ആത്മരാഗം💖 : ഭാഗം 17

athmaragam thanseeh

രചന: തൻസീഹ് വയനാട്

"അനീ... " ആര്യ അനിയുടെ കയ്യിൽ പിടിച്ചു കുലുക്കിയതും അനി ആര്യയെ ഒന്ന് നോക്കി വീണ്ടും സാറിലേക്ക് തന്നെ മിഴികൾ പായിച്ചു.. മുന്നിൽ ഇരിക്കുന്ന കുട്ടികളോട് സംസാരിക്കുന്ന സാറിനെ അവൾ കണ്ണെടുക്കാതെ നോക്കി നിന്നു.... "നീയിത് ഏത് ലോകത്താ അനീ..... ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ " ആര്യ ഒന്നൂടെ അവളെ പിടിച്ചു കുലുക്കി....പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് അവൾ ആര്യയിലേക്ക് നോട്ടം തിരിച്ചു.... "ആ സർ എന്ത് ചുള്ളാനാണല്ലേ.... ഇത്രേം യങ് ആയിട്ടുള്ള ഒരാളെ ഞാൻ പ്രതീക്ഷിച്ചതേ ഇല്ല....ഹോ,,,,,ദൈവം ഇത്രയും ലുക്കുള്ളവരെ എനിക്ക് മുന്നിൽ നിരത്തി എന്നെ പരീക്ഷിക്കുവാണല്ലോ......." "അല്ലാ.... നീയപ്പോൾ അമിതിനെ വിട്ടോ.... " "ഏയ്‌. നെവർ.. അവനെ ഒരിക്കലും വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.....പിന്നെ അഡിഷണൽ ആയിട്ട് മാഷും കൂടി ലിസ്റ്റിൽ കിടന്നോട്ടെ എന്ന് വെച്ചു...... " അനി വീണ്ടും സാറിന്റെ മുഖത്തേക്ക് നോക്കി വെള്ളമിറക്കി ഇരുന്നു... മിതത്വം തുളുമ്പുന്ന സംസാര ശൈലിയും മുഖത്ത് എല്ലായിപ്പോഴും വിരിഞ്ഞു നിൽക്കുന്ന പുഞ്ചിരിയും ആ പുഞ്ചിരിയിൽ തെളിഞ്ഞു വരുന്ന ഇടത്തേ കവിളിലെ ആ കുഞ്ഞു നുണക്കുഴിയും അനി തന്റെ മിഴികളാൽ ഒപ്പിയെടുത്തു.....

അതിനിടയിൽ ഒരു മിന്നായം പോലെ പുറത്ത് ജനാലക്കരികിലൂടെ അമിത് അവരുടെ ക്ലാസ്സ്‌ കടന്നു പോയതും അത് വരെ സാറിന് വേണ്ടി കൂവി കൊണ്ടിരുന്ന അനിയിലെ പിടക്കോഴി അമിതിലേക്ക് തിരിഞ്ഞു.. ചിറകുകൾ വിടർത്തി അവന്റെ പിറകെ പാറി നടക്കുന്നത് സ്വപ്നം കണ്ട് അവൾ പുറത്തേക്ക് കണ്ണും നട്ടിരുന്നു... "ഓക്കേ.. സീ യു ടുമോറോ " ബെൽ അടിച്ചതും സാർ പുഞ്ചിരിച്ചു കൊണ്ട് ക്ലാസ്സിൽ നിന്നിറങ്ങി.. സാറിന് തൊട്ടു പിറകെ ക്ലാസ്സിലെ ഒരോ പെൺകുട്ടികളും വെച്ചു പിടിച്ചു... അവരുടെ പിറകെ പോയി അദ്ദേഹത്തെ ഡീറ്റൈൽ ആയൊന്നു പരിചയപ്പെടാൻ അനിയുടെ ഉള്ളം മന്ത്രിച്ചുവെങ്കിലും അവളുടെ ലക്ഷ്യം അമിത് മാത്രമായിരുന്നു... ക്ലാസ്സിൽ നിന്നിറങ്ങി ആര്യയുടെ കയ്യിൽ പിടിച്ചതും ആര്യ അവളെ തല ചെരിച്ചു നോക്കി.. "അനീ.. ഇനിയെന്താ നിന്റെ പ്ലാൻ. നേരെ വീട്ടിലേക്കോ.. അതോ.. " "നേരെ ഗ്രൗണ്ടിലേക്ക്.." കണ്ണിറുക്കി കൊണ്ട് അനി ഗ്രൗണ്ട് ലക്ഷ്യം വെച്ച് നടന്നു..... ************ "അനിൽ സർ.. എങ്ങനെ ഉണ്ടായിരുന്നു ക്ലാസ്സ്‌....? "

