ആത്മരാഗം💖 : ഭാഗം 69

athmaragam thanseeh

രചന: തൻസീഹ് വയനാട്

 "എന്താ ഡാ.. നിന്റെ നാവിപ്പോൾ ചലിക്കുന്നില്ലേ... .....മോനേ... നിന്റെ യഥാർത്ഥ മുഖം ഞാൻ അറിയില്ലെന്ന് കരുതിയോ.... നീ ചെയ്ത ഓരോ നെറികേടും നിന്നെ കൊണ്ട് പറയിപ്പിക്കും ഞാൻ...... " ഉറഞ്ഞു തുള്ളി കൊണ്ട് വന്ന മഹി ഈശ്വറിനെ കോളറിൽ പിടിച്ചു വലിച്ചെഴുന്നേല്പിച്ചു,,,,,,അവന്റെയാ പ്രവർത്തിയിൽ ഈശ്വറിന്റെ ദയനീയ മുഖം മാറി ഒരു പൈശാചികത വന്നു നിറഞ്ഞു.....തലയിലെ ഓരോ ഞരമ്പുകളെയും വലിച്ചു മുറുക്കി കൊണ്ട് ലഹരി അവനിൽ പൂർണ്ണമായും ആധിപത്യം സ്ഥാപിച്ചു.......താനിപ്പോൾ പിടിക്കപ്പെടാൻ കാരണം മഹി കൂടിയാണെന്ന തിരിച്ചറിവിൽ ഞൊടിയിടയിൽ ഈശ്വർ അവന്റെ കൈ തട്ടി മാറ്റി അവന്റെ കൈ ഒടിച്ചു പിടിച്ചു......അമിത് എഴുന്നേറ്റു നിന്നതും മഹിയെ ഈശ്വർ തള്ളി മാറ്റി,,,, മഹി നേരെ ചെന്ന് മുട്ടിയത് അമിതിന്റെ ദേഹത്തേക്ക്... അമിതിൽ അപ്പോൾ നിറഞ്ഞു നിൽക്കുന്ന ഭാവം ശ്രദ്ധിക്കാതെ ഈശ്വർ കണ്ണ് വെട്ടിച്ചു കൊണ്ട് ആര്യയെ ദേഷ്യത്തോടെ നോക്കി... ആ സമയം പെട്ടന്ന് ചീറി പാഞ്ഞു കൊണ്ട് മൂന്നാല് ജീപ്പ് അവരുടെ മുന്നിലേക്ക് വന്നു...

അതി വേഗത്തിൽ പൊടി പടർത്തി തങ്ങളുടെ മുന്നിലേക്ക് വന്ന ജീപ്പ് കണ്ട് അക്ഷിതും മിഥുനും ഭയത്തോടെ മുന്നിൽ നിന്നും മാറി നിന്നു..... അവരെ മൊത്തം വളഞ്ഞു നിന്ന ആ ജീപ്പുകളിൽ ഒന്ന് നേരെ ആര്യയുടെ തൊട്ട് മുന്നിൽ വന്നു നിന്നു.... ഒട്ടും കൂസലില്ലാതെ നിൽക്കുന്ന ആര്യയെ ആരാണിവൾ എന്ന അർത്ഥത്തിൽ നോക്കി ഡ്രൈവർ തല വെളിയിലേക്കിട്ട് ചുവപ്പ് കളറുള്ള എന്തോ ഒന്ന് നീട്ടി തുപ്പി.. അവിടെയുള്ള എല്ലാവരുടെയും ശ്രദ്ധ വന്നവരിലേക്കായി.... കണ്ടാൽ തന്നെ ഗുണ്ടകൾ എന്ന് മനസ്സിലാവുന്ന തടിമിടുക്കുള്ള പത്ത് പതിനഞ്ചു പേർ ആയുധങ്ങളുമായി ഇറങ്ങി വന്ന് ആരുടെയോ അനുമതിക്കായി നിരന്നു നിന്നു..... അവരെ കണ്ടതും പൂർണ്ണമായും തന്റെ മുഖം മൂടി അഴിച്ചു മാറ്റാനുള്ള സമയം ആയെന്ന് ഈശ്വറിന് മനസ്സിലായി... കോളർ ഒന്ന് പൊന്തിച്ചു കയറ്റി തല ഇരു വശത്തേക്കും ഒരു പ്രത്യേക രീതിയിൽ ചെരിച്ച് മൂക്ക് നീട്ടി വലിച്ച് അവൻ ആര്യയെ നോക്കി... " എല്ലാം എല്ലാവരും അറിഞ്ഞ സ്ഥിതിക്ക് ഇനി ഞാനും മറച്ചു വെക്കുന്നില്ല... ഇതാണ് ഈശ്വർ.......നിങ്ങൾക്കു മുന്നിൽ കെട്ടിയാടിയ കോമാളി വേഷം ഇതാ ഞാനായിട്ടു അഴിച്ചു മാറ്റുന്നു....ഇത്രയും നാൾ ഒരു കുഞ്ഞു പോലും അറിയാതെ കൊണ്ട് നടന്ന എന്റെ യഥാർത്ഥ രൂപം നീ കാരണമാണ് വെളിവായത്.....

