ബോഡിഗാർഡ് : ഭാഗം 22

bodyguard

രചന: നിലാവ്

ട്രെയ്നിൽ നിന്നിറങ്ങിയ ശേഷം ടാക്സിയിൽ ആയിരുന്നു അവരുടെ യാത്ര... വണ്ടി അഗ്നിയുടെ വീടിനു മുന്നിൽ എത്തിയതും  ഐശ്വര്യം നിറഞ്ഞു തുളുമ്പുന്ന മുഖവുമായി ഒരു സ്ത്രീ പൂമുഖത്ത് തന്നെ അവരെയും കാത്തെന്ന പോലെ ഉണ്ടായിരുന്നു....അത് കണ്ടതും അഗ്നിയും പെട്ടെന്ന് വണ്ടിയിൽ നിന്നും ഇറങ്ങി  ഓടിചെന്നു അമ്മയെ ഇറുകെ പുണർന്നു...ടാക്സിയുടെ കാശും കൊടുത്ത് അജിത്തും അഗ്നിക്ക് പിന്നാലെ നടന്നു..

ഇതൊക്കെ കണ്ട്കൊണ്ട് നമ്മുടെ മൂവർ സംഘം അവിടെ തന്നെ നിൽപ്പാണ്..

ദേടി.. നോക്ക് അതാണെന്ന് തോന്നുന്നു നിന്റെ ഭാവി അമ്മായിഅമ്മ നിന്റെ കൂതറ സ്വഭാവം ഒന്നും ഇവിടെ എടുക്കാതിരുന്നാൽ നിനക്ക് കൊള്ളാം എനിക്ക് അതെ പറയാനുള്ളു..അമൽ ശ്രീയോട് പതുക്കെ പറഞ്ഞു..

എടാ അതിന് വേണ്ടിയല്ലേ എന്റെ ഈ നാടൻ ലുക്ക്..നീ നോക്കിക്കോട അമ്മായി അമ്മയെ ഞാൻ വളച്ചു കുപ്പിയിലാക്കും... കണ്ടിട്ട് ഒരു പാവം ആണെന്ന് തോന്നുന്നു.. അതുകൊണ്ട് വല്യ മേനെക്കേടൊന്നും ഉണ്ടാവില്ല എന്ന് തോന്നുന്നു... ഞാൻ ഇവിടുന്ന് പോവുന്നതിനു മുൻപ് അമ്മ മകനോട് പറയും മോനെ എനിക്ക് ഈ കുട്ടിയെ മരുകളായി വേണം എന്ന്..

പറഞ്ഞാൽ മതി...

കാവ്യ അതും പറഞ്ഞു ശ്രീയെ നോക്കി നന്നായിട്ടൊന്നു ഇളിച്ചു കാണിച്ചു..

ഓ... നെഗറ്റീവ് അടിക്കാൻ മാത്രം തുറക്കുന്ന നിന്റെ വായിലെ നാക്കിനെ ഞാൻ അരിഞ്ഞു സൂസിക്ക് ഇട്ടുകൊടുക്കും..

സൂസിയ അതാരാ..

അജിത് സാറിന്റെ വീട്ടിലെ പട്ടിയ... ഹും എന്നും പറഞ്ഞു മുഖത്ത് നിഷ്കളങ്കത വരുത്തി അകത്തേക്ക് നടന്നു..


ആരിത് വാ.. വാ മക്കളെ എന്നും പറഞ്ഞു
അഗ്നിയുടെ അമ്മ മൂന്നു പേരെയും അടുത്തേക്ക് വിളിച്ചതും..

ശ്രീ വളരെ വിനയത്തോടെ ചെന്നു ആ അമ്മയുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങിയതും...അവര് എന്താ ഈ കുട്ടി കാണിക്കുന്നത് എന്നും പറഞ്ഞു അവളെ പിടിച്ചെഴുന്നേലിപ്പിച്ചു..

