ആത്മരാഗം💖 : ഭാഗം 59

athmaragam thanseeh

രചന: തൻസീഹ് വയനാട്

അമിതിന്റെ പിടിയിൽ ഞെളുങ്ങി പോയ തന്റെ കഴുത്തിനെ പൂർവ്വ സ്ഥിതിയിൽ ആക്കുന്നതിനിടെ ചിണുങ്ങലോടെ പരാതിയുമായി ഈശ്വർ അക്ഷിതിനെ നോക്കി... "നോക്ക് പുന്നാര അനിയൻ ചെയ്ത് വെച്ചേക്കുന്നത്... ശ്വാസം എങ്ങാനും നിന്നിരുന്നേൽ ചത്ത് പോയേനെ.... " ഈശ്വറിന്റെ വാക്കുകൾക്ക് ഗൗരവം കൊടുക്കാതെ തന്റെ ഞെരിഞ്ഞമർന്ന വിരലിന്റെ ഭംഗി നോക്കി കൊണ്ട് പാവത്താനെ പോലെ അടുത്ത് നിൽക്കുന്ന അമിതിന്റെ ചെവി ഞൊടിയിടയിൽ അക്ഷിതിന്റെ പിടിയിലമർന്നു.. ചെറിയ പിള്ളേരെ ശിക്ഷിക്കും പോലെ അക്ഷിത് അവനെ നോവിക്കാതെ ചെവിയിൽ പതിയെ നുള്ളി.. " അമീ... നോക്ക് ഈശ്വറിന് വേദനിച്ചെന്ന് തോന്നുന്നു.. ഇങ്ങനെ ഒക്കെ ചെയ്യാമോ... " "ഏട്ടാ... വിട്....ഇങ്ങനെ അല്ലെങ്കിൽ പിന്നെ എങ്ങനെയാ ചെയ്യേണ്ടത്.. " കൊഞ്ചലോടെ അമിത് നിന്ന് ചിണുങ്ങിയതും അക്ഷിത് അവന് നേരെ നോക്കി കണ്ണിറുക്കി... കാര്യം മനസ്സിലായ അമിത് തലയാട്ടി കൊണ്ടൊന്ന് ചിരിച്ചു...

ഏട്ടന്റെയും അനിയന്റെയും കുതന്ത്രങ്ങൾ മനസ്സിലാവാതെ ഇരുവരെയും നോക്കി ഈശ്വർ വാ പൊളിച്ചു നിന്നു.... എന്തോ അപകടം മണത്തത് പോലെ സംശയത്തോടെ ഈശ്വർ അവരുടെ മുഖത്തേക്ക് നോക്കി കൊണ്ട് അവിടെ നിന്നും പോകാൻ നിന്നതും അമിത് അവനെ നോക്കി അർഥം വെച്ച് ചിരിച്ചു... രണ്ടടി മുന്നോട്ട് നീങ്ങിയ ഈശ്വറിന്റെ കുറുകെ അമിത്‌ കാൽ വെച്ച് അവനെ വീഴ്ത്തി.. അമ്മോ.... എന്ന ശബ്ദത്തോടെ അവൻ നിലം പതിക്കാൻ നിന്നതും അമിത് അവനെ കയ്യിൽ കോരിയെടുത്ത് തോളിൽ ഇട്ട് അവനെ വട്ടം കറക്കി.... "യ്യോ.. ആരെങ്കിലും ഓടി വായോ.. ഈ കാലമാടൻ എന്നെ ഇപ്പൊ ചുഴറ്റി എറിയും... ആരെങ്കിലും ഒന്ന് പിടിച് മാറ്റണേ... പ്ലീസ്... " അമിതിന്റെ കറക്കലിൽ ബോധം പോവുന്നതിന് മുൻപ് കൈ രണ്ടും ഇട്ടടിച്ച് ഈശ്വർ അലറി വിളിച്ചു... അവന്റെ അലറൽ കേട്ട് ഗ്രൗണ്ടിൽ പ്രാക്ടീസിന് ഇറങ്ങിയ പിള്ളേരെല്ലാം പൊട്ടിച്ചിരിച്ചു.. കണ്ണും തലയും ഏകദേശം മിക്സ് ആയി ബോധം പാതി മറഞ്ഞ ഈശ്വർ താഴെ ഇറക്കാൻ കെഞ്ചിയതും അമിത് അവനെ നിലത്തേക്കിട്ടു...