അന്നേ നിന്നെ കൊല്ലണമായിരുന്നു... ജീവനോടെ വിട്ടതാണ് ഞാൻ ചെയ്ത തെറ്റ് .. ഇനി ആ തെറ്റ് വീണ്ടും ആവർത്തിക്കാൻ പാടില്ലല്ലോ......." വയറ്റിൽ കൊണ്ട മുറിവിൽ അമർത്തി പിടിച്ചു....അത് മൂലമുണ്ടാവുന്ന വേദന അവന്റെ തലച്ചോറിനെ എന്തിനും തയ്യാറാവാൻ പോന്ന വിധം ഉത്തേജിപ്പിച്ചു....ആ വേദനയും വല്ലാത്തൊരു ലഹരി തന്നിൽ സൃഷ്ടിക്കുന്നത് അവനറിഞ്ഞു..... "എന്റെ വേഷം തുടർന്നും എനിക്ക് കെട്ടിയാടിയെ പറ്റൂ.....അതിനു എന്നെ ഞാനായിട്ടു കണ്ട ഒരുത്തനും ഇനി ജീവിച്ചിരിക്കാൻ പാടില്ല...... വെട്ടിക്കൊല്ലെടാ ഈ ..... മക്കളെ എല്ലാത്തിനെയും..... " വായിൽ ഊറിയ രക്തം നീട്ടി തുപ്പി കൊണ്ട് ഈശ്വർ വന്നവരോട് ആജ്ഞാപിച്ചു.. തലവന്റെ അനുമതിക്കായി കാത്ത് നിന്ന അവർ കയ്യിലെ ആയുധങ്ങൾ മുറുക്കി പിടിച്ചു കൊണ്ട് മുന്നോട്ട് പാഞ്ഞു..... അവരുടെ വരവ് കണ്ട് ഒരു നിമിഷം അന്ധാളിച്ചു നിന്ന അക്ഷിതിന് നേരെ ഉയർന്ന വാൾ തന്റെ കാലു കൊണ്ട് തട്ടി തെറിപ്പിച്ച അമിത് അക്ഷിതിനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി നിർത്തി ...

