ബോഡിഗാർഡ് : ഭാഗം 27

bodyguard

രചന: നിലാവ്

അഗ്നിദേവ് ഐ പി എസ്..
അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ്...അയാളെ കുറിച്ചുള്ള ഫുൾ ഡീറ്റെയിൽസ് അതിൽ ഉണ്ടായിരുന്നു... അതിലൊക്കെ വേഗം കണ്ണോടിച്ചു അവൻ എഴുന്നേറ്റാലോ എന്ന് കരുതി ഫോൺ പെട്ടെന്ന് എടുത്തിടത്തു വെച്ചു.
പെട്ടെന്നാണ് അഗ്നി ഉറക്കത്തിൽ നിന്നുണർന്നു അവളുടെ നേരെ തിരിയുന്നത്...അവനെ കണ്ടതും അവൾ കയ്യിലുണ്ടായിരുന്ന താലിമാല അവളുടെ പാന്റിന്റെ പോക്കറ്റിൽ ഇട്ടു ഒന്നും അറിയാത്തത് പോലെ ഇരുന്നു..

ശ്രീ.. നീ ഉറങ്ങിയില്ലെ...

അവന്റെ ആ വിളിയിൽ അവൾ ഒരു നിമിഷം ചുറ്റും ഉള്ളതൊക്കെ വിസ്മരിച്ചു അവനെ തന്നെ നോക്കിപ്പോയി..അവളുടെ നോട്ടം കണ്ടിട്ടാവാം അവനു ബോധോദയം വരുന്നത്..

സോറി..ഞാൻ അറിയാതെ.. കഥ പറഞ്ഞു പറഞ്ഞു അവസാനം എനിക്കിപ്പോ ശ്രീ എന്ന് തന്നെ വന്നുപോവുകയാ..
സോറി..അവൻ നെറ്റിതടം ഉഴിഞ്ഞുകൊണ്ട് പറഞ്ഞു..സാക്ഷി എന്താ ഉറങ്ങിയില്ലേ...

അവൻ കള്ളം മറക്കാൻ പാടുപെടുന്നത് അവൾ ശ്രദ്ധിക്കാതിരുന്നില്ല...

ഒന്നുല്ല എന്ന് മാത്രം പറഞ്ഞുകൊണ്ട് അവൾ അവനു മുഖം കൊടുക്കാതെ തിരിഞ്ഞു കിടന്നതും കൂടുതൽ ഒന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ അവനും കണ്ണടച്ച് കിടന്നു...

അവൻ പറഞ്ഞ കഥ മുഴുവൻ അവളുടെ മനസ്സിലൂടെ വീണ്ടും കടന്നു പോയി... താൻ ആ കഥയിലെ ശ്രീ ആയിരുന്നു എന്നവൾക്ക് വിശ്വസിക്കാൻ പോലും പറ്റിയില്ല... അവളുടെ കണ്ണ് വീണ്ടും നിറഞ്ഞു തുടങ്ങി... അവളുടെ ഹൃദയത്തിലേക്ക് കുറ്റബോധത്തിന്റെ വാളുകൾ ആഴ്ന്നിറങ്ങി... മനസ്സ് കൊണ്ട് ഒരായിരം തവണ അവനോട് മാപ്പിരന്നു ....കരഞ്ഞു കരഞ്ഞു അവസാനം അവൾ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു...


രാവിലെ ആദ്യം എഴുന്നേറ്റത് അഗ്നി ആയിരുന്നു..കയ്യൊക്കെ കുടഞ്ഞു തല ഇരു വശത്തേക്കും ചെരിച്ചു കഴുത്തിന്റെ ഞൊട്ട ഒടിച്ചു സാക്ഷി കിടക്കുന്ന ഭാഗത്തേക്ക്‌ നോക്കി.... തലേദിവസം രാത്രി അവൻ കൊടുത്ത് ജാക്കറ്റും ഇട്ടു ഉറങ്ങുന്ന അവളെ കണ്ടതും അവന്റെ മുഖം വിടർന്നു...അവളെ വിളിച്ചെഴുന്നേൽപ്പിച്ചപ്പോഴാണ് അവളുടെ മുഖവും കണ്ണും ഒക്കെയും വല്ലാണ്ടിരിക്കുന്നത് അവൻ ശ്രദ്ധിക്കുന്നത് അവൻ ശ്രദ്ധിക്കുന്നത്..

