ക്യാമ്പസിലെ ചെഗുവേര: ഭാഗം 1

campasilechekuvera

രചന: മിഖായേൽ

നീലൂ...ദേ ഇതാണ് ചെക്കന്റെ ഫോട്ടോ...ഒന്ന് കണ്ടുനോക്കിയേ നീ....ഇഷ്ടായോന്ന്...!!! സുമുംഗലാമ്മ ഒരു പുഞ്ചിരിയോടെ കൈയ്യിൽ കരുതിയ ഫോട്ടോ നീലൂന് നേർക്ക് നീട്ടി.... അതുകണ്ട് ചിരിച്ചു രസിക്ക്യാണ് അപ്പുവും മാളുവും.... അപ്പോ നീലുയേച്ചി കല്ല്യാണം കഴിയ്ക്കാൻ പോക്വാ...???🤭🤭🤭🤭 എന്താ ഇത്ര കിണിക്കാനായിട്ട്....???അല്ല ആരാ നിന്നോടൊക്കെ പറഞ്ഞേ എന്റെ റൂമില് കയറാൻ.. മര്യാദയ്ക്ക് ഇറങ്ങിക്കോ...ഇല്ലേ ചൂരലാ എന്റെ കൈയ്യിലുള്ളേ...നല്ലത് പൊട്ടിയ്ക്കും ഞാൻ....😠😠😠 നീലൂന്റെ കട്ടക്കലിപ്പ് കണ്ടതും അപ്പുവും മാളുവും ഒരു പൊട്ടിച്ചിരിയോടെ പുറത്തേക്കോടി..അത് കണ്ടതും അടക്കാനാവാത്ത കലിയിൽ നീലു റൂമില് നിന്നൊന്ന് മുഷ്ടി ചുരുട്ടി തുള്ളി....അമ്മയോട് ഞാൻ പറഞ്ഞിട്ടില്ലേ അതിന്റെയൊക്കെ മുന്നില് വച്ച് ഇങ്ങനത്തെ കാര്യങ്ങളൊന്നും പറയല്ലേന്ന്....!!!

അല്ല ആരാ ഇപ്പോ പറഞ്ഞേ ന്റെ കല്യാണം നടത്താൻ....😠😠😠 നീ എന്തിനാ ന്റെ നീലു ഇങ്ങനെ കലിച്ച് കയറണേ...ഇനിയും നീട്ടി എങ്ങോട്ട് കൊണ്ടുപോകാനാ..??? അച്ഛനും എനിക്കും പ്രായം ഏറിയാ വരണേ...അല്ലാണ്ട് താഴേക്കല്ല....!! അച്ഛന് ആറ് മാസം കൂടി കഴിഞ്ഞാൽ റിട്ടേർമെന്റ് ആ... അതിന് മുമ്പ് നിന്റെ കല്യാണം നടത്തണം... ഹോ...അപ്പോ അച്ഛന് ജോലി കിട്ടാണ്ടിരുന്നെങ്കിലോ....??? ദേ തർക്കുത്തരം പറഞ്ഞാ ഒന്നങ്ങ് വച്ച് തരും ഞാൻ... മര്യാദയ്ക്ക് ഈ ഫോട്ടോ നോക്കെടീ... എന്നിട്ട് ഇഷ്ടമായെങ്കി പറ..അവര് നാളെ വന്ന് കണ്ട് പോവും.... സുരേന്ദ്രൻ അച്ഛന്റെ കൈയ്യിൽ ഏൽപ്പിച്ചതാ...അവൻ നല്ല അഭിപ്രായം പറഞ്ഞാ കൊണ്ടുവന്നേ.. അച്ഛനും എനിക്കും ചെക്കനേം കുടുംബവുമെല്ലാം നന്നായങ്ങ് ബോധിച്ചു...ഇനി നിന്റെ ഇഷ്ടം അറിഞ്ഞാൽ മതി.... നിങ്ങൾക്ക് ഇഷ്ടമായേ പിന്നെ എന്തിനാ എന്നോട് ചോദിക്കണേ...ഏത് കൊരങ്ങനായാലും എനിക്ക് കുഴപ്പമില്ല...നിന്നു തന്നോളാം ഞാൻ....😠 നീലൂ....ഇങ്ങനെയാ പറയണേ...

ജീവിതം നിന്റെയാ.. ഹോ..എന്റമ്മേ ആ ജീവിതം എന്റേതായോണ്ടാ ഞാൻ ആദ്യം മുതലേ നിങ്ങളോട് പറയണേ എന്റെ പഠിപ്പൊക്കെ ഒന്ന് കഴിഞ്ഞോട്ടേന്ന്...അത് കേൾക്കാൻ തയ്യാറല്ലല്ലോ രണ്ടാളും.... പഠിപ്പ് കഴിയട്ടേ പോലും.. കല്യാണം കഴിഞ്ഞാലും പഠിക്കാല്ലോ...ചെക്കനും വീട്ടുകാർക്കും ഒരു ബുദ്ധിമുട്ടുമില്ല... നിനക്ക് എത്ര പഠിക്കണംന്ന് വച്ചാലും അവര് പഠിപ്പിച്ചോളാംന്നാ പറയണേ.... അപ്പോ ആ കാര്യത്തിലും തീരുമാനമായോ...ആട്ടേ എന്നാണാവോ എന്റെ കല്യാണം...ഇനി അതും തീരുമാനമായോ....??? നീലു അതും പറഞ്ഞ് കൈയ്യിലെ വാച്ചഴിച്ച് ടേബിളിലേക്ക് വച്ചു...കൂടെ നെറ്റിയിലെ കറുത്ത വട്ടപ്പൊട്ട് അലമാരയിലെ കണ്ണാടിയിലെ ഒരു കോണിലേക്ക് ഒട്ടിച്ചു വച്ച് സുമംഗലയ്ക്ക് നേരെ നിന്നു... ഈ ചാട്ടമൊക്കെ എന്റടുത്തല്ലേയുള്ളൂ...ആച്ഛൻ പറഞ്ഞാൽ എല്ലാം അനുസരിച്ചോളുമല്ലോ...

