ഭദ്ര: ഭാഗം 5

badhra

രചന: സ്‌നേഹ സ്‌നേഹ

മടക്കയാത്രയിൽ മൂവരും ഒന്നും സംസാരിച്ചില്ല.... ഭദ്രയുടെ മനസ്സ് തൻ്റെ ബാല്യകൗമാരകാലങ്ങളിലേക്ക് പാഞ്ഞു എത്ര സന്തോഷകരമായിരുന്നു അച്ഛനും അമ്മയ്ക്കും ഒപ്പം ഉണ്ടായിരുന്ന കാലം അച്ഛൻ ഞങ്ങളെ നന്നായി വളർത്താൻ വേണ്ടി കോളനിയ്ക്ക് പുറത്ത് കൂടുതൽ കൂലി കിട്ടുന്ന പണിക്ക് പോകും സമ്പന്നൻമാരുടെ വീടുകളിലെ പറമ്പുപണിക്ക് പോയതുകൊണ്ടാകാം അവരുടെ മക്കളെ പോലെ ഞങ്ങളും വളരണം എന്നാഗ്രഹിച്ചു മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം എന്നാഗ്രഹിച്ചു. സാധാരണ കോളനിയിലെ കുട്ടികൾ കോളനിയിൽ തന്നെയുള്ള ഏകാധ്യാപസ്കൂളിലെ പഠനത്തോടെ പഠനം അവസാനിപ്പിക്കാറാണ് പതിവ്... പക്ഷേ അച്ഛൻ ഞങ്ങളെ ദൂരെയുള്ള സകൂളിൽ വിട്ടു പഠിപ്പിച്ചു .... അച്ഛൻ്റെ മരണശേഷവും അമ്മ യാതൊരു കഷ്ടപ്പാടും ഞങ്ങളെ അറിയിക്കാതെയാണ് ഞങ്ങളെ വളർത്തിയത്.... എന്നിട്ട് ആ സ്നേഹമെല്ലാം മറന്ന് സ്നേഹം നടിച്ച ഒരുത്തനൊപ്പം പോയി ജീവിതം നശിപ്പിച്ചു. ... ആരേയും കുറ്റം പറയുന്നില്ല. എൻ്റെ ജീവിതം ഞാൻ തന്നെയാണ് നശിപ്പിച്ചത്....

അനന്തു അവനൊരു ചതിയൻ ആണന്നറിയാതെ അവനെ വിശ്വസിച്ചു സ്നേഹിച്ചു അനന്തുവിനെ കുറിച്ചോർത്തതും ഭദ്ര പല്ലിറുമ്മി അവനോടുള്ള വെറുപ്പ് പകയായി വളരുന്നത് ഭദ്ര അറിയുന്നുണ്ടായിരുന്നു.... മഠത്തിൽ തിരിച്ചെത്തിയ ഭദ്രക്കായി മദർ സൂപ്പിരിയർ ഒരു മുറികാണിച്ചു.... ഇന്നു മുതൽ ഇത് ഭദ്രയുടെ മുറിയാണ് സൗകര്യങ്ങളൊക്കെ കുറവാണ് പക്ഷേ നീയിവിടെ സുരക്ഷിതയായിരിക്കും ഭദ്ര മുറിയിലൂടെ കണ്ണോടിച്ചു. നല്ല വൃത്തിയുള്ള ചെറിയ അറ്റാച്ചഡ് മുറിയാണ് അതിൽ ചെറിയൊരു കട്ടിലും ബെഡും ചെറിയ ഒരു മേശയും തുണികൾ വയ്ക്കാനായി കബോഡും ഭിത്തിയിൽ ഈശോയുടെയും മാതാവിൻ്റേയും ഫോട്ടോ... ഭദ്രയ്ക്ക് മുറി ഇഷ്ടമായോ...? ഉം ഭദ്ര തലയാട്ടി എന്നാൽ ഭദ്ര വിശ്രമിച്ചോളു... ഭദ്രയ്ക്ക് മാറിയുടുക്കാൻ ഡ്രസ്സ് ഒന്നും ഇല്ലാ അല്ലേ? ഇല്ലന്ന് ഭദ്ര ചുമലുകുലുക്കി കാണിച്ചു. വഴിയുണ്ടാക്കാം .... ഇവിടെ അടുത്ത് ചെറിയ ഒരു ടെക്സ്റ്റൈൽ ഷോപ്പുണ്ട് തത്കാലം അവിടുന്ന് വാങ്ങാം ബാക്കി ടൗണിൽ പോകുമ്പോൾ വാങ്ങാം...

