ക്യാമ്പസിലെ ചെഗുവേര: ഭാഗം 10

campasilechekuvera

രചന: മിഖായേൽ

പിന്നെയുള്ള സമയമത്രയും പ്രാക്ടീസോട് പ്രാക്ടീസ് തന്നെയായിരുന്നു... അതിനിടയ്ക്ക് ഒരു ബ്രേക്കെടുത്ത് എല്ലാവരും ഒന്ന് റെസ്റ്റ് ചെയ്തു... എന്റെ സംശയങ്ങളെല്ലാം തീർക്കാൻ പാകത്തിന് ആരുയേച്ചിയെ എന്റെ കൈയ്യിൽ കിട്ടിയ സമയമായിരുന്നു അത്.... ക്യാന്റീനിലായതുകൊണ്ട് എല്ലാവരും സ്നാക്സ് കഴിയ്ക്കുന്ന തിരക്കിലും...വീണു കിട്ടിയ അവസരം ഞാൻ കണക്കിനങ്ങ് മുതലെടുത്തു... ആരുയേച്ചീ...ഞാനൊരു കാര്യം ചോദിച്ചോട്ടേ...??? ഞാനല്പം വിനയത്തോടെ കാര്യങ്ങൾ അവതരിപ്പിച്ചു തുടങ്ങി... എന്താടീ മോളേ ഇത്ര formal ആയൊരു ചോദ്യം...??നീ ധൈര്യായിട്ട് ചോദിച്ചോ..!!! അത്...ചേച്ചിയ്ക്ക് ആ ദേവഘോഷെന്നു പറയുന്ന ചേട്ടനെക്കുറിച്ച് ഡീറ്റെയിൽസ് എല്ലാം അറിയാമോ?? അത് കേട്ടതും ചേച്ചി എന്നെ ആകെത്തുക ഒന്ന് നോക്കി.... പിന്നെ കൈയ്യിലിരുന്ന പഴംപൊരി ഒന്നു കടിച്ചെടുത്ത് ആക്കിയ മട്ടിൽ ഒന്നിളിച്ചു കാണിച്ചു... എന്താ ചിരിക്കുന്നേ...പറ...അറിയ്വോ..??? നീയിപ്പോ ഘോഷിന്റെ കാര്യം അന്വേഷിക്കുന്നത് ഒരു പതിവാക്കിയോ...എന്താ മോളേ ആ പഹയൻ ചങ്കില് കേറിയോ...??? ഏയ്..അതൊന്നുമല്ല ചേച്ചി.. എന്റെ ഒരു ഫ്രണ്ട് അന്വേഷിച്ചതാ ആ ചേട്ടനെപ്പറ്റി..

അതോണ്ട് ചോദിച്ചൂന്നേയുള്ളൂ...അല്ലാതെ വേറെ ഉദ്ദേശമൊന്നുമില്ല... ന്മ്മ്മ്...വേറെ വല്ല ഉദ്ദേശമുണ്ടോ ഇല്ലയോ...!! പക്ഷേ എനിക്ക് അവനെപ്പറ്റി കൂടുതലായി ഒന്നും അറിയില്ല നീലു...അവൻ നല്ലൊരു പയ്യനാ...നല്ലതെന്നു പറഞ്ഞാൽ വളരെ വളരെ നല്ലൊരു പയ്യൻ... ഇത്തിരി കലിപ്പ് കൂടുതലാ... പക്ഷേ അതിനും ഇരട്ടി സ്നേഹം ഉള്ളിൽ സൂക്ഷിക്കുന്നവനാ.... പക്ഷേ കാണുന്നവർക്ക് അങ്ങനെയൊന്നും തോന്നില്ലല്ലോ ചേച്ചി...തനി മൊരടൻ...എന്ത് കലിപ്പിലാ നടപ്പ് പോലും... അയാൾക്ക് ശരിയ്ക്കും ചിരിക്കാൻ അറിയില്ലേ...?? എന്റെ പൊന്നു കുഞ്ഞേ നീ ഈ പറയുന്ന അഭിപ്രായങ്ങള് തന്നെയായിരുന്നു ഘോഷിനെപ്പറ്റി ഞങ്ങടെ ക്ലാസ് മുഴുവനും.... പക്ഷേ ഞങ്ങടെ ക്ലാസിലെ ആൽവിന് വേണ്ടി അവൻ ചെയ്ത കാര്യങ്ങൾ.... ശരിയ്ക്കും അതൊന്ന് മാത്രം മതി അവന്റെ മനസിന്റെ നന്മ തിരിച്ചറിയാൻ... അതെന്ത് കാര്യമാ... എന്റെ curiosity കൂടി... അതെന്താണെന്ന് ചോദിച്ചാ... ആൽവിൻ അവന്റെ ബെസ്റ്റ് ഫ്രണ്ട് ഒന്നും ആയിരുന്നില്ല...