എനിക്ക് വയ്യ ഇനി പറയാൻ..പൊന്നുമോൾക്ക് കല്യാണം വേണ്ട സന്യാസം മതീന്ന് ഞാൻ അച്ഛനോട് പറഞ്ഞോളാം... സുമംഗല അതും പറഞ്ഞ് പരിഭവത്തോടെ റൂമിന് പുറത്തേക്ക് നടക്കാൻ ഭാവിച്ചു... മുഖത്ത് നിറഞ്ഞു നിന്ന ദേഷ്യത്തെ ചെറിയ തോതിലൊന്ന് ശമിപ്പിച്ച് നീലു സുമംഗലേടെ കൈയ്യിൽ പിടിച്ചു നിർത്തി.... എന്റെ പൊന്നു മമ്മീ.... ഞാൻ പറയുന്നതൊന്ന് കേൾക്ക്...ഇനി ദേ ഒരു വർഷം..വെറും പന്ത്രണ്ട് മാസം കഴിഞ്ഞാൽ എന്റെ പഠിപ്പ് തീരും... അത് കഴിഞ്ഞാൽ എന്ത് വേണേലും അനുസരിച്ചോളാം ഞാൻ.... പിന്നേ..അത് കഴിഞ്ഞാൽ നിനക്ക് കല്യാണം ആലോചിക്കാൻ ഞങ്ങൾക്ക് സൗകര്യപ്പെട്ടില്ലെങ്കിലോ...തരക്കാരെല്ലാം കെട്ടി കുട്ടീം ആയി....😏😏 എന്നിട്ട് സംഗീത കെട്ടീട്ടില്ലല്ലോ...!!! നിന്റെ കൂട്ടുകാരിയല്ലേ...ഇതേ പ്രാന്ത് തന്നെയാ അവൾക്കും...എടി പെണ്ണേ സമയത്തും കാലത്തും കല്യാണം കഴിച്ചാലേ നല്ല ജീവിതം ഉണ്ടാവൂന്നാ...

എന്റെ പതിനെട്ട് വയസ് തികയും മുമ്പേ എന്നെ നിന്റെ അച്ഛനെക്കൊണ്ട് കെട്ടിച്ചതാ അറിയ്വോ... ഇവിടെ വന്നേപ്പിന്നാ ഞാൻ പഠിച്ചത് പോലും....!! എനിക്കങ്ങനെ വയ്യമ്മേ...അച്ഛനോടൊന്ന് പറ... പ്ലീസ്... ഒരു പ്ലീസുമില്ല...നാളെ അവര് വരും നിന്നെ കാണാൻ... അപ്പോ ചാർട്ട് വരയ്ക്കണം, എഴുതണം, പഠിക്കണംന്ന് പറഞ്ഞിവിടെ ചടഞ്ഞിരിക്കരുത്....ചെക്കൻ കണ്ടിട്ട് ഒരു പാവമാണെന്നാ തോന്നണേ..സ്കൂൾ മാഷാ...ചെക്കന്റെ അച്ഛനും മാഷായിരുന്നു... നല്ല കുടുംബം... പിന്നെ ചെക്കനെ കാണണമെന്നുണ്ടേ ദാ ഇത് തുറന്നു നോക്ക്... സുമംഗല അതും പറഞ്ഞ് ഒരു envelope നീലൂന്റെ കൈയ്യിലേക്ക് വച്ച് തിരിഞ്ഞു നടന്നു... ഒന്നു നിന്നേ...ദേ ഇത് നിങ്ങള് രണ്ടാളും കണ്ടങ്ങ് രസിച്ചോ.. എനിക്ക് കാണണ്ട ഈ അഴകിയ രാവണനെ...😠😠😠 നീലു envelope തിരികെ സുമംഗലേടെ കൈ ബലമായി പിടിച്ച് കൈവെള്ളയിലേക്ക് വച്ച് റൂമിന്റെ ഡോറടച്ചു.... അയച്ച് കെട്ടി വിടർത്തിയിട്ടിരുന്ന തലമുടി അമ്മക്കെട്ട് കെട്ടി ചെറിയ കലിപ്പോടെ നീലു ബെഡിലേക്ക് ചെന്നിരുന്നു...

ഒതുക്കമില്ലാതെയുള്ള കോട്ടൻ സാരി മുറുകെ ചേർത്ത് പിടിച്ച് മുട്ടിനിടയിൽ മുഖം ചേർത്ത് എന്തൊക്കെയോ ആലോചിച്ച് കുറേ നേരം അവളാ ഇരുപ്പായിരുന്നു.... പെട്ടെന്നാ ബെഡിലിട്ടിരുന്ന ബാഗിൽ നിന്നും മൊബൈലിന്റെ വൈബ്രേഷൻ കേട്ടത്...അത് കേട്ടതും അവള് ഞെട്ടിയുണർന്ന് മൊബൈൽ കൈയ്യിലെടുത്തു... ഡിസ്പ്ലേയിൽ സംഗീതേടെ മുഖം തെളിഞ്ഞത് കണ്ടതും അവള് തിടുക്കപ്പെട്ട് കോൾ അറ്റൻഡ് ചെയ്തു.... ഹലോ..ഡീ...എന്താ ഈ സമയത്ത്...??? വല്യച്ഛൻ നിന്നോട് വല്ലതും പറഞ്ഞോ...??? എന്താടീ...??? ഇവിടെ അച്ഛൻ പറഞ്ഞു നിന്റെ കല്യാണം തീരുമാനിച്ചൂന്ന്... ആഹാ..!!!😀🤣🤭 കല്യാണം തീരുമാനിച്ചൂന്നോ...!!! എപ്പോ...?? ഞാനറിഞ്ഞില്ലല്ലോ...!!! എങ്കില് ഇപ്പോ അറിഞ്ഞോ മോളേ... നിന്റെ കല്യാണം ഏതാണ്ട് തീരുമാനം ആയി... അവര് പിന്നെ പേരിന് നാളെ വന്ന് കണ്ട് പോകുംന്നേയുള്ളൂ.....