അപ്പോഴേക്കും അവിടെ ഓരോരുത്തരും കളത്തിലേക്ക് ഇറങ്ങി...ജിനോ സർ ആര്യയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഗൺ മാറ്റി വെച്ചു,,,, "ഈ പീറകളെ നേരിടാൻ കൈ തന്നെ ധാരാളം,,,അവന്റെ മുഖം മൂടി അഴിച്ചു കളഞ്ഞില്ലേ,,,ഇനി എനിക്കും എന്തിനാ ഈ മുഖം മൂടി......" ആര്യയുടെ ചുണ്ടിലും അതേ പുഞ്ചിരി വിടർന്നു.....ഷർട്ടിലെ ആദ്യത്തെ രണ്ടു ബട്ടൺ അഴിച്ചു കളഞ്ഞു ഇരു കൈകളും മേലോട്ടുയർത്തി പുള്ളിക്കാരനൊന്നു മൂരി നിവർന്നു.....സാറിന്റെ നേരെ പാഞ്ഞു വന്ന ഒരുത്തന്റെ കൊരവള്ളിക്കു പിടിച്ചു കൊണ്ട് അയാളുടെ ഇടത്തെ കൈ തന്റെ തോളിലേക്കിട്ടു ജിനോ സർ അയാളെ വായുവിൽ എടുത്തുയർത്തി നിലത്തേക്കെറിഞ്ഞു..... ച്ളക്.... പിരടി കുത്തി വീണ അവനു തന്റെ കഴുത്തൊടിഞ്ഞ ശബ്ദം വ്യക്തമായി തന്നെ കേട്ടു,,, ഒന്ന് പിടഞ്ഞു കൊണ്ട് ആ ശരീരം നിശ്ചലമായി......പിന്നാലെ വന്നവർ അത് കണ്ടു ഒന്നമാന്തിച്ചു നിന്നെങ്കിലും കയ്യിലെ വടിവാളുയർത്തി അലറി കൊണ്ട് താഴെ കിടന്നവനെ മാറി കടന്നു ശരം കണക്കെ ജിനോയ്ക്കു നേരെ പാഞ്ഞു വന്നു.....ശരീരം പിറകോട്ടാക്കി അയാൾ അതിൽ നിന്നും ഒഴിഞ്ഞു മാറി,,,,, ക്ടേ..... ആ ഗുണ്ടയുടെ താടയെല്ലു പൊട്ടിയ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി കേട്ടു,,,,,

ജിനോ സാറിനു നേരെ വീശിയ വടിവാൾ ഇടത്തോട്ട് മാറിയതും വായുവിൽ ഉയർന്നു പൊങ്ങി ആര്യ തന്റെ വലം കാൽ കൊണ്ട് അയാളുടെ മുഖം നോക്കി സീൽ പതിപ്പിച്ചതിന്റെ ശബ്ദമാണ് ഇപ്പോൾ കേട്ടത്...അയാളും നിലത്തേക്ക് പതിച്ചപ്പോൾ പിന്നെയവർ കൂട്ടമായി നേരിടാൻ തീരുമാനിച്ചു....അതോടെ ജിനോ സാറിന്റെ ടീം കൂടി അതിൽ ജോയിൻ ചെയ്തു..... ആര്യ ഓരോരുത്തരെയും നേരിടുന്നത് ഒരു നിമിഷം നോക്കി നിന്ന അമിത് അവരെ ഒതുക്കാനായി തന്റെ ശരീരത്തെയും മനസ്സിനെയും സജ്ജമാക്കി....... കോപം സിരകളിൽ ഒഴുകി വന്നതും വലിഞ്ഞു മുറുകിയ മുഖ ഭാവത്തോടെ അവൻ മുന്നോട്ട് നടന്നു.. ആ സമയം അക്ഷിത് അവന്റെ കയ്യിൽ പിടിച്ചു.... തിരിഞ്ഞു നോക്കിയ അമിത് പുഞ്ചിരിച്ചു കൊണ്ട് കണ്ണടച്ച് തുറന്നു...സൂക്ഷിക്കണേ അമീ എന്ന് ഇടതടവില്ലാതെ പറയുന്ന ആ കണ്ണുകളിൽ തന്നോടുള്ള കരുതൽ അമിത് തിരിച്ചറിഞ്ഞതും വല്ലാത്തൊരു ഉന്മേഷം അവനെ പൊതിഞ്ഞു..... തിരിഞ്ഞ് തന്റെ ശത്രുക്കളെ ചോരക്കണ്ണാലെ അവൻ നോക്കി.. അവന് നേരെ പാഞ്ഞു വന്നവനെ നോക്കി

