ബോഡിഗാർഡ് : ഭാഗം 19

രചന: നിലാവ്

ഭക്ഷണം കഴിച്ച പ്ലേറ്റും കഴുകി വെച്ച് നടക്കാനൊരുങ്ങിയ ശ്രീയുടെ കയ്യിൽ അഗ്നിയുടെ പിടി വീണു...

എന്താ എന്നപോലെ അവൾ നോക്കിയതും അഗ്നി പറഞ്ഞു...

എങ്ങോട്ടാ...

.ഞാൻ...കിടക്കാൻ 

കിടക്കാല്ലോ അതിന് മുൻപ് ... ദേ ഇവിടെ കുറച്ചു പാത്രങ്ങൾ കൂടിയുണ്ട് അത് മാഡം കണ്ടില്ലെ ആവോ..

അത് ഞാൻ കഴുകണോ...വിത്ത്‌ നിഷ്കു 

മ്മ്..പിന്നെ ഞാൻ കഴുകണോ.. ഞാൻ ഫുഡ്‌ ഉണ്ടാക്കിയില്ലേ... നീ ആ പാത്രങ്ങൾ കഴുകി കൌണ്ടർ ടോപ് ഒക്കെയും ക്ലീൻ ചെയ്ത് രാവിലേക്കുള്ള ദോശക്കുള്ള അരിയും കുതിരാനിട്ട ശേഷം പോയി കിടന്നാൽ മതി..മ്മ് കേട്ടല്ലോ...അല്ലെങ്കിലും ഫുഡ്‌ കഴിച്ചപാടെ കിടക്കുന്നത് അത്ര നല്ല ശീലം അല്ല..

ഞാൻ പറഞ്ഞതല്ലേ ഇതൊന്നും എനിക്ക് അറിയില്ലെന്ന്.. വീട്ടിൽ ജോലിക്കാരി മൂന്നാണ്...ശ്രീ വീണ്ടും നിഷ്കുവായി പറഞ്ഞു..

അയിന്..

അല്ല ഞാൻ പറഞ്ഞെന്നെ ഉള്ളു..

വാജകമടിക്കാതെ പറഞ്ഞ പണി ചെയ്താൽ മതി... പെൺകുട്ടികൾ ആയാൽ ഇത്തിരി അടക്കവും ഒതുക്കവും അത്യാവശ്യം വീട്ടുപണിയും  വിവരവും വിദ്യാഭ്യാസവും കുറച്ചു ബുദ്ധിയും കൂടി വേണം...

ഓ.. ശരി കാർന്നോരെ..ഇനി മുതൽ ശ്രദ്ധിച്ചോളാം എന്നും പറഞ്ഞവൾ പാത്രം കഴുകി കൗണ്ടർ ടോപ് ഒക്കെ ക്ലീൻ ചെയ്തു.

ഇനിയെന്താ ചെയ്യേണ്ടേ...

ഇനി പച്ചരി വെള്ളത്തിൽ കുതിരാനിടണം..

യൂ മീൻ ഗ്രീൻ റൈസ്... എന്നും പറഞ്ഞു അരിയുടെ പാത്രങ്ങൾ ഒക്കെയും തപ്പിയിട്ടും അവൾക്ക് പച്ചക്കളറിലുള്ള അരി കിട്ടിയില്ല...പാവം..

നിന്റെ അച്ഛനെ നേരിട്ട് ഒന്ന് കാണാൻ പറ്റിയിരുന്നേൽ പറയാമായിരുന്നു ഇതുപോലൊരു പ്രോഡക്റ്റിനെ ഉണ്ടാക്കുന്നതിനേക്കാളും ബേധം വല്ല തെങ്ങു വെച്ചിരുന്നേൽ കരിക്കെങ്കിലും കുടിക്കാമായിരുന്നു... മാറിക്കെ ഞാൻ ചെയ്തോളാം എന്നും പറഞ്ഞു അവൻ അരിയെടുത്തു വെള്ളത്തിൽ ഇടുന്നതിനിടയിൽ അറിയാതെ അവൻ പറയുകയാണ്...