മണ്ണോട് കൂപ്പ് കുത്തിയ അവൻ തനിക്ക് ചുറ്റും കറങ്ങുന്ന ഭൂമിയെ നോക്കി ചിരി പരത്തി... "നോക്കിയേ എന്തൊരു സ്പീഡിലാ ഭൂമി കറങ്ങുന്നേ... " അവന്റെ പൊട്ടത്തരവും കോപ്രായങ്ങളും കണ്ടും കേട്ടും കൂടി നിന്നവരെല്ലാം ചിരിച്ച് ചിരിച്ച് ഒരു വിധത്തിലായി....അമിതിനും ചെറുതായി തല കറങ്ങുന്ന പോലെ തോന്നിയിട്ടു അവൻ തൊട്ടടുത്ത മരത്തിലേക്ക് ചാഞ്ഞു നിന്നു....തലക്ക് ചുറ്റും മിന്നുന്ന നക്ഷത്രങ്ങളുടെ കണക്കെടുക്കുന്ന ഈശ്വറിനെ അക്ഷിത് എണീപ്പിച്ച് ഒരു ഭാഗത്തേക്കിരുത്തി... ആരാണ് തന്റെ അടുത്തേക്ക് വന്നതെന്നറിയാൻ അവൻ കണ്ണ് കോങ്കണ്ണ് രൂപത്തിൽ ആക്കി അക്ഷിതിനെ സൂക്ഷിച്ചു നോക്കി.. മൂന്നാല് രൂപമായി തോന്നി തന്റെ മുന്നിൽ നിൽക്കുന്ന അക്ഷിതിനെ തല ഒന്നാകെ കുടഞ്ഞ് കണ്ണുകൾ ചിമ്മി തുറന്നവൻ ഒന്നൂടെ നോക്കി.. ആ സമയം അക്ഷിത് അവനെ കളിപ്പിക്കാനായി ചൂണ്ടു വിരൽ ഉയർത്തി പിടിച്ച് ഇതെത്രയാ സഖ്യ എന്ന് ചോദിച്ചു... "പതിനൊന്നായിരത്തി ഒരുന്നൂറ്റി പതിനൊന്ന് അല്ലെ...." ഒരുപാട് നേരം സസൂക്ഷ്‌മം വിരലിലേക്ക് നോക്കി അവസാനം ഉത്തരം പറഞ്ഞതും അവിടെ പൊട്ടിച്ചിരികൾ ഉയർന്നു.

"എടാ പട്ടീ... എന്നെ കറക്കിയിട്ട് നീ ഇളിക്കുന്നോ.... " കൂട്ടത്തിൽ ചിരിയുമായി അമിത് നിൽക്കുന്നത് കറങ്ങുന്ന അന്തരീക്ഷത്തിലെവിടെയോ ഒന്നിൽ അവൻ കണ്ടതും അമിത്തിനെ തിരിച്ച് പെരുമാറാനായി ഈശ്വർ എഴുന്നേറ്റ് നിന്ന് അവന് നേരെ നീങ്ങി.. എന്നാൽ കറക്കം നിൽക്കാത്ത ഈശ്വറിന്റെ തല മിന്നിക്കളിച്ചതും നാല് പെഗ്ഗ്‌ അടിച്ചവനെ പോലെ ഈശ്വറിന്റെ കാൽ ആടി കളിച്ചു.. ശരീരം മുഴുവൻ വിറയലോടെ ഈശ്വർ മണ്ണിലേക്ക് മുഖവും കുത്തി വീണു... നക്ഷത്രങ്ങൾ വട്ടമിട്ട് കത്തി ജ്വലിക്കുന്ന തലക്ക് മീതേക്ക് നോക്കി കൊണ്ടവൻ അന്ധമില്ലാതെ ചിരിച്ച് മണ്ണിൽ കവിൾ അമർത്തി..... ഈശ്വറിന്റെ ഓരോ പൊട്ടൻ ചെയ്തികൾ കണ്ട് എല്ലാവരും ചിരിയമർത്തി പലവഴിക്ക് പോയി... താഴെ കിടക്കുന്ന ഈശ്വറിനെ പൊക്കി എടുത്ത് ഒരിടത്തിരുത്തി തലയിലൂടെ അമിത് വെള്ളം ഒഴിച്ചു...

തല ഒന്ന് കുടഞ്ഞ ഈശ്വർ കറക്കത്തിന് ആശ്വാസം ലഭിച്ചെന്ന് തോന്നിയതും തല ഉയർത്തി നോക്കി.. മുന്നിൽ തന്നെ നിൽക്കുന്ന അമിതിനെ കണ്ടതും ഈശ്വർ കണ്ണും ചിമ്മി തിരിഞ്ഞു നോക്കാതെ ഓടി.... അവന്റെ ഓട്ടം കണ്ട് അമിത് ചിരിച്ചു കൊണ്ട് അക്ഷിതിന്റെ ചുമലിൽ കൈ വെച്ചു... ഇനി മതിയെന്ന അർത്ഥത്തിൽ അവനെ നോക്കി ചിരിച്ച അക്ഷിത് കാലുകൾ മുന്നോട്ട് വെച്ചതും അവന് പിറകെ അമിതും പോകാനുള്ള തയ്യാറെടുപ്പ് നടത്തി.. ************ ബസ് ഇറങ്ങി നടത്തം ആരംഭിച്ച് രണ്ട് വളവ്‌ കഴിഞ്ഞെങ്കിലും തന്നോടൊന്നും മിണ്ടാതെ ദേഷ്യം വെച്ച് നടക്കുന്ന ആര്യയെ അനി നോക്കി കൊണ്ടേ ഇരുന്നു...അമിതിനെ കുറിച്ച് നല്ലത് പറയാൻ വാ തുറന്നതാണ് അവൾക്ക് ദേഷ്യം കൂടാൻ കാരണം.. "വാവീ.... " "മതി അനീ.. മറ്റവന്റെ വക്കാലത്തുമായി നീ എന്റടുത്തേക്ക് വരേണ്ട.. ആ പേര് കേൾക്കുമ്പോൾ തന്നെ ഇറിറ്റേഷൻ ആണ്... " "എന്റെ വാവീ.. അതിന് മാത്രം ഒന്നും ഉണ്ടായില്ലല്ലോ.. അമിത് ചേട്ടൻ കുസൃതി കാണിച്ചതല്ലേ..