അമിത് ഒന്ന് കുനിഞ്ഞ് അവനെ എടുത്ത് തോളിൽ ഇട്ട് വട്ടം കറക്കി വലിച്ചെറിഞ്ഞു... ആാാാ.... ഇരുമ്പ് വാതിലിൽ ചെന്നിടിച്ച അവൻ അലറി കൊണ്ട് ഞെരക്കത്തോടെ വീണു...... ഇതേ സമയം ആര്യയും സ്പോർട്സ് സാറും അവരുടെ കൂടെ ഉള്ളവരും ശത്രുക്കളെ നേരിട്ട് കൊണ്ടിരുന്നു.. ആദ്യമൊക്കെ ആര്യയെ അത്ര ഗൗനിക്കാതെ നിന്ന അവർ, അവൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ആവില്ലെന്നറിഞ്ഞതും മൂന്നാല് പേർ അവൾക്ക് നേരെ തിരിഞ്ഞു.... എല്ലാം നോക്കി ഈശ്വർ പരിഹാസ ഭാവത്തോടെ തന്റെ വയറ്റിൽ കൈകൾ അമർത്തി... "ഡാാ.. കുപ്പി ഉണ്ടോ.. " "വണ്ടിയിൽ ഉണ്ട് അണ്ണാ.... " ചോര ഒലിക്കുന്ന വയറിൽ കൈകൾ അമർത്തി പിടിച്ച് ഈശ്വർ വണ്ടിയുടെ അടുത്തേക്ക് ചെന്നു... കുപ്പിയെടുത്ത് പൊട്ടിച് തന്റെ വയറ്റിലെ മുറിവിലേക്ക് ഒഴിച്ചു.. ഓരോ നിമിഷവും വേദനയും നീറ്റലും അസഹ്യമായി കൊണ്ടിരിക്കുന്നത് അവന്റെ മുഖത്ത് നിറഞ്ഞു നിന്നു....ശേഷം കുപ്പി അവൻ വായയിലേക്കു കമഴ്ത്തി...... "നിങ്ങൾക്കൊന്നും ഇനി രക്ഷയില്ലെടാ.... അറിയില്ല ഈ ഈശ്വർ ആരാണെന്ന് "

ഒഴിഞ്ഞ മദ്യ കുപ്പി വലിച്ചെറിഞ്ഞു കൊണ്ട് അവരെയെല്ലാം നോക്കി പല്ലിറുമ്പി കൊണ്ട് ഈശ്വർ മനസ്സിൽ പറഞ്ഞു... വണ്ടിയുടെ ബോണറ്റിൽ കയറി ഇരുന്നവൻ തന്റെ ശത്രുകൾക്ക് നേരെയുള്ള അക്രമം കൺ കുളിർക്കെ കണ്ടു.... കൈകളിൽ വരിഞ്ഞു ചുറ്റിയ ചങ്ങല ആര്യക്ക് നേരെ ഒരുത്തൻ വീശിയതും അല്പം പിറകോട്ട് തെന്നി മാറി തന്റെ കയ്യിലെ ഇരുമ്പ് ദണ്ഡവൾ വായുവിൽ ചുഴറ്റി... ഉടനടി അവൾക്ക് നേരെ ഓങ്ങിയവൻ മുഖത്താകെ ചോര ഒലിച്ച് മലർന്നടിച്ച് വീണു... എന്താ ഇവിടെ സംഭവിച്ചതെന്ന് മനസ്സിലാവാതെ അവന് തൊട്ട് പിറകിൽ വന്ന മറ്റൊരുത്തൻ ആര്യയുടെ ഇരുമ്പ് ദണ്ഡിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന ചങ്ങല കണ്ടു.... അവളുടെ കയ്യിലെ ദണ്ഡിലേക്കും താഴെ കിടക്കുന്നവനിലേക്കും മാറി മാറി നോക്കിയവൻ അമ്പരന്നു.. അവന്റെയാ അമ്പരപ്പ് മാറും മുന്നേ മുന്നോട്ട് ചാടി അടുത്ത ആര്യ കാൽ കൊണ്ടവനെ ചവിട്ടി വീഴ്ത്തി കയ്യിലെ ചങ്ങല ചുറ്റിയ വടി കൊണ്ട് ആഞ്ഞൊരു പ്രഹരം അവന് നൽകി.. അമിതും മഹിയും ഒരുമിച്ച് ഓരോരുത്തരെയും തങ്ങളുടെ മിടുക്ക് കൊണ്ട് അടിച്ചു വീഴ്ത്തി ..