പക്ഷേ ക്ലാസ്മേറ്റ്സിനെപ്പോലും നല്ല ഫ്രണ്ടായി കാണുന്ന ശീലമാ ഘോഷിന്റെ.... ആൽവിൻ ഒരു പാവപ്പെട്ട വീട്ടിലെ പയ്യനായിരുന്നു... ദാരിദ്രംന്ന് പറഞ്ഞാൽ നമ്മളൊക്കെ ചിന്തിക്കുന്നതിലും അപ്പുറം... ഫസ്റ്റ് ഇയർ കഴിയും മുമ്പേ അതിന്റെയൊക്കെ പേരിൽ അവൻ പഠനം ഉപേക്ഷിച്ചു പോയതാ.. പഠിക്കുന്നതിൽ ഒരു above average student ആണ് അവൻ എന്ന് തിരിച്ചറിഞ്ഞ ഘോഷാണ് അവനെ വീണ്ടും ഈ ക്യാമ്പിലേക്ക് തിരികെ കൊണ്ടുവന്നത്...ഞങ്ങളെ ആരേം അറിയിക്കാതെ...അതിനൊരു publicity പോലും കൊടുക്കാതെയാ അവൻ അതൊക്കെ ചെയ്തത്... ആൽവിൻ അത് എല്ലാവരോടും പറഞ്ഞതിന് അവൻ ഭയങ്കര കലിപ്പും ആയിരുന്നു... പിന്നെ അന്നു മുതൽ ഇന്നുവരെയുള്ള ആൽവിന്റെ കോളേജ് ഫീസും എക്സാം ഫീസും അവന്റെ അനിയത്തീടെ പഠനച്ചിലവും എല്ലാം നടത്തുന്നത് ഘോഷാ.... ആരുയേച്ചി ഒരു പുഞ്ചിരിയോടെ പറഞ്ഞത് ഞാനൊരുതരം ആരാധനയോടെ കേട്ടിരുന്നു....

പെട്ടെന്നാ ഞാൻ ഋതൂന്റെ കാര്യം ഓർത്തത്... അല്ല ആരുയേച്ചീ ആരാ ഈ ഋതു...ആ ചേച്ചീയും സഖാവും തമ്മിൽ എന്താ ബന്ധം...??? ഋതു...ഋതു അവന്റെ ആരാണെന്ന് ശരിയ്ക്കും എനിക്കും അറിയില്ല...ചിലര് അവര് തമ്മില് പ്രണയമാണെന്ന് പറഞ്ഞ് നടക്കുന്നുണ്ടെങ്കിലും അവന്റെ മുന്നില് വച്ച് അങ്ങനെ പറയാനായി ആരുടേയും നാവ് പൊങ്ങില്ല.... പക്ഷേ ക്ലാസിലും പുറത്തുമുള്ള അവരുടെ ഇടപെടീൽ കാണുമ്പോ ഋതു അവന്റെ lover ആയൊന്നും തോന്നില്ല... ഘോഷങ്ങനെ പരിധി വിട്ട് പെൺകുട്ടികളെ അടിപ്പിക്കുന്ന കൂട്ടത്തിലല്ല.... അവനോട് ആകെ നല്ല പരിചയം ഞങ്ങള് ക്ലാസ്മേറ്റ്സിന് മാത്രമാ...മറ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും ഒരുപാട് പ്രണയിനികള് പുള്ളീടെ പിറകെ അലഞ്ഞ് തിരിയുന്നുണ്ട്... ആ വിധ approach മായി പിറകെ കൂടുന്നവരെയാ അവന് തീരെ ഇഷ്ടമല്ലാത്തത്....