അതുപോരെ? മതി എന്നാൽ വാ നമുക്ക് പോയി വാങ്ങാം മദറിനൊപ്പം പോയി രണ്ടു മൂന്ന് ജോഡി ഡ്രസ്സും മറ്റ് സാധനങ്ങളും വാങ്ങി വന്ന് കുളിച്ച് ഡ്രസ്സ് മാറി അല്പസമയം വിശ്രമിച്ചു. ... അത്താഴത്തിന് സമയമായപ്പോൾ ഒരു സിസ്റ്റർ വന്ന് ദദ്രയെ കഴിക്കാൻ വിളിച്ചു ..... ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ സിസ്റ്റർ മാരെല്ലാം ഒരുമിച്ച് കൂടി അവർക്കൊപ്പം ഭദ്രയും.... ഭദ്ര... കഴിഞ്ഞതെല്ലാം ഒരു സ്വപ്നം കണ്ടു മറന്നതു പോലെ മറന്നുകളയണം.... ഇനി അതിനെ കുറിച്ചോർത്ത് സങ്കടപ്പെടരുത്... ഞാൻ ശ്രമിക്കാം മദർ.... എനിക്കൊരു ജോലി ശരിയാക്കി തരാമോ ആദ്യം ഭദ്രയുടെ മനസ്സ് ഒന്നു ശാന്തമാകട്ടെ ... പിന്നെ ഈ നാട്ടിൽ ഒരു ജോലി അത് വേണ്ട .. ഇത് അനന്തുവിൻ്റെയും കൂടി നാടാണ്... ഭദ്രഅപ്പോഴാണ് ആ കാര്യം ഓർത്തത്.... എന്നാൽ എനിക്ക് ഇവിടെ ഒരു ജോലി തരാമോ... ഇവിടെ എന്തു ജോലി...? ഒരു ജോലി ശരിയാകും വരെ താനിവിടെ അടുക്കളയിൽ ഞങ്ങളെ സഹായിച്ചൊക്കെ ഇവിടെ നിൽക്ക്.... ബാക്കിയെല്ലാം നമുക്ക് പിന്നെ ആലോചിക്കാം... അതു മതി സിസ്റ്റർ എന്നാൽ ഭദ്ര പോയി കിടന്നുറങ്ങിക്കോളു..

ദദ്ര തൻ്റെ മുറിയിലേക്ക് പോന്നു..... പിറ്റേന്ന് രാവിലെ ഉണർന്ന് സിസ്റ്റർമാർക്കൊപ്പം അടുക്കളയിൽ കയറി... ഞാൻ എന്താ സിസ്റ്റർ ചെയ്യേണ്ടത് താൻ ആ പച്ചക്കറികൾ അരിഞ്ഞാൽ മതി... ഭദ്ര അവരെ സഹായിച്ചുകൊണ്ട് അടുക്കളയിൽ നിന്നു ഒൻപതു മണിക്കു മുൻപ് സിസ്റ്റർ മാരെല്ലാം സ്കൂളിലേക്ക് പോയി പള്ളിയുടെ അടുത്തുള്ള സ്കൂളിലെ അദ്ധ്യാപകരായിരുന്നു സിസ്റ്റർമാരിൽ പലരും എല്ലാവരും പോയി കഴിഞ്ഞപ്പോൾ പ്രായമായ രണ്ടു മൂന്നു സിസ്റ്റർമാരും ഭദ്രയും മാത്രമായി മoത്തിൽ.... രാവിലെ തന്നെ ജോലികളെല്ലാം കഴിഞ്ഞതുകൊണ്ട് ഭദ്ര തൻ്റെ മുറിയിലേക്ക് പോയി..... അങ്ങനെ ഒരാഴ്ച കടന്നു പോയി... ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞൊരു ദിവസം ഭദ്ര തൻ്റെ മുറിയിൽ ഒരു ബുക്കും വായിച്ചു കൊണ്ട് കിടക്കുകയായിരുന്നു ആ സമയത്താണ് ഒരു സിസ്റ്റർ വന്ന് ഭദ്രയോട് വിസിറ്റിംഗ് റൂമിലേക്ക് വരാൻ പറഞ്ഞത്.... എന്താ സിസ്റ്റർ ആരാ വന്നത്.... കുട്ടി പേടിക്കണ്ട അനന്തു അല്ല വന്നിരിക്കുന്നത്.... ഭദ്ര സിസ്റ്ററിനൊപ്പം വിസിറ്റിംഗ് റൂമിലേക്ക് ചെല്ലുമ്പോൾ അവിടെ ഭദ്രയെ കാത്തു നിന്നത് ഭദ്രയുടെ അമ്മയും അനിയത്തിയും ആയിരുന്നു....

