ഭദ്ര: ഭാഗം 6

badhra

രചന: സ്‌നേഹ സ്‌നേഹ

മേഡം........ തൻ്റെ മുന്നിലിരിക്കുന്ന പരാതിക്കാരിയുടെ വിളി കേട്ടാണ് ഭദ്ര ചിന്തയിൽ നിന്നു ഉണർന്നത്.... ഭദ്ര തൻ്റെ കൈയിൽ ഇരിക്കുന്ന പരാതിയിലേക്കും തന്നിൽ വിശ്വാസം അർപ്പിച്ചു കൊണ്ട് തൻ്റെ മുന്നിൽ ഇരിക്കുന്ന ആ മാതാപിതാക്കളുടേയും മുഖത്തേക്കും മാറി മാറി നോക്കി...... അപ്പോ താനിതുവരെ സ്വപ്നം കാണുകയായിരുന്നോ...? അന്ന് ഞാനായിരുന്നു ഇരയെങ്കിൽ ഇന്ന് മറ്റൊരു പെൺകുട്ടി..... തനിക്ക് ചതി പറ്റിയതു പോലെ തൻ്റെ സ്റ്റേഷൻ പരിധിക്കുള്ളിൽ ഇനിയൊരു പെൺകുട്ടിക്കും ചതി പറ്റരുത്.... ഭദ്രയുടെ മുഖത്ത് ഗൗരവ്വം നിറഞ്ഞു.... ഭദ്ര നേരെ ഇരുന്നു കൊണ്ട് പരാതിക്കാരുടെ നേരെ നോക്കി മാഡം ഞങ്ങളുടെ മോൾ .... ഞങ്ങളുടെ ജീവനാ അവൾ പതിനെട്ടു കഴിഞ്ഞിട്ടില്ല.... അവളാ ഇന്ന് ഞങ്ങളുടെ കൺമുന്നിലൂടെ യാ അവൻ്റെ കൂടെ ഇറങ്ങിപ്പോയത്..... തടയാൻ ചെന്ന അവളുടെ അച്ഛനെ തള്ളി മാറ്റിയിട്ടാ അവൻ അവളേയും കൊണ്ടുപോയത്..... അവനെ നിങ്ങൾ അറിയുമോ... അവന് എത്ര വയസുണ്ട്... അറിയും അടുത്ത വീട്ടിലെ ബന്ധുവാണ് ആ പയ്യൻ.....ബന്ധുവീട്ടിലെ കല്യാണത്തിൽ പങ്കെടുക്കാൻ വന്നപ്പോളാണ് മോളുമായി പരിചയത്തിലായത്. അവന് ഇരുപത്തിയൊന്ന് കഴിഞ്ഞിട്ടേയുള്ളു..... പ്രായം എന്തും ആകട്ടെ മാഡം ..

. അവൻ ആളത്ര ശരിയല്ല... അവൻ കഞ്ചാവാണ് ... കള്ളും കുടിച്ചും വന്ന് മാതാപിതാക്കളെ എടുത്തിട്ടടിക്കും... അങ്ങനെയുള്ള അവൻ്റെ കൂടെ എൻ്റെ മോള്..... ഞങ്ങളുടെ മോളെ രക്ഷിക്കണം മേഡം.... ഇന്നുതന്നെ എൻ്റെ മോളെ രക്ഷിക്കണം..... ആ അമ്മ ഭദ്രയുടെ മുൻപിൽ കൈകൂപ്പി കരഞ്ഞു .... നിങ്ങൾ സമാധാനമായിട്ടിരിക്ക് ഈ ഭദ്ര നിങ്ങളുടെ മോളെ കണ്ടു പിടിച്ച് നിങ്ങളുടെ മുന്നിൽ എത്തിച്ചിരിക്കും.... സബ്ബ് ഇൻപെക്ടർ ഭദ്രയാണ് പറയുന്നത്.... ഭദ്ര മേശപ്പുറത്തിരുന്ന തൊപ്പിയെടുത്ത് തലയിൽ വെച്ചു കൊണ്ട് പുറത്തേക്കിറങ്ങി... ഭദ്രയെ കണ്ട് കോൺസ്റ്റബിൾമാർ സല്യൂട്ട് ചെയ്തു .... ഭദ്ര നിർദേശങ്ങൾ നൽകിയിട്ട് രണ്ടു മൂന്ന് കോൺസ്റ്റബിൾ മാരേയും കൂട്ടികൊണ്ട് വണ്ടിയിൽ കയറി പോയി... രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ഭദ്ര തിരികെയെത്തി അപ്പോൾ ഭദ്രയ്ക്കൊപ്പം ആ കാമുകിയും കാമുകനും ഉണ്ടായിരുന്നു..... കാമുകൻ്റെ പേരിൽ വിവിധ വകുപ്പുകൾ ചുമത്തി ലോക്കപ്പിലാക്കി ഭദ്ര ആ പെൺക്കുട്ടിയേയും കൊണ്ട് വിസിറ്റിംഗ് റൂമിലേക്ക് പോയി അവളോടു സംസാരിച്ചതിന് ശേഷം അവളുടെ മാതാപിതാക്കളേയും ആ മുറിയിലേക്ക് വിളിപ്പിച്ചു.... മൂവരേയും ഒരുമിച്ചിരുത്തി ഭദ്ര അവരോട് സംസാരിച്ചു -..... അവസാനം ആ പെൺകുട്ടി ഒരു പൊട്ടിക്കരച്ചിലോടെ തൻ്റെ മാതാപിതാക്കളെ കെട്ടിപ്പിടിച്ചു.....

ആ മാതാപിതാക്കളോടൊപ്പം ആ പെൺക്കുട്ടിയെ പറഞ്ഞയ്ച്ചപ്പോൾ ഭദ്രയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.... ലോക്കപ്പിൽ കിടക്കുന്ന പയ്യൻ്റെ മാതാപിതാക്കളെ വിവരം അറിയിച്ച് അവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പതിനെട്ട് വയസു കഴിയാത്ത പെൺകുട്ടിയെ തട്ടികൊണ്ടു പോയതിന് നിൻ്റെ പേരിൽ പോക്സോ ചുമത്തി നിന്നെ വേണമെങ്കിൽ എനിക്ക് ജയിലിലടക്കാം അതുപോലെ കഞ്ചാവ് അടിച്ചു അപ്പനേയും അമ്മയേയും ഉപദ്രവിക്കുന്നതിനും വകുപ്പ് ചുമത്താം പക്ഷേ ഞാനതു ചെയ്യുന്നില്ല കാരണം🕖 ഇവരുടെ മുഖത്ത് നോക്കിയിട്ട് എനിക്ക് കഴിയുന്നില്ല നിന്നെ ജയിലിലടക്കാൻ ... നിനക്കും നന്നാവണം എന്നാഗ്രഹമുണ്ടങ്കിൽ സമയം വൈകിയിട്ടില്ല.... എന്താ നിൻ്റെ തീരുമാനം ജയിലിൽ കിടക്കണോ അതോ നന്നാകുന്നോ... ഞാനിനി ഒരു തെറ്റും ചെയ്യില്ല.... നീയിത് ആത്മാർത്ഥമായി പറഞ്ഞതാണെങ്കിൽ നീ ഇപ്പോ ഇവർക്കൊപ്പം പോകണം പക്ഷേ വീട്ടിലേക്കല്ല... ആദ്യം നിൻ്റെ ബീഡി വലിയും കഞ്ചാവും നിർത്തണം അതിനായിട്ട് ഞാനിപ്പോ നിന്നെ ഒരിടത്തേക്ക് പറഞ്ഞു വിടുകയാണ്.... എവിടേക്ക്?