ശ്രീയുടെ പ്രവർത്തി കണ്ടു അമൽ കാവ്യയോട് പതുക്കെ പറഞ്ഞു ഇവള് ആദ്യം തന്നെ ഓവറാക്കി ചളമാക്കുന്ന തോന്നുന്നത് എന്നും പറഞ്ഞു അഗ്നിയുടെ അമ്മയ്ക്ക് നേരെ തിരിഞ്ഞു

നമസ്‍കാരം അമ്മ.... ഞാൻ അമൽ

ഞാൻ കാവ്യ...

എല്ലാവരെയും കുറിച് അച്ചു പറയാറുണ്ട്..

അച്ചുവോ അതാരാ...അമൽ 

ഇവൻ തന്നെയാ... ഇവനെ ഞാൻ വിളിക്കുന്നത് അച്ചുന്ന...

കൊള്ളാം നല്ല പേര്...

നിങ്ങൾ വരു കുട്ടികളെ എന്നും പറഞ്ഞു അവര് എല്ലാരേയും അകത്തേക്ക് ക്ഷണിച്ചു...

അമ്മ അകത്തോട്ടു കേറി പോന്നത് കണ്ടതും ശ്രീ അഗ്നിയുടെ അരികിൽ വന്നുകൊണ്ട് പതുക്കെ വിളിച്ചു അച്ചുവേട്ടാ...


ഡീ.. ഞാൻ പറഞ്ഞതല്ലേ അമ്മയ്ക്ക് സംശയം തോന്നാനുള്ള അവസരം കൊടുക്കരുത് എന്ന്... എന്നും പറഞ്ഞു അവൻ പെട്ടെന്ന് അകത്തേക്ക് കയറി പോയി...

ലച്ചു ഇവർക്ക് മുറി കാണിച്ചു കൊടുക്ക് അഗ്നി ശ്രീയെയും കാവ്യയേയും ചൂണ്ടികാണിച്ചു അവന്റെ അമ്മയോട് പറയുന്നത് കേട്ടതും ശ്രീ വായും പൊളിച്ചു നിൽകുവാണ്.

ങേ... അമ്മയെ ലച്ചുന്ന വിളിക്കുക....കൊള്ളാം 
ലച്ചുവും അച്ചുവും... ശ്രീ മനസ്സിൽ വിചാരിച്ചു..

വരു മക്കളെ... നിങ്ങൾ മുകളിലെ മുറിയിൽ താമസിച്ചോളൂ... എന്നും പറഞ്ഞു കാവ്യയെയും ശ്രീയേയും വിളിച്ചു അമ്മ ഗോവണി കയറാൻ തുടങി പിന്നാലെ ശ്രീയും കാവ്യയും.. അതിന് പിന്നാലെ അമലും പോവുന്നത് കണ്ടതും അഗ്നിയും അജിത്തും കൂടി അവനെ പിടിച്ചു വെച്ചു..

മോനിതെങ്ങോട്ടാ....

അല്ല. ഞാൻ അവരുടെ കൂടെ...

നീയതിന് പെണ്ണാണോ..

പെണ്ണൊന്നും അല്ല.. പിന്നെ ഞാൻ എവിടെ താമസിക്കും...

ഞങ്ങളുടെ കൂടെ.... അഗ്നി പറഞ്ഞു ..

നിങ്ങളുടെ കൂടെയോ അതൊന്നും ശരിയാവില്ല..

എന്താ ശരിയാവാത്തത്.. അഗ്നി 

അത് പിന്നെ അഗ്നി സാറിന്റെ കൂടെ താമസിക്കാൻ എനിക്ക് പേടിയാ..

അതെന്താ ഞാൻ നിന്നെ പിടിച്ചു തിന്നുമോ..

ആർക്കറിയാം.. നമ്മൾ തമ്മിൽ അങ്ങനെയൊരു ബന്ധമാണല്ലോ ഉള്ളത്...

അത് ക്ലാസ്സിൽ വെച്ച്... അവിടെ ഞാൻ അങ്ങനെയെ പെരുമാറുകയുള്ളു എന്നുവെച്ചു ഇവിടുന്ന് നിനക്ക് ഇമ്പോസിഷൻ തരാനൊന്നും പോണില്ല..