തന്നെ കാത്തു നിൽക്കുന്നവരെ തിരിച്ചറിഞ്ഞ ഭദ്രയുടെ മുഖം പ്രകാശിച്ചു അമ്മേ .... ഭദ്ര ഓടിച്ചെന്ന് അമ്മയെ കെട്ടി പിടിച്ചു..... ദദ്രയെ തൻ്റെ മാറോട് ചേർത്ത് ഇറുകെ പുണർന്ന് ആ അമ്മ മകളുടെ നെറുകയിൽ ചുംബിച്ചു..... ഭദ്രഅമ്മയുടെ മാറോട് പറ്റിച്ചേർന്നു നിന്നു അമ്മേ..... ഭദ്രയെ തൻ്റെ നെഞ്ചിൽ നിന്ന് അടർത്തിമാറ്റിക്കൊണ്ട് ..... ചോദിച്ചു മോൾക്ക് അമ്മയോട് ദേഷ്യമാണോ...? അമ്മയോട് ദേഷ്യമോ? അന്ന് വീട്ടിൽ വന്നപ്പോ വീട്ടിൽ കയറ്റാതിരുന്നതിന്....... ഇല്ലമ്മേ.... നമ്മുടെ കോളനിയിലെ അചാരങ്ങൾ എനിക്കറിയാലോ? എന്നെ അവിടെ സ്വീകരിച്ചാൽ നമ്മൾ മൂന്നു പേരും കോളനിക്ക് പുറത്താകും എന്നെനിക്കറിയാലോ.... അങ്ങനേയും അചാരങ്ങൾ ഉണ്ടോ...? അടുത്ത് സിസ്റ്റർ ചോദിച്ചു.... ഉവ്വ് സിസ്റ്റർ ഇപ്പോഴും ഞങ്ങളുടെ കോളനിയിൽ അങ്ങനെയൊരു ആചാരമുണ്ട്.... അമ്മ വിഷമിക്കണ്ട എനിക്കൊരു ജോലി കിട്ടിയാൽ ഉടൻ ഞാൻ അമ്മയേയും ഇവളേയും അവിടുന്ന് കൂട്ടികൊണ്ടുവരും... എന്നിട്ട് നമ്മൾ മൂന്നു പേരും സന്തോഷത്തോടെ ജീവിക്കും... ഈ കുട്ടി ഇനി പഠിക്കാൻ പോകുന്നില്ലേ ?

