ഭാര്യ: ഭാഗം 34

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഹർഷേട്ടാ ..... എണീറ്റെ ..... 9 മണി കഴിഞ്ഞു ..... എണീക്ക് ഹർഷേട്ടാ ....." കയ്യിലുള്ള ചായക്കപ്പ് ടേബിളിലേക്ക് വെച്ചുകൊണ്ട് അവളവനെ കുലുക്കി വിളിച്ചു " പ്ളീസ് അനു ഒരു 5 മിനിറ്റ് കൂടി ...." അവൻ പുതപ്പ് ഒന്നുകൂടി നല്ലതുപോലെ പുതച്ചുകൊണ്ട് പറഞ്ഞതും അനു ഇടുപ്പിന് കയ്യും കൊടുത്തു അവനെ നോക്കി നെടുവീർപ്പിട്ടു " ഹർഷേട്ടാ മര്യാദക്ക് എണീക്കുന്നതാ നല്ലത് ..... സമയം എത്രയായീന്നാ വിചാരം ..... എണീറ്റെ ..... ദേ ഈ കോഫി കുടിക്ക് ...." അവളവനെ കുത്തിപ്പൊക്കി എണീപ്പിച്ചുകൊണ്ട് പറഞ്ഞു " ഇന്ന് എനിക്ക് off അല്ലെ ..... പിന്നെ എന്തിനാടി എന്നെ ഇങ്ങനെ ശല്യപ്പെടുത്തുന്നെ 😡...." ഉറക്കം പോയ ദേശ്യത്തിൽ അവൻ അവൾക്ക് നേരെ ചീറി "അധികം കിടന്ന് കാറണ്ട ......

ലീവ് ആണെന്ന് കരുതി നട്ടുച്ചവരെ കിടന്നുറങ്ങാമെന്നു ആണോ ....? ചായ വേണേൽ എണീറ്റ് വാ ..... പിന്നെ വന്ന് ചായ കിട്ടിയില്ലെന്ന് പറഞ്ഞാൽ എന്റെ തനി കൊണം നിങ്ങൾ കാണും .... പറഞ്ഞേക്കാം 😠...." ചീറിക്കൊണ്ട് വന്ന ഹര്ഷന്റെ വായടപ്പിച്ച ശേഷം അനു ചവിട്ടി തുള്ളി പുറത്തേക്ക് പോയി ..... അവളെ നോക്കി പല്ല് കടിച്ചുകൊണ്ട് ഹർഷൻ ബാത്റൂമിലേക്കും ••••••••••••••••••••••••••••••••••••••••••• " അനൂ ...... അനൂ ..... ടീ അനൂ ...." കുളിച്ചിറങ്ങിയ ശേഷം കണ്ണാടിക്ക് മുന്നിൽ നിന്ന് ഹർഷൻ അലറി " എന്താ മനുഷ്യാ ഇങ്ങനെ ഒച്ചയിടുന്നെ ...?" ഓടി വാതിൽക്കൽ വന്ന് നിന്നുകൊണ്ട് അവൾ അവനെ നോക്കി കണ്ണുരുട്ടി "എന്റെ ചീപ്പ് കാണുന്നില്ല ..... നീ അത് എവിടെയാ എടുത്ത് വച്ചത് .....