എന്തുപറ്റി മുഖമൊക്കെ വല്ലാതിരിക്കുവാണല്ലേ.. എന്താ വയ്യേ..


ഹേയ്..ഒന്നുല്ല.. ഇന്നലെ രാത്രി ശരിക്കും ഉറങ്ങാൻ പറ്റിയില്ല അതുകൊണ്ടായിരിക്കാം എന്നും പറഞ്ഞു അവൾ എഴുന്നേറ്റ് അരുവിയുടെ അരികിലേക്ക് നടന്നു... മുഖമൊക്കെയും തണുത്ത വെള്ളത്തിൽ കഴുകിയപ്പോൾ അവൾക്ക് ഇത്തിരി ആശ്വാസം തോന്നി...അവളുടെ പ്രവർത്തികൾ വീക്ഷിച്ചുകൊണ്ട് അഗ്നിയും കയ്യും മുഖവും ഒക്കെയും കഴുകി.. ശേഷം ഇരുവരും അവിടുന്ന് വീണ്ടും യാത്ര ആരംഭിച്ചു...ഇന്നലെ രാത്രി വരെ വളവളാണ് സംസാരിച്ചു വെറുപ്പിച്ചോണ്ടിരുന്ന പെണ്ണാണ് ഇത്രയും നേരമായിട്ടും ഒരക്ഷരം മിണ്ടാഞ്ഞത്.. ഇവൾക്ക് ഇതെന്ത് പറ്റി..അഗ്നി ചിന്തിക്കാതിരുന്നില്ല....നടന്നു ക്ഷീണിച്ച സാക്ഷി ഇടയ്ക്ക് നടത്തം നിർത്തി കിതയ്ക്കാൻ തുടങ്ങി... അന്നേരം അവളുടെ അനുവാദത്തിന് പോലും കാത്തു നിൽക്കാതെ അവൻ അവളെ കൈകളിൽ കോരിയെടുത്തു നടക്കാൻ തുടങി....

വേണ്ട... ഞാൻ നടന്നോളാം..

അഗ്നി ഒന്നും മിണ്ടിയില്ല..

കുഴപ്പം ഇല്ല ഞാൻ നടന്നോളാം.. ഇയാൾ ആൾറെഡി ടയർഡ്‌ ആണെന്ന് എനിക്കറിയാം....അതുകൊണ്ടാ പറയുന്നത് ഞാൻ നടന്നോളാന്നെ..ഹേയ്... താഴെ ഇറക്ക് എനിക്ക് കുഴപ്പം ഇല്ല..

ഇന്നലെ നമ്മൾ തെങ്ങിന്റെ ചുവട്ടിൽ ഒന്നും അല്ലല്ലോ കിടന്നുറങ്ങിയത്.. ഇല്ലെങ്കിൽ പറയാമായിരുന്നു തലമണ്ടയിൽ തേങ്ങയോ മടലോ വീണു സാക്ഷി മാഡത്തിന്റെ കിളിപോയെന്ന്..സ്വഭാവത്തിൽ അമ്മാതിരി മാറ്റം....ശരിക്കും എന്താ പറ്റിയെ...... അഗ്നി അവളെ ദേഷ്യം പിടിപ്പിക്കാൻ നോക്കി എങ്കിലും അവൾ ഒന്നും മിണ്ടിയില്ല....

ഏറെ നേരത്തെ കാൽനട യാത്രയ്ക്ക് ഒടുവിൽ അഗ്നി അവളുമായി വീണ്ടും മൂപ്പൻറെ നാട്ടിലേക്ക് എത്തിച്ചേർന്നു...

ഇത്.. ഇത് എവിടെയാ... ചുറ്റും കണ്ണോടിച്ചു കൊണ്ട് സാക്ഷി ചോദിച്ചു..

നീ വാ... എന്നും മാത്രം പറഞ്ഞു അവൻ അവളുടെ കയ്യും പിടിച്ചു നടക്കാൻ തുടങ്ങി...

