ആത്മരാഗം💖 : ഭാഗം 6

athmaragam thanseeh

രചന: തൻസീഹ് വയനാട്

ഫോൺ വെച്ച ഉടനെ അമിത് കോളേജിലേക്ക് പോകാൻ റെഡി ആവാൻ തുടങ്ങി.. കുളി കഴിഞ്ഞു വന്ന അക്ഷിത് അമിതിന്റെ മുഖ ഭാവം കണ്ടതും അവനെ സംശയത്തോടെ നോക്കി. "അമിത്... " "ഏട്ടാ.. വേഗം പുറപ്പെട്.. കോളേജിൽ വീണ്ടും പ്രശ്നം... നമുക്ക് പെട്ടന്ന് പോകാം.. പിന്നെ.. അമ്മ ഒന്നും അറിയേണ്ട.. " "എന്ത് പ്രശ്നം??? വീണ്ടും തുടങ്ങിയോ.. " "ഇല്ല ഏട്ടാ...ഇത് വേറെന്തോ പ്രശ്നം ആണെന്ന് തോന്നുന്നു.. മറ്റവന്മാർ ഇനി എന്റെ കണ്മുന്നിൽ പോലും വരില്ല.. എന്റെ പെർഫോമൻസ് ഏട്ടൻ കണ്ടതല്ലേ.. ഇനി എന്റെ മുന്നിൽ വരാൻ അവരൊന്ന് പേടിക്കും.. ഈശ്വർ പെട്ടന്ന് ചെല്ലാൻ പറഞ്ഞ് വിളിപ്പിച്ചതാ.. എന്താണാവോ.. എന്തായാലും വേഗം പോകാം " അക്ഷിതിന്റെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞതും അക്ഷിത് പുഞ്ചിരിച്ചു.. വേഗം റെഡിയായി രണ്ടു പേരും താഴേക്ക് ചെന്നു... അമ്മയുടെ മുന്നിൽ ഒന്നും സംഭവിക്കാത്ത പോലെ അഭിനയിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയതും അവർ ബൈക്കിൽ കയറി സ്പീഡിൽ കോളേജിലേക്ക് തിരിച്ചു........

അവിടെ എത്തിയതും ഗേറ്റിനടുത്ത് നിൽക്കുന്ന ഈശ്വറിനെയും ലീനയെയും അവൻ കണ്ടു. അവളുടെ മുഖത്തേക്ക് നോക്കാതെ അവൻ ഈശ്വറിന്റെ അടുത്തേക്ക് ചെന്നു.. ഈ സമയം അക്ഷിത് അതിലൊന്നും ഇടപെടാൻ നിൽക്കാതെ ക്ലാസ്സിലേക്ക് നടന്നു.. "എന്താ ഡാ... എന്തിനാ പെട്ടന്ന് വരാൻ പറഞ്ഞേ.." "അത് അമിത്.. ആ മഹിയും കൂട്ടരും ലീനയെ വീണ്ടും ഉപദ്രവിക്കാൻ നോക്കിയെന്ന്.. ഞാൻ രാവിലെ ഇവിടെ വന്നപ്പോൾ ഇവൾ കരഞ്ഞിരിക്കുന്നതാ കണ്ടത് " ഈശ്വർ മഹിയെ കുറിച്ച് പറഞ്ഞതും അമിതിന്റെ മുഖഭാവം മാറി... താൻ അടിച്ചോടിച്ചവൻ ഒട്ടും കൂസലില്ലാതെ തന്റെ വാക്ക് ധിക്കരിച്ചെന്ന് കേട്ട് അവന്റെ രക്തം തിളക്കാൻ തുടങ്ങി... മുഷ്ടി ചുരുട്ടി പിടിച്ചതും അവന്റെ കയ്യിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി പൊട്ടാൻ വിധം ഉയർന്നു വന്നു... മുഖത്തെ പേശികൾ കവിളിൽ വിറങ്ങലിച്ച് രക്തവർണ്ണമായി മാറി... മഹി കണ്മുന്നിൽ ഉണ്ടായിരുന്നെങ്കിൽ അമിതിന്റെ ഒറ്റ നോട്ടത്തിൽ അവൻ ഭസ്മമായി തീരാൻ മാത്രം അവന്റെ ചോരക്കണ്ണുകൾ വികസിച്ചു വന്നു . "എവിടെ അവൻ... "

