ഭാര്യ: ഭാഗം 11

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അനു പെട്ടെന്നുള്ള ഉൽപ്രേണയിൽ ഹർഷനെ കരഞ്ഞുകൊണ്ട് ഓടിപ്പോയി കെട്ടിപ്പിടിച്ചു ..... അവനത് പ്രതീക്ഷിക്കാതിരുന്നതിനാൽ ഒന്ന് ഞെട്ടി അവനത് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി .... അനുവിൽ നിന്നുള്ള ഈ നീക്കം അവനെ അത്ഭുതപ്പെടുത്തി അവന്റെ ഉള്ളിൽ ലോകം പിടിച്ചടക്കിയ സന്തോഷം തോന്നി ..... അവളെ ചേർത്ത് പിടിക്കാൻ തുനിഞ്ഞതും ഇതുവരെ അവൾ തന്നോട് കാണിച്ച അവഗണയും ഇന്നുണ്ടായ അപമാനവും ഒക്കെ അവന്റെ മനസ്സിലേക്ക് കടന്നു വന്നു ..... അവളെ ചേർത്ത് പിടിക്കാനായി ഉയർത്തിയ കൈകൾ പതിയെ താഴ്ന്നു അനു ഒന്നും പറയാതെ അവനെ കെട്ടിപ്പിടിച്ചു നിന്ന് കരയുന്നുണ്ട് .....

ഇടക്ക് എന്തൊക്കെയോ പറഞ്ഞു വിതുമ്പുന്നുമുണ്ട് ഹര്ഷന് അത് കണ്ടു നില്ക്കാൻ കഴിയാത്തതു കൊണ്ട് തന്നെ അവളെ അവനിൽ നിന്നും അടർത്തി മാറ്റി നിറകണ്ണുകളോടെ അവൾ അവനെ നോക്കിയതും ഹർഷൻ നോട്ടം മാറ്റി " എന്താ വേണ്ടേ .... വീണ്ടുമെന്റെ തല തല്ലി പൊട്ടിക്കാൻ വന്നതാണോ ...?". അവൻ ദേശ്യത്തോടെ ചോദിച്ചു അവൾ അതിന് ദയനീയമായി ഒന്ന് നോക്കി "അതോ ഇനി മുറി മാറിയതാണോ ..... ഇത് നിന്റെ വിക്കിയുടെ മുറി അല്ല .... അവനെ കാണണമെങ്കിൽ ആ ഹോസ്പിറ്റലിലേക്ക് ചെല്ല് " അവളെ നോക്കാതെ ഗൗരവത്തോടെ അവൻ പറഞ്ഞു " ഹർഷേട്ടാ ..... ഞാൻ ....എനിക്ക് ..."

എന്തൊക്കെയോ പറയാൻ വന്നതും അവളുടെ കരച്ചിലിനിടയിൽ വാക്കുകൾ പുറത്തേക്ക് വന്നില്ല " നിനക്ക് പറയാനുള്ളതൊക്കെ നീ അവിടെ വെച്ച് പറഞ്ഞു കഴിഞ്ഞില്ലേ ..... ഇനിയും ഓരോന്ന് പറഞ്ഞു സ്വസ്ഥത കളയാതെ ഒന്ന് പോകുന്നുണ്ടോ ഇവിടുന്ന് .....😡.." അവൻ അവൾക്ക് നേരെ ചീറിയതും അവൾ കരഞ്ഞുകൊണ്ട് തിരിഞ്ഞോടി അനു മുറിയിൽ ചെന്നിരുന്നു ഒരുപാട് കരഞ്ഞു ..... സ്വന്തം ഭർത്താവിനെ മനസ്സിലാക്കാൻ മൂന്നാമതൊരാൾ വേണ്ടി വന്നു എന്നോർത്തപ്പോൾ അവൾക്ക് ലജ്ജ തോന്നി .....

