ഭദ്ര: ഭാഗം 2

badhra

രചന: സ്‌നേഹ സ്‌നേഹ

താൻ ഇവിടെ വന്നപ്പോ മുതൽ കാണാൻ ആഗ്രഹിച്ച തൻ്റെ അനന്തു അനന്തു.... ഭദ്ര പ്രേമവായ്പ്പോടെ വിളിച്ചു.... അനന്തു വേഗം തന്നെ തൻ്റെ കൈത്തലം കൊണ്ട് ഭദ്രയുടെ വായ് പൊത്തി ശബ്ദം ഉണ്ടാക്കരുത് അമ്മ കേൾക്കും:. അനന്തു എവിടായിരുന്നു ഇത്രയും നേരം ... അനന്തുവിൻ്റെ ഫോണിന് എന്തു പറ്റി ഞാൻ എത്ര തവണ വിളിച്ചു സ്വിച്ച് ഓഫ് ആയിരുന്നല്ലോ.... എല്ലാം പറയാം നീയിപ്പോ മിണ്ടാതെ കിടക്ക് ... ഭദ്രയെ തൻ്റെ ദേഹത്തോട് ചേർത്തു പിടിച്ചു കൊണ്ട് അനന്തു പറഞ്ഞു.... അനന്തു ഭദ്രയുടെ ഉടുപ്പിൻ്റെ ഹുക്കുകൾ അഴിക്കാൻ ശ്രമിച്ചു കൊണ്ട് ഭദ്രയെ തന്നോട് ചേർത്തു പിടിച്ച് ഭദ്രയുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. അനന്തു എന്താ ഈ കാണിക്കുന്നത് എന്നെ വിട് ഭദ്ര ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു.. : അങ്ങനെ ഇപ്പോ വിടുന്നില്ല എനിക്ക് നിന്നെ വേണം... അനന്തു എനിക്ക് വയ്യ... ഭദ്ര പറഞ്ഞതു വകവെയ്ക്കാതെ അനന്തു ഭദ്രയിലേക്ക് അമർന്നു..... ഭദ്ര ക്ഷീണവും വേദനയും കാരണം തളർന്നു കിടന്നു ....എല്ലാം കഴിഞ്ഞ് അനന്തു ഭദ്രയിൽ നിന്ന് അടർന്നു മാറുമ്പോൾ ഭദ്രയുടെ കണ്ണിൽ നിന്ന് ചുടുകണ്ണീർ ഇരു കവിളിലുടെ ഒഴുകിയിറങ്ങുകയായിരുന്നു.... അനന്തു ഭദ്രയുടെ അടുത്ത് നിന്ന് എഴുന്നേറ്റ് തൻ്റെ ഷർട്ടും എടുത്തിട്ടു കൊണ്ട് വാതിൽ തുറന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങി അനന്തു ....

എനിക്ക് വിശക്കുന്നു.. ഭദ്ര ക്ഷീണിതമായ സ്വരത്തിൽ പറഞ്ഞു.... ഈ പാതിരാത്രി ഞാൻ എന്താ ചെയ്യുക നേരം വെളുക്കട്ടെ ... അമ്മ എന്തേലും തരാതിരിക്കില്ല.... കുടിക്കാൻ അല്പം വെള്ളം എങ്കിലും കിട്ടിയിരുന്നെങ്കിൽ.... അല്ലങ്കിൽ ഞാനിപ്പോ മരിച്ചു പോകും... അനന്തു അടുക്കളയിലെ ടാപ്പിൽ നിന്നും ഒരു ഗ്ലാസ്സിൽ വെള്ളം പിടിച്ച് ഭദ്രയുടെ നേരെ നീട്ടി... ഭദ്ര ആർത്തിയോടെ ആ വെള്ളം മുഴുവൻ ഒറ്റവലിക്ക് കുടിച്ചു..,,, ഇനി ഉറങ്ങിക്കോ.... ഞാൻ പോവുകയാ അനന്തു ഇത്തിരി നേരം എൻ്റെ അടുത്ത് ഇരിക്കാമോ ?? ഏയ്യ് അതൊന്നും പറ്റില്ല അമ്മയെങ്ങാനും കണ്ടോണ്ട് വന്നാൽ പിന്നെ ആകെ പ്രശ്നം ആകും.... അനന്തു എൻ്റെ ഫോണിലെ ചാർജ് തീർന്നു ..