ബോഡിഗാർഡ് : ഭാഗം 25

bodyguard

രചന: നിലാവ്

ഒരാഴച അഗ്നിയുടെ നാട്ടിൽ താമസിച്ചു അവിടം മുഴുവൻ കറങ്ങിയ ശേഷം എല്ലാവരും അവിടുന്ന് മടങ്ങി....

അന്നത്തെ ആ ദിവസത്തിന് ശേഷം അഗ്നിയും ശ്രീയും തമ്മിൽ ഒരുമിച്ചു ഒരു തീരുമാനം എടുത്തിരുന്നു...ലക്ഷ്യങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ചു ഇതുപോലെ അനുഭൂതിയുടെ പിറകെ പോവില്ലെന്ന്.. അങ്ങനെ സംഭവിച്ചാൽ ചിലപ്പോൾ അവൾ പോലും തനിക്കു നഷ്ടപെട്ടേക്കാം എന്നവനു നന്നായിട്ട് അറിയാമായിരുന്നു....തങ്ങൾക്കിടയിൽ സംഭവിച്ചത് ഒരു തെറ്റായി ഇരുവർക്കും തോന്നിയിട്ടില്ല... കാരണം ഇരുവരും ഭാര്യ ഭർത്താക്കന്മാരാണ്. പക്ഷെ അത് എല്ലാവരും അംഗീകരിക്കണമെങ്കിൽ ഇനിയും കാത്തിരുന്നേ പറ്റു...അതിനാൽ പിന്നീട് അവര് പഴയത് പോലെ ഹൃദയം കൊണ്ട് പ്രണയിച്ചു തുടങ്ങി...വീണ്ടും പഴയത് പോലെ ഹൃദയവും ഹൃദയവും തമ്മിൽ നോട്ടമായും പുഞ്ചിരിയായും തലോടലായും കരുതലായും പ്രണയം കൈമാറി....

ദിവസങ്ങൾ ആരെയും കാത്തിരുന്നില്ല...അവിടുന്ന് രണ്ടു മാസം കഴിഞ്ഞാണ് ശ്രീയിൽ ചില മാറ്റങ്ങൾ അഗ്നി ശ്രദ്ധിക്കുന്നത്... ക്ലാസ്സിൽ പോവാനോ പഠിക്കാനോ വീട്ടിലുള്ള കുഞ് കുഞ് ജോലികൾ ചെയ്യാനോ എന്തിന് ഭക്ഷണം കഴിക്കാൻ പോലും കൂട്ടാക്കാതെ അവൾ മുറിയിൽ ചടഞ്ഞു കൂടി ഇരിക്കാൻ തുടങ്ങി ... എന്ത്‌ ചോദിച്ചാലും വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞു മാറുന്ന അവളെ കാൺകെ അവനിൽ ചില സംശയങ്ങൾ ഉടലെടുത്തു എങ്കിലും അവനൊന്നും ചോദിച്ചില്ല..ക്ലാസ്സ്‌ കട്ട്‌ ചെയ്ത് വീട്ടിൽ ഇരിക്കുന്ന അവളോട് അവനു ചെറിയ നീരസം തോന്നി തുടങ്ങി... അവൻ ആവുന്നപോലെ പറഞ്ഞു മനസിലാക്കാൻ നോക്കി എങ്കിലും അവളുടെ പ്രവർത്തികൾ തുടന്നുകൊണ്ടേയിരുന്നു...


അങ്ങനെ ഒരു ദിവസം ഫ്രീ ഹവറിൽ സ്റ്റാഫ്‌ റൂമിൽ ഇരുന്നു ഫോണിൽ വാട്ട്സ് ആപ്പ് തുറന്നു നോക്കിയ അഗ്നി പതിവിലും വിപരീതമായി ശ്രീയുടെ ടെക്സ്റ്റ്‌ മെസ്സേജ് കണ്ടതും അവന്റെ മുഖം വിടർന്നു... അവൻ അത് വായിച്ചു നോക്കി...

