ക്യാമ്പസിലെ ചെഗുവേര: ഭാഗം 12

campasilechekuvera

രചന: മിഖായേൽ

ഞാൻ ആ ശബ്ദം കേട്ടതും ഞെട്ടിപ്പിടഞ്ഞ് തിരിഞ്ഞു... പിന്നെ ഇടംവലം ഒന്നു നോക്കി ചാടിപ്പിടിച്ചെഴുന്നേറ്റ് നിന്നു... എല്ലാം ഒപ്പിച്ചു വച്ച സംഗീത നല്ല കുട്ടിയായിട്ട് ബെഞ്ചിലും... അതെനിക്ക് തീരെ സഹിച്ചില്ല...അവൾടെ ചിരി കണ്ടതും കാലിനിട്ട് ഒരു ചവിട്ടു കൊടുത്ത് ഞാനൊരിളി പാസാക്കി നിന്നു.... നീലാംബരി ഏത് ലോകത്താ... ഇവിടെ അല്ലല്ലോ...!!! സാറിന് അറിയില്ലല്ലോ എന്റെ ലോകം എവിടെയാണെന്ന്... അവിടെ കുത്തുന്ന പശൂമ്പ ഇല്ലേലും ഒരു വെട്ടുപോത്ത് നില്ക്ക്വല്ലേ....😡😡 അത് സാർ... ഞാൻ ശ്രദ്ധിച്ചിരിക്ക്യായിരുന്നു... ന്മ്മ്മ്...എങ്കില് പറഞ്ഞേ ഇവിടെ ഇത്രേം നേരവും ഞാൻ ഘോരഘോരം പഠിപ്പിച്ചോണ്ടിരുന്നത് എന്തായിരുന്നു....??? അത്...മലയാളം വ്യാകരണമല്ലേ സാർ... അല്ലേന്നോ...അതെന്നോടാ ചോദിയ്ക്കുന്നേ... അപ്പോ കൃത്യമായി അറിയില്ലാന്ന് സാരം...!!! അയ്യോ... അങ്ങനെ അല്ല സാർ...മലയാളം വ്യാകരണം തന്നെയാണ്... ശരി... എങ്കില് ഞാനിപ്പോ എന്താ വ്യാകരണത്തിൽ പഠിപ്പിച്ചത്...???

വ്യാകരണത്തില്...കാരകം..ആണോ സാർ..കാരകം ആണോന്ന്...അത് കഴിഞ്ഞ ക്ലാസിൽ പഠിപ്പിച്ചത്... ഞാൻ ചോദിച്ചത് ഇപ്പോ ഞാനെന്താ പഠിപ്പിച്ചേന്നാ... ഞാൻ നേരെ സംഗീതേടെ മുഖത്തേക്ക് ലുക്ക് വിട്ടു...അവള് കുനിഞ്ഞിരുന്ന് എന്തൊക്കെയോ കാര്യമായി മന്ത്രിയ്ക്ക്യായിരുന്നു...അതീന്ന് സാറ് പഠിപ്പിച്ചത് യമകമാണെന്ന് കത്തി... ഞാൻ കരുതി സാറ് കഴിഞ്ഞ ക്ലാസില് പഠിപ്പിച്ചു നിർത്തിയത് എന്താണെന്ന് ചോദിക്ക്യാണെന്ന്.... ഇപ്പോ പഠിപ്പിച്ചതാണെന്ന് അറിഞ്ഞില്ല.... സാറ് ഇപ്പോ പഠിപ്പിച്ചത് യമകം....!!! ഒരുവിധം ഒപ്പിച്ചു...സാറിന്റെ ന്മ്മ്മ് എന്ന മൂളല് കേട്ടതും വളരെ ആശ്വാസത്തോടെ ഒന്ന് ശ്വാസം നീട്ടിയെടുത്തു.. പക്ഷേ അത് നേരെ ചൊവ്വേ ഒന്നവസാനിപ്പിക്കും മുമ്പേ സാറിന്റെ അടുത്ത ചോദ്യവും വന്നു.. എങ്കില് യമകത്തിന്റെ ലക്ഷണം പറഞ്ഞിട്ട് ഇരുന്നോ....!!! എന്നെ അടപടലേ പൂട്ടിയുള്ള സാറിന്റെ നില്പ് കണ്ടതും എന്റെ ചങ്കിടിപ്പ് പോലും ഉയർന്നിരുന്നു... യമകം...!!! വേറെ വഴിയില്ലല്ലോ...കീഴടങ്ങ്വേ നിവർത്തി ഉണ്ടായിരുന്നുള്ളൂ.... എങ്കിലും ആ കീഴടങ്ങലിലും നമ്മൾ ഒരുപടി പോലും താണുകൊടുക്കാൻ പാടില്ലല്ലോ...