ദേഷ്യം സിരകളിൽ കയറി കൂടിയാൽ മുന്നിലെ ശത്രുവിനെ മാത്രം കണ്ണിൽ കാണുന്ന അമിതിന്റെ ശബ്ദം ഉയർന്നതായിരുന്നു.. അടുത്ത് നിന്ന ഈശ്വർ പോലും ഒരടി പിന്നിലേക്ക് നിന്ന് ഇനിയെന്തിവനോട് പറയുമെന്നറിയാതെ പകച്ചു... ശത്രുവിന്റെ മുഖം മനസ്സിൽ കണ്ടാൽ ചെകുത്താന്റെ രൂപമായി മാറുന്ന അമിത് എന്തിനും റെഡിയായി നിൽക്കുകയാണെന്ന് ഈശ്വറിന് മനസ്സിലായി.. "അമിത്... നീ ഒന്നടങ്... അവൻ ഇവിടെയില്ല... കോളജിൽ കയറാൻ നീയുള്ളപ്പോൾ അവൻ ധൈര്യപ്പെടില്ല... നമുക്ക് പുറത്ത് വെച്ച് അവനെ പിടിക്കാം.. " ഈശ്വർ അവനെ അടക്കി നിർത്താൻ ശ്രമിച്ചെങ്കിലും അമിത് ചീറ്റ പുലിയെ പോൽ ചീറി കൊണ്ടിരിക്കുകയായിരുന്നു... തന്റെ വാക്ക് ആരെങ്കിലും എതിർത്ത് പ്രവർത്തിച്ചാൽ അതവനെ കൊണ്ട് ക്ഷമിക്കാൻ ആവില്ല... മഹി കോളേജിൽ ഇല്ലെന്ന് ഉറപ്പായത് കൊണ്ട് മാത്രം അവൻ അവന്റെ ദേഷ്യം കുറച്ചു...

എങ്കിലും മുഖത്തെ ഗൗരവ ഭാവം മാത്രം അടങ്ങിയില്ല.. ഒന്നും മിണ്ടാതെ അവൻ മുന്നോട്ടു നടക്കാൻ നിന്നപ്പോൾ ആണ് പിറകെ ഒരു തേങ്ങൽ അവൻ കേട്ടത്... തിരിഞ്ഞു നോക്കിയപ്പോൾ ലീന ആയിരുന്നു.. മഹിയുടെ പേര് കേട്ട് ദേഷ്യം കണ്ണുകളിൽ പടർന്നു കയറിയത് കൊണ്ട് ലീന അവിടെ നിൽക്കുന്ന കാര്യം അവൻ മറന്നിരുന്നു.. അമിതിന്റെ കണ്ണുകൾ അവളുടെ നേരെ ചലിച്ചു.. അവൾ തല താഴ്ത്തി നിൽക്കാണ്.. കൈകൾ വിറക്കുന്നത് മറച്ചു വെക്കാനെന്നോണം ചുരിദാറിൽ മുറുകെ പിടിച്ചിട്ടുണ്ട്.. അമിത് അവളുടെ നേരെ നിന്നതും അവൾ മെല്ലെ തല ഉയർത്തി അവനെ നോക്കി.. അവളുടെ കണ്ണുകൾ പേടിച്ചരണ്ട പോലെ ഇരിക്കുന്നത് അവൻ കണ്ടു... അവളുടെ മുഖവും അവളെയും സസൂക്ഷ്മം നോക്കി അവൻ പറഞ്ഞു... " സാരമില്ല.. പേടിക്കേണ്ട.. എന്നെ ധിക്കരിച്ച് അവൻ വീണ്ടും ഇവിടെ നെറികേട് കാണിച്ചിട്ടുണ്ടെങ്കിൽ അവനെ ഇനി എന്ത് ചെയ്യണമെന്ന് എനിക്കറിയാം..