ഇരു ശക്തന്മാരെയും നേരിടാൻ ഗുണ്ടകൾക്കായില്ല.. എണ്ണത്തിൽ കൂടുതൽ ഗുണ്ടകൾ ആയതിനാൽ തന്നെ കൂടുതൽ ആയുധങ്ങളുമായി അവർ പ്രത്യക്ഷപ്പെട്ടു...... ശത്രുക്കളെ കണ്ണിൽ കണ്ടാൽ തന്റെ മേനി ഒന്ന് വേദനിച്ചാൽ രൂപം മാറുന്ന അമിത് ശക്തിയോടെ അവരെ അടിച്ചു മെരുക്കി..... ആര്യ തന്റെ ഇരുമ്പ് ദണ്ഡ് കൊണ്ട് മുന്നേറവെ ഒരുത്തൻ അവളുടെ ശ്രദ്ധ മറ്റൊരാളിലേക്കാണെന്ന് കണ്ടതും കയ്യിലെ വടി കൊണ്ട് ശക്തമായി അവളുടെ കയ്യിലേക്ക് ആഞ്ഞടിച്ചു. വേദന കൊണ്ട് കൈ കുടഞ്ഞ ആര്യ ക്രോധയായി അവനെ നോക്കി.. അവളുടെ നോട്ടത്തിൽ അവനൊന്ന് പതറി എങ്കിലും അവളുടെ കയ്യിൽ നിന്ന് വടി തെറിച്ചു പോയതിന്റെ സന്തോഷത്തിൽ അവൻ അവൾക്ക് നേരെ വീണ്ടും അടുത്തു... വടി കൊണ്ടവളെ ഓങ്ങിയതും ആയുധ മുറകൾ പുറത്തെടുക്കും പോലെയവൾ കൈകൾ വലിച്ചു പിടിച്ച് വടിയെ എതിർത്തു നിന്നു... "ഇവൾ... കരാട്ടെ ആണോ ഡാ.. " ആര്യയുടെ പെർഫോമൻസ് നോക്കി നിൽക്കുന്ന മിഥുൻ വായിലെ ഉമിനീർ ഇറക്കി കൊണ്ട് കണ്ണും മിഴിച്ച് അക്ഷിതിനെ നോക്കി..

എന്നാൽ താൻ പറഞ്ഞത് കേൾക്കാതെ അവനും അമ്പരപ്പോടെ അവളെ നോക്കി നിൽക്കുകയാണെന്ന് കണ്ടതും മിഥുൻ ബാക്കി കാണാനായി മുഖം അവരിലേക്ക് തന്നെ തിരിച്ചു.. അവളുടെ നിറുത്തം വകവെക്കാതെ അവൻ വടി കൊണ്ട് അവളുടെ കയ്യിലേക്ക് ശക്തമായി അടിച്ചു.. വേദന ഒട്ടും മുഖത്തു വരുത്താതെ നിന്ന ആര്യ ഇടത്തെ കാൽ ഉയർത്തി കൊണ്ട് അവന്റെ നെഞ്ചിൽ നോക്കി ചവിട്ടി വീഴ്ത്തി.....അവന് നേരെ പോകാൻ നിന്നതും പെട്ടന്ന് പിന്നിൽ നിന്നാരോ അവളുടെ തലയിൽ വടി കൊണ്ട് അടിച്ചു..... ഒരു നിമിഷം സ്റ്റക്കായി നിന്ന ആര്യ വർധിച്ച ദേഷ്യത്തോടെ കണ്ണുകൾ ഇറുക്കി അടച്ചു.. വായുവിൽ ഉയർന്നു പൊങ്ങുന്ന വടിയുടെ ശബ്ദം അവളുടെ കർണ പടത്തിൽ തുളച്ചു കയറിയതും കൈകൾ രണ്ടും പിന്നോട്ട് പിടിച്ച് വടിയിൽ കൈകൾ അമർത്തി.. വടി മുറുകെ പിടിച്ച് പിന്തിരിഞ്ഞു നോക്കാതെ അവൾ അല്പം പിറകോട്ടു, അവന്റെ അടുത്തേക്ക് നീങ്ങി ഇടത്തെ കൈ മുട്ട് കൊണ്ട് അവന്റെ ദേഹത്ത് കുത്തി.. പിന്നോട്ട് നീങ്ങിയ അവന്റെ കയ്യിൽ നിന്ന് ബലമായി പിടിച്ചെടുത്ത വടി കൊണ്ടവൾ അവന്റെ നേരെ വീശി... ഇടത്തെ കവിളിൽ കൊണ്ട അടിയിൽ ചോര പുറത്തേക്കൊഴുകിയ അവൻ തളർന്ന് വീണു........