പിന്നേ.. അവര് എന്ത്‌ ചോദിച്ചാലും അങ്ങ് സമ്മതിച്ചു കൊടുത്തേക്കണം കേട്ടോ... അഗ്നി അത് കൂടി പറഞ്ഞതും സാക്ഷി ഒന്നും മനസിലാവാതെ തലകുലുക്കി..

സാക്ഷിയുടെ കയ്യും പിടിച്ചു വരുന്ന അഗ്നിയെ കണ്ടതും അവിടത്തുകാർ ഓടിവന്നു ഇരുവരെയും സ്വീകരിച്ചു...അവർക്കൊക്കെ ഒരുപാട് സന്തോഷമായി അഗ്നിയോട് ഓരോരുത്തരും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു....കൂടെ സാക്ഷിയോടും..
അവൾ എല്ലാവരോടും നല്ല രീതിയിൽ തന്നെ പെരുമാറി.അവിടുത്തെ ഓരോ വിസ്മയ കാഴ്ചകളും അവൾ നോക്കി നിന്നു.. അഗ്നിയെയും കൂട്ടി അവർ മൂപ്പന്റെ അരികിൽ എത്തി... അഗ്നി മൂപ്പനെ ഇറുകെ പുണർന്നു....ഇരുവരെയും ഒരുമിച്ചു കണ്ടപ്പോൾ മൂപ്പന് സന്തോഷമായി...അയാൾ അഗ്നിയോട് സംസാരിക്കുന്നതിനിടയിൽ രണ്ടുപേർക്കും കുടിക്കാനുള്ളതുമായി ഒരാൾ വന്നു... ഇരുവരും ആ പാനീയം കുടിച്ചു ദാഹം അകറ്റി... മൂപ്പന്റെ നിർദ്ദേശപ്രകാരം അവിടത്തുകാർ ഇരുവർക്കുമായി നല്ലൊരു സദ്യ തന്നെ ഒരുക്കിയിരുന്നു.. ഭക്ഷണം ഒക്കെയും കഴിച്ചു മൂപ്പനോട് യാത്ര പറയാൻ നേരമാണ് മൂപ്പൻ സാക്ഷിയുടെ കഴുത്തിൽ താലിമാല ഇല്ല എന്ന് കാര്യം തിരിച്ചറിയുന്നത്...

ഈ കുട്ടിയുടെ താലിമാല എവിടെ... ഞാൻ പറഞ്ഞതല്ലേ അതൊരിക്കലും അഴിച്ചുമാറ്റാൻ പാടില്ലെന്ന്... മൂപ്പന് ഒരു നിമിഷം അവരോട് നീരസം തോന്നി...അതയാളുടെ വാക്കുകളിൽ പ്രകടമായിരിന്നു..

അത് മനസിലാക്കിയ അഗ്നി എന്തെങ്കിലും കള്ളം പറഞ്ഞേക്കാം എന്ന് കരുതി പോക്കറ്റിൽ കയ്യിട്ട് താലി തിരഞ്ഞു എങ്കിലും അവനത് കിട്ടിയില്ല..താലി എവിടെയോ നഷ്ടപ്പെട്ടു എന്നത് അഗ്നിയെ വിഷമത്തിൽ ആക്കി... ആ താലി ഇത്രയും നാൾ ഭദ്രമായി സൂക്ഷിച്ചത് ആയിരുന്നു.. പക്ഷെ ഇപ്പൊ അത് നഷ്ടപ്പെട്ടുവല്ലോ എന്നോർത്തു അഗ്നിയുടെ മുഖം വാടി.. അത് മനസ്സിലാക്കിയ സാക്ഷി കയ്യിൽ ഉണ്ടായിരുന്ന താലി മൂപ്പന് നേരെ നീട്ടികൊണ്ട് പറഞ്ഞു...

