ബോഡിഗാർഡ് : ഭാഗം 29

bodyguard

രചന: നിലാവ്

അങ്ങനെ നാലു വർഷങ്ങൾക്ക് ശേഷം അഗ്നിയും സാക്ഷിയും വീണ്ടും അവരുടെ ആ പഴയ കുഞ് സ്വർഗത്തിലേക്ക് തിരിച്ചെത്തി... വണ്ടി വീട്ടുമുറ്റത്തു എത്തിയതും സാക്ഷി അഗ്നിയെ ഒന്ന് നോക്കി...

ഇതാണോ വീട്...

മ്മ്.. താഴെ എന്റെ കൂട്ടുകാരൻ അജിത്തും കുടുംബവും മുകളിൽ നമ്മളും ആയിരുന്നു താമസം...

വീടൊക്കെ അലങ്കരിച്ചിട്ടുണ്ടല്ലോ..
എന്താ അജിത്തിന്റെ കല്യാണമാണോ ഇന്ന്...

അല്ല..

പിന്നേ

അവന്റെ കുഞ്ഞിന്റെ നൂലുകെട്ട്...

അവൻ കാവ്യയെ തന്നെ കെട്ടിയോ അതോ തേച്ചോ..

നീ ഇറങ്ങ്.. കാണാൻ പോവുന്ന പൂരം പറഞ്ഞറിയിക്കണോ ഭാര്യേ..അതും പറഞ്ഞു അഗ്നി ഇറങ്ങി പിന്നാലെ സാക്ഷിയും...

സാക്ഷി ഇറങ്ങിയതേ ഓർമ ഉള്ളു രണ്ടുപേർ വന്നു അവളെ കെട്ടിപിടിച്ചതും സാക്ഷി ആകെ പേടിച്ചു പോയി..

ആരാ...എന്താ.. സാക്ഷി പ്രത്യേക താളത്തിൽ ചോദിച്ചു..

ഞാൻ കാവ്യ....

ഓ.. കാവ്യ.. കേട്ടിട്ടുണ്ട്...പക്ഷെ ഇങ്ങനെ പേടിപ്പിക്കണ്ടായിരുന്നു...അല്ല ഇതാരാ....
അമലിന്റെ ചൂണ്ടികൊണ്ട് സാക്ഷി ചോദിച്ചു..

ഞാൻ അമൽ...

ഓ.. അമൽ. സോറി ഞാൻ പേര് മറന്നു പോയി.. ഡെവിൾ പറഞ്ഞായിരുന്നു നിങ്ങളെ രണ്ടുപേരെ പറ്റിയും..
കാവ്യയുടെ ഡെലിവറി കഴിഞുല്ലേ... നൈസ്.. ഹസ്ബൻഡ് എന്തു ചെയ്യുന്നു...

പോലീസാ...

ഓ..ഡെവിളിന്റെ ഫ്രണ്ടാണല്ലോ ഞാൻ മറന്നു ... അല്ല അമൽ എന്തു ചെയ്യുന്നു...

ഞാനിപ്പോ അങ്കമാലിയിലെ പ്രധാനമന്ത്രി യാണ്‌...

അമലിന് ഒടുക്കത്തെ ഹ്യൂമർ സെൻസ് ആണല്ലോ... നോട്ടി ബോയ്... എനിക്ക് നിങ്ങളെ ആരെയും ഓർക്കാൻ പറ്റുന്നില്ല കേട്ടോ .. അല്ല ഇനി നീയെങ്ങാനും ആണോടാ അന്ന് എന്റെ തലക്കടിചിട്ട് പോയത്.. എനിക്ക് നിന്റെ നിൽപ് കണ്ടിട്ട് അങ്ങനെ തോന്നുന്നു..എന്തോ ഒരു കള്ള ലക്ഷണം..അല്ലെ ഡെവിളെ 

ദേ അഗ്നി സാറെ... സാർ വിളിച്ചിട്ടാണ് ഞാൻ വന്നത്.... എന്തൊരു ദുരന്തം ആണീ സാധനം.. എങ്ങനെ സഹിക്കുന്നു....ഇത് പഴയ ശ്രീ ആണോന്ന് എനിക്ക് തോന്നുന്നില്ല..നമുക്ക് ഒന്നുകൂടി ഒന്നന്വേഷിച്ചിട്ട് പോരെ...