എന്നാലും വേണ്ട ... എനിക്ക് അവരുടെ മുറിയുടെ തൊട്ടടുത്തു ഒരു മുറി തന്നാൽ മതി.. നിങ്ങൾ സാറന്മാരുടെ കൂടെ ഞാൻ എങ്ങനെയാ.. എനിക്ക് അവരില്ലാതെ ശരിയാവില്ല..

അവിടുന്ന് ഇവിടെ എത്തും വരെ രണ്ടു പേരുടെയും നടുവിൽ ഇരുന്നായിരുന്നല്ലോ മോന്റെ യാത്ര.. ഇനി മതിട്ടാ ...അജിത് അവന്റെ തോളിൽ കൈവെച്ചു കൊണ്ട് പറഞ്ഞു..

ഹേയ് അത് പറ്റില്ല... രണ്ടുപേരുടെയും മേലിൽ എന്റെ ഒരു കണ്ണ് എപ്പോഴും വേണം... അവരെനിക്ക് പിറക്കാതെ പോയ പെങ്ങന്മാര..

ങേ.... 

സോറി എന്റെ അമ്മയുടെ വയറ്റിൽ പിറക്കാതെ പോയ പെങ്ങന്മാർ..കാവ്യയുടെ അമ്മയും അച്ഛനും എന്റെ ഒരാളുടെ വാക്കിന്റെ പുറത്താണ് ഇങ്ങോട്ട് വിട്ടത്.. അത്കൊണ്ട് നിങ്ങൾ രണ്ടു കാമുന്മാരുടെ ഇടയിലും അവരെ എനിക്ക് തനിച്ചു വിടാൻ പറ്റില്ല....

എടാ മണ്ടാ.. അവളെന്റെ ഭാര്യയാ... ഞങ്ങൾ  ഒരുമിച് ഒരു വീട്ടിലാണ് താമസം...പിന്നെയാ ഇവിടെ...

അതൊക്കെ നിങ്ങളുടെ വീട്ടിൽ ഇവിടെ ഞാൻ അവരുടെ ബോഡിഗാർഡ് ആണ്..

ഓ.. പിന്നെ....പോടാ ചെറുക്കാ.. മോൻ ഹിറ്റ്ലർ മാധവൻകുട്ടി കളിക്കാതെ ദേ പെട്ടിയൊക്കെ ദോ ആ കാണുന്ന മുറിയിൽ വെച്ചോളൂ... അഗ്നി അവിടെ ഉള്ള മുറി ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു..

ഓ... ഈ കാട്ടുപോത്തുകളുടെ കൂടെ ഞാൻ എങ്ങനെ ജീവിക്കും എന്തോ..മാതാശ്രീയെയും ബഹൻ ശ്രീയെയും തിരിച്ചറിയാൻ പറ്റാത്ത ഒരു സാറന്മാർ...എന്നും പറഞ്ഞു അമൽ എന്തൊക്കെയോ പിറുപിറുത്തു മുറിയിലേക്ക് കയറിപ്പോയി..

************


കുളിച്ചു ഫ്രഷായി ഡ്രെസ്സൊക്കെ മാറി കുറച്ചു റസ്റ്റ്‌ ഒക്കെയും എടുത്ത് ഭക്ഷണം ഒക്കെയും കഴിച്ചു പറമ്പൊക്കെ ചുറ്റിക്കറങ്ങാൻ ഇറങ്ങിയതാണ് അമലും ശ്രീയും കാവ്യയും... അങ്ങനെ പറമ്പോക്കെ ചുറ്റിക്കറങ്ങി തിരിച്ചു വരാൻ നേരമാണ് അഗ്നിയും ഒരു പെണ്ണും കൂടി സംസാരിക്കുന്നത് കാണുന്നത്.. സംസാരത്തിനിടയിൽ അവൾ അഗ്നിയുടെ വയറിനിട്ട് ഇരിക്കുകയും അവനെ കയ്യിൽ നുള്ളുകയും ഒക്കെ ചെയ്യുന്നുണ്ട്...അത് കണ്ട അമൽ..