ഭദ്ര പറഞ്ഞല്ലോ നന്നായി പഠിക്കുന്ന കുട്ടിയാണന്ന്. പോകുന്നുണ്ട് സിസ്റ്റർ .... പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പായിരുന്നു ഫുൾ മാർക്ക് വാങ്ങിയാണ് എൻ്റെ മോൾ പസ്സായത് തുടർന്ന് എൻഡ്രൻസും എഴുതി .. ഞങ്ങളുടെ വിഭാഗത്തിൽ ഒന്നാം റാങ്ക് ഇവൾക്കാണ്. :... ഓ അതു ശരി കൺഗ്രാജുലേഷൻസ്.. ഞാൻ വാർത്തയിൽ കണ്ടിരുന്നു.. പക്ഷേ ആളിതാണന്ന് മനസ്സിലായില്ല കേരളത്തിലെ പ്രശസ്തമായ മെഡിക്കൽ കോളേജിൽ അഡ്മിഷനും ശരിയായി.... ഇവളെ പറഞ്ഞു വിടണമെങ്കിൽ ചിലവുണ്ട് അതിനായുള്ള നെട്ടോട്ടത്തിലാണ് ഞാൻ നിങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കില്ലേ കിട്ടും പക്ഷേ ...? വലിയ വീട്ടിലെ കുട്ടികളോടൊപ്പമല്ലേ ഇനി പഠിക്കാൻ പോകുന്നത് എൻ്റെ മോളെ ആരും മാറ്റി നിർത്തരുതെന്ന് ആഗ്രഹം ഉണ്ട്.... ചേച്ചിഅതൊന്നും ഓർത്ത് വിഷമിക്കണ്ട പഠിക്കാൻ പോകുന്നതിന് ഒരാഴ്ച മുൻപ് വാ ഞങ്ങൾ സഹായിക്കാം അതുപോലെ ഈ കുട്ടിക്ക് ഒരു സ്പോൺസറേയും കണ്ടു പിടിച്ചു തരാം.... സിസ്റ്റർമാർ പറഞ്ഞതു കേട്ട് ആ അമ്മയുടെ കണ്ണുകൾ തിളങ്ങി.... ഒത്തിരി നന്ദിയുണ്ട് സിസ്റ്റർ.... മോള് നന്നായി പഠിച്ച് ഒരു നല്ല ഡോക്ടറായി വന്നു കഴിയുമ്പോൾ നമ്മുടെ മുന്നിലെത്തുന്ന പാവപ്പെട്ട രോഗികൾക്ക് ആശ്വാസമേകിയാൽ മാത്രം മതി ഭദ്രയുടെ കണ്ണുകളിൽ നീർകണങ്ങൾ വന്നു മൂടി....

ഭദ്രയുടെ അമ്മയും അനിയത്തിയും കുറച്ചു നേരം കൂടി ഭദക്കൊപ്പം ചിലവഴിച്ചതിന് ശേഷം ഭക്ഷണവും കഴിച്ചതിന് ശേഷമാണ് മoത്തിൽ നിന്നിറങ്ങിയത്... പോകാൻ നേരം മദർ കുറച്ച് കാശെടുത്ത് ഭദ്രയുടെ അമ്മയുടെ കൈയിൽ കൊടുത്തു..... ദിവസങ്ങൾ കൊഴിഞ്ഞു പൊയ്കൊണ്ടിരുന്നു.... ഒരു ദിവസം അതിരാവിലെ അടുക്കളയിൽ സിസ്റ്റർമാരെ സഹായിച്ചുകൊണ്ടു നിൽക്കുമ്പോളാണ് ഭദ്രയുടെ അടിവയറ്റിൽ നിന്ന് എന്തോ മറിഞ്ഞ് കേറി വരുന്നതു പോലെ തോന്നിയത് ഭദ്ര വേഗം തന്നെ വാഷ് വേയ്സിനരികിലേക്ക് ഓടി..... കൊഴുത്ത കുറെ മഞ്ഞ വെള്ളം ശർദ്ധിച്ചു കഴിഞ്ഞപ്പോൾ ഭദയ്ക്ക് അശ്വാസം തോന്നി..... അന്നു ബ്രേക്ക് ഫാസ്റ്റ് കഴിക്കാതിരുന്നപ്പോളും ഭദ്ര ഓക്കാനിച്ചുകൊണ്ട് വാഷ് വേയ്സിനരികിലേക്ക് ഓടി.... അന്നും അതിനടുത്ത ദിവസങ്ങളിലും ഇങ്ങനെ തന്നെയായിരുന്നു. ഭദ്ര ... നിൻ്റെ കുളി തെറ്റിയോ ?പ്രായം ചെന്ന സിസ്റ്റർ മാരിൽ ഒരാൾ ഭദ്രയോട് ചോദിച്ചു. അപ്പോഴാണ് ഭദ്ര ആകാര്യം ഓർത്തത് ... താൻ ഈ മാസം പിരിയഡ് ആയിട്ടില്ല... ആ ഓർമ്മയിൽ ഭദ്ര ഞെട്ടിവിറച്ചു.......

