ഭാര്യ: ഭാഗം 33

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

" ഡാ എന്തായി ....? വഴക്ക് ഒക്കെ തീർന്നോ ....?" ടേബിളിൽ ഫുഡ് എടുത്തു വെച്ച് തിരിഞ്ഞതും സ്റ്റെയർ ഇറങ്ങി വരുന്ന ഹർഷനെ കണ്ട് നന്ദിനി ചോദിച്ചു അവനൊന്ന് ചിരിച്ചുകൊണ്ട് കണ്ണ് ചിമ്മികാണിച്ചതും നന്ദിനി ഒന്ന് ചിരിച്ചുകൊണ്ട് തലയാട്ടി "നിങ്ങൾക്ക് ഇത് തന്നെയാണോ പണി ..... ചുമ്മാ ചുമ്മാ ഉടക്ക് ഉണ്ടാക്കുകയും ചെയ്യും കൊറേ കഴിഞ്ഞു സോൾവ് ആവുകയും ചെയ്യും സോൾവ് ആകാൻ ആണേൽ പിന്നെ എന്തിനാ വഴക്ക് ഉണ്ടാക്കാൻ പോണേ വഴക്ക് ഉണ്ടാക്കിയാൽ നല്ല അന്തസ്സായിട്ട് തല്ലി പിരിയണം ..... അല്ലാതെ ഇതൊരുമാതിരി ....."

ശബ്ദം കേട്ട് ഹര്ഷനും നന്ദിനിയും തിരിഞ്ഞു നോക്കിയതും പെട്ടിയും കിടക്കയും എടുത്ത് മായയുടെ കൈ പിടിച്ചു സ്റ്റെയർ ഇറങ്ങി വരുന്ന വിശാലിനെയാണ് കണ്ടത് " നിനക്ക് ഞങ്ങൾ സ്നേഹത്തോടെ ജീവിക്കുന്നത് കണ്ടിട്ട് കണ്ണിന് പിടിക്കുന്നില്ലല്ലേ 😬....” ഹർഷൻ അവനെ നോക്കി പല്ല് കടിച്ചു " ഹിഹി .... അത് പിന്നെ നമ്മളൊക്കെ മലയാളികൾ അല്ലെ ബ്രോ ..... 😌...." അവൻ ഇളിച്ചോണ്ട് പറഞ്ഞതും ഹർഷൻ അവന്റെ മുതുകിന് നോക്കി ഒന്ന് ഗുണദോഷിച്ചു വിട്ടു " നിങ്ങൾ ഇന്ന് തന്നെ ഇറങ്ങുവാണോ .... നാളെ പോയാൽ പോരെ ...." നന്ദിനി മായയുടെ തലയിൽ കൈ വെച്ചുകൊണ്ട് ചോദിച്ചു

" അതെയതെ ..... ഇവന്റെ കൂടെ ഈ രാത്രി എന്റെ പെങ്ങളെ പറഞ്ഞു വിടാൻ എനിക്ക് തീരെ വിശ്വാസമില്ല 🧐...". ഹർഷൻ അവനെ മൊത്തത്തിൽ ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞതും വിച്ചു അവനെ നോക്കി പല്ല് കടിച്ചു " എന്റെ കഞ്ഞിയിൽ മണ്ണ് വാരി ഇടാതെ നിന്റെ പെണ്ണുമ്പിള്ളയെ പോയി കെട്ടിപ്പിടിച്ചു കിടക്കാൻ നോക്കടാ പുല്ലേ 🤧...." ഹർഷൻ മാത്രം കേൾക്കത്തക്ക വിധത്തിൽ പറഞ്ഞതും അവൻ ചിരി കടിച്ചു പിടിച്ചു നിന്നു " അപ്പൊ പിന്നെ ഞങ്ങളങ് പോയേക്കുവാ ..... ഇനി നിന്നാൽ ഈ ദരിദ്രവാസി എനിക്കിട്ട് പണിയും ..... അമ്മെ അനു നല്ല ഉറക്കവാ ..... ഞങ്ങൾ പോയെന്ന് പറഞ്ഞേക്കണേ .....