അതിന് നീയെതിനാ ചേട്ടന്റെ വിരൽ പിടിച്ച് ഞെരിച്ചത്.. അത് വേണ്ടായിരുന്നു.. " അനിക്കുള്ള മറുപടി കത്തുന്ന നോട്ടം മാത്രമായിരുന്നു... അതിനാൽ തന്നെ പിന്നെ ഒന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ അനി വീട്ടിലേക്ക് നടന്നു..... ഗേറ്റ് തുറന്ന പാടെ മാമന്റെ കാർ കണ്ടതും അനിയുടെ മുഖം വിടർന്നു. "ഐവാ... മാമൻ വന്നിട്ടുണ്ട്... ഭാഗ്യം.. ആ കുരിശിന്റെ കാര്യത്തിൽ ഇന്നൊരു തീരുമാനം ആയി.. നീ വാ..." ചാടി തുള്ളി കൊണ്ട് ഗേറ്റ് തുറന്ന അനിയോടൊപ്പം ആര്യയും അവളുടെ വീട്ടിലേക്ക് നടന്നു.. അകത്തേക്ക് കയറിയ പാടെ അവിടുത്തെ കോലാഹലം കണ്ട് അനിയുടെ കണ്ണ് തള്ളി പോയി.. അന്തം വിട്ടു കൊണ്ടവൾ ആര്യയെ നോക്കി.... അവളും സീൻ കണ്ട് ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിൽ ആയിരുന്നു... . അനി ആര്യയിൽ നിന്നും കണ്ണെടുത്തു കൊണ്ട് മുന്നോട്ട് നോക്കി.... കാള കൂറ്റനെ കൂട്ടിൽ കയറ്റാൻ പതിനെട്ടടവും പയറ്റുന്നവരെ പോലെ മൂവരും ചേർന്ന് ശിവയെ പിടിച്ചു വലിക്കുന്നുണ്ട്... അവളാണേൽ ഒരടി നീങ്ങാതെ മേശയിൽ മുറുകെ പിടിച്ചിരിക്കുന്നു....

"അമ്മേ.... എന്താ ഇവിടെ..." സംഗതി മനസ്സിലാവാതെ അനി ചോദിച്ചു... അനിയെ കണ്ടതും അവരുടെ പിടിയിൽ നിന്നും കുതറി മാറി കൊണ്ട് ശിവ ഓടി ചെന്ന് അനിയെ ഇറുകെ കെട്ടിപ്പിടിച്ചു ... പെട്ടന്നുള്ള വരവായതിനാൽ അനി പിറകോട്ടൽപ്പം നീങ്ങി... "ചേച്ചീ... പ്ലീസ് ചേച്ചീ. എന്നെ കൊണ്ട് പോവല്ലേന്ന് പറ... ഞാനിവിടെ നല്ല കുട്ടിയായി കഴിഞ്ഞോളാം.. എന്നെ വിടല്ലെ ചേച്ചീ... " ശ്വാസത്തിന് പോലും ഉള്ളിലേക്കൊന്ന് കടക്കാൻ അയക്കാതെ തന്നെ മുറുകെ പിടിച്ച് ശ്വാസം മുട്ടിക്കുന്ന ശിവയെ അനി പിടിച്ച് മാറ്റാൻ നോക്കി.. പക്ഷെ അവളുടെ പിടിയിൽ നിന്നും ഒരടി നീങ്ങാനോ അവളെ മാറ്റാനോ അനിക്ക് കഴിഞ്ഞില്ല ..ഈ അവസ്ഥയിൽ നിന്ന് സ്വന്തം തടി രക്ഷിക്കാനായി അനി മനസ്സില്ലാ മനസ്സോടെ അമ്മക്ക് നേരെ കണ്ണുകൾ തിരിച്ചു... "ഇവൾ കുറച്ചു ദിവസം കൂടി ഇവിടെ നിന്നോട്ടെ അമ്മേ.. പാവല്ലേ... " ശ്വാസം മുട്ടി ചത്ത് പോവാൻ ആയെന്ന് തോന്നിയതും അനി പറഞ്ഞു.. അവളങ്ങനെ പറഞ്ഞതും ശിവ അനിയുടെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് അനിയെ സ്വതന്ത്രമാക്കി...

