ഭാര്യ: ഭാഗം 13

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ഹർഷൻ ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് breakfast കഴിക്കുകയായിരുന്നു .... നന്ദിനി അവനു വിളമ്പിക്കൊണ്ട് അവിടെ നിൽക്കുന്നത് കണ്ടതും അനു നന്ദിനിയുടെ അടുത്തേക്ക് നടന്നു " അമ്മെ ..... വിക്കിടെ breakfast ഇങ് തന്നേക്ക് .... അവനെ ഇങ്ങോട്ട് വരുത്തണ്ട ..... ഫുഡ് ഞാൻ കൊടുത്തോളം ...." ഹർഷനെ ഇടങ്കണ്ണിട്ട് നോക്കിക്കൊണ്ടവൾ പറഞ്ഞു ഹര്ഷനത് ഇഷ്ടപ്പെട്ടില്ലെങ്കിലും അവനവളെ മൈൻഡ് ചെയ്യാതെ ഫുഡ് കഴിച്ചു " ആഹ് ഞാൻ അവനുള്ള ഫുഡ് കൊണ്ട് കൊടുക്കാൻ നിക്കുവായിരുന്നു ..... ഇനിയിപ്പോ മോൾ കൊണ്ട് കൊടുക്ക് ഞാനിപ്പോ എടുത്തു തരാം ...." നന്ദിനി ഒരു പ്ലേറ്റ് എടുത്ത് വിക്കിക്കുള്ള ഫുഡ് വിളമ്പി അനുവിന് കൊടുത്തു " അനുമോളെ .... മോളിന്ന് ഹോസ്പിറ്റലിൽ പോകുന്നില്ലേ ....?"

വാച്‌ കയ്യിൽ കെട്ടിക്കൊണ്ട് ഇറങ്ങി വരുന്ന വിജയൻ അവളോട് കണ്ണ് ചിമ്മി കാണിച്ചുകൊണ്ട് ചോദിച്ചു " ഇല്ലച്ഛാ ..... വിക്കി ഇങ്ങനെ കിടക്കുമ്പോ ഞാൻ എങ്ങനെ പോകാനാ .... അവന്റെ കാര്യങ്ങൾ ആരാ നോക്കുന്നെ .... അവൻ ഒന്ന് ഓക്കേ ആകുന്നത് വരെ ഞാൻ ലീവ് എടുക്കാന്നു വെച്ച് " ഹർഷനെ കേൾപ്പിക്കാനായി അവളെങ്ങനെ പറഞ്ഞതും അവന്റെ കൈകൾ ഗ്ലാസിൽ പിടിമുറുക്കി " അത് നന്നായി മോളെ .... എന്നെക്കൊണ്ട് ഒറ്റക്ക് വിക്കിമോനെ നോക്കാൻ പറ്റുവൊന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു .... ഇനിയിപ്പോ മോൾ ഉണ്ടല്ലോ ..."

നന്ദിനി ആശ്വാസത്തോടെ പറഞ്ഞതും ഹർഷൻ ദേശ്യത്തിൽ അവിടെ നിന്നെണീറ്റു മുകളിലേക്ക് പോകാൻ തുനിഞ്ഞു " അല്ല നീ ഹോസ്പിറ്റലിൽ പോകുവാണന്നല്ലേ പറഞ്ഞെ ....പിന്നെന്തിനാ മുകളിലേക്ക് പോകുന്നെ ...?" സ്റ്റെയർ കയറാൻ നിന്ന ഹർഷനെ നോക്കി നന്ദിനി ചോദിച്ചു " അ ... അത് എനിക്ക് നല്ല തലവേദന ഉണ്ട് .... സൊ ഞാൻ ഇന്ന് ലീവാ " അവൻ അവരെ നോക്കാതെ പറഞ്ഞു "ആഹ്‌ നിന്നോട് ഞാൻ പറഞ്ഞതല്ലേ ഈ മുറിവൊന്ന് ഉണങ്ങിയിട്ട് പോയാൽ മതിയെന്ന് അപ്പൊ നിനക്ക് പോയെ പറ്റൂ ..."