ചെക്കന്റെ അച്ഛനും വല്യച്ഛനും അച്ഛനും എല്ലാം ചേർന്ന് ഇതങ്ങ് ഉറപ്പിച്ച മട്ടാ... പിന്നേ ഉറപ്പിക്കും... അതിന് ആ മരങ്ങോടന് എന്നെ കാണണ്ടേ... അയാൾക്ക് എന്നെ ബോധിക്കണ്ടേ...!!! ഹോ..പറഞ്ഞ് കേട്ടത് വച്ച് ആളൊരു അമുൽ ബേബിയാ...അച്ഛനും അമ്മയ്ക്കും ഇഷ്ടാണേ കണ്ടില്ലേലും കെട്ടിക്കോളാംന്നാണെന്ന് പറഞ്ഞേക്കുന്നേ.... അയ്യേ...ഇക്കാലത്തും ഇങ്ങനത്തെ ഓരോന്ന്.. അതിനും വേണ്ടി സ്ത്രീധനം ഓഫർ ചെയ്തിട്ടുണ്ടാവും ആ കോന്തന്...😠 നീലു അധികം വേണ്ട ഭാവിയില് നീ അയാളെയാ കെട്ടുന്നേങ്കില് നിങ്ങള് രണ്ടാളും വന്ന് മുന്നില് നിൽക്കുമ്പോൾ എനിക്കാദ്യം ഇതൊക്കെയാവും ഓർമ വരുന്നേ...😀😀😀 നീ ചിരിച്ചോടീ.. എന്റെ വിഷമം മനസിലാക്കാൻ ഒരു പട്ടിക്കുട്ടി പോലും ഇല്ല ഇവിടെ...!! നിങ്ങൾക്കൊക്കെ തമാശ... എനിക്ക്...എനിക്കിതൊന്നും ഒട്ടും ഉൾക്കൊള്ളാൻ പറ്റുന്നില്ല....!!! ആദ്യം സംസാരിച്ചു കൊണ്ടിരുന്ന ചിരിയിൽ നേരിയ വിങ്ങല് കലർന്നതും മറുവശത്ത് നിന്നും സംഗീതേടെ ചിരിയുടെ ശബ്ദം കുറയാൻ തുടങ്ങി... നീലൂ...നീ സീരിയസ് ആയി പറഞ്ഞതാ...??? ന്മ്മ്മ്...☹️☹️

ഈ വിഷമം എന്തായാലും പഠിത്തത്തിനെ ഓർത്തല്ലാന്ന് എനിക്ക് നന്നായി മനസിലായി..നീ ഇപ്പോഴും ആ ചെഗുവേരെ ആലോചിച്ചിരിക്ക്വാ... പൊന്നുമോളേ അത് നിനക്ക് പറ്റിയതല്ല...അത് കാലങ്ങള് തെളിയിച്ചതല്ലേ... എന്ത് കാലം തെളിയിച്ചൂന്നാ... എനിക്ക് ഇഷ്ടം തോന്നിയത്... തോന്നിയത് തന്നെയാ...അത് ഇപ്പോഴും പോയിട്ടില്ല...പോകേം ഇല്ല..!!!എന്നെ താലികെട്ടുന്നയാളിന് ആ മുഖം മാത്രേ imagine ചെയ്യാൻ കഴിയുന്നുള്ളൂ.... ഇമാജിൻ ചെയ്യാൻ പറ്റിയ മുഖം തന്നെയാ... പക്ഷേ നീ വിചാരിച്ച ഇഷ്ടം ഒരംശമെങ്കിലും അങ്ങേർക്ക് തോന്നണ്ടായിരുന്നോ...ഒന്നും രണ്ടുമല്ല മൂന്ന് വർഷം ഉണ്ടായിരുന്നല്ലോ ഒരു ക്യാമ്പസിൽ തന്നെ...എന്നിട്ടെന്തായീ....നിന്റെ ഇഷ്ടം അങ്ങേരോട് പറഞ്ഞുമില്ല..അങ്ങേർക്ക് അങ്ങനെയൊന്ന് നിന്നോട് തോന്നീട്ടുമില്ല....!!! ഹലോ...നീലൂ...നീലൂ...ഡീ.... ഹോ..ചത്തിട്ടില്ല ഇവിടെയൊണ്ട്...😠😠😠

ഹാ... പിന്നെ ഇനീം എന്തിനാ കാത്തിരിക്കുന്നേ...??? നേരത്തിനും കാലത്തിനും കല്യാണം കഴിഞ്ഞ് പോകാൻ നോക്ക്... അതിന് നാളെ വരാൻ പോകുന്ന മാഷ് തന്നെയാ best... വച്ചിട്ട് പോടീ...മനുഷ്യന്റെ ചങ്ക് പുകയുന്നേന്റെ കൂടെ അതിലേക്ക് പെട്രോളൊഴിച്ച് രസിയ്ക്ക്വാ...!!! എന്തായാലും ഞാനിന്ന് Facebook ലൂടെ എങ്കിലും അങ്ങേർക്കൊരു മെസേജയച്ച് ഞാനെന്റെ ഇഷ്ടം പറയും... നീ ഉറപ്പിച്ചു തന്നെയാ..!!!😲😲😲 ന്മ്മ്മ്..അതേ... എനിക്ക് വയ്യെടീ..ഡിഗ്രി കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞു...B ed ചേർന്ന് അത് കഴിയാൻ കഷ്ടിച്ച് ഒരു വർഷം മാത്രം...അതിനിടയിൽ എത്ര പേര് ഇഷ്ടാണെന്ന് പറഞ്ഞ് പിറകേ വന്നു...അവരോടൊന്നും തോന്നാത്ത എന്തോ ഒരിത്...അതാ എനിക്കാ കാലമാടനോട് തോന്നിയത്.....ദേ ഇപ്പോഴും ആദ്യായിട്ട് കണ്ട ആ ദിവസം...... അന്നത്തെ ആ മുഖം ഓർക്കുമ്പോഴേ കൈയ്യും കാലും ഒക്കെ വിറയ്ക്കുന്ന പോലെ... അതിനർത്ഥം ഇപ്പോഴും എനിക്ക് അങ്ങേരോട് പ്രേമം തന്നെയാണെന്നല്ലേ...