അങ് എത്തിയ ശേഷം അവളെ വിളിച്ചോളാം ...." അത്രയും പറഞ്ഞുകൊണ്ട് വിച്ചു മായയുടെ കയ്യും പിടിച്ചു പുറത്തേക്ക് ഓടി " ഡാ മോള് ഉറങ്ങിയോ ....?" വിച്ചുവിന്റെ പോക്കും നോക്കി നിന്ന് ചിരിക്കുന്ന ഹർഷനോട് നന്ദിനി ചോദിച്ചു " ആഹ് ..... നല്ല വേദന ഉണ്ടെന്ന് തോന്നുന്നു .... പെട്ടെന്നുറങ്ങി ...." അവൻ നന്ദിനിക്ക് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു " ന്റെ ദേവീ ...... ന്റെ കുട്ടി ഇന്ന് ഒരു വക കഴിച്ചിട്ടില്ല ..... നല്ല വേദന ആയതുകൊണ്ട് ഇന്ന് ആകെ കുടിച്ചത് ഒരു ഇഞ്ചിച്ചായയാ ഞാൻ കൊണ്ടുവെച്ച ഫുഡൊക്കെ അതുപോലെ അവിടെ വച്ചിട്ടുണ്ട് ...." നന്ദിനീ പറയുന്നത് കേട്ടതും അവന്റെ മുഖം മാറി " 'അമ്മ അവൾക്കുള്ള ഫുഡ് ഇങ് എടുത്തേ .....

ഇന്ന് ഞാൻ അവളെ ശെരിയാക്കും ...." ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി അവൻ അവൾക്കുള്ള ഫുഡും വാങ്ങി മുകളിലേക്ക് നടന്നു " അനൂ ഡീ എണീക്ക് ..... ഡീ എണീറ്റെ ...... അനൂ ദേ ഇത് കഴിച്ചിട്ട് കിടക്ക്‌ ....." പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടക്കുന്ന അനുവിനെ അവൻ കുത്തിപ്പൊക്കി എണീപ്പിച്ചു "എന്താ ഹർഷേട്ടാ ..... ഞാനൊന്ന് ഉറങ്ങിക്കോട്ടെ ......" അവൾ കണ്ണ് പാതി തുറന്ന് കൊണ്ട് ചിണുങ്ങിയതും ഹർഷൻ അവളെ നോക്കി കണ്ണുരുട്ടി " നിന്നെ ഞാൻ ഉറക്കി തരാടി ...... മര്യാദക്ക് ഇതെടുത്തു കഴിക്കെടീ 😡..."

അവൻ അവൾക്ക് നേരെ ചീറിയതും അവൾ ചിണുങ്ങിക്കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്ന് ഉറങ്ങാൻ തുടങ്ങി അതുകണ്ടതും ഹർഷൻ മുഷ്ടി ചുരുട്ടി അവളെ ദേശ്യത്തോടെ നോക്കി " അനൂ ദേ എന്നെ ദേശ്യം പിടിപ്പിക്കല്ലേ ..... നിന്നോട് എണീക്കാൻ ആണ് ഞാൻ പറഞ്ഞെ ....?" അവൻ ദേശ്യം നിയന്ത്രിച്ചുകൊണ്ട് പറഞ്ഞതും അവൾ ഒന്ന് കുറുകി കൊണ്ട് അവനിലേക്ക് ചേർന്നുകിടന്നു "ഛീ എണീക്കടീ 😡..." ഒരൊറ്റ അലർച്ചയായിരുന്നു അവൻ ..... സ്പോട്ടിൽ അനു ഞെട്ടി ചാടി എണീറ്റു അവൻ അവളെ നോക്കി കണ്ണുരുട്ടിയതും അവൾ അവനെ നോക്കി ചുണ്ടു ചുളുക്കി "എന്താ ☹️...."

അനു കൊച്ചു പിള്ളേരെ പോലെ കീഴ്ചുണ്ട് പുറത്തേക്ക് തള്ളിക്കൊണ്ട് ചോദിച്ചു " നീയിന്നു ഫുഡ് കഴിച്ചോ 😠...?" അവൻ ഗൗരവത്തോടെ ചോദിച്ചു " ഇത് ചോയ്ക്കാൻ ആണോ നിങ്ങൾ എന്റെ ഉറക്കം കളഞ്ഞത് കാലമാടൻ 😬..." അവൾ അവനെ നോക്കി പറഞ്ഞതും അവൻ അവളെ നോക്കി കണ്ണുരുട്ടി " ഡീ 😡.... നീ ഞാൻ ചോദിച്ചതിന് മറുപടി പറയ് ..... കഴിച്ചോ ഇല്ലയോ ....?" അവൻ അവൾക്ക് നേരെ അലറി " ആഹ് കഴിച്ചു ..." അവൾ പേടിയോടെ അറിയാതെ പറഞ്ഞു " കഴിച്ചോ ....🤨....?". അവൻ ഗൗരവത്തോടെ പുരികം പൊക്കിയതും അവളൊന്ന് ആലോചിച്ചു " കഴിച്ചാര്ന്നോ 🤔..... ഇല്ലന്ന് തോന്നുന്നു 👀...." അവൾ അൽപനേരം ചിന്തിച്ച ശേഷം മറുപടി നൽകി

