💕ഐഷ 💕: ഭാഗം 2

aysha

രചന: HAYA

അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോയാ സിസ്റ്റർന്റെ മാര്യേജ് ആയോണ്ട് ഞാൻ നാട്ടിലേക്ക് പുറപ്പെട്ടത്. കുടുംബക്കാര് മുഴുവൻ വീട്ടിൽ ഹാജറായിട്ടുണ്ട്... കസിൻസൊക്കെ ആയിട്ട് ചിരിയും തമാശ പറച്ചിൽ ഒക്കെയായിട്ട് കൊറച്ചു ദിവസം നല്ല അടിപൊളി ആയിട്ട് തന്നെ അങ്ങ് പോയി... അങ്ങനെ കല്യാണം ഒക്കെ നല്ല ഉഷാർ ആയിട്ട് തന്നെ നടന്നു. ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് കുടുംബക്കാർ ഒക്കെ ഏകദേശം വീട്ടീന്ന് പോയിരുന്നു. ഇപ്പൊ ഞാനും മമ്മയും പപ്പയും മാത്രമായി. ഇവിടെ ഒക്കെ ഒരുപാട് മാറ്റം വന്നപോലെ.. നാട്ടിൽ വന്നതിന് ശേഷം ഞാൻ പുറത്തേക്ക് ഒന്നും അങ്ങനെ പോയിരുന്നില്ല. കുറച്ചു ദിവസം കൂടി അങ്ങ് കഴിഞ്ഞോട്ടെ എന്നിട്ട് വേണം ഫ്രണ്ട്‌സ് ഒക്കെയായിട്ട് ഒന്ന് അടിച്ചു പൊളിക്കാൻ.. ഞാൻ എന്റെ മുറിയിലേക്ക് നടന്നു പക്ഷെ ഡോർ ലോക്ക് ചെയ്തിരിക്കാണ്. വന്നെനു ശേഷം ഞാൻ ഈ റൂമിലേക്ക് കേറിയിരുന്നില്ല.. മമ്മി.... ഇതിന്റെ കീ എവിടെ ഇതാരാ ലോക്ക് ചെയ്തേ... "ഇന്നാ.. കീ.. അഹ്.. അത് പിന്നെ നീ പോയെ പിന്നെ ഈ മുറിയിൽ ഞാൻ അങ്ങനെ ആരേം കേറാൻ സമ്മതിക്കാറില്ല.. നിനക്ക് അത് പണ്ടേ ഇഷ്ടവും അല്ലായിരുന്നല്ലോ..

പിന്നെ വല്ലപ്പോഴും മേരിചേച്ചി വന്ന് വൃത്തിയാക്കിട്ട് പോവും ..അവരെ.. നീ പോയെ പിന്നെ ഇങ്ങോട്ട് കേറീട്ടുള്ളു..പിന്നെ ഇവിടെ ഒരുപാട് മുറികൾ ഉള്ളോണ്ട് തന്നെ ഈ ഭാഗത്തേക്ക് ആരും അങ്ങനെ വരാറുമില്ല ... അതും പറഞ്ഞു മമ്മി തായേക്കിറങ്ങി. ഞാൻ കീ ഉപയോഗിച്ച് ഡോർ തുറന്നു. എന്റെ ടേബിളും പഴയ പുസ്തകങ്ങളും ഒക്കെ അതുപോലെ തന്നെ യഥാസ്ഥാനത്തു അടുക്കി വെച്ചിരിക്കുന്നുണ്ട്. എന്റെ അലമാരയും ഞാൻ വരച്ച ഓരോ ചിത്രങ്ങളിലൂടെയും ഒക്കെ കണ്ണോടിച്ചു നോക്കി... "മോനെ... ജോണേ... നീ തായേ ഇറങ്ങി വന്നേ നിന്നെ കാണാൻ ഇതാ മെരിച്ചേച്ചി വന്നിട്ടുണ്ട്.. ഞാൻ കേട്ടപാതി കേക്കാത്ത പാതി റൂമിൽ നിന്നും ഇറങ്ങി. "മേരി ചേച്ചി എന്നല്ല മേരിയമ്മ👵 എന്നാ ഞാൻ വിളിക്കാറ് ...പുള്ളിക്കാരിക്ക് ഇപ്പൊ നല്ല പ്രായം കാണും. എന്റെ മമ്മിയിൽ നിന്നും കിട്ടെണ്ട സ്നേഹവും വാത്സല്യവും ഒക്കെ എനിക്ക് കിട്ടിയത് അവരിൽ നിന്നായിരുന്നു. എന്റെ വല്യമച്ചിടെ അത്രയൊക്കെ പ്രായം കാണും മേരിയമ്മയ്ക്ക്. പണ്ട് മമ്മയ്ക്കും പപ്പയ്ക്കും ഒക്കെ ജോലി തിരക്കായോണ്ട് എന്റെ കാര്യങ്ങൾ നോക്കാൻ നിൽപ്പിച്ചതായിരുന്നു അവരെ.. എനിക്ക് ഭക്ഷണം തരിക പണ്ട് കഥ പറഞ്ഞു തരിക.

