ബോഡിഗാർഡ് : ഭാഗം 23

രചന: നിലാവ്

രാത്രിയിലെ സംഗീത് ഫങ്ക്ഷന് വേണ്ടി അഗ്നിയുടെ അമ്മാവന്റെ വീട്ടിൽ എത്തിയതാണ് കാവ്യയും ശ്രീയും അമലും... എങ്ങനെയൊക്കെയോ അഗ്നിയുടെയും അജിത്തിന്റെയും കണ്ണ് വെട്ടിച്ചു ഇവരുടെ കൂടെ കൂടിയതാണ് അമൽ... അഗ്നിയുടെ അമ്മ മൂന്നുപേരെയും അഗ്നി പഠിപ്പിക്കുന്ന കുട്ടികളാണ് എന്നും പറഞ്ഞു പരിചയപ്പെടുത്തി... ജുവൽ ആണെങ്കിൽ അഗ്നിയുടെ കൂടെ തന്നെയാണ്.. ഇതൊക്കെ കണ്ട് പാവം ശ്രീ കുശുമ്പ് കേറി ഇരിക്കുന്നുണ്ട്...അതിനിടയിലാണ് അഗ്നിയുടെയും ജുവലിന്റെയും അതും കൂടി ആയതോടെ ശ്രീ വിചാരിക്കുകയാണ് 

പുല്ല്..ഇങ്ങനെ ആയിരുന്നേൽ ഞാൻ വരുമായിരുന്നില്ല... ശോ എവിടെ പോയാലും എന്റെ സമാധാനം കളയാൻ ഓരോ കൃമികൾ ഇറങ്ങിക്കോളും... എന്നും പറഞ്ഞു ശ്രീ നഖം കടിക്കുകയാണ്.. ശ്രീയുടെ പ്രവർത്തികൾ കണ്ടു അഗ്നിയും ജുവലും അജിത്തും ചിരിക്കുന്നുണ്ടായിരുന്നു...

ഡാൻസ് കഴിഞ്ഞതും അഗ്നിയും അജിത്തും ജുവലും തങ്ങൾക്ക് അരികിലേക്ക് നടന്നു വരുന്നത് കണ്ടതും

അമൽ ശ്രീയോടായി പറഞ്ഞു... ഡീ ആ കൃമി ഇങ്ങോട്ട് വരുന്നുണ്ട് നീ അധികം മൈൻഡ് ചെയ്യാൻ നിൽക്കണ്ട...

ഹ്മ്മ്...നിങ്ങളും മൈൻഡ് ചെയ്യണ്ട..

അത് പിന്നെ പ്രത്യേകം പറയണോ അല്ലെ കാവ്യെ... (അമൽ )

ഹായ് ശ്രീ.. ഹായ് കാവ്യ..ഹായ് ഹാൻഡ്‌സം...ജുവൽ 

ഈ ഹാൻഡ്സം എന്ന് ഉദ്ദേശിച്ചത് എന്നെയാണോ അമലിന്റെ സംശയത്തോടെയുള്ള ചോദ്യം കേട്ട് ജ്യൂവൽ പറഞ്ഞു..

യെസ്.. ഒഫ്‌കോഴ്സ്.. എന്താ അമൽ ഹാൻഡ്സം അല്ലെ..

ആണ്.. അത് പിന്നെ പറയാനുണ്ടോ... പക്ഷെ അതിന്റെ അഹങ്കാരം ഒന്നും എനിക്കില്ല കേട്ടോ..ബൈ ദി ബൈ ലണ്ടനിൽ എവിടെയാണെന്ന പറഞ്ഞത്..

അമൽ ലണ്ടനിൽ വന്നിട്ടുണ്ടോ..

വന്നിട്ടുണ്ടോന്ന് ചോദിച്ചാൽ ഇല്ല ചുമ്മാ ചോദിച്ചതാ എന്നും പറഞ്ഞു നന്നായിട്ടൊന്നു ചിരിച്ചു കാണിച്ചു....