അപ്പോ താനിപ്പോ ഗർഭിണിയാണോ.... ആ നശിച്ചവൻ്റെ കുഞ്ഞ് .....തൻ്റെ ഉദരത്തിൽ .... സിസ്റ്റർമാരെല്ലാം വിവരം അറിഞ്ഞു.... മദർ ഭദ്രയെ കൂട്ടി ആശുപത്രിയിലെത്തി .... പരിശോധനയിൽ ഭദ്ര ഗർഭിണി ആണന്ന് ഉറപ്പു വരുത്തി..... അന്നു വൈകുന്നേരത്തെ അത്താഴത്തിന് ശേഷം സിസ്റ്റർ മാരെല്ലാം ഒത്തുകൂടി അവർക്കൊപ്പം ഭദ്രയും ഉണ്ടായിരുന്നു. ഭദ്ര എന്താണ് നിൻ്റെ തീരുമാനം...... ഞങ്ങളെ സംബദ്ധിച്ച് അബോർഷൻ എന്നാൽ പാപം ആണ്.... പക്ഷേ ഞങ്ങളൊരിക്കലും നിന്നോട് പറയില്ല .... ആ കുഞ്ഞിനെ നീ പ്രസവിക്കണം എന്ന്.... എന്തു വേണമെന്ന് നിനക്ക് തീരുമാനിക്കാം.... നിൻ്റെ തീരുമാനം എന്തു തന്നെയായാലും നിനക്കൊപ്പം ഞങ്ങളുണ്ടാകും.... ഭദ്ര ഒന്നും മിണ്ടാതെ തലയും കുനിച്ചു നിന്നു.... ഭദ്ര ഇനിയും നീ ഇങ്ങനെ തലയും കുമ്പിട്ട് നിൽക്കരുത്..... നിനക്കു വേണ്ടി പൊരുതാൻ നീ മാത്രമേയുള്ളു.... നീ ഒരു തീരുമാനം എടുത്തേ പറ്റു...... പെട്ടന്ന് വേണ്ട നീ ആലോചിക്ക് എന്നിട്ടൊരു തീരുമാനം എടുക്ക് എനിക്ക് ആലോചിക്കാൻ ഒന്നും ഇല്ല..... എനിക്ക് ഈ കുഞ്ഞിനെ വേണ്ട.... ആ നശിച്ചവൻ്റെ കുഞ്ഞിനെ പ്രസവിച്ച് വളർത്താൻ എനിക്ക് സമയമില്ല..... ഞാനി കുഞ്ഞിനെ പ്രസവിച്ചാൽ ഇനിയുള്ള ജീവിത പ്രയാണത്തിൽ ഈ കുഞ്ഞ് എനിക്കൊരു തടസ്സമാകും....