ഇങ്ങനെ പോയാൽ നമ്മുടെ ആദ്യത്തെ കുഞ്ഞിനെ ഞാൻ തന്നെ പ്രസവിക്കേണ്ടി വരും എന്നാണ് തോന്നുന്നത്....

അത് കേട്ട ശ്രീയുടെ മുഖത്ത് നാണവും സന്തോഷവും എല്ലാം കലർന്നൊരു എക്സ്പ്രഷൻ ആണ് വന്നത്...

അയ്യേ ഇങ്ങനെ നാണിച്ചു നിൽക്കാതെ കിട്ടിയ അവസരത്തു നാലഞ്ചു പഞ്ചു ഡയലോഗ് ഡെലിവറി നടത്താൻ നോക്ക് പെണ്ണെ എന്ന് ആത്മഗതം പറഞ്ഞു കൊണ്ട് അഗ്നിക്ക് മുന്നിൽ വന്നു നിന്നു പറഞ്ഞു ആ ചാൻസ് ഞാൻ ഇയാൾക്ക് വിട്ടു തരും എന്ന് കരുതണ്ട..ആ സമയത്ത് എനിക്ക് ഇയാളുടെ സ്നേഹവും കരുതലും ഒക്കെ അനുഭവിക്കാനുള്ളതാ.. നമുക്ക് ഒരു അഞ്ചു കുട്ടികൾ വേണം കേട്ടോ... പെണ്ണായാലും ആണായാലും കുഴപ്പം ഇല്ല.. അഞ്ചു നിർബന്ധമാണ് ... കാരണം ഇയാൾക്ക് സിബ്ലിങ്ങ്സ് ഒന്നും ഇല്ല എന്റെ വീട്ടിൽ ഒരാളേയുള്ളു..നമ്മൾ ചരിത്രം തിരുത്തണം..
അതിലൂടെ നമ്മുടെ പരമ്പര ഒരു വലിയ പരമ്പര ആയി മാറണം...

എന്നിട്ട് സ്വന്തമായിട്ട് ഒരു സ്കൂളും കൂടി തുടങ്ങിക്കോ... മുട്ടേന്നു വിരിഞ്ഞില്ല അവൾക്ക് അഞ്ചു കുട്ടികൾ വേണമത്ര..
എന്നും പറഞ്ഞു ഗൗവത്തിന്റെ മുഖംമൂടി അണിഞ്ഞുകൊണ്ട് അവൻ അവിടുന്ന് മെല്ലെ എസ്‌കേപ്പ് ആയി...

പറഞ്ഞത് പോലെതന്നെ ശ്രീ കിടക്കാനായി അവന്റെ മുറിയിലേക്കാണ് ചെന്നത്...അപ്പോഴേക്കും അഗ്നി ഉറക്കം നടിച്ചു ബെഡിന്റെ നടുവിലായി കിടന്നിരുന്നു....

ശെടാ... ഞാൻ പറഞ്ഞതാണല്ലോ ഇന്ന് ഞാൻ കൂടി ഇവിടെ കിടക്കും എന്ന്... ഇതിപ്പോ ഞാൻ എവിടെ കിടക്കും എന്നും ആലോചിച്ചു നിന്ന ശേഷം വരുന്നിടത്തു വെച്ച് കാണാം എന്നും പറഞ്ഞു ഉള്ള സ്ഥലത്ത് അവന്റെ അരികിൽ അവനോട് ഓടിച്ചേർന്നു കിടന്നു അവന്റെ വയറിലൂടെ കയ്യിട്ട് പിടിച്ചതും അവൻ അയ്യേ എന്നും പറഞ്ഞു ചാടി എഴുന്നേറ്റതും ശ്രീയെ കട്ടിലിൽ കാണാതെ അവൻ നാലുഭാഗവും നോക്കികൊണ്ട് പറഞ്ഞു ഇതെവിടെ പോയി...ആവിയായിപോയോ...

