ആത്മരാഗം💖 : ഭാഗം 14

athmaragam thanseeh

രചന: തൻസീഹ് വയനാട്

തല താഴ്ത്തി പിറകിലേക്ക് നീങ്ങി നിന്ന അവനെ അനി അടിമുടി നോക്കി.. "നോ.....ഞാൻ അവന്റെ ബ്രദർ ആണ് " അതും പറഞ്ഞ് അവരെ ഒന്ന് നോക്കുക പോലും ചെയ്യാതെ കനമേറിയ പുസ്തകങ്ങൾ ശരീരത്തോട്‌ ചേർത്ത് പിടിച്ചു കൊണ്ട് അക്ഷിത് അവരെ മറി കടന്ന് പോയി... "ഏഹ്.. അവനെന്താ ഒരു പിരി ലൂസുണ്ടോ... അതോ അവൻ നമ്മളെ ഒന്ന് ആക്കിയതാണോ " അവൻ പോയ വഴിയേ നോക്കി കൊണ്ട് ആര്യ അനിയുടെ തോളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.. അനി അപ്പോഴും അവൻ പോകുന്നതും നോക്കി നിൽക്കാണ്.. അക്ഷിത് കണ്ണിൽ നിന്ന് മറഞ്ഞതും അവൾ നഖം കടിച്ചു കൊണ്ട് ആര്യയുടെ നേരെ തിരിഞ്ഞു. "ഛെ. അവനെ ഇവിടെ കണ്ട ആ നിമിഷം മനസ്സിൽ എന്തൊക്കെ കണക്ക് കൂട്ടലാ നടത്തിയേ.. ഒന്ന് പരിചയപ്പെടണം.. പറ്റിയാൽ ഒന്ന് മുട്ടി നോക്കണം... ഇതിപ്പോ മുഖത്തു പോലും നോക്കാതെ പോയില്ലേ.. എന്നാലും അവനെന്താ ഇത് വരെ പെണ്ണുങ്ങളെ കാണാത്ത പോലെ പെരുമാറിയെ.. സ്റ്റേജിൽ ഭയങ്കര ഷോ ആയിരുന്നല്ലോ.. " "എന്തോ വശ പിശക് ഉണ്ട് അനീ.. സ്റ്റേജിൽ കണ്ട ചെയർമാൻ സ്‌പെക്സ് വെച്ചിട്ടില്ലല്ലോ.. എന്നാൽ ഇവൻ വെച്ചിട്ടുണ്ട്.. ഒരുമാതിരി ബുജി ടൈപ്പ് കട്ടി കണ്ണട.. "

"അവൻ ലൈബ്രറിയിൽ ബുക്സ് എടുക്കാൻ വന്നതല്ലേ മണ്ടീ.. ബുക്ക്‌ വായിക്കാൻ വെച്ചതാവും.. ഇത് ചെയർമാൻ തന്നെ... ചെയർമാന്റെ ബ്രദർ ആണെന്ന് പറഞ്ഞ് നമ്മളെ ആക്കിയത് തന്നെയാ.. ആ ചോദ്യം അവന് ഇഷ്ടപ്പെട്ടു കാണില്ല.. " "എന്തെങ്കിലും ആവട്ടെ.. നമുക്ക് ലൈബ്രറി പിന്നെ കാണാം.. നിന്ന് നിന്ന് സമയം പോയി.. വിശന്നിട്ട് വയ്യ.. നീ വാ. നമുക്ക് ക്യാന്റീൻ തപ്പാം " അമിതിനെ കുറിച്ചുള്ള ചിന്തയിൽ ആണ്ട അനിയെയും വലിച്ച് ആര്യ ക്യാന്റീൻ തിരഞ്ഞു നടന്നു... അവർ വരാന്തയിൽ നിന്ന് ഇറങ്ങി വലത്തോട്ട് തിരിഞ്ഞതും അമിതും ഈശ്വറും വരാന്തയിലേക്ക് കയറി... അമിതിനോട് സംസാരിച്ചു നടക്കുന്നതിനിടയിൽ ആര്യയെ ഒന്ന് മുട്ടിയെങ്കിലും ഈശ്വർ അവളെ തിരിഞ്ഞു നോക്കിയില്ല.... ലൈബ്രറിയിലേക്ക് തിരിയാൻ നിന്നതും സ്റ്റാഫ് റൂമിൽ നിന്നും ബുക്സുമായി വരുന്ന അക്ഷിതിനെ അവർ കണ്ടു.. "ആഹാ.. തേടിയ വള്ളി കാലിൽ ചുറ്റി.. ഭാഗ്യം സ്റ്റെപ്പ് കയറി ഇനി ലൈബ്രറി വരെ പോകേണ്ടി വന്നില്ലല്ലോ... ഈശ്വർ അക്ഷിതിനെ നോക്കി പറഞ്ഞതും അവൻ പുഞ്ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു.. "എല്ലാ ബുക്‌സും കിട്ടിയോ ഏട്ടാ " "പിന്നെ കിട്ടാതിരിക്കോ. നിന്റെ ഏട്ടൻ അല്ലേ പോയിരിക്കുന്നെ...