വന്ന് എടുത്ത് താ .....". അവൻ ചീപ്പ് തിരഞ്ഞുകൊണ്ട് അവളോട് പറഞ്ഞു " ഇതിനാണോ നിങ്ങൾ കിടന്ന് ഈ മരണവിളി വിളിച്ചത് ....😬...." അനു അവനെ നോക്കി പല്ല് കടിച്ചതും അവൻ അവളെ ഒന്ന് കടുപ്പിച്ചുനോക്കി " നിന്ന് വാചകമടിക്കാതെ വന്ന് എടുത്ത് താ ...😡..." അവൻ അവളെ നോക്കി കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു "നിങ്ങടെ ചീപ് എവിടെയാന്ന് ഞാൻ എങ്ങനെ അറിയാനാ ....🙄 അല്ലേൽ തന്നെ വീട്ടിൽ നിൽക്കുന്ന നിങ്ങൾക്ക് ഇപ്പൊ എന്തിനാ ചീപ് 🧐....?" അനു അവനെ അടിമുടി ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു " നീ വന്ന് എടുത്ത് തരുന്നുണ്ടോ ....?" " ശ്ശെടാ ഇതിപ്പോ നിങ്ങൾ എന്റെ കയ്യിൽ കൊണ്ട് വന്ന് തന്നത് പോലെയാണല്ലോ ഈ ചോദിക്കുന്നെ 😬...

" അത് പറഞ്ഞതും ചീപ് തപ്പിക്കൊണ്ടിരുന്ന ഹർഷൻ തിരിഞ്ഞു അവളെ നോക്കി കണ്ണുരുട്ടി " മാറങ്ങോട്ട് നോക്കി പേടിപ്പിക്കാതെ ....." അവനെ തള്ളിമാറ്റി അവൾ ചീപ് തപ്പാൻ തുടങ്ങി " നിങ്ങൾക്ക് കണ്ണും കാണാൻ മേലെ മനുഷ്യാ 😬..." ഹർഷൻ തപ്പിക്കൊണ്ടിരുന്ന ഡ്രസിങ് ടേബിളിന്റെ മേശവലിപ്പിൽ നിന്ന് ചീപ്പ് പുറത്തേക്കെടുത്തുകൊണ്ട് അവൾ അവനെ നോക്കി പല്ല് കടിച്ചതും അവൻ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ അതുവാങ്ങി മുടി ചീകിയൊതുക്കി പുറത്തേക്ക് പോയി " രാത്രി ആയാൽ മോളെ .... വാവേ .... പൊന്നെ കരളേ നേരം അങ്ങോട്ട് വെളുത്താൽ ഡീയും ഈയും ഒടുക്കത്തെ ഷോയും 😬..... കാണിച്ചു തരുന്നുണ്ട് ...."

ഹർഷൻ പോകുന്നതും നോക്കി അവൾ പിറുപിറുത്തു "ട്രിങ് ....ട്രിങ് " ഫോൺ റിങ് ചെയ്യുന്നത് കേട്ട് അവൾ ഫോൺ എടുത്ത് നോക്കിയതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു "vicky calling ...📞" ഡിസ്‌പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും അവൾ ആവേശത്തോടെ ഫോൺ എടുത്തു "എടാ പട്ടീ ..... പോയിട്ട് നിനക്ക് ഇപ്പോഴാണോ വിളിക്കാൻ തോന്നിയെ 😤 പെങ്ങൾ പെങ്ങൾ എന്ന നാഴികക്ക് നാല്പത് വട്ടം പറഞ്ഞു നടന്നവനാ ..... നിന്റെ കല്യാണം പോലും വിളിക്കൂലല്ലോ ഇങ്ങനെ ആണേൽ എവിടെ നിന്റെ വരുംകാല മനൈവി 😬കള്ളപ്പന്നി അവൾക്കുള്ളത് ഞാൻ കൊടുക്കുന്നുണ്ട് ..... ഫ്രണ്ട് ആത്രേ ഫ്രണ്ട് നിന്നെയൊക്കെ ....."