ഒരു വേള ജീവൻ തിരിച്ചു കിട്ടിയ പോലെ അനി ആശ്വാസപ്പെട്ടു..... "മോളെ.. നീയിത് എന്തറിഞ്ഞിട്ടാ... ഇവൾക്ക് എക്സാം ആണ് വരുന്നത്.. അതു അറ്റൻഡ് ചെയ്യാതിരിക്കാനുള്ള അടവാ ഇതൊക്കെ.. അല്ലാതെ നിങ്ങളോടൊക്കെ ഉള്ള സ്നേഹം അതിര് കവിഞ്ഞിട്ടൊന്നുമല്ല..," മാമൻ സത്യം പറഞ്ഞതും അനി അവളെ കടുപ്പിച്ചൊരു നോട്ടം നോക്കി.... അനിക്ക് ഇളിച്ചു കാണിച്ച് കൊടുത്തു കൊണ്ട് ശിവ പറഞ്ഞയക്കല്ലെന്ന് മുഖഭാവത്താൽ കെഞ്ചി.... "സത്യാണോ ഡീ.. നിനക്ക് എക്സാം ഉണ്ടോ.. " "അതിപ്പോ.. അത്ര ഇമ്പോർട്ടന്റ് ഒന്നുമല്ല... അടുത്ത എക്‌സാമിന് അറ്റൻഡ് ചെയ്താൽ പോരെ... " ശിവയുടെ വാക്കുകൾ കേട്ട് അനി അവളുടെ കയ്യിൽ പിടിച് സോഫയിൽ ഇരുത്തി... എന്നിട്ടവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്നു.... "ശിവാ... എത്ര പോക്കിരിയാണെങ്കിലും നീ നന്നായി പഠിക്കുന്നവൾ ആണെന്ന് എനിക്കറിയാം.. നല്ല മാർക്കോടെ തന്നെ പാസ്സാവണം..സ്വപ്നം കണ്ട ജോലി കരസ്ഥമാക്കാൻ നന്നായി അധ്വാനിക്കണം.. ഇങ്ങനെ ഉഴപ്പിയാൽ ജോലി ചെയ്യാനുള്ള നിന്റെ സ്വപ്നം എങ്ങനെ നടക്കും.... അത്..,..... "

കത്തിക്കയറുന്ന അനിയുടെ വാക്കുകൾക്ക് വിലങ്ങിട്ട് ശിവ അവളുടെ വായ പൊത്തി പിടിച്ചു. "മതി ചേച്ചീ... ഇതിലും ഭേദം എക്സാം എഴുതി പൊട്ടുന്നതാണ്...." കൂടുതൽ ഉപദേശം വരുന്നതിന് മുന്നേ അവൾ ചാടി എഴുന്നേറ്റ് മാമന്റെ അടുത്തേക്ക് ചെന്നു.. "മാമാ.. എന്താ നോക്കി നിൽക്കുന്നെ.. നേരത്തും കാലത്തും അവിടെ എത്തണ്ടേ.. വേഗം ഇറങ്...." മുന്നിൽ കൂളായി നടന്നു പോയ ശിവയെ നോക്കി അച്ഛനും അമ്മയും മാമനും അന്തം വിട്ട് നിന്നു.. ആര്യ എല്ലാം കണ്ട് മാറി നിന്ന് ചിരിക്കാണ്... മുറ്റത്തേക്കിറങ്ങിയ ശിവ പിറകെ വന്ന ആര്യയെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു. എല്ലാവരോടും യാത്ര പറഞ്ഞ് മാമൻ കാറിൽ കയറി.. അവസാനമായി ശിവ അനിയുടെ അരികിൽ എത്തി... വിഷമം മുഖത്ത് വരുത്തിയവൾ അനിയുടെ കൈകൾ കടന്ന് പിടിച്ചു... "ചേച്ചീ... ആരോഗ്യം നന്നായി നോക്കണേ.. സമയാ സമയം ആഹാരം കഴിക്കണം... അച്ഛനേം അമ്മയേം പൊന്ന് പോലെ നോക്കണം...മതിൽ ചാടാൻ നേരം എന്നെയും ഒന്നോർമിക്കണം... പിന്നെ.... പിന്നെ..

കോളേജിൽ ഏതെങ്കിലും ഒരുത്തനെ കറക്കി കുപ്പിയിലാക്കി ഈ വീട്ടിൽ നിന്ന് വേഗം ഇറങ്ങി പൊക്കോണം... " ശിവ പറയുന്ന ഓരോന്നിനും മൂളി കൊടുത്ത അനി അവളുടെ അവസാന വാചകത്തിനും മൂളി കൊണ്ട് തലയാട്ടി.. പെട്ടന്ന് എന്തോ ഓർത്ത പോലെ ഡീ എന്ന് വിളിച്ച് അവളെ ഓങ്ങി... ഞൊടിയിടയിൽ തെന്നി മാറി കൊണ്ട് ചിരിയാലെ ശിവ കാറിൽ കയറി... കാഴ്ചയിൽ നിന്നും മറയും വരെ ചിരിച്ചു കൊണ്ട് തന്നെ അവൾ എല്ലാവർക്കും കൈ കാണിച്ചു....... "ഹാവൂ.. സമാധാനം... " നെടുവീർപ്പിട്ട് കൊണ്ട് അച്ഛനും അമ്മയും അകത്തേക്ക് കയറാൻ ഭാവിച്ചു... ആര്യ അവളുടെ വീട്ടിലേക്കും പോയി... അച്ഛനും അമ്മയ്ക്കും ഒപ്പം അനിയും അകത്തേക്ക് കയറി.... അനി നേരെ റൂമിലേക്കും അമ്മ അടുക്കളയിലേക്കും പോയതും അച്ഛൻ സോഫയിൽ ചാരി ഇരുന്നു... മൂവരും ഇനി കുറച്ചു നേരം മുന്നിലേക്ക് വരില്ല... ശിവ പോയതിന്റെ സങ്കടം മറച്ച് പിടിക്കാനാണ് മൂന്ന് ദിക്കിലേക്കുള്ള ഈ പോക്ക്..