അവർ അവനെ നോക്കി കണ്ണൂരുട്ടിയതും അവൻ ഒന്നും മിണ്ടാതെ മുകളിലേക്ക് പോയി അവന്റെ പോക്ക് കണ്ട് വിജയനും അനുവും പരസ്പരം നോക്കി ചിരിച്ചു കൊണ്ട് thumbsup കാണിച്ചു •••••••••••••••••••••••••••••••••• ഹർഷൻ ആരോടോ ഫോണിൽ സംസാരിച്ചു വരുവായിരുന്നു ..... വിക്കിയുടെ മുറിയിൽ നിന്ന് അനുവിന്റെ ശബ്ദം കേട്ടതും അവനൊന്ന് അങ്ങോട്ടേക്ക് നോക്കി എന്തൊക്കെയോ പറഞ്ഞു ചിരിച്ചുകൊണ്ട് വിക്കിക്ക് ഭക്ഷണം വാരി കൊടുക്കുന്ന അനുവിനെ കണ്ടതും അവന്റെ മുഖം വലിഞ്ഞു മുറുകി ഇതുവരെ അവൾ ചെയ്തത് ഒക്കെ തന്നെ പ്രകോപിപ്പിക്കാൻ ആണെന്ന് കരുതി അവൻ കാണാത്ത ഭാവത്തിൽ നടന്നു എങ്കിലും ആ കാഴ്ച അവനെ ശെരിക്കും ചൊടിപ്പിച്ചു

തന്നോട് പോലും ഇല്ലാത്ത അടുപ്പമാണ് അവനോടെന്നത് ഓർക്കുമ്പോൾ അവന്റെ ദേശ്യം പതിന്മടങ്ങ് വർധിക്കാൻ തുടങ്ങി നേരെ ചെന്ന് അവളെ പിടിച്ചു നിർത്തി ഒന്ന് പൊട്ടിക്കാൻ അവനു തോന്നിപ്പോയി ഇനിയും അവിടെ നിന്നാൽ നിയന്ത്രണം വിട്ട് പോകുമെന്ന് ബോധ്യമുള്ളത് കൊണ്ട് തന്നെ അവൻ അവിടെ നിന്നും പോയി അവൻ പോയതും അനുവും വിക്കിയും കൂടി ഏന്തി വലിഞ്ഞു അവൻ പോയോ എന്ന് നോക്കി " ഇങ്ങനെ ആണേൽ ഇവന് അധികം ആയുസ്സ് ഉണ്ടാവില്ലന്നാ എനിക്ക് തോന്നുന്നേ ...." ഹര്ഷന്റെ പോക്ക് കണ്ടോണ്ട് വന്ന വിജയൻ വിക്കിയെ ചൂണ്ടി പറഞ്ഞതും അവൻ അയാളെ നോക്കി നാവ് കടിച്ചു " ഡീ നീയിനി അങ്ങേരെ പിറകെ ഒന്നും പോകാൻ നിൽക്കണ്ട ....

അങ്ങനെ ഒരു ആൾ ഇവിടെ ഉണ്ടെന്ന ഭാവം പോലും നീ കാണിക്കരുത് .... നീ പിന്നാലെ പോകുന്നത് കൊണ്ടാണ് അങ്ങേര് വെയിറ്റ് ഇടുന്നത് " വിക്കി പറയുന്നത് കേട്ട് അവളൊന്ന് തലയാട്ടി " ഞാൻ അതല്ല ചിന്തിക്കുന്നത് ... എന്റെ സല്പുത്രൻ നല്ല ദേശ്യത്തിൽ ആണല്ലോ പോയത് .... എന്നിട്ട് സാധനങ്ങൾ പൊട്ടുന്ന സൗണ്ട് ഒന്നും കേട്ടില്ലല്ലോ 🤔?" വിജയൻ സംശയം പറഞ്ഞതും ഹര്ഷന്റെ മുറിയിൽ നിന്ന് സാധനങ്ങൾ എറിഞ്ഞു പൊട്ടിക്കുന്ന സൗണ്ട് കേട്ടു അപ്പൊ മൂന്നും കൂടി കിടന്ന് ചിരിക്കാൻ തുടങ്ങി •••••••••••••••••••••••••••••••••••• ഹർഷൻ മുറിയിൽ ചെന്ന് സകലതും എറിഞ്ഞുടച്ചു ..... ബാത്‌റൂമിൽ കയറി ഷവറിന്റെ ചുവട്ടിൽ പോയി നിന്നു .....