.ഒക്കെ ചെയ്തു തന്നെ അവരാണ്. പുള്ളിക്കാരിക്ക് മക്കളില്ലാത്തോണ്ട് തന്നെ ഞാൻ സ്വന്തം മകനെ പോലെ തന്നെയായിരുന്നു.. എന്നോടുള്ള സ്നേഹം കൊണ്ടാ ഇത്രേ പ്രയം ആയിട്ടും എന്റെ മുറി മാത്രം ഇപ്പോഴും വൃത്തിയാക്കുന്നെ.. മമ്മിക്കും അവരെ വല്യ കാര്യയാണ്.. "എടാ ജോണികുട്ടാ.. മീശയും താടിയൊക്കെ വച്ച് നീ അങ്ങ് വല്യ ആളായിപോയല്ലോ... എന്റെ കണ്ണടയുന്നേൽ മുന്നേ നിന്നെ ഒന്ന് കാണണം എന്നുണ്ടായിരുന്നു😣.അത് നടന്നു ഇനി മരിച്ചാലും വേണ്ടില്ല.. അയെന്നാ വാർത്തമാനം ആണ് എന്റെ മേരിക്കുട്ടിയെ.. ദേ..ഇതെന്നാന്ന് നോക്കിയേ... "ഇതെന്തുവാടാ... ചെക്കാ.. ഇതാണ് എന്റെ മേരിക്കുട്ടിക്ക്👵 ജോണിക്കുട്ടി ടെ വക സ്വർണത്തിന്റെ ഒരു മാലയും വളയും.. ഹാപ്പിയായോ.. ഏഹ്.. അയ്യേ ഇതെന്നാ ഇത് കരയുവാണോ ശേ... കരയല്ലേ.. മേരിയമ്മ വാ.. ലണ്ടനിലെ വിശേഷങ്ങൾ ഒക്കെ കേക്കണ്ടേ.. "പിന്നില്ലാതെ.... അങ്ങനെ ഏകദേശം വൈകുന്നേരം വരെ ഞങൾ രണ്ടാളും ഇരുന്നു സംസാരിച്ചു. എന്നിട്ട് പുള്ളിക്കാരിയെ കാറിൽ വീട്ടില് കൊണ്ടോയി ഇറക്കി കൊടുത്തിട്ട് തിരിച്ചു പോന്നു.നല്ല ക്ഷീണം ഉള്ളോണ്ട് ഫുഡും കയിച്ച് നേരെ കിടക്കയിൽ പോയി കിടന്നു എപ്പോയാ ഉറങ്ങിപോയത് എന്നറിയില്ല.

എന്തിരുന്നാലും എണീറ്റ് നോക്കുമ്പോ രാവിലെ 10.00ആയിട്ടുണ്ട്. തായേ നിന്നും നല്ല ഒച്ചയും ബഹളവും കേക്കുന്നുണ്ട്. ഇതാരാണാവോ കാലത്ത് തന്നെ എന്നും വിചാരിച്ചു തായെക്ക് നോക്കുമ്പോ മറ്റാരും അല്ല കസിൻസ് തെണ്ടികൾ ആണ്. ഇന്ന് ഒരു ട്രിപ്പിന് പോവാൻ പ്ലാൻ ചെയ്തിരുന്നു. ഞാൻ ആ കാര്യം അങ്ങ് മറന്നിരുന്നു. വേഗം കുളിച് റെഡി ആയി തായേക്കിറങ്ങി... ഒരുപാട് സ്ഥലത്തൊക്കെ ചുറ്റി അടിച്ചിട്ടാണ് പിന്നെ വീട്ടിലേക്ക് എത്തിയത്. "ഡാ പിന്നെ നമ്മടെ ജോവിടെ മാര്യേജ് ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് ഇനി നമ്മക് ദിയെടെ വീട്ടി ക്കൂടി ഒന്ന് പോണ്ടെടാ... ആയെന്നത്തിനാ മമ്മി.. അത് ഞാൻ അവളെ എപ്പോളെലും പോയി കണ്ടോളാം ഞാൻ ഇവിടെ ഒക്കെ തന്നെ ഇല്ലേ... "എടാ ഞാൻ ഉദ്ദേശിച്ചത് നിന്റെ കല്യാണകാര്യത്തെ കുറിച്ചാടാ.. ദിയ നല്ല കൊച്ചാ.. കൂടാതെ നല്ല ജോലിയും ഉണ്ട് എന്തായാലും നമ്മക്ക് പറ്റിയ ബന്ധം ആണ്. നീ ഒന്ന് യെസ് മൂളിയാൽ ഞങ്ങൾക്ക് ഇതൊന്ന് ആലോചിക്കമായിരുന്നു.. മ്മ്ഹ്.. മമ്മിടെ ഇഷ്ടം പോലെ ചെയ്യ്... എന്നും പറഞ്ഞ് ഞാൻ എന്റെ റൂമിലേക്ക് നടന്നു. അപ്പോഴാണ് കെവിന് എന്റെ പണ്ടത്തെ ബ്ലാക്ക്ഷർട്ട്‌ വേണം എന്ന് പറഞ്ഞത് ഓർമ്മ വന്നത് .അത് ഇനി എവിടെയാണോ എന്തോ ഒരുപാട് തിരഞ്ഞു നോക്കുമ്പോയാണ് ഷെൽഫിന്റെ ഏറ്റവും അടിയിൽ ആയിട്ട് അത് ഉണ്ട്.