ഞാൻ നിങ്ങളുടെ പേഴ്സിൽ ഒരു സാധനം വെച്ചിട്ടുണ്ട്... അത് തുറന്നു നോക്കിയ ശേഷം മാത്രമേ താഴെ കാണുന്ന വോയിസ്‌ ക്ലിപ്പ് കേൾക്കാൻ പാടുള്ളു ... അതും മറ്റാരും കേൾക്കാതിരിക്കാൻ ശ്രദ്ധിക്കണം....

അവൾ പറഞ്ഞതുപോലെ അവൻ പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്ത് നോക്കാൻ തുടങ്ങി..അതിൽ ഭദ്രമായി സൂക്ഷിച്ചു വെച്ചിരുന്ന പ്രേഗ്നെൻസി കാർഡും അതിലെ ചുവന്ന രണ്ടു വരയും കണ്ടപ്പോൾ ആ നിമിഷം അവന്റെ ശ്വാസംപോലും വിലങ്ങും എന്ന് തോന്നിപോയി... ഹെഡ് സെറ്റ് കണക് ചെയ്ത് അവളുടെ വോയിസ്‌ ക്ലിപ്പ് പ്ലേ ചെയ്തു...

ആദ്യം തന്നെ ഒരു സോറി പറയുകയാണ്.. എന്തിനാണെന്ന് ചോദിച്ചാൽ അറിയില്ല... ഞാൻ പറഞ്ഞ സാധനം കയ്യിൽ കിട്ടി എന്ന് പ്രതീക്ഷിക്കുന്നു.... ഇപ്പോ എന്താണ് നിങ്ങളുടെ മനസ്സിൽ ഉള്ളത് എന്നെനിക്ക്‌ അറിയില്ല ...ദേഷ്യം ആയിരിക്കും അല്ലെ..ഞാനല്ലേ എല്ലാത്തിനും കാരണം.. അന്ന് നിങ്ങൾ ഒരുപാട് വിലക്കിയതാണ്... അന്നത്തെ ആ ഒരു നിമിഷത്തിൽ നിങ്ങളെന്നെ വിട്ടുപോവുമോ എന്ന് പേടിച്ചിട്ടാ അങ്ങനെയൊക്കെ സംഭവിച്ചത്.....അതിൽ എനിക്ക് ഒരു കുറ്റബോധവും ഇല്ല... നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിൽ ഈ പ്രേഗ്നെസി ഒരു തടസ്സമാവും എന്ന് അറിയാഞ്ഞിട്ടല്ല പക്ഷെ  അതിനെ ഇല്ലാതാക്കാൻ എന്തോ എന്റെ മനസ്സ് അനുവദിക്കുന്നില്ല... നിങ്ങളറിയാതെ അബോർഷൻ ചെയ്യാൻ തന്നെ ആയിരുന്നു എന്റെ തീരുമാനം.. അതികൊണ്ട് തന്നെയാ നിങ്ങളോട് ഇത്രയും നാൾ മറച്ചു വെച്ചതും .... പക്ഷെ എനിക്ക് പറ്റുന്നില്ല..നമ്മുടെ കുഞ്ഞല്ലേ..ഞാൻ എങ്ങനെയാ അതിനെ കൊല്ലുക .... അത് കേട്ടതും അവന്റെ കണ്ണുകൾ എന്തിനാണെന്നറിയാതെ നിറയാൻ തുടങ്ങി...അവൻ വോയിസ്‌ ക്ലിപ്പ് പോസ് ചെയ്ത് കണ്ണുനീർ ആരും കാണാതിരിക്കാൻ മറച്ചു പിടിച്ചു..

നമ്മുടെ കുഞ്... ആ വാക്കുകൾ വീണ്ടും വീണ്ടും അവന്റെ കാതിൽ മുഴങ്ങി... അവൻ വീണ്ടു പ്ലേ ബട്ടൻ പ്രെസ്സ് ചെയ്തു....