ജ്യൂവൽ ഇവനാണ് എന്റെ ഫേവരിറ്റ് സ്റ്റുഡന്റ് ..... അഗ്നിയുടെ പറച്ചിൽ കേട്ട്
അമൽ അഗ്നിയെ നോക്കി..

സാർ ആക്കിയതാണല്ലേ..

അല്ലടാ... ശരിക്കും നീ ക്ലാസ്സിൽ ഉണ്ടെങ്കിലേ ഒരു ഓളം ഉണ്ടാവാറുള്ളു...

അപ്പോ ശ്രീയോ...ഇവളും ഓളം ഉണ്ടാക്കാൻ ഒട്ടും പിറകിൽ അല്ല ...അമൽ

അവൾ ഇവന്റെ സ്റ്റുഡന്റ് മാത്രം അല്ലല്ലോ പിന്നെയെങ്ങനെ അവളുടെ പേര് പറയും..... അല്ലെ അഗ്നി..ജ്യൂവൽ പറയുന്നത് കേട്ടതും ശ്രീ ജുവലിനെ നോക്കി...

എന്താ ശ്രീ ഇങ്ങനെ നോക്കുന്നത്... ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ..
എന്റെ ശ്രീ... ഞാനും ഇവനും ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്.. നിങ്ങളുടെ സ്റ്റോറി മുഴുവൻ എനിക്കറിയാം.. അത്കൊണ്ട് ഇവനെ ഞാൻ തട്ടിയെടുക്കും എന്നോർത്തു ശ്രീ പേടിക്കുകയൊന്നും വേണ്ട.. ഇവനെപോലൊരു കലിപ്പനു പറ്റിയത് ഈ കാന്താരിപെണ്ണ് തന്നെയാ. അത്കൊണ്ട് എനിക്കെതിരെ വല്ല മുട്ടപ്രയോഗവും പ്ലാൻ ചെയ്തിട്ടുണ്ടേൽ വേണ്ടാട്ടോ... ജുവൽ ചിരിയോടെ പറഞ്ഞു..

ഞാൻ അപ്പഴേ പറഞ്ഞതല്ലേ ഇവര് തമ്മിൽ ഒന്നും ഉണ്ടാവില്ലെന്ന്..അല്ലെ കാവ്യ...

അമൽ പറയുന്നത് കേട്ടതും ശ്രീ അവനെ ദഹിപ്പിച്ചു നോക്കി.....

അങ്ങനെ ജുവലുമായുള്ള ശ്രീയുടെ തെറ്റിദ്ധാരണ ഒക്കെയും മാറി എല്ലാവരും നല്ല രീതിയിൽ തന്നെയാണ് അന്ന് പിരിഞ്ഞത്....

പിറ്റേന്ന് രാവിലെ കല്യാണത്തിന് വേണ്ടി
അഗ്നി വാങ്ങി കൊടുത്ത സാരി ആയിരുന്നു ശ്രീ ഉടുത്തിരുന്നത്...താൻ സമ്മാനിച്ച സാരിയും ഉടുത്ത് അതിന് മാച്ച് ആയിട്ടുള്ള സിമ്പിൾ ഓർണമന്റ്സും മേക്കപ്പും ഒക്കേയായി  അഗ്നിയുടെ അമ്മയുടെ കൂടെ മനോഹരമായി ഒരുങ്ങി വന്ന ശ്രീയെ അവൻ കണ്ണിമ ചിമ്മാതെ നോക്കി നിന്നു...അത് കണ്ടതും ശ്രീയുടെ മുഖത്തു നാണത്തിന്റെ ചുവപ്പ് രാശി പടർന്നു... ആരും നോക്കുന്നില്ല എന്നുറപ്പ്
വരുത്തിയ അഗ്നി കൈ കൊണ്ട് സൂപ്പർ എന്ന് കാണിച്ചതും ശ്രീയുടെ മുഖം പൂനിലാവ് ഉദിച്ചത് പോലെ വിടർന്നു....