ഞാൻ ഒരിടത്തേക്കും വരില്ല എന്നാൽ പിന്നെ ലോക്കപ്പും ജയിലുമായി ഇനിയുള്ള കാലം കഴിക്കാം വേണ്ട... ഞാൻ എവിടേക്ക് വേണേലും പോകാം ഗുഡ്... മിടുക്കൻ നിങ്ങൾ ഇവനെയും കൊണ്ടു ഞാൻ പറഞ്ഞിടത്തേക്ക് പൊയ്ക്കോ.. ഞാൻ വിളിച്ചു പറഞ്ഞേക്കാം ശരി മാഡം ഒത്തിരി നന്ദിയുണ്ടട്ടോ സമാധാനായി പൊയ്ക്കോ എല്ലാം ശരിയാകും ഇവൻ മിടുക്കനായിക്കോളും .....ഇവൻ മിടുക്കനാണ്.... ഇവനെ ഇവനല്ലാതുക്കുന്നത് ഇവൻവലിച്ചു കേറ്റുന്ന കഞ്ചാവാണ്.... ഭദ്ര അവരെ യാത്രയാക്കിയതിന് ശേഷം ഒരു മൂളിപ്പാട്ടോടുകൂടി തൻ്റെ ചെയറിലേക്ക് ചാഞ്ഞിരുന്നു..... പെട്ടന്ന് എന്തോ ഓർത്തിക്കട്ടെന്ന പോലെ മുന്നോട്ടാഞ്ഞ് മൊബൈൽ എടുത്ത് സമയം നോക്കി സമയം അഞ്ചു കഴിഞ്ഞു. ഭദ്ര വേഗം തന്നെ അമ്മയുടെ നമ്പർ ഡയൽ ചെയ്തു ഫോൺ ചെവിയോട് ചേർത്തു..... ഹലോ അമ്മേ.... എന്താ മോളെ.... പതിവില്ലാത്ത സമയത്തൊരു വിളി..... അമ്മേ ഇന്നൊരു ഡിന്നർ തയ്യാറാക്കണം എനിക്കൊപ്പം ഇന്ന് മൂന്നാലു പേർ ഡിന്നർ കഴിക്കാനുണ്ടാകും എന്താ മോളെ ഇന്നും ഏതെങ്കിലും പെൺകുട്ടിയെ രക്ഷിച്ച് അവരുടെ മാതാപിതാക്കളെ ഏൽപ്പിച്ചോ? അമ്മയിത് എങ്ങനെയറിഞ്ഞു.... മോൾ ഈ ജോലിക്ക് കയറിയിട്ട് വർഷം ഒന്നു കഴിഞ്ഞില്ലേ .... ഇതു പോലെ എത്ര ഡിന്നർ ഞാനൊരുക്കിയിരിക്കുന്നു.....

ഹ ഹ..... സമ്മതിച്ചിരിക്കുന്നു ഞാനെൻ്റെ അമ്മയെ..... രാത്രി സിഐ കാർത്തിക്കിനും രണ്ടു മൂന്ന് കോൺസ്റ്റബിളുമാർക്കൊപ്പമിരുന്ന് ഡിന്നർ കഴിക്കുകയായിരുന്നു ഭദ്ര മാഡത്തിനെ എനിക്ക് മനസ്സിലാകുന്നേയില്ലാട്ടോ വനിത കോൺസ്റ്റബിളായ മേഴ്സി പറഞ്ഞു.... എന്നെ ആർക്കും മനസ്സിലാകില്ല .... ഈ സമയം അനന്തുവിൻ്റെ വീട്ടിലെ ഊണുമേശക്കും ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുകയാണ് അനന്തുവും മാതാപിതാക്കളും സഹോദരി ആര്യയും.... എനിക്ക് അച്ഛനോടും അമ്മയോടും ഒരു കാര്യം പറയാനുണ്ട്...... ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങൾ മൂന്നു പേരും ശ്രദ്ധയോടെ കേൾക്കണം എന്താ മോളെ നിനക്ക് ഞങ്ങളോട് സംസാരിക്കണമെങ്കിൽ ഇങ്ങയൊരു മുഖവുരയുടെ ആവശ്യം ഉണ്ടോ.... ആവശ്യം ഉണ്ട് .... ഞാൻ പറയാൻ പോകുന്നത് എന്നെ കുറിച്ചാണ്.... എനിക്ക് പിജി ചെയ്യണം...... കല്യാണം കഴിഞ്ഞതിന് ശേഷം പിജി ചെയ്യുകയോ ചെയ്യാതിരിക്കുകയോ എന്തു വേണമെങ്കിലും ചെയ്തോ... നിൻ്റെ കല്യാണം കഴിഞ്ഞിട്ടു വേണം എൻ്റെ മോനെക്കൊണ്ട് പെണ്ണുക്കെട്ടിക്കാൻ.... അതിനെ കുറിച്ചാണ് ഞാൻ പറഞ്ഞു വരുന്നത് ഇനിയും രണ്ടു വർഷം കഴിഞ്ഞിട്ടേ ഞാൻ എൻ്റെ കല്യാണത്തേക്കുറിച്ച് ചിന്തിക്കുന്നുള്ളു....... അതിന് മുൻപ്ഏട്ടൻ്റെ കല്യാണം നടത്തണം....... ഏയ്യ് അതൊന്നും ശരിയാകില്ല.... ആദ്യം നിൻ്റെ കല്യാണം അതു കഴിഞ്ഞിട്ട് അവൻ്റേത്.... എന്നാൽ ഉടനെയൊന്നും ഏട്ടൻ പെണ്ണുകെട്ടില്ല.... അതു കൊണ്ട് ഞാൻ പറയുന്നത് കേട്ടാൽ ഏട്ടന് കൊള്ളാം....