ഡാ.. ഡാ.. ഞാനൊരു സാധ്യത പറഞ്ഞതല്ലേ...അതിന് നീയെന്തിനാ ഇങ്ങനെ ചൂടാവുന്നത്...

പിന്നേ ചൂടാവാതെ... ഇത് ഞങ്ങളുടെ പഴയ ശ്രീ ഒന്നും അല്ല ഭദ്രകാളിയാ.... ഇപ്പോ എന്റെ കയ്യിൽ വല്ലതും കിട്ടിയിരുന്നേൽ ഇതിന്റെ തലമണ്ട നോക്കി ഞാൻ ഒന്നു കൊടുത്തേനെ... ഒടുക്കത്തെ ജാഡ ഞാൻ പോകുവാ സാറെ...എന്നും പറഞ്ഞു അമൽ നടക്കാനൊരുങ്ങി... അഗ്നി അവന്റെ പിന്നാലെ ചെന്നു അവനെ പറഞ്ഞു മനസിലാക്കാൻ നോക്കി.

എടാ... അമൽ നീ ഇങ്ങനെ പിണങ്ങാതെ
എന്നെപോലും ഇവൾക്ക് ഓർക്കാൻ പറ്റുന്നില്ല. പിന്നെ ഇപ്പോ എന്നോട് കാണിക്കുന്ന ഈ സ്നേഹം അത് അവൾക്ക് അവളുടെ ബോഡിഗാർഡിനോട് തോന്നിയ പ്രണയമാണ്... ഇനിയിപ്പോ നമുക്ക് നമ്മുടെ പഴയ ശ്രീയെ തിരിച്ചു കിട്ടണമെങ്കിൽ നിങ്ങളൊക്കെ എന്റെ കൂടെ ഉണ്ടാവണം പ്ലീസ്...അത് കേട്ടതും അമൽ ഒന്ന് നിന്നു..


എടാ ഈ കാണുന്നതൊക്കെ ഉള്ളു.. ഇപ്പഴും അവൾ ആ പഴയ ശ്രീ തന്നെയാ..

മ്മ്... അമൽ ഒന്നമർത്തി മൂളി...

അഗ്നി സാക്ഷിയെയും കൂട്ടി സ്റ്റയർ കേറാൻ നേരം സാക്ഷി തിരിഞ്ഞു നോക്കി കാവ്യയ്ക്ക് ചിരി സമ്മാനിച്ചപ്പോൾ അമലിന് നേരെ പുച്ഛം വാരി വിതറുകയാണ് ചെയ്തത്..

മുകളിൽ എത്തിയതും അഗ്നി ഡോർ തുറന്നു അകത്തു കയറി... പിന്നാലെ സാക്ഷിയും.... അകത്തെത്തിയ സാക്ഷി
ചുറ്റും കണ്ണോടിച്ചു...അവിടുത്തെ ഓരോ വസ്തുക്കളിലും വിരലോടിച്ചുകൊണ്ട് വീട് മുഴുവൻ വീക്ഷിക്കുന്ന സാക്ഷിയെ അവളുടെ വഴിക്ക് വിട്ടുകൊണ്ട് അഗ്നി
ബെഡ്‌റൂമിലെ ബാൽക്കണിയിൽ ചെന്ന് ഫോൺ ചെയ്യാൻ തുടങ്ങി...

കിച്ചണിൽ എത്തിയ സാക്ഷിയുടെ കാതിലേക്ക് അന്നത്തെ ചില അടുക്കള സംഭാഷണങ്ങൾ ഒക്കെയും ഒഴുകി എത്തി... അവൾക്ക് കൂടുതൽ നേരം അവിടെ നിൽക്കാൻ തോന്നിയില്ല..അവൾ കാതുകൾ പൊത്തിപിടിച്ചു ബെഡ്‌റൂമിൽ വന്നിരുന്നു.... അന്നേരമാണ് ഭിത്തിയിലെ ഇരുവരും ഒരുമിച്ചുളള ഫോട്ടോസ് അവൾ കാണുന്നത്..
അതിൽ ഒരെണ്ണം കയ്യിലെടുത്തു അതിൽ വിരലോടിച്ചു... ശേഷം അതവിടെ വെച്ചു മുറി മൊത്തം വീക്ഷിച്ചു... വൈറ്റ് തീമിൽ ഒരുക്കിയ ബെഡ്‌റൂം.. വൈറ്റിനോട് അവൾക്കെന്നും പ്രിയമായിരുന്നു... മുന്നിൽ കണ്ട വാർഡ്രോബ് തുറന്നു നോക്കിയപ്പോൾ അതിൽ നിറയെ സാരിയും ചുരിദാറും നല്ല ഭംഗിയിൽ ഒതുക്കി വെച്ചിട്ടുണ്ട്...കൂടാതെ കാശുവൽ വെയർ നൈറ്റ്‌ വെയർ അങ്ങനെ ഒരുപാട് ഡ്രസ്സൊക്കെയും അതിൽ കണ്ടതും സാക്ഷി എല്ലാത്തിലൂടെ വിരലോടിച്ചു...