ഞാൻ അച്ഛനോട്എന്തെങ്കിലും കള്ളംപറഞ്ഞു അബ്രോട് പോയാലോ എന്നാലോചിക്കുവാ...ഇവിടെ ആയിരിക്കുമ്പോൾ എല്ലാരും അറിയില്ലേ.....കൂടെ എന്റെ വീട്ടുകാരും അറിയും .. എനിക്ക് ഒരിക്കലും ഈ കുഞ്ഞൊരു ബുദ്ധിമുട്ട് ആയി തോന്നില്ല.. പക്ഷെ കുഞ്ഞിന്റെ അച്ഛൻ നിങ്ങളാണെന്ന് അറിഞ്ഞാൽ ഒരുപക്ഷെ എന്റെ അച്ഛൻ കാരണം നിങ്ങൾക്ക്‌ നിങ്ങൾ സ്വപ്നം കണ്ട ജീവിതം കിട്ടിയെന്ന് വരില്ല...അതുകൊണ്ട് നിങ്ങൾ പറഞ്ഞപോലെ ഒന്ന് സെറ്റിൽഡ് ആയി കഴിയുന്നത് വരെ ഞാനും നമ്മുടെ കുഞ്ഞും കാത്തിരുന്നോളാം.. ഇതല്ലാതെ എന്റെ മുന്നിൽ വേറെ വഴിയില്ല..ഈ കുഞ്ഞിനെ വേണ്ട എന്ന് മാത്രം പറയരുത്....എനിക്കതിനു പറ്റില്ല.. ഒരുപക്ഷെ നിങ്ങൾ പറയാം പക്വത ക്കുറവ് കൊണ്ട് തോന്നുന്നതാണ് ഇതൊക്കെ.. കുഞ്ഞൊക്കെ ഇനിയും ആവാമെന്ന് ....പക്ഷെ ഇക്കാര്യത്തിൽ എനിക്ക് മറിച്ചൊരു തീരുമാനം ഇല്ല...ചിലപ്പോൾ നമ്മൾ ആഗ്രഹിക്കുമ്പോൾ ഒരു കുഞ് കിട്ടിയില്ലെങ്കിലോ....അതോടെ വോയിസ്‌ അവസാനിച്ചു.... എല്ലാം കേട്ട് കഴിഞ്ഞതും അഗ്നിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി....

ഈ കുഞ് രണ്ടുപേരുടെയും കൂടിയാണ്... തനിക്ക് വേണ്ടിയാണു അവൾ ഇതുപോലൊരു തീരുമാനത്തിൽ എത്തി ചേർന്നത്.... അന്നത്തെ സംഭവത്തിൽ രണ്ടുപേരും ഒരുപോലെ തെറ്റുകാരാണ്.... അതിന് അവൾ ഒറ്റയ്ക്ക് ശിക്ഷ അനുഭവിക്കുന്നത് ശരിയാണോ... ഒരിക്കലും ഇല്ല...ഇനി എന്തൊക്കെ സംഭവിച്ചാലും അവളെയും കുഞ്ഞിനേയും താൻ തനിച്ചാക്കില്ല...അവളുടെ അഛൻ അറിഞ്ഞാൽ തന്നെ സിവിൽ സർവീസ് എക്സാം പോലും എഴുതാൻ സമ്മതിക്കില്ലായിരിക്കാം..വേണ്ട.. ഒന്നും വേണ്ട അവളോളം തനിക്കു വലുതല്ല ഒന്നും... എല്ലാരുടെ മുന്നിലും താൻ പറയും അവൾ തന്റെ ഭാര്യ ആണെന്നും അവളുടെ വയറ്റിൽ വളരുന്നത് തന്റെ കുഞ്ഞാണെന്നും.... അഗ്നിക്ക് അന്നേരം അവളെ കാണാൻ തിടുക്കമായി... അവളെ നെഞ്ചോട് ചേർത്തു ആ നെറുകയിൽ ചുംബനം കൊണ്ട് പൊതിയാൻ തോന്നി... അവളുടെ ഫോണിലേക്ക് വിളിച്ചു നോക്കി... ഫോൺ റിങ് ചെയ്യുന്നുണ്ടായിരിന്നു എങ്കിലും 
അവൾ കാൾ അറ്റൻഡ് ചെയ്തില്ല.. പിന്നെയവനു കൂടുതൽ നേരം അവിടെ നിൽക്കാൻ തോന്നിയില്ല അപ്പോൾ തന്നെ വീട്ടിലേക്ക് പോയി......

