ഭാര്യ: ഭാഗം 37

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

വിക്കിയുടെയും വേണിയുടെയും ബന്ധുക്കളെ കൊണ്ട് ആ വീട് നിറഞ്ഞു ..... മായയെ കൂട്ടി വിശാലും എത്തിയിരുന്നു അങ്ങോട്ടേക്ക് ..... എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു ഒടുവിൽ വിക്കിയെയും വേണിയെയും ഒരുക്കി ഇറക്കി ..... വിക്കി വൈറ്റ് ഷർട്ടും മുണ്ടും വേണി സെറ്റ് സാരിയുമായിരുന്നു വേഷം ..... ബന്ധുക്കളുടെ ആശീർവാദത്തോടെ വിക്കി വേണിയുടെ വിരലിൽ മോതിരമണിയിച്ചു .... തിരിച്ചു വേണിയും ചടങ്ങു നടക്കുമ്പോൾ അവിടെ അനുവും ഹർഷനും മായയും വിച്ചുവും മത്സരിച്ചു പരസ്പരം കണ്ണും കണ്ണും നോക്കുന്ന തിരക്കിലാണ് ....

അവരെക്കാൾ കഷ്ടമാണ് വിക്കിയും വേണിയും ഒടുവിൽ കൂടിനിന്നവരുടെ കൂക്കിവിളി കേട്ടാണ് എല്ലാം ഡീസെന്റ് ആയത് ചടങ്ങൊക്കെ കഴിഞ്ഞ്‌ എല്ലാവരും ഓരോ വശങ്ങളിലായി ഇരുന്നുകൊണ്ട് ബാക്കി പരിപാടികൾ ഒക്കെ പ്ലാൻ ചെയ്യാൻ തുടങ്ങി വിവാഹത്തിന് രണ്ടാഴ്ച കൂടി ഉണ്ട് ... ആ രണ്ടാഴ്ച മുഴുവൻ ആഘോഷിക്കാൻ അവർ തീരുമാനിച്ചു ഹർഷൻ അനുവിനെ ഒന്ന് തനിച്ചുകിട്ടാനായി അവളെ പിന്നാലെ തന്നെ നടക്കുന്നുണ്ട് ..... മായക്ക് പിന്നെ അവിടെ ഒന്നും പരിചയമില്ലാത്തതുകൊണ്ട് വിച്ചുവിന്റെ കയ്യിൽ തൂങ്ങി അവനോട് സൊള്ളിക്കൊണ്ട് നിക്കുവാണ് വിക്കിയും വേണിയും വരുന്നോർക്കും പോണോർക്കും ഇളിച്ചുകാണിച്ചു നിൽക്കുന്നുണ്ട്

അനു അവിടെ കണ്ട ഒരു ചെയറിൽ പോയി ഇരിക്കുന്നത് കണ്ടതും ഹർഷൻ അവളുടെ അടുത്തേക്ക് പോയി അവളുടെ അടുത്തുള്ള ചെയറിൽ അവൻ ഇരിക്കാൻ പോയതും വേറെ ഒരുത്തൻ വന്ന് അവളുടെ അടുത്തിരുന്നു " ഹായ് .... എന്താ ഇവിടെ ഒറ്റക്ക് ഇരിക്കുന്നെ ..... ഞാനും ബോറടിച്ചിരിക്കാ ..... വിരോധം ഇല്ലെങ്കിൽ ഒരു കമ്പനി താടോ 😉" അവളുടെ അടുത്ത് വന്നിരുന്നവൻ അവളോട് ചോദിക്കുന്നത് കേട്ട് ഹർഷൻ അവനെ നോക്കി പല്ല് കടിച്ചു " വിഷ്ണുവേട്ടൻ അല്ലെ ....?" തനിക്ക് മുന്നിൽ പുഞ്ചിരിയോടെ ഇരിക്കുന്ന അയാളെ നോക്കി അവൾ ചോദിച്ചു " ആഹാ ഞാൻ ഇവടെ ബോറടിച്ചിരിക്കായിരുന്നു .... ചേട്ടനെ കണ്ടത് നന്നായി ..... ചേട്ടൻ വിക്കിടെ ബ്രദർ അല്ലെ .....