ക്ലാസ്സ്‌ കഴിഞ്ഞ് സ്റ്റാഫ് റൂമിൽ എത്തി പോകാനുള്ള തയ്യാറെടുപ്പിനിടെ സഹ പ്രവർത്തകയായ വീണ മിസ്സ്‌ ചോദിച്ചതും അനിൽ പുഞ്ചിരിയോടെ അവർക്ക് നേരെ തിരിഞ്ഞു.. "ഗുഡ്.. കുഴപ്പമൊന്നും ഇല്ല.. ഇവിടെ ജോയിൻ ചെയ്ത് ഫസ്റ്റ് ക്ലാസ്സ്‌ ആണ്.. ഫീലിംഗ് ബെറ്റർ " "ഉച്ച കഴിഞ്ഞാണല്ലേ സർ വന്നത്.... ക്ലാസ്സിൽ ആയത് കൊണ്ട് പരിചയപ്പെടാനും കഴിഞ്ഞില്ല.. എല്ലാവരും പറഞ്ഞു ബിബിഎയിലേക്ക് പുതിയ ലക്ച്ചർ വന്നിട്ടുണ്ടെന്ന്... " "അതേ.. രാവിലെ വരാൻ പറ്റിയില്ല.. അമ്മ ഹോസ്പിറ്റലിൽ ആയിരുന്നു.. ചെറിയ ശ്വാസംമുട്ട്.. ഡിസ്ചാർജ് ആയി വീട്ടിൽ എത്താൻ വൈകി" "ഓഹ്.. വീട്ടിൽ ആരൊക്കെയുണ്ട് ...??" സ്റ്റാഫ് റൂമിൽ നിന്ന് തന്റെ ബാഗ് എടുത്ത് തോളിൽ തൂക്കി അനിൽ വീണ മിസ്സ്‌ നൊപ്പം പുറത്തേക്ക് നടന്നു.. സംസാരപ്രിയയായ വീണ മിസ്സ്‌ ഒരോ കാര്യങ്ങൾ ചോദിച്ച് പിറകെ കൂടി... വളരെ താഴ്മയോടെ പുഞ്ചിരി കൈവിടാതെ അനിൽ എല്ലാത്തിനും ഉത്തരം നൽകി... "ഓക്കേ സർ.. എന്നാ ഞാൻ പോകട്ടെ.. നാളെ കാണാം " ബൈ പറഞ്ഞ് വീണ മിസ്സ്‌ പോയതും അനിൽ തന്റെ ബൈക്കിനടുത്തേക്ക് നടന്നു... ഗ്രൗണ്ടിലേക്ക് പോകാനായി തിരിഞ്ഞ അനി സാറിനെ കണ്ടതും ഒരു നിമിഷം അയാളെ നോക്കി നിന്നു.. "എന്താ.. ഗ്രൗണ്ടിലേക്ക് പോകേണ്ടേ "

അനി സ്റ്റക്കായി നിന്നത് കണ്ടു ആര്യ തിരിഞ്ഞു നിന്ന് ചോദിച്ചു.. ആ പോകാമെന്ന അർത്ഥത്തിൽ തലയാട്ടി കൊണ്ട് ഒരു പുഞ്ചിരിയോടെ അനി ഗ്രൗണ്ടിലേക്ക് നടന്നു.... "ഡാ.. അമിതേ... ഞാൻ പോവാണ്.. എനിക്കൊരു അർജന്റ് മീറ്റിംഗ് ഉണ്ട്.. അഞ്ചു മണിക്ക് അവിടെ എത്തണം " ജേഴ്‌സി അണിഞ്ഞ് ബൂട്ട് മുറുക്കുന്ന അമിതിനെ നോക്കി ഈശ്വർ വിളിച്ചു പറഞ്ഞതും അമിത് കൈ വീശി കാണിച്ചു.. പോകാനായി ഈശ്വർ തിരിഞ്ഞതും അക്ഷിത് അമിതിനെ വീക്ഷിച്ച് കയ്യും കെട്ടി നിൽക്കുന്നത് കണ്ടു.. അവനോടും ബൈ പറഞ്ഞ് ഈശ്വർ നടക്കാൻ തുടങ്ങിയതും അനിയും ആര്യയും നടന്നു വരുന്നത് അവന്റെ കണ്ണുകളിൽ പതിഞ്ഞു.. ഉടനെ അവൻ കണ്ണുകൾ അമിതിലേക്ക് തിരിച്ചു... പിന്നെ വീണ്ടും അനിയിലേക്കും.. അനിയെ അടിമുടി നോക്കി അവൻ പോകാതെ അവിടെ തന്നെ നിന്നു...

