ബോഡിഗാർഡ് : ഭാഗം 24

bodyguard

രചന: നിലാവ്

ഏകദേശം ഒരു മണിക്കൂറിനു ശേഷം ശ്രീയെയും അന്വേഷിച്ചു അവന്റെ വീട്ടിലേക്ക് വന്നതായിരുന്നു അഗ്നി..പുറത്തേക്കിറങ്ങി വരുന്ന അമലിനെയും കാവ്യായെയും കണ്ടു അഗ്നി ശ്രീയെ തിരക്കി..

എന്തിനാ സാർ... ഇനിയും കരയിക്കാനാ... മതി സാർ എല്ലാം മതി.. ഞങ്ങൾ ഇവിടുന്ന് പോവാൻ തീരുമാനിച്ചു... ഞങ്ങൾക്ക് അവളുടെ സങ്കടം കാണാൻ വയ്യ.... സാറിന് അവരോടൊക്കെ പറയായിരുന്നില്ലേ അവൾ നിങ്ങളുടെ ആരാണെന്ന്...

അമൽ അവളിപ്പോ എവിടെയാ...??

എന്തിനാ... അവളുടെ വേദന കണ്ട് രസിക്കാനാ.. അല്ലെങ്കിൽ.. ഒരു മാപ്പ് പറച്ചിലിലൂടെ നിങ്ങളുടെ തെറ്റ് തെറ്റല്ലാതാക്കി മാറ്റാനോ...വേണ്ട സാർ അവളൊരു പാവമാണ്..

അമൽ.. സ്റ്റോപ്പിറ്റ്... അവളെ എനിക്കറിയാവുന്ന പോലെ നിങ്ങൾക്ക് അറിയില്ലല്ലോ...അവൾ എവിടെയാ ഉള്ളതെന്ന് പറ...പറ അമൽ... 

ദേ.. ആ കുളക്കടവിലുണ്ട്... ഒറ്റയ്ക്കു ഇരിക്കണം എന്ന് പറഞ്ഞു ഞങ്ങളെ പറഞ്ഞയച്ചു.... അവൾ വല്ലാത്തൊരു മാനസികാവസ്ഥസയിലാണ്... അമൽ പറഞ്ഞു തീരും മുൻപേ അഗ്നി അങ്ങോട്ട്‌ പാഞ്ഞിരുന്നു... കുളപടവിന്റെ ഡോറും തുറന്നു അകത്തു കയറിയ അഗ്നി  ചെറുചിരിയാലേ ഡോർ ലോക്ക് ചെയ്ത് തിരിയാൻ നേരമാണ് .വെള്ളത്തിൽ മുങ്ങി താഴുന്ന ശ്രീയെ കാണുന്നത്.... ഞെട്ടലോടെ പടവുകൾ ഓരോന്നായി ഇറങ്ങി താഴെ എത്തിയ അഗ്നി ... മറ്റൊന്നും ആലോചിക്കാതെ  വെള്ളത്തിൽ എടുത്ത് ചാടി അവളെ വെള്ളത്തിൽ നിന്നും പൊക്കിയെടുത്തു തോളിലിട്ട് വെള്ളത്തിൽ നിന്നു കയറി.. ശ്രീയെ പടവിൽ കിടത്തിയതും അവളുടെ ബോധം പൂർണമായും മറഞ്ഞിരുന്നു...
എത്ര തട്ടിവിളിച്ചിട്ടും അവൾക്ക് ബോധം വരുന്നില്ല എന്ന് കണ്ട അഗ്നി അവളുടെ വയറിൽ അമർത്തി ഞെക്കിയതും അവൾ കുടിച്ച വെള്ളം മുഴുവനും പുറത്തേക്ക് വന്നു.... എന്നിട്ടും അവൾ കണ്ണ് തുറന്നില്ല എന്നറിഞ്ഞ അഗ്നി അവളുടെ കയ്യും കാലും നെഞ്ചും ഒക്കെയും തടവി കൊടുത്തു എങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല.. അവസാനം അവളുടെ വായിലൂടെ കൃത്രിമ ശ്വാസം പകർന്നു നൽകിയതും
അവൾ പതിയെ കണ്ണ് തുറന്നു....