ഞാൻ കഴിഞ്ഞ പ്രാവശ്യം വന്നപ്പോ ചേട്ടൻ ഇവിടെ ഇല്ലായിരുന്നു ....." വേണി അവനുമായി ഒരു സൗഹൃദസംഭാഷണത്തിന് തുടക്കമിട്ടതും ഹർഷൻ അവിടെ നിന്ന് ഞെരിപിരി കൊണ്ടു " ആഹ് അപ്പൊ ഞാൻ ബിസിനസ് ആവശ്യത്തിനായി പുറത്തു പോയേക്കുവായിരുന്നു ..... അതാ ..." അയാൾ ചിരിയോടെ പറഞ്ഞു "ആഹ് .... പിന്നേയ് ചേട്ടനെ കാണാൻ നല്ല ചെത്തായിട്ടുണ്ട് ..... എന്നാ ലുക്ക് ആന്നെ 😍..." അവൾ അവനെ നോക്കി ആവേശത്തോടെ പറഞ്ഞതും അവനൊന്ന് ചിരിച്ചു .... ഹര്ഷന്റെ മുഖം ആണേൽ ഇപ്പൊ പൊട്ടും എന്ന പോലെ ആയിട്ടുണ്ട് " ഈ കല്യാണ വീടൊക്കെ ഇത്രക്ക് ശോകമാണോ ..... ബോറടിക്കുന്നു ..... ചേട്ടൻ ന്തേലും ഒക്കെ പറയ് ...."

അവൾ ഇരുന്നിരുന്ന കസേരയിലേക്ക് കാലു കയറ്റി മടക്കി വെച്ചുകൊണ്ട് അവനു നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു " ഞാൻ പറഞ്ഞാൽ മതിയോ 🤨....?" അവൾക്ക് പിന്നിൽ കയ്യും കെട്ടി നിന്നുകൊണ്ട് ഗൗരവത്തോടെ ഹർഷൻ ചോദിച്ചതും അവൾ പതിയ തല വെട്ടിച്ചുകൊണ്ട് സ്ലോ മോഷനിൽ അവനെ ഒന്ന് നോക്കി ഗൗരവത്തോടെ നോക്കുന്ന അവനെ നോക്കി അവൾ 32 പല്ലും കാണിച്ചു ഒന്ന് ചിരിച്ചുകൊടുത്തു ഹർഷൻ പിന്നൊന്നും നോക്കിയില്ല അവളെ തൂക്കിയെടുത്തു മുകളിലേക്ക് കൊണ്ട് പോയി മുറിയിൽ കയറി ഡോറടച്ചു .... ശുഭം 😌 അവളെ ബെഡിലേക്ക് ഇട്ടുകൊണ്ട് അവൻ ഊരക്കും കൈ കൊടുത്തുകൊണ്ട് അവളെ നോക്കി കണ്ണുരുട്ടി " അത് .... അത് പിന്നെ .... ഞാൻ ഒരു തമാശക്ക് 😁😁😁...."

അവൾ അവനെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു " നിനക്ക് എന്നും എന്റെ വായിലിരിക്കുന്നത് കേൾക്കണമെന്ന് വല്ല നേർച്ചയുമുണ്ടോ ...?😡..." അവൻ അവളെ നോക്കി കണ്ണുരുട്ടി " അങ്ങനെ ന്നുല്ല ☹️....". ചുണ്ടു ചുളുക്കിക്കൊണ്ടവൾ മറുപടി പറഞ്ഞു " അവളുടെ ഒരു ലുക്ക് 😬😬...." ഹർഷൻ പല്ലും കടിച്ചുകൊണ്ട് തിരിഞ്ഞു നടന്നുകൊണ്ട് എന്തോ എടുത്ത ശേഷം അവളുടെ അടുത്തേക്ക് വന്നു ബെഡിൽ അവളുടെ അടുത്തായി ഇരുന്ന ശേഷം അവൻ അവളെ നോക്കി നെടുവീർപ്പിട്ടു " എന്താ ☹️☹️....?" അതിന് മറുപടിയായി അവൻ അവളെ ഒന്ന് തുറിച്ചു നോക്കിക്കൊണ്ട് അവളുടെ സാരിയുടെ അടിയിൽ കിടന്നിരുന്ന താലിമാല എടുത്ത് പുറത്തേക്കിട്ട ശേഷം കയ്യിലുണ്ടായിരുന്നതിൽ നിന്ന് ഒരു നുള്ള് സിന്ദൂരം എടുത്തു അവളുടെ നെറുകയിൽ ചാർത്തി കൊടുത്തു