ജീപ്പിന് മുകളിൽ ഇരുന്ന ഈശ്വർ രംഗം കണ്ട് ജീപ്പിൽ ആഞ്ഞടിച്ചു... പല്ലിറുമ്പി കൊണ്ട് ആര്യയെ നോക്കി... അവളെ തീർത്തേക്കെന്ന് ഒരുത്തനോട് കണ്ണുകൾ കൊണ്ട് കാണിച്ചതും കയ്യിലെ കത്തിയുടെ കൂർത്ത ഭാഗം അവൾക്ക് നേരെ പിടിച്ചു കൊണ്ടവൻ അലറി ചെന്നു... ഞൊടിയിടെ ആര്യ ഒഴിഞ്ഞു മാറി അവന്റെ കൈ കടന്ന് പിടിച്ച് അവന്റെ കൈ മുട്ട് പിടിച്ചു തിരിച്ചു.. ഊർന്ന് പോയ കത്തി അവൾ കാലു കൊണ്ട് ദൂരേക്ക് നീക്കി ഇട്ട് കൊണ്ട് അവന്റെ മുഖം നോക്കി അഞ്ചാറ് ഇടി ഇടിച്ചു. ..... തന്റെ എല്ലാ ദേഷ്യവും അവനോട് തീർക്കുന്നതിനിടയിൽ ആരോ ഒരാൾ പിറകിലൂടെ വന്ന് വടി കൊണ്ട് കാൽ മുട്ട് നോക്കി അടിച്ചു... അടിയുടെ ശക്തിയിൽ നിലത്തേക്ക് മുട്ടുകൾ കുത്തി ആര്യ ഇരുന്നു.. അവൾക്ക് നേരെ വീണ്ടും ഓങാൻ നിന്നതും പാറി വന്ന അമിത് ആ വടി ചവിട്ടി തെറിപ്പിച്ചു.. വടിയോട് കൂടെ മറിഞ്ഞു വീണ അമിത് അവന്റെ നെഞ്ചിൽ ചവിട്ടി... ഉടനെ അമിതിന്റെ കാല് പിടിച്ച് തിരിക്കാനായി അവൻ ശ്രമിച്ചതും അമിത് കാൽ കുടഞ്ഞു കൊണ്ട് അവനെ തെറിപ്പിച്ചു.......

അമിത് അവനെ നേരിട്ടതും എഴുന്നേറ്റു നിന്ന ആര്യ സ്പോർട്സ് സാറിന് നേരെ തിരിഞ്ഞവനെ നോക്കി തന്റെ കയ്യിൽ നിന്നും നേരത്തെ വീണു പോയ ഇരുമ്പ് ദണ്ഡ് കയ്യിലെടുത്തു . അതിലേ ചങ്ങല വലിച്ചെടുത്ത് കൈകളിൽ ചുറ്റി അവൾ നടന്നു.. കാലുകൾക്ക് വേദന ഉണ്ടെങ്കിലും നെറ്റി പൊട്ടി ചോര ഒലിക്കുന്നുണ്ടെങ്കിലും അവളുടെ കണ്ണുകളിൽ അഗ്നി കെടാതെ ജ്വലിച്ചു നിന്നു... ചങ്ങല ചുഴറ്റിയ അവൾ മുന്നിൽ ഉള്ളവരെ നേരിട്ടു...... അമിത് ഏവരെയും ഒതുക്കി നിർത്തുന്നു എന്നും അവന് മുന്നിൽ പിടിച്ചു നിൽക്കാൻ തന്റെ ആളുകൾക്ക് ആവുന്നില്ലെന്നും മനസ്സിലാക്കിയ ഈശ്വർ ജീപ്പിന് മുകളിൽ നിന്നും ചാടി ഇറങ്ങി..... കണ്ണുകൾ ഒരു മൂലയിൽ നിൽക്കുന്ന അക്ഷിതിലേക്ക് തിരിഞ്ഞു... അടിയിൽ മുഴുകിയ അമിതിനെയും അക്ഷിതിനെയും മാറി മാറി നോക്കി വല്ലാത്തൊരു ഭ്രാന്തൻ ചിരിയോടെ ഒരുത്തന് കണ്ണുകൾ കൊണ്ട് നിർദ്ദേശം നൽകി. സംഗതി മനസ്സിലാക്കിയ അവൻ ഒരു വടിയുമായി അക്ഷിതിന്റെ അടുക്കലേക്ക് പാഞ്ഞു.. .