ഗ്രൗണ്ടിൽ പന്ത് തട്ടുന്ന അമിത് അനിയുടെ ശ്രദ്ധയിൽ പെട്ടതും അവൾ പടികളിൽ ഇരുന്നു... "വാവീ... നോക്ക്.. ചെക്കൻ എല്ലാത്തിലും പൊളിയാണല്ലോ....," ആര്യ ഒന്ന് മൂളുക മാത്രം ചെയ്ത് ഗ്രൗണ്ടിലേക്ക് നോക്കി.. അനിയുടെ ഇഷ്ടത്തിന് നിന്ന് കൊടുക്കുന്നു എന്നല്ലാതെ ആണുങ്ങളെ പിറകെ നടക്കുന്നതൊന്നും ആര്യക്ക് ഇഷ്ടമല്ല.. അവൾ കൂടുതൽ നേരം അവനെ നോക്കാതെ ഗ്രൗണ്ട് സെറ്റ് ചെയ്തത് എല്ലാം നോക്കി... അതിനിടയിൽ അവളുടെ കണ്ണുകൾ അക്ഷിതിൽ ഉടക്കി... ആർക്കും ശല്യമാവാതെ കൂട്ടത്തിൽ നിന്നും മാറി ഒരിടത്തിരിക്കുന്ന അക്ഷിതിലേക്കും, ഗ്രൗണ്ടിൽ തകർത്താടുന്ന അമിതിലേക്കും അവളുടെ കണ്ണുകൾ ഒരു പോലെ ചലിച്ചു..... കൂടുതൽ ശ്രദ്ധ അക്ഷിതിലും നൽകാതെയവൾ ഗ്രൗണ്ടിനരികിലെ വലിയ വാക മരത്തിൽ കണ്ണും നട്ടിരുന്നു.... അനി അവളുടെ കണ്ണുകൾ അമിതിൽ നിന്ന് തിരിച്ചതേ ഇല്ല.അവൾ അറിയാതെ അവളുടെ തൊട്ട് പിറകെ നിന്ന് ഈശ്വറും അവളെ വീക്ഷിക്കുന്നുണ്ടായിരുന്നു.. ഇതൊന്നും അറിയാതെ ആര്യയും അനിയും തങ്ങളുടെ ഇരുപ്പ് തുടർന്നു.. "വാവീ... എണീക്ക്.കളി കഴിഞ്ഞു.. അവനിപ്പോ വരും " അനി എണീറ്റ് തിടുക്കം കൂട്ടിയതും ആര്യയും അവളോടൊപ്പം എണീറ്റു..

അമിത് തന്റെ വിയർപ്പ് മുഖത്ത് നിന്നും ഒപ്പിയെടുത്ത് അവരുടെ നേരെയുള്ള പടവിൽ ചെന്നിരുന്ന് അക്ഷിത് നീട്ടിയ വാട്ടർ ബോട്ടിലിൽ നിന്ന് വെള്ളം കുടിച്ചു.... അവന്റെ ഒരോ ചലനങ്ങളും നിരീക്ഷിച്ച് അനി കുറച്ചൂടെ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു.. ഒന്ന് തല ഉയർത്തിയാൽ കാണാൻ പാകത്തിന് അവന്റെ മുന്നിൽ തന്നെ അവൾ വന്നു നിന്നു.. വാട്ടർ ബോട്ടിൽ അക്ഷിതിന് കൊടുത്ത് അവന്റെ കയ്യിൽ പിടിച്ച് അമിത് എഴുന്നേറ്റ് അനിയുടെ ഇടതു വശത്തൂടെ ഡ്രസിങ് റൂമിലേക്ക് പോയതും അനി ചിണുങ്ങിയ മുഖവുമായി ആര്യയെ നോക്കി.. "പോട്ടെ അനീ... നമുക്ക് നാളെ നോക്കാം.. ദേ സമയം ഒരുപാടായി.. ലേറ്റ് ആയാൽ പണി പാളും.. വാ പോകാം " അവളെയും വലിച്ച് ആര്യ വേഗത്തിൽ നടന്നു.. അമിത് തന്നെ നോക്കാത്തതിൽ നിരാശയോടെ അനി അമിത് പോകുന്നത് തിരിഞ്ഞു നോക്കി കൊണ്ട് ആര്യയോടൊപ്പം നടന്നു... ഇതെല്ലാം കണ്ട് ചിരി കടിച്ചു പിടിച്ചു നിൽക്കായിരുന്നു ഈശ്വർ.. അമിതും അക്ഷിതും കാണാതെ അനിയെ മാത്രം ശ്രദ്ധിച്ച് മരത്തിന്റെ മറവിൽ നിൽക്കായിരുന്നു അവൻ.. "ഹിഹിഹി.. ഈ മധുരകരിമ്പ് അമിതിനെയും കൊണ്ടേ പോകൂ.. സംശയമില്ല.. ലീന ഒന്നടങ്ങിയപ്പോൾ അടുത്തത് ദേ വന്നിരിക്കുന്നു .