താൻ ക്ലാസ്സിലേക്ക് പൊയ്ക്കോ.. ഇനി അവരുടെ ശല്യം ഉണ്ടാവില്ല " ഗൗരവം വിടാതെ അവളുടെ മുഖത്തേക്ക് നോക്കി അത്രയും പറഞ്ഞതും അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു...അവന്റെ കണ്ണുകളിലെ കോപം കണ്ട് അവൾ ഒരടി അനങ്ങാനാവാതെ നിൽക്കുകയാണ്.. കഴിഞ്ഞ ദിവസങ്ങളിൽ കണ്ട അമിതിനേക്കാൾ കൂടുതൽ മാറ്റം അവനിൽ അവൾക്ക് കാണാൻ കഴിഞ്ഞു... അവളെ കൂടുതൽ മൈൻഡ് ചെയ്യാതെ അമിത് ഈശ്വറിന്റെ കൂടെ ക്ലാസ്സിലേക്ക് നടന്നു... ************ "എടാ... നീ ശെരിക്ക് അന്യേഷിച്ചില്ലേ... വെന്യു മാറ്റിയതിൽ മറ്റൊരു ഉദ്ദേശവും ഇല്ലല്ലോ.. " ക്ലാസ്സിൽ ഇരുന്ന് സർ ക്ലാസ്സ്‌ എടുക്കുന്നതിനിടയിൽ അമിത് ഈശ്വറിനോട് ചോദിച്ചു... അലസനായി ഇരിക്കുന്ന ഈശ്വർ അവന്റെ ചോദ്യം കേട്ടതും അവന്റെ നേരെ തിരിഞ്ഞിരുന്നു.. "ആ ഡാ തെണ്ടീ... ഞാൻ ശെരിക്ക് അന്യേഷിച്ചതാ.. ഒരു കുഴപ്പവും ഇല്ല.. നീ ധൈര്യമായി പോയി കളിച്ചോ...

ഞാനല്ലേ പറയുന്നേ " "മ്മ്മ്.. അത് തന്നെയാ പേടി.. എന്തായാലും വൈകുന്നേരം പ്രാക്ടീസ് കഴിഞ്ഞ് വേണം അതിനെ കുറിച്ച് ചോദിക്കാൻ ചെല്ലാൻ... അവരുടെ കോളേജിനേക്കാൾ എന്ത് കൊണ്ടും സ്വകര്യം നമ്മുടെ കോളേജ് തന്നെയാണ്.. എന്നിട്ടും ഇവിടെ നിന്ന് മാറ്റണമെങ്കിൽ അതിന് പിന്നിൽ അവർക്ക് എന്തോ ലക്ഷ്യമുണ്ട്.. കണ്ടു പിടിക്കണം.. " "കണ്ടു പിടിക്കാനും അടിച്ചോടിക്കാനും നീ തന്നെയല്ലേ ബെസ്റ്റ്... എന്ത് കോപ്പ് വേണേലും ചെയ്യ്... ഇയാളിത് ഒന്ന് അവസാനിപ്പിച്ചിരുന്നേൽ പുറത്ത് ചാടാമായിരുന്നു... എടാ സാറേ.. നോക്കിക്കോ.. ഇലക്ഷൻ വരട്ടെ.. ഒരു മാസം ഞാൻ തന്റെ ക്ലാസ്സിൽ കയറില്ല" സാറിനെ നോക്കി ഓരോന്ന് പിറു പിറുത്തതും സാർ അവനെ പെട്ടന്ന് നോക്കി.. ആ സമയം ഈശ്വർ ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുന്ന പോലെ സാറിനെ നോക്കി ഇരുന്നു... "സാർ... അമിതിനെ പ്രിൻസി വിളിക്കുന്നുണ്ട്, "

