്നുള്ള ചോദ്യം കേട്ടതും അവർ രണ്ടും തിരിഞ്ഞു നോക്കി...... "നിങ്ങൾ മേഡത്തോട് സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു...... എലീന എവിടെ ആണെന്ന് എനിക്കറിയാം....... രണ്ട് ദിവസം മുന്നേ ഞാൻ അവളെ കണ്ടിരുന്നു......" "എവിടെയാ അവർ ഇപ്പൊ ഉള്ളത് അത് അറിയോ......" "അറിയാം...... ഒരുപക്ഷെ ഇതിന് വേണ്ടിയാവും അവളെ എനിക്ക് കാണിച്ചു തന്നത് തന്നെ........ എവിടെയാ ജോലി കിട്ടിയത് എന്ന് ചോദിച്ചപ്പോൾ അവൾക്ക് ജോലി കിട്ടിയ കോളേജ് പറഞ്ഞു തന്നിട്ടുണ്ട്...... അത് മതിയോ......." "അത് തന്നെ ദാരാളം......" ഹർഷൻ ഒരു ചിരിയോടെ പറഞ്ഞു.......അവർ പറഞ്ഞ കോളേജിൽ എത്തിയതും രണ്ടാളും പുറത്ത് അവരെ കാണാൻ വൈറ്റ് ചെയ്ത് നിന്നു....... "ഇനി ഈ മേടവും ആയിട്ട് നിന്റെ ഏട്ടന് എന്താവും കണെക്ഷൻ......" അതിന് ആദി അവനെ തുറിച്ചു നോക്കിയതും അവൻ സൈലന്റ് ആയി......! സുന്ദരി ആയ ഒരു പെണ്ണ് വരുന്നത് കണ്ടതും ആദിയും ഹർഷനും പരസ്പരം ഒന്ന് നോക്കി...... "ആരാ മനസ്സിൽ ആയില്ല......" "ഞങ്ങൾ വന്നത് ഒന്നര വർഷം മുന്നേ നിങ്ങൾ ട്രെയിനിങ്ങിന് നിന്ന കോളേജിലെ ഒരു നിരഞ്ജനെ അന്വേഷിച്ചാണ്......" ആ പേര് കേട്ടതും അവർ ഞെട്ടിയത് ഹർഷൻ ശ്രദ്ധിച്ചിരുന്നു.......! "നി.....നിരഞ്ജനോ.....? എനിക്ക് അറിയില്ല......"

"നിങ്ങൾക്ക് അറിയാം...... അവനെ കാൾ ചെയ്യാറുള്ള എലീന നിങ്ങൾ അല്ലേ......" "അന്ന് പരിചയം ഉണ്ടാവും..... ഫോൺ ചെയ്തിട്ടും ഉണ്ടാവും...... പക്ഷെ ഇന്ന് എനിക്ക് അങ്ങനെ ഒരാളെ അറിയില്ല..... ഇനി അറിഞ്ഞാലും ആള് എവിടെ ആണെന്ന് എനിക്ക് എങ്ങനെ അറിയാനാ....." "എനിക്കറിയാം നിങ്ങൾ എന്റെ ഏട്ടനെ അത്ര പെട്ടെന്ന് ഒന്നും മറക്കില്ല.....എന്റെ ഏട്ടൻ ജീവനോടെ ഉണ്ടോ എന്നെങ്കിലും എനിക്ക് അറിഞ്ഞാൽ മതി......." "ഏട്ടനോ......?!!" "മ്മ്..... എന്റെ ഏട്ടനാ നിരഞ്ജൻ...... ഏട്ടന്റെ ഫോണിൽ നിങ്ങൾ വിളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്......" "ആദിത്യ......" "അതേ......" അത് കേട്ടതും അവർ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.......! "അത് ആദ്യമേ പറയണ്ടേ......." "അപ്പൊ എന്റെ ഏട്ടൻ എവിടെ ആണെന്ന് നിങ്ങൾക്ക് അറിയോ......" "അറിയാം......ഇത്......?!!" ഹർഷനെ നോക്കി അവർ ചോദിച്ചതും ആദി ഒന്ന് പുഞ്ചിരിച്ചു...... "എന്റെ ഭർത്താവ്......" ഹർഷന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു...... "അവന്റെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു നിന്റെ വിവാഹം.....

അത് അവൻ കാണാതെ കഴിഞ്ഞു അല്ലേ......" ആദി തലയും താഴ്ത്തി നിന്നു......! അവന്റെ സ്വപ്‌നങ്ങൾക്ക് വേണ്ടി എന്റെ സ്വപ്നം തകർക്കുമോ അവൻ..... ഹർഷൻ ഒരു പേടിയോടെ നിന്നു......! "നിങ്ങൾ എന്തിനാ എന്റെ ഏട്ടനെ പിടിച്ചു വെച്ചത്..... എന്റെ ഏട്ടനെ നങ്ങളിൽ നിന്ന് അകറ്റിയത്...... അത് കൊണ്ടല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചത്......" ആദി സങ്കടത്തോടെ അവരെ നോക്കി പറഞ്ഞു......! "മ്മ്..... പക്ഷെ ആദിത്യ നിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം നിന്റെ ഏട്ടനെ കാണുമ്പോൾ മനസ്സിൽ ആവും.....നമുക്ക് ഒരുമിച്ച് പോവാം......ഞാൻ ഇപ്പൊ വരാം....." അവർ പോയതും അവരെന്താ അങ്ങനെ പറഞ്ഞത് എന്നുള്ള ചിന്തയിൽ ആയിരുന്നു...... ഹർഷനെ നോക്കുമ്പോ അവൻ അതിനേക്കാൾ വലിയ ചിന്തയിൽ ആണ്.......!!..... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story