ഒന്ന് നോക്കുക പോലും ചെയ്യില്ലെന്ന് ഉറപ്പായിട്ടും ഇവളുമാരെന്തിനാ അവന്റെ പിറകെ നടക്കുന്നെ എന്നാ എനിക്ക് പിടി കിട്ടാത്തത്.. എന്തായാലും അവന്റെ കൂടെ നടക്കുന്നത് കൊണ്ട് നൈസായിട്ട് ഒന്നാന്തരം കിളികളെ വായിനോക്കാൻ പറ്റുന്നുണ്ട്.. കാണാൻ കൊള്ളാവുന്ന സകല എണ്ണവും ഇവന്റെ പിറകെ അല്ലേ.. ആരെയും തേടി പോവേണ്ട.. ഹാവൂ.. എത്ര കാലം ഇങ്ങനെ മേലനങ്ങാതെ വായിനോക്കാൻ പറ്റും.. ദൈവമേ.. ഈ അടുത്ത കാലത്തൊന്നും പെൺപിള്ളേർ നന്നാവരുതേ " അമിത് ഡ്രസ്സ്‌ മാറ്റാൻ ക്ലാസ്സ്‌ റൂമിലേക്ക് കയറിയെന്ന് ഉറപ്പായതും ഈശ്വർ വേഗം സ്ഥലം കാലിയാക്കി... ************ "വല്യച്ചാ.. എന്തൊരു കഷ്ടമാ.. ഒരാഴ്ച പോലും ഞങ്ങളെ വല്യമ്മയുടെ അടുത്ത് നിൽക്കാൻ ഒഴിവില്ലല്ലോ.. പാവം " ബിസിനസ് ആവശ്യത്തിന് വേണ്ടി രണ്ടാഴ്ചത്തേക്ക് ടൂർ പോകാനായി റെഡി ആയി നിൽക്കുന്ന വല്യച്ഛനെയാണ് കോളേജ് കഴിഞ്ഞു വന്ന അമിതും അക്ഷിതും കണ്ടത്.. വല്യമ്മയുടെ മുഖം വാടിയിട്ടുണ്ട്.. അക്ഷിത് വല്യമ്മയെ ചേർത്ത് പിടിച്ചതും അമിത് വല്യച്ചനോട് പരിഭവം പറഞ്ഞു.. അവന്റെ വാക്കുകൾ കേട്ട് ഗൗരവം നിറഞ്ഞ മുഖത്ത് ചിരി വിരിഞ്ഞു.. "ബിസിനസ് ശരിക്ക് നോക്കി നടത്തിയില്ലേൽ നമ്മൾ സീറോ ആയി പോവും...