താലി.. താലി അറിയാതെ അഴിഞ്ഞു പോയതാണ്... ഇതെന്റെ കഴുത്തിൽ ഇദ്ദേഹം ഇവിടുന്ന് തന്നെ ഒന്നുകൂടി കെട്ടണം എന്നെനിക്ക്‌ നല്ല ആഗ്രഹം ഉണ്ട്.... സാക്ഷിയുടെ കയ്യിലെ താലിയും അവളുടെ ആവശ്യവും കേട്ടപ്പോൾ അഗ്നിക്ക് ഞെട്ടലാണ് ഉണ്ടായത് എങ്കിൽ മൂപ്പൻ അത് സന്തോഷമാണ് ഉണ്ടാക്കിയത്...അഗ്നി വിശ്വാസം വരാതെ അവളെ തന്നെ നോക്കി...അങ്ങനെ  അഗ്നി അന്ന് എവിടെ വെച്ചാണോ അവളുടെ കഴുത്തിൽ താലി ചാർത്തിയത് അതേ സ്ഥലത്ത് വെച്ച് മൂപ്പന്റെ സാനിധ്യത്തിൽ വീണ്ടും താലി ചാർത്തിയതും അവൾ കണ്ണുകൾ അടച്ചു പിടിച്ചു കൈകൾ കൂപ്പി പ്രാർത്ഥിച്ചു... ഒരു നുള്ള് സിന്ദൂരം കൊണ്ട് ഒന്നുകൂടി അവളെ തന്റെ പായാക്കിയപ്പോൾ അവളുടെ മനസ്സിൽ എന്താണെന്ന് അഗ്നിക്ക് മനസ്സിൽ ആയില്ല...

അവൻ താലി കഴുത്തിൽ കെട്ടുന്ന ആ നിമിഷത്തിൽ അവളുടെ മനസ്സിലൂടെ മിന്നായം പോലെ ചില ഓർമ്മകൾ മിന്നിമാഞ്ഞു.. അപ്പോഴും ഒന്നും വ്യക്തമല്ല... അന്ന് സ്വപ്നത്തിൽ കണ്ടപോലെ അഗ്നി അവളുടെ കഴുത്തിൽ താലി ചാർത്തുന്ന നിമിഷങ്ങൾ അവ്യക്തമായ നിമിഷങ്ങൾ.... അപ്പോഴാണ് അവൾക്ക് ആ സ്വപ്നത്തിന് പിന്നിലെ സത്യം മനസ്സിലായത്...പക്ഷേ ഇപ്പോഴും ഒന്നിനും ഒരു പൂർണത ഇല്ല... അതും അല്ല ബാക്കിയൊന്നും അവളുടെ ഓർമ്മയിൽ വരുന്നുണ്ടായിരുന്നില്ല....അവിടെ വെച്ച് അവൾ മനമുരുകി പ്രാർത്ഥിച്ചു എനിക്ക് എത്രയും പെട്ടെന്ന് എല്ലാത്തിനും ഉള്ള ഉത്തരം തരണമെന്ന്.... തന്റെ മനസ്സിൽ നിന്നു മാഞ്ഞുപോയ ആ ഓർമ്മകൾ എനിക്ക് തിരിച്ചു തരണമേ എന്ന്.. ഇനി ഒരിക്കലും ഞങ്ങളെ തമ്മിൽ പിരിക്കരുതേ എന്ന്..എല്ലാം കഴിഞ്ഞു ഇരുവരും അവിടുന്ന് യാത്രയായി...

ഇത്തവണ അഗ്നി ലക്ഷ്യം വെച്ച് നടന്നത്
കഴിഞ്ഞ ദിവസം ഒതുക്കി വെച്ച തങ്ങളുടെ വണ്ടിയാണ്...വഴി തെറ്റാതെ ഇരുവരും വണ്ടിക്കരികിൽ എത്തി... ഇത്രയും നേരമായിട്ടും സാക്ഷി അവനോട് ഒന്നും മിണ്ടിയിരുന്നില്ല....അത് കണ്ട് അവനു ദേഷ്യം വരാൻ തുടങ്ങി..

എന്താ നിന്റെ ഉദ്ദേശം...അവന്റെ സ്വരത്തിൽ ഗൗരവം കലർന്നിരിന്നു..

ഉദ്ദേശമോ... എന്ത്‌ ഉദ്ദേശം.. നിങ്ങൾക്ക് ആയിരുന്നല്ലോ ഉദ്ദേശങ്ങൾ ഒക്കെയും.. അതിന് വേണ്ടി ആയിരുന്നല്ലോ ഇന്നലത്തെ ആ ഡ്രാമ....