അടിപിടി കൂടുന്ന സമയത്ത് എങ്ങനെ എങ്കിലും ഒരാളെയെങ്കിലും മാറ്റി നിർത്താൻ ആഗ്രഹിക്കാറുള്ളത് സത്യമാണെങ്കിലും അവൾ പോയാൽ പിന്നെ വീട് ഉറങ്ങിയ പോലെയാണ്.. ആ വീടിനെ ഉണർത്താൻ അനിക്ക് പോലും അല്പം സാവകാശം വേണം.. കണ്ടാൽ കീരിയും പാമ്പും പോലെ ആണെങ്കിലും അവൾ വിട്ട് പോവുമ്പോൾ അനിയെ വല്ലാത്തൊരു വിഷമം അലട്ടാറുണ്ട്...അനിയെ മാത്രമല്ല അമ്മയെയും അച്ഛനെയും കൂടി അത് ബാധിക്കും... ദൈവം നൽകിയ മക്കളിൽ ബാക്കിയായ ഇവർ രണ്ടും രണ്ടിടത്ത് കഴിയുന്നത് അവർക്കൊട്ടും ഇഷ്ടമില്ലെങ്കിലും അടി കൂടി നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതിരിക്കാനാണ് ഈ കൂട് മാറ്റം....... രാത്രി ഭക്ഷണം കഴിച്ചിട്ടൊന്നും അവർക്കാർക്കും ഇറങ്ങിയില്ല.. ഭക്ഷണം കഴിക്കുന്ന സമയത്തെ അനിയും ശിവയും തമ്മിലുള്ള യുദ്ധം കണ്ണുകളിൽ തെളിഞ്ഞു വരുന്നതിനാൽ ഒരുരുള ചോർ പോലും ആരുടെയും തൊണ്ടയിൽ നിന്നിറങ്ങിയില്ല.....അച്ഛന്റെയും അമ്മയുടെയും വിഷമം നീക്കാൻ താൻ കളത്തിൽ ഇറങ്ങുകയേ നിവൃത്തി ഉള്ളൂ എന്ന് മനസ്സിലാക്കിയ അനി വിഷമം ഉള്ളിൽ ഒതുക്കി അവരെ സന്തോഷിപ്പിക്കാൻ തീരുമാനിച്ചു..

അച്ഛനും അമ്മയും ഒന്നും കഴിക്കുന്നില്ലെന്ന് കണ്ടതും അവൾ തന്റെ പ്ലേറ്റിലെ ചോറ് വാരി വലിച്ചു തിന്നാൻ തുടങ്ങി .. ആദ്യമൊന്നും അച്ഛനും അമ്മയും ശ്രദ്ധിച്ചില്ല,,,എങ്കിലും തങ്ങളുടെ പ്ലേറ്റിലെ കൂടി മീനും ഉപ്പേരിയും മിസ്സാവാൻ തുടങ്ങിയതും അവരുടെ പ്ലേറ്റിലേക്കും അനിയുടെ തീറ്റയിലേക്കും മാറി മാറി അവർ നോക്കിയ ശേഷം ഇരുവരും മുഖത്തോട് മുഖം നോക്കി... അവരുടെ ശ്രദ്ധ തന്നിൽ പതിഞ്ഞെന്ന് പൂർണ ബോധ്യമായ അവൾ അവരിലേക്കൊന്ന് ഇടം കണ്ണിട്ട് തന്റെ തീറ്റ തുടർന്നു.. "എന്താണെന്നറിയില്ല അമ്മേ.. ഈയിടെയായി ഭയങ്കര വിശപ്പാ... ഹാ.. നിങ്ങള് കഴിക്കുന്നില്ലല്ലോ അല്ലേ.. പാവം.. ശിവ പോയതിൽ സങ്കടം ഉണ്ടാവും... സാരമില്ല.. ഫുഡ് വേസ്റ്റ് ആക്കാൻ പാടില്ലല്ലോ.. ഞാൻ കഴിച്ചോളാം.. നിങ്ങള് പോയി ഉറങ്ങിക്കോ.... അച്ഛൻ പോയാ മതി ട്ടോ.. അമ്മയീ പാത്രങ്ങളൊക്കെ കഴുകി വെച്ചിട്ട് വന്നോളും.. അപ്പൊ ഗുഡ് നൈറ്റ് ..." വാരി വലിച്ചു തിന്നുന്നതിനിടയിൽ അനി പറഞ്ഞു കൊണ്ടിരുന്നു...