💫💫💫💫💫💫💫💫💫💫💫💫💫💫💫💫


ഓർമകളിൽ നിന്നുണർന്ന അഗ്നി സഡൻ ബ്രേക്കിട്ട് വണ്ടി നിർത്തി... അവൻ സ്റ്റിയറിങ്ങിൽ മുഖം പൂഴ്ത്തി കിടക്കുന്നത് കണ്ടതും സാക്ഷി കാര്യം മനസിലാവാതെ അവനെ ഒന്ന് നോക്കി..

ഹേയ്.. ഡെവിൾ.. വാട്ട്‌ ഹാപ്പെൻഡ്..

അവൻ ഒന്നും മിണ്ടിയില്ല...

ഹേയ് ഡെവിൾ... കഥയുടെ ബാക്കി പറയെടോ... ഞാനാകെ വണ്ടർ അടിച്ചു നിൽക്കുകയാ... എന്നിട്ട്..എന്നിട്ട് എന്ത്‌ സംഭവിച്ചു...

സാക്ഷിയുടെ ചോദ്യം കേട്ടതും കലങ്ങിയ കണ്ണുകളോടെ അഗ്നി മുഖമുയർത്തി നോക്കി...

ഇനി ബാക്കി പറയേണ്ടത് നീയല്ലേ ശ്രീ... ഞാനെന്താ പറയേണ്ടത്... അഗ്നി അവളുടെ മുഖത്തേക്ക് നോക്കി മനസ്സിൽ പറഞ്ഞു...

എന്താ ഡെവിളെ ഇങ്ങനെ നോക്കുന്നത്.. തന്റെ കണ്ണെന്തിനാ നിറഞ്ഞത്..

ഒന്നുല്ല.. കരട് പോയതാ...

ഡെവിൾ ബാക്കി പറയെന്നെ....

ഇനി ബാക്കി പറയാൻ ഒന്നും ഇല്ല...
അവൻ പ്രതീക്ഷയോടെ അവിടെ എത്തിയപ്പോഴേക്കും അവിടെ ശ്രീ ഇല്ലായിരുന്നു...

ഇല്ലായിരുന്നോ..അപ്പോ ശ്രീ എവിടെ പോയതായിരുന്നു...

അറിയില്ല...അവൻ ഒറ്റവാക്കിൽ മറുപടി പറഞ്ഞു..

അറിയില്ലെന്നോ അതെങ്ങനെ ശരിയാവും....ഒന്ന് തെളിച്ചു പറ ഡെവിളെ..

സത്യമാണ് ഞാൻ പറഞ്ഞത് അവൻ വീട്ടിൽ എത്തുമ്പോഴേക്കും അവളെ അവിടെ കണ്ടില്ല... ഒരു എഴുത്തും അവൻ ചാർത്തിയ താലിയും ഉപേക്ഷിച്ചു അവൾ എന്നന്നേക്കുമായി അവിടം വിട്ടിരുന്നു....

അത് കേട്ട സാക്ഷി ശരിക്കും ഞെട്ടി...അവൾക്ക് ശ്രീയോട് ചെറിയ ദേഷ്യം തോന്നി എന്തായിരുന്നു ആ എഴുത്തിൽ സാക്ഷി അഗ്നിയോടായി ചോദിച്ചു...