ആ സമയം പ്യൂൺ ക്ലാസ്സിലേക്ക് വന്നതും ഈശ്വർ അമിതിനെ നോക്കി തലയാട്ടി.. അവന്റെ തലക്കൊരു കൊട്ടും കൊടുത്തു കൊണ്ട് അമിത് ക്ലാസ്സിൽ നിന്നിറങ്ങി... എന്തിനായിരിക്കും പ്രിൻസി തന്നെ വിളിപ്പിച്ചതെന്ന ചിന്തയിൽ അവൻ നടന്ന് ഓഫിസ് മുറിയിൽ എത്തി............... ഓഫിസ് മുറിയിൽ നിന്നും അമിത് ഇറങ്ങി നടന്നത് ഡിഗ്രി ഡിപ്പാർട്ട്മെന്റിലേക്കായിരുന്നു.അവന്റെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു...പല്ല് കടിച്ചു പിടിച്ചു കൊണ്ട് അവൻ വേഗത്തിൽ നടന്നു.. ഇന്റർവെൽ സമയം ആയത് കൊണ്ട് തന്നെ അധിക കുട്ടികളും പുറത്തുണ്ടായിരുന്നു... അവനെ പ്രതീക്ഷിച്ചു നിന്ന ഈശ്വർ അവന്റെ വരവ് കണ്ട് അന്തം വിട്ട് നിന്നു.. "ഡാ... അമിത്... എന്താ പ്രിൻസി പറഞ്ഞേ.. " അവന്റെ മുഖഭാവത്തിൽ ഒന്ന് പേടിച്ചു കൊണ്ട് ഈശ്വർ ചോദിച്ചതും അമിത് അവനു നേരെ നോക്കി.. "എവിടെ അവൾ... ലീന മാത്യു " പല്ലിറുമ്പി കൊണ്ട് അമിത് അവളെയും തിരഞ്ഞ് നടന്നു..

വരാന്തയിലേക്ക് കയറിയതും കൂട്ടുകാരികളോട് ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ലീനയെ കണ്ടതും അമിത് അവിടേക്ക് പാഞ്ഞു.. പിറകെ ഈശ്വറും.... "ഡീീീ.....," അമിതിന്റെ അലർച്ച കേട്ടതും ലീന ഞെട്ടി തരിച്ചു കൊണ്ട് അവനെ നോക്കി... അവന്റെ കണ്ണുകൾ കണ്ടതും അവൾ പേടിച്ചു വിറക്കാൻ തുടങ്ങി.. അമിത് അവളുടെ അടുത്തേക്ക് നടന്ന് വന്നു.. "മഹി നിന്നെ എന്ത് ചെയ്തെന്നാ നീ പറഞ്ഞേ..., " "അത്.... അത്... ഞാൻ രാവിലെ... കോളേജിലേക്ക് വന്നപ്പോൾ... അവൻ... " വിക്കി വിക്കി പറഞ്ഞതും അമിത് ദേഷ്യത്തോടെ തന്റെ കൈ ചുമരിൽ ആഞ്ഞടിച്ചു.. "ആാാാ... " തന്റെ തൊട്ടരികിൽ അവന്റെ കൈ വന്നിടിച്ച ശബ്ദം കേട്ട് അവൾ ചെവി പൊത്തിപ്പിടിച്ചു... "ഒരു പെണ്ണായി പോയി... അല്ലെങ്കിൽ." അവൾക്ക് നേരെ കൈ ചൂണ്ടി കൊണ്ട് അമിത് പറഞ്ഞതും അവൾ പേടിയോടെ അവനെ നോക്കി.. ഈ സമയം ഈശ്വർ അവന്റെ നേരെ ചെന്നു. "എന്താ ഡാ.. നീ എന്തൊക്കെയാ ഈ പറയുന്നേ..