" നിന്നോട് ഞാൻ എന്താ പറഞ്ഞിട്ടുള്ളത് ...?" അവൾക്ക് മുന്നിൽ കയ്യും കെട്ടി ഇരുന്നുകൊണ്ട് അവൻ ഗൗരവത്തോടെ ചോദിച്ചു "ഹർഷേട്ടൻ എന്നോട് കൊറേ കാര്യങ്ങൾ പറഞ്ഞിട്ടില്ലേ 🙄..." "നിന്നോട് സമയത്തിന് കഴിക്കണമെന്ന് ഞാൻ പറഞ്ഞിട്ടില്ലേ 😡...." അവൻ ദേശ്യത്തോടെ ചോദിച്ചതും അവളൊന്ന് വിരണ്ടു " ആഹ് ..... അത് ഞാൻ .... അത് പിന്നെ മറന്ന് പോയതാ ഹർഷേട്ടാ ☹️...." അവൾ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു " കഴിക്കാൻ മറന്നെന്നോ ....😡...?" അവൻ ദേശ്യത്തോടെ അവൾക്ക് നേരെ ചീറി "കഴിക്കാൻ തോന്നാഞ്ഞിട്ടാ ഹർഷേട്ടാ .....☹️.."

അവൾ ഇപ്പൊ കരയും എന്ന അവസ്ഥയിൽ ആയതും ഹർഷൻ ഒന്ന് മൂളിക്കൊണ്ട് അവന്റെ കൈകൊണ്ട് തന്നെ ഫുഡ് വാരി അവൾക്ക് നേരെ ഫുഡ് നീട്ടിയതും അവൾ ആ ഫുഡിനെയും അവനെയും മാറി മാറി നോക്കി " നോക്കി നിക്കാതെ കഴിക്കടീ ഇത് 😡..." അവൻ ഫുഡ് അവൾക്ക് നേരെ നീട്ടിക്കൊണ്ട് അലറിയതും അവളൊന്ന് ഞെട്ടി " അതിന് എന്തിനാ ഇങ്ങനെ പേടിപ്പിക്കണേ ..... പറഞ്ഞാൽ പോരെ 🤧...? " അനു നല്ല കുട്ടിയായി വാ തുറന്നുകൊടുത്തതും അവൻ അവൾക്ക് അത് വായിൽ വെച്ച് കൊടുത്തു അവൻ ഇടക്കിടക്ക് അവളെ നോക്കി കണ്ണുരുട്ടുമ്പോൾ അവൾ ചുണ്ടുചുളുക്കി കരയണ പോലെ നോക്കും ഹർഷൻ ഒരു കൊച്ചു കുട്ടിക്ക് കൊടുക്കുന്നതുപോലെ ശ്രദ്ധയോടെ അവൾക്ക് ഫുഡ് കൊടുത്തു ഫുഡ് ഒക്കെ കൊടുത്ത ശേഷം ഹർഷൻ ആ പ്ലേറ്റ് ഒക്കെ എടുത്ത് താഴേക്ക് പോയി

ഫുഡ് ഒക്കെ കഴിച്ചശേഷം തിരിച്ചു മുറിയിലേക്ക് വന്നു അവൻ വന്നപ്പോൾ അനു ബെഡിൽ ചാരി ഇരിക്കുകയായിരുന്നു അവൻ ഡോർ ലോക്ക് ചെയ്ത ശേഷം അവൽക്കരികിലേക്ക് നടന്നു ബെഡിലേക്ക് ഇരുന്നുകൊണ്ട് അവളെ പോലെ ഹെഡ്‍ബോർഡിലേക്ക് ചാരിയിരുന്നു " ഹർഷേട്ടാ .... ഞാൻ ഹർഷേട്ടന്റെ മടിയിൽ കിടന്നോട്ടെ .....?" അവളൊരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ ചോദിച്ചതും അവനവളെ നെറ്റി ചുളിച്ചു നോക്കി " come ...." അവൻ പുഞ്ചിരിയോടെ അവളെ അവനരികിലേക്ക് വിളിച്ചതും അവൾ ചിരിയോടെ അവന്റെ മടിയിലേക്ക് തലവെച്ചുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി കിടന്നു " എന്താടി ഇങ്ങനെ നോക്കുന്നെ 😅..?"