മുന്നിൽ നിൽക്കുന്ന അഗ്നിയെ കണ്ടതും അവളുടെ കണ്ണ് നിറയാൻ തുടങ്ങി..

എന്തിനാ ശ്രീ... എന്തിനാ ഇങ്ങനെ ചെയ്തത്...ഞാൻ വരാൻ ഇത്തിരി വൈകിയിരുന്നേൽ അതും പറഞ്ഞു അവൻ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു.....

എന്തിനാ എന്നെ രക്ഷിച്ചത്.. എനിക്ക് മരിച്ചാൽ മതിയായിരുന്നല്ലോ ....മറ്റൊരുപെണ്ണിന് സ്വന്തമായാൽ എനിക്കത് സഹിക്കില്ല ....അതുകൊണ്ടാ ഞാൻ..അത്രയ്ക്കും ഞാൻ സ്നേഹിച്ചുപോയി...

ഞാനേന്നേ നിനക്ക് സ്വന്തമായതല്ലേ ശ്രീ പിന്നെങ്ങനെ മറ്റൊരുവൾക്ക് സ്വന്തമാവും.... ഞാൻ ഇന്നും എന്നും നിന്റെത് മാത്രമായിരിക്കും...അവൻ അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു കൊണ്ട് പറഞ്ഞു...

അപ്പൊ ആ കുട്ടീടെ കല്യാണം...

അത് കഴിഞ്ഞു അവൾക്ക് ഇഷ്ടപ്പെട്ടവനുമായി...

ഒന്നും മനസിലാവാതെ ശ്രീ അവന്റെ മുഖത്തേക്ക് നോക്കി...

അഗ്നിയുടെ ഓർമ്മകൾ ആ നിമിഷത്തിലേക്ക് എത്തി...

പാറുവുമായി സംസാരിക്കാൻ വേണ്ടി മാറി നിന്നതാണ് അഗ്നി...

പാറു iഇങ്ങനെ ഇരുന്നു മോങ്ങിയിട്ട് ഒരു കാര്യവും ഇല്ല.. ഇനിയെങ്കിലും നിന്റെ മനസ്സിൽ ഉള്ളത് എല്ലാരുടെ മുന്നിൽ വെച്ച് തുറന്നു പറയാൻ ധൈര്യം കാണിക്ക്... അതെങ്ങനെയാ രണ്ടുപേർക്കും പ്രണയിക്കാൻ മാത്രമല്ലെ അറിയുള്ളു.... അത് തുറന്നു പറയാൻ കൂടി ധൈര്യം ഇല്ലെങ്കിൽ പിന്നെ എന്തിനാ ഈ പണിക്ക് നിന്നത്...ഇന്നലെ രാത്രി അവൻ എന്നെ കാണാൻ വന്നിരുന്നു...സിദ്ധു എന്റെ ചെറിയമ്മയുടെ മകൻ.. നിന്റെ രണ്ടാമത്തെ മുറച്ചെറുക്കൻ..അറിയുമോ ആവോ...??അഗ്നി പുച്ഛത്തോടെ പാറുവിനെ നോക്കി....നിങ്ങളുടെ കല്യാണം നടത്താൻ സഹായിക്കണം എന്നും പറഞാണ് അവൻ എന്റെ അരികിലേക്ക് വന്നത്..... അതും ഒളിച്ചോടി ഒരു കല്യാണം...ഞാൻ അന്നേരം അവനോട് പറഞ്ഞതാ എല്ലാവരുടെ മുന്നിൽ വെച്ച് നിന്നെ അവൻ പ്രണയിക്കുന്നു എന്ന് പറയാൻ ധൈര്യം ഇല്ലെങ്കിൽ ഇതിനു ഞാൻ കൂട്ടു നിൽക്കില്ലെന്ന്...കുടുംബത്തിന്റെ മാനം അവസാന നിമിഷം കളയാൻ തനിക്ക് പറ്റില്ലെന്നും നിന്നെ മറക്കണം എന്നും പറഞ്ഞപ്പോൾ അവൻ എന്റെ വാക്കിന് വില കല്പിച്ചു അവിടുന്ന് പോയതാണ്...