എന്തോന്ന് ബുക്ക് ആണിതൊക്കെ ഇത്രേം കാലം ഇവിടെ പഠിച്ചിട്ടും ഇമ്മാതിരി ബുക്ക്‌ ഒന്നും ഞാൻ കണ്ടിട്ടില്ലല്ലോ. " "അതിന് നീ ഏതെങ്കിലും ഒരു ബുക്ക്‌ കണ്ടിട്ടുണ്ടോ " "ഹിഹിഹിഹി... കണ്ടിട്ടില്ല,, നിന്റെ ഏട്ടനെ പോലെ ഏത് നേരവും അതിന്റെ ഉള്ളിൽ ഇരിക്കാൻ എനിക്ക് പറ്റുമോ.. അതൊക്കെ വിട്.. വാ നമുക്ക് കഴിക്കാൻ പോകാം " "നിങ്ങൾ നടന്നോ.. ഞാൻ ഇത് ക്ലാസ്സിൽ കൊണ്ട് പോയി വെച്ചിട്ട് വരാം " അതും പറഞ്ഞ് അക്ഷിത് കോണിപ്പടികൾ കയറാൻ നിന്നതും അമിത് അവനെ തടഞ്ഞു.. "ഏട്ടൻ അവിടെ നിൽക്ക്.. ഈശ്വർ കൊണ്ട് വെച്ചോളും... ഇനി ക്ലാസ്സിൽ ചെന്ന് ഈ ബുക്ക്‌ ഒക്കെ ഒന്ന് മറിച്ചു നോക്കാതെ ഏട്ടൻ വരില്ല.. അപ്പോഴേക്കും വയർ പുകഞ്ഞു തുടങ്ങും.. ഈശ്വർ ഇത് പിടിച്ചേ " അക്ഷിതിന്റെ കയ്യിൽ നിന്നും ബുക്സ് വാങ്ങി അമിത് ഈശ്വറിന്റെ കയ്യിൽ കൊടുത്തതും അവൻ മുഖം ചുളിച്ചു നിന്നു.. "മേലനങ്ങാതെ പ്രൊജക്റ്റ്‌ വർക്ക് എന്റെ ഏട്ടനെ കൊണ്ട് ചെയ്യിക്കാമെന്ന് മോൻ വിചാരിക്കേണ്ട.. വേഗം പോയി ഇതൊക്കെ വെച്ചിട്ട് വാ.. ഞങ്ങൾ ക്യാന്റീനിൽ ഉണ്ടാവും " അക്ഷിതിന്റെ തോളിൽ കയ്യിട്ട് അമിത് നടന്ന് നീങ്ങിയതും ഈശ്വർ അവനെ മനസ്സിൽ തെറി വിളിച്ചു കൊണ്ട് നീണ്ടു കിടക്കുന്ന സ്റ്റെപ്പുകളിലേക്ക് നോക്കി..