ഡ്രാമയോ.. എന്ത്‌ ഡ്രാമ..

ഇന്നലെ ആ കാട്ടിൽ എന്നെ താമസിപ്പിക്കുക... ഇന്ന് മൂപ്പന്റെ അരികിൽ എത്തിക്കുക  എന്നിട്ട് കൃത്യമായി ദേ ഇപ്പോ ഒട്ടും ബുദ്ധിമുട്ടാതെ വണ്ടിക്കരികിലും എത്തി...കൊള്ളാം... ഇനിയെന്താ അറിയേണ്ടത് നിങ്ങളുടെ കുഞ്ഞിന് എന്ത്‌ പറ്റി എന്നാണോ... അന്ന് എനിക്ക് എന്താണ് സംഭവിച്ചത് എന്നാണോ.. എന്നാൽ കേട്ടോളൂ എനിക്കൊന്നും അറിയില്ല.. എനിക്കൊന്നും ഓർമയില്ല...സത്യമായിട്ടും എനിക്ക് ഒന്നും ഓർമയില്ല ഞാൻ അറിഞ്ഞുകൊണ്ട് ആ കുഞ്ഞിനെ ഒന്നും ചെയ്തിട്ടില്ല.... അവൾ അതും പറഞ്ഞു ഉറക്കെ കരയാൻ തുടങ്ങി......

അത് കണ്ടതും അവനു വിഷമം തോന്നി

ശ്രീ... ഇങ്ങനെ കരയല്ലേ.. കരയല്ലേ .. എനിക്കറിയാം നിനക്ക് ഒന്നും അറിയില്ലെന്ന്...

പിന്നെ എന്തിനാ വീണ്ടും എന്നെ തേടി എത്തിയത്.. എന്നോട് പ്രതികാരം ചെയ്യാനോ..പറ...എല്ലാം അറിഞ്ഞപ്പോൾ തൊട്ട് എനിക്ക് ആകെ ഭ്രാന്ത് പിടിക്കുവാ.... ഒന്നും ഒന്നും എനിക്ക് ഓർമ വരുന്നില്ലല്ലോ.. ഞാനെന്താ ചെയ്യേണ്ടത്...


പ്രതികാരമോ നിന്നോടോ എനിക്കതിനു പറ്റുമോ ശ്രീ..നിന്റെ ഓർമ്മകൾ മാത്രമേ മാഞ്ഞുപോയിട്ടുള്ളു എന്നിലെ ഓർമ്മകൾ ഇന്നും അതുപോലെ തന്നെയുണ്ട്.. എന്നെ ജീവനെക്കാളേറെ സ്നേഹിച്ച എന്റെ ശ്രീയോട് എനിക്ക് പ്രതികാരമോ... എനിക്കതിനു പറ്റുമെന്ന് തോന്നുന്നുവോ...ഒരിക്കലും ഇല്ല... എനിക്കറിയാം നീ ഇന്നലെ രാത്രി എന്റെ ഫോൺ എടുത്ത് നോക്കി എന്ന്.. അതിന്റെയാണ് പെട്ടെന്നുള്ള ഈ മാറ്റം..അഗ്നി ദേവ് ഐ പി എസ് ലാസ്റ്റ് സെർച്ച്‌ ഹിസ്റ്ററി ഞാൻ കണ്ടു....അതും പറഞ്ഞു അവളെ നോക്കി പുഞ്ചിരിച്ചു...ഈ യാത്ര നിന്നിലെ ഓർമ്മകൾ മടക്കികൊണ്ടുവരാനാണ്...ഇന്നലെ കഥ പറഞ്ഞത് അത് കേട്ട് നിനക്ക് എന്തെങ്കിലും ഓർമ വന്നാലോ എന്ന് കരുതിയാണ്.... എനിക്ക് വേണ്ടത് നിന്നെ ഇങ്ങനെയാക്കിയ നിന്നെ എന്നിൽ നിന്നും അകറ്റിയ മറഞ്ഞിരിക്കുന്ന ആ വ്യക്തിയെയാണ്... അതാരാണെന്ന് നിനക്ക് മാത്രമേ അറിയുള്ളു... അതറിയാൻ നിനക്ക് ഓർമ തിരിച്ചു കിട്ടണം....സി എമ്മിനു നേരെയുണ്ടായ അക്രമണത്തിന്റെ അന്വേഷണ ചുമതല എനിക്കായിരുന്നു...നിന്റെ പ്രൊട്ടക്ഷനു ബോഡിഗാർഡിനെ നിയമിക്കുന്നു എന്ന് കേട്ടപ്പോൾ ഞാൻ ചോദിച്ചു വാങ്ങിയതാണ് ആ ഒരു ഡ്യൂട്ടികൂടി....മറ്റൊന്നിനും വേണ്ടിയല്ല നിന്നെ പ്രോട്ടക്ട് ചെയ്യാൻ കൂടെ  എന്നും നിന്നെ കണ്ടുകൊണ്ടിരിക്കാൻ...അത്രയും പറഞ്ഞു അവൻ നിർത്തി..