മീനും ഉപ്പേരിയും പപ്പടവുമെല്ലാം തീരാൻ ആയതും തങ്ങളുടെ ചോറ് കൂടെ അവൾ അകത്താക്കുമോ എന്ന് പേടിച്ച് ഇരുവരും പ്ലേറ്റ് മുന്നിലേക്ക് നീക്കി വെച്ച് ബാക്കിയുള്ള ഉപ്പേരിയും മീനും പെട്ടന്ന് എടുത്ത് കഴിക്കാൻ തുടങ്ങി... "എന്താണെന്നറിയില്ല.. ഇന്ന് എനിക്കും ഭയങ്കര വിശപ്പാ.. രണ്ടിനേം മെരുക്കി എടുക്കാൻ കുറച്ച് പാട് പെട്ടിരുന്നില്ലേ.. അതാവും.. ഇനി സമാധാനത്തോടെ ഒന്ന് കഴിച്ച് തടി ഉഷാറാക്കട്ടെ... ഒരാൾ അല്ലേ പോയുള്ളൂ.. മറ്റേത് ഇവിടെ വടി പോലെ ഉണ്ടല്ലോ.. മെരുക്കി എടുക്കാൻ സ്വല്പം ആരോഗ്യം ഉണ്ടാക്കി എടുക്കുന്നത് നല്ലതാ.. അല്ലേ ഡീ..." പപ്പടം പ്ലേറ്റിലിട്ട് പൊടിക്കുന്നതിനിടിയിൽ അമ്മയെ നോക്കി പറഞ്ഞതും അനി കണ്ണുരുട്ടി കൊണ്ട് അച്ഛനെ നോക്കി.. കഴിക്ക് എന്ന് അർഥം വെച്ചുള്ള ചിരിയോടെ അച്ഛൻ ആംഗ്യം കാണിച്ചതും അനി പപ്പടം വായിൽ വെച്ച് സ്പീഡിൽ കഴിക്കാൻ തുടങ്ങി... ഇരുവരുടെയും പരസ്പരമുള്ള പാര വെപ്പ് കണ്ട് അമ്മ ചിരിയമർത്തി കഴിച്ചു കൊണ്ടിരുന്നു....... ************

അതിരാവിലെ എഴുന്നേറ്റ അമിത് പ്രാക്റ്റിസ് മാറ്റി വെച്ച് മൈൻഡ് റിലാക്സ് ചെയ്യുന്നതിന് വേണ്ടി അക്ഷിതിനൊപ്പം എക്‌സസൈസ് ചെയ്യാൻ തുടങ്ങി... മാച്ചിന്റെ തുടക്കം ഇന്നായതിനാൽ മാനസിക പിരിമുറുക്കം ഒഴിവാക്കാൻ ഇന്നലെ നേരത്തെ കിടന്നുറങ്ങിയിരുന്നു.. യാതൊരു ടെൻഷനും ഇല്ലാതെ തീർത്തും റിലാക്‌സോടെയാണ് അമിത് നിമിഷങ്ങൾ തള്ളി നീക്കിയത്.... 16 കോളേജ് അണി നിരക്കുന്ന ഫുട്ബാൾ മാച്ച് ആരംഭം കുറിക്കുന്നത് അമിതിന്റെ കോളേജിൽ ആണ്.. രണ്ടാഴ്ച്ച നീളുന്ന മാച്ചിന് സമാപനവും അവന്റെ കോളേജിലാണ്..... 16 കോളേജുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചു,,,നാല് കോളേജ് അടങ്ങുന്ന ഒരു ഗ്രൂപ്പിൽ അവർക്കു പരസ്പരം കൊമ്പു കോർക്കാൻ 6 മാച്ച് ഉണ്ട്,,,,കൂടുതൽ പോയിന്റസ് വാങ്ങിക്കുന്നവർ സെമിഫൈനലിൽ എത്തും,,,ഒരു ദിവസം രണ്ടു മാച്ച് വീതവും സെമിഫൈനൽ മത്സരങ്ങളും ഫൈനലും ഓരോ ദിവസവുമായിരുന്നു......അമിതിന്റെ കോളേജ് ഗ്രൂപ്പ് A ആയതിനാൽ അവരുടെടേതായിരുന്നു ആദ്യത്തെ മാച്ച്....