ഫോൺ വിളി കഴിഞ്ഞെത്തിയ അഗ്നി അവളുടെ പ്രവർത്തികൾ വീക്ഷിക്കുന്നുണ്ടായിരുന്നു... അവളുടെ പിന്നിലൂടെ ചെന്നു വയറിലൂടെ കയ്യിട്ട് ഇറുകെ പുണർന്നതും സാക്ഷി അവനു അഭിമുഖമായി തിരിഞ്ഞു..

ഇതൊക്കെ ആരുടേയാ.....

ആരുടെയായിരിക്കും...

എന്റേതാണോ....

മ്മ്..

ഈ സാരി... സാരിയൊക്കെ ഞാൻ ഉടുക്കുമായിരുന്നോ...

മ്മ്.. നിനക്ക് സാരി ഉടുക്കാൻ ഒരുപാട് ഇഷ്ടായിരുന്നു അങ്ങനെ എന്നെകൊണ്ട് വാങ്ങിപിച്ചതാ ഇത് മുഴുവനും... ഞാൻ ഒരു പ്രാവശ്യം നിന്നോട് പറഞ്ഞായിരുന്നു സാരിയിൽ കാണാൻ സൂപ്പർ ആണെന്ന്... അതിന് ശേഷം തുടങ്ങിയതാണ് ഈ സാരി പ്രേമം..

അത് കേട്ടതും അവൾ ഒന്ന് ചിരിച്ചു സാരി എനിക്കിപ്പോഴും ഇഷ്ടാണ്.. പക്ഷെ ഉടുക്കാൻ അറിയില്ല....

എന്നാൽ നമുക്കിന്ന് സാരി ഉടുത്തേക്കാം.. പെട്ടെന്ന് ഫ്രഷായി വാ...
എന്നും പറഞ്ഞു അവളെ വാഷ് റൂമിലേക്ക് പറഞ്ഞയച്ചു....

*************

ശ്രീ.. ശ്രീ..ഇനി വരാവോ....

അഗ്നി പുറത്ത് നിന്നു വിളിച്ചു ചോദിച്ചതും അവൾ അനുവാദം കൊടുത്തു..

മ്മ്.....വന്നോളൂ...

അത് കേട്ട് അഗ്നി മുറിയുടെ ഡോറും തുറന്നു അകത്തു കയറിയതും സാക്ഷി ബ്ലൗസും സ്‌കർട്ടും ഇട്ട് നില്കുന്നുണ്ടായിരിന്നു..മാറ് ഒരു ടവ്വലുകൊണ്ട് മറച്ചിട്ടുണ്ട്...

അവളുടെ അരികിൽ ചെന്നു  ടവ്വലും എടുത്ത് ബെഡിലേക്കിട്ട് അവളെ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്ത ശേഷം ഇടുപ്പിൽ കയ്യിട്ട് ചേർത്തു പിടിച്ചതും അവളുടെ ഇരുമാറും അവന്റെ മേലെ അമർന്നു....

പതിനെട്ടു വയസ്സുകാരിയിൽ നിന്നും 22 കാരിയിലേക്കുള്ള മാറ്റങ്ങൾ ഒരുപാടുണ്ട്...
എന്നും പറഞ്ഞു അവളുടെ ശരീരത്തിലേക്ക്‌ വശ്യമായ നോട്ടം പായിച്ചുകൊണ്ട് അവളുടെ നഗ്നമായ കഴുത്തിലൂടെ വിരലോടിച്ചു....