വളർന്നു നിൽക്കുന്ന നമ്മുടെ കമ്പനി ഇടിഞ്ഞു വീഴാൻ നിമിഷങ്ങൾ മതി..നിങ്ങൾക്കറിയില്ലേ ഒരിക്കലും ഞാനതിന് സമ്മതിക്കില്ല.. ഞാൻ എത്തേണ്ടിടത്ത് ഞാൻ തന്നെ എത്തണം.. അതിനാണ് ഇപ്പോഴുള്ള ഈ യാത്ര.. ഞാൻ പെട്ടന്ന് വരും.. " "മ്മ്മ്.. പെട്ടന്ന് വരും.. ഒരാഴ്ച എന്ന് പറഞ്ഞ് രണ്ടു മാസം കഴിഞ്ഞ് വന്ന ആളാ " വല്ല്യമ്മ പരിഭവിച്ചതും അമിത് വായ പൊത്തി ചിരിച്ചു.. "ഞാൻ ഇല്ലെങ്കിൽ എന്താ.. എന്റെ രണ്ടു മക്കളെ ഇവിടെ ഏൽപ്പിച്ചല്ലേ ഞാൻ പോകുന്നത്. " അമിതിനെയും അക്ഷിതിനെയും ഇടം വലം നിർത്തി വല്യച്ഛൻ പറഞ്ഞതും വല്യമ്മയുടെ മുഖം തെളിഞ്ഞു.. "പിന്നേ.. ഞാൻ പോകുന്നു എന്ന് കരുതി കോളേജിൽ വിളയാടാൻ നിൽക്കേണ്ട.. ഞാൻ എവിടെ ആയാലും എന്റെ ഒരു കണ്ണ് എപ്പോഴും ഇവിടെ ഉണ്ടാവും.. സൂക്ഷിക്കണം. നിന്റെ വീറും വാശിയും എനിക്കിഷ്ടമാണ്.. ആൺകുട്ടികൾക്ക് വേണ്ട കാര്യവുമാണ്.... പക്ഷേ.. തിരിച്ചടി ലഭിക്കാതെ നോക്കണം.. ഏത് നേരവും നിങ്ങൾക്കായി പ്രാർത്ഥിക്കുന്ന ഒരമ്മയും നിങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന ഒരച്ഛനും ഉണ്ടെന്ന് ഓർക്കണം.. അവരെ വിഷമിപ്പിക്കരുത്.. പറഞ്ഞത് മനസ്സിലാവുന്നുണ്ടോ ...." അമിതിലേക്ക് നോട്ടം തിരിച്ച് വല്യച്ഛൻ പറഞ്ഞതും അവൻ തലയാട്ടി..... "ഇവനെ നിയന്ത്രിക്കാൻ നിനക്കേ കഴിയൂ..

നിന്റെ അനിയനെ ശരിക്ക് നോക്കണം.. നിന്റെ അച്ഛന് കൊടുത്ത വാക്ക് മറന്നിട്ടില്ലല്ലോ.. ഇവൻ പല ഏടാകൂടത്തിലും ചെന്ന് തലയിടും.. ഇവന്റെ നിയന്ത്രണം നിന്റെ കയ്യിലാണ്....എല്ലാത്തിനും കൂടെ നിന്ന് വഷളാക്കരുത്.. മനസ്സിലായോ ഏട്ടാ ....." അക്ഷിത് മെല്ലെ തലയാട്ടിയതും വല്യച്ഛൻ രണ്ടു പേരെയും ചേർത്ത് പിടിച്ചു.. "പിന്നെ എന്ത് പ്രശ്നം വന്നാലും പതറി പോവരുത്...ധീരനായ ഒരച്ഛന്റെ മക്കളാണ് നിങ്ങൾ....പിന്നെ നിങ്ങളുടെ ദേഹത്ത് തൊടാൻ ഒരാളെയും ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കുകയുമില്ല.....അമിത് ഉണ്ടാക്കിയ കുറെ കേസുകൾ ഉണ്ടല്ലോ.....ആ പണി കിട്ടിയവരെല്ലാം ഒത്തൊരുമിച്ചു നിന്റെ നേർക്ക് ഒരിക്കൽ വരും... എല്ലാം മുൻകൂട്ടി കണ്ണിൽ കാണണം.. കേട്ടോ..... " എല്ലാത്തിനും മൂളി കൊണ്ട് അമിതും അക്ഷിതും വല്യച്ഛന്റെ പെട്ടി കാറിലേക്ക് എടുത്തു വെച്ചു.. യാത്ര പറഞ്ഞ് വല്ല്യച്ചൻ കാറിൽ കയറി പോയതും വല്യമ്മയെ ചേർത്ത് പിടിച്ച് രണ്ടു പേരും അകത്തേക്ക് കയറി.. ************ "മ്മ്മ്.. കാണുന്നില്ല.. ഞാൻ പറഞ്ഞില്ലേ അമ്മേ.. ഇത് മറ്റേത് തന്നെ " ഇരുട്ടായിട്ടും അമിതിനെയും അക്ഷിതിനെയും കാണാത്തത് കൊണ്ട് രണ്ടു കുഞ്ഞി കയ്യും ഊരയിൽ വെച്ച് വാതിൽ മലർക്കേ തുറന്നിട്ട് പുറത്തേക്ക് നോക്കി നിൽപ്പാണ് അക്ഷരക്കുട്ടി..