"ഹോ.. ഈ തടിയൻ പുസ്തകങ്ങൾ എന്തിനാ ആ പുസ്തകപുഴുവിന്.. ഇതൊക്കെ ഈ വർഷം വായിച്ചു തീരുമോ... ചെറിയ ബുക്ക്‌ ഒന്നും എടുത്താൽ പോരെ ... മനുഷ്യനെ മെനക്കെടുത്താൻ... " ഓരോന്ന് പിറു പിറുത്തു കൊണ്ട് ഈശ്വർ പടികൾ കയറി പോയി.... ************ "അപ്പൊ ഇതാണ് ഊട്ടുപുര.... നൈസ്... ഒരുപാട് പേർക്ക് ഒരുമിച്ച് ഇരിക്കാനുള്ള സ്പേസ് ഒക്കെ ഉണ്ട്... " ചുറ്റും കണ്ണോടിച്ചു കൊണ്ട് അനി പറഞ്ഞു... ബോയ്സിനെ വായിനോക്കാൻ കിട്ടുന്ന അവസരം ഒന്നും അവൾ പാഴാക്കാത്തത് കൊണ്ട് അവിടെയും അവൾ വെടിപ്പായി അവളുടെ വായിനോട്ടം തുടർന്നു.... ആര്യ ഫുഡ്‌ കൊണ്ട് വരാൻ പോയത് കൊണ്ട് അനി ഓരോരുത്തരെ വാച് ചെയ്യാനും തന്നെ മൈൻഡ് ചെയ്യാതെ പോകുന്നവരെ ചൂളം വിളിച്ചും കണ്ണിറുക്കി കാണിച്ചും കൊഞ്ചി കളിക്കാൻ തുടങ്ങി..... "മതിയെടീ... ഇനിയൊന്ന് കഴിക്ക് " അനിയുടെ തലക്ക് കൊട്ടി കൊണ്ട് ആര്യ അവൾക്ക് മുന്നിൽ പ്ലേറ്റ് കൊണ്ട് വെച്ചു... ആര്യ കഴിക്കാൻ ഇരുന്നതും അവരുടെ ഓപ്പോസിറ്റ് ഇരിക്കുന്ന പെൺകുട്ടികളുടെ മുഖത്ത് വെറുപ്പും ദേഷ്യവും വരുന്നത് അവൾ കണ്ടു..

കാര്യമറിയാൻ അവൾ അവരെ വീക്ഷിച്ചു... അവരുടെ സൈഡിൽ ഇരിക്കുന്ന ബോയ്സ് അവരെ ഓരോന്ന് പറഞ്ഞ് കമന്റടിക്കുകയാണ്.. ചൂളം വിളിയും മറ്റ് അപശബ്ദങ്ങളും പുറപ്പെടുവിച്ച് കൊണ്ട് അവരെ തന്നെ ടാർഗറ്റ് ചെയ്തിരിക്കാണ് അവർ.... അവരുടെ ഒരോ തോന്നിവാസം കണ്ട് ആര്യക്ക് രക്തം തിളക്കാൻ തുടങ്ങി... പെട്ടന്ന് ബോയ്സ് സൈലന്റ് ആയതും പെൺകുട്ടികളുടെ മുഖത്ത് സന്തോഷവും അവരോടുള്ള പുച്ഛവും വിജയ ഭാവവും മാറി മാറി വന്നത് കണ്ട് അവൾ അത്ഭുതപ്പെട്ടു.. ഇത്രയും നേരം പുലികളെ പോലെ ഇരുന്നവർ പെട്ടന്ന് പൂച്ചക്കുട്ടികളായി... തല താഴ്ത്തി ഇരുന്ന് ഫുഡ്‌ കഴിക്കുന്ന ആ നാലംഗ സംഘത്തെ അവൾ നോക്കി ഇരുന്നു... പിന്നെ കണ്ണുകൾ ആ പെൺകുട്ടികളുടെ നേരെ ചലിപ്പിച്ചു.. അവരുടെ നോട്ടം മറ്റൊരു ദിശയിലേക്കാണെന്ന് മനസ്സിലായതും അവർ പെട്ടന്ന് അടങ്ങിയതിന് പിന്നിൽ മറ്റാരോ ആണെന്ന് അവൾ ഉറപ്പിച്ചു.. അനിയുടെ ഇടതു നീങ്ങി ഇരുന്ന് ആര്യ മുന്നിലേക്ക് പാളി നോക്കി.. "ഡി... അത് നോക്ക്. " മുന്നിൽ നിന്ന് കണ്ണെടുക്കാതെ അവളുടെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് ആര്യ പറഞ്ഞതും അനി എന്താണെന്ന് തിരിഞ്ഞു നോക്കി.. ആ സമയം കൈ കോർത്തു പിടിച്ചു കൊണ്ട് അക്ഷിതും അമിതും നടന്നു വരുന്നത് കണ്ടതും അനി വായും പൊളിച്ചു നിന്നു....

"ഇതെന്ത് മറിമായം... " "ഇപ്പൊ കാര്യം മനസ്സിലായി.. അവർ ട്വിൻസ് ആണ്.. അവൻ പറഞ്ഞില്ലേ ചെയർമാന്റെ ബ്രദർ ആണെന്ന്.. " "ഓഹ്.. എന്തായാലും രണ്ടു പേരും കൊള്ളാം.. എങ്കിലും കാണാൻ ലുക്ക് നമ്മുടെ ഹാൻഡ്‌സം ചെയർമാൻ തന്നെ.. ബ്രദർ ശെരിക്കും ബുജി തന്നെ " തങ്ങളെ കടന്ന് പോയ അക്ഷിതിനെയും അമിതിനെയും അവൾ ശ്രദ്ധയോടെ വീക്ഷിച്ചു... അനി കാണത്തക്ക വണ്ണം അവളുടെ നേരെ മുന്നിൽ തന്നെ ആയിരുന്നു അമിതും അക്ഷിതും ഇരുന്നത്... അമിതിന്റെയും അക്ഷിതിന്റെയും ഒരോ സംസാരവും ചലനവും അവൾ തന്റെ കണ്ണുകളിൽ ഒപ്പിയെടുത്തു... അവരുടെ ഡ്രസിങ് രീതി, സംസാര ശൈലി, ചിരി എല്ലാം അവൾ വീക്ഷിച്ച് കൊണ്ടിരുന്നു. "ഓഹ് .. ഇങ്ങനെയും ഉണ്ടോ ട്വിൻസ്..ഒരുവൻ എങ്ങനെയാണോ അതിന് നേരെ ഓപ്പോസിറ്റ് ആണ് മറ്റവൻ.. രൂപത്തിൽ മാത്രം ഒരു വ്യത്യാസവും ഇല്ല..ആ കണ്ണട മാറ്റിയാൽ മറ്റവനെ പോലെ തന്നെ.. പക്ഷേ.. ഉശിരില്ല.. ചാന്ത് പൊട്ടിനെ പോലെ.. അതിനൊക്കെ നമ്മുടെ ചെയർമാൻ....സോ സ്വീറ്റ് "