"stop stop stop ..... കുറെ നാളുകൾക്ക് ശേഷം വിളിക്കുന്ന ഒരു ഫ്രണ്ടിനോട് ഇങ്ങനെ ഒക്കെയാണോ സംസാരിക്കേണ്ട Too bad ..... മോശം ആയിപ്പോയി ...." ഫോൺ എടുത്ത ഉടനെ nonstop ആയി അനു സംസാരിക്കുന്നതിന്റെ ഇടയിൽ കയറി വിക്കി പറഞ്ഞു "വോ .... ഞാൻ സഹിച്😏 അല്ല എന്താണാവോ ഇപ്പൊ വിളിക്കാൻ ഒക്കെ തോന്നിയെ ..... എന്താ വിശേഷം 🤨...." അവൾ ഗൗരവത്തോടെ ചോദിച്ചു "നിന്റെ കുഞ്ഞമ്മ പെറ്റു 😬.....എന്തേ നല്ല വിശേഷം അല്ലെ 😏 ഒരു കാര്യം പറയാൻ വിളിക്കുമ്പോ ആണ് അവളുടെ ഒലക്കമ്മേലെ ഗൗരവം 😏😏😏😏😏" വിക്കി വിത്ത് പുച്ഛം "വിളിച്ച കാര്യം പറഞ്ഞിട്ട് പോടാ തെണ്ടി ...."

"ആഹ് അത് ഞാൻ മറന്നു ടീ ടു ഡേയ്സ് കഴിഞ്ഞ്‌ ഞങ്ങടെ engagement ആണ് .... അത് കഴിഞ്ഞാൽ one weak നുള്ളിൽ വിവാഹം ..... നീ ഇന്ന് തന്നെ ഇങ്ങു പോരണം ഹർഷനോട് ഞാൻ പറയാം ..... പിന്നെ വരുമ്പോൾ ഒരു മാസത്തേക്കുള്ള ഡ്രെസ്സും കൊണ്ടേ വരാവൂ .... കേട്ടല്ലോ ..." " ഓ പിന്നെ ..... ഇന്നന്നെ പോരാൻ എനിക്ക് പ്രാന്തല്ലേ .... ഞാൻ വിവാഹത്തിന് അങ് എത്തിയേക്കാം " അവൾ കുറച്ചു വെയിറ്റ് ഇട്ടു " ഓഹോ ശെരി അങ്ങനെ ആയിക്കോട്ടെ ..." അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തതും അനു ഓടിപ്പോയി ബാഗ് ഒക്കെ പാക്ക് ചെയ്തു വെച്ചതും ഹർഷൻ അങ്ങോട്ടേക്ക് വന്നു "നീ എങ്ങോട്ടാ ....?" ഹർഷൻ അവളെയും ബാഗിനെയും മാറി മാറി നോക്കി ഗൗരവത്തോടെ ചോദിച്ചു

" ഞാനോ .... ഞാനേ ഒളിച്ചോടാൻ പോവാ .... എന്തേ 😬..." അവളുടെ മറുപടി കേട്ടതും ഹർഷൻ ഒന്ന് കടുപ്പിച്ചു നോക്കി " പിന്നല്ലാതെ ..... വിക്കി ഇന്ന് അല്ലെ ചെല്ലാൻ പറഞ്ഞെ .... " അവൾ അവനെ നോക്കി കണ്ണുരുട്ടി " ഓഹ് .... വിവാഹത്തിന് ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ .... അന്ന് പോയാൽ പോരെ ... ഇന്ന് തന്നെ പോണോ ..?" ഹർഷൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു " പോണം ..." അവൾ എടുത്തടിച്ചപോലെ മറുപടി പറഞ്ഞു " വേണ്ട .... നമ്മൾ ഇന്ന് പോകുന്നില്ല ..... ഇന്ന് അമ്മാവനും ഫാമിലിയും ഇങ്ങോട്ട് വരുന്നുണ്ട് .... അമ്മയും അച്ഛനും അവരെ കൂട്ടാൻ പോയേക്കുവാ ....അവർ ഒരുപാട് വർഷങ്ങൾക്ക് ശേഷമാ നാട്ടിലേക്ക് വരുന്നത് അപ്പൊ അവർ വരുമ്പോ നമ്മൾ ഇവിടെ തന്നെ ഉണ്ടായിരിക്കണം നമുക്ക് വിവാഹദിവസം പോകാം .."ഹർഷൻ ഗൗരവത്തോടെ പറഞ്ഞതും അനുവിന്റെ മുഖം മാറി "