അപ്പോളാ പ്ലസ്ടുവിലത്തെ ഓട്ടോഗ്രാഫ് എന്റെ ശ്രദ്ധയിൽ പെട്ടത്. അന്ന് എനിക്കിതൊന്നും വായിക്കാൻ ടൈം കിട്ടിയിരുന്നില്ല. പക്ഷെ ഇന്ന് ആവശ്യത്തിന് അധികം ടൈം ഉണ്ട്. ഞാൻ അതെടുത്തു വായിക്കാൻ തുടങ്ങി "വിശാല മനസ്സേ വിദൂര മനസ്സേ വിധിയുണ്ടെങ്കിൽ വീണ്ടും കാണാം" നീ പഠിച്ച് പഠിച്ച് ഡോക്ടർ ആയാൽ ഞാൻ പനിച്ചു പനിച്ചു നിന്റെ അരികിൽ വരുമ്പോൾ ഫീസ് ചോദിച്ചാലും പേര് ചോദിക്കല്ലേ... അങ്ങനെ തുടങ്ങി ഒരുപാട് ഉണ്ട്.. ചിലതൊക്കെ വായിച്ചു ഞാൻ ഒരുപാട് ചിരിച്ചു 😂.. ചിലതൊക്കെ വായിച്ചു പലതും ഓർമ്മകളിലൂടെ മിന്നിമറഞ്ഞു😒.ഒന്നുകൂടി ആ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ.. എന്ന് ഞാൻ ചുമ്മ ആഗ്രഹിച്ചു പോവാണ്.. അങ്ങനെ അവസാന പേജ് വായിക്കാൻ തുടങ്ങുമ്പോഴാണ് പപ്പാ വിളിച്ചത്. ഞാൻ അതും അവിടെ ടേബിളിൽ വച്ച് പപ്പയുടെ അടുത്തേക്ക് ചെന്നു. തിരിച്ചു വന്ന് ആ അവസാന പേജും വായിക്കാൻ തുടങ്ങി... ഹായ്... ജോൺ.. നീ എന്നെങ്കിലും ഇത് വായിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു... ഞാൻ നിന്നോളം മാറ്റാരെയും ഇത്രത്തോളം സ്നേഹിച്ചിട്ടില്ല😍.പക്ഷെ ഒരു പ്രാവശ്യം പോലും നിന്നോട് എനിക്ക് അത് പറയാൻ പറ്റില്ല.. പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്ന് പറയുന്ന പോലെ ജാതിയും മതമോ എന്ന അതിരുകളും ഇല്ലാ.....

ഇവിടം കയിഞ്ഞാ നിന്നെ ഞാൻ മറക്കും എന്നൊന്നും ഞാൻ പറയുന്നില്ല കാരണം... നിന്നെ ഓർക്കാതിരിക്കാൻ എന്നെ കൊണ്ട് കഴിയും എന്ന് തോന്നുന്നില്ല😒. എപ്പോളോ മനസ്സ് കൊണ്ട് സ്നേഹിച്ച നിന്റെ ആ പുഞ്ചിരിക്കുന്ന മുഖം ഒരു വിങ്ങലായി എന്റെ ഉള്ളിൽ ഉണ്ടാവും😔..... നീയും ദിയയും തമ്മിൽ കമ്മിറ്റിഡ് ആണെന്നാ സ്കൂൾ മുഴുവൻ പറയണത്. അത് സത്യമായിരിക്കല്ലേ എന്ന് ഞാൻ പ്രതീക്ഷിച്ചിട്ടുണ്ട്.. പക്ഷെ അത് സത്യമാണെന്ന് എനിക്കും ഇപ്പൊ തോന്നുന്നു...എന്തിരുന്നാലും എന്റെ സമാധാനത്തിന് ഞാൻ ഇത് നിന്നോട് പറയണം എന്നുണ്ടായിരുന്നു .. പറഞ്ഞു... 🙃 പിന്നെ നിന്നോട് എനിക്ക് ഒരു വലിയ താങ്ക്സ് പറയാനുണ്ട്. മറ്റൊന്നുവല്ല എനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത ഇവിടെ നീ എന്ന ഒറ്റകാരണം കൊണ്ടാ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത്.ഇങ്ങോട്ട് വരാൻ ഓരോ അവധി ദിവസവും ആഗ്രഹിച്ചത്. അല്പം പൈകിളി ആയിപോയെങ്കിൽ സോറി😬. എനിക്ക് ഇങ്ങനെ ഒക്കെയാടാ എന്റെ ഫീലിംഗ്സ് എക്സ്പ്രസ്സ്‌ ചെയ്യാൻ പറ്റൂ.എനിക്ക് അറിയത്തുള്ളൂ എന്നതായിരിക്കും കുറച്ചൂടെ ബെറ്റർ ..... ലണ്ടനിൽ ഒക്കെ പോയി പഠിച്ചു വല്യ ആളവുമ്പോ നമ്മളെ ഒന്നും മറക്കൂല എന്ന് പ്രതീക്ഷിക്കുന്നു..പിന്നെ നിന്റെം ദിയെടേം കല്യാണത്തിന് എന്നേം വിളിക്കണേടാ..