അതു പോലെ എനിക്ക് കുളിച്ചു മാറാൻ വേറെ ഡ്രസ്സ് ഒന്നും ഇല്ല. .... നി ഇപ്പോ കിടന്ന് ഉറങ്ങ് എനിക്ക് ഉറക്കം വരുന്നു..... ഞാൻ പോവുകയാ .... അനന്തു വാതിൽ അടച്ച് കുറ്റിയിട്ടതിന് ശേഷം ശബ്ദം ഉണ്ടാക്കാതെ തൻ്റെ മുറിയിലേക്ക് പോയി... തൻ്റെ അടുത്ത് എത്ര നേരം ഇരുന്നാലും മടുക്കില്ലന്ന് തൻ്റെ ചെവിയിൽ പല ആവർത്തി പറഞ്ഞവനാണ് ഇപ്പോ ഒരു നിമിഷം പോലും തൻ്റെ അടുത്ത് ഇരിക്കാതെ പോയത്..... ഭദ്ര ഓരോന്നോർത്ത് കണ്ണുനീർ വാർത്തു..... വന്നിട്ട് ഇത്രയും നേരം ആയിട്ടും താൻ ഇതുവരെ യൂറിൽ പാസ്സ് ചെയ്തിട്ടില്ലല്ലോ എന്ന് ഭദ്ര ഓർത്തു.

എന്നാൽ ഇപ്പോൾ തനിക്ക് മൂത്രം ഒഴിക്കാൻ തോന്നുന്നുണ്ട് .... എന്തും ചെയ്യും എന്നറിയാതെ ഭദ്ര വിഷമിച്ചു. ..... സമയം എന്തായി എന്ന് ഒരു ഊഹം പോലും ഇല്ല മൊബൈൽ സ്വിച്ച് ഓഫും ആയി....... അനന്തു പോകും മുൻപ് പറഞ്ഞിരുന്നെങ്കിൽ ടോയ്ലെറ്റിൽ പോകാമായിരുന്നു..... ഓരോന്നോർത്ത് കിടന്ന് വിശപ്പു കൊണ്ട് കാളുന്ന വയറും പൊത്തി പിടിച്ചു കൊണ്ട് എത്രയും പെട്ടന്ന് നേരം ഒന്ന് വെളുത്തിരുന്നെങ്കിൽ എന്ന് പ്രാർത്ഥനയോടെ ഭദ്ര തിരിഞ്ഞും മറിഞ്ഞും കിടന്നു...... ആ രാത്രിക്ക് നീളം കൂടുതലാണ് ഭദ്രക്ക് തോന്നി ....എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല... വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഭദ്ര പിടഞ്ഞെഴുന്നേറ്റു... മുന്നിൽ രമണി നിൽക്കുന്നതു കണ്ടപ്പോൾ ഭദ്രക്ക് ഭയം തോന്നിയെങ്കിലും അതു പുറത്ത് കാണിക്കാതെ ഭദ്ര പറഞ്ഞു... അമ്മേ എനിക്കൊന്ന് ടോയ്ലൈറ്റിൽ പോകണം.... .. അമ്മയോ?ആരുടെ അമ്മ ? ഞാൻ എപ്പഴാ നിന്നെ പ്രസവിച്ചത് നിൻ്റെ അമ്മയാകാൻ.... നീ മേലിൽ എന്നെ അങ്ങനെ വിളിക്കരുത്... ഭദ്ര എന്തു പറയണം എന്നറിയാതെ ചൂളി ചുരുങ്ങി നിന്നുകൊണ്ട് തലയാട്ടി.... ങാ പുറത്ത് പുറംപണിക്കാർ ഉപയോഗിക്കുന്ന ടോയ്ലൈറ്റ് ഉണ്ട് അവിടെ പൊയ്ക്കോ എന്നിട്ട് വേഗം വന്ന് മുറ്റം തൂക്കാൻ നോക്ക്....