ഞാനിവിടുണ്ട് മനുഷ്യ എന്നും പറഞ്ഞു നടുവും തടവി എഴുന്നേൽക്കുന്ന അവളെ കണ്ടതും അഗ്നി ചിരി അടക്കി പിടിച്ചു നിന്നു...

കുറച്ചു അങ്ങോട്ട് കിടക്ക് എന്നും പറഞ്ഞു അവനെ പിടിച്ചു തള്ളിയതും അവൻ ഉരുണ്ടുകെട്ട് മറുസൈഡിൽ കൂടി താഴേക്ക് വീണു.. അവൻ എഴുന്നേൽക്കുമ്പോഴേക്കും അവൾ ബെഡിൽ സ്ഥാനം പിടിച്ചിരുന്നു...

വന്നു കിടക്കാൻ നോക്ക് കടുവേ.. ഒരുമിച്ചു കിടന്നെന്നു വെച്ച് നമുക്ക് കൊച്ചുങ്ങൾ ഉണ്ടാവാനൊന്നും പോണില്ല വാദ്യാരെ... അതുകൊണ്ട് വാധ്യാർ ധൈര്യായിട്ട് ദേ ആ സൈഡിൽ കിടന്നോ എന്നും പറഞ്ഞു അവൾ മൂടി പുതച്ചു കിടന്നതും എന്തൊക്കെയോ പിറു പിറുത്തു അവനും കിടന്നു..


രാവിലെ അഗ്നി എഴുന്നേറ്റപ്പോഴേക്കും വാഷ് റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു... അത് ശ്രീ ആണെന്ന് മനസിലായ അവൻ ബെഡിൽ തന്നെ ഇരുന്നു ഫോണിൽ നോക്കാന്നേരമാണ് വാഷ് റൂമിന്റെ ഡോറും തുറന്നു കുളി കഴിഞ്ഞു ടവലും ചുറ്റി ഹോട് ലുക്കിൽ വരുന്ന ശ്രീയെ കാണുന്നത്... അത് കണ്ടതും അവൻ വായും പൊളിച്ചു അവളെ മൊത്തത്തിൽ ഒന്ന് നോക്കിപോയി..

അവനെ കണ്ടിട്ടും അവളിൽ പ്രത്യേകിച്ച് ഭാവ വ്യത്യാസങ്ങൾ ഒന്നും ഇല്ലായിരുന്നു...അവൾ അവനെ  ശ്രദ്ധിക്കാതെ ബോഡി ലോഷൻ എടുത്ത് കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു ശരീരത്തിലേക്ക് തേക്കുകയാണ്..

ഇവള് രണ്ടും കൽപ്പിച്ചാണല്ലോ അതും മനസ്സിൽ പറഞ്ഞു അഗ്നി അവളെ സ്വരം കടിപ്പിച്ഛ് വിളിച്ചു..

ശ്രീ.. എന്താ ഇത്....

ഇത് ലോഷനാ എന്തെ വേണോ..

പോയി തുണി എടുത്ത് ഉടുക്കെടി കുരിപ്പേ ..

എന്താ സാറിന്റെ കണ്ട്രോൾ പോവുന്നുണ്ടോ...അവൾ അവനു നേരെ തിരിഞ്ഞ് കൊണ്ട് ചിരിയോടെ ചോദിച്ചു..

പിന്നേ..അതിന് മാത്രം എന്തോന്നാ നിനക്കുള്ളത്...ചുള്ളികമ്പ് ടവലും ചുറ്റി വന്നിരിക്കുന്നു എന്നെ പ്രലോഭിപ്പിക്കാൻ എന്നും പറഞ്ഞു അവൾക്ക് നേരെ പുച്ഛം വാരി വിതറി...

അത് ശ്രീയെ ചെറുതായി ദേഷ്യം പിടിപ്പിച്ചു....

ആരാടോ ചുള്ളിക്കമ്പ്...മ്മ്.. അവന്റെ അരികിൽ വന്നു ചോദിച്ചതും..