നീ വിളിച്ച ഞാൻ വരും... എന്ന് ആയിഷ സോറി നീ എന്നെ ഐഷ എന്നല്ലേ വിളിക്കാറ് അങ്ങനെ തന്നെ ഇരിക്കട്ടെ......, അ...അ... ഐഷയോ 😧🥺... ഇത് എഴുതിയെ ഐഷ തന്നാണോ... അതോ എന്റെ കസിൻസ് ചുമ്മ എന്നെ പറ്റിക്കാൻ....., ഏയ്‌ അങ്ങനെ ആവാൻ ചാൻസ് ഇല്ല..മമ്മി അല്ലെ പറഞ്ഞെ ഇങ്ങോട്ടേക്ക് ആരും കേറാറില്ലെന്ന്.. പിന്നെ.. ഇത് അവൾ എഴുതിയതാണോ എന്റെ കർത്താവെ ... പക്ഷെ എന്നാലും അവള് ഒന്നും എഴുതില്ല എന്നല്ലേ പറഞ്ഞെ പിന്നെ എങ്ങനെ.. ഇനിപ്പോ അന്ന് അവള് എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞത് ഇതായിരിക്കുവോ... അപ്പൊ ഞാൻ കരുതിയ പോലെ ഒന്നും തോന്നലല്ലായിരുന്നല്ലേ 😟... ഐഷ... നീ എവിടെയാടി... പെണ്ണെ.... ഒരുപ്രാവശ്യം എങ്കിലും നിന്നെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ... ഇന്ന് എനിക്ക് ഒട്ടും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.. എന്തോ കണ്ണടച്ചാൽ അവളുടെ മുഖം മാത്രേ മനസ്സിൽ വരണുള്ളു.. പിന്നെ പഴയ മെമ്മറിസും... ഞാൻ അപ്പൊ അവളെ അത്രക്ക് സ്നേഹിച്ചിരുന്നോ... എന്റെ സ്വപ്നം പോലും ജോൺ എന്ന് ഉറക്കെ വിളിച്ചു കരയുന്ന അവളായിരുന്നു. ഇന്നലെ മുഴുവൻ അവളെ കുറിച് ആലോചിച്ചത് കൊണ്ടാവാം ഒരുപക്ഷെ സ്വപ്നത്തിൽ വരെ അവൾ വന്നത്.എന്തോ രാവിലെ തന്നെ അവളെ അന്വേഷിച്ചു ബ്രെക്ഫാസ്റ് പോലും കഴിക്കാതെ വീട്ടിൽ നിന്നിറങ്ങി.

കൂടെ ആൽബിയും ജെറിയും നോയലും ഉണ്ടായിരുന്നു. അവര് കൂടെ വരാന്ന് പറഞ്ഞപ്പോ വേണ്ട എന്ന് പറയാൻ തോന്നില്ല.. ആദ്യം തന്നെ പോയത് ശശി മാഷിന്റെ വീട്ടിലായിരുന്നു. ഞങ്ങൾ കൊറേ സാറിനോട് സംസാരിച്ചിരുന്നു. ഞാൻ ഇപ്പൊ ഡോക്ടർ ആണ് എന്ന് പറഞ്ഞപ്പോ പുള്ളിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു. സാറിനോട് ചോദിച്ച് ഐഷയുടെ വീട് എവിടെയാണ് എന്നൊക്കെ മനസ്സിലാക്കി. അവിടെ നിന്ന് ഇറങ്ങി ഐഷയുടെ വീട്ടിൽ ചെന്നു. ഒരു പണ്ടത്തെ തറവാട് വീട് ഒക്കെ മാതിരി ഉള്ള നല്ല ഒരു വീട്🏚️. പക്ഷെ അവിടെ ചോദിച്ചു നോക്കുമ്പോഴാ അറിയുന്നത് ഐഷയും അവള്ടെ ഫാമിലിയും ഒക്കെ അവിടുന്ന് പോയിട്ട് ഏകദേശം നാലു വർഷം ആയിപോലും. പിന്നെ പ്ലസ്ടു വിലെ ഞങ്ങടെ ഫ്രണ്ട്സിനോടൊക്കെ വിളിച്ചു അവളെ കുറിച് ചോദിച്ചു പക്ഷെ ആർക്കും യാതൊരു വിവരവും അവളെ കുറിച്ചില്ല. ഇനീപ്പോ എന്ത്‌ ചെയ്യും.. എന്തു വന്നാലും അവളെ എങ്ങനെലും കണ്ടുപിടിക്കാൻ തന്നെ ഞാൻ മനസ്സിലുറപ്പിച്ചു. ശേഷം പള്ളിയിൽ പോയി ഞാൻ ഈശോയുടെ മുൻപാകെ നിന്ന് ഒരു തീരുമാനം എടുത്തു. ഒന്നുകിൽ ഞാൻ അവളെ എന്റെ ജീവിതസഖിയായി കൂടെ കൂട്ടും.. ഇനി അവളല്ലാതെ മറ്റൊരു പെണ്ണ് ഈ ജോണിന്റെ ജീവിതത്തിൽ ഉണ്ടാവില്ല.. നീ അവളെ എന്റെ കണ്മുന്നിൽ കൊണ്ട് വന്ന് നിർത്തിതരണേ.....