കുട്ടികളുടെ അച്ഛൻ എഴുന്നേൽക്കും മുൻപ് മുൻവശത്തെ മുറ്റം തൂത്തുവരണം അതിന് ശേഷം പിന്നാപുറവും തൂത്തുവാരിയതിന് ശേഷം പശു തൊഴുത്തിൽ കയറി ചാണകം വാരി പശുവിനെ കുളിപ്പിച്ച് തൊഴുത്ത് കഴുകിയിടണം കറവക്കാരൻ വരുന്നതിന് മുൻപ് ചെയ്തു തീർക്കണം ഉം ചെല്ല് അമ്മേ എനിക്ക് കുളിച്ച് ഈ ഡ്രസ്സ് മാറണം... ഫും ....നിന്നോടല്ലേ പറഞ്ഞത് എന്നെ അങ്ങനെ വിളിക്കരുതെന്ന്... പിന്നെ കുളിച്ചു ഡ്രസ്സും മാറി നീ എങ്ങോട്ടാ ഇപ്പോ പോകുന്നത് .... മര്യാദക്ക് ആദ്യം പോയി ഞാൻ പറഞ്ഞ ജോലികൾ തീർക്ക് എന്നിട്ട് കുളിച്ച് കെട്ടിലമ്മയാകാം.... ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലന്ന് മനസ്സിലായ ഭദ്ര വിറയ്ക്കുന്ന കാലടികളോടെ ആടിയാടി പുറത്തേക്ക് നടന്നു...... നേരം വെളുത്തിട്ടില്ല നേരം വെളുക്കാൻ ഇനിയും ഏറെ സമയം ബാക്കി ഉണ്ടന്ന് ഭദ്രക്ക് തോന്നി.... ഭദ്ര മുറ്റത്തേക്കിറങ്ങിയതും രമണി പുറത്തെ ലൈറ്റുകൾ ഇട്ടു..... മുറ്റം അടിക്കുന്ന ചൂലെടുത്ത് ഭദ്രയുടെ മുന്നിലേക്ക് ഇട്ടുകൊടുത്തു. വൃത്തിയായ് മുറ്റം തൂക്കണം.... അതും പറഞ്ഞ് രമണി അടുക്കളയിലേക്ക് കയറി വാതിൽ അടച്ചു പൂട്ടി ഭദ്രക്ക് തല ചുറ്റുന്ന പോലെ തോന്നി ഭദ്ര മുറ്റത്തു നിന്നു കൊണ്ട് ചുറ്റും നോക്കി ടോയ്ലൈറ്റ് എവിടാണന്ന് വീടിനോട് ചേർന്നു തന്നെ ടോയ്ലൈറ്റ് കണ്ടു ഭദ്ര ആർത്തിയോടെ അവിടേക്ക് ഓടി കയറി .:..

തൻ്റെ ആവശ്യങ്ങൾ നിർവഹിച്ചതിന് ശേഷം മുറ്റത്തിറങ്ങി ചൂലും എടുത്ത് മുൻവശത്തേക്ക് നടന്നു. ലൈറ്റുകളുടെ പ്രകാശത്താൽ വീട് പ്രകാശഭൂരിതമായി കാണപ്പെട്ടു. ഇരുനില കെട്ടിടത്തിൻ്റെ വിശാലമായ മുറ്റത്തെ പൂന്തോട്ടം വീടിൻ്റെ മോടി എടുത്തു കാണിച്ചു. ഭദ്ര മുറ്റം തൂക്കാൻ തുടങ്ങി ... ആ സമയത്ത് ഭദ്രയുടെ മനസ്സിലൂടെ തൻ്റെ വീടും പരിസരവും കടന്നു പൊയ്കൊണ്ടിരുന്നു പഞ്ചായത്തിൽ നിന്ന് അനുവധിച്ച തുക കൊണ്ട് പണിത ചെറിയ ഒരു പണിതീരാത്ത വീട് ... വീടിന് ചുറ്റും ചെറിയ മുറ്റം ആ മുറ്റത്തിനപ്പുറം അടുത്ത ആളുടെ വീടാണ് .... വീട്ടിലെ ചെറിയ മുറ്റം തൂക്കാൻ പോലും ഞാനും അനിയത്തിയും എന്നും അടിയായിരുന്നു.... ഞങ്ങളുടെ അടി കാണുമ്പോൾ അമ്മ ചൂലും എടുത്ത് ഇറങ്ങും :... ആ ഞാനാണ് ഇന്ന് വിശാലമായ ഈ മുറ്റം തൂക്കുന്നത്.... വീട്ടിൽ ദാരിദ്രും ആയിരുന്നെങ്കിലും അമ്മ ഒരിക്കലും ഞങ്ങളെ പട്ടിണിക്ക് കിടത്തിയിട്ടില്ല.... ഇന്നലെ അമ്മ വിളമ്പി തന്ന ദോശയും ചട്നിയും ആണ് ഇതുവരെ തൻ്റെ ജീവൻ പിടിച്ചു നിർത്തിയത്...... ഓരോന്ന് ഓർത്തു ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... ഭദ്ര മുറ്റം മുഴുവൻ തൂത്തുവാരിയതിന് ശേഷം പശു തൊഴുത്തിൽ കയറി രമണി പറഞ്ഞജോലികളും തീർത്തതിന് ശേഷം ടോയ്ലൈറ്റിൽ കയറി കുളിച്ചു ഷവറിൽ നിന്ന് വെള്ളത്തുള്ളിൽ ദേഹത്തേക്ക് പതിച്ചപ്പോൾ ദേഹമാകെ നീറ്റൽ എടുക്കുന്നതു പോലെ തോന്നി ഭദ്രയ്ക്ക് .... കുളി കഴിഞ്ഞ് ഇട്ടിരുന്ന ഡ്രസ്സ് തന്നെ വീണ്ടും എടുത്ത് ധരിച്ചു.......

അടുക്കള വശത്തേക്കും വന്നു അപ്പോഴും അടുക്കള വാതിൽ തുറന്നിരുന്നില്ല. ഭദ്ര ക്ഷീണിതയായി പിന്നാപ്പുറത്തെ തിണ്ണയിലേക്കിരുന്നു.:... അനന്തു....... ഇന്നലെ വരെ താൻ എന്തു ഭംഗിയുള്ള സ്വപ്നങ്ങളാണ് നെയ്തുകൂട്ടിയത്... പലപ്രാവശ്യം അനന്തുവിനോട് ചോദിച്ചതാണ് നമ്മുടെ ബന്ധം അനന്തുവിൻ്റെ വീട്ടുകാർ അംഗീകരിക്കുമോ എന്ന് ... അന്നെല്ലാം ധൈര്യം പകർന്ന് കൂടെ നിന്ന അനന്തു ഇന്ന് എവിടാണ്. ആരെല്ലാം എതിർത്താലും എന്നെ സ്വന്തമാക്കും എന്നും പറഞ്ഞ് ആ മാറോട് ചേർത്തപ്പോൾ ... അനന്തുവിനെ വിശ്വസിച്ചു.... ഇപ്പോഴും അനന്തുവിനെ വിശ്വാസം ആണ് പെട്ടന്ന് ഇങ്ങനെയെല്ലാം സംഭവിച്ചതുകൊണ്ടായിരിക്കാം അനന്തു ഇങ്ങനെ..... എല്ലാം ശരിയാകുമായിരിക്കും അമ്മ എന്നെ മരുമകളായി അംഗിക്കരിക്കും വരെ എല്ലാം സഹിക്കാം ...... ഭദ്ര ഓരോന്നോർത്തു കൊണ്ട് തിണ്ണയിൽ കണ്ണുകളടച്ച് ഇരുന്നു...... വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഭദ്ര കണ്ണു തുറന്നു...... ഇതാ നിനക്കുള്ള ഡ്രസ്സ് കുളിച്ച് ഈ ഡ്രസ്സും മാറി വന്ന് ആ പാത്രങ്ങളെല്ലാം കഴുകി അടുക്കള സ്ലാബും അടുക്കളയും തുടച്ചിട് എന്നിട്ടു വേണം എനിക്ക് അടുപ്പിൽ തീ കത്തിക്കാൻ..... തൻ്റെ മുന്നിലേക്ക് എറിഞ്ഞു കൊടുത്ത ഡ്രസ്സുകൾ ഭദ്ര എടുത്തു നോക്കി.... ആരോ ഉടുത്ത് പഴകിയ രണ്ട് മൂന്ന് ലുങ്കിയും ആരുടെയോ നിറം മങ്ങിയ ബൗസുകളും കരിമ്പനടിച്ച തോർത്തും.....