നീ തന്നെയാ... കണ്ടേച്ചാലും മതി...എന്നെ പ്രലോഭിപ്പിക്കാൻ ഓരോ വേഷം കെട്ട്...എന്നും പറഞ്ഞു എഴുന്നേൽക്കാൻ നേരം
അവൾ അവനെ പിടിച്ചു ബെഡിലേക്ക്
തള്ളിയിട്ടു...

ഇവള് ഇതെന്താ കാണിക്കാൻ പോവുന്നത് എന്ന് ചിന്തിക്കാൻ പോലും അവനു അവസരം കൊടുക്കാതെ അവന്റെ മേലേക്ക് അമർന്നതും അവന്റെ കണ്ണുകൾ മിഴിഞ്ഞുവന്നു.... അവൾ അവന്റെ കവിളിലൂടെ പതിയെ തലോടിയതും അവൻ അവളുടെ മുഖത്തേക്ക് നോക്കി... അന്നേരം ഇരുവരുടെയും കണ്ണുകൾ തമ്മിൽ കൊരുത്തു... കണ്ണിൽ നിന്നും നോട്ടം പതിയെ അവളുടെ അധരങ്ങളിൽ ചെന്നെത്തി....അത് ശ്രദ്ധിച്ച ശ്രീ  അവളുടെ ചൂണ്ടുവിരലിൽ ചുംബിച്ചു ആ വിരൽ അവന്റെ ചുണ്ടോടു ചേർത്തു വെച്ചതും അവൻ വികാരങ്ങൾ അടക്കി പിടിച്ചു നിന്നു....അവളുടെ നഗ്നമായ തോളിലേക്കും കഴുത്തിടുക്കിലേക്കും അബദ്ധവാശാൽ അവന്റെ നോട്ടം ചെന്നെത്തി.. മാറിടുക്കിൽ പറ്റിച്ചേർന്നു കിടക്കുന്ന അവൻ ചാർത്തിയ താലി കണ്ടതും അവന്റെ കണ്ണുകൾ  വിടർന്നു ....അവന്റെ കൈകൾ ആ താലിയിൽ പതിഞ്ഞതും അവളുടെ ശരീരം വിറപൂണ്ടു... അവന്റെ വിരലുകൾ താലിയിൽ തൊടുന്നതിനോടൊപ്പം അവളുടെ പാതി അനാവൃതമായ മാറിനെയും ചെറുതായി തലോടുന്നുണ്ടായിരുന്നു...  ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് ഇരുവർക്കും ബോധോദയം വരുന്നത് അവളെ പിടിച്ചു മാറ്റി ബെഡിലേക്കിട്ട് ഇനിമേലാൽ ഇതുപോലെ കണ്ടേക്കരുത് എന്ന വാണിംഗും കൊടുത്ത് അവൻ വാഷ്റൂമിലേക്ക് കയറിപ്പോയി.. വാഷ്റൂമിൽ ചെന്ന അവൻ ദേഷ്യത്തോടെ സ്വയം എന്തൊക്കെയോ പുലമ്പുന്നുണ്ടയുരുന്നു..

അവന്റെ പോക്ക് കണ്ടു അവൾക്ക് ചിരി വന്നു.... അവൾ മാറാനുള്ള ഡ്രെസ്സും എടുത്ത് മറ്റേ മുറിയിൽ ചെന്ന് റെഡിയായി വരുമ്പോഴേക്കും കുറച്ചു സമയം പിടിച്ചിരുന്നു... ഷിഫോൺ മെറ്റീരിയലിൽ  ഫുൾ സ്ലീവ് വന്നിട്ട് വൈറ്റ് കളർ ചുരിദാറും ഇട്ടു ഒരുങ്ങി സുന്ദരി കുട്ടപ്പിയായി അവനെ കാണിക്കാൻ വന്ന അവൾ വെറും ശശി ആയിപോയി.. അന്നേരം അവനെയോ അവന്റെ ബൈക്കോ കാണാതെ വന്നതും അവൾക്ക് അവനെ കൊല്ലാനുള്ള ദേഷ്യം തോന്നി.... ഇന്നലെ പറഞ്ഞതാണ് ഒരുമിച്ചു പോവാം എന്ന്.
എന്നിട്ട് വീണ്ടും പറ്റിച്ചു... അങ്ങനെ എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി
വീടും പൂട്ടി ഇറങ്ങാൻ നേരമാണ് അജിത്തിനെ അവൾ കാണുന്നത്...