എന്നിട്ട് ദൈവം ആയിട്ട് നിങ്ങൾക്ക് ഒന്നിക്കാൻ അവസരം തന്നപ്പോൾ നിങ്ങൾ രണ്ടുപേരും വായ തുറന്നില്ലേൽ എനിക്കിനി നിങ്ങളോട് ഒന്നും പറയാനില്ല.. പക്ഷെ എനിക്ക് ഒരിക്കലും നിന്നെ സ്വീകരിക്കാൻ പറ്റില്ല.. കാരണം ഞാൻ നേരത്തെ ഒരു പെണ്ണിന്റെ കഴുത്തിൽ താലി കെട്ടിയതാ...അത് കേട്ട് പാറുവിന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു..


അവൾ എന്റെ കൂടെ തന്നെയുണ്ടായിരുന്നു...ഇതൊക്കെ കണ്ട് കുറച്ചു നിമിഷം മുൻപ് അവൾ ഇവിടുന്ന് നിറക്കണ്ണുകളോടെ പോവുന്നത് ഞാൻ കണ്ടിരുന്നു... അന്നേരം എനിക്ക് അവളെ സമാധാനിപ്പിക്കാൻ വാക്കുകൾ ഇല്ലായിരുന്നു...എനിക്ക് അപ്പോൾ തന്നെ എല്ലാരോടും വിളിച്ചു പറയായിരുന്നു ഞാൻ അവളെ നേരത്തെ താലി കെട്ടിയത് ആണെന്ന്.. അത് ഞാൻ പറയാത്തത് അവളെ ഓർത്തിട്ട് മാത്രമാണ്... അല്ലാതെ എനിക്ക് ആണത്തം ഇല്ലാഞ്ഞിട്ടല്ല..അവൾ നിങ്ങൾ കരുതും പോലെ ഒരു സാധാരണ വീട്ടിലെ പെണ്ണല്ല... അവളുടെ അച്ഛൻ ഇതറിഞ്ഞാൽ അവളെ ബാക്കി വെച്ചേക്കില്ല.... അവൾക്കും എനിക്കും ജീവിതത്തിൽ ഒരുപാട് ലക്ഷ്യങ്ങൾ നേടാനുള്ളതാണ്.. അതുവരെ ഈ ഒളിച്ചു കളി തുടരും..ലീഗലി ഞങ്ങൾ മാരീഡ് ആയിട്ടില്ല....പക്ഷെ  അതിനേക്കാളും എത്രയോ വലുതാണ് അവളുടെ കഴുത്തിൽ ഞാൻ കെട്ടിയ ആ താലി..അതു വെറും താലി അല്ല... ഒരു വിഭാഗം മനുഷ്യരുടെ വിശ്വാസവും ജീവിതവും ഒക്കെയാണ്...ആ ഒരു വിശ്വാസം ആ താലിയിൽ ഞങ്ങൾക്ക് ഇരുവർക്കുമുണ്ട്.... അവളെ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു.. അവൾക്ക് മാത്രമേ എന്റെ ഈ ഇടനെഞ്ചിൽ സ്ഥാനം ഉണ്ടാവുള്ളു.. അവൾക്ക് മാത്രമേ എന്നിലെ അഗ്നി അണയ്ക്കാൻ പറ്റുള്ളൂ... അവൾക്ക് മാത്രമേ എന്നിലെ പ്രണയം ഞാൻ പകുത്തു നൽകുകയുള്ളൂ..അഗ്നി അതും പറഞ്ഞു ഒന്ന് നിർത്തി..

ഇനി പറ...ആ ഞാൻ നിന്നെ എങ്ങനെ സ്വീകരിക്കും... അത് ശരിയാണോ... നിനക്ക് സിദ്ധുവിനോടുള്ള ഇഷ്ടം എല്ലാവരോടും തുറന്ന് പറയാൻ ധൈര്യം ഉണ്ടോ...ഇനിയും സമയം ഉണ്ട് പാറു...