വിക്കി എനിക്ക് എത്ര ഇമ്പോര്ടന്റ്റ് ആണെന്ന് നിങ്ങൾക്ക് അറിയില്ലേ അപ്പൊ അവന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു ചടങ്ങിൽ പങ്കെടുക്കേണ്ടത് എന്നെ സംബന്ധിച്ചിടത്തോളം ഇമ്പോര്ടന്റ്റ് ആണ് നിങ്ങടെ അമ്മാവൻ നിങ്ങൾക്ക് എത്ര ഇമ്പോര്ടന്റ്റ് ആണോ ..... അതുപോലെ അല്ല അതിനേക്കാൾ എനിക്ക് വിക്കിയും ഇമ്പോര്ടന്റ്റ് ആണ് .... സൊ നമ്മൾ ഇന്ന് തന്നെ പോകും ...." അവൾ വാശിയോടെ പറഞ്ഞു " ഞാൻ പറയുന്നത് അനുസരിച്ചാൽ മതി ..... ഇങ്ങോട്ട് കൂടുതൽ ഒന്നും പറയണ്ട .... നിനക്ക് അത്രക്ക് നിര്ബന്ധമാണേൽ നീ ഒറ്റക്ക് പോകും ... ഞാൻ എന്തായാലും വരില്ല ..."

അവൻ വാശിയോടെ പറഞ്ഞതും അവൾക്കും വാശിയായി അവൾ ഡ്രസ്സ് ചേഞ്ച് ചെയ്തു ബാഗും എടുത്ത് പുറത്തേക്ക് നടന്നതും അവൻ പിന്നാലെ പോയി " ഓഹ് അപ്പൊ ഞാൻ ഇല്ലേലും നിനക്ക് പോയെ പറ്റൂ .... ഞാൻ പറയുന്നത് നിനക്ക് അനുസരിക്കാൻ പറ്റില്ലെന്ന് അല്ലെ ....?" അവളുടെ കയ്യിൽ പിടിച്ചു നിർത്തിക്കൊണ്ട് അവൻ ചോദിച്ചു "അങ്ങനെ എങ്കിൽ അങ്ങനെ .... എനിക്ക് വിക്കി ഇമ്പോര്ടന്റ്റ് ആണ് .... അതുകൊണ്ട് എനിക്ക് പോയെ പറ്റൂ ...." അവനെ നോക്കി വാശിയോടെ അവൾ പറഞ്ഞതും ഹര്ഷന്റെ കൈകൾ അവളിൽ മുറുകി "എന്നേക്കാൾ important ആണോ ....?" അവൻ അമർഷം കടിച്ചമർത്തിക്കൊണ്ട് ചോദിച്ചതും അവൾ അവന്റെ കൈ തട്ടി മാറ്റി " അതെ ...."

അപ്പോഴത്തെ വാശിയിൽ ജയിക്കാനായി അവൾ അവനെ വീണ്ടും ചൊടിപ്പിച്ചുകൊണ്ട് പറഞ്ഞതും അവൻ അവളെ വലിച്ചു അടുത്തുള്ള സ്റ്റോർ റൂമിലേക്ക് തള്ളിക്കൊണ്ട് അതിന്റെ ഡോർ ലോക്ക് ചെയ്തു " എന്നെ ധിക്കരിച്ചു ഈ വീടിന്റെ പടി നീ ഇറങ്ങില്ല ..... എന്നെക്കാളും importance കൊടുക്കാൻ അവനാണോ നിന്റെ ഭർത്താവ് Damn it...." ഡോറിൽ ശക്തിയായി ഇടിച്ചുകൊണ്ട് അവളുടെ നിലവിളികൾക്കൊന്നും ചെവി കൊടുക്കാതെ അവൻ പുറത്തേക്ക് പോയി ........തുടരും………........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story