അവളുടെ വർത്തമാനം കേട്ട് സോഫയിൽ ഇരുന്ന് പഠിക്കുകയായിരുന്ന അമൻ തല ഉയർത്തി നോക്കി.. "ഏത് മറ്റേത്... " അരികിൽ ഇരുന്ന് കൃഷ്ണ നാമം ചൊല്ലുന്ന അമ്മയെയും അവളെയും മാറി മാറി നോക്കി അമൻ ചോദിച്ചതും അക്ഷര കുട്ടി അവന് നേരെ തിരിഞ്ഞു. "എടാ പൊട്ടാ... " പെട്ടന്ന് അമ്മ അവളെ കടുപ്പിച്ച് നോക്കിയതും അവൾ പല്ലിളിച്ചു. "അല്ല..ഏട്ടാ ന്ന്... " അമ്മ മൂളിയതും അക്ഷര അമന്റെ അടുത്തിരുന്നു. "ഇന്നലെ അല്ലായിരുന്നോ അവരുടെ എന്താ ആ പരിപാടി.... " "ഫ്രഷേഴ്‌സ് ഡേ.. " "ആഹ്.. അത് തന്നെ.. ആ പരിപാടിക്ക് വല്ല പെൺകുട്ടികളെയും നോക്കി വെച്ചിട്ടുണ്ടാകും.. ഏട്ടന്മാരെ ഇനി സൂക്ഷിക്കുന്നത് നല്ലതാ.. കണ്ടില്ലേ ഇത്രയും നേരം ഇവരെവിടെ പോയി കിടക്കാ... അമ്മേ.. അമ്മേടെ മക്കൾ കൈവിട്ടു പോയി " "മിണ്ടാതിരുന്ന് നാമം ജപിക്ക് കുട്ടീ " അമ്മയുടെ ശകാരത്തിന് പിറകെ പുറത്ത് ബൈക്ക് വന്ന് നിൽക്കുന്ന ശബ്ദം കേട്ടതും അക്ഷരകുട്ടിയുടെ കണ്ണുകൾ അങ്ങോട്ട്‌ പാഞ്ഞു...വാതിൽ കടന്ന് വന്ന അമിതിനെയും അക്ഷിതിനെയും നോക്കി അവൾ അമ്മയോട് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.. "എന്താ ഡീ നിന്ന് കഥകളി കളിക്കുന്നെ " "നിങ്ങൾ എവിടെ ആയിരുന്നു" അക്ഷര കുട്ടി വാ തുറക്കും മുന്നേ അമ്മ അമിതിനോട് ചോദിച്ചു..

ചോദ്യം കേട്ടപ്പോൾ തന്നെ അക്ഷര പലതും പറഞ്ഞ് വെച്ചിട്ടുണ്ടെന്ന് അമിതിന് മനസ്സിലായി... "അമ്മേ.. ഒരു പെൺകുട്ടി. പാവം. ബസ് കിട്ടാത്തത് കൊണ്ട് ബസ് സ്റ്റോപ്പിൽ നിൽക്കായിരുന്നു.. കളി കഴിഞ്ഞു വന്നപ്പോഴാ അവളെ കണ്ടത്. ഒറ്റക്ക് വിടാൻ തോന്നിയില്ല. അവൾക്ക് കൂട്ട് നിന്നു.. " "അമ്മേ.. കള്ളം.. പച്ച കള്ളം.. ഒരു പെൺകുട്ടി.. പാവം.. അല്ലേ.. അമ്മേ. ഞാൻ പറഞ്ഞില്ലേ ഏട്ടൻ പിടി വിട്ട് പോയി.. ഏതോ പെണ്ണുമായി ബസ് സ്റ്റോപ്പിൽ ഇരുന്ന് സൊള്ളി വരാ.. എന്നിട്ട് ഒരു കള്ളകഥ " സോഫയിൽ നിന്നും ചാടിയിറങ്ങി അമിതിനെ നോക്കി പറഞ്ഞതും അക്ഷിത് മെല്ലെ ചിരിച്ചു കൊണ്ട് അമിതിനെ നോക്കി... പിന്നെ മേലേക്ക് പോകാൻ നിന്നതും അക്ഷര അവനെ തടഞ്ഞു നിർത്തി.. "സാർ എങ്ങോട്ടാ പോകുന്നേ.. മെല്ലെ മുങ്ങാണ് അല്ലേ.. അനിയന്റെ കള്ളത്തരത്തിന് കൂട്ട് നിൽക്കുന്നതു വല്യേട്ടൻ അല്ലെ.. അങ്ങനെ പോകാൻ വരട്ടെ.. അമ്മേ.. ചോദിക്കമ്മേ.. ഏതാ എന്റെ നാത്തൂൻ ചേച്ചി എന്നെനിക്കും അറിയണല്ലോ " "അതേ അമ്മേ... ചോദിക്ക്.. അന്ന് ഞാൻ ഒരു പെണ്ണിനോട് സംസാരിച്ചെന്ന് പറഞ്ഞ് എന്നെ ഇവിടെ ഇട്ട് നാണം കെടുത്തിയതല്ലേ.. ചോദിക്ക് അമ്മേ " അക്ഷരയും അമനും അമ്മയുടെ അപ്പുറവും ഇപ്പുറവും നിന്ന് അമ്മയെ പിരി കയറ്റി..