ഒരു നാൾ എന്റെ പ്രാണനായിരുന്നവൾ .. എന്നോട് ഒരു വാക്ക് പോലും പറയാതെ എന്നെ തനിച്ചാക്കി പോയവൾ... അവൾ വീണ്ടും എന്റെ കണ്മുന്നിൽ മാസങ്ങൾക്ക് ശേഷം പ്രത്യക്ഷപെട്ടപ്പോൾ ഒരുപാട് സന്തോഷിച്ചു... ആ മുഖം കാണാൻ വേണ്ടി എവിടെയൊക്കെ അലഞ്ഞു നടന്നിരുന്നു.... പക്ഷെ എന്റെ ആ സന്തോഷത്തിനു നിമിഷങ്ങളുടെ ആയുസ്സ്പോലും ഇല്ലായിരുന്നു..അന്ന് ഗോവൻ ട്രിപ്പിൽ നീ എന്നെ കണ്ടിട്ടും അറിയാത്ത പോലെ പെരുമാറിയപ്പോൾ ദേഷ്യം കൊണ്ടു് അങ്ങനെ ചെയ്തുപോയതാണ്....പിന്നീട് ആ ദേഷ്യം മനസ്സിൽ വെച്ച്  വാശിയോടെ ഡൽഹിക്ക് പോയി ...ട്രെയിനിങ്ങിന്റെ അവസാന ഘട്ടത്തിൽ ഫീൽഡ് ട്രൈനിങ്ങിന്റെ ഭാഗമായി കേരളത്തിലേക്ക് വന്നപ്പോഴാണ്  നിന്റെ അവസ്ഥയെ കുറിച്ചു ഒരു ഫ്രണ്ട് മുഖേന അറിയുന്നത്... അന്ന് നിന്റെ അഛൻ മുൻ പ്രതിപക്ഷ നേതാവ് ചന്ദ്രശേഖർ സി എം ആയി സ്ഥാനമേറ്റിരിക്കുന്നു... പ്രതീക്ഷകൾ എല്ലാം അസ്തമിച്ചിരിക്കുന്നു ഇനി ഒരിക്കലും നിന്നെ കിട്ടില്ല എന്ന് മനസ്സിൽ കണക്ക് കൂട്ടി ട്രെയിനിങ് പൂർത്തിയാക്കാൻ വീണ്ടും ഡൽഹിയിലേക്ക്.. ട്രെയിനിങ് കഴിഞ്ഞു എ സി പി ആയി പോസ്റ്റിങ്ങ്‌ കിട്ടിയപ്പോൾ ഔട്ട്‌ ഓഫ് കേരള മതിയെന്ന് തീരുമാനിച്ചു.....ജോലിയിൽ കയറിയിട്ട് ഒരു വർഷം ആവാറായി അതിനിടയിൽ ആണ് സി എമ്മിന് നേരെയുള്ള ആക്രമണം.. അന്വേഷണം എന്നെ ഏല്പിച്ചപ്പോൾ നിനക്ക് ഒരു പോറൽപോലും ഏൽക്കരുത് എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു..... അതിനാ നിന്റെ ബോഡിഗാർഡ് ഞാൻ തന്നെ ആയത്.. നിന്റെ അച്ഛനറിയാമായിരുന്നു ഞാനൊരു പോലിസാണെന്ന് പക്ഷെ നമ്മുടെ മുൻ റിലേഷൻ ഒന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു... അറിഞ്ഞിരുന്നേൽ വീണ്ടും എന്റെ കൂടെ നിന്നെ ഇങ്ങനെ വിടില്ലായിരിന്നു....ഇനി പറ ഞാൻ വന്നത് നിന്നോട് പ്രതികാരം ചെയ്യാനാണോ... എനിക്കതിനു പറ്റുമോ... പക്ഷെ എനിക്ക് ഒറ്റ കാരണം അറിയണമായിരുന്നു നിനക്ക് അന്ന് എന്താണ് സംഭവിച്ചത് എന്ന്.. അതിന് വേണ്ടിയാണു നമ്മുടെ കഥ മുഴുവൻ പറഞ്ഞതും പിന്നീട് അത് റിക്രീയേറ്റ് ചെയ്യാൻ നോക്കിയതും .. പക്ഷെ നീ ഓർമ്മകൾ വരുന്നതിനു മുൻപേ എല്ലാം മനസിലാക്കി കളഞ്ഞു എന്നും പറഞ്ഞു ആഞ്ഞൊരു ശ്വാസം വലിച്ചു...