എന്നിട്ടും പാറു ഒന്നും മിണ്ടിയില്ല... പകരം മറ്റൊരാളുടെ ശബ്ദമാണ് അവിടം മുഴങ്ങിയത്.... അത് സിദ്ധുവായിരുന്നു..
സിദ്ധു പാറുവിന്റെ കയ്യും പിടിച്ചു കതിർ മണ്ഡപത്തിലേക്ക് കയറിയപ്പോൾ എല്ലാവരും കാര്യം അറിയാതെ ഇരുവരെയും നോക്കി.....പിന്നെ അവിടെ നടന്നത് ഒരു തുറന്ന് പറച്ചിലിന്റെയും പ്രണയസാക്ഷത്കാരത്തിന്റെയും നിമിഷങ്ങൾ ആയിരുന്നു..... ജാതകമോ പൊരുത്തമോ ഒന്നും നോക്കാതെ അവനവളെ ജീവിതത്തിലേക്ക് ക്ഷണിച്ചു..പിന്നീട് എല്ലാവരുടെയും അനുഗ്രഹത്തോടെ സിദ്ധു പാറുവിന്റ് കഴുത്തിൽ താലി ചാർത്തുമ്പോൾ അഗ്നിയുടെ കണ്ണുകൾ അവന്റെ പെണ്ണിന് വേണ്ടി അലഞ്ഞു.. താലികെട്ട് കഴിഞ്ഞു അവൻ അവളെ അന്വേഷിച്ചു അവിടുന്ന് ഇറങ്ങി അപ്പോഴാണ് കാവ്യായെയും അമലിനെയും കാണുന്നത്...

നടന്നതൊക്കെ അഗ്നി ശ്രീയോട് പറഞ്ഞതും അവളുടെ കണ്ണിൽ നിന്നും ആനന്ദകണ്ണുനീർ പൊഴിഞ്ഞു...

അതുകണ്ടു അഗ്നി അവളുടെ മുഖമാകെ ചുംബങ്ങൾ കൊണ്ടു മൂടുമ്പോൾ
നഷ്ടപ്പെട്ടു എന്ന് കരുതിയ തന്റെ ജീവിതം തിരിച്ചു കിട്ടിയ സന്തോഷമായിരിന്നു അവൾക്ക് ...അവൻ അവളെ പടവിൽ നേരെ ഇരുത്തിയപ്പോഴാണ് അവളുടെ മാറിൽ നിന്നും ഊർന്നു വീണിരിക്കുന്ന സാരിയെ കുറിച്ചുള്ള ബോധം ഇരുവർക്കും ഉണ്ടാവുന്നത്...ഇത്രയും നേരം അവൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല..അവൾ നാണത്തോടെ ഇരുകയ്യും വെച്ച് മാറു മറച്ചു മുഖം കുനിച്ചിരുന്നതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.....അഗ്നി അവളുടെ സാരിയുടെ മുന്താണി എടുത്ത് മാറിനു മുകളിലൂടെ ഇട്ടു കൊടുത്ത് അവളെയും പിടിച്ചു എഴുന്നേറ്റപ്പോഴാണ് ശ്രീ സാരിയുടെ തുമ്പ് ചവിട്ടിയതും കാൽ വഴുതി ഇരുവരും വെള്ളത്തിലേക്ക് വീണതും.... ഇത്തവണ അവര് വീണത് ആഴം ഇല്ലാത്ത സ്ഥലം ആയത് കൊണ്ട് ഇരുവരും പെട്ടെന്ന് വെള്ളത്തിൽ നിന്നു ഉയർന്നു പൊങ്ങി വന്നു പടവിൽ വന്നിരുന്നു...ഇരുവരും നല്ല പോലെ കിതയ്ക്കുന്നുണ്ടായിരുന്നു... അഗ്നി മുഖത്തെ വെള്ളം ഒരു കയ്യാൽ അമർത്തി തുടച്ചു...

നനഞ്ഞു കുതിർന്നു നിൽക്കുന്ന ശ്രീയുടെ മേലെ അഗ്നിയുടെ നോട്ടം അറിയാതെ  പാറി വീണതും അത് മനസിലാക്കിയ ശ്രീ നാണത്താൽ തലകുനിച്ചു...അഗ്നി തല കുടഞ്ഞു അവളിലെ നോട്ടം മാറ്റി...