ഇതേതാ യുദ്ധഭൂമിയിൽ ഒരു പുതിയ ഭടൻ...

അത് തന്നെയാ ഞാനും ആലോചിക്കുന്നത് നഖം കടിച്ചുകൊണ്ട്
ശ്രീ പറഞ്ഞു..

ഇത് നിന്റെ കഞ്ഞിയിലെ പുതിയ ക്രിമിയാണെന്നാണ് എനിക്ക് തോന്നുന്നത് അമൽ അതും പറഞ്ഞു ശ്രീയെ നോക്കിയപ്പോൾ അവൾ ദേഷ്യം കൊണ്ട് പല്ല് ഞെരിക്കുന്നുണ്ട്...

നിങ്ങൾ ഇവിടെ നിൽക്ക്‌ അവൾക്ക്‌ എന്നെ ശരിക്കും അറിയില്ല... ഞാൻ നല്ല അസ്സൽ പാമ്പാണ്...വെറും പാമ്പല്ല മൂർഖൻ പാമ്പ്... വെറും മൂർഖനല്ല കരി മൂർഖനാ.. ഞാനിന്ന് അവളെ കടിച്ചു കീറും എന്നും പറഞ്ഞു ശ്രീ അവരുടെ അരികിലേക്ക് നടന്നു..

തങ്ങളുടെ അരികിലേക്ക് നടന്നു വരുന്ന
ശ്രീയെ അഗ്നി അവൾക്ക് പരിചയപ്പെടുത്തി..

ശ്രീ ഇത് ജുവെൽ... എന്റെ ഫ്രണ്ടാണ്.. ഞങൾ ഡിഗ്രി വരെ ഒരുമിച്ചു പഠിച്ചതാണ്... പിന്നെ ഇവള് ലണ്ടനിൽ പോയി..  നാട്ടിലേക്ക് വന്നിട്ട് ഒരാഴ്ചയായി..

ആണോ...കല്യാണം കഴിഞ്ഞോ... ശ്രീ അവൾക്ക് ജ്യൂവലിന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു...

ഇല്ല...

അപ്പൊ കുട്ടികൾ...

കല്യാണം കഴിയാതെ കുട്ടികൾ ഉണ്ടാവില്ലല്ലോ ശ്രീ.. ജ്യൂവൽ ചിരിയോടെ പറഞ്ഞു..

സോറി ഒരു ഫ്ലോയിൽ അങ്ങ് ചോദിച്ചതാ..ശ്രീ ജുവലിനെ നോക്കി നന്നായിട്ടൊന്നു ഇളിച്ചു...

അഗ്നി സാറെ.. ഇങ്ങോട്ട് ഒന്നു വരുമോ..
ശ്രീ അഗ്നിയുടെ നേരെ തിരിഞ്ഞുകൊണ്ട്
പറഞ്ഞു..

എന്തിനാ..

ഒരു സംശയം ചോദിക്കാനാ..ഒന്ന് വരുന്നേ അതും പറഞ്ഞു അവൾ അഗ്നിയെയും കൊണ്ട് കുറച്ചു മാറി നിന്നു...

എന്താടി....

എന്താടിന്നോ... ആരാ മനുഷ്യ അത്...

എന്റെ ഫ്രണ്ട് ഞാൻ പറഞ്ഞല്ലോ..

നിങ്ങൾക്ക്‌ എവിടെ നോക്കിയാലും പെണ്ണുങ്ങളെ മാത്രമേ ഫ്രണ്ട്‌സ് ആക്കാൻ കിട്ടിയുള്ളൂ... അവളുടെ ഒരു നോട്ടവും ചിരിയും പിച്ചലും മാന്തലും... ദേ എനിക്കിതൊന്നും ഇഷ്ടാവുന്നില്ല കേട്ടോ..24 വയസായിട്ടും കെട്ടിയില്ലെന്ന്.. ഇനി ആരെയാണാവോ കാത്തിരിക്കുന്നത്... മൂക്കിൽ പല്ലുവന്നാൽ ചെക്കന്മാരെ കിട്ടാൻ പാടാണെന്ന് കൂട്ടുകാരിയോട് പറഞ്ഞേക്ക്...