ഡിഗ്രി മൂന്ന് വർഷം...അത് കഴിഞ്ഞ് രണ്ട് വർഷം MA ഇപ്പോ ദേ ഒരു വർഷം കഴിഞ്ഞു Bed ഇപ്പോഴും ആ മുഖം പല angles ലായി എന്റെ നെഞ്ചിലങ്ങ് ഒട്ടിയിരിക്ക്വാ... ന്മ്മ്മ്...ഇതൊരു നടയ്ക്ക് പോവൂല്ല മോളേ...എല്ലാറ്റിനും ആ അരുന്ധതി ചേച്ചിയെ പറഞ്ഞാ മതി...അവരല്ലേ ഇതിനെല്ലാം വളമിട്ട് ഇങ്ങനെ പടർന്ന് പന്തലിച്ച് വളരാൻ സഹായിച്ചത്... എന്തിനാ ആരു ചേച്ചിയെ പറയുന്നേ... എല്ലാം എന്റെ തെറ്റാ..ഞാനല്ലേ അയാളെ ഇഷ്ടപ്പെട്ടതും പിറകെ നടന്നതും...അല്ലാണ്ട് ചേച്ചിയല്ലല്ലോ... നീ ഫോൺ വെച്ചോ.... സംഗീത വെക്കല്ലേന്ന് പറഞ്ഞ് മുഴുവിക്കും മുമ്പേ നീലു കോള് കട്ടാക്കി മൊബൈൽ ബെഡിലേക്ക് തന്നെയിട്ട് കമഴ്ന്നൊരു കിടപ്പായിരുന്നു....ചിന്തകളിൽ മുഴുവനും ഒരു മുഖം മാത്രമായി ഒതുങ്ങി.... എല്ലാറ്റിനും കാരണം വിജയൻ സാർ മാത്രമാ...അവളൊരു വിങ്ങലും പരിഭവവും കലർന്ന സ്വരത്തിൽ പറഞ്ഞ് പഴയകാലങ്ങളിലേക്ക് മനസിനെ പായിച്ചു... 💓💓💓

ഞാൻ നീലാംബരി.... പഞ്ചവടിയിൽ രവിചന്ദ്രന്റേയും സുമംഗലയുടേയും ഏകപുത്രി...അച്ഛൻ മലയാളം അധ്യാപകനായോണ്ടായിരിക്കും പഠിക്കുമ്പോ മുതലേ എനിക്ക് മലയാളം എന്ന subject നോട് വല്ലാത്തൊരു ഇഷ്ടമായിരുന്നു....അതാവും ചിലപ്പോ എന്നെ അയാളിലേക്ക് കൂടുതൽ അടുപ്പിച്ചത്..ദുഷ്ടൻ😠😠 (sorry മാറ്ററിൽ നിന്നും വിട്ടുപോയി...ഈ ദുഷ്ടനിലേക്ക് വരാം...) ഒന്നു മുതൽ ഏഴുവരെ അച്ഛൻ ജോലിചെയ്തിരുന്ന ഗവൺമെന്റ് സ്കൂളിൽ തന്നെയായിരുന്നു പഠിച്ചത്...അന്ന് മുതൽ അച്ഛന്റെ നിർബന്ധം കാരണം ഒരുപാട് പുസ്തകങ്ങൾ വായിക്കുമായിരുന്നു...കാലം മുന്നോട്ടു പോയപ്പോൾ അതൊരു ശീലമായി മാറി... ഏഴിൽ നിന്നും ഹൈസ്കൂളിലേക്ക് മാറിയപ്പോഴാ വിജയൻ സാറിന്റെ ക്ലാസിൽ ആവുന്നത്...ഞങ്ങൾ സ്റ്റുഡന്റ്സിന് സാറൊരു motivation ആയിരുന്നു...മലയാളം subject ലെ പുലി... സാറിന്റെ ക്ലാസാണ് ശരിയ്ക്കും മലയാളം മെയിൻ എടുക്കാൻ എന്നെ പ്രേരിപ്പിച്ചത് എന്നുവേണം പറയാൻ... അങ്ങനെ ആകെമൊത്തം happy ആയി പോകുമ്പോഴാ അത് സംഭവിച്ചത്...എന്താന്നല്ലേ...

ഫ്ലാഷ് ബാക്കിന് ഒരു ഫ്ലാഷ് ബാക്ക് പോയാലോ....???? നമുക്ക് ആ പത്ത് ഡി ഡിവിഷനിലേക്കൊന്ന് പോയേക്കാം.... എന്നും രാവിലെ ഒമ്പതര ആകുമ്പോ വിജയൻ സാറ് ക്ലാസിൽ കയറും..... അതാണ് സാറിന്റെ പതിവ്.....അന്നും സാറ് കൃത്യം 9.30 യ്ക്ക് തന്നെ ക്ലാസിൽ കയറി.... "ഇന്നത്തെ ക്ലാസിന് ഒരു പ്രത്യേകതയുണ്ട്.... ഞാനിന്ന് ക്ലാസ് എടുക്കില്ല... (ങേ..അതെന്താന്ന് അന്തം വിട്ട് കുന്തം വിഴുങ്ങി ഇരിക്ക്വായിരുന്നു ഞങ്ങള്) "പകരം ഞാൻ നിങ്ങൾക്കായി ഒരു വർക്ക് തരാം...മറ്റൊന്നുമല്ല...നിങ്ങൾ ഇതുവരേയും വായിച്ചിട്ടുള്ള ഏതെങ്കിലും ഒരു പുസ്തകത്തിലെ ഫേവറൈറ്റ് കഥാപാത്രത്തെ വെറുതേ സ്വന്തം വാക്യത്തിൽ ഒന്ന് വർണിക്കുക....!!! സാറ് ക്ലാസിലേക്ക് കയറി അത് പറഞ്ഞ് നിർത്തിയതും ആദ്യം മനസിലേക്ക് വന്നത് MT യുടെ ഭീമനെയാ...പിന്നെ അത് വേണ്ടാന്ന് വച്ച് ഉപഗുപ്തനേയും വാസവദത്തേയും വർണിച്ച് കാവ്യം എഴുതിയ സാക്ഷാൽ ആശാന്റെ കരുണയെ ഒന്ന് പരിഷ്ക്കരിച്ചു...വിജയൻ സാറിന്റെ വായിലെ തെറി പ്രതീക്ഷിച്ച് ചെയ്ത പണിയാ...