അഗ്നി.. അഗ്നിപ്പോയോ.. അവന്റെ ചോദ്യം കേട്ട് അവൾ തലയനക്കി...

അജിത് സാറിനോട്‌ പോലും പറയാതെ ആളിതെങ്ങോട്ടാ പോയത്.. അതും ആലോചിച്ചു നിൽക്കുന്ന ശ്രീക്ക്‌ അജിത് ലിഫ്റ്റ് ഓഫർ ചെയ്തപ്പോൾ അവൾ ആദ്യം മടി കാട്ടി എങ്കിലും അവൻ ഒരു സഹോദരനായിട്ടാണ് കൂടെ വിളിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ശ്രീ പിന്നെ അത് നിഷേധിച്ചില്ല.. അവൾ അവന്റെ ബൈക്കിന്റെ പിറകിൽ കയറി അങ്ങനെ ഇരുവരും കോളേജിലേക്ക് തിരിച്ചു..

യാത്രക്കിടയിൽ രണ്ടുപേരും സംസാരിച്ചു ഇരുവർക്കും ഇടയിൽ ഉഉണ്ടായിരുന്ന അപരിചിതത്വം മാറിക്കിട്ടി...

സാർ.. ഞാനൊന്നു ചോദിച്ചാൽ ഒന്നും തോന്നരുത് കേട്ടോ...

താൻ ധൈര്യായി ചോദിക്കെടോ..

സാറിന് ലൈനുണ്ടോ..

ങേ... ഇത് കേട്ടതും അവനിൽ നിന്നു അതുപോലൊരു ശബ്ദമാണ് ഉയർന്നത്...

സാർ.. സിംഗിൾ ആണോന്ന്...

നിലവിൽ എനിക്ക് ഗേൾ ഫ്രണ്ട് ഒന്നും ഇല്ല.

അപ്പോ നേരത്തെ ഉണ്ടായിരുന്നോ സാർ...

അങ്ങനെ അല്ല ഞാൻ കമ്മിറ്റഡ് ഒന്നും അല്ല എന്ന് പറഞ്ഞതാ..

ഹാവൂ രക്ഷപെട്ടു.. ശ്രീയുടെ ദീർഘ നിശ്വാസം കേട്ട് അജിത് അവളെ  മിററിലൂടെ ഒന്നിരുത്തി നോക്കി...

ഹേയ് ഞാൻ ആ ടൈപ്പ് ഒന്നും അല്ല.. സാറിനറിയോ ഞങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടിക്ക് സാറിനോട് ഒരു ഒരിത്...

ഒരിതോ... അതെന്ത് സാധനം..

എന്റെ സാറെ സാറിനോട് കടുത്ത ആരാധനയാ മൂപ്പത്തിക്ക്...

ആരാധിക്കാൻ ഞാൻ സെലിബ്രിറ്റി ഒന്നും അല്ലല്ലോ..

എന്റെ സാറെ ഇക്കാലത്തു പെൺപിള്ളേർക്ക് ആരാധിക്കാൻ സെലിബ്രിറ്റികൾ തന്നെ വേണം എന്നൊന്നും ഇല്ല.. ഇത്തിരി ഗ്ലാമർ ഉണ്ടായാൽ മതി അവളുമാർ ക്രഷ്ടിച്
നെഞ്ചിലേറ്റിക്കോളും...പക്ഷെ ഇത് ആത്മാർത്ഥ പ്രണയമാണ് കേട്ടോ .. ഒരു പാവം കൊച്ച്... സാററിയാതെ സാറിന്റെ ചോര ഊറ്റിക്കുടിക്കുവാണ് പെണ്ണ്... സാറിന് ഇനിയും ജീവിക്കണം എന്നാഗ്രഹം ഉണ്ടേൽ സാർ അതിനോട് യെസ് പറയുന്നതാണ് നല്ലത്....