മാച്ചിന് തയ്യാറായി അമ്മയുടെ അനുഗ്രഹം വാങ്ങി ഏട്ടനൊപ്പം അക്ഷിത് കോളജിലേക്ക് തിരിച്ചു... ഇന്ന് കോളേജ് ലീവ് ആണ്.... എതിർ ടീമിലെ അംഗങ്ങൾ ആദ്യമേ എത്തി റിപ്പോർട്ട് ചെയ്തിരുന്നു... കാണികളായി ഇരു കോളേജിലെയും വിദ്യാർത്ഥികളും ഹാജരായിരുന്നു.. ആവേശം നിറഞ്ഞ ആദ്യ പോരാട്ടത്തിൽ അമിതിന്റെ ടീം തന്നെ വിജയിച്ചു...... അടുത്ത ദിനങ്ങളിലും മാച്ച് സംബന്ധിച്ച് അമിത് തിരക്കിൽ ആയിരുന്നു... തിരഞ്ഞെടുക്കപ്പെട്ട കോളേജിൽ ആയിരുന്നു പിന്നീട് നടക്കുന്ന മാച്ചുകൾ... അങ്ങനെ ഓരോ കടമ്പയും കടന്ന് അമിതും ടീമും മുന്നേറികൊണ്ടിരുന്നു... ആവേശ പോരാട്ടത്തിൽ അമിത് വിജയിച്ചു കൊണ്ടിരിക്കെ കോളേജിൽ മിഥുനെ വീക്ഷിക്കുകയായിരുന്നു അനി.. അമിത് ഇല്ലാത്ത ഈ ദിനങ്ങളിൽ പലപ്പോഴായി അനിയുടെ മുന്നിൽ മിഥുൻ ചെന്ന് പെട്ടു... സംശയം ഉള്ളിൽ കിടന്ന് ഞെളിപിരി കൊള്ളുന്നുവെങ്കിലും ആരോടും പറയാൻ അവൾ ശ്രമിച്ചില്ല... മിഥുൻ ആവട്ടെ യാതൊരു ഭാവ ഭേദവും ഇല്ലാതെ കോളേജിൽ പ്രവർത്തനങ്ങളിൽ മുഴുകി...

അവന്റെ ആവശ്യങ്ങൾ കഴിഞ്ഞ ഉടനെ കോളേജിൽ നിന്നും പോകുന്നതും പതിവായിരുന്നു...... ദിവസങ്ങൾ പെട്ടന്ന് തന്നെ കടന്ന് പോയി...... എല്ലാ കളിയിലും വിജയിച്ച് ഫൈനലിൽ എത്തിയ അമിതും ടീമും വളരെ ഉത്സാഹത്തിൽ ആയിരുന്നു... അവർക്ക് വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനവും നൽകി കോച്ച് ജിനോ സാർ കൂടെ തന്നെ ഉണ്ടായിരുന്നു... വൈകീട്ട് മൂന്ന് മണിക്കായിരുന്നു ഫൈനൽ മത്സരം.. ഗാലറിയിൽ സ്ഥലം പിടിക്കാനായി പാസ്സ് വാങ്ങി കൊണ്ട് നേരത്തെ തന്നെ ഇരു കോളേജിലെയും സ്റ്റുഡന്റ്സും അല്ലാത്തവരും എത്തി കഴിഞ്ഞിരുന്നു.. ബാന്റ് മേളവും പാട്ടുമായി അന്തരീക്ഷം കൊഴുപ്പിച്ചു കൊണ്ട് അന്നത്തെ ദിവസത്തിനൊരു ഉത്സവ പ്രതീതിയുണ്ടായിരുന്നു,,,, അന്താരാഷ്ട്ര ഫുട്ബാൾ മാച്ച് കാണാൻ എന്ന പോലെയുള്ള മനോഭാവത്തോടെയായിരുന്നു ഓരോരുത്തരും.. അത്രത്തോളം ആവേശത്തിൽ ഓരോ ഗാലറിയിലും കാണികൾ തിങ്ങി നിറഞ്ഞു.. ഒരു സൂചി മുന കുത്താനിടമില്ലാതെ എല്ലാവരും ഗാലറി അടക്കി പിടിച്ചതും പ്രവേശന കവാടം അടഞ്ഞു...

കളി ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സൈറൺ മുഴങ്ങി... ആവേശ പോരാട്ടത്തിനായി കളിക്കളത്തിലേക്ക് നടന്നു വരുന്ന ടീമിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള മൈക്ക് അന്നൗൻസ്മെന്റ് അന്തരീക്ഷത്തിൽ മുഴങ്ങിയതും ഗാലറി ഒന്നാകെ ഇളക്കി മറിഞ്ഞു.. ഇരു ടീമും സ്വാഗതമേറ്റ് കൊണ്ട് ഗ്രൗണ്ടിലേക്ക് വരിയായി എത്തിയപ്പോൾ കാണികൾ എഴുന്നേറ്റു നിന്നു ആർപ്പു വിളിയും കൈയ്യടിയുമായി അവരെ വരവേറ്റു..... ഓരോ കളിക്കാരനും ആ ഒരു നിമിഷം മതിയായിരുന്നു ആത്മവിശ്വാസം ഊട്ടിയുറപ്പിക്കാൻ.... നിറഞ്ഞു കവിഞ്ഞ് ആഹ്ലാദാരവം മുഴക്കുന്ന ഗാലറിയിലേക്ക് നോക്കി കളിക്കാർ കളിക്കായി തയ്യാറെടുത്തു.. തങ്ങളുടെ ഇഷ്ട ടീമിന്റെ കളി കാണാൻ കോളേജിലെ മതിലിലും മരകൊമ്പത്തുമായി ചില വിരുതന്മാർ സീറ്റ് ഉറപ്പിച്ചിട്ടുണ്ട്,,,,ആവേശം മൂത്തു അവർ അവിടെ കിടന്നു ചാടികളിച്ചു വീണു നട്ടെല്ലൊടിയാതിരിക്കട്ടെ......പരസ്പരം കൈ കൊടുത്തു ഇരു ടീമും അവരുടെ പൊസിഷനിൽ പോയി നിന്നു,,,, പന്തുരുണ്ടു തുടങ്ങിയപ്പോൾ തൊട്ടു കളിക്കാരെ പ്രോത്സാഹിപ്പിക്കാൻ കാണികൾ പ്രത്യേകം ശ്രദ്ധിച്ചു....