എന്റെ ശ്രീ നീയെന്താ ഇങ്ങനെ..എന്നും പറഞ്ഞു അവളെ ചേർത്തു പിടിച്ചു....

വേണ്ട എന്നെ തൊടണ്ട...

പിണക്കാ...

മ്മ്.. അതേ....വന്നിട്ട് ഇതുവരെ ആയിട്ടും എന്നോട് ഒന്ന് മിണ്ടിയിട്ട് പോലും ഇല്ല.. ഞളുടെ കൂടെ വരാൻ പറഞ്ഞപ്പോൾ അതും വയ്യ.. ഹും..

എന്നാൽ ഞാൻ പിണക്കം തീർക്കട്ടെ...

വേണ്ട...

വേണം..ദാവണിയൊക്കെ ഉടുത്തു സുന്ദരിയായിട്ടുണ്ടല്ലോ എന്റെ ശ്രീക്കുട്ടി..

മതി സുഖിപ്പിച്ചത്..

ആരെ കാണിക്കാന ഇതൊക്കെ...

ആരെയും കാണിക്കാനൊന്നും അല്ല..

പിന്നെ.... പിന്നെ ഇതൊക്കെ ആരെ കാണിക്കാന..എന്നെയോ.. അതൊ ശ്രദ്ധിക്കാഞ്ഞിട്ടാണോ എന്നും പറഞ്ഞു അവളുടെ ദാവണിയുടെ വിടവിലൂടെ കയ്യിട്ട് വയറിലൂടെ മൃദുവായി തലോടികൊണ്ട് പറഞ്ഞു ഞാൻ മാത്രം കാണേണ്ടത് നാട്ടുകാരെ കൂടി കാണിക്കണോടി എന്നും പറഞ്ഞു അവളുടെ ദാവണി പൊക്കിവെച്ചതും അവൾ അവനെ ഇറുകെ പുണർന്നു..

ഇതൊക്കെ ശ്രദ്ധിച്ചിട്ട് വേണം ഇനി ഇതൊക്കെ വാരിചുറ്റാൻ എന്നും പറഞ്ഞു അവളുടെ തോളിൽ ചെറുതായി പല്ലുകൾ ആഴ്ത്തിയതും അവൾ അവനെ ഒന്നുകൂടി ഇറുകെ പുണർന്നു..

അഗ്നിയുടെ അമ്മ അഗ്നിയെ അന്വേഷിച്ചു അങ്ങോട്ടേക്ക് വരുന്നത് കണ്ടിട്ടാണ് അമലും കാവ്യയും അഗ്നിയും
ശ്രീയും ഇരിക്കുന്നിടത്തേക്ക്  എത്തി നോക്കുന്നത്...

അന്നേരമാണ് അവരുടെ റോമാൻസ് ഇരുവരും കാണുന്നത്....

അയ്യേ... അമൽ പെട്ടെന്ന് മുഖം തിരിച്ചു..

ഡീ.. കാവ്യെ മതി നോക്കിയത് നീയും കൂടി ചീത്തയായിപോവും....

എടാ.. അഗ്നിസാറിന്റെ അമ്മ ഇത് കണ്ടാൽ അയ്യോ അതുകൊണ്ട് ഞാൻ അവരുടെ റൊമാൻസിനിടയിൽ കട്ടുറുമ്പാവാൻ പോവുകയാ എന്നും പറഞ്ഞു  കാവ്യ ഇരുവരുടെ അരികിൽ ചെന്നു ഉറക്കെ വിളിച്ചു ശ്രീ...

അത് കേട്ടതും ഇരുവരും അകന്നു മാറി..

രണ്ടുപേരുടെയും മുഖത്ത് ചമ്മൽ..

സോറി സാർ... സാറിന്റെ അമ്മ വരുന്നുണ്ട് എന്നും പറഞ്ഞു ശ്രീയുടെ കയ്യും പിടിച്ചു അവിടുന്ന് ഓടുന്നത് ചെറുചിരിയാലേ അഗ്നി നോക്കി നിന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story