അതുകേട്ട അഗ്നി ദീർഘമായി നിശ്വസിച്ചു...കത്തിൽ ഇത് മാത്രമായിരുന്നു...

ഞാൻ പോവുകയാണ്.. ഇനി ഒരിക്കലും എന്നെ അന്വേഷിച്ചു വരരുത്.... ഇനി ഒരിക്കലും പരസ്പരം കാണാതിരിക്കാൻ പ്രാർത്ഥിക്കാം...ഞാനിന്നു ഏറ്റവും കൂടുതൽ വെറുക്കുന്നത് നിങ്ങളെയാണ്...

അത് കേട്ടതും സാക്ഷിയുടെ മുഖവും ചെറുതായി വാടി...

അപ്പോ ആ കുഞ്..... സാക്ഷി അഗ്നിയോട് ചോദിച്ചു..

അറിയില്ല...

അഗ്നി... അയാൾ.. അയാളുടെ ലൈഫിൽ പിന്നീട് എന്ത്‌ സംഭവിച്ചു...

എന്ത്‌ സംഭവിക്കാൻ അവൾ പോയതോടെ അവൻ മാനസികമായി ആകെ തകർന്നു...അവളെ കുറിച്ചു അന്വേഷിച്ചു എങ്കിലും അവനു ഒരു വിവരവും കിട്ടിയില്ല... അവളുടെ വീട്ടിൽ നേരിട്ട് ചെല്ലാൻ അവനു പറ്റുമായിരുന്നില്ല... പക്ഷെ അവൻ മറ്റു പല വഴിയിലൂടെ അന്വേഷണം നടത്തിയപ്പോൾ അവൾ ഈ നാട്ടിൽ നിന്നും എങ്ങോ പോയി എന്നാണ് അറിയാൻ പറ്റിയത്..വിഷമം മറക്കാൻ അവൻ മദ്യത്തിൽ അഭയം തേടി തുടങ്ങി... കോളേജിലെ താത്കാലിക ജോലി അവസാനിപ്പിച്ചു വീട്ടിൽ ഒതുങ്ങികൂടി...അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ ആ വർഷത്തെ സിവിൽ സർവീസ് എക്സാം എഴുതി..കൂട്ടിനു അജിത്തും ഉണ്ടായിരുന്നു..പക്ഷെ ഒട്ടും പ്രതീക്ഷ ഇല്ലായിരുന്നു..എക്സാം റിസൾട്ട്‌ അറിഞ്ഞപ്പോൾ പ്രതീക്ഷിക്കാതെ റാങ്ക് ലിസ്റ്റിൽ ഇടം നേടിയപ്പോൾ വീണ്ടും ഐ പി എസ് എന്ന മോഹം വന്നു തുടങ്ങി... ആരോടൊക്കെയോ ഉള്ള വാശിയെന്ന പോലെ കഴിഞ്ഞതൊക്കെ മറക്കാൻ ശ്രമിച്ചു....പിന്നീട് അവൻ സ്വപ്നം യഥാർഥ്യമാക്കാൻ  അജിത്തിനൊപ്പം ഡൽഹിലേക്ക് പറന്നു... അത്രയും പറഞ്ഞു അഗ്നി നിർത്തി....

എന്നിട്ട് അഗ്നി ഇപ്പോ എവിടെയാണുള്ളത്..

അറിയില്ല...അഗ്നി അതും പറഞ്ഞു അവൾക്ക് മങ്ങിയ ചിരി സമ്മാനിച്ചു..

ഒന്നുകൂടി ചോദിച്ചോട്ടെ... സാക്ഷിക്ക് വീണ്ടും സംശയം..

മ്മ്...

അതിന് ശേഷം അഗ്നി അവളെ കണ്ടിട്ടേയില്ല...