അവസാന ദിന മാച്ച് ആയതിനാൽ അനിയുടെ നിർബന്ധത്താൽ ആര്യ അവളോടൊപ്പം ഗാലറിയിൽ സ്ഥാനം പിടിച്ചു... അവർക്കരികിൽ അനിയന്റെ പോരാട്ടം കാണാൻ അക്ഷിതും ഈശ്വറും ഉണ്ടായിരുന്നു... തികഞ്ഞ ആത്മ വിശ്വാസത്തോടെ അമിത് കണ്ണുകൾ അടച്ചു തുറന്നു... കാഴ്ച്ചക്കാരായുള്ള ഒരുപാട് പേർക്കിടയിൽ തന്റെ ഏട്ടനെ തിരഞ്ഞ് ആ മുഖത്തെ പുഞ്ചിരി വരവേറ്റ് അവൻ കളിയിൽ കൂടുതൽ ശ്രദ്ധ ചെലുത്തി.... അമിതിന്റെ ഓരോ ചലനത്തിനും പ്രോത്സാഹനം നൽകി കൊണ്ട് കാണികൾക്കൊപ്പം വിസിലടിച്ചു കൊണ്ട് അനിയും ആവേശത്തിലായി.... എഴുന്നേറ്റ് നിന്ന് അവർക്ക് കയ്യടി നൽകുന്ന അനിയെ അടക്കി നിർത്താൻ ആര്യ കുറച്ച് കഷ്ടപ്പെട്ടു.... കാൽപന്ത് കളിയുടെ ഹരം അവളിൽ നിറഞ്ഞു കവിയാൻ തുടങ്ങിയത് കൊണ്ട് തന്നെ അവൾ ആവേശഭരിതയായി.. വിട്ട് കൊടുക്കാതെ കളിച്ച് മുന്നേറുന്ന എതിർ ടീമിന്റെ കണ്ണ് വെട്ടിച്ച് ഞൊടിയിടെ പന്ത് തന്റെ കാൽക്കീഴിൽ കൊണ്ട് വന്ന് ഗോൾപോസ്റ്റിലേക്ക് ആഞ്ഞടിച്ച അമിതിന്റെ ഫസ്റ്റ് ഗോൾ വീണതും ആർപ്പ് വിളികളുമായി ഗാല്ലറി ഒന്നാകെ ഇളകി മറിഞ്ഞു .

അനി എഴുന്നേറ്റ് നിന്ന് കൂവി വിളിച്ച് ചാടി കളിച്ചു കൊണ്ടിരുന്നു.... തന്റെ ഗോൾ വീണതും സന്തോഷം അടക്കാനാവാതെ അമിത് ഏട്ടന്റെ അടുത്തേക്കോടി ഏട്ടനെ കെട്ടിപ്പിടിച്ചു.... അമിതിന്റെ മുഖത്തെ സന്തോഷം കണ്ട് അക്ഷിതിന്റെ മനസ്സ് നിറഞ്ഞു... അക്ഷിതിന്റെ അടുത്ത് നിന്ന അനി അമിതിനൊരു ആൾ ദെ ബെസ്റ്റ് പറഞ്ഞാലോ എന്നാലോചിച്ച് ഏട്ടനേയും അനിയനെയും നോക്കി നിന്നു... അക്ഷിതിൽ നിന്ന് വേർപെട്ട അമിത് അനിയെ അടുത്ത് കണ്ടതും നിറഞ്ഞ ചിരിയോടെ അവളെ വാരി പുണർന്നു.... ഒരു നിമിഷം സ്‌റ്റക്കായി നിന്ന അനിയെ തന്നിൽ നിന്ന് മോചിപ്പിച്ചു കൊണ്ട് അമിത് കളിക്കളത്തിലേക്കോടി... അമിത് പോയിട്ടും പുറത്തേക്ക് തള്ളിയ അനിയുടെ കണ്ണുകൾ അത് പോലെ തന്നെ നിന്നു.... അമിതിന്റെ ഈ പ്രവർത്തി പലരിലും അത്ഭുതം ഉളവാക്കി.. കളിക്കളത്തിൽ നിന്നും അവരുടെയൊക്കെ ശ്രദ്ധ അനിയിലായി.. പെൺകുട്ടികൾ പലരും അസൂയയോടെ അവളെ നോക്കി മുറു മുറുപ്പ് തുടങ്ങി... ആ കൂട്ടത്തിൽ രണ്ട് കണ്ണുകൾ അവളിൽ നിന്നും സ്ഥാനം മാറാതെ നോക്കി കൊണ്ടിരുന്നിരുന്നു... ആ കണ്ണുകളിൽ മുഴുവൻ ദേഷ്യം പ്രകടമായി തന്നെ കാണാമായിരുന്നു............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story