അവൻ അവളോട് കണ്ണ് കൊണ്ട് വരാൻ ആഗ്യം കാണിച്ചു അവിടുന്ന് നടന്നതും  അത് മനസിലായെന്നപോലെ ശ്രീ അവന്റെ പിറകെ നടന്നു...

അമ്മാവന്റെ വീട്ടിൽ തന്നെയായിരുന്നു കല്യാണം... മുഹൂർത്തം ആവാറായതും എല്ലാവരും പന്തലിലായിരുന്നു ഉണ്ടായിരുന്നത്... വീടിനുള്ളിൽ ആരും ഇല്ല എന്നുറപ്പ് വരുത്തിയ അഗ്നി ശ്രീയെയും കൊണ്ട് ഒരു മുറിയിൽ കയറി കതകടച്ചു....

ഡോറും ലോക്ക് ചെയ്ത് വല്ലാത്ത ഭാവത്തിൽ തന്നെ നോക്കി വരുന്നവനെ കണ്ട ശ്രീ ചെറുതായൊന്നു പേടിച്ചു..

മ്മ്.. എന്താ സാറിനൊരു കള്ള ലക്ഷണം...

ഈ സാരിയിൽ നിന്നെ കണ്ടപ്പോ തൊട്ട് കണ്ട്രോൾ പോയിരിക്കുവാ.. പക്ഷെ എന്ത്‌ ചെയ്യാം പിടിച്ചു നിന്നല്ലേ പറ്റു..എന്നും പറഞ്ഞു അവളുടെ കവിളിലൂടെ പതിയെ തലോടി...

ഒരുമ്മ തന്നാലൊന്നും നിങ്ങളുടെ ബ്രഹ്മചര്യം പോവാനൊന്നും പോണില്ല സാറെ എന്നും പറഞ്ഞു അവന്റെ ഇരു കവിളിലും പിടിച്ചു വലിച്ചു കൊണ്ട് പറഞു..

ഇപ്പോ ഒന്നിനും സമയം ഇല്ല പെട്ടെന്ന് ഇവിടുന്ന് പോവണം അതിന് മുൻപ് ദേ ഇത് നിനക്ക് തരാൻ വേണ്ടി വന്നതാ എന്നും പറഞ്ഞു മുണ്ട് മടക്കി കുത്തിയതിനുള്ളിൽ നിന്നും ഒരു പൊതി അവൾക്ക് നേരെ നീട്ടി...


അത് തുറന്നു നോക്കിയ ശ്രീയുടെ കണ്ണുകൾ വിടർന്നു....

ഹായ് മുല്ലപ്പൂ.. താങ്ക് യൂ ഡാർലിംഗ് എന്നും പറഞ്ഞു അവന്റെ കവിളിൽ അമർത്തി മുത്തിയതും അവൻ കൃത്രിമ ദേഷ്യത്തോടെ അവളെ നോക്കിയപ്പോൾ അവൾ നന്നായിട്ട് ഇളിച്ചു കാണിച്ചു ഒരു സോറി പറഞ്ഞു...

അവളാ മുല്ലപ്പൂ അവന്റെ കയ്യിൽ കൊടുത്ത് അവനോട് തന്നെ തലയിൽ ചൂടി കൊടുക്കാൻ പറഞ്ഞതും അവൻ അവളുടെ മുടിയിൽ നല്ല ഭംഗിയായി മുല്ലപ്പൂ ചൂടികൊടുത്തു.... ശേഷം അവളുടെ നെറുകയിൽ ചുംബിച്ചു ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി മുറി വീട്ടിറങ്ങി... പിന്നാലെ ശ്രീയും..