എന്നാൽ ഇത് കണ്ണിൽ കണ്ട ആര്യ അവനെത്തും മുന്നേ ഓടി ചെന്ന് അക്ഷിതിനെ തള്ളി മാറ്റി... വന്നവനെ നേരിടാനായി അവൾ തിരിഞ്ഞതും ഇരുമ്പ് വടിയവളുടെ നെറ്റിയിൽ പതിച്ചു ..... "ആാാാ... അമ്മേ... " വേദനയേറിയ നിലവിളി അവളിൽ നിന്നും ഉയർന്നു.. നെറ്റി പൊട്ടി ചോര ഒലിച്ചു കൊണ്ടേയിരുന്നു... എന്നാൽ അത് കൊണ്ടൊന്നും അവൾ തളർന്നില്ല... തന്നെ മുറിവേൽപ്പിച്ചവന്റെ ഷോൾഡറിൽ രണ്ടു കയ്യും വെച്ച് ഒരലർച്ചയോടെ അവനെ പിന്നിലേക്ക് തള്ളി ഇട്ട് അവന്റെ നെഞ്ചിൽ ചവിട്ടി നിന്നു... അവളുടെ ഭദ്ര കാളി രൂപവും അലർച്ചയും കേട്ട് അവർ പതർച്ചയോടെ അവളെ നോക്കി... ആര്യയുടെ നെറ്റിയിലെ മുറിവിൽ നിന്നും ഒഴുകി വരുന്ന ചോര കണ്ട് അക്ഷിത് അവളെ താങ്ങി പിടിച്ചു... എന്നാൽ ദേഷ്യം അടിമുടി അരിച്ചു കയറിയ അവൾ വീണ്ടും അവനെ നേരിടാനായി ഒരുങ്ങി.. പക്ഷേ അപ്പോഴേക്കും നെറ്റിയിൽ നിന്നും ഉതിർന്നു വീഴുന്ന രക്തതുള്ളികൾ അവളുടെ കാഴ്ച മറച്ചിരുന്നു.. കണ്ണുകളിൽ നിന്ന് ബോധം മറയുന്ന ആര്യ അക്ഷിതിന്റെ കൈകളിൽ ഒതുങ്ങാതെ വീഴാൻ പോയതും സ്പോർട്സ് സാർ ഓടി വന്നു ..