തലയിലെ മുറിവിലൂടെ വെള്ളമിറങ്ങിയതും അവനൊന്ന് എരിവ് വലിച്ചു കൊണ്ട് തലയിൽ തൊട്ടു .... സ്‌ട്രെയിൻ ചെയ്തത് കൊണ്ടാവാം അവന്റെ തലയിൽ നിന്ന് ചോര ഒലിച്ചിറങ്ങി ഒന്ന് ഫ്രഷ് ആയി അവൻ അവിടെ നിന്നും മുറിയിലേക്ക് ഇറങ്ങി ..... ടവൽ കൊണ്ട് രക്തം ഒപ്പിയെടുത്തെങ്കിലും അത് വീണ്ടും ഒലിച്ചിറങ്ങാൻ തുടങ്ങി ഇതേസമയം അനു ഹര്ഷന്റെ അവസ്ഥ അറിയാൻ വേണ്ടി വാതിൽക്കൽ വന്നു നിന്ന് ഒളിഞ്ഞു നോക്കിയതും കയ്യിൽ രക്തം പുരണ്ട ടവലും കൊണ്ട് തലയിൽ കയ്യും വെച്ച് നിൽക്കുന്ന ഹർഷനെയാണ് കണ്ടത് ..... അവൾ മറ്റൊന്നും ചിന്തിക്കാതെ വാതിൽ തുറന്ന് അകത്തേക്ക് ഓടി " ഹർ .... ഹർഷേട്ടാ ... ഇത് .... എന്താ പറ്റിയെ ..... ഇതെങ്ങനാ ചോര വന്നേ ....?"

അവൾ വേവലാതിയോടെ ചോദിച്ചതും അവൻ അവളെ ഒന്ന് കടുപ്പിച്ചു നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല അത് കണ്ടതും അനു വേഗം പോയി ഫസ്റ്റ് എയ്ഡ് ബോക്സ് കൊണ്ട് വന്നു . " ഹർഷേട്ടാ അവിടെ ഇരിക്ക് ..... ഞാൻ മരുന്ന് വെക്കട്ടെ ..." അവളവന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞതും അവൻ അവളുടെ കൈ തട്ടി മാറ്റി " എനിക്ക് നിന്റെ സഹായത്തിന്റെ ആവശ്യം ഒന്നും ഇല്ല ...... നീ ആ വിക്കിയുടെ കാര്യം നോക്കിയാൽ മതി ..... എന്റെ കാര്യം ഞാൻ നോക്കിക്കോളാം ..." അവളെ നോക്കി ദേശ്യത്തോടെ അവൻ പറഞ്ഞതും അവൾ അവനെ നോക്കി കണ്ണുരുട്ടി അവൾക്ക് നേരെ ശബ്ദമെടുത്തതും അവന് തല വേദനിക്കാൻ തുടങ്ങി .....

തലയിൽ കൈ വെച്‌ അവൻ ബെഡിൽ ഇരുന്നതും അവന്റെ എതിർപ്പിനെ വക വെക്കാതെ അവൾ അവന്റെ മുറിവ് ക്ലീൻ ചെയ്തു മരുന്ന് വെക്കാൻ തുടങ്ങി അവനവളെ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും അതൊക്കെ ചെറുത്തുകൊണ്ട് അവൾ മരുന്ന് വെച്ച് കെട്ടി അവനൊന്നും മിണ്ടാതെ ബെഡിലേക്ക് നിവർന്നു കിടന്നു ..... തലക്ക് അസഹനീയമായ വേദന തോന്നി അവൻ തലക്ക് കയ്യും കൊടുത്തു കിടന്നു തലയിൽ ഒരു സ്പർശനമേറ്റതും ഹർഷൻ കണ്ണ് തുറന്ന് നോക്കിയതും അവന്റെ തലയിൽ പതിയെ മസ്സാജ്‌ ചെയ്യുന്ന അനുവിനെ കണ്ടതും അവൻ നെറ്റിചുളിച്ചു " നിങ്ങളോടുള്ള പ്രേമം കൊണ്ടൊന്നുമല്ല ..... ഒരു patient നോടുള്ള അനുകമ്പ .... അങ്ങനെ കണ്ടാൽ മതി "