ഹേയ്.. എന്താ ഇത്...മാറിക്കെ ഇത് റോമിൻസിനുള്ള സമയം ഒന്നും അല്ല എന്നവൾ പറഞ്ഞതും അവൻ പട്ടെന്ന് അകന്നു മാറി അവൾക്ക് സാരി ഉടുപ്പിക്കാൻ തുടങ്ങി...വിത്ത്‌ റൊമാൻസ്...

സാരി ഉടുപ്പിക്കാൻ നേരം ഇരുവരും കണ്ണുകൾ കൊണ്ട് പ്രണയം കൈമാറി..
അവന്റെ കൈ അവളുടെ ശരീരത്തിൽ
പതിയുമ്പോൾ അവളിൽ പ്രകടമാവുന്ന മാറ്റങ്ങൾ അവൻ ചുണ്ടിലൊളിപ്പിച്ച ചിരിയാലെ ആസ്വദിച്ചു...

നല്ല ഭംഗിയിൽ അവൾക്ക് സാരി ഉടുപ്പിച്ചു
കണ്ണാടിയുടെ മുന്നിൽ കൊണ്ടു്പോയി നിർത്തി... ഇരുവരും കണ്ണാടിയിലൂടെ സ്വന്തം പ്രതിബിംബങ്ങളെ നോക്കി നിന്നു
കുറച്ചു നേരം അവിടെയും കണ്ണിലൂടെയുള്ള റൊമാൻസ്..

കൊള്ളാം സൂപ്പർ... ഐ പി എസ് ട്രെയ്നിങ്ങിൽ സാരി ഉടുപ്പിക്കാനുള്ള ട്രെയിനിങ് കൂടി കിട്ടിയിരുന്നു അല്ലെ....

പിന്നല്ലാതെ ദിവസവും അഞ്ചാറു പെൺപിള്ളേർക്ക് ഞാൻ സാരി ഉടുത്തു കൊടുക്കുമായിരുന്നു.. ഒന്ന് പോടീ... നീയെന്നെ കൊണ്ട് ചളിയടിപ്പിച്ചേ അടങ്ങു എന്നാണോ... സത്യം പറഞ്ഞാൽ നിനക്ക് വേണ്ടിയാ ഞാൻ ഇതൊക്കെ പഠിച്ചത്..

അപ്പോ ഇതിനു മുൻപും ഇയാളെനിക്ക് സാരി ഉടുപ്പിച്ചിരുന്നോ....

അതൊക്കെ ഓർമ്മ തിരിച്ചു കിട്ടുമ്പോൾ അറിഞ്ഞാൽ മതി....എന്നും പറഞ്ഞു അവളുടെ പിൻകഴുത്തിൽ നിന്നും മുടി വകഞ്ഞു മാറ്റി അവളുടെ തോളിൽ മുഖമുരസി..

എനിക്കറിയാം ഇയാൾ റൊമാൻസൊക്കെ അങ്ങ് വിഴുങ്ങിയിട്ടാണ് അന്ന് കഥ പറഞ്ഞതെന്ന്......എന്നിട്ട് സ്വയം വെള്ളപൂശി എന്നെ നെഗറ്റീവ് ആയി ചിത്രീകരിച്ചു.

പിന്നേ ഞാനൊന്നും വിഴുങ്ങിയിട്ടൊന്നും ഇല്ല...ഞാൻ ഉള്ളത് പോലെ പറഞ്ഞിട്ടുണ്ട് 
പിന്നെ ഇതുപോലുള്ള കുഞ് കുഞ്ഞു റൊമാൻസ് വിട്ടുപോയിക്കാണും....എന്നും പറഞ്ഞു
അവളെ നേരെ നിർത്തി സീമന്തരേഖയിൽ സിന്ദൂരം ചാർത്തികൊടുത്ത് നെറുകയിൽ ചുണ്ടമർത്തി....അതിനു ശേഷം അഗ്നിയും സാക്ഷിയും താഴെ ചെന്ന് അജിത്തൂന്റെയും കാവ്യായുടെയും സന്തോഷത്തിൽ പങ്കു ചേർന്നു...അജിത്തിന്റെയും കാവ്യയുടെയും കുഞ്ഞിനെ കണ്ടതും സാക്ഷിയുടെ മിഴികൾ അഗ്നിയുടെ മുഖത്തേക്ക് നീണ്ടു... അവളുടെ മനസ്സിലെന്താണെന്ന് മനസിലാക്കിയ അഗ്നി അവളുടെ കൈ മുറുകെ പിടിച്ചതും അവൾക്ക് ചെറിയൊരാശ്വാസം തോന്നി...