ഇതെങ്ങനാ ഞാൻ ഉപയോഗിക്കുന്നത് എനിക്കിതൊന്നും ധരിച്ച് പരിചയം ഇല്ല.... പരിചയം ഇല്ലാത്ത പലതും ഇനി പരിചയപ്പെടണം. അല്ലങ്കിൽ നീ വന്നപ്പോൾ നിനക്ക് ആവശ്യമുള്ളത് കൊണ്ടുവരണമായിരുന്നു. വലിയ വീട്ടിലെ ചെക്കൻമാരെ കണ്ണും കൈയ്യും കാണിച്ച് മയക്കീപ്പോ ഓർക്കണമായിരുന്നു..... വേണേൽ എടുത്തോണ്ട് പോയി കുളിച്ച് ഡ്രസ്സ് മാറി വന്ന് ഞാൻ പറഞ്ഞ പണികൾ ചെയ്യ്.... മറ്റ് നിവർത്തിയില്ലാത്തതു കൊണ്ട് ഭദ്ര അതിൽ നിന്ന് ഒരു മുണ്ടും ബ്ലൗസും തോർത്തും എടുത്തു കൊണ്ട് ടോയ്ലൈറ്റിലേക്ക് പോയി അവിടെ നിക്കടി പിന്നിൽ നിന്നുള്ള അലർച്ചകേട്ട് ഭദ്ര നിന്നു..... ഇതൊക്കെ ഇനി ആർക്കു വെച്ചിരിക്കുന്നതാ ഇവിടെ...? നാളെയും നിനക്ക് കുളിച്ച് മാറേണ്ടതല്ലേ.... .ഇതെല്ലാം ഇവിടെ നിന്ന് എടുത്ത് മാറ്റ് ഭദ്ര അതെല്ലാം വാരിക്കൂട്ടി എടുത്തു കൊണ്ട് നടന്നു.... ടൊയ്ലൈറ്റിൻ്റെ മൂലയിൽ കെട്ടിയിരുന്ന അഴയിൽ തൂക്കിയിട്ടതിന് ശേഷം പഴയ ഡ്രസ്സ് മാറി മുണ്ടും ബ്ലൗസും ധരിച്ച് അതിന് മുകളിൽ തോർത്തും പുതച്ച് ഭദ്ര പുറത്തേക്കിറങ്ങി...... പഴയ ഡ്രസ്സ് കഴുകിവരിച്ചിട്ടതിന് ശേഷം അടുക്കളയിൽ കയറി സിങ്കിൽ കൂടി കിടന്ന പാത്രങ്ങൾ ഓരോന്നായി കഴുകാൻ തുടങ്ങി.... .അടുക്കളയും തുടച്ച് കഴിഞ്ഞപ്പോളെയ്ക്കും ഭദ്ര വാടി തളർന്നിരുന്നു. ഭദ്ര സ്റ്റോർ റൂം തുറന്ന് നിലത്ത് വിരിച്ചിരുന്ന പായിലേക്ക് കിടന്നു.... വയ്യ ഇനി ഒന്നിനും വയ്യ ദേഹം തളർന്നു പോകുന്നു..... തൊണ്ട വരളുന്നു....