ഇടക്ക് അമിതിനെ കൊഞ്ഞനം കുത്താനും അവൾ മറന്നില്ല.. "നിങ്ങൾക്കൊന്നും പഠിക്കാനില്ലേ... മര്യാദക്ക് പോയിരുന്ന് പഠിക്ക്..ഇനി രണ്ടിന്റെയും ശബ്ദം ഇവിടെ കേട്ടാൽ....." ശബ്ദം കനപ്പിച്ച് അമ്മ താക്കീത് നൽകിയതും മുഖം കോട്ടി കൊണ്ട് അമിതിനെ നോക്കി പേടിപ്പിച്ച് അക്ഷര മേലേക്ക് ഓടി പോയി.. അവൾക്ക് പിറകെ അമനും... അവർ പോകുന്നതും നോക്കി പൊട്ടിച്ചിരിച്ച് അമിത് അമ്മയെ കണ്ണിറുക്കി കാണിച്ചു. "എന്തിനാ ഡാ അവരെ വട്ട് പിടിപ്പിക്കുന്നെ " "ഒരു രസം.. " "മ്മ്.. വല്യമ്മയെ ഇങ്ങോട്ട് കൊണ്ട് വന്നാൽ മതിയായിരുന്നു.. ഇന്ന് ആകെ സങ്കടം വന്നിട്ടുണ്ടാകും.. വല്യച്ഛൻ വന്ന് ഒന്ന് ശെരിക്ക് മിണ്ടിയോ ആവോ.. അപ്പോഴേക്കും പോയില്ലേ " "ഞാൻ വിളിച്ചതാ.. ആ വീട് വിട്ട് വല്യമ്മ എങ്ങോട്ടും വരില്ലെന്ന് അറിയില്ലേ.. " "മ്മ്മ്.. നിങ്ങൾ കഴിച്ചോ " "ആഹ്.. കഴിച്ചു അമ്മേ.. വല്യമ്മ ഇന്ന് ഒന്നും കഴിക്കില്ലെന്നറിയാം.. അത് കൊണ്ട് ഞങ്ങൾ ഒപ്പം ഇരുന്ന് വല്യമ്മയെ കഴിപ്പിച്ചു.." അക്ഷിത് അതും പറഞ്ഞ് മേലേക്ക് കയറി പോയതും അമിതും പിറകെ കയറി . "ആ ബോബനും മോളിക്കും കുറച്ചൂടെ ഡോസ് കൊടുത്തിട്ട് വരാം അമ്മേ " ഉള്ളിൽ ചിരിച്ചു കൊണ്ട് അമിത് അക്ഷരക്കുട്ടിയെ തിരഞ്ഞ് മേലേക്ക് കയറി പോയി.. ************