എന്നും പ്രാർത്ഥിച്ചു ഞാൻ അവിടെ നിന്നും ഇറങ്ങി.. അതിന് ശേഷം അവളെയും തിരഞ്ഞു ഞാൻ ഒരുപാട് സ്ഥലങ്ങളിൽ പോയി... പക്ഷെ ഒരു വിവരവും ഇല്ല.. അങ്ങനെ ആകസ്മികയാണ് ആ യാത്രക്കിടയിൽ ടോമിന്റെ നമ്പർ കിട്ടിയത് ചെക്കൻ ഇപ്പൊ എഞ്ചിനീയർ ആണ്. അങ്ങനെ ഞാൻ അവനെ വിളിച്ചു ഒരുപാട് സംസാരിച്ചു. അപ്പോഴാ ഐഷ അവള് ഒരു ദിവസം അവനെ കാണാൻ വന്നിരുന്നെന്നും എന്നെ കുറിച്ച് അന്വേഷിച്ചെന്നും ഒക്കെ പറഞ്ഞത്..എന്റെ നമ്പർ കിട്ടാൻ വല്ല വഴിയും ഉണ്ടോ എന്നൊക്കെ ചോദിച്ചിരുന്നു പോലും.. എന്തോ അതൊക്കെ കേട്ടപ്പോ എന്റെ മിഴികൾ ഞാൻ പോലും അറിയാതെ നിറയുന്നുണ്ടായിരുന്നു😣... അവള് എന്നോട് പറയാൻ ആഗ്രഹിച്ച കാര്യം നേരത്തെ നീ എന്തേ കണ്മുന്നിൽ കാണിച്ചു തരാഞ്ഞേ.. ഏഹ് അങ്ങനാണെൽ ഞാൻ ഇന്ന് ഇങ്ങനെ കിടന്നു അലയേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ കർത്താവെ 🥺.... അങ്ങനെ അവളെ കുറിചുള്ള അന്വേഷണം ഒക്കെ പാതി ഉപേക്ഷിച്ചു. കാരണം ഒരുപാട് ദിവസം അവളെയും തേടി ഞാൻ പല ഇടങ്ങളിൽ പോയി പക്ഷെ അങ്ങനെ ഒരാളെ കുറിച്ച് ആർക്കും അറിയില്ല. അല്ലെങ്കിൽ തന്നേ ഈ ഐഷ എന്ന പേരിനപ്പുറം എനിക്ക് എന്തറിയാം അവളെക്കുറിച്ചു😒...

വീട്ടിൽ ഇരുന്നു മടുത്തപ്പോ ഞാൻ ജോലിക്ക് പോവാൻ തീരുമാനിച്ചു ഇവിടെ നാട്ടിൽ തന്നെ .ആ ഹോസ്പിറ്റൽ ഇവിടുന്ന് ഒരുപാട് അകലെയായോണ്ട് എന്റെ അങ്കിളിന്റെ വീട്ടിലാണ് സ്റ്റേ ഒക്കെ.ജോലി വീട് ഒരുമാസക്കാലായിട്ട് ഇതൊക്കെ തന്നെയാണ് എന്റെ ജീവിതം. അതിന്റ ഇടക്ക് അവളെ കുറിച്ച് അന്വേഷണവും അതിന്റെതായ വയിക്ക് നടന്നുപോകുന്നുണ്ടായിരുന്നു. ആ ഇടക്ക് ആണ് അപ്രതീക്ഷിതമായി ഒരു പയ്യനെ കാണാൻ ഇടയായെ... അതും ഹോസ്പിറ്റലിൽ വച്ച് പുള്ളിക്കാരനെ ഞാൻ ഡെയിലി കാണാറുണ്ട് ഞാൻ ഇവിടെ ജോയിൻ ചെയ്ത അന്ന് മുതൽക്കെ.. ഇന്ന് ഒരു രോഗിയെ ചികിൽസിക്കാൻ അയാളുടെ റൂമിലേക്ക് പോകുമ്പോഴാ പ്രതീക്ഷിക്കാതെ ഒരാൾ എന്നെ വന്ന് ഇടിച്ചത്.. വെപ്രാളത്തിൽ അവന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരുപാട് പേപ്പർസ് ഒക്കെ തായേ പോയിട്ടുണ്ടായിരുന്നു. നോക്കുമ്പോ ആരാ നമ്മടെ ഡെയിലി കാണുന്ന പുള്ളിയാണ്.അതും എങ്ങനെ ഒക്കെയോ പെറുക്കി എടുത്ത് അവൻ അവിടെ നിന്നും നടന്നകന്നു. ഈ ചെക്കനെന്താ തലക്ക് നല്ല സുഖവില്ലെ... ഇതെന്തൊക്കെയാണാവോ ഈ കാണിച്ചു കൂട്ടണത്... എന്നും മനസ്സിൽ വിചാരിച്ചു ഞാൻ നേരെ നടന്നു.. അങ്ങനെ ഉച്ചക്ക് ലെഞ്ച് കഴിക്കാനായി പുറത്തേക്ക് പോവാൻ ഇറങ്ങി.