എന്തിനാ വീണ്ടും ഈ താലി എന്നെ കൊണ്ട് അണിയിപ്പിച്ചത്.. അതെന്റെ പ്ലാനിൽ ഇല്ലായിരുന്നു....അന്ന് സഞ്ചരിച്ച വഴിയിലൂടെ വീണ്ടും ഒരു യാത്ര... നിനക്ക് വല്ലതും ഓർമ വന്നാലോ എന്ന് കരുതി... അത്ര മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു....താലി കെട്ടി ഇനിയും ഒരു ഒളിച്ചു കളി അത് വേണ്ടായിരുന്നു....


എനിക്ക് ഒന്നും ഓർമ ഇല്ലെന്ന് കരുതി എനിക്ക് നിങ്ങളെ വേണ്ടെന്ന് വെക്കാൻ പറ്റില്ലല്ലോ.... അല്ലെങ്കിലും ആരും ആഗ്രഹിച്ചു പോവില്ലേ ഇതുപോലൊരു ഭർത്താവിനെ.... ആ കഥ കേട്ടപ്പോൾ ശ്രീയോട് ശരിക്കും അസൂയ തോന്നിയിരുന്നു... ആ കഥയിലെ അഗ്നി നിങ്ങൾ ആണെന്ന് ഞാൻ നേരത്തെ മനസിലാക്കിയിരുന്നു.... അതിനിടയിൽ എന്നോട് കാണിക്കുന്ന സ്നേഹവും കരുതലും അത് കണ്ടപ്പോൾ വീണ്ടും എനിക്ക് സംശയം നിങ്ങൾ അല്ലെ അതെന്ന്....അപ്പോഴും ഞാനായിരിക്കും ശ്രീ എന്നൊരു ചിന്തപോലും എന്നിൽ ഇല്ലായിരുന്നു...അതുറപ്പിക്കാൻ വേണ്ടിയാണ് ഫോൺ സെർച്ച്‌ ചെയ്തത്....പിന്നീട് നിങ്ങളുടെ ഫോണിൽ നിന്നും നമ്മുടെ ഫോട്ടോയും വിഡിയോയും ഒക്കെ കണ്ടപ്പോൾ ഞാൻ ആകെ തകർന്നുപോയി... അത് ഞാൻ ആയിരുന്നു എന്ന് വിശ്വസിക്കാൻ എനിക്ക് ഇപ്പഴും പറ്റുന്നില്ല..എനിക്ക് പെട്ടെന്ന് ശ്രീയാവാൻ പറ്റില്ല.... ഞാൻ സാക്ഷിയാണ്.. അഹങ്കാരിയായ സാക്ഷി... അതും പറഞ്ഞു അവൾ കണ്ണ് പൊത്തി കരയാൻ തുടങ്ങി..

അതിന് ഞാൻ പറഞ്ഞോ നിന്നോട് പെട്ടെന്ന് എന്റെ ശ്രീയാവണമെന്ന്....

അവൾ ഒന്നും മിണ്ടിയില്ല...