പാവം ഇവളെന്ത് പിഴച്ചു. ആ മഹിയുടെ അടുത്തല്ലേ നിന്റെ വീര്യം കാണിക്കേണ്ടത്.. " "ശ്ശ്.. മിണ്ടരുത്.. കള്ളകണ്ണീരുമായി ഇവളെന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കേട്ട പാതി നീ അത് വിശ്വസിക്കണം.. കേട്ടോ... ഐ സി യുവിൽ കിടക്കുന്ന മഹി ഇവളെ എങ്ങനെ ഉപദ്രവിക്കാനാ " അത് പറയുമ്പോഴും അമിതിന്റെ ദേഷ്യം അടങ്ങിയിരുന്നില്ല.. തല താഴ്ത്തി നിന്ന ലീനക്ക് മുന്നിൽ വീണ്ടും അവൻ ചെന്ന് നിന്നു.. "ദേ.. നോക്ക്.. നിന്നെ എപ്പോഴും വന്ന് ഞാൻ രക്ഷിക്കും അത് നിന്നോടുള്ള പ്രേമം കൊണ്ടാണ്... എന്നൊക്കെ നിന്റെ മനസ്സിൽ വല്ല തോന്നലും ഉണ്ടെങ്കിൽ.......... ഇനി ഇമ്മാതിരി വേലത്തരം കാണിച്ച് എന്റെ പിറകെ വന്നാൽ പെണ്ണാണ് എന്ന പരിഗണന ഇനി ഞാൻ തരില്ല.... എന്റെ കൈയ്യിന്റെ ചൂട് ഇവിടുത്തെ ആണുങ്ങൾക്ക് നന്നായി അറിയാം... അവരോട് ചോദിക്ക് ഞാൻ ആരാണെന്നും എന്താണെന്നും " കൈ ചൂണ്ടി പല്ലിറുമ്പി അവളോട്‌ അത്രയും പറഞ്ഞ് അമിത് തിരിഞ്ഞു നടന്നു.

എല്ലാവരുടെയും മുന്നിൽ നാണം കെട്ടത് കൊണ്ടും അവൻ ദേഷ്യപ്പെട്ട് പറഞ്ഞത് കൊണ്ടും അവളുടെ മുഖത്ത് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു.... അവൻ പോയിട്ടും വിറക്കുന്ന കൈകൾ അവൾ തന്റെ ഷാളിനോട് ചേർത്ത് വെച്ചു .... "അമിതേ... നീ എങ്ങനെ അറിഞ്ഞേ മഹി ഐ സിയുവിൽ ആണെന്ന്.." കോളേജിന് മുന്നിൽ വാക മരങ്ങൾക്കിടയിൽ തയ്യാറാക്കിയ ഇരിപ്പിടത്തിൽ ഇരിക്കുകയാണ് അമിതും അക്ഷിതും ഈശ്വറും.. അക്ഷിത് ഏതോ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയാണ്.. അമിതിന്റെ ദേഷ്യം ഇപ്പോഴും വിട്ടിട്ടില്ല.. അവന്റെ ശ്രദ്ധ തിരിക്കാനായി ഈശ്വർ മഹിയുടെ കാര്യം എടുത്തിട്ടു... "അത് പ്രിൻസി പറഞ്ഞതാ.. എന്നെ വിളിപ്പിച്ചത് ഈ കാര്യം പറയാനാണ്.. അവർക്ക് പേടി ഇത് പോലിസ് കേസ് ആവുമോ എന്ന്.. പേടിക്കാൻ ഒന്നുമില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട് " "എന്നാലും എന്റെ സംശയം ഇതാണ്.. എങ്ങനെ അവൻ ഐ സിയൂ വിൽ എത്തി..