കോളേജിൽ അനിയുടെ രണ്ടാം ദിവസം മനസ്സിൽ പലതും കണക്ക് കൂട്ടിയിട്ടായിരുന്നു അവൾ കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോയത്.. രാവിലെ തന്നെ കുളിച്ചൊരുങ്ങി കണ്ണാടിക്ക് മുന്നിൽ നിന്നു... മണിക്കൂറുകൾ നീണ്ട ഒരുക്കത്തിന് ശേഷം പുറത്ത് നിന്നും ആര്യയുടെ വിളി കേട്ടതും അവൾ അവളെ തന്നെ ഒന്ന് നോക്കി പുഞ്ചിരിയോടെ പുറത്തേക്ക് ഓടി.. പ്രസന്നവതിയായി വന്ന അനിയെ ആര്യ അന്തം വിട്ട് നോക്കി.. "അനീ... നീ.. " "എങ്ങനെ ഉണ്ട്.. " പീച് കളർ സാരിയുടുത്ത് മുടി മെടഞ്ഞ് മുന്നിലേക്കിട്ട് ചന്ദനം തൊട്ട് തന്റെ മുന്നിൽ നിൽക്കുന്ന അനിയിൽ നിന്നവൾ കണ്ണെടുത്തില്ല.. "എന്റെ അനിക്കുട്ടീ... അടിപൊളി.. നോക്കിക്കോ.. ഇതിലവൻ വീഴും.. " "വീണില്ലേൽ ഞാൻ വീഴ്ത്തും വാവീ.." തികഞ്ഞ ആത്മവിശ്വാസത്തോടെ അവൾ കോളേജിലേക്ക് പുറപ്പെട്ടു... ക്യാമ്പസിൽ കാലു കുത്തിയതും എല്ലാ കണ്ണുകളും അനിയിലേക്കായി.. പലരും പല കമന്റ്ഉം പറഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അവൾ അമിതിനെ തിരഞ്ഞു.. മതിലിനരികിൽ ഈശ്വറിന്റെ അടുത്ത് നിൽക്കുന്ന അമിതിനെ കണ്ടതും അവളുടെ മാൻ മിഴികൾ വിടർന്നു.. പതിയെ അവൾ അങ്ങോട്ട്‌ നടന്നു.. "ഇപ്പോൾ അടിയും പിടിയും ഒന്നും ഇല്ലാത്തത് കൊണ്ടാണോ അമിത് നിനക്കൊരു ഉഷാറില്ലാത്തത്... "

"എനിക്കൊരു ഉഷാറ് കുറവും ഇല്ല..ആ മഹി ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയെന്ന്.. അവന്റെ ഏട്ടൻമാർ ഗുണ്ടകളെ ഇറക്കി കളിക്കാൻ ആലോചന ഉണ്ടോന്ന് ഒരു സംശയം.. അവരെ ഒന്നും എനിക്ക് പേടിയില്ല.. പക്ഷേ കുടുംബത്തിൽ കയറി കളിക്കുമോ എന്നൊരു തോന്നൽ " "ഓഹ്.. അതാണല്ലേ വന്നത് മുതൽ ഒരു ചിന്ത.. അവർ ഒന്നിനും വരില്ല.. നിന്നോട് ഏറ്റുമുട്ടാൻ അവരിനി നിന്റെ മുന്നിൽ പോലും വരില്ല.. വീട്ടിൽ കയറി കളിച്ചാൽ നിന്റെ സ്വഭാവം മാറുമെന്ന് അവനറിയില്ലേ.. അത് കൊണ്ട് ആ പേടി വേണ്ട.. " "അതിനാർക്കാ പേടി.. എനിക്ക് പേടി ഒന്നുമില്ല.. ആര് മുന്നിൽ വന്ന് നിന്നാലും എന്നെ കീഴ്പ്പെടുത്താൻ ആവില്ല " അമിതിന് മൂളി കൊടുത്തു കൊണ്ട് ഈശ്വർ തല ചെരിച്ചതും അമിതിനെ നോക്കി വശ്യമായ ചിരിയോടെ ആളെ മയക്കുന്ന വിടർന്ന കണ്ണുകളോടെ വടിവൊത്ത ശരീരത്തിന് ചേർന്ന സാരിയും ചുറ്റി മുന്നിലേക്ക് മെടഞ്ഞിട്ട മുടിയിൽ മൃദുവായി തലോടി തങ്ങൾക്ക് നേരെ വരുന്ന അനിയെ കണ്ടതും അവൻ വായും പൊളിച്ചു നിന്നു......അവളുടെ സൗന്ദര്യത്തിൽ മതി മറന്ന് നിൽക്കുമ്പോൾ ആണ് ബെൽ അടിച്ചത്... ക്ലാസ്സിലേക്ക് പോകാനായി നിന്ന അമിത് ഈശ്വറിന്റെ ശ്രദ്ധ ഇവിടെ അല്ലെന്ന് മനസ്സിലാക്കി... അവന്റെ കണ്ണുകൾ മുന്നോട്ടാണെന്ന് കണ്ട അമിത് തല ഉയർത്തി തന്റെ കണ്ണുകളെ അങ്ങോട്ട്‌ ചലിപ്പിച്ചു................. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story