അതാരാ ഞാൻ അറിയാത്തൊരു പ്രേമരോഗി..

ഞാൻ വേണേൽ ആളെ ഇന്ന് തന്നെ കാണിച്ചു തരാം... പക്ഷെ റിജക്റ്റ് ചെയ്ത് കളയരുത്..പാവം കൊച്ചാ... കാണാനും കൊള്ളാം..

എന്റെ പൊന്ന് കൊച്ചേ... അങ്ങനെ വല്ലവളുമാരെയും പ്രേമിച്ചാൽ എന്റെ അമ്മ വീട്ടിൽ കയറ്റില്ല... പേരിൽ പോലും അമ്മയ്ക്ക് ചില കണ്ടിഷൻസ് ഉള്ളതാ.. പെണ്ണിന്റെ പേര് ഗ്രീഷ്മ എന്നെങ്ങാനും ആണേൽ പെണ്ണിനെ അമ്മ വീട്ടിൽ കയറ്റില്ല....

എന്റെ കാവ്യ മോളെ നിന്റെ കാര്യം പോക്കാ.. ഇനിയിപ്പോ മഞ്ജു ചേച്ചിടെ ജീവിതം തുലച്ചവൾ എന്നെങ്ങാനും പറഞ്ഞു നിന്റെ ഭാവി അമ്മായി അമ്മ നിന്നെ ഗെറ്റ് ഔട്ട്‌ അടിക്കുമോ എന്തോ എന്നും മനസിൽ കരുതി അവനോട് പറഞ്ഞു..

ഈ പേരിലൊക്കെ എന്തിരിക്കുന്നു എന്റെ സാറെ.. ഇത് തനി തങ്കമാണ് തങ്കം..

അത് ശരി അപ്പോ തങ്കമ്മ എന്നാണോ പേര്...അതിത്തിരി ഓൾഡ് അല്ലെ കുഞ്ഞേ..

എന്റെ സാറെ തങ്കമ്മയും രമണിയും ഒന്നും അല്ല... ഞാൻ വേണേൽ ഒരു ക്ലൂ തരാം.... സാർ കണ്ടുപിടിക്കാൻ പറ്റുമോന്ന് നോക്ക്..

മ്മ്.. എന്നാൽ പറ..

റൺവേയിലുണ്ട് ഹൈവേയിൽ ഇല്ല...

റൺവേയിലുണ്ട് ഹൈവേയിൽ ഇല്ല അതെന്ത് കുന്തമാ...

എന്നാൽ ദേ നെക്സ്റ്റ് ക്ലൂ പിടിച്ചോ കങ്കാരുവിൽ ഉണ്ട് കടുവയിൽ ഇല്ല....

എന്ത്‌ സഞ്ചിയ.. മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ പറ ശ്രീ...

അത് നേരിൽ കാണുമ്പോൾ ആളോട് തന്നെ ചോദിച്ചാൽ മതി.. പറ്റുമെങ്കിൽ ഉച്ചക്ക് സാർ കാന്റീനിൽ വാ.. ഞാൻ കക്ഷിയുമായി വരാം എന്നും പറഞ്ഞതും അജിത് ഓക്കെ പറഞ്ഞു..

അപ്പോ സാറ് പ്രണയത്തിനു എതിരൊന്നും അല്ല അല്ലെ...