വാ നമുക്ക് പോവാം എന്നും പറഞ്ഞു അഗ്നി ശ്രീയുടെ കയ്യിൽ പിടിച്ചതും ഒരു കുളിർ തെന്നൽ ഇരുവരെയും തൊട്ട് തലോടി...അവൾ അവനെ ഇറുകെ പുണർന്നുകൊണ്ട് പറഞ്ഞു എനിക്ക് തണുക്കുന്നു.....

ശ്രീ... നമുക്ക് വീട്ടിൽ പോയി ഡ്രസ്സ്‌ മാറാം..നടക്ക്..

അവൾ അത് കൂട്ടാക്കാതെ അവനെ ഒന്നുകൂടി ഇറുകെ പുണർന്നു...

ശ്രീ എന്താ ഇത്... ഇങ്ങനെ നിന്നാൽ നിനക്ക് പനി പിടിക്കും നീയിങ്ങു വാ..ദോ വിടെ മറപ്പുരയുണ്ട് അവിടുന്ന് ഇതൊക്കെ പിഴിഞ്ഞെടുത്തിട്ട് വീട്ടിൽ പോവാം എന്നും പറഞതും അവൾ അവനിൽ നിന്നും പിടി അയകാതെ ആള്ളിപിടിച്ചു.... അവളിലെ മാറ്റം മനസിലാക്കിയ അഗ്നി അവളെ പിന്തിരിപ്പിച്ചു..

വിട് ശ്രീ... നമുക്ക് പോവാം...

ഇല്ല ഞാൻ വിടില്ല ... എനിക്ക് പേടിയാ.. എന്നെ ഒറ്റയ്ക്കാക്കി പോവും.. നിങ്ങളെ എന്നിൽ നിന്നു ആരോ തട്ടിയെടുക്കാൻ നോക്കുന്നപോലെ തോന്നുവാണ്... നിങ്ങൾ എന്റെതാ.. എന്റേത് മാത്രം...

ശരി ഞാൻ നിന്റേതാണ്... നമുക്ക് ഇപ്പോ ഇവിടുന്ന് പോവാം ശ്രീ...ഇനി ഇവിടെ നിന്നാൽ ശരിയാവില്ല..

ഇല്ല ഞാൻ വരില്ല.. അവിടെ പോയാൽ എനിക്ക് ഇങ്ങനെ പറ്റില്ലല്ലോ....നമുക്ക് ഇവിടെ ഇങ്ങനെ കെട്ടിപിടിച്ചു ഇരിക്കാം..
അവളുടെ സംസാരത്തിലും പ്രവർത്തിയിലും എന്തൊക്കെയോ പോലെ തോന്നിയ അഗ്നി അവളെ കൂടുതൽ നിർബന്ധിച്ചില്ല....താൻ നഷ്ടപ്പെടും എന്നുള്ള തോന്നലാവും അവളെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുന്നത് എന്ന് മനസിലായ അഗ്നി ഇനിയും നനഞ്ഞ തുണിയും ഇട്ടോണ്ട് അവൾ കുറേ നേരം നില്കുകയാണെങ്കിൽ വല്ല അസുഖവും വന്നാലോ എന്ന് കരുതി അവൻ തന്നെ അവളുടെ സാരി ദേഹത്ത് നിന്നു അഴിച്ചെടുത്തതും അവൾ വീണ്ടും അവനെ വീണ്ടും ഇറുകെ പുണർന്നു...അവളുടെ മാറിടങ്ങൾ അവന്റെ മേലെ അമർന്നു...അവനവളെ അടർത്തി മാറ്റാൻ നോക്കുന്നുണ്ട് എങ്കിലും അവൾ അതിന് സമ്മതിക്കാതെ അവന്റെ ഷർട്ടിന്റെ വിടവിൽ കാണുന്ന നഗ്നമായ നെഞ്ചിൽ ചുണ്ടമർത്തി... അവളുടെ അധരങ്ങൾ സമ്മാനിച്ച ചെറുചൂടിൽ അവൻ അവളെ തിരികെ ഇറുകെ പുണർന്നു.... വെള്ളത്തുള്ളികൾ പറ്റി പിടിച്ചിരിക്കുന്ന അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു നെറുകയിൽ മൃദുവായി ചുംബിച്ചു ....ആ ചുടുചുംബനം അവളുടെ മനസ്സിനെ കുളിരണിയിപ്പിച്ചു...അവൾ അവന്റെ മുടിയിൽ  കൊരുത്തു വലിച്ചു...അവളുടെ നഗ്നമായ പുറം മേനിയിലും ഇടുപ്പിലും അവന്റെ കൈ അലഞ്ഞു നടന്നു...ശ്വാസഗതിക്ക് അനുസരിച്ചു ഉയർന്നു താഴുന്ന മാറിടങ്ങളുടെ ചൂട് അവനിൽ വികാരങ്ങളുടെ വേലിയേറ്റങ്ങൾ സൃഷ്ടിച്ചപ്പോൾ അവനതിനെ പിടിച്ചു നിർത്താൻ പാടുപെടുന്നുണ്ടായിരിന്നു.....അവളെ തന്നിൽ അടർത്തി മാറ്റി പടവിൽ കിടത്തി
അവളുടെ കാതോരം മൂക്കുകൊണ്ടുരസി. 