അവന്റെ നോട്ടം കണ്ട് അവൾ മറ്റെങ്ങോ നോക്കി കൊണ്ട് മറുപടി പറഞ്ഞതും അവൻ എതിർപ്പ് കാണിക്കാതെ കണ്ണുകളടച്ചു കിടന്നു അതുകണ്ടതും അനു അവന്റെ തല പതിയെ എടുത്ത് അവളുടെ മടിയിൽ വെച്ചുകൊണ്ട് മസ്സാജ് ചെയ്യാൻ തുടങ്ങി .... ഹർഷൻ അതിലൊന്നും എതിർപ്പ് പ്രകടിപ്പിക്കാതെ പതിയെ കണ്ണുകളടച്ചു അത്രേം നേരം ഉണ്ടായിരുന്ന വേദന ഇല്ലാണ്ടായത് പോലെ അവനു thonni ... അവളുടെ വിരലുകളിൽ എന്തോ മാജിക് ഉണ്ടെന്ന് അവൻ മനസ്സിലോർത്തു കുറച്ചു കഴിഞ്ഞതും മസ്സാജ്‌ നിർത്തി പോകാൻ നിന്ന അനുവിന്റെ കൈകളിൽ ഹർഷൻ പിടുത്തമിട്ടു .... അവൾ ഞെട്ടിക്കൊണ്ട് അവനെ നോക്കിയതും അവന്റെ കണ്ണുകൾ അപ്പോഴും അടച്ചിരിക്കുന്നത് കണ്ടു "

കുറച്ചു നേരം കൂടി പ്ളീസ് ..." അവൻ ഏതോ ലോകത്തെന്ന പോലെ ആർദ്രമായി പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് avante തലയിൽ മസ്സാജ്‌ ചെയ്തു കൊടുത്തു അവനുറങ്ങി എന്ന് കണ്ടതും അവന്റെ നെറ്റിയിൽ നേർത്ത ചുംബനം സമ്മാനിച്ചുകൊണ്ട് അവൾ അവന്റെ തല പതുക്കെ എടുത്തു മാറ്റി ശ്രദ്ധയോടെ തലയിണയിൽ വെച്ചുകൊണ്ട് ചിരിയോടെ പുറത്തേക്ക് പോയി ••••••••••••••••••••••••••••••••••• ഉറങ്ങിയെണീറ്റതും ഹര്ഷന് തലക്ക് നല്ല സുഖം തോന്നി ..... അവനൊന്ന് ചിരിച്ചുകൊണ്ട് ബാൽക്കണിയിലേക്ക് നടന്നു അവിടെ നിന്നും താഴേക്ക് നോക്കിയതും ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുന്ന അനുവിനെ കണ്ടു ..... അവളെ കണ്ടതും അവൾ മസ്സാജ്‌ ചെയ്തത് ഒക്കെ ഓർത്തു അവനൊന്ന് ചിരിച്ചു .....

അതെ ചിരിയോടെ അവനവളെ തന്നെ നോക്കി നിന്നു ഫോണിലൂടെ സംസാരിച്ചു ചിരിക്കുമ്പോൾ അവളുടെ കവിളിൽ വിരിയുന്ന നുണക്കുഴികൾ അവൻ കൗതുകത്തോടെ നോക്കി നിന്നു അനു ഒന്ന് സംസാരിച്ചു തിരിഞ്ഞതും മുകളിൽ നിന്ന് തന്നെ നോക്കി ചിരിക്കുന്ന ഹർഷനെ കണ്ടതും അവളൊന്ന് നെറ്റി ചുളിച്ചു അവൾ നോക്കുന്നത് കണ്ടതും അവൻ ചിരി നിർത്തി ഗൗരവത്തോടെ നിന്നു ...... പെട്ടെന്ന് അനുവിനെ പുറകിൽ നിന്നാരോ പൊക്കി എടുക്കുന്നത് കണ്ടതും അവന്റെ നോട്ടം അവരിലേക്കായി അനു ഒന്ന് ഞെട്ടിക്കൊണ്ട് അയാളുടെ കയ്യിൽ കിടന്ന് കുതറാൻ തുടങ്ങിയതും അയാൾ അവളെ താഴെ നിർത്തി ...... അവൾക്ക് മുന്നിൽ വന്നു നിന്നതും അവൾ ഒന്ന് ഞെട്ടി " വി .... വിശാൽ ..."