അവൻ അവളുടെ അരികിൽ ചെന്നു നെഞ്ചോട് ചേർത്ത് പിടിച്ചു...

ശ്രീ പറ...ഞാൻ പറഞ്ഞോ.

ഇല്ല.. എന്നാലും എനിക്കറിയാം നിങ്ങൾക്ക് ഈ സാക്ഷിയെക്കാളും പ്രിയം നിങ്ങളുടെ ശ്രീയെ തന്നെയാണ്.. അത് നിങ്ങളുടെ വാക്കിലൂടെ പലതവണ എനിക്ക് മനസിലായതാണ്...

എന്റെ പൊന്നെ ആദ്യം നിങ്ങൾ എന്നുള്ള വിളി മാറ്റ് എന്നിട്ട് എന്നും വിളിക്കുന്നപോലെ ഡെവിളെന്നോ എടൊ എന്നോ താൻ എന്നോ എന്ത്‌ വേണേലും വിളിച്ചോളൂ എന്നും പറഞ്ഞു അവളുടെ താടി പിടിച്ചു കൊഞ്ചിച്ചതും അവൾ അവനെ ഒന്നുകൂടി ഇറുകെ പുണർന്നു...

സോറി... സോറി... ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചല്ലേ... സോറി... എന്നെ വെറുക്കല്ലേ എന്നും പറഞ്ഞു വീണ്ടും കരയാൻ തുടങ്ങി.....

ശ്രീ കരയല്ലേ... പ്ലീസ്... കഴിഞ്ഞതൊക്കെ കഴിഞ്ഞു...ഇനിയെന്തിനാ ഇങ്ങനെ വിഷമിക്കുന്നത്...

എന്നോട് ദേഷ്യം ഉണ്ടോ....

ദേഷ്യമോ.. എന്തിന്..

അത്..പിന്നേ.. കുഞ്...

ദേഷ്യം ഉണ്ടോന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയും... വിഷമം ഉണ്ടോന്നു ചോദിച്ചാൽ  ചെറിയ വിഷമം ഉണ്ട്... സാരമില്ല നമുക്ക് അത് വിധിച്ചിട്ടില്ല എന്ന് കരുതാം... ഇനിയും സമയം കിടക്കുവല്ലേ നിന്റെ ആഗ്രഹം പോലെ അഞ്ചു  കുഞ് പനിനീർ പൂക്കളെ ഞാൻ തന്നിരിക്കും...

അത് കേട്ടതും അഞ്ചോ എന്നപോലെ അവൾ ഞെട്ടി...കൂടെ നാണവും ചമ്മലും എല്ലാം കലർന്ന ഭാവം.

എന്താ ഒന്നും മിണ്ടാത്തത്... എന്തെ വേണ്ടേ.. അന്ന് വല്യ ഡയലോഗ് അടിച്ചിരുന്നല്ലോ എന്നും പറഞ്ഞു അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തതും അവൾ ആ ചുംബനം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു....

നീ വാ വണ്ടിയിൽ കയറ് എന്നും പറഞ്ഞു അവളെ വണ്ടിൽ ഇരുത്തി സീറ്റ് ബെൽറ്റ്‌ ഇട്ടുകൊടുത്തു....അന്നേരം അവൻ അവളെ അതീവ പ്രണയത്തോടെ നോക്കിയപ്പോൾ അവൾ അത് താങ്ങാൻ ആവാതെ മിഴികൾ താഴ്ത്തി...

അതേ ഇങ്ങനെ നാണിച്ചു തലതാഴ്ത്തി ഇരിക്കാനൊന്നും പറ്റില്ല.... തത്കാലം ഇയാൾ സാക്ഷി ആയാൽ മതി... മ്മ് എന്നും പറഞ് അവൻ വണ്ടി മുന്നോട്ടെടുത്തു..

അപ്പോ പെട്രോൾ ഇല്ലെന്ന് പറഞ്ഞിട്ട്..

അത് കേട്ടതും കള്ളച്ചിരിയോടെ അവൾക്ക് നേരെ പ്രണയത്തിൽ ചാലിച്ചൊരു നോട്ടമെറിഞ്ഞുകൊണ്ട് വണ്ടി തിരിച്ചു വിട്ടു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story