നീ കൈ വെച്ചത് കഴിഞ്ഞു പോയതല്ലേ.. പിന്നെ ഈ വഴിക്ക് കണ്ടിട്ടില്ല.. അന്ന് പോയപ്പോൾ പ്രത്യേകിച്ചൊരു കുഴപ്പവും കണ്ടില്ലല്ലോ.. " "അന്ന് നേരെ പോയത് ചിലപ്പോൾ ഹോസ്പിറ്റലിലേക്ക് ആയിരിക്കും.. എന്റെ അടിയിൽ അവന്റെ അടിവയറ് കലങ്ങി കാണും.. എന്നോട് കളിച്ചാൽ എന്താവുമെന്ന് അവനിപ്പോ നല്ല ബോധ്യം വന്നു കാണും" "അത് നേര്.. ഇനി അവൻ ഒരു ചെറ്റത്തരവും കാണിക്കില്ല.. ഇനി അഥവാ എന്തെങ്കിലും ചെയ്യാൻ നിൽക്കുമ്പോൾ നിന്റെ അടി ഓർമ വന്നോളും " ഈശ്വർ പറഞ്ഞത് കേട്ട് അമിത് ചിരിച്ചു... മഹി ഹോസ്പിറ്റലിൽ ആയത് അറിഞ്ഞ മുതൽ അവനും അത്ഭുതം തന്നെയാണ്... തന്റെ അടി കൊണ്ട് ആദ്യമായല്ല ഒരാൾ ഹോസ്പിറ്റലിൽ ആവുന്നത് എങ്കിലും ഐ സി യൂ വരെ എത്തുന്നത് ആദ്യമാണ്.. കോളേജിലെ പിള്ളേർ ഇതറിഞ്ഞാൽ തന്നോട് ഏറ്റുമുട്ടാൻ കൂടുതൽ പേടി ഉണ്ടാവും എന്നവൻ മനസ്സിൽ ചിന്തിച്ചു.. "അല്ല... എന്നാ മഹി ഹോസ്പിറ്റലിൽ ആയത്...

പ്രിൻസി അതിനെ പറ്റി വല്ലതും പറഞ്ഞോ... " "ആ.. പറഞ്ഞു.. അന്ന് എന്റെ അടിയും കൊണ്ട് പോയില്ലേ... അന്ന് രാത്രി തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയെന്നാ പ്രിൻസി പറഞ്ഞേ.." "ഹോ...എന്നിട്ടും അവൻ നിന്റെ പേരിൽ പോലിസിൽ പരാതി പറയാത്തത് അത്ഭുതം തന്നെ " "പരാതി കൊടുത്താൽ അവന് തന്നെ നഷ്ടം. എന്റെ കയ്യിന്റെ ചൂട് അവൻ ഒന്നൂടെ അറിയും.. പിന്നെ ഹോസ്പിറ്റലിൽ കിടക്കാൻ അവന് ബോഡി പോലും ഉണ്ടാവില്ല.. അതവന് നന്നായി അറിയാം.. അത് കൊണ്ട് പോലീസിൽ അവൻ പരാതി കൊടുക്കില്ല.. എന്റെ പേര് കേട്ടാൽ അവനിപ്പോ പേടിച്ചു വിറക്കും " "ഹാ.. പാവം.. മൂത്രം പോകാൻ പാട് പെടുന്നുണ്ടാവും..എന്തായാലും ആ ശല്യം കുറച്ചു കാലം ഹോസ്പിറ്റലും കിടക്കയും ആയി സുഖ ജീവിതം നയിക്കട്ടെ... നിനക്കും ഒരു റസ്റ്റ്‌ ആയിക്കോട്ടെ" "എനിക്ക് റെസ്റ്റ് ഇല്ലല്ലോ... മറ്റെന്നാൾ കഴിഞ്ഞാൽ ടൂർണമെന്റ് അല്ലേ... ഒരടി മസ്റ്റ് അല്ലേ.. "