മുന്നിൽ നിൽക്കുന്ന വിശാലിനെ നോക്കി അവൾ ഞെട്ടലോടെയും ഭയത്തോടെയും അവന്റെ പേര് ഉരുവിട്ടതും അവനൊന്ന് ചിരിച്ചു " ഹോ എന്റെ പെണ്ണെ ...... ഇത്രയും നാൾ നിന്നെ കാണാതെ കഴിഞ്ഞ എന്റെ അവസ്ഥ എന്താന്ന് നിനക്ക് അറിയില്ല .... പോകുമ്പോൾ നിനക്ക് ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ ..... ആ വിക്കി അവനാണ് നിന്നെ എന്നിൽ നിന്നകറ്റാൻ നോക്കുന്നത് .... ഇനിയും നമുക്കിടയിൽ അവൻ വന്നാൽ കൊല്ലും ഞാൻ ആ പന്നയെ ..." അത്രയും പറഞ്ഞതും അനു തെല്ല് ഭയത്തോടെ അവനെ നോക്കി "എന്റെ അനൂ .... നീ ഇങ്ങനെ പേടിക്കാതെ .... നിന്റെ കാര്യത്തിൽ ഞാൻ ഒരു ഭ്രാന്തൻ ആകുന്നു .... അതുകൊണ്ട് തന്നെ നിന്നെ എന്നിൽ നിന്നകറ്റാൻ ആര് ശ്രമിച്ചാലും കൊന്ന് കളയും ഞാൻ ....

. കാരണം നീ എന്റെയാ ... എന്റെ മാത്രം ..." അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ട് അവൻ പറഞ്ഞതും അവൾ അവന്റെ കയ്യിൽ കിടന്ന് കുതറി മുകളിൽ നിന്ന ഹർഷൻ അവളെ ബലമായി കൈക്കുള്ളിലാക്കി നിൽക്കുന്ന വിശാലിനെ കണ്ടതും അവന്റെ രകതം തിളക്കാൻ തുടങ്ങി അവൻ കൊടുങ്കാറ്റ് പോലെ അവിടെ നിന്നും താഴേക്ക് പോയി തനിക്ക് നേരെ മുഖം അടിപ്പിക്കുന്ന വിശാലിനെ അവൾ ഭയത്തോടെയും വെറുപ്പോടെയും തള്ളി മാറ്റി അവൻ വീണ്ടും അവളെ കൈയിൽ പിടിച്ചതും ഹര്ഷന്റെ ചവിട്ടേറ്റ് തെറിച്ചു വീണു താഴെ നിന്നും ചാടി എണീറ്റ വിശാൽ ഹർഷനെ കണ്ടതും ഒന്ന് ഞെട്ടി "നീയോ ..... നിനക്ക് കിട്ടിയതൊന്നും പോരെ ...