"സോറി ഡോക്ടർ😔.... ആ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കുമ്പോൾ ദേ നേരത്തെ കണ്ട ആ പയ്യൻ എന്റെ മുൻപിൽ വന്ന് നിക്കുന്നു. സോറിയോ.. ഇയാളെന്തിനാടോ എന്നോട് സോറി ഒക്കെ പറയണേ.... "നേരത്തെ ഞാൻ അറിഞ്ഞോണ്ട് വന്ന് ഇടിച്ചതല്ല.. അത് പിന്നെ... അതൊന്നും സാരല്ല എന്റെ മാഷേ.. താൻ വല്ലോം കഴിച്ചായിരുന്നോ... ഇല്ല.. എന്നാ വാ നമ്മക്ക് പോയി വല്ലോം കഴിക്കാ.. പുള്ളിക്കാരൻ നല്ലവണ്ണം സംസാരിക്കുന്ന കൂട്ടത്തിൽ ആണ്... അവന്റെ അടുത്ത് നിക്കുമ്പോ ടൈം പോണതെ അറിയില്ല ഒരു രസികൻ.. എന്ന് തന്നെ അവനെ വിശേഷിപ്പിക്കാം. അതിന് ശേഷം ഞങ്ങൾ നല്ല കൂട്ടായി.. പുള്ളിടെ ആരോ ഇവിടെ കൊറച്ചു കാലയിട്ട് കോമ്മസ്റ്റേജിൽ ആയിരുന്നു പോലും... അതോണ്ടാണ് ഡെയിലി ഇങ്ങോട്ട് വന്ന് പോണത്.അങ്ങനെ അവനും സിദ്ധുവും ഒക്കെ ഉള്ളോണ്ട് അവിടെ അങ്ങനെ ബോർ അടിക്കാതെ മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോഴാ അടുത്ത കുരിശ് എന്നൊക്കെ പറയാലോ മമ്മി കല്യാണകാര്യവും പറഞ്ഞു വിളിയോ വിളി.. ഒരുവിധത്തിലാ ഞാൻ മമ്മിനെ ഓരോന്ന് പറഞ് അടക്കിയത്. അങ്ങനെ നമ്മടെ പഴയ ഫ്രണ്ട്‌സ് ഒക്കെ കൂടി ഐഷയെ കണ്ട് പിടിക്കാൻ എന്ന ഒരു ഇതിൽ പഴയ പ്ലസ്ടു ക്ലാസ്സിന്റെ ഗെറ്റ് ടുഗെതർ വെച്ചു.. ഒരു പ്രത്യേക വൈബ് തന്നായിരുന്നു.. പെൺപിള്ളേരുടെ കയ്യിലൊക്കെ ഒന്നും രണ്ടും ട്രോഫികൾ ഉണ്ട്. ആൺപിള്ളേരൊക്കെ പിന്നെ കല്യാണപ്രായം ആവണതെ ഉള്ളു. കൂട്ടം കൂടി ഇരുന്നു ഓരോ വിശേഷങ്ങൾ പറയലും പാട്ടുപാടലും ഒക്കെയായി അടിപൊളി ആയിരുന്നു അന്നേ ദിവസം...

ആ പഴയ സ്കൂൾ കാലം എത്ര മനോഹരംമായിരുന്നു ഒന്നുകൂടി അതൊന്നു തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ഞാനും ആഗ്രഹിച്ചു പോയി 🥺... ഞങ്ങടെ ക്ലാസ്സിലെ എല്ലാരും വന്നു.. പക്ഷെ ഞങ്ങൾ ആർക്ക് വേണ്ടിയാണോ ഇതൊക്കെ പ്ലാൻ ചെയ്തേ അയാൾ മാത്രം വന്നില്ലാ 😑.. ഇനി എനിക്ക് അവളെ കണ്ട് പിടിക്കാൻ കഴിയില്ല ഒരിക്കലും കാരണം അവള് എന്നിൽ നിന്നും ഒരുപാട് അകലെയാണ്... ഒരുപാട്... ഒരുപക്ഷെ അവൾ ഇതൊക്കെ മറന്ന് കാണും..അതല്ലേ വല്ലവനെയും കെട്ടി കൊച്ചുങ്ങളേം നോക്കി എവിടേലും ഭൂമിടെ ഏതേലും ഒരു കോണിൽ അവളുണ്ടാവും... എന്തിരുന്നാലും ഹാപ്പിയായിരിക്കട്ടെ...ഞാനാ ശെരിക്കും മണ്ടൻ..എന്തൊക്കെയോ ആഗ്രഹിച്ചു 😔... എന്തായാലും എന്റെ തീരുമാനത്തിനു മാറ്റമുണ്ടാകില്ല അത് ഉറപ്പാ.. എന്നും മനസ്സിലുറപ്പിച്ചു ഞാൻ അവരോടൊക്കെ യാത്ര പറഞ്ഞിറങ്ങി. വീട്ടിൽ വന്ന് ഒരുപാട് കരഞ്ഞു ആരും കാണാതെ... എത്രയോ ദിവസങ്ങളായി ഞാൻ അവളെ തേടുന്നു... സ്നേഹിച്ചു പോയതാണോ ഞാൻ ചെയ്ത തെറ്റ് അതോ സ്നേഹം തിരിച്ചറിയാതെ പോയതോ.... അങ്ങനെ ഓരോന്ന് പുലമ്പിക്കൊണ്ടിരുന്നു. എപ്പോയോ മയക്കത്തിലേക്ക് ആയിനിറങ്ങി. പിന്നെ കുറച്ചു ഡേയ്‌സ് ഞാൻ ലീവ് എടുത്തു. ആ ഇടക്കാ ദിയ എന്നെ കാണാനായി വീട്ടിലേക്ക് വന്നത്.ഇത് എനിക്കുള്ള അടുത്ത പണിയാണ്...എന്ന് മനസ്സിൽ വിചാരിച്ചു മുഖത്തു ഒരു ചിരിയും ഫിറ്റ്‌ ചെയ്ത് തായേക്കിറങ്ങി..