സാക്ഷിയുടെ ചോദ്യം കേട്ട് അഗ്നി ഒന്ന് പുഞ്ചിരിച്ചു..

പറ ഡെവിളെ..

അഗ്നിയും അജിത്തും ഐ പി എസ് ട്രെയിനിന്റെ ഭാഗമായി ഡൽഹിക്ക് പോവുന്നതിനു മുൻപ് ഫ്രണ്ട്സിന്റെ കൂടെ ഗോവയ്ക്ക് പോയിരുന്നു... ആ ട്രിപ്പിൽ അഗ്നി വീണ്ടും അവന്റെ ശ്രീയെ കണ്ടു മുട്ടി... അതവന് ഒരു ഷോക്കായിരുന്നു..അവളുടെ മുന്നിലൂടെ ഒരുപാട് തവണ പോയിട്ടും അവൾ അവനെ തിരിച്ചറിഞ്ഞില്ല.. ഒടുവിൽ മദ്യത്തിന്റെ പുറത്തും ഫ്രണ്ട്സിനോടുള്ള വാശിപുറത്തും അവളോട് ഐ ലവ് യൂ പറഞ്ഞപ്പോൾ അവൾ വൻ സീനാക്കി..
അവൾ നല്ലപോലെ അവനെ അന്നേരം ചൊറിഞ്ഞപ്പോൾ അവൻ അവളെ ബലമായി പിടിച്ചുവെച്ചു അവളുടെ ചുണ്ടുകൾ കവർന്നു...അത് അപ്പോഴുള്ള വാശിപുറത്തു ചെയ്തത് ആയിരുന്നില്ല.. അവന്റെ സ്വപ്നങ്ങളും പ്രതീക്ഷികളും തകർത്തിട്ട് ഒന്നും പറയാതെ പോയതിലുള്ള അവന്റെ പ്രതികാരം ആയിരുന്നു... അതും പറഞ്ഞു അവൻ ഒന്നും മിണ്ടാതെ ഡോറും തുറന്നു വണ്ടിയിൽ നിന്നു ഇറങ്ങിയതും അവൻ അവസാനം പറഞ്ഞ വാക്കുകളിൽ കുടുങ്ങി കിടക്കുകയായിരുന്നു സാക്ഷി...

അവൻ  അവസാനം പറഞ്ഞ കഥ തന്റെയും ഡെവിളിന്റെയും ലൈഫിൽ നടന്നതല്ലേ... ഇപ്പോ പറഞ്ഞത് വെച്ച് നോക്കിയാൽ താനും ഡെവിളും തന്നെയാണോ ഈ കഥയിലെ ശ്രീയും അഗ്നിയും അതിലെ സത്യാവസ്ഥ അറിയാതെ സാക്ഷിക്ക് തല പെരുകും പോലെ തോന്നി.. സീറ്റ് ബെൽറ്റ്‌ അഴിച്ചു മാറ്റി വണ്ടിയിൽ നിന്നു ഇറങ്ങി അഗ്നിയെ അന്വേഷിച്ചു നടന്നു... അപ്പോഴാണ് വഴിയരികിൽ കാണുന്ന കടയിൽ നിന്നും വെള്ളം വാങ്ങി കുടിക്കുന്ന അഗ്നിയെ അവൾ കാണുന്നത്.....


പെട്ടെന്നാണ് അവൾക്ക് മുന്നിൽ ഒരു വണ്ടി വന്നു നിർത്തുന്നത്... അവളുടെ പിന്നിലൂടെ വന്നു അവളുടെ വായ പൊത്തിപ്പിടിച്ചു വണ്ടിയിൽ കയറ്റിയതും അവൾ അഗ്നി വിളിക്കാൻ നോക്കി എങ്കിലും പറ്റിയില്ല... അവര് അവളെ വണ്ടിയിൽ ബലമായി പിടിച്ചു കയറ്റി  അവിടുന്ന് പോയി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story