ഞാൻ നാളെ രാവിലെ ഹോസ്റ്റലിലേക്ക് പോകും .... ഇനി ഏട്ടൻ്റെ കല്യാണത്തിനേ ഞാൻ വരു.... അമ്മേ എനിക്കൊരു കാര്യം പറയാനുണ്ട്... ഇനി നീ എന്താണാവോ പറയാൻ പോകുന്നത് അമ്മേ എനിക്കൊരു പെൺക്കുട്ടിയെ ഇഷ്ടമാണ് നമ്മുടെ കുടുംബത്തിന് ചേരുന്ന പെൺക്കുട്ടി നല്ല തറവാടിയാ ജോലിയും ഉണ്ട് പ്ലസ് ടു അദ്ധ്യാപികയാണ്.... അപ്പോ മോനിപ്പം കെട്ടാൻ തയ്യാറായി നിൽക്കുകയാണന്ന് അല്ലേ.... അതെ അവളുടെ വീട്ടിൽ വിവാഹാലോചനകൾ തുടങ്ങി എന്നും പറഞ്ഞ് അവളിന്ന് വിളിച്ചായിരുന്നു..... എന്നാ പിന്നെ ആ പെൺകൊച്ചിനെ ആരേലും തട്ടികൊണ്ടു പോകും മുൻപ് ഇതങ്ങ് അലോചിച്ച് ഈ കല്യാണം പ്പെട്ടന്നങ്ങ് നടത്ത്.... അപ്പോ പിന്നെ ഞാൻ ഏട്ടൻ്റെ കല്യാണത്തിന് വരാം .ആര്യ ഊണ് മതിയാക്കി എഴുന്നേറ്റ് കൈയും കഴുകി മുറിയിലേക്ക് പോയി... അപ്പോ നാളെ നമ്മൾ പെണ്ണുകാണാൻ പോകുവല്ലേ? ഞാനവളോട് വിളിച്ചു പറയട്ടെ നാളെ നമ്മൾ ചെല്ലും എന്ന്..... എന്താ രവിയേട്ടൻ്റെ അഭിപ്രായം..? അവൻ്റെ ഇഷ്ടം അതാണങ്കിൽ അതു നടത്തിയേക്കാം...... നാളെ അവിടം വരെ പോകാം നമുക്ക്.....

അങ്ങനെ അനന്തുവിൻ്റെ വിവാഹം ഉറപ്പിച്ചു........ ഭദ്രക്ക് ഓരോ ദിവസവും സ്റ്റേഷനിൽ നല്ല തിരക്കാണ്.... :ഒരു ദിവസം ഭദ്ര സ്റ്റേഷനിൽ ഇരിക്കുമ്പോളാണ് മൂന്നു കുഞ്ഞുങ്ങളേയും കൂട്ടികൊണ്ടു ഒരു ചെറുപ്പക്കാരൻ തൻ്റെ മുറിയിലേക്ക് കയറി വന്നത്. അയാളുടെ മുഖത്തെ നിസ്സഹായത കണ്ട് ഭദ്രക്ക് വിഷമം തോന്നി അയാൾ നീട്ടിയ പരാതി വാങ്ങി വായിച്ചു നോക്കിയ ഭദ്രക്ക് അയാളോട് സഹതാപവും ഒപ്പം ദേഷ്യവും തോന്നി ആ പരാതി തൻ്റെ മേശപ്പുറത്തു വെച്ചിട്ട് അയാളോട് ഇരിക്കാൻ പറഞ്ഞു അവൾ ആർക്കൊപ്പമാണ് പോയത്.... അവളുടെ കൂടെ സ്കൂളിൽ പഠിച്ച ഒരുത്തനൊപ്പം ..... റീ യൂണിയനിൽ വെച്ച് വീണ്ടും അവരു കണ്ടുമുട്ടി അങ്ങനെ അവരുതമ്മിൽ ഇഷ്ടത്തിലായി ഇതറിഞ്ഞ് ഞാനവളെ ഒരുപാട് ഉപദേശിച്ചതാ എന്നിട്ടും ഈ മൂന്നുമക്കളേയും എന്നെ ഏൽപ്പിച്ച് അവളു പോയി തനിക്കെന്താ ജോലി ഞാനൊരു ഓട്ടോ ഡ്രൈവറാണ് ... രാവന്തിയോളം ഓടി കിട്ടുന്ന ഒരു രൂപ പോലും ഞാനെടുക്കാറില്ല അതെല്ലാം അവളെ ഏൽപ്പിക്കും ...... ഒരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് ഞാൻ അവളേയും മക്കളേയും നോക്കിയത് എന്നിട്ടും അവളു പോയി...... അവളിപ്പോ എവിടെയുണ്ടത് തനിക്ക് അറിയാമോ...? അറിയാം .... അവൾ ജിതേഷിനൊപ്പം ഉണ്ട്.... ശരി ഞാനന്വേഷിക്കാം ....