പക്ഷേ സാറിനത് ആവശ്യത്തിലും അധികമങ്ങ് ബോധിച്ചൂന്ന് മാത്രമല്ല ഞാനന്ന് മുതൽ ക്ലാസിലെ ഒരു പ്രശസ്ത ആവാൻ തുടങ്ങി...ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ ഞാനൊരു വിശ്വവിഖ്യാതയായ ഞാനായി മാറി....😀😀😀😜 അന്നാ ശരിയ്ക്കും മലയാളത്തിൽ ചെറിയൊരു പുലിക്കുട്ടിയൊക്കെയാണ് ഞാനെന്ന് എനിക്ക് മനസിലായി തുടങ്ങിയത്... പിന്നെ ആ ഒരൊറ്റ വർക്കിൽ നിന്നും ഞാൻ വിജയൻ സാറിന്റെ favourite student ആയി മാറി...മറ്റൊരു വിഷയത്തിലും കാണിക്കാത്ത ആത്മാർത്ഥത ഞാൻ മലയാളത്തിൽ മാത്രം കാണിച്ചു തുടങ്ങി... എല്ലാ എക്സാമിലും ഫുൾ മാർക്ക് ,സാറിന്റെ വക സ്പെഷ്യൽ ഗിഫ്റ്റ്... ഹാ...അതൊക്കെ ഒരു കാലം....😌😌😌😌 അങ്ങനെ വിജയൻ സാറിന്റെ വക ആഴ്ചയിൽ ആഴ്ചയിൽ പല പുസ്തകങ്ങൾ എന്നെ തേടി വന്നോണ്ടിരുന്നു... എല്ലാറ്റിലും ആ പുസ്തകത്തിന്റെ ആത്മാവ് ഉൾക്കൊണ്ട വരികൾ അടിവരയിട്ടിരിക്കും...അതെല്ലാം വായിച്ചു തീരുമ്പോ ഒരു review എഴുതി സാറിനെ തന്നെ ഏൽപ്പിക്കണം...അതൊരു ശീലമായി തുടങ്ങി...

അത് കൃത്യമായി ചെക്ക് ചെയ്ത് സാറ് തന്നെ എനിക്ക് തിരികെ തരും.... അങ്ങനെ ഒട്ടുമിക്ക എല്ലാ എഴുത്തുകളും എനിക്ക് പരിചിതമായി തുടങ്ങി... അതോണ്ട് തന്നെ പ്ലസ്ടു കഴിഞ്ഞ് ഡിഗ്രി ജോയിന്റ് ചെയ്യുമ്പോ മലയാളം വിട്ടൊരു കളിയില്ല എന്ന മട്ടിലായി... പത്താം ക്ലാസ് അത്യുഗ്രൻ മാർക്കോടെ പാസായി പ്ലസ്ടുവിന് ചേർന്നു.... സാറിന്റെ നിർദ്ദേശ പ്രകാരമാ സ്കൂൾ തിരിഞ്ഞെടുത്തത്....അച്ഛനും സാറും അത്യാവശ്യം പരിചയക്കാരായിരുന്നു....ഒരു അധ്യാപക-അധ്യാപക ബന്ധം അത് തന്നെ.... ഇടയ്ക്ക് സാറിനെ കാണാൻ ഞാൻ വീട്ടിൽ പോകാറുമുണ്ടായിരുന്നു.... അങ്ങനെ ഒരുദിവസം ഞങ്ങൾ സ്റ്റുഡന്റ്സിന് സാറിന്റെ വക ഒരു സ്പെഷ്യൽ ക്ഷണമുണ്ടായിരുന്നു സാറിന്റെ വീട്ടിലേക്ക്....ഒരു ചെറിയ get together.... ഒട്ടുമിക്ക എല്ലാവരും ഉണ്ടായിരുന്നു... കളിയും, ചിരിയും ബഹളവുമായി ഞങ്ങള് ശരിയ്ക്കും അടിച്ചുപൊളിച്ചു.... ഇടയ്ക്ക് സാറിന്റെ personal library സാറ് ഞങ്ങൾക്കായി പരിചയപ്പെടുത്തി തന്നു.... നാലഞ്ച് റോയിലായി ഒരുപാട് ടെക്സ്റ്റുണ്ടായിരുന്നു....

അതൊരത്ഭുതത്തോടെ ഞങ്ങളെല്ലാവരും കണ്ടു.... എനിക്കായ് കരുതി വച്ച ഒന്ന് രണ്ട് ബുക്ക്സ് സാറിന്റെ മകന്റെ റൂമിലായിരുന്നു.... ഞങ്ങള് രാവിലെ ചെന്നതുകൊണ്ട് ആള് നല്ല ഉറക്കത്തിലുമായിരുന്നു..... പിന്നെ സാറിന്റെ വൈഫ് ദേവകിയാന്റീടെ പിറകേ വച്ചു പിടിച്ച് ആളിനെ ഉണർത്താതെ ടെക്സ്റ്റെല്ലാം എടുത്ത് വന്നു....ആ ടെക്സ്റ്റുകളെല്ലാം എന്നെ വായനയുടെ ലോകത്തേക്ക് കൂടുതൽ കൂടുതൽ ആകർഷിപ്പിക്കും വിധത്തിലുള്ളവയായിരുന്നു.... അതെല്ലാം കിട്ടിയ സന്തോഷത്തിലിരിക്കുമ്പോഴാ എന്നെ വഴിതെറ്റിക്കാനായി സാറ് ആ കോളേജിന്റെ ബ്രോഷർ എടുത്ത് എന്റെ കൈയ്യിലേക്ക് തന്നത്.... അന്ന് വളരെ അനുസരണയോടും സന്തോഷത്തോടും കൈനീട്ടി വാങ്ങിയത് അവിടുന്ന് ഇറങ്ങിയാലും മനസീന്ന് പോകാത്ത ഒരു ജിന്നിന്റെ 🔥കോട്ടയിലേക്കുള്ള എൻട്രി പാസാണെന്ന് അറിഞ്ഞിരുന്നില്ല....😲😩