ഹർഷൻ അവഗണിച്ചതോർത് അവൾക്ക് കുറ്റബോധം തോന്നി ..... അവൾ കരഞ്ഞുകൊണ്ട് നിലത്തിരുന്നതും വിജയൻ അങ്ങിട്ടേക്ക് വന്നു .... അവളുടെ ഈ അവസ്ഥ കണ്ട് അയാൾ അവളോട് കാര്യം തിരക്കി " എന്താ മോളെ എന്തിനാ ഇങ്ങനെ കരയുന്നെ ..?" "ഇനി ഒരിക്കലും ഹർഷേട്ടൻ എന്നോട് ക്ഷമിക്കില്ല ..... അത്രക്ക് ഞാനാ മനുഷ്യനെ അപമാനിച്ചു ..... തല്ലി .....ഇതിനൊന്നും ഹർഷേട്ടന് മാപ്പ് തരാൻ കഴിയില്ല ..... ഹർഷേട്ടന്റെ മാനസിക നില എന്താണെന്ന് അറിയുന്ന ഞാൻ ഹർഷേട്ടനോട് ക്ഷമിക്കാൻ തയ്യാറായില്ല ..... അപ്പൊ ഹർഷേട്ടൻ എന്നോട് എങ്ങനെ ക്ഷമിക്കും .... ഹർഷേട്ടൻ എന്നോട് ചെയ്തതല്ലേ ഞാൻ ഇപ്പൊ ഹർഷേട്ടനോടും ചെയ്തത് .....

അതും ഒരു തെറ്റും ചെയ്യാത്ത ഹർഷേട്ടനെ ആണല്ലോ ഞാൻ ശിക്ഷിച്ചത് എന്റെ ഭഗവാനെ എത്ര വലിയ പാപിയാ ഞാൻ ..... താലി കെട്ടിയവനോട് ക്രൂരത കാണിച്ച എനിക്ക് മാപ്പ് കിട്ടുവോ അച്ഛാ " അവൾ വിജയൻറെ കൈ പിടിച്ചു വിതുമ്പി "ഹർഷേട്ടന്റെ സ്നേഹം എനിക്ക് ഇനി കിട്ടുവോ ദേവീ ..... ആ സ്നേഹമില്ലാതെ എനിക്കിനി പറ്റില്ല ..... ഹർഷേട്ടൻ ഇനി എന്നെ ആട്ടിപ്പായിച്ചാലും ഞാൻ ഹർഷേട്ടനെ വിട്ട്‌ പോകില്ല " അവൾ പറഞ്ഞതും വീജയൻ അവളുടെ നെറുകയിൽ തലോടി "കരഞ്ഞു തളർന്നിരിക്കേണ്ട സമയമല്ല ..... പഴേ അനു ആയി എല്ലാം സഹിച്ചും ക്ഷമിച്ചും നിന്നാൽ ശെരി ആകില്ല മോളെ ..... ഇനിയും ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നാൽ അവനെ നിനക്ക് നഷ്ടപ്പെടും ....

അതുകൊണ്ട് പഴേ അനു ആകാതെ ബോൾഡ് ആയിട്ട് നിൽക്ക്‌ മോള് .... അവൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ..... പക്ഷെ അവന്റെ ഉള്ളിലെ അഹംഭാവവും നിന്നോടുള്ള ദേശ്യവും ഒക്കെ ആ സ്നേഹത്തെ മറച്ചു പിടിക്കുകയാണ് " വിജയൻ പറയുന്നത് കേട്ടതും അവൾക്ക് പ്രതീക്ഷ തോന്നി " അവൻ പുറമെ നടിക്കുന്ന ഈ ഗൗരവം മോള് മാറ്റി എടുക്കാൻ നോക്ക് .... പിന്നെ എല്ലാം ഓക്കേ ആവും .... അതിന് ആദ്യം അവന്റെ മുറിയിൽ കയറിപ്പറ്റാൻ നോക്ക് ഇങ്ങനെ കണ്ണീർ സീരിയലിലെ നായികമാരെ പോലെ വെറുപ്പിക്കാതെ ..." അവൾ അത് കേട്ട് വിജയിയെ ഒന്ന് കൂർപ്പിച്ചു നോക്കിയതും അയാൾ അവളുടെ തലക്കിട്ടു ഒന്ന് കൊടുത്തു

" അല്ല അച്ഛാ .... ഹർഷേട്ടൻ എന്നെ മുറിയിൽ കേറ്റിയില്ലെങ്കിലോ ...?😔" അവൾ നിരാശയോടെ ചോദിച്ചതും അയാൾ ഒന്ന് ചിരിച്ചു " നീ ചെന്ന് നോക്ക് ... അവൻ പോകാൻ പറഞ്ഞാൽ അത് മൈൻഡ് ചെയ്യണ്ട " അയാൾ അത് പറഞ്ഞതും അവൾ അവിടെ നിന്നും എണീറ്റ് നിന്നു എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ചുകൊണ്ട് അനു എണീറ്റ് കണ്ണ് തുടച്ചുകൊണ്ട് മുഖത്തു ഒരു പുഞ്ചിരി വരുത്തി ഇനി തോൽക്കില്ല എന്ന ആത്മവിശ്വാസം ആയിരുന്നു അവളുടെ മുഖത്തു അവൾ ഒരു ഡ്രസ്സ് എടുത്ത് ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു ..... അപ്പോഴേക്കും വിക്കിയെ ഡിസ്ചാർജ് ചെയ്തു കൊണ്ടുവന്നിരുന്നു അവളിലെ ഭാവമാറ്റം വിക്കിയെ അമ്പരപ്പിച്ചു ....

അവനെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചുകൊണ്ട് അവൾ മുറിയിലേക്ക് പോയി അവളുടെ തിങ്ങ്സ് എല്ലാം പാക്ക് ചെയ്തു മുറിക്ക് പുറത്തേക്ക് ഇറങ്ങി ••••••••••••••••••••••••••••••••••• വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് ഹർഷൻ പോയി ഡോർ തുറന്നതും അവനെ തള്ളി മാറ്റി അവളുടെ തിങ്‌സും കൊണ്ട് അകത്തേക്ക് കയറുന്ന അനുവിനെ അവൻ നെറ്റിചുളിച്ചുനോക്കി .... അവൾ അത് കാണാത്ത പോലെ അകത്തേക്ക് കയറി അവളുടെ ഡ്രസ്സ് ഒക്കെ കബോർഡിൽ കൊണ്ട് വെക്കുന്നത് കണ്ടതും അവൻ അവളുടെ അടുത്തേക്ക് പോയി അവളെ തടഞ്ഞു " എന്താ നിന്റെ ഉദ്ദേശം ..... എന്താ നീയീ ചെയ്യുന്നേ ...,?" അവനെ നെറ്റി ചുളിച്ചുനോക്കിയ അവളെ നോക്കി അവൻ ചോദിച്ചു

" ഞാൻ എന്താ ചെയ്യുന്നത് എന്ന് നിങ്ങൾ കാണുന്നില്ലേ .... ഏന്റെ ഡ്രസ്സ് അടുക്കി വെക്കുവാ ...." അവൾ ലാഘവത്തോടെ പറഞ്ഞു " ഇതൊക്കെ എന്തിനാ ഇവിടെ വെക്കുന്നെ ..... നിന്റെ മുറിയിൽ ഇരിക്കില്ലെ ...?" ഗൗരവത്തോടെയുള്ള അവന്റെ ചോദ്യം കേട്ടതും അവൾ അവനുനേരെ തിരിഞ്ഞു " ഞാൻ ഇന്നുമുതൽ നിങ്ങടെ കൂടെ ഈ മുറിയിലാണ് താമസം ...." അവൾ ഒരു കൂസലുമില്ലാതെ പറയുന്നത് കേട്ടതും അവനു ദേശ്യം വന്നു "എന്ന് നീ മാത്രം തീരുമാനിച്ചാൽ മതിയോ 😡....?" " ഇക്കാര്യത്തിൽ ഞാൻ മാത്രം തീരുമാനിച്ചാൽ മതി ...." അവനെ നോക്കി ചിരിയോടെ അവൾ പറയുന്നത് കണ്ടതും അവനു ദേശ്യം വന്നു " ഞാൻ നിന്നെ ദ്രോഹിക്കാൻ മാത്രം അറിയുന്നവൻ അല്ലെ .....

അങ്ങനെ ഉള്ള എന്റെ ഒപ്പം നീ താമസിക്കണ്ട 😏...മര്യാദക്ക് ഇറങ്ങി പോകാൻ നോക്ക് " അവളെ നോക്കി പുച്ഛത്തോടെ അവൻ പറഞ്ഞതും അവൾ അവനെ നോക്കി കണ്ണുരുട്ടി " നിങ്ങൾ പറയുമ്പോ ഇറങ്ങിപ്പോകാൻ നിക്കുവല്ലേ ഞാൻ ..... നിങ്ങൾ അല്ലെ വല്യ കാര്യത്തിൽ ഞാൻ നിങ്ങടെ ഭാര്യ ആണെന്നൊക്കെ പറഞ്ഞത് .... അതുകൊണ്ട് ഞാൻ ഇവിടെ തന്നെ നിൽക്കും .... ". അവനെ നോക്കി പുച്ഛിച്ചുകൊണ്ട് അവൾ അവളുടെ ജോലി തുടർന്നു "അപ്പൊ നീ പോകില്ല ...😠..?" അവളെ കൈയിൽ പിടിച്ചു വലിച്ചു തിരിച്ചു നിർത്തിക്കൊണ്ട് അവൻ ദേശ്യത്തോടെ ചോദിച്ചു "ഇല്ലാ .... അച്ഛൻ പറഞ്ഞിട്ടാ ഞാൻ ഇവിടെ വന്നു കിടക്കുന്നെ ...