അല്ല ഇനി അവളു തിരികെ വന്നാൽ താൻ അവളെ സ്വീകരിക്കാൻ തയ്യാറാണോ....? അതെ മേഡം എനിക്ക് വേണ്ടിയല്ല... എൻ്റെ ഈ മൂന്നു മക്കൾക്കു വേണ്ടി.... പിന്നെ കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലാല്ലോ.... എല്ലാം മറന്ന് ഞാൻ സ്നേഹിക്കും അത്രയ്ക്ക് ഇഷ്ടമാണ് എനിക്കവളെ മൂന്നു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഞങ്ങൾ വിവാഹിതരായത്.... എനിക്ക് അവളില്ലാതെ പറ്റില്ല മാഡം.... നിന്നെ വേണ്ടാന്നു വെച്ചിട്ട് പോയതല്ലേ അവള് ..... അവൾക്കൊരു തെറ്റു പ്പറ്റി ഞാനതു ക്ഷമിക്കാൻ തയ്യാറാണ് ..... അവൾക്കു ചതി പറ്റും മുൻപ് മാഡം അവളെ എനിക്ക് തരണം . ഞാൻ അന്വേഷിക്കാം താനിപ്പോ പൊയ്ക്കോ...... അങ്ങനെ ദിവസവും ഓരോ പ്രശ്നങ്ങൾ പരിഹരിച്ചും അന്വേഷിച്ചും ഭദ്രയുടെ ദിവസങ്ങൾ തിരക്കേറിയതായിരുന്നു. ഇന്ന് അനന്തുവിൻ്റെ വിവാഹമാണ് ആർഭാടമായിട്ടാണ് വിവാഹ സത്കാരങ്ങൾ നടക്കുന്നത്.... ടൗണിലെ പ്രമുഖ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം..... അനന്തു ഗൗരിയുടെ കഴുത്തിൽ താലിചാർത്തി വലം വെച്ച് തിരിഞ്ഞു വന്ന് നിന്നു..... ആ സമയത്താണ് ഭദ്രയുടെ അമ്മ അവിടേക്ക് വന്നത്..... വധു വരൻമാർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു എല്ലാവരും ഭദ്രയുടെ അമ്മ സ്റ്റേജിലേക്ക് കയറി ചെന്നു..... അനന്തു .... എൻ്റെ മകൾ ഭദ്ര എവിടെ.... അപ്പോഴാണ് അനന്തു അവരെ ശ്രദ്ധിച്ചത്... അനന്തുവിന് തൻ്റെ കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തോന്നി.... ഭദ്രയോ.... അത് ആരാണ് .... നിങ്ങൾ ആരാണ്.... ഭദ്ര ആരാണന്ന് നിനക്ക് അറിയില്ല അല്ലേ ... നീ വിവാഹം കഴിച്ച നിൻ്റെ ആദ്യ ഭാര്യ ഭദ്ര .... ആ ഭദ്രയുടെ അമ്മയാണ് ഞാൻ......... തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story