അത് കേട്ടതും എന്റെയുള്ളില് വെള്ളിടി വെട്ടിയ ഫീലായിരുന്നു...ഇനി ഏത് രീതിയിൽ approach ചെയ്താ ആ കാലമാടന്റെ ചങ്കില് സ്ഥാനം പിടിയ്ക്കുംന്ന ചിന്തയിലായിരുന്നു ഞാൻ... ചേച്ചിയോട് ഒരുവിധം കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞതു കൊണ്ട് ഋതു എനിക്കൊരു പാരയായി അവതരിയ്ക്കും എന്ന ചിന്താഗതി തൽക്കാലത്തേക്ക് മാറ്റി വച്ചു.... പിന്നെ നീണ്ട് നിവർന്ന് ഒരു വർഷം കിടപ്പുണ്ടല്ലോന്ന ആശ്വാസത്തിൽ വീണ്ടും പ്രാക്ടീസ് തുടങ്ങി..... അങ്ങനെ ഒരുപാട് ദിവസത്തെ തയ്യാറെടുപ്പുകൾക്കൊടുവിൽ ആ ദിവസം വന്നെത്തി...കോളേജിലെ ഓണം സെലിബ്രേഷൻ...🏵️🏵️🏵️ വീട്ടീന്ന് കോളേജിലേക്ക് ഇറങ്ങിയപ്പോഴേ പേടിച്ച് പേടിച്ചാ നടന്ന് തുടങ്ങിയത്...കാരണം ഞാനാദ്യമായിട്ടായിരുന്നു സാരിയുടുത്ത് കോളേജിലേക്ക് പോകുന്നത്...

അമ്മ നല്ല ഭംഗിയായി സാരിയുടുപ്പിച്ച് തന്നതുകൊണ്ട് അഴിഞ്ഞു പോകുമോന്ന ടെൻഷൻ ഉണ്ടായില്ല.... ബ്ലാക്കും ഗോൾഡനും മിക്സു ആയ ബോർഡറുള്ള സെറ്റുസാരിയിൽ മ്യൂറൽ വർക്കുള്ള മുന്താണി കൂടിയായതും സംഭവം ക്ലാസായി... പിന്നെ ബ്ലാക്ക് കളർ ബോട്ട് നെക്ക് ബ്ലൗസും അതിന്റെ കൂടെ antique collection ന്റെ വളയും മാലയും വിടർത്തിയിട്ട മുടി നിറയെ മുല്ലപ്പൂവും കൂടി ആയതും as usual ദുൽക്കർ പറയും പോലെ ഞാൻ soo...soo...soo...സുന്ദരിയായി മാറി.... സംഗീതയും ഒരുക്കത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ലായിരുന്നു... രണ്ടു പേരും ക്യാമ്പസിലേക്ക് കാലെടുത്ത് വച്ചതും അവിടമാകെ ഉച്ചത്തിൽ ഓണപ്പാട്ടുകളും ചെണ്ടമേളവും മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു...ഞങ്ങളതെല്ലാം ആസ്വദിച്ച് ഡിപ്പാർട്ട്മെന്റിലേക്ക് വിട്ടു... ഞങ്ങടെ ഡിപ്പാർട്ട്മെന്റിന് തൊട്ടരികിലുള്ള മരത്തിൽ ഊഞ്ഞാലൊക്കെ കെട്ടിയിട്ടിരുന്നു...ഓരോ ഊഞ്ഞാലിന് മുകളിലും ഓരോ വെള്ളക്കൊടിയും നാട്ടിയിട്ടുണ്ട്...