എന്നെ പുറത്താക്കാൻ നോക്കിയാൽ ഞാൻ അച്ഛനേം അമ്മേം വിളിച്ചു വരുത്തും .... അത് വേണ്ടേൽ മിണ്ടാതെ പോയി കിടക്കാൻ നോക്ക് ..." അവളത്രയും പറഞ്ഞതും അവളുടെ കൈ വിട്ട് അവളെ ഒന്ന് തുറിച്ചുനോക്കിക്കൊണ്ട് അവൻ ബെഡിൽ പോയി ഇരുന്നു സാധങ്ങൾ ഒക്കെ സെറ്റ് ആക്കി വെച്ച ശേഷം അവൾ കിടക്കാനായി വന്നതും ഹർഷൻ അവളെ തടഞ്ഞു " എന്റെ തല തല്ലി പൊളിച്ചിട്ട് നിനക്ക് എന്റെ ബെഡിൽ തന്നെ കിടക്കണം അല്ലെ ..... മര്യാദക്ക് പോയി നിലത്തു കിടക്ക് ...അല്ലേൽ എന്റെ സ്വഭാവം മാറും " അവളെ നോക്കി കണ്ണുരുട്ടിക്കൊണ്ട് ഹർഷൻ പറഞ്ഞതും അവൾ അവനെ പിടിച്ചു മാറ്റിക്കൊണ്ട് ബെഡിലേക്ക് കയറി ഇരുന്നു " ഓ പിന്നെ ഞാൻ കാണാത്ത സ്വഭാവം ഒന്നുമല്ലല്ലോ .....

പേടിപ്പിക്കാൻ വന്നേക്കുന്നു 😏 .... വേണേൽ വന്നു കിടക്കാൻ നോക്ക് ..... ഞാൻ ഇവിടെ നിന്ന് മാറുമെന്ന് നിങ്ങൾ കരുതണ്ട ..... " അവനെ നോക്കി പുച്ഛിച്ചു കൊണ്ട് അവൾ തലവഴി പുതപ്പ് മൂടിയതും അവൻ അവളെ നോക്കി പല്ല് കടിച്ചുകൊണ്ട് പോയി മറ്റേ സൈഡിൽ കിടന്നു കുറച് കഴിഞ്ഞതും അനു പുതപ്പ് മാറ്റി അവനെ നോക്കി ..... കണ്ണ് തുറന്ന് എന്തോ ആലോചിച്ചു കിടക്കുന്ന ഹർഷനെ കണ്ടതും അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി തത്തി കളിച്ചു ..... അവൾ അവനു നേരെ ചെരിഞ്ഞു കിടന്നുകൊണ്ട് അവനെ വിളിച്ചു "ഹർഷേട്ടാ ....”അവൾ അവനെ നോക്കി ആർദ്രമായി വിളിച്ചു " ഹർഷേട്ടാ " അവൻ കേൾക്കാത്തത് പോലെ കിടക്കുന്നത് കണ്ടതും അവളൊന്ന് കൂടി ഉറക്കെ വിളിച്ചു

" എന്താടി ..... മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലെ ...😠" അവലെ തുറിച്ചുനോക്കിക്കൊണ്ട് അവൻ പറഞ്ഞതും അവളൊന്ന് ചിരിച്ചു " ഞാൻ ഒരു കാര്യം ചോദിക്കട്ടെ ..... ഹർഷേട്ടാ .... ചോദിക്കട്ടേന്ന് ..." കേൾക്കാത്ത ഭാവത്തിൽ കിടക്കുന്ന അവനെ നോക്കി അവൾ വീണ്ടും ചോദിച്ചു " കിടന്ന് കാറാതെ പറഞ്ഞു തുലക്ക് ..." അവൻ ദേശ്യത്തോടെ പറഞ്ഞു " do you love me ....?” അവൾ ആർദ്രമായി ചോദിച്ചതും അവൻ അവളെ ഒന്ന് തുറിച്ചുനോക്കി "No ...." ദേശ്യത്തോടെ അവൻ മറുപടി പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു " പിന്നെ എന്തിനാ രാത്രി ആരും കാണാതെ എന്റെ മുറിയിൽ വന്നു ഉറങ്ങിക്കിടക്കുന്ന എന്നെ കിസ് ചെയ്തത് ....?" പുരികം പൊക്കിയും താഴ്ത്തിയും അവനെ നോക്കി അങ്ങനെ ചോദിച്ചതും ഹർഷൻ ഒന്ന് ഞെട്ടി  .........തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story