ഇപ്പോ ഈ കുഞ്ഞിൻ്റെ മുഖം ഞാൻ കണ്ടിട്ടില്ല അതുകൊണ്ട് നശിപ്പിക്കാൻ എനിക്ക് സങ്കടം തോന്നുന്നില്ല... പക്ഷേ ഇതിനെ ഞാൻ പ്രസവിച്ച് മുലയൂട്ടി കഴിഞ്ഞ് അതിനെ ഉപേക്ഷിക്കേണ്ട സാഹചര്യം വന്നാൽ ചിലപ്പോ എനിക്ക് സഹിക്കാൻ പറ്റിയെന്ന് വരില്ല...... ഭദ്രയുടെ ഉറച്ചതും മൂർച്ചയേറിയതുമായ വാക്കുകൾ കേട്ട് സിസ്റ്റർമാർ പരസ്പരം മുഖത്തോടു മുഖം നോക്കി.... നിൻ്റെ തീരുമാനം ഇതാണങ്കിൽ അങ്ങനെ നടക്കട്ടെ നാളെ നിൻ്റെ അമ്മ വരും അമ്മക്കൊപ്പം നാളെ നീ ആശുപത്രിയിൽ പോകണം.... എന്നാൽ നീ പോയി കിടന്നുറങ്ങിക്കോ.... ആ രാത്രി മുഴുവനും ഭദ്ര തൻ്റെ വയറ്റിൽ നാമ്പെടുത്ത കുഞ്ഞിനെ കുറിച്ചോർത്തു കിടന്നു..... പാതിരാ കഴിഞ്ഞപ്പോൾ ശക്തമായ വയറുവേദനയെ തുടർന്ന് ഭദ്ര ഞെട്ടി എഴുന്നേറ്റ് മുറിയിലെ ലൈറ്റിട്ടു. തൻ്റെ ബെഡിൽ നിറയെ ചോരപ്പാടുകൾ.... തൻ്റെ കാലുകളിലൂടെ ഒഴുകി ഇറങ്ങിയ രക്തം മുറിയിൽ പരന്നു. ഭദ്ര വേഗം ടോയ്‌ലെറ്റിൽ കയറി തൻ്റെ കാലിലെ രക്തം കഴുകി കളഞ്ഞെങ്കിലും വീണ്ടും ഒഴുകി ഒലിച്ചിറങ്ങി കൊണ്ടിരുന്നു.... ...

സിസ്റ്റർ സിസ്റ്റർ ഭദ്രവിറയ്ക്കുന്ന ശബ്ദത്തോടെ നിലവിളിച്ചു...... ഭദ്രയുടെ നിലവിളി കേട്ട് അടുത്ത മുറിയിൽ കിടന്ന സിസ്റ്റർമാർ ഉണർന്ന് ഭദ്രയുടെ മുറിലേക്ക് വന്നു. ശക്തമായ വയറുവേദന കൊണ്ട് തൻ്റെ കൈത്തലം കൊണ്ട് വയറിൽ അമർത്തി പിടിച്ചു കൊണ്ട് കരയുന്ന ഭദ്രയെ ആണ് കണ്ടത്.... മുറിയിൽ അവിടെ ഇവിടെ തളം കെട്ടി കിടക്കുന്ന രക്തം കണ്ട് സിസ്റ്റർമാർക്ക് കാര്യം മനസ്സിലായി... അവർ ഭദ്രയെ കൊണ്ട് ആശുപത്രിയിലേക്ക് പുറപ്പെട്ടു.... അവിടെ ചെന്നപ്പോഴെക്കും ഭദ്രയുടെ വയറ്റിൽ കുരുത്ത കുഞ്ഞിൻ്റെ ജീവൻ അവസാന തുള്ളിയും പോയി തീർന്നിരുന്നു.... ദിവസങ്ങൾ കടന്നു പൊയ്കൊണ്ടിരുന്നു. അബോർഷ നെ തുടർന്ന് ഭദ്രവിശ്രമത്തിലായിരുന്നു.ഭദ്രയുടെ ആരോഗ്യകാര്യത്തിലെല്ലാം സിസ്റ്റർമാർ അതീവ ശ്രദ്ധ ചെലുത്തി.... മനസ്സും ശരീരവും നല്ല ആരോഗ്യവതിയായി ഭദ്ര തിരിച്ചു വന്നു. ഇതിനിടയിൽ അമ്മയും അനിയത്തിയും വന്നു പോയി... അനിയത്തിക്ക് പഠിക്കാൻ പോകാനുള്ള എല്ലാ സഹായങ്ങളും സിസ്റ്റർമാർ ചെയ്തു കൊടുത്തു.... അനിയത്തിയെ ഹോസ്റ്റലിൽ കൊണ്ടുചെന്നാക്കാൻ അമ്മക്കൊപ്പം ഭദ്രയും പോയി.....