അത് കണ്ടപ്പോഴേ മനസിലായി അതൊക്കെ സഖാവിന്റെയും ഗ്യാങിന്റെയും പണിയാണെന്ന്.... പുറത്തെ കാഴ്ചകളെല്ലാം ആസ്വദിച്ച് അകത്തേക്ക് കയറാൻ തുടങ്ങിയതും സഖാവ് കാറ്റ് പോലെ എനിക്ക് ഓപ്പോസിറ്റായി വന്ന് ബ്രേക്കിട്ടപോലെ മുന്നില് നിന്നു....അത് കണ്ടതും ആ മുഖത്തേക്ക് നോട്ടം കൊടുക്കാതെ ഞാനാകെയൊന്ന് പരുങ്ങി കളിച്ചു...ഞാനിടത് ഭാഗത്തേക്ക് ചലിച്ചതും സഖാവും അവിടേക്ക് തന്നെ ചലിച്ചു.. പെട്ടെന്ന് വലത്തേക്കൊഴിഞ്ഞതും സഖാവും അതേപോലെ ഒരേസമയം വലത്തേക്ക് ചലിച്ചു... ഹോ...മനുഷ്യനെ മെനക്കെടുത്താതെ മുന്നീന്ന് മാറെടീ... എന്നെയൊന്ന് നോക്ക്വ പോലും ചെയ്യാതെ സഖാവ് അതും പറഞ്ഞ് എന്നെ മുന്നിൽ നിന്നും മാറ്റി പുറത്തേക്ക് നടന്നു.... ഇങ്ങേർക്കെന്താ ഏതു സമയം ഈ സ്ഥായീഭാവം മാത്രേ അറിയ്വോ...ഒന്ന് ചിരിച്ചാ മുത്ത് പൊഴിയ്വോ..😏😏😏 ഞാനതും പറഞ്ഞ് ഒന്ന് പുച്ഛിച്ച് അകത്തേക്ക് കയറി.... പിന്നെ ഫുൾ ടൈം concentration അത്തമിടുന്നതില് തന്നെയായിരുന്നു....

ഇടയ്ക്ക് പൂവൊക്കെ റെഡിയാക്കാനായി ക്ലാസിന്റെ ഒരു കോർണറിലേക്ക് ചെന്നു നിന്നതും എന്റടുത്തേക്ക് ആദി വന്നു നിന്നു...പൂവ് ഇതള് പൊഴിയ്ക്ക്യാണെങ്കിലും അവന്റെ നോട്ടം മുഴുവനും എന്റെ നേർക്കായിരുന്നു.... നീലു... ശരിയ്ക്കും സൂപ്പറായിട്ടുണ്ട് നിന്നെ കാണാൻ...ഒരു പ്രത്യേക ഭംഗി...കേരള സാരി സൂപ്പർ....👌👌 നിവിൻ പോളി style ൽ അവനങ്ങനെ പറഞ്ഞതും ഞാൻ അവനെ വിഷമിപ്പിക്കാതെ നസ്രിയ style ൽ വളരെ കഷ്ടപ്പെട്ട് ഒന്നിളിച്ചു കാണിച്ചുനിന്നു.. മാവേലിയെ റെഡിയാക്കാനായി ഗൗതമും അനന്തുവും അവനേം കൂട്ടി പുറത്തേക്ക് പോയതും ഞാനൽപ്പം relaxed ആയി.... അപ്പോഴേക്കും വർണ ശബളമായ ഒരു വലിയ അത്തപ്പൂക്കളം ക്ലാസിൽ റെഡിയായിരുന്നു... പിന്നെ ക്ലാസാകെ കുരുത്തോലയും ജമന്തിപ്പൂവും കൊണ്ട് അലങ്കരിക്കലായിരുന്നു പണി...