"ഹേയ്..... ജോൺ.. യെന്നാ ഉണ്ടെടാ വിശേഷം... നീ ആള് ആകെ അങ്ങ് മാറിപോയല്ലോ.. പണ്ടത്തെക്കാളും ഒന്നുകൂടി കാണാൻ കിടു ആയിട്ടുണ്ട്.. എടി നീ വന്ന് കേറിയപ്പോ തന്നെഹ് എനിക്കിട്ടുള്ള പതപ്പിക്കൽ ആണല്ലോ.. ഏഹ്... നിന്റെ അടവൊക്കെ കയ്യിൽ വെച്ചേക്ക് കൊച്ചെ.... "ഓഹ് എന്നതായാലും എന്നെ കെട്ടാൻ പോണ ചെക്കനല്ലേ.. കുറച്ചു പതപ്പിക്കൽ ഒക്കെ ആവാം 😉.. എന്റെ പൊന്നോ ഈ കൊച്ചു സീരിയസ് ആണോ എന്തോ.. എന്തിരുന്നാലും മമ്മിയെ നല്ലവണ്ണം സംസാരിച്ചു കയ്യിലെടുത്തിട്ടുണ്ടെന്ന് സാരം.. ഇത് മിക്കവാറും എനിക്ക് തലവേദന ഉണ്ടാക്കുന്ന കേസ് ആണ്🥱. അങ്ങനെ അവളുടെ ഓരോ ചളിഞ്ഞ കോമഡി ഒക്കെ കേട്ട് ചിരിക്കാൻ ഞാൻ പെട്ട പാട് മമ്മിയും പപ്പയും അടുത്തുള്ളൊണ്ട് ഒന്നനങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. അങ്ങനെ പെട്ടു ഇരിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്. ഒഹ് രക്ഷപെട്ടു.. കുറച്ചുകൂടി അവിടെ ഇരുന്നെങ്കിൽ ഇവിടെ എല്ലാരും കൂടി അവളെ എന്റെ തലയിൽ ആക്കിയേനെ 😹.. നോക്കുമ്പോ സഹൽ ആണ്... നമ്മടെ ഹോസ്പിറ്റലിലെ പയ്യൻസ് ഇല്ലേ ലെവൻ തന്നെ ... ഞാൻ കാൾ അറ്റൻഡ് ചെയ്തു "ഹലോ... ജോണേട്ടാ.... നാളെ ഇങ്ങോട്ട് വരണില്ലേ... ഇല്ലടാ..

ഞാൻ കുറച്ചു ദിവസത്തേക്ക് ലീവ് എടുത്തേക്കുവാ... "ശേടാ .... ചേട്ടന് വരാൻ പാറ്റു വാണേൽ ഒന്ന് വന്നേക്കണെ.... ആഹ്ടാ... കുഞ്ഞാ നമ്മക്ക് നോക്കാലോന്നെ.. അങ്ങനെ അവനോടു കൊറേ സംസാരിച്ചിരുന്നു. അപ്പോളാ പപ്പ ദിയയെ അവളെ വീട്ടിൽ ഡ്രോപ്പ് ചെയ്യാൻ പറഞ്ഞത്. അവളേം വീട്ടിൽ ആക്കി ഞാൻ നേരെ എന്റെ വീട്ടിലേക്ക് തിരിച്ചു. എന്തായാലും നാളെ ഹോസ്പിറ്റലിൽ പോണം.. അവൻ വിളിച്ചതല്ലേ.. എന്തായാലും അങ്ങ് പോവാലോ... പിറ്റേന്ന് രാവിലെ തന്നെഹ് ഞാൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു. അതിന്റെ ഇടക്ക് പള്ളിയിലും ഒന്ന് കേറിയായിരുന്നു. ഹോസ്പിറ്റലിൽ എത്തി ഞാൻ നോക്കുമ്പോ പുള്ളിക്കാരൻ ഒരു ബോക്സ്‌ ഒക്കെ കയ്യിൽ വച്ചോണ്ട് എന്റെ കൺസള്റ്റിംഗ് റൂമിൽ ഇരുപ്പുണ്ട്. യെന്നതാടാ ബോക്സ്‌ ഒക്കെയായിട്ട് അതും കാലത്ത് തന്നെ.. "ഡോക്ടർക്ക് അറിയോ ഇന്ന് എന്റെ ലൈഫിൽ ഒരു സ്പെഷ്യൽ ഡേയാ🥰... അതെന്ന നിന്റെ ബർത്തഡേ വല്ലോം ആഹ്ന്നോ... "ബർത്ത്ഡേ.. ആണ് എന്റെ അല്ല എനിക്ക് വേണ്ടപ്പെട്ട ഒരാളുടെയാ.. ജോണെട്ടൻ വാ.. നമ്മക്ക് ഒരു സർപ്രൈസ് കൊടുക്കാലോ.. ഒരു ദിവസം ഞാൻ ഡോക്ടറെയും കൂട്ടി കാണാം വരാം എന്ന് പറഞ്ഞിട്ടുണ്ട്. അത് ഇന്നെന്നെ ആയിക്കോട്ടെ...