നേരത്തെ ഉണ്ടായ പിണക്കവും പരിഭവവും ഒക്കെയും സാക്ഷി അമലിനോടും കാവ്യായോടും പറഞ്ഞു തീർത്തു ഒത്തുതീർപ്പായി ..

.ഓർമ ഇല്ലെങ്കിലും ഡെവിൾ 
നിങ്ങളെ കുറിച്ചു ഒരുപാട് പറഞ്ഞട്ടുണ്ടെന്നും നേരത്തെ ചുമ്മാ ഷോ ഇറക്കിയതാണെന്നും പറഞ്ഞപ്പോൾ രണ്ടുപേർക്കും സന്തോഷമായി... മൂവരും ഒരുപാട് സംസാരിച്ചിട്ടാണ് അന്നു പിരിഞ്ഞത്...


രണ്ടു ദിവസത്തിന് ശേഷം..

കാവ്യയും സാക്ഷിയും അമലും ഒരുമിച്ച് കൂടിയതാണ്....

എടാ ഡെവിളിനു ശ്രീയോടുള്ള സ്നേഹം ഒന്നും എന്നോടില്ല അതെന്താ അങ്ങനെ..

എടീ ആദ്യം നീയാ ഡെവിൾ എന്നുള്ള വിളി മാറ്റാൻ നോക്ക്... ആ വിളി കേട്ടാൽ ആരെങ്കിലും സ്നേഹിക്കുമോ...കാവ്യ

എന്നിട്ട് എന്താ മനുഷ്യാ എന്ന് വിളിക്കണോ... അയ്യേ... അല്ലെങ്കിലും ഡെവിൾ എന്ന് വിളിച്ചോളാൻ ഡെവിൾ പറഞ്ഞിട്ടുണ്ട്...നിങ്ങൾ അക്കാര്യം വിട്.. എന്നിട്ട് മാറ്ററിലേക്ക് വാ.. ഡെവിൾ പറയുവാ ശ്രീയുടെ ഒരു ക്വാളിറ്റിയും ഇപ്പോ എനിക്കിലെന്ന്.. പുല്ല് അവൾ ഡെവിളിനെ വളക്കാൻ  എന്തൊക്കെയാ കാട്ടികൂട്ടിയെ എന്നാർക്കറിയാം.. 

എടീ മണ്ടീ അതിനു നീ തന്നെയാണല്ലോ ശ്രീ...

ആണ്.. പക്ഷെ ഈ ഡെവിൾ ഏത് നേരവും എന്റെ ശ്രീ അങ്ങനെ ആയിരുന്നു ഇങ്ങനെ ആയിരുന്നു എന്ന് പറയുമ്പോൾ അങ്ങ് ചൊറിഞ്ഞു കേറും...

എടീ അത് തന്നെയാണ് നിന്റെ പരാജയം....ആദ്യം വേണ്ടത് ഇത്തിരി ക്ഷമയും വിനയവുമാണ്....നീ ആ പഴയ ശ്രീയെക്കാളും ബെസ്റ്റ് ആണെന്ന് അങ്ങേർക്ക് തോന്നണം... അതിന് അങ്ങേരുടെ വീക്നെസ്സിൽ കേറി പിടിക്കണം...

അമൽ പറയുന്നതിലും കാര്യമില്ലാതില്ല എന്ന് സാക്ഷിക്ക് തോന്നി....

എടാ അങ്ങേരുടെ വീക്നെസ് എന്താണെന്ന് നിനക്ക് അറിയോ..

അതിന് ഞാൻ ആണല്ലോ അങ്ങേരുടെ കെട്ടിയോൾ...എന്നാലും അന്ന് നീ പറഞ്ഞ ഒരറിവ് വെച്ച് പറയുന്നതാ അങ്ങേർക്ക് കെട്ടിയോളുടെ കൈകൊണ്ട് ഉണ്ടാക്കിയ ഫുഡ്‌ കഴിക്കാൻ അങ്ങേർക്കു ഭയങ്കര ഇഷ്ടമാണ്... നീ നല്ല ഫുഡ്‌ ഒക്കെ ഉണ്ടാക്കി കൊടുത്തു അങ്ങേരെ മനസ്സിളക്കണം..