എന്തിന് എതിർക്കണം പറ്റുവാണേൽ ലവ് ചെയ്ത് കല്യാണം കഴിക്കണം എന്നാണ് എന്റെ ഒരു ആഗ്രഹം... ഇനിയിപ്പോ അതിനു പറ്റിയില്ലേൽ ലവ് പ്ലസ് അറേഞ്ച്ഡ് മാരിയേജ് ആയിരിക്കണം എന്നൊരു ആഗ്രഹവും ഇല്ലാതില്ല.. ഇനിയിപ്പോ ഇതിന് രണ്ടും പറ്റിയില്ലേൽ ലവ് ആഫ്റ്റർ മാര്യേജ് അതെങ്കിലും നടത്തി തരണേ എന്നൊരു പ്രാർത്ഥനയെ എനിക്കുള്ളൂ...

സാറെ.. സാറിന് സമയം കിട്ടുമ്പോൾ കൂട്ടുകാരനു എങ്ങനെ പ്രണയിക്കാം എന്നൊരു ക്ലാസ്സ്‌ എടുത്ത് കൊടുക്കണേ.. പുള്ളിക്കാരനു ആകെ അറിയാവുന്നത് ഒരു ലോഡ് പുച്ഛം വാരി വിതറാനും കലിപ്പിടാനും മാത്രമാ...

ആർക്ക് അഗ്നിക്കോ.. നല്ല കാര്യായി.. ഇപ്പോ അവൻ ഇത്തിരി കലിപ്പൊക്കെ ഇട്ടു നടക്കും എങ്കിലും പഠിക്കുന്ന ടൈമിൽ അവൻ മിക്ക പിള്ളേരെയും പോലെ അത്യാവശ്യം വായി നോക്കുകയും പ്രണയിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആളായിരുന്നു...

ങേ.. വായി നോക്കുമായിരുന്നോ...

പിന്നല്ലാതെ... കോളേജ് ലൈഫ് നന്നായി എൻജോയ് ചെയ്തിട്ട് തന്നെയാ അവൻ ഇവിടെ വരെ എത്തിയത്...

അപ്പോ ക്ലാസ്സ്‌ കട്ട്‌ ചെയ്യുമായിരുന്നോ..

പിന്നല്ലാതെ...പക്ഷെ പരീക്ഷ വരുമ്പോൾ  കുത്തിയിരുന്നു പഠിച്ചു അവൻ നല്ല മാർക്ക് വാങ്ങുകയും ചെയ്യും... പിന്നേ ഇപ്പോ ശ്രീയോട് കാണിക്കുന്ന അകൽച്ച അത് പുറമെയാ... അത്കൊണ്ട് അവനെ ദേഷ്യം കയറ്റാൻ താൻ ഓരോന്ന് ചെയ്യുന്നതിന് മുമ്പ് നല്ല വണ്ണം ആലോചിക്കുന്നത് നല്ലതാ.. ദേഷ്യം വന്നാൽ അവനെ പിന്നേ പിടിച്ചാൽ കിട്ടില്ല...

അത്രയും പറഞ്ഞപ്പോഴേക്കും കോളേജ് എത്തിയിരുന്നു... അജിത്തിന്റെ ബൈക്കിൽ നിന്നും ഇറങ്ങി വരുന്ന ശ്രീയെ കണ്ടു കാവ്യയും അമലും വായും പൊളിച്ചു നിൽപ്പാണ്... അജിത്തിന്റെ ബൈക്കിൽ നിന്നും ഇറങ്ങി വരുന്ന ശ്രീയെ അഗ്നി ദൂരെ നിന്നും കണ്ടിരുന്നു.. അവനത് കാര്യമാക്കാതെ സ്റ്റാഫ്‌ റൂമിലേക്ക് കയറിപ്പോയി...


ഫ്രീ ഹവർ സമയത്ത് കാവ്യയെയും കൂട്ടി കാന്റീനിൽ ചെന്നതാണ് ശ്രീയും അമലും....അജിത്തിനോട് രാവിലെ സംസാരിച്ചതൊക്കെ അവൾ ഇരുവരോടും പറഞ്ഞിരുന്നു...ഇപ്പോ സാർ ഫ്രീ ആണോന്ന് ഞാൻ നോക്കിയിട്ട് വരാം നിങ്ങൾ ഇവിടെ ഇരിക്ക് എന്നും പറഞ്ഞു  നടക്കാൻ ഒരുങ്ങിയ ശ്രീയുടെ കയ്യിൽ കാവ്യയുടെ പിടി വീണു..