അതിനിടയിൽ ആണ് പന്തലിൽ എന്തോ ഒരു പന്തികേടും ആകെ ഒരു മൊത്തം ശോകവും അഗ്നി ശ്രദ്ധിച്ചത്.. ചിലർ തമ്മിൽ എന്തൊക്കെയോ അടക്കം പറയുന്നുണ്ട്...നേരത്തെ ഉച്ചത്തിൽ പാട്ടു വെച്ചിരുന്നു അതൊന്നും ഇപ്പോഴില്ല..ഇവിടുന്നു പോവാൻ നേരം ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ പെട്ടെന്ന് എന്തുപറ്റി ആവോ അഗ്നി ചിന്തിക്കാതിരുന്നില്ല...

അഗ്നി കാര്യം അന്വേഷിച്ചു അങ്ങോട്ട് പോയി....തിരികെ വന്ന ശ്രീ അമലിന്റെയും കാവ്യയുടെയും കൂടെ നിന്നു എല്ലാം നോക്കി കാണുകാണുകയാണ്..

എന്താടി ഇവിടെ ആകെ ഒരു മൂകത....

അമ്മോ... സംതിങ് ഫിഷി..

പിന്നീടാണ് മനസിലായത് കല്യാണപയ്യൻ ഏതോ ഒരു പെണ്ണിനെയും കൂട്ടി  ഒളിച്ചോടി പോയെന്ന്....

തെണ്ടി.. അവൻ ഇത്രേം നാൾ വായയിൽ പഴം തിരുകി ഇരിക്കുവായിരുന്നോ അമൽ ഒളിച്ചോടിയ പയ്യനെ പ്രാകി...


കല്യാണപെണ്ണിന്റെ അച്ഛനും അമ്മയും തലയ്ക്കു കയ്യും കൊടുത്ത് ഇരിക്കുണ്ട്.. അവരുടെ മുഖത്തും അടുത്ത ചില ബന്ധുക്കളുടെ
മുഖത്തും ദുഃഖം കാണാൻ പറ്റും..എങ്കിലും ബാക്കിയുള്ളവർ ഒക്കെയും ആരെയോ കാണിക്കാൻ എന്നവണ്ണം  സാഡ് എക്സ്പ്രഷൻ ഇട്ടു ചാകുവാണ്......

കുടുംബത്തിലെ തലമൂത്ത കാര്ണവന്മാരൊക്കെ തലപൊക്കി തുടങ്ങി... പലയിടത്തു നിന്നും പല അഭിപ്രായങ്ങൾ വരുന്നുണ്ട്...

കുട്ടിക്ക് ജാതകവഷാൽ ഇതാണ് കല്യാണത്തിന് പറ്റിയ ഏറ്റവും നല്ല സമയം എന്നല്ലേ പറഞ്ഞത്.... ഈ മാസം കഴിഞ്ഞാൽ കല്യാണം പാടില്ല എന്നാണ്...ഈ മാസത്തിൽ ഇനി നല്ലൊരു മുഹൂർത്തവും ഇല്ല.. അതുകൊണ്ട് നമ്മൾ ഒരു മറ്റൊരു പയ്യനെ കണ്ടെത്തി ഈ കല്യാണം നടത്തുക.. കാരണവർ നമ്പർ വൺ അഭിപ്രായം പറഞ്ഞു.....

.ശരിയാ... കുടുബത്തിൽ തന്നെ ഉണ്ടല്ലോ
ചെറുക്കന്മാർ..പിന്നെ എന്തിനാ പുറമെ തപ്പുന്നത്... കാരണവർ നമ്പർ 2..

അതേ... മുറച്ചെറുക്കന്മാരിൽ മൂത്തത് അഗ്നി ആണല്ലോ.. നമുക്ക് അഗ്നിയെകൊണ്ട് പാറുവിനെ കെട്ടിക്കാം..