" ഇനി ഇത് രണ്ടും ഇല്ലാതെ ഈ മുറിക്ക് പുറത്തിറങ്ങിയാൽ ഉണ്ടല്ലോ ...... മുട്ടുകാല് ഞാൻ തല്ലിയൊടിക്കും 😡 കേട്ടോടി കുട്ടി ഡോക്ടറെ ....?" അവളെ തുറിച്ചുനോക്കി അവൻ ചോദിച്ചതും അവൾ ചുണ്ടുചുളുക്കി തലയാട്ടി " ഹ്മ്മ് ...." അവൻ ഗൗരവത്തിൽ മൂളിക്കൊണ്ട് ബെഡിലേക്ക് കയറി കിടന്നതും അനു എണീറ്റ് പോകാൻ തുനിഞ്ഞു " പോകാൻ ഞാൻ പറഞ്ഞോ 🤨....?" അവൻ ഗൗരവത്തോടെ ചോദിച്ചു " ഇല്ലാ ☹️...." " പിന്നെ ന്തിനാ പോണേ ..... ഇവിടെ വന്നിരിക്കടീ 😠...." ഹര്ഷന്റെ ശബ്ദം കടുത്തതും അവൾ അടുത്ത സെക്കന്റിൽ അവന്റെ അടുത്തെത്തി ഹർഷൻ തല പൊക്കി അവളുടെ മടിയിൽ വെച്ച് കിടന്നുകൊണ്ട് അവളെ നോക്കി സൈറ്റ് അടിച്ചു .....

അതുകണ്ടു അവളും ചിരിച്ചുപോയി " അനൂ ...." അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ടവൻ ആർദ്രമായി വിളിച്ചു " ഹ്മ്മ് ...." അവന്റെ മുടിയിലൂടെ വിരലൊടിച്ചുകൊണ്ടവൾ പതിയെ മൂളി " നമുക്ക് ഒരു കുഞ്ഞു വേണമെന്ന് നിനക്ക് ഇതുവരെ തോന്നിയിട്ടില്ലേ അനൂ ....?" വിടർന്ന കണ്ണുകളോടെ അവൻ ചോദിച്ചതും അവളൊന്ന് ചിരിച്ചു " തോന്നിയിട്ടുണ്ടോന്നോ ..... ഒരമ്മയാകാൻ കൊതിക്കാത്ത പെൺകുട്ടികൾ ഉണ്ടോ എനിക്കും ആഗ്രഹമുണ്ട് ഒരു അമ്മയാവാനും കുഞ്ഞിനെ ലാളിക്കാനും ഒക്കെ ..... " അവൾ നിറഞ്ഞ പുഞ്ചിരിയോടെ അവനെ നോക്കി പറഞ്ഞതും അവന്റെ കണ്ണുകൾ തിളങ്ങി "

അപ്പൊ നമ്മുടെ ജീവിതം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ നീ തയ്യാറാണോ .....?" പ്രതീക്ഷയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചതും അവളുടെ കണ്ണുകൾ നാണത്താൽ താഴ്ന്നു " Say Yes or No ...." അവളുടെ മുഖത്തു നോക്കി ആകാംക്ഷയോടെ അവൻ ചോദിച്ചതും അവളൊന്ന് പുഞ്ചിരിച്ചു " yes ..." നാണം കലർന്ന പുഞ്ചിരിയോടെ അവളുടെ ചുണ്ടുകൾ ഉരുവിട്ടു .......തുടരും………........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story