പ്ലസ്ടു പഠിക്കുന്ന ടൈം ആയതുകൊണ്ട് അന്ന് സാറ് പറഞ്ഞ ആ suggestion അത്ര സീരിയസായി എടുത്തില്ല...ദേവകി ആന്റി സെർവ് ചെയ്ത ഓറഞ്ച് ജ്യൂസും കൂടിച്ച് ഒരു പാൽപുഞ്ചിരിയും കൊടുത്ത് എല്ലാവർക്കുമൊപ്പം അവിടുന്ന് ഇറങ്ങി.... പിന്നെ സാറിനെ കാണുന്നത് പ്ലസ്ടു റിസൽട്ട് നോക്കാൻ കമ്പ്യൂട്ടർ സെന്ററിൽ നിൽക്കുമ്പോഴാ.... റിസൽട്ടെല്ലാം ആകെത്തുക ഒന്ന് നോക്കി സാറ് എനിക്ക് പഠിക്കാനുള്ള കോളേജ് അടിവരയിട്ടങ്ങ് ഉറപ്പിച്ചു...അച്ഛനും അത് തന്നെ മതീന്ന് പറഞ്ഞതും ഞാൻ പിന്നെ അധികമൊന്നും ചിന്തിക്കാൻ പോയില്ല.... പിന്നെ മനസിൽ നിറയെ നഗരത്തിന് നടുവിലായി തലയെടുപ്പോടെ നിന്ന ചരിത്രമുറങ്ങുന്ന എസ് എൻ കോളേജ് മാത്രമായിരുന്നു...💓 പ്ലസ്ടു കഴിഞ്ഞ് കോളേജ് ലൈഫിലേക്ക് കയറിയ സാധാരണ എല്ലാ പെൺകുട്ടികളേയും പോലെ ചെറിയ പേടിയോടെയാ ഞാനും അവിടേക്ക് വലത് കാല് വച്ച് കയറിയത്..... കോളേജ് നിറയെ വെള്ളക്കൊടികളും ചുവന്ന തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരിക്ക്യായിരുന്നു...കയറി ചെല്ലണ വഴിയിൽ തന്നെ 🔥

ചെങ്കോട്ടയിലേക്ക് സ്വാഗതം🔥 ന്ന വലിയ ചുവപ്പെഴുത്ത് നടന്ന് കയറുമ്പോ ഉള്ളില് നിറയെ അടിയും ബഹളവും നിറഞ്ഞ കോളേജ് തന്നെ.... അച്ഛനൊപ്പം നടക്കുമ്പോഴും കണ്ണ് ചുറ്റുപാടും പരിതി നടക്ക്വായിരുന്നു....വാകപ്പൂവ് നിറഞ്ഞ ഇടവഴികളും മൂന്ന് നാല് നിലയിലുള്ള ബിൽഡിംഗുകളും വലിയ വോളിബോൾ കോർട്ടും.....ആകെമൊത്തം ഒരു പ്രത്യേക ഭംഗിയായിരുന്നു... എങ്കിലും അഡ്മിഷൻ എടുക്കാനായുള്ള കാത്തിരിപ്പായിരുന്നു ഏറ്റവും കഠിനം.. എന്റെ സബ് മലയാളം ആയോണ്ട് അഡ്മിഷന് സമയം കുറേ എടുത്തു..അതുവരെയും മെയിൻ ആഡിറ്റോറിയത്തിൽ അച്ഛനൊപ്പം wait ചെയ്തിരുന്നു... വീടിനടുത്തുള്ള ജീവേച്ചിയും അതുല്യേച്ചിയും പറഞ്ഞ പോലെ ഒന്നും ആയിരുന്നില്ല കോളേജ് atmosphere... തികച്ചും ശാന്തമായ അന്തരീക്ഷം...അങ്ങിങ്ങായി കാണുന്ന സ്റ്റുഡന്റ്സും ടീച്ചേഴ്സും മാത്രം... അധികം ക്ലാസുകളൊന്നും തുറന്നിട്ട് കൂടിയില്ലായിരുന്നു.... സർട്ടിഫിക്കറ്റ് verification എല്ലാം കഴിഞ്ഞ് മെയിൻ ബിൽഡിംഗിലെ ഓഫീസിന് മുന്നിൽ ബാക്കിയുള്ള procedure ന് വേണ്ടി കാത്തിരിക്കുമ്പോഴാ ഓഫീസ് ഡോറ് തുറന്ന് കാറ്റു പോലെ ഒരാള് പുറത്തേക്ക് വന്നത്... പിറകെ രണ്ട് മൂന്ന്പേർ കൂടിയുണ്ടായിരുന്നു....