സർപ്രൈസ് ആഹ്‌ണോ എന്നാ വെയിറ്റ് ഞാനും വല്ലോം വാങ്ങിക്കേണ്ടെടാ ഗിഫ്റ്റ് ആയിട്ട്...ബർത്ത്ഡേ അല്ലെ അങ്ങനെ ചുമ്മാ അങ്ങ് കേറി ചെല്ലാൻ ഒക്കുവോ "ഏയ്‌ അതൊന്നും വേണ്ടന്നെ... അതിന്റെ ഒന്നും യാതൊരു ആവശ്യവും ഇല്ലാഹ് 😄... എന്നാലും അതല്ലേ അതിന്റെ ഒരു മര്യാദ.. അതും പറഞ് ഞാൻ കടയിൽ പോയി നല്ലൊരു ഗിഫ്റ്റ് തന്നെ വാങ്ങിച്ചു കയ്യിൽ കരുതി. നേരെ ഹോസ്പിറ്റലിലേക്ക് തന്നെ മടങ്ങി വന്നു. എടാ നമ്മക്ക് എന്റെ കാറിൽ പോവാലോ അല്ലെ ഇവിടെ അടുത്ത് വല്ലോം ആണോ വീട്.. "അതിന്റൊന്നും ആവശ്യം ഇല്ലന്നെ ഇവിടന്ന് രണ്ടടി നടന്ന മതി.. ഇവിടെയോ.. "അതെ.. ന്നെ.. അതും പറഞ്ഞു അവൻ എന്നെ ഒരു മുറിയിലേക്കായി കൂട്ടികൊണ്ട് പോയി.. "ഡോക്ടർ ഞാൻ പറഞ്ഞില്ലേ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ ഇവിടെ ഇണ്ടെന്ന്...അതാ ആ കിടക്കുന്ന ആളെ കണ്ടില്ലേ.. അതാണ്‌..എന്റെ ദീതി.... കഴിഞ്ഞ കൊറേ മാസങ്ങളോളം എന്റെ കുടുംബം പകുതിയോളം ചിലവായിച്ചത് ഇവിടെയാണ്..

എന്നെങ്കിലും പഴയത് പോലെ എന്റെ ദീതി ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന വിശ്വാസത്തിൽ😔....ഇന്ന് അവള്ടെ ബർത്ത്ഡേ യാ.. അതാ ഞാൻ രാവിലെ തന്നെ ഗിഫ്റ്റ് ഒക്കെ വാങ്ങി വന്നേ.. ഇതൊക്ക കാണുമ്പോ ദീതിക്ക് ഓ... ഒരു.. ഒരുപാട് സന്തോഷാവും ഡോക്ടർ നോക്കിക്കോ.. എന്ന് വിക്കി വിക്കി അവൻ അത് പറഞ് അവസാനിപ്പിച്ചു. അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി കൊണ്ടിരുന്ന എന്റെ മിഴികൾ ഉയർത്തി ഞാൻ ആ വെന്റിലേറ്ററിലേക്കായി നോക്കി... ആ കായിച്ച കണ്ടതും എന്റെ കയ്യിലുണ്ടായിരുന്ന ഗിഫ്റ്റ് ബോക്സ്‌ നിലം പതിക്കുന്ന ശബ്ദം എന്റെ കാതുകളിൽ ഞാൻ കേട്ടു. എന്തെന്നില്ലാത്ത ഒരു മരവിപ്പ് പോലെ കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ ഓരോന്നായി ഉതിർന്ന് വീഴുന്നുണ്ടായിരുന്നു.ഞാൻ അവിടെ മുട്ടുകുത്തി ഇരുന്നു... വാക്കുകൾ ഇടറി കൊണ്ടാണേലും എന്റെ ചുണ്ടുകൾ ആ പേര് പതിയെ ഉച്ചരിച്ചു.. 'അ... ഐ... ഐഷ ' .... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story