അവരെ നോക്കി തനിയെ സംസാരിക്കുന്ന അനിയെ കണ്ടതും ആര്യ പിന്നിലേക്ക് തിരിഞ്ഞു നോക്കി.. അവൾ പറഞ്ഞതൊക്കെ ശെരിയാണെന്ന് അവൾക്കും മനസ്സിലായി... അനി അവളുടെ വായിനോട്ടം തുടരുന്നതും ആര്യ വെള്ളം എടുക്കാനായി എഴുന്നേറ്റു പോയി..... ഈ സമയം ചോറ് വാങ്ങാനായി അമിതും എഴുന്നേറ്റു... അമിത് എഴുന്നേറ്റു പോയതും ഈശ്വർ അവിടെ വന്നിരുന്നു... "അയ്യോ.. അനിയനും ഏട്ടനും കൊച്ചു വർത്താനം പറഞ്ഞിരിക്കായിരുന്നോ.. ഇത് വരെ ഫുഡ്‌ കൊണ്ട് വന്നില്ലേ..വിശന്ന് വയറു കിടന്ന് തെറി വിളിക്കാ... " ഈശ്വറിന്റെ സംസാരവും കോപ്രായവും കണ്ട് ചിരിച്ചതല്ലാതെ അക്ഷിത് ഒന്നും മിണ്ടിയില്ല... അതേ സമയം ആര്യ വെള്ളം വാങ്ങി ഇടത്തേക്ക് തിരിഞ്ഞതും അമിത് രണ്ട് കയ്യിലും പ്ലേറ്റ്മായി വലത്തേക്ക് തിരിഞ്ഞു പോയി... "വേഗം കൊണ്ട് വാടാ... " ടേബിളിൽ വെച്ച ഉടനെ ഈശ്വർ കഴിക്കാൻ തുടങ്ങി... അക്ഷിതിന് മുന്നിൽ ഫുഡ്‌ വെച്ച് കൊണ്ട് അമിത് കസേരയിൽ ഇരുന്നു... ക്യാന്റീനിൽ അവർ ഒരുമിച്ച് ഒരു പ്ലേറ്റിൽ നിന്നാണ് കഴിക്കാറുള്ളത്.. "വെള്ളം.. വെള്ളം.. " "ഒന്ന് പതുക്കെ തിന്നെടാ... " ഫുഡ്‌ കൊണ്ട് വെച്ച പാടെ വാരി വലിച്ചു തിന്നതും ഈശ്വർ തരിപ്പിൽ കയറി ചുമക്കാൻ തുടങ്ങി...

ആ സമയം അവൻ മുന്നോട്ടു നോക്കിയതും ഒരു മിന്നായം പോലെ ആര്യ ഇരിക്കുന്നത് കണ്ടു.. വെള്ളവുമായി ആര്യ വന്നിരുന്നതും ഈശ്വർ തല ഉയർത്തി നോക്കിയതും ഒരുമിച്ചായതിനാൽ ആര്യയുടെ മുഖത്തിന്റെ ഒരു വശം മാത്രമേ അവൻ കണ്ടുള്ളൂ... അമിത് അവന് വെള്ളം കൊടുത്തതും അത് കുടിച്ചു കൊണ്ട് അവൻ അവളെ നോക്കി കൊണ്ടിരുന്നു... തൊട്ട് മുന്നിൽ കുട്ടികൾ ഉണ്ടായതിനാലും ആര്യ തിരിഞ്ഞിരിക്കുന്നതിനാലും ഈശ്വറിന് അവളെ ശെരിക്ക് കാണാൻ കഴിഞ്ഞില്ല.. അവളുടെ മുന്നിൽ ഇരിക്കുന്ന അനിയുടെ കണ്ണുകൾ അമിതിലേക്കാണെന്ന് അറിഞ്ഞതും അവൻ അമിതിനെ നോക്കി തലയാട്ടി ഇരുന്നു.. ഇതൊന്നും അറിയാതെ ഫുഡ്‌ കഴിക്കാണ് അമിതും അക്ഷിതും... 'ഇവൾ തന്നെ ലവൾ.. അതേ ഡ്രസ്സ്‌.. അതേ മുടി.. കൈകൾ കണ്ടിട്ട് അത് പോലെ തന്നെയുണ്ട്.. മുഖം കണ്ടില്ലേലും ഉറപ്പിച്ചു.. ഇവളാണ് ആ അമിട്ട്... കൂടെ ഉള്ളവൾ അമിതിന്റെ കൈക്ക് പണി ഉണ്ടാക്കുമെന്നതിൽ ഒരു സംശയവുമില്ല....സുന്ദരിയാണ്....ഷേയ് പേരിനെങ്കിലും ആരെങ്കിലും എന്നെ ഒരു നോട്ടം കൊണ്ടെങ്കിലും കടാക്ഷിച്ചിരുന്നെങ്കിൽ......എവിടെ..." " എന്താ ഡാ ഇപ്പൊ വിശപ്പൊന്നുമില്ലേ.. എരിവ് മണ്ടയിൽ കയറിയപ്പോൾ ഉള്ള അന്തം പോയോ...