മുന്നിൽ വന്ന ആളെ കണ്ടപ്പോഴേ കണ്ണും മിഴിച്ച് ഞാനാ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു പോയി.. അത്രയ്ക്ക് കലിപ്പ് ഫിറ്റ് ചെയ്ത് വന്ന ഒരു ചേട്ടനായിരുന്നു.....അതുവരെയും കട്ട പോസ്റ്റായിരുന്ന എന്റേയും എനിക്കപ്പുറത്തിരുന്ന ബാക്കി എല്ലാവരുടേയും മുഖം ഒരു ഞെട്ടലോടെ ഉണർന്നു..അത് പോലെയായിരുന്നു ഓഫീസ് ഡോറ് അടച്ചുള്ള പോക്ക്... കുറേനേരം ഇമ ചിമ്മാതെ എന്നെപ്പോലെ എല്ലാവരും ആ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു പോയി... അത്രയ്ക്ക് ഗൗരവമായിരുന്നു ആ മുഖത്ത്.....Navy blue colour ഷർട്ടും അതിന് ചേരണ കരയുള്ള മുണ്ടുമായിരുന്നു വേഷം.... മൊബൈൽ ചെവിയോട് ചേർത്ത് കുറേനേരം ഓഫീസിന് കുറച്ചകലെ മാറി നിന്ന് തന്നെ ഫോൺ വിളിയായിരുന്നു....ഞങ്ങളെല്ലാവരും അതൊക്കെ നോക്കി നിന്നതും പെട്ടെന്ന് പ്രിൻസിപ്പാൾ തന്നെ ഡോറ് തുറന്നു പുറത്തേക്ക് വന്ന് ആ ചേട്ടനെ അനുനയിപ്പിച്ച് അകത്തേക്ക് കൂട്ടിപ്പോയി.... കുറേനേരം അവരുടെ വരവിനായി wait ചെയ്തു നിന്നപ്പോഴാ പെട്ടെന്ന് parents നൊപ്പം ഒരു കുട്ടി ഓഫീസ് ഡോറ് തുറന്ന് പുറത്തേക്ക് വന്നത്...

അവർക്കൊപ്പം ആ ചേട്ടനുമുണ്ടായിരുന്നു...ഡോറ് ലോക്ക് ചെയ്തിറങ്ങിയ ആ കുട്ടിയും parents ഉം ഒരുപോലെ അയാൾടെ കൈ ചേർത്ത് പിടിച്ച് നന്ദി പറഞ്ഞതും മുഖത്തൊരു ചിരി വരുത്തി വളരെ വിനയത്തോടെ ആ ചേട്ടൻ അവരുടെ കൈകളെ ചേർത്ത് പിടിച്ചു വച്ച് എന്തൊക്കെയോ പറഞ്ഞു... മനം നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ച് നിന്ന അവർക്ക് മുന്നിൽ കൂടെയുള്ള ബാക്കി അംഗങ്ങളെക്കൂടി പരിചയപ്പെടുത്തി അയാള് തിരിഞ്ഞു നടന്നതും അച്ഛൻ പതിയെ അവർക്കരികിലേക്ക് നടന്ന് അകത്തു നടന്ന കാര്യങ്ങളെല്ലാം അന്വേഷിക്കാൻ തുടങ്ങി... ഞാനും അതിന് കാതോർത്തു നിന്നു... എന്താ ഉള്ളില് ഉണ്ടായത്... പാർട്ടിക്കാരാണോ...??? അവരെന്താ അത്ര ദേഷ്യത്തിൽ..??? അത്...ആരാണെന്നൊന്നും അറിയില്ല സാറേ... ഇവിടെ വന്നപ്പോഴാ ആ മോനെ ആദ്യമായി കാണുന്നത്... എന്റെ മോള് പ്ലസ്ടു നല്ല മാർക്കോടെ പാസായതാ.. അതുകൊണ്ട് admission ന് ഒരു ബുദ്ധിമുട്ടും ഇല്ല.. പക്ഷേ ഇവിടെ വന്നപ്പോ അകത്തു ചോദിക്കണ PTA ഫണ്ട് ഞങ്ങളെപ്പോലെയുള്ള പാവങ്ങൾക്ക് താങ്ങാൻ പറ്റുന്നതല്ല....

അതുപോലെയാ ചോദിച്ചത്... പിന്നെ അഡ്മിഷനെടുക്കാതെ പുറത്തേക്ക് ഇറങ്ങി വന്നപ്പോഴാ ആ മോനെ കണ്ടത്...അത് ഇടപെട്ടത് കൊണ്ട് ഒരു പൈസ പോലും കൊടുക്കേണ്ടി വന്നില്ല...ദേ ഇപ്പോ അഡ്മിഷനും എടുത്തു... ഇനി സമാധാനത്തോടെ പോകാല്ലോ...!!! ഒരാശ്വാസത്തിൽ അവരതും പറഞ്ഞ് പോയതും ഓഫീസിൽ നിന്നും എന്റെ പേര് വിളിച്ചു....കൈയ്യിൽ കരുതിയ ഫയലുമായി അച്ഛനൊപ്പം തിടുക്കപ്പെട്ട് ഞാനും അകത്തേക്ക് കയറി...ഉള്ളിൽ അപ്പോഴും പുറത്തേക്ക് ഇറങ്ങിപ്പോയ ആ ചേട്ടനെപ്പറ്റിയായിരുന്നു സംസാരം...പ്രിൻസിപ്പാളടക്കമുള്ള എല്ലാവരും അല്പം ഭയത്തോടെയായിരുന്നു ആ ചേട്ടനെപ്പറ്റി സംസാരിച്ചത്....ഞാനതിലേക്ക് ശ്രദ്ധ കൊടുത്ത് സൈൻ ചെയ്ത് procedure എല്ലാം പൂർത്തിയാക്കി ഇറങ്ങി.... ഓഫീസിന് പുറത്തെ വലിയ വരാന്തയിൽ മൂന്നിടങ്ങളിലായി മൂന്ന് കൊടികൾ കുത്തി വച്ചിരുന്ന ഡസ്കുകളായിരുന്നു...ഒന്നും മനസിലാകാത്ത മട്ടിൽ ഞാനും അച്ഛനും ഒരുപോലെ ആ ഡസ്കുകൾക്കരികിലേക്ക് നടന്നു... ഓരോ ഡസ്കിന് പിന്നിലായുമുള്ള ബഞ്ചുകളിൽ ഒരു കൂട്ടം സ്റ്റുഡന്റ്സുമുണ്ടായിരുന്നു... ആദ്യത്തെ ഡസ്കിന് മുന്നിൽ ഒരു തൂവെള്ള കൊടിയായിരുന്നു കുത്തിയിരുന്നത്....