ഇളക്കും ഇളക്കും മനസ്സല്ല എന്റെ വായിലെ
പല്ല്... കഴിഞ്ഞ ദിവസം ഞാൻ സ്നേഹത്തോടെ ഒരു കോഫീ ഉണ്ടാക്കി കൊടുത്തിരുന്നു... അത് കുടിച്ചു കഴിഞ്ഞ ശേഷം പറയുവാ മേലാൽ അടുക്കളയിൽ കയറിപ്പോവരുതെന്ന്..

എടീ ഒന്ന് പിഴച്ചാൽ മൂന്ന്  എന്നാണല്ലോ പ്രമാണം...നിനക്കിനിയും രണ്ട് ചാൻസുണ്ട് ട്രൈ യുവർ ബെസ്റ്റ്..

പ്രമാണം ഒക്കെയും അവിടെ നിൽക്കട്ടെ.. ഞാനെന്തുണ്ടാക്കി കൊടുക്കും എനിക്കതിനു ഉപ്പേതാ മുളക് ഏതാ എന്ന് പോലും അറിയില്ല..

അതിനല്ലേ യൂട്യൂബ്... നീ ഇന്ന് തന്നെ നല്ലൊരു കിടിലൻ ബിരിയാണി ഉണ്ടാക്കി അങ്ങേരെ കഴിക്കാൻ വിളിക്ക്... അങ്ങേര് എന്തായാലും വീഴും..

യെസ് ഇല്ലെങ്കിൽ ഞാൻ വീഴ്ത്തിയിരിക്കും...

അമലും കാവ്യയും പറഞ്ഞത് പ്രകാരം
സാക്ഷി യൂട്യൂബിൽ നിന്നും നല്ലൊരു ബിരിയാണി റെസിപ്പി നോക്കി അതിൽ പറഞ്ഞതുപോലെ ഏതാണ്ട് ബിരിയാണി ഉണ്ടാക്കി അഗ്നിയെ കഴിക്കാൻ വിളിച്ചു..
അവൻ വരുന്നില്ല സമയം ഇല്ല എന്ന് പറഞ്ഞെങ്കിലും അവൾ നിർബന്ധിച്ചത് കൊണ്ട് അവൻ വരാന്ന് സമ്മതിച്ചു..

പ്രഷർ കുക്കറിൽ ആയിരുന്നു അവൾ ബിരിയാണി വെച്ചത്... ജോലി എങ്ങനെ എളുപ്പമാക്കാം എന്ന് കരുതിയ അവൾ മസാലയും റൈസും ഒരുമിച്ച് വരുന്ന ഒരു അറബിക് റെസിപ്പി ആയിരുന്നു ട്രൈ ചെയ്തത്...എല്ലാം കഴിഞ്ഞു തീ അണച്ചു കുറച്ചു നേരം വെയിറ്റ് ചെയ്ത് അങ്ങനെ അവൾ ആവേശത്തോടെ കുക്കർ തുറന്ന് നോക്കിയതും ബിരിയാണി പായസം പരുവത്തിൽ ആയിട്ടുണ്ട്..... 