അല്ലാ കഞ്ചാവ് അടിച്ചവനെ പോലെ ഇരിക്കുന്നു " അവളെ നോക്കി ഇരിക്കുന്നതിനിടയിൽ അമിത് അവനെ കൊട്ടി വിളിച്ചതും അവനൊന്ന് ഇളിച്ചു കൊടുത്തു കൊണ്ട് ഈശ്വർ ഫുഡ്‌ കഴിക്കാൻ തുടങ്ങി... "പോകാം... " "ഇരിക്കെടീ.. കുറച്ചു സമയം കൂടി ഞാനവനെ ഒന്ന് കണ്ടിരുന്നോട്ടെ " ഫുഡ്‌ കഴിക്കൽ കഴിഞ്ഞിട്ടും എഴുന്നേൽക്കാതെ അമിതിനെ നോക്കി ഇരിക്കുന്ന അനിയെ ആര്യ ബലം പ്രയോഗിച്ച് വലിച് എണീപ്പിച്ചു.. കൈ കഴുകാൻ പോകുന്നതിനിടയിൽ അവൾ പല തവണ തിരിഞ്ഞു നോക്കി.. അത്രയും നേരം ഇരുന്നിട്ടും തന്നെ ഒന്ന് നോക്കാത്തതിൽ അവൾക്ക് ചെറിയ അമർഷം ഉണ്ടായിരുന്നു.. തന്നെ എന്നല്ല,, അവിടെ ഇരിക്കുന്ന പെൺകുട്ടികൾ എല്ലാവരും ഒളി കണ്ണിട്ട് അവനെ നോക്കിയിട്ടും തിരിച്ചു നോക്കാത്തത് അനി ശ്രദ്ധിച്ചിരുന്നു............. "ഏഹ്.. ഇവളിതെവിടെ പോയി.. " "ആര്..? " പെട്ടന്ന് തല ഉയർത്തിയപ്പോൾ മുന്നിൽ ഇരുന്ന അവളെ കാണാതായതും ഈശ്വറിന്റെ വാക്കുകൾ അവനറിയാതെ പുറത്തു വന്നു.. അക്ഷിതും അമിതും അവനെ തല ഉയർത്തി നോക്കി.. അമിത് ആരെന്ന് ചോദിച്ചതിന് ഒരു ചിരി മാത്രം അവൻ നൽകി.. "നിന്റെ വായിനോക്കൽ ഇനിയും തീർന്നില്ല അല്ലേ.. നിന്നെ ഞാൻ തീർക്കണ്ടേൽ മര്യാദക്ക് കഴിച്ച് വാ "

അക്ഷിതിന് പിറകെ കൈ കഴുകാൻ അമിതും എഴുന്നേറ്റു പോയി.. അമിതിനോട് അവളെ കുറിച്ച് പറഞ്ഞാൽ ഒരു ഇടി ഉറപ്പാണെന്ന് അറിയാവുന്നത് കൊണ്ട് അവൻ ഒന്നും പറയാതെ ബാക്കി കഴിക്കാൻ തുടങ്ങി....... ************ "ഓഹ്.. ആ സമയം അവൻ വന്നില്ലായിരുന്നെങ്കിൽ അവന്മാർക്ക് കുറച്ചു കൂടിയേനെ " "അതേ.. കറക്റ്റ് സമയത്ത് തന്നെ അമിത് ചേട്ടൻ വന്നു..അങ്ങേരുടെ നിഴൽ കണ്ടപ്പോൾ അവന്മാർ പതുങ്ങി ഇരുന്നത് കണ്ടോ " കൈ കഴുകി തിരിഞ്ഞതും നേരത്തെ ആര്യ കണ്ട പെൺകുട്ടികൾ സംസാരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു.. അനി കാര്യം അറിയാതെ ആര്യയേ നോക്കി. "നിങ്ങളിത് ആരെയാണീ പറയുന്നത് " "വേറെ ആരെ.. നമ്മുടെ കോളേജിലെ ഹീറോയേ തന്നെ.. " "ആര്, ചെയർമാനോ " അനി ഇടക്ക് കയറി ചോദിച്ചതും അവർ അതേ എന്ന് തലയാട്ടി.. "നിങ്ങൾക്കറിയില്ലേ ചെയർമാനെ.. പുതിയ അഡ്മിഷൻ ആവും അല്ലേ.. അല്ലാതെ ഇങ്ങനെ ചോദിക്കില്ല.. ഈ കോളേജിന്റെ ഹീറോയെ അറിയാത്തവരായി ആരും ഉണ്ടാവില്ല.. ബോയ്സ് പോലും ആ ചേട്ടന്റെ മുന്നിൽ നിന്ന് വിറക്കും.. ഇവിടുത്തെ വില്ലനും ഹീറോയും ഒക്കെ അമിത് ചേട്ടൻ തന്നെ.... ഇവിടെ കാലു കുത്തിയ അന്ന് ഞങ്ങൾക്കത് മനസ്സിലായി... "