കാരണവർ നമ്പർ ത്രീയുടെ അഭിപ്രായം ഇടുത്തീ പോലെയാണ് അഗ്നിയുടെയും ശ്രീയുടെയും ചെവിയിലേക്ക് എത്തിച്ചേർന്നത്...കാരണവർ നമ്പർ ത്രീയുടെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.. അഗ്നിയുടെ അമ്മാവനും അമ്മായിയും അവരുടെ മകൾക്ക് വേണ്ടി അഗ്നിയോട് യാചിച്ചു....പക്ഷെ അവൻ തീർത്തും പറഞ്ഞു അവനു പാറുവിനെ കെട്ടാൻ പറ്റില്ലെന്ന്...അവസാനം അമ്മാവൻ അഗ്നിയുടെ കാലിൽ വീഴാൻ പോയതും അഗ്നി അത് തടഞ്ഞു ഒന്നും പറയാനാവാതെ തറഞ്ഞു നിന്നു... ഇതൊക്കെ കണ്ടു അഗ്നിയുടെ അമ്മ അവർക്ക് വാക്ക് കൊടുക്കുകയാണ് തന്റെ മകൻ അവളെ സ്വീകരിച്ചോളുമെന്ന്...

അമ്മേ.. അമ്മ എന്തൊക്കെയാണ് ഈ പറയുന്നത്.. എനിക്ക് അവളെ ഭാര്യയായി കാണാൻ പറ്റില്ല.. അമ്മ എന്റെ അവസ്ഥ മനസിലാക്കണം അഗ്നി അമ്മയോട് പറ്റാവുന്നപോലെ ഒക്കെയും പറഞ്ഞു നോക്കി എങ്കിലും അവര് കേൾക്കാൻ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല ഈ കല്യാണം നടന്നില്ലേൽ താനിനി ജീവനോടെ കാണില്ലെന്ന്..

അഗ്നിയുടെ കണ്ണുകൾ ശ്രീയിലേക്ക് നീണ്ടു.. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നിട്ടുണ്ട്.... അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു പറ്റുന്നുണ്ടായിരുന്നില്ല.. വായും പൊത്തിപിടിച്ചു കരച്ചിൽ അടക്കാനാവാതെ അവൾ അവിടുന്ന് മാറി നിന്നു...

പെട്ടെന്ന് ഒരു ജ്യോൽസ്യൻ വന്നു അഗ്നിയുടെയും പാർവതിയുടെയും ജാതകം പരിശോധിക്കുന്നു... ഇരു ജാതകവും തമ്മിൽ നല്ല ചേർച്ചയാണെന്നും പത്തിൽ ഒൻപത് പൊരുത്തം ആണെന്നും കൂടി അറിഞ്ഞതോടെ കുടുംബക്കാർ മുഴുവനും ഹാപ്പി....

ഇതറിഞ്ഞ ശ്രീ ഒരു പൊട്ടികരച്ചിലിലൂടെ പുറത്തേക്ക് പോവുകയാണ്.... അവളുടെ പിറകെ അമലും കാവ്യയും കൂടി പോവുന്നുണ്ട്..

അഗ്നി എന്ത്‌ ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ ആയി... ഒരു ഭാഗത്തു
സ്വന്തം അമ്മ..മറുഭാഗത്തു ജർവിതകാലം മുഴുവൻ ഒരുമിച്ചു ജീവിച്ചോളാം എന്നും ഒരിക്കലും തനിച്ചാക്കില്ല എന്ന് ദൈവ സന്നിധിയിൽ വെച്ച് സത്യം ചെയ്ത് അഗ്നി സാക്ഷിയായി താൻ താലി ചാർത്തി തന്റെ പാതിയായി സ്വീകരിച്ചവൾ രണ്ടുപേരെയും വിഷമിപ്പിക്കാതെ ഈ കാര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ അഗ്നി കുഴങ്ങി... പാറുവിന്റെ മുഖത്തേക്ക് കടുപ്പിച്ചു അവൻ നോക്കിയതും അവൾ തല കുനിച്ചു... തനിക്ക് അവളോട് ഒന്നു സംസാരിക്കണം എന്ന് അഗ്നി പറഞ്ഞതും  അഞ്ചു മിനിറ്റ് നേരം സംസാരിക്കാൻ ഇരുവർക്കും അവസരം കൊടുത്തു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story