ഭദ്രയ്ക്ക് ഒരു ജോലി കണ്ടു പിടിക്കുന്നതിനായി സിസ്റ്റർമാർ പരിശ്രമിച്ചു. പരിശ്രമത്തിനൊടുവിൽ സിസ്റ്റർമാർ നടത്തുന്ന മറ്റൊരു സ്കൂളിൽ ഓഫിസ് സ്റ്റാഫായി താത്കാലിക ജോലി കിട്ടി. അതറിഞ്ഞ് ഭദ്രയ്ക്ക് സന്തോഷമായി.... ഭദ്ര മറ്റെന്നാൾ അവിടെ ചെന്ന് ജോയിൻ ചെയ്യണം...... ഒത്തിരി നന്ദിയുണ്ട് സിസ്റ്റർ .... നിങ്ങളുടെ ആരുമല്ലാത്ത ഞങ്ങളോട് കാണിക്കുന്ന ഈ കാരുണ്യത്തിനും ദയക്കും എങ്ങനെ നന്ദി പറയണം എന്നറിയില്ല..... നന്ദിയൊന്നും വേണ്ട ഭദ്ര നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഓർത്താൽ മതി.... പിറ്റേന്ന് രാവിലെ മുതൽ ഭദ്ര തനിക്കു കൊണ്ടുപോകാനുള്ള ബാഗ് ഒരുക്കുന്ന തിരക്കിലായിരുന്നു... അവിടേയും ഒരു മoത്തിലാണ് തനിക്ക് താമസം ഒരുക്കിയിരിക്കുന്നത്. ഇപ്പോ ഈ കിട്ടിയിരിക്കുന്നത് താത്കാലികമായ ഒരു ജോലിയാണ് സ്ഥിരമായി ഒരു ജോലി കിട്ടിയിട്ടു വേണം അമ്മയെ കൂടെ കൂട്ടാൻ ... എന്നിട്ടു വേണം........ എന്തോ ഓർത്തിട്ട് ഭദ്ര തൻ്റെ പല്ലിറുമ്മി..... ആ രാത്രി ഭദ്രയ്ക്ക് ഉറക്കം വന്നില്ല.... സന്തോഷം കൊണ്ട് തുടിക്കെട്ടുകയായിരുന്നു ദദ്രയുടെ മനസ്സ്.....

അത്യുത്സാഹത്തോടെയാണ് ഭദ്ര അന്നുണർന്നത്..... യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു..... മദറിനൊപ്പം ഓട്ടോയിലേക്ക് കയറാൻ തുടങ്ങുമ്പോളാണ് മoത്തിൻ്റെ മുറ്റത്തേക്ക് മറ്റൊരു ഓട്ടോ വന്നു നിന്നത്.അതിൽ നിന്ന് അമ്മ ഇറങ്ങുന്നത് കണ്ട് ദദ്രയുടെ മുഖം പ്രകാശിച്ചു...... മോളിറങ്ങിയോ?? ഞങ്ങൾ പോകാൻ തുടങ്ങുകയായിരുന്നു.... മോളു പോകും മുൻപ് എത്താൻ വേണ്ടിയാ ഞാൻ ഓട്ടോ വിളിച്ച് വന്നത്.... അതു നന്നായി പോകും മുൻപ് അമ്മയെ കാണാൻ പറ്റിയല്ലോ..... ദ ദ്രയുടെ അമ്മ കൈയിലെ കവറിൽ നിന്ന് ഒരു രജിസ്റ്റേർഡ് കത്തെടുത്ത് ഭദ്രയുടെ നേരെ നീട്ടി.... ഇതു മോളെ ഏൽപ്പിക്കാൻ വേണ്ടിയാ അമ്മയിപ്പോ വന്നത്. അമ്മ നീട്ടിയ കവർ വാങ്ങി ഭദ്ര തിരിച്ചും മറിച്ചും നോക്കി..... ദദ്രയുടെ മുഖത്ത് വിവേചിച്ചറിയാൻ പറ്റാത്ത ഒരു ഭാവം വന്നു നിറയുന്നത് എല്ലാവരും ശ്രദ്ധിച്ചു....... തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story