നിനക്ക് എത്ര ധൈര്യം ഉണ്ടായിട്ടാ എന്റെ പെണ്ണിന്റെ ദേഹത്തു കൈ വെച്ചത് ..... ഇനി ഒരിക്കൽ കൂടി എന്റെ ഭാര്യയുടെ ദേഹത്തു കൈ വെച്ചാൽ നിന്റെ ശരീരത്തിൽ പിന്നെ ജീവനുണ്ടാകില്ല ... ഏപ്പൊഴും ഞാൻ ക്ഷമിച്ചെന്ന് വരില്ല ....” അത്രയും പറഞ്ഞു കൊണ്ട് ഞെട്ടി നിൽക്കുന്ന വിശാ ലിന്റെ നെഞ്ചിൽ ചവിട്ടി താഴെ ഇട്ടുകൊണ്ട് അനുവിനെ പിടിച്ചു വലിച്ചുകൊണ്ട് അവൻ അകത്തേക്ക് പോയി " നിന്റെ പിന്നാലെ തന്നെ എല്ലാവരും വരുന്നുണ്ടല്ലോ ..... അതിനും മാത്രം എന്താടി നീ അവർക്കൊക്കെ കൊടുക്കുന്നെ ...?" അവളെ പിടിച്ചു വലിച്ചു കൊണ്ടുപോയി ബെഡിലേക്ക് തള്ളിക്കൊണ്ട് ഹർഷൻ ദേശ്യത്തോടെ ചോദിച്ചു അവളതിന് അവനു രൂക്ഷമായ നോട്ടം നോക്കിക്കൊണ്ട് അവിടെ നിന്നും എണീറ്റ് നിന്നു "കണ്ടവന്മാരുടെ ഒക്കെ തോളിൽ തൂങ്ങി ഒക്കെ നടന്നിട്ട് .....

ഇപ്പൊ അവനൊക്കെ വീട്ടിൽ കേറി വന്ന് തോന്ന്യാസം കാണിക്കുന്നത് ചോദ്യം ചെയ്ത എന്നെ നോക്കി പേടിപ്പിക്കുന്നോ ...... ഞാൻ ഒന്ന് തൊട്ടാൽ നിനക്ക് പൊള്ളുമല്ലോ ..... ഇപ്പൊ അവൻ കയറിപ്പിടിച്ചപ്പോൾ നീ അവനു വഴങ്ങിക്കൊടുത്തില്ലേ .... Bloody ....." " ട്ടെ " ദേശ്യത്തോടെ അവൾക്ക് നേരെ ചീറിയ അവനെ മുഴുമിപ്പിക്കാൻ അനുവദിക്കാതെ അവളുടെ കരങ്ങൽ അവന്റെ മുഖത്തു പതിഞ്ഞതും അവൻ കവിളിൽ കൈ വെച്ച് അവളെ നോക്കി " തോന്ന്യാസം പറഞ്ഞാലുണ്ടല്ലോ ...." കത്തുന്ന കണ്ണുകളോടെ അവൾ അവനുനേരെ അലറിയതും അവനൊന്ന് ചിരിച്ചു "ഞാൻ ഒന്ന് മോശമായി സംസാരിച്ചപ്പോ നിനക്ക് ഇത്രയും നൊന്തു ......

ആ പന്ന ##%%%# മോൻ നിന്നെ കയറി പിടിച്ചപ്പോ എവിടെ പോയടി നിന്റെ നാക്ക് ..... എവിടെ പോയി നിന്റെ ഈ ഉശിര് .....ഞാൻ എന്തെങ്കിലും പറഞ്ഞാൽ നിനക്ക് എന്നെ തല്ലാൻ നല്ല ഉശിരാണല്ലോ ...... അത് ആ വൃത്തികെട്ടവൻ മോശമായി പെരുമാറാൻ ശ്രമിച്ചപ്പോൾ എവിടെപ്പോയി .... ഛീ പറയടി " അവന്റെ ഭാവ മാറ്റം കണ്ടതും അവൾ ഒന്ന് പിന്നിലേക്ക് നീങ്ങി നിന്നു . " എന്നോട് മാത്രം കാണിക്കുന്ന ഈ പ്രതികരണ ശേഷി ഉണ്ടല്ലോ അത് ശെരിക്കും കാണിക്കേണ്ടത് ഇവനെ പോലുള്ള ഫ്രോഡിനോടാണ് ..... അവന്റെ മുന്നിൽ പേടിച്ചു നിന്ന് മോങ്ങിയിട്ട് എന്നോട് പ്രതികരിക്കാൻ വന്നേക്കുന്നു 😏" അവലെ പുച്ഛിച്ചുകൊണ്ട് പുറത്തേക്ക് പോയ അവനെ തന്നെ നോക്കി അവൾ നിന്നു  .........തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story