"അതേ.. ഹോ.. എന്തായിരുന്നു അന്നത്തെ ചേട്ടന്റെ പെർഫോമൻസ്... പൊരിഞ്ഞ അടി ആയിരുന്നു... റാഗിങ് ചെയ്ത് പെൺകുട്ടിയെ വീണ്ടും ശല്യം ചെയ്ത ഒരുത്തനിട്ട് നല്ലവണ്ണം പൊട്ടിച്ചു.. അവനിപ്പോ ഹോസ്പിറ്റലിൽ ആയെന്നൊക്കെയാ കേട്ടത്.. " "അത്രക്ക് ഭീകരൻ ആണോ.. " "പിന്നെ അല്ലാതെ... ഇവിടുത്തെ സകല പെൺകുട്ടികളും വായിനോക്കുന്നത് അമിത് ചേട്ടനെ മാത്രമാ.. ചേട്ടാന്റെ ഒരു നോട്ടം കിട്ടാൻ വഴിപാട് വരെ ചെയ്യുന്നവരുണ്ട്.. പക്ഷേ നോ രക്ഷ... പെണ്ണിന്റെ മുഖത്തേക്കയാൾ നോക്കില്ല.. വായിനോക്കി പിറകെ നടക്കുന്നവരെ അങ്ങേർക്കിഷ്ടവുമല്ല... " "അനീ.. പണി പാളി മോളേ... നീ അവനെ വിട്ട് മറ്റാരെയെങ്കിലും നോക്കിക്കോ... അതാ നല്ലത്.. " ആ പെൺകുട്ടികൾ അമിതിന്റെ വീര കഥകൾ മുഴുവൻ പറഞ്ഞ് പോയതും ആര്യ അനിയെ നോക്കി പറഞ്ഞു... അവൾ മറ്റേതോ ലോകത്തായിരുന്നു.. കുറച്ചപ്പുറത്തായി ഈശ്വറിന്റെയും അക്ഷിതിന്റെയും കൂടെ നിൽക്കുന്ന അമിതിലേക്ക് അവളുടെ കണ്ണുകൾ ചലിച്ചു.. "നെവർ.... ഇനി മുതൽ അവനെ മാത്രമേ നോക്കൂ.. കോളേജ് ഹീറോയെ എങ്ങനെ അനിയുടെ വലയിലാക്കണമെന്ന് എനിക്കറിയാം... വെയിറ്റ് ആൻഡ് സീ....കോളേജിലെ സകല പെൺകുട്ടികളുടെയും കണ്ണിൽ അസൂയ ജനിപ്പിച്ച് അവനെ ഞാൻ എന്റെ പിറകെ നടത്തിക്കും.. ഇവനെ പോലെ എത്ര എണ്ണത്തിനെ ഞാൻ കണ്ടതാ..... മിസ്റ്റർ ഹീറോ... ഐആം റെഡി... " വശ്യമായി ചിരിച്ചു കൊണ്ടവൾ അമിതിൽ നിന്നും കണ്ണെടുത്തു കൊണ്ട് ആര്യയെ നോക്കി കണ്ണിറുക്കി........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story