കുറേ കൊടിതോരണങ്ങളും അവയ്ക്ക് മുന്നിലുണ്ടായിരുന്നു... അച്ഛനൊപ്പം അതിനടുത്തേക്ക് നടന്നതും പെട്ടെന്ന് ആ ചേട്ടനും മറ്റ് പരിവാരങ്ങളും ആ ഡസ്കിനരികിലേക്ക് നടന്നടുത്തു.... എന്റെ നോട്ടം ഒരു നിമിഷം ഗൗരവമേറിയ ആ മുഖത്തേക്ക് തന്നെ പാളി വീണു.... പിന്നെ അധികം ആരും ശ്രദ്ധിക്കാതിരിക്കാൻ നോട്ടം മാറ്റി നല്ല കുട്ടിയായി അച്ഛന് പിന്നിൽ ഒതുങ്ങിക്കൂടി... ഇത്...ഇതെന്താ മക്കളേ...ഞങ്ങളൊക്കെ പഴയ Pdc കാരാണേ... അന്നത്തെ കോളേജ് മാത്രേ അറിയൂ...ഇപ്പോഴത്തേത് എങ്ങനെയാണെന്ന് അത്ര പരിചയം പോര... അയ്യോ അങ്കിൾ...അന്നും ഇന്നും ക്യാമ്പസിന് വലിയ മാറ്റങ്ങൾ ഒന്നുമില്ല... പിന്നെ ഇത് ഹെൽപ് ഡസ്ക് എന്നു പറയും... അങ്കിളിന്റെ മോളാണോ ഇത്..??? എന്നെ നോക്കി ആ ചേട്ടൻ അങ്ങനെ ചോദിച്ചതും ഞാനൽപം മര്യാദയ്ക്ക് നിന്നൊന്ന് പുഞ്ചിരിച്ച് കാണിച്ചു... ന്മ്മ്മ്...അതേ മോനേ...!!!മോളാ.. ഇവിടെ മലയാളം ഡിപ്പാർട്ട്മെന്റിലേക്കാ അഡ്മിഷൻ എടുത്തിരിക്കണേ... ഇവൾക്കാണേ കോളേജൊക്കെ കണ്ടപ്പോ നല്ല പേടിയും....

ഏയ് അതൊന്നും വേണ്ട അങ്കിൾ...എന്ത് problem ഉണ്ടായാലും ഞങ്ങളിൽ ആരോട് വേണമെങ്കിലും പറയാം... അച്ഛൻ അതുകേട്ട് എന്റെ മുഖത്തേക്ക് ഒന്നു നോക്കി... പിന്നെ അങ്കിൾ ഇവിടെ ഞങ്ങൾക്ക് ഹെൽപ് ഡസ്ക് ഫണ്ടിലേക്ക് എന്തെങ്കിലും ഒരു ചെറിയ തുക തന്നിരുന്നെങ്കിൽ ഉപകാരമായിരുന്നു... അത് കേട്ടതും അച്ഛൻ ഒരു പുഞ്ചിരിയോടെ പോക്കറ്റിൽ നിന്നും ക്യാഷെടുത്തു... എവിടേയും ഇപ്പോ ഇതൊരു പതിവായി ല്ലേ...?? അച്ഛൻ അല്പം നർമ്മം കലർത്തി പറഞ്ഞ് നോട്ട് ആ ചേട്ടന് നേരെ നീട്ടി... അയ്യോ അങ്കിൾ...ഇത്രേം ക്യാഷൊന്നും വേണ്ട... maximum 50 രൂപ.. അതിനപ്പുറം ഒന്നും വേണ്ട... അതെന്താടോ.. നിങ്ങൾക്ക് ഈ 50രൂപ കൊണ്ട് എന്താകാനാ...?? ഇത് ഞങ്ങൾക്ക് വേണ്ടീട്ടല്ല അങ്കിൾ.... ഇതുകൊണ്ട് വേറെയും ഒരുപാട് ആവശ്യങ്ങൾ ഉള്ളതാ.. അതുകൊണ്ടാ ഇങ്ങനെ ഒരു പിരിവ്..നിർബന്ധം ഇല്ല...കൈയ്യിൽ ഉണ്ടെങ്കിൽ മാത്രം മതി....

ഒരു പുഞ്ചിരി മുഖത്ത് നിറച്ച് ആ ചേട്ടൻ അങ്ങനെ പറഞ്ഞതും അച്ഛൻ നിർബന്ധിപ്പിച്ച് ആ ക്യാഷ് അവരെ ഏൽപ്പിച്ചു... ഇതിരിക്കട്ടേ..ഇയാള് നല്ലൊരു കാര്യം ചെയ്തതല്ലേ ഇന്ന്...അതിനാണ് ഈ ക്യാഷെന്ന് കൂട്ടിക്കോ...!! അച്ഛനതും പറഞ്ഞ് ക്യാഷേൽപ്പിച്ചതും ആ ചേട്ടൻ അത് വാങ്ങി ഞങ്ങടെ പേരും അഡ്രസ്സും എഴുതിയ ഒരു സ്ലിപ് എന്റെ കൈയ്യിലേക്ക് തന്നു.... ഞാനത് വാങ്ങി സ്ലിപ് ആകെത്തുക ഒന്ന് നോക്കി... പെട്ടെന്നാ ആ ചേട്ടൻ എനിക്ക് മുന്നിലേക്ക് വന്നു നിന്നത്... ഞങ്ങള് ഇവിടുത്തെ students union ന്റെ ഭാരവാഹികളാണ്....എന്ത് പ്രോബ്ലം ഉണ്ടായാലും ഞങ്ങളെ അറിയിക്കാം.... എന്നെ കണ്ടില്ലെങ്കിലും ഇവരിൽ ആരോടായാലും പറയാം...ഞങ്ങളുണ്ടാവും എല്ലാ ഹെൽപ്പിനും... ഞാൻ ദേവഘോഷ്......!!!! ബാക്കിയെല്ലാം ഈ ക്യാമ്പസിനറിയാം....വഴിയേ പറഞ്ഞു തരും...!!!! എല്ലാം...!!! തുടരും

Share this story