തന്നെ ചിരിയോടെ ഉറ്റുനോക്കുന്ന അനുവിന്റെ മൂക്കിൽ പിടിച്ചു വലിച്ചുകൊണ്ട് അവൻ ചോദിച്ചു " മ്മ്ഹ്മ്മ്ഹ്‌ ...." തോളക്കിക്കൊണ്ട് ഒന്നുമില്ലെന്ന അർത്ഥത്തിൽ അവൾ മൂളിയതും ഹർഷൻ ചിരിച്ചുകൊണ്ട് അവളുടെ മുടിയുടെ വിരലോടിച്ചു മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകളെ അവൻ കൈകൾ കൊണ്ട് മാടിയൊതുക്കുന്നതൊക്കെ ഒരു പുഞ്ചിരിയോടെ നോക്കിക്കിടന്നു " ഒരു പാട്ട് പാടുമോ ഹർഷേട്ടാ .....?" അവൾ അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് ചിണുങ്ങി " അച്ചോടാ കുഞ്ഞുവാവക്ക് പാട്ട് വേണോ ....?" അവൻ അവളെ നോക്കി കളിയാക്കിപ്പറഞ്ഞതും അവൾ അവന്റെ കയ്യിൽ പിടിച്ചു കടിച്ചു " ആഹ് .... ഡീ കടിപ്പട്ടീ ..... നീയെന്നെ കടിച്ചു കൊല്ലുവൊ 😬..... ന്ത് കടിയാടി കടിച്ചെ ....

ന്റെ ഇറച്ചി ഇങ് പോന്നല്ലോ ....." അവൻ കയ്യിൽ പിടിച്ചു എരിവ് വലിച്ചു കൊണ്ട് അവളെ നോക്കി കണ്ണുരുട്ടി " പ്ളീസ് ഹർഷേട്ടാ ..... ഒരു നാല് വരിയെങ്കിലും പാട് ..... ഹർഷേട്ടൻ പാടുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല .... അതുകൊണ്ടല്ലേ ...." അവൾ അവന്റെ കൈ പിടിച്ചു ചിണുങ്ങി " നീ പോയെ എനിക്ക് പാടാൻ ഒന്നും അറിയില്ല ...." " ഓ ഞാൻ പറഞ്ഞാൽ നിങ്ങൾക്ക് പാടാൻ പറ്റില്ല ..... മുൻപൊക്കെ ആ ഹിമയെ എന്നും നിങ്ങൾ ഫോണിലൂടെ പാടിയുറക്കാതെ ഉറങ്ങില്ല എന്നൊക്കെ 'അമ്മ പറഞ്ഞല്ലോ 😒...."

അവൾ പറയുന്നത് കേട്ട് ഹർഷൻ കാറ്റ് പോയ ബലൂണ് പോലെയായി .... അവൻ അവളെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചതും അവൾ അവനെ നോക്കി കണ്ണുരുട്ടി "നീയിപ്പോ എന്തിനാ ആ പിശാശിനെ കുറിച്ച് പറയുന്നേ ....😬....?" " എന്നാലും നിങ്ങൾക്ക് പാടാൻ വയ്യ ..... അവളെ പാടി ഉറക്കാൻ ഒന്നും ഒരു മടിയുമില്ല സ്വന്തം ഭാര്യക്ക് നാല് വാരി പാടാൻ നിങ്ങളെക്കൊണ്ട് പറ്റില്ല അല്ലെ 😏😏😏..." അനുവിന്റെ മുഖത്തു പുച്ഛം വന്നു നിറയുന്നത് കണ്ടതും അവൻ സാഹചര്യം രൂക്ഷമാകാതെ പാടാമെന്നു സമ്മതിച്ചു അനു അവൻ പാടാനായി ആകാംഷയോടെ അവനെ നോക്കിയിരുന്നു "പടച്ചവൻ നിന്നെ പടച്ചപ്പോൾ മിഴികൾ കരികൊണ്ട് വരച്ചപ്പോൾ എന്നെ ഓർത്തു കാണും എന്റെ ഇഷ്ടമോർത്തു കാണും...."

തിളങ്ങുന്ന കണ്ണുകളോടെ തന്റെ മുഖത്തേക്ക് നോക്കിക്കിടക്കുന്ന അനുവിന്റെ മുടിയിഴകളിലൂടെ വിരലൊടിച്ചുകൊണ്ട് അവൻ പാട്ടു തുടർന്നു "മുടിച്ചുരുൾ കൊണ്ട് നിറച്ചപ്പോൾ കവിൾ ചുഴികൾ തുളച്ചപ്പോൾ എന്നെയോർത്തു കാണും എന്റെ മോഹമോർത്തു കാണും ഖൽബേ .. എൻ ഖൽബേ .. നീവരും നാളിനായ് ഞാൻ പിടച്ചതല്ലേ ഖൽബേ.. എന്റെ ഖൽബേ.. റൂഹിലെൻ നൂറിനായ് നീ പടച്ചതല്ലേ....” പാടി കഴിഞ്ഞതും അനു ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു ..... ഹർഷൻ അവളെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അവളെ ബെഡിലേക്ക് കിടത്തിക്കൊണ്ട് പുതപ്പ് കൊണ്ട് അവളെ പുതപ്പിച്ചു അവളുടെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് അവളെയും കെട്ടിപ്പിടിച്ചു പതിയെ അവനും ഉറക്കത്തിലേക്ക് വഴുതി വീണു ...........തുടരും………........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story