വേണ്ടെടി എനിക്ക് പേടിയാ.

ഓ.. നീയിങ്ങനെ വൺ സൈഡ് ലവ്വിക്കോണ്ട് നിൽക്കാതെ അന്തസ്സായി പ്രൊപോസാൻ നോക്ക് പെണ്ണെ...അമൽ അവളെ എൻകറെജ് ചെയ്തു...

എടാ...ഇനിയിപ്പോ സാർ എന്നെ കണ്ട് അപ്പോ തന്നെ നോ അടിച്ചു വിട്ടാൽ എനിക്ക് വിഷമാവും ഇതിപ്പോ എന്റേതാണെന്ന് കരുതി വായി നോക്കാല്ലോ...

ഒന്ന് പോടീ നിന്നെ ആർക്കാ ഇഷ്ട്ടാവാത്തത്.. അറിഞ്ഞിടത്തോളം ആളൊരു നൈസ് പേഴ്സൺ ആണ്... നിങ്ങൾ ഇവിടെ നിൽക്ക് ഞാനൊന്നു നോക്കിയിട്ട് വരാം എന്നും പറഞ്ഞു ശ്രീ സ്റ്റാഫ്‌ റൂമിലേക്ക് നടന്നു...

സ്റ്റാഫ്‌ റൂമിൽ അന്നേരം അഗ്നിയും ലാവണ്യ മിസ്സും മാത്രമാണ് ഉണ്ടായിരുന്നത്..അന്നേരം ലാവണ്യ അഗ്നിയുടെ നേരെ ഓപ്പോസിറ്റ് ഉള്ള ചെയറിൽ ഇരുന്നു അവനോട് സംസാരിക്കുന്നുണ്ട്..അഗ്നിയോട് സംസാരിക്കുന്നതിനിടയിൽ ലാവണ്യ നിർത്താതെ ചിരിക്കുന്നുണ്ട്... ഈ സമയത്താണ് ശ്രീ അജിത്തിനെ അന്വേഷിച്ചു അങ്ങോട്ട് വരുന്നത്... ഇർവരും തമ്മിലുള്ള സംസാരവും ചിരിയും കണ്ടു ശ്രീക്ക്‌ പെരുവിരൽ തൊട്ട് അങ്ങ് ചൊറിഞ്ഞു കേറി വന്നു.. വാതിൽക്കൽ നിൽക്കുന്ന ശ്രീയെ കണ്ടു അഗ്നി അങ്ങോട്ട് നോട്ടം പായിച്ചതും ലാവണ്യയും അങ്ങോട്ട് നോക്കി..

ശ്രീയോട് ലാവണ്യ കാര്യം തിരക്കിയപ്പോൾ അവൾ എന്തോ കള്ളം പറഞ്ഞു അഗ്നിയെ ദഹിപ്പിച്ചു നോക്കി ദേഷ്യത്തോടെ അവിടുന്ന് പോയി...

ഓ...അത്രയ്ക്കും ചിരിക്കാൻ പുള്ളിക്കാരൻ എന്ത്‌ കോമെടി ആണാവോ പറഞ്ഞത്...വല്ല ടിന്റു മോൻ കോമെടിയും ആവും.. ഹും..വായി നോക്കി ഇങ്ങു വരട്ടെ ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്...അങ്ങേർക്ക് എന്തും കാണിക്കാം ഞാൻ എന്തേലും ചെയ്താൽ കുറ്റം. ഹും... അവനെ പ്രാകുന്നതിനിടയിലാണ് അജിത് സാറിനെ കാണുന്നത്.. അങ്ങനെ ആളുടെ കയ്യും കാലും പിടിച്ചു കാന്റീനിലേക്ക് നടന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story