ഒരു ഗ്രൂപ്പ് സദ്യ നിരത്തി വയ്ക്കുന്ന തിരക്കിലും മറ്റൊരു ഗ്രൂപ്പ് അത്തത്തിനടുത്തെ വിളക്കൊരുക്കണ തിരക്കിലുമായതും കുരുത്തോല അലങ്കരിക്കാനായി ആള് കുറഞ്ഞു... ഞാനും അതുല്യയും ചേർന്ന് കുരുത്തോല കെട്ടാൻ കിണഞ്ഞ് പരിശ്രമിക്ക്യായിരുന്നു...എത്ര പിണച്ചു കെട്ടീട്ടും സംഗതി ശരിയാവുന്നില്ലാരുന്നു... valuation ആവാറായല്ലോന്ന ടെൻഷൻ വേറെയും.. അതിന്റെ ബോധ്യത്തിൽ അങ്ങോട്ടുമിങ്ങോട്ടും കുരുത്തോല പിണച്ചു കെട്ടി നോക്കിയപ്പോഴാ ആരോ വന്നത് എന്റെ കൈയ്യീന്ന് വാങ്ങിയത്... ഞാനൊരു ഞെട്ടലോടെ അതെന്റെ കൈയ്യീന്ന് വാങ്ങിയ ആളെ നോക്കിയതും സഖാവ് അത് പിണച്ചു വച്ച് നന്നായി കെട്ടി തുടങ്ങിയിരുന്നു... ബ്ലാക്ക് colour shirt ഉം അതിന് മാച്ചാവണ കരയുള്ള മുണ്ടും Geonardo യുടെ black strap ഉള്ള watch ഉം എല്ലാമിട്ട് സഖാവാകെ കലിപ്പ് ലുക്കിലായിരുന്നു.... ഞാൻ സഖാവിന്റെ ചെയ്തികളെല്ലാം കണ്ട് നിൽക്ക്വായിരുന്നു... പെട്ടെന്നാ ആ നോട്ടം എന്റെ മുഖത്തേക്ക് വീണത്... സമയം തീരെയില്ല...

ദേ ഇങ്ങനെയാ ചെയ്യേണ്ടത്... മനസിലായോ...??? സഖാവ് എനിക്ക് ചെയ്യേണ്ട വിധം കാണിച്ചു തന്നു...ഞാനത് കണ്ട് പേടിയോടെ തലയാട്ടി നിന്നു... നിന്ന് തലയാട്ടാനല്ല പറഞ്ഞത്...കുരുത്തോല എടുത്ത് ഇങ്ങനെ ചെയ്യാൻ...!!! അത് കേൾക്കേണ്ട താമസം ഞാനും സഖാവ് ചെയ്ത പോലെ എല്ലാം ചെയ്തു... പെട്ടെന്ന് കുരുത്തോല എടുക്കാനായി പോക്കറ്റിൽ കൈ ചേർത്ത് സഖാവൊന്ന് കുനിഞ്ഞതും ആ കൈപ്പിടിയിൽ നിന്നും പോക്കറ്റിലിരുന്ന മൊബൈലും പോക്കറ്റിന് മുകളിൽ ഒട്ടിച്ചിരുന്ന ബാഡ്ജും കൂടി നിലത്തേക്ക് ഊർന്നു വീണു.... മൊബൈൽ അത്യാവശ്യം വലിപ്പമുള്ളതുകൊണ്ടാവും ആ കൈപ്പിടിയിൽ നിൽക്കാതെ നിലത്തേക്ക് വീണത്....!!!(ആത്മ) സഖാവ് തിടുക്കപ്പെട്ട് മൊബൈലും ബാഡ്ജും കൈയ്യെത്തി എടുത്തു... നിന്റെ മുന്നിൽ പെട്ടാലേ എനിക്ക് നഷ്ടങ്ങള് മാത്രമാണല്ലോ കിട്ടുന്നേ.... മൊബൈൽ just അങ്ങോട്ടുമിങ്ങോട്ടും ഒന്ന് ചരിച്ചു നോക്കി സഖാവങ്ങനെ പറഞ്ഞതും ഞാൻ കണ്ണും മിഴിച്ച് ആ മുഖത്തേക്കൊന്നു നോക്കി...