ഭദ്ര എഴുന്നേറ്റു വേച്ചു വേച്ചുപോയി അടുക്കളയിലെ ടാപ്പിൽ നിന്ന് വെള്ളം പിടിച്ചു കുടിച്ചു.... ആ സമയത്താണ് രമണി അവിടേക്ക് വന്നത് .... നീ എന്തുവാടി കട്ടു തിന്നുന്നത്.... ഞാൻ ഒന്നും കഴിച്ചില്ല കുറച്ചു വെള്ളം കുടിച്ചതാ...... ഉം അടുക്കളയിലെ പണി തീർന്നെങ്കിൽ നീ പോയി തുണി അലക്കിയിട് അലക്കാനുള്ള തുണികൾ ബക്കറ്റിൽ ഇട്ടു പുറത്ത് വെച്ചിട്ടുണ്ട്..... എനിക്ക് തീരെ വയ്യ ... വിശന്നിട്ടു വയ്യ എന്തെങ്കിലും കഴിച്ചിട്ട് ഞാൻ അലക്കിയിടാം നേരം ഇങ്ങു വെളുത്തില്ലല്ലോ അപ്പോഴെക്കും വിശപ്പോ ? മര്യാദക്ക് പോയി തുണി അലക്കിയിട്ടിട്ട് വാ എന്നിട്ടു വേണം പശുവിന് പുല്ലരിയാൻ പോകാൻ.... ഭദ്ര ഒന്നും പറയാതെ അടുക്കളയിൽ നിന്ന് മുറ്റത്തേക്കിറങ്ങി തുണികൾ നിറച്ചു വെച്ചിരുന്ന ബക്കറ്റും എടുത്തു കൊണ്ട് അലക്കു ക്കല്ലിനരികിലേക്ക് നടന്നു..... ഭദ്ര പോകുന്നതും നോക്കി രമണി വാതിൽ പടിയിൽ ചാരി നിന്നു ചുണ്ടിൽ ഒരു പുഞ്ചിരിയുമായി..... അമ്മേ..... അനന്തുവിൻ്റെ വിളി കേട്ട് രമണി തിരിഞ്ഞു നോക്കി... എന്താടാ അമ്മേ..... അവളെ കൊണ്ട് എത്ര വേണമെങ്കിലും പണികൾ ചെയ്യിച്ചോ പക്ഷേ പട്ടിണിക്ക് ഇടുകയോ ദേഹോദ്രവം ഏൽപ്പിക്കുകയോ ചെയ്യരുത്... കാരണം നാളെ അവൾ ഇവിടുന്ന് മടുത്ത് ഇറങ്ങി പോയി നമുക്കെതിരെ പരാതി കൊടുത്താൽ തെളിവുകൾ നമുക്ക് എതിരാകരുത്.....

ജീവൻ പിടിച്ചു നിർത്താനുള്ള ഭക്ഷണമെങ്കിലും കൊടുക്കണം അല്ലങ്കിൽ ഇവിടെ വെച്ച് അവൾ തല കറങ്ങി വീഴുകയോ മറ്റോ ചെയ്താൽ പഴി നമുക്കായിരിക്കും .... എന്തായാലും അവൾ അലക്കിയിട്ടു വരട്ടെ എന്തേലും കൊടുക്കാം..... അനന്തു ഫ്ലാസ്കിൽ നിന്ന് ഒരു കപ്പ് ചായയും എടുത്തു കൊണ്ട് മുറ്റത്തേക്കിറങ്ങി........ അലക്കി തീർത്ത് തുണിയും ഉണങ്ങാൻ വിരിച്ചിട്ടതിന് ശേഷം ഭദ്ര അടുക്കളയിലേക്ക് വന്നു...... ഒരു പ്ലേറ്റിൽ തലേന്നത്തെ ചോറും കറികളും എടുത്ത് ഭദ്രയുടെ നേരെ നീട്ടികൊണ്ട് രമണി പറഞ്ഞു ഇനി ഇതു കഴിച്ചിട്ട് മതി ബാക്കി ജോലികൾ ::... ഭദ്ര ആർത്തിയോടെ രമണിയുടെ കൈയിൽ നിന്ന് ആ പ്ലേറ്റും വാങ്ങി കൊണ്ട് സ്റ്റോർ റൂമിലേക്ക് പോയി നീ എവിടേക്കാ പോകുന്നത്.... അവിടെ ഇരുന്ന് കഴിക്കാൻ വേണ്ടി ഭദ്ര വിക്കി വിക്കി പറഞ്ഞു...... അവിടെ ആ പിന്നാമ്പുറത്തെ തിണ്ണയിലിരുന്ന് കഴിച്ചാൽ മതി..... പുറത്തേക്ക് കൈ ചൂണ്ടി കൊണ്ട് രമണി പറഞ്ഞു. ഭദ്ര ഭക്ഷണ പാത്രവുമായ് പുറത്തേക്ക് നടന്നു തിണ്ണയിൽ ഇരുന്നു കൊണ്ട് ആർത്തിയോടെ ഭക്ഷണം വാരി കഴിക്കാൻ തുടങ്ങി....... തണുത്ത് മരച്ചിരിക്കുന്ന ഭക്ഷണത്തിൻ്റെ രുചിയോ മണമോ ഒന്നും ഭദ്ര ശ്രദ്ധിച്ചില്ല...... ഭക്ഷണം കഴിച്ച് പാത്രം കഴുകി സ്ലാബിൻ പുറത്ത് വെച്ച് ഭദ്ര പുറത്തേക്കിറങ്ങി ആ സമയം രമണി വിഭവസമൃദ്ധമായ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുകയായിരുന്നു. ഡി.... ഈ പ്ലേറ്റ് നീ സൂക്ഷിച്ചു വെച്ചോ ഇന്നു മുതൽ ഈ പ്ലേറ്റിലാണ് നിനക്കുള്ള ഭക്ഷണം തരുന്നത്......

വക്കുപ്പൊട്ടി ചളങ്ങിയ ഒരു സ്റ്റീൽ പ്ലേറ്റ് ആയിരുന്നു അത്. ഇത് നീ അരകല്ലും തറയിൽ കമഴ്ത്തിവെച്ചോളു... : ഭദ്ര തൻ്റെ പ്ലേറ്റ് എടുത്ത് വെച്ചിട്ട് പുറത്തേക്കിറങ്ങി ചുറ്റിലും കണ്ണോടിച്ചു. അനന്തു അവിടെ എവിടേലും ഉണ്ടോ എന്നു പരതി കൊണ്ടിരുന്നു ഭദ്രയുടെ കണ്ണുകൾ നീ എന്തെടുക്കുകയാ അവിടെ...... പോയി പുല്ലരിയടി .... ഞാൻ ഒറ്റക്കോ...? എവിടെ പോയി പുല്ലരിയണം എന്നു പോലും എനിക്കറിയില്ല..... അതൊന്നും എനിക്കറിയണ്ട പശുവിന് ആവശ്യത്തിനുള്ള പുല്ലരിയണം എവിടുന്നായാലും എനിക്ക് കുഴപ്പം ഇല്ല.... ഇവരെന്തൊരു സ്ത്രീയാണ് എന്നു ചിന്തിച്ചു കൊണ്ട് ഭദ്ര അരിവാളുമായി തൊടിയിലേക്കിറങ്ങി. ...... ഇന്നുവരെ താൻ ചെയ്യാത്ത ജോലിയാണ് ഇപ്പോ ചെയ്തു കൊണ്ടിരിക്കുന്നത് പുല്ലരിഞ്ഞു കൊണ്ടിരുന്നപ്പോൾ ഭദ്ര ഓർത്തു. എല്ലാം സഹിക്കാം താൻ കൊതിച്ചതു പോലെ അനന്തുവിനോടൊപ്പം ഒരു ജീവിതം അതു മാത്രം മതി അതിനു വേണ്ടി എന്തും സഹിക്കാൻ തയ്യാറായി ഭദ്ര.... അങ്ങനെ ഓരോ ജോലി തീരുമ്പോൾ അടുത്ത ജോലി രമണി കൊടുത്തു കൊണ്ടിരുന്നു...... ഉച്ചക്ക് വിഭവസമൃദ്ധമായ ഉണ് തയ്യാറാക്കി രമണി എല്ലാവർക്കും വിളമ്പി രമണിയും കഴിച്ചു എന്നിട്ടും ഭദ്രക്ക് ഉച്ചക്ക് കഴിക്കാൻ ഒന്നും കൊടുത്തില്ല. പകരം വിശ്രമമില്ലാതെ പണികൾ കൊടുത്തു കൊണ്ടിരുന്നു.