"അപ്പൊ മറ്റൊരു സംഘം കൂടി ഹോസ്പിറ്റലിലേക്ക്... നീയിത് ടൂറിനു വിടുന്ന പോലെയാണല്ലോ ഓരോരുത്തരെ അവിടേക്ക് പറഞ്ഞയക്കുന്നെ. നിന്റെ അമ്മ ഇതറിയണ്ട.., " അമ്മ എന്ന് കേട്ടതും അമിത് ഞെട്ടി കൊണ്ട് എണീറ്റു നിന്നു.. പുസ്തകം വായിച്ചു കൊണ്ടിരുന്ന അക്ഷിത് അവനെ നോക്കി... "ഏട്ടാ... പ്ലീസ്.. ഇതൊന്നും അമ്മയോട് പറയല്ലേ ട്ടോ... അമ്മ അറിഞ്ഞാൽ ആ നിമിഷം അച്ഛന്റെ വിളി വരും.. ഞാൻ ഇവിടെ ഫുൾ അലമ്പാണെന്ന് അറിഞ്ഞാൽ പിന്നെ എന്താവും എന്ന് ഏട്ടന് അറിയില്ലേ... പ്ലീസ്.." അവന്റെ കയ്യിൽ പിടിച്ച് കെഞ്ചിയതും അക്ഷിത് ചിരിച്ചു.. "അമ്മയ്ക്ക് ടെൻഷൻ ഉണ്ടാവുന്നതൊന്നും ഞാൻ പറയാൻ പോവുന്നില്ല..... " അമിതിന്റെ കവിളിൽ കൈ വെച്ച് അക്ഷിത് പറഞ്ഞതും അമിത് അക്ഷിതിന്റെ കവിളിൽ ഉമ്മ വെച്ചു.... "ഈ സന്തോഷം പങ്കു വെക്കാൻ നമുക്ക് ക്യാന്റീനിലേക്ക് പോയാലോ.." ഇടയിൽ കയറി നിന്ന് ഈശ്വർ പറഞ്ഞതും അക്ഷിത് ചിരിച്ചു കൊണ്ട് പുസ്തകം എടുത്ത് കയ്യിൽ പിടിച്ചു...

"ഞാൻ ക്ലാസ്സിൽ കയറട്ടെ... " അക്ഷിത് നേരെ ക്ലാസ്സിലേക്ക് പോയതും ഈശ്വറും അമിതും ക്യാന്റീനിലേക്ക് നടന്നു.... ************ എന്നത്തേയും പോലെ കോളേജ് വിട്ടതും അമിത് നേരെ ഗ്രൗണ്ടിലേക്ക് പോയി...പുസ്തകവും പിടിച്ച് ഒഴിഞ്ഞയിടം തേടി അക്ഷിതും കൂടെ ചെന്നു... മറ്റെന്നാൾ നടക്കാൻ ഇരിക്കുന്ന ടൂർണമെന്റിൽ വർഷങ്ങളായി തങ്ങൾ കൈവരിക്കുന്ന വിജയം ഇപ്രാവശ്യവും അത് പോലെ നേടിയെടുക്കണമെന്ന വാശിയിലാണ് അമിത്.. പൊതുവെ വാശിയും ദേഷ്യവും കൂടുതലുള്ള അമിത്, കുഞ്ഞു നാൾ മുതൽ തന്റെ രക്തത്തിൽ അലിഞ്ഞ കാൽപന്ത് കളിയിൽ വീറോടെ മുന്നേറിയിട്ടേ ഉള്ളൂ.. കളിക്കളത്തിൽ അവനെ വെല്ലാൻ മറ്റാരുമില്ലെന്നതാണ് സത്യം.. തുടർച്ചയായി കിരീടം ചൂടുന്നത് അമിതിന്റെ ടീം ആണെന്നത് കൊണ്ട് തന്നെ കളിക്കളത്തിലും അവന് ശത്രുക്കൾ ഏറെയാണ്.. പ്രാക്ടീസ് കഴിഞ്ഞ് അമിത് വിശ്രമിക്കാൻ ഇരുന്നതും അവന്റെ ടീമിലെ ഒരുത്തൻ അവന്റെ അടുത്തേക്കോടി വന്നു...