ദൈവമേ പണി പാളീന്ന തോന്നണേ.. അയ്യോ ഡെവിളിപ്പോ വരുമല്ലോ.. ശോ.. ഞാനിനി എന്തു പറയും...എന്നാലും എന്റെ കുക്കറെ എന്നോടി ചതി വേണ്ടായിരുന്നു......മില്യൺ കണക്കിന് വ്യൂസുള്ള റെസിപ്പിയാണ്പോലും.. ഹും..ബിരിയാണിപായസം എന്ന് പറഞ്ഞു ഡെവിളിന് കൊടുത്താലോ.... ഇപ്പഴത്തെ വൈറൽ റെസിപി ആണെന്ന് പറയാം...
തവിയിട്ട് ഇളക്കി ഒന്ന് ടേസ്റ്റ് ചെയ്ത് നോക്കിയതും അവളുടെ വാർദ്ധക്യം വരെ പകച്ചു പണ്ടാരം അടങ്ങി പോയി...
ഇപ്പഴാണ് ശരിക്കും പായസം ആയത്. ഉപ്പാണെന്ന് കരുതി ഇട്ടത് പഞ്ചസാരയായിരിന്നു .... നല്ല മധുരം..പിന്നേ ടേസ്റ്റ് കൂടട്ടെ എന്ന് കരുതി അവിടെ ഉണ്ടായിരുന്ന ഒട്ടുമിക്ക മസാല പൊടികളും ഇട്ടിരുന്നത് കൊണ്ട് സാമ്പാറിന്റെയും ഫിഷ് കറിയുടെയും ചിക്കൻ കറിയുടെയുടെയും എല്ലാത്തിന്റെയും മണം വന്നിട്ടുണ്ട്...ജീവൻ ഉണ്ടായിരുന്നേൽ 
അതിൽ കിടക്കുന്ന ചിക്കൻ പീസ് വരെ അവളെ തെറി വിളിച്ചു കൊന്നേനെ..

അപ്പോഴാണ് കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടത്..

ദൈവമേ ഡെവിൾ ആയിരിക്കും ഇനി ഞാനെന്ത് പറയും എന്തോ ...എന്നും മനസ്സിൽ പറഞ്ഞു ഡോർ തുറന്നതും


നീ പെട്ടെന്ന് ഫുഡ്‌ എടുത്ത് വെക്ക് എനിക്ക് നല്ല വിശപ്പ് എന്നും പറഞ്ഞു അഗ്നി അകത്തേക്ക് നടന്നു... കൈ കഴുകി ഡെയിനിങ് ടേബിളിൽ ഇരുന്ന
അവനെ കണ്ടതും അവൾ ആകെ പെട്ട അവസ്ഥയിൽ ആയി..

അടുക്കളയിൽ പോയി എന്തു ചെയ്യണം എന്നറിയാതെ സാക്ഷി നഖം കടിച്ചു നിൽകുമ്പോഴാണ് ഒന്നുകൂടി കാളിംഗ് ബെൽ കേൾക്കുന്നത്..മെല്ലെ എത്തി നോക്കിയ സാക്ഷി കാണുന്നത് ഡോറും തുറന്നു കയ്യിൽ ഒരു കവറും പിടിച്ചു വരുന്ന അഗ്നിയെയാണ്...

എന്തായി നിന്റെ ബിരിയാണി എന്നും പറഞ്ഞു അടുക്കളയിൽ വന്നു കുക്കർ തുറന്നു നോക്കിയ അഗ്നിയെ നോക്കി സാക്ഷി നന്നായിട്ടൊന്നു ഇളിച്ചു കാണിച്ചു..

എന്റെ കുഴപ്പം അല്ല.. കുക്കറിന്റെ കുഴപ്പമാണ്... ഒരു അര മണിക്കൂർ ഡെവിൾ ഒന്ന് വെയിറ്റ് ചെയ്യ്...ഞാൻ വേറെ എന്തെങ്കിലും ഉണ്ടാക്കി തരാം..


അയ്യോ വേണ്ടായേ..
പെട്ടെന്ന് രണ്ടു പ്ലേറ്റ് എടുത്തിട്ട് വാ... ഫുഡ്‌ ഞാൻ ഓർഡർ ചെയ്തിരുന്നു.. നീ ഫുഡ്‌ ഉണ്ടാക്കി എന്നെ കഴിക്കാൻ വിളിച്ചപ്പഴേ ഞാനിത് പ്രതീക്ഷച്ചതാ..എന്നും പറഞ്ഞു അവളുടെ മൂക്കു പിടിച്ചു വലിച്ചു കൊണ്ട് അവൾക്കൊരു ചിരി സമ്മാനിച്ചുകൊണ്ട് അവൻ അകത്തേക്ക് നടന്നു...

ഛെ.. ആകെ ചമ്മി നാറി.. ഇത് ശരിയാവില്ല..കുക്കിംഗ്‌ എനിക്ക് പറഞ്ഞ പണിയല്ല...റൂട്ട് മാറ്റി പിടിക്കണം...അതും മനസ്സിൽ പറഞ്ഞു
അവൾ നെക്സ്റ്റ് പദ്ധതി ആലോചിക്കാൻ തുടങ്ങി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story