രാത്രി എല്ലാവരും അത്താഴം കഴിച്ചു കഴിഞ്ഞപ്പോൾ രമണി അല്പം ചോറെടുത്ത് ഫ്രിഡ്ജിലിരുന്ന പഴയ കറികളും എടുത്ത് ഒഴിച്ച് ഭദ്രക്ക് നൽകി ഭദ്ര ഒന്നും പറയാതെ രമണി നൽകിയ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു...... കിടക്കുന്നതിന് മുൻപ് ഭദ്ര രമണിയോട് ചോദിച്ചു ... വാതിൽ പുറത്തൂന്ന് പൂട്ടാതിരിന്നു കൂടെ... അതെന്തിനാ ഞാൻ ഉറങ്ങി കഴിയുമ്പോൾ നിനക്ക് എൻ്റെ മകൻ്റെ കൂടെ പോയി കിടക്കാനാണോ....? അല്ല പിന്നെ എന്തിനാ വേറെ ആരെയെങ്കിലും വിളിച്ച് അകത്ത് കയറ്റാനാണോ.... ...? എനിക്കറിയാം നീ പഠിച്ച കള്ളിയാണന്ന് നടക്കില്ല.... ഭദ്ര അതിന് മറുപടിയായി ഒന്നും പറഞ്ഞില്ല..... നീ റൂമിനകത്തേക്ക് കയറ് എനിക്ക് വാതിൽ അടയ്ക്കണം -.... ഭദ്ര ഒന്നും മിണ്ടാതെ സ്റ്റോർ റൂമിലേക്ക് കയറി.... രമണിവാതിൽ അടച്ച് കുറ്റിയിട്ടു...... ഭദ്ര ഓരോന്ന് ആലോചിച്ചുകൊണ്ട് നിലത്തു വിരിച്ചിട്ട് ചാക്കിലേക്ക് കിടന്നു......

ഉറക്കം വരാതെ തൻ്റെ വിധിയെ പഴിച്ചു കൊണ്ട് ഭദ്ര കിടന്നു...... പാതിരാ കഴിഞ്ഞ സമയത്ത് അന്നും അനന്തു ഭദ്രയെ തേടി സ്റ്റോർ റൂമിലെത്തി..... തൻ്റെ ആവശ്യം കഴിഞ്ഞ് ഭദ്രയോട് ഒന്നും മിണ്ടാതെ അനന്തു പോയി . പിന്നീടുള്ള പല ദിവസങ്ങളും ഇങ്ങനെ കടന്നു പൊയ്കൊണ്ടിരുന്നു.... തൻ്റെ സമ്മതമോ ക്ഷീണമോ വകവെയ്ക്കാതെ അനന്തു അനന്തുവിൻ്റെ ആവശ്യങ്ങൾക്കായി മാത്രം തൻ്റെ അടുത്ത് വരുന്നത് ഭദ്രയിൽ മടുപ്പ് ഉളവാക്കി എന്നാലും ഒരിക്കൽ പോലും അനന്തുവിനെ മറക്കാനോ വെറുക്കാനോ ഭദ്രക്ക് ആയില്ല... ഒരു ദിവസം പകൽത്തെ ജോലിയും കഴിഞ്ഞ് ക്ഷീണിച്ച് അവശയായി കിടന്ന ഭദ്ര അന്നു കിടന്നതേ ഉറക്കത്തിലേക്ക് വഴുതി വീണു..... പാതിരാ കഴിഞ്ഞ സമയത്ത് തൻ്റെ മേൽ ഭാരം തോന്നിയ ഭദ്ര കണ്ണു തുറന്നു..... അനന്തു എനിക്കിന്ന് തീരെ വയ്യ അതുമല്ല ഞാൻ പീരിയഡും ആണ് അനന്തു പൊയ്ക്കോ..... ഭദ്ര കുതറി കൊണ്ട് പറഞ്ഞു മിണ്ടാതെ കിടക്കടി..... ആ സ്വരം കേട്ടപ്പോൾ ഭദ്രക്ക് മനസ്സിലായി അത് തൻ്റെ അനന്തു അല്ലന്ന് .. .... ..... തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story