വീട്ടിലേക്ക് പോകാനുള്ള സമയം ആയതിനാൽ അവന്റെ കൂടെ അക്ഷിതും ഈശ്വറും ഉണ്ട്... അവന്റെ ഓടി വരവ് കണ്ട് ഈശ്വർ അവനെ തന്നെ നോക്കി നിന്നു.. "എന്താ ഡാ വിപിനെ... ഓട്ട മത്സരം വല്ലതും ഉണ്ടോ..നീ ഇങ്ങനെ ഓടി കിതക്കുന്നു" കിതക്കുന്ന അവനെ തടഞ്ഞു നിർത്തി ഈശ്വർ ചോദിച്ചതും അവൻ അമിതിനെ നോക്കി.. "അമിത്.....ഞാൻ ഒരു കാര്യം അറിഞ്ഞു... നീ വിചാരിച്ചത് പോലെ തന്നെയാണ് കാര്യങ്ങൾ.. ടൂർണമെന്റ് നടത്താൻ ഉദ്ദേശിച്ച നമ്മുടെ കോളേജിൽ നിന്നും അവന്മാരുടെ കോളേജിലേക്ക് മാറ്റിയതിൽ അവർക്ക് പല ലക്ഷ്യങ്ങളും ഉണ്ട്.. " വെള്ളം കുടിക്കുകയായിരുന്ന അമിത് പെട്ടന്ന് ബോട്ടിൽ താഴ്ത്തി പിടിച് അവനെ നോക്കി.. "മ്മ്മ്... എനിക്കറിയാമായിരുന്നു.. എന്തെങ്കിലും ഉദ്ദേശം വെച്ചല്ലാതെ അവരിത് ചെയ്യില്ലെന്ന്....അതല്ലേ അന്യേഷിക്കാൻ ഈ പൊട്ടനെ ഏൽപ്പിച്ചത്... എന്നിട്ട് ഒരു കുഴപ്പവും ഇല്ലെന്ന്..... "

ഈശ്വറിനെ നോക്കി ദേഷ്യത്തോടെ അമിത് പറഞ്ഞതും ഈശ്വർ വിവരം പറയാൻ വന്നവന്റെ മുന്നിൽ കയറി നിന്നു.. "എന്താ ഡാ നീ അറിഞ്ഞത്.." " അത്.. നമ്മുടെ കോളേജിൽ ആണെങ്കിൽ പ്രിൻസി പോലീസ് പ്രൊട്ടക്ഷൻ ഏർപ്പാട് ചെയ്യും.. അതവർക്ക് അറിയാമല്ലോ... അത് ഒഴിവാക്കാൻ വേണ്ടിയാണ് അവർ പറയുന്ന സ്ഥലത്തേക്ക് മാറ്റിയത്..കളി നമ്മൾ തന്നേ ജയിക്കൂ എന്ന് അവർക്ക് നന്നായി അറിയാം.. കപ്പ് നൽകി കഴിഞ്ഞാൽ അവരുടെ ക്യാമ്പസ് വിട്ട് നമ്മളിൽ ഒറ്റ ഒരുത്തൻ പുറത്തേക്ക് കടക്കില്ലെന്ന്...പുറത്ത് നിന്ന് ഗുണ്ടകളെ ഇറക്കിയിട്ടുണ്ടോന്ന് വരെ സംശയമാണ്.. " "ഓഹ്... ഇതൊക്കെ ഞാൻ എന്നേ മനസ്സിൽ കണ്ടതാ.. ഉറപ്പായും ഒരു തല്ല് ഉണ്ടാവും.. എന്തായാലും നമുക്ക് കാണാം..അവരുടെ ക്യാമ്പസ് മുഴുവൻ പൊടി പറത്തി അവരെ വായുവിലിട്ട് കറക്കുന്നതെങ്ങനെയെന്ന് അവർ കാണാൻ കിടക്കുന്നെ ഉള്ളൂ... അമിതിന്റെ യഥാർത്ഥ മുഖം കണ്ടവർ വിറക്കട്ടെ.... " വീറോടെയുള്ള അവന്റെ ഒരോ വാക്കുകളിലും അവന്റെ കണ്ണുകൾ ചുവന്നു വന്നു..... അവന്റെ മാറി മറിഞ്ഞ മുഖഭാവത്തിൽ അക്ഷിതും ഈശ്വറും വിപിനും അവനെ നോക്കി നിന്നു......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story