അതിന് ഞാനെന്തു ചെയ്തിട്ടാ...... അത്...പിന്നെ....സൂക്ഷിച്ചും കണ്ടുമൊക്കെ കുനിഞ്ഞിരുന്നേൽ ഒരു കുഴപ്പവും വരില്ലായിരുന്നല്ലോ… ഞാൻ സഖാവിന് മുഖം കൊടുക്കാതെ അടക്കം പറഞ്ഞു.. അതേ...ഘോഷണ്ണൻ എന്നോ സഖാവെന്നോ വിളിച്ചോ...എന്ത് വിളിക്കണംന്നറിയാതെയുള്ള ഈ പരുങ്ങലൊന്നും വേണ്ട... ഞാനതു കേട്ടതും ശരിയ്ക്കും ഞെട്ടിത്തരിച്ചു നിന്നു പോയി...കാരണം എന്റെ മനസിനെ അങ്ങനെ ഒരു പ്രോബ്ലം നന്നായി അലട്ടിയിരുന്നു.. ഞാനതിന് തലയാട്ടി ബാക്കി കുരുത്തോല കൂടി വളച്ചു കെട്ടി വച്ചു.... എപ്പൊഴാ നിന്റെ പാട്ട്...??? ഞാനത് കേട്ട് വീണ്ടും അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കി... ഇപ്പോ...ഇപ്പോ തുടങ്ങും... അത്തപ്പൂക്കളത്തിന്റെ valuation കഴിഞ്ഞാ ഉടനെയുണ്ടാവും.... ഞാനത് പറഞ്ഞ് നിന്നതും സഖാവിന്റെ മൊബൈലിൽ ഒരു കോള് വന്നു...

എന്റെ വാക്കുകൾ പൂർണമാകും വരെ wait ചെയ്യാതെ സഖാവ് ആ കോള് അറ്റന്റ് ചെയ്ത് തോളിൽ അഡ്ജസ്റ്റ് ചെയ്ത് പണി തുടർന്നു.... ഹാ...പറയെടാ...ആര്...ശ്യാമോ...ദാ വരുന്നു... സഖാവതും പറഞ്ഞ് കുരുത്തോല അടുത്തിരുന്ന ഡസ്കിലേക്ക് വച്ചു...മൈബൈല് ചെവിയിലും തോളിലുമായി അഡ്ജസ്റ്റ് ചെയ്തു തന്നെ കാല് കൊണ്ട് മുണ്ട് തട്ടിയൊന്നുയർത്തി അത് മടക്കി കുത്തി പുറത്തേക്ക് നാടക്കാൻ ഭാവിച്ചു... പെട്ടെന്ന് തിരിഞ്ഞു നടന്ന് കൈയ്യിലിരുന്ന ബാഡ്ജ് എന്റെ കൈയ്യിലേക്ക് തന്നു... ഞാനത് എന്ത് ചെയ്യണംന്ന മട്ടില് നിന്നതും സഖാവ് മൊബൈലില് നിന്നും ശ്രദ്ധ എന്നിലേക്ക് തിരിച്ചു.... ഇത് കൈയ്യില് വച്ചേക്കണം...എവിടേം കളയരുത്... ഞാൻ മേടിച്ചോളാം... സൂക്ഷിച്ചു വയ്ക്കണം കേട്ടല്ലോ... അത്രേം തിടുക്കപ്പെട്ട് പറഞ്ഞ് പുറത്തേക്കൊരു പോക്കായിരുന്നു......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story