അവളെ ചേർത്ത് പിടിച്ചു കൊണ്ട് സാർ മിഥുനെ നോക്കി.. "മിഥുൻ.. പെട്ടന്ന് എല്ലാവരെയും വിവരം അറിയിക്ക്.. ആര്യയെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകണം... " സാറിന്റെ ഓർഡർ അനുസരിച്ചു കൊണ്ട് മിഥുൻ ഓടി പോയി.. സ്പോർട്സ് സാറിന്റെ ശ്രദ്ധ ആര്യയിലേക്കായതും ഒരു ഗുണ്ട വന്ന് സാറിന്റെ പുറത്തേക്ക് ശക്തിയായി അടിച്ചു... തടുക്കാനായി കൈ നീട്ടിയ അക്ഷിതിന്റെ വയറ്റിലേക്ക് അടിച്ചു കൊണ്ട് അവനെ തള്ളി വീഴ്ത്തി.... ആര്യയുടെ പതനം കണ്ട് ഈശ്വർ ആർത്തു ചിരിച്ചു.... "ഹ്ഹഹ്ഹ.. ഞാൻ പറഞ്ഞതല്ലേ ഡീ നിനക്കിനി രക്ഷയില്ലെന്ന്... ഈശ്വറിനോട് കളിക്കാൻ നിൽക്കുമ്പോൾ പലവട്ടം ആലോചിക്കണം... ഇഞ്ചിഞ്ചായി കൊല്ലാതിരുന്നത് എന്റെ ഔദാര്യമാണെടീ പുല്ലേ... " അട്ടഹസിച്ചു കൊണ്ട് ഈശ്വർ പറഞ്ഞതും ആര്യ ദേഷ്യത്തോടെ അവനെ നോക്കി.. അവനിട്ട് രണ്ട് കൊടുക്കാൻ വേണ്ടി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും സ്പോർട്സ് സാർ അവളെ വിലക്കി..... ഈ സമയം അക്ഷിത് നിലത്തേക്ക് വീഴുന്നത് കണ്ട അമിത് ചെന്നായയെ പോലെ അലറി..... അക്ഷിതിനെ വീഴ്ത്തിയവന്റെ മൂക്കിനിട്ട് അഞ്ചാറ് പ്രാവശ്യം അവൻ ഇടിച്ചു... മൂക്കിൽ നിന്ന് ചോര വന്ന് അവശനായ അവനെ തന്റെ കൈ ചുരുട്ടി പിടിച്ച് വയറ്റിൽ കുത്തി......

അവനെ തെറിപ്പിച്ചു കഴിഞ്ഞപ്പോളാണ് ആര്യയ്ക്കു അടികൊണ്ട വിവരം അവൻ അറിഞ്ഞത്... അമിത് അടുത്തേക്ക് പോകാൻ നിന്നതും ഒഴിഞ്ഞു മദ്യ കുപ്പി അവന്റെ അടുത്തേക്ക് ചീറി അടുത്തു... തല പിന്നോട്ട് വളച്ചതും മദ്യ കുപ്പി ദേഹത്തേക്ക് തട്ടാതെ മണ്ണിൽ പതിഞ്ഞു.... ************ ആർട്സ് പ്രോഗ്രാം കൊഴുക്കുന്നതിനിടയിൽ അവിടെ നടക്കുന്നത് ഒരു കുട്ടി പോലും അറിഞ്ഞില്ല..... ഓരോ കാര്യത്തിനും ഓടി നടക്കുന്നതിനിടയിൽ അനി ആര്യയെ ശ്രദ്ധിക്കാനും വിട്ട് പോയി.. അവൾ സ്വസ്ഥമായി ക്ലാസ്സിൽ ഇരിക്കുന്നു എന്നായിരുന്നു അവളുടെ വിചാരം..... തകർന്ന ഗ്രൗണ്ടിൽ നിന്ന് മിഥുൻ ഓടി വന്നു... അവന്റെ വരവ് കണ്ട് പ്രിൻസി എഴുന്നേറ്റു നിന്നു.. പുതിയ പ്രശ്നങ്ങൾ ഉണ്ടായോ എന്ന ആകുലതയിൽ നിൽക്കുന്ന പ്രിൻസിയോട് അവൻ എല്ലാം പറഞ്ഞു.... അതിശയത്തോടെ അതിലേറെ അമ്പരപ്പോടെ പ്രിൻസി കസേരയിൽ ഇരുന്നു... "മേം.. പെട്ടന്ന് വരൂ... അല്ലെങ്കിൽ സ്ഥിതി മോശമാകും... " മിഥുൻ ഉണർത്തിച്ചതും പ്രിൻസി വേഗം എഴുന്നേറ്റ് അവിടേക്ക് പോകാൻ നിന്നു... കുറച് ടീച്ചേഴ്‌സിനെ കൂട്ടി അവർ മിഥുനോപ്പം നടന്നു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story