ശ്രീ.... അത്രയും ആർദ്രമായിരുന്നു അവന്റെ സ്വരം..അവൾ അതിനു മുൻപൊരിക്കലും അതുപോലെ കേട്ടിട്ടിലായിരുന്നു....അത് വീണ്ടും കേൾക്കാനെന്നപോലെ അവൾ ഒന്നും മിണ്ടിയില്ല..

ശ്രീ... നീ ഇത്...എന്താ ഇങ്ങനെ..

അവനെ ഒരു വാക്കുപോലും പറയാൻ അനുവദിക്കാതെ അവളുടെ അധരങ്ങൾ അവന്റെ കാതിലും കഴുത്തിലും ഒഴുകി നടന്നു....

ശ്രീ..വിറയലോടെയുള്ള  അവന്റെ ആ വിളിയിൽ അവളിലെ പെണ്ണ് പിടഞ്ഞു ... അവൾ പകർന്നു നൽകിയ ചുംബനചൂടിലും നനഞ്ഞ വസ്ത്രത്തിലെ തണുപ്പും എന്നോ അവനെ കൊതിപ്പിച്ച അവളിലെ ഗന്ധവും അവൻ നിയന്ത്രണ രേഖ ലംഘിച്ചു അതീവ പ്രണയത്തോടെ അവളിലേക്ക് നോട്ടമെറിഞ്ഞു... ആ കണ്ണുകൾ അവളെ ആദ്യമായി കാണുന്നപോലെ പോലെ നോക്കി... ആ നോട്ടം അവളുടെ ഹൃദയത്തിന്റെ ആഴത്തിന്റെ ആഴത്തിൽ പതിഞ്ഞു...
വെള്ളത്തുള്ളികൾ പറ്റിപിടിച്ചിരിക്കുന്ന അവളുടെ കഴുത്തിലും ആലിലവയലിലും പൊക്കിളിച്ചുഴിയിലും അവന്റെ നോട്ടം ചെന്നെത്തി... അവളുടെ മാറോടു പറ്റി ചേർന്നു കിടക്കുന്ന താലി കൂടി കണ്ടതോടെ അവൻ ഒരു നിമിഷം സ്വയം മറന്നു പോയി... അവളുടെ മുഖത്തേക്ക് നോക്കിയതും അവളുടെ മുഖത്ത് നാണത്തിൽ പൊതിഞ്ഞൊരു പുഞ്ചിരി കണ്ടു അവൻ മറ്റെല്ലാം മറന്നു അവളുടെ അധരങ്ങൾ സ്വന്തമാക്കി... ആ ഒരു ചുടുചുംബനത്തോടൊപ്പം ഇരുവരുടെയും ശരീരവും ചൂടുപ്പിക്കാൻ തുടങ്ങി... ഇരുവരും ഒരുപോലെ പലതും ആഗ്രഹിച്ചു തുടങ്ങി...പക്ഷെ എന്തോ ഒന്ന് അവനെ വിലക്കി.. അവളിൽ നിന്നും അകന്നു മാറാനൊരുങ്ങിയ അവനെ അവൾ അതിനു സമ്മതിക്കാതെ ഒന്നുകൂടെ അള്ളിപിടിച്ചു...

ശ്രീ....

മ്മ്..

വീട്ടിൽ പോവണ്ടേ..

വേണ്ട..

പിന്നെ...

അതിന് മറുപടിയായി അവളിൽ നിന്നും പ്രണയത്തിൽ ചാലിച്ചൊരു പുഞ്ചിരിയാണ് തിരികെ കിട്ടിയത്..

ശ്രീ... ഞാൻ..എനിക്ക്..

അത് കേട്ടതും അവൾ അവന്റെ വായിന് കുറുകെ വിരൽ വെച്ചു... അന്നേരം ഇരുവരുടെയും നോട്ടങ്ങൾ തമ്മിൽ ഉടക്കി.... അവളുടെ കഴുത്തിടുക്കിൽ മുഖം ചരിച്ചു വെച്ച് അവിടം പതിയെ തഴുകി ഉണർത്തിയപ്പോൾ അവളൊന്നുയർന്നു പൊങ്ങി.... ഒന്ന് ഉൾവലിഞ്ഞു പൊങ്ങിയതും ആ തണുപ്പിൽ പോലും അവളുടെ വയറിൽ വിയർപ് കണങ്ങൾ പൊടിഞ്ഞു..

അവളിലെ സീൽക്കാരം അവനിലെ ആവേശം ഉയർത്തി... വൈകാതെ പ്രണയം കാമത്തിലേക്ക് വഴിമാറി.....ഇരു ശരീരവും ഒന്നായി മാറി....


അവന്റെ പ്രണയവും കാമവും ഒരുപോലെ ഏറ്റുവാങ്ങി വിവശയായി അവന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്നവളെ കണ്ടതും ഒരു നിമിഷം താൻ ചെയ്‌ത കാര്യം ഓർത്തു കുറ്റബോധം തോന്നി...അവളെ പൊതിഞ്ഞു പിടിച്ചു നെറുകയിൽ ചുണ്ടമർത്തി കൊണ്ട് പറഞ്ഞു...

ശ്രീ...ഞാൻ...സോറി....

അത് കേട്ടതും അവളവന്റെ ചുണ്ടിനു കുറുകെ വിരൽ വെച്ചു....

വേണ്ട.. ഒന്നും പറയണ്ട.. ഞാൻ നിങ്ങളുടെ ഭാര്യയാണ്.. എന്നിൽ നിങ്ങളോളം അവകാശം മറ്റാർക്കും ഇല്ല.അന്നേരം ഞാനും ആഗ്രഹിച്ചതല്ലേ ഇതൊക്കെയും അതുകൊണ്ട് നമുക്കിടയിൽ ഒരു സോറി ആവശ്യമില്ല..

അതല്ല ശ്രീ... ഇതുമൂലം ഇനി.. എനിക്ക്‌ ചെറിയ പേടി ഉണ്ട്....

അങ്ങനെ ഒന്നും ഉണ്ടാവില്ല...

ശ്രീ ഇത് കുട്ടിക്കളിയല്ല...

എന്റെ വാദ്യാരെ എനിക്ക് സേഫ് പീരിയഡ് ആണ്...

എനിക്കിതിനെ പറ്റിയൊന്നും അറിയില്ല.. അതുകൊണ്ടാ ഞാനിത് റിപീറ്റ് ചെന്നത് എന്നും പറഞ്ഞു അവൻ അവിടവിടെയായി ചിന്നിചിതറി കിടക്കുന്ന  വസ്ത്രങ്ങൾ എടുത്തണിഞ്ഞു അവളുടെ വസ്ത്രങ്ങൾ അവൾക്ക് നേരെ നീട്ടി അവളോട് ഉടുക്കാൻ പറഞ്ഞു വെള്ളത്തിലേക്ക് ഒറ്റ ചാട്ടമായിരുന്നു... സാരി കൊണ്ട് ശരീരം ഒരുവിധം മറച്ചു പിടിച്ചു പടവുകൾ കയറി മറപുരയിലേക്ക് കയറുന്നവളെ അവൻ ചെറുചിരിയാലെ നോക്കിനിന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story