എനിക്ക്... എനിക്ക് ശരിയ്ക്കും മനസിലായില്ല സാർ...അതാ ഞാൻ.. അത് കേട്ടാൽ എന്റെ ഭാഗത്തും ചെറിയൊരു ന്യായമില്ലാതില്ലല്ലോ...!!!ഏത്....??? സാറത് കേട്ട് എന്നെ തറപ്പിച്ചൊന്ന് നോക്കി... ഞാൻ വരുതവണ കൂടി ഇയാൾക്ക് വേണ്ടി repeat ചെയ്യ്വാ...ഇത് കഴിയുമ്പോ പച്ചവെള്ളം പോലെ എനിക്ക് തിരികെ answer കിട്ടിയിരിക്കണം....!!! ഞാനതിനൊന്ന് തലയാട്ടി നിന്നു... പക്ഷേ ഉള്ളില് ചെറിയൊരു വിഷമം തോന്നി..കാരണം ഓണാവധി കഴിഞ്ഞ് വന്ന ഫസ്റ്റ് ഡേ തന്നെ അതും പുത്തനുടുപ്പും മേക്കപ്പും ഒക്കെയായി നിന്നിട്ട് സാറിന്റെ വായിലിരിക്കുന്നത് വാങ്ങിക്ക്യാന്ന് വച്ചാൽ.... പിന്നെ തല്ക്കാലത്തേക്ക് എന്നിലെ അഭിമാനിയെ മാറ്റിവെച്ച് സാറിന്റെ വാക്കിന് കാതോർത്തു... "അക്ഷരക്കൂട്ടമൊന്നായിട്ടർത്ഥം ഭേദിച്ചിടും പടി- യാവർത്തിച്ച് കഥിച്ചീടിൽ യമകം പല മാതിരി..." ഞാനതു കേട്ട് കണ്ണ് മിഴിച്ചു നിന്നു... പുസ്തകങ്ങൾ ഒരുപാട് വായിച്ചിട്ടുണ്ടെങ്കിലും മലയാളം ഗ്രാമർ അത്ര ഗ്ലാമറുള്ള ഐറ്റം അല്ലല്ലോ...

ഇത്തിരി കട്ടിയല്ലേ...ഇതേ പോലൊന്ന് മേലേപറമ്പിൽ ആൺവീട് മൂവീലേ ഞാൻ മുമ്പ് കേട്ടിട്ടുള്ളായിരുന്നു...ദാ...ദത് തന്നെ വേലക്കാരിയായിറുന്താലും നീയെൻ മോഹവല്ലി...!!! സാറ് പറഞ്ഞതെല്ലാം ഒരു ഫ്ലോയില് മനസിലൊന്ന് rewind അടിച്ചു നോക്കി... ന്മ്മ്മ്...ഇനി പറഞ്ഞേ നീലാംബരി....!!! grasping power എനിക്കിത്തിരി കൂടുതലായോണ്ട് ഞാൻ സാറിനെ ചെറുതായി ഒന്ന് ഞെട്ടിച്ചു... യമകത്തിന്റെ ലക്ഷണവും ശാസ്ത്രവും എല്ലാം പറഞ്ഞു കൊടുത്തതും സാറെന്നോട് ഇരുന്നോളാൻ പറഞ്ഞ് തിരികെ ലെക്ച്വർ ബോർഡിനരികെ ചെന്നു നിന്നു....ഞാൻ നേരെ ഒന്ന് ശ്വാസം വിട്ട് സംഗീതേ ഒന്നിരുത്തി നോക്കിയതും അവളൊരു അവിഞ്ഞ ചിരി മുഖത്ത് ഫിറ്റ് ചെയ്തിരിക്ക്യായിരുന്നു.....ആ hour കഴിഞ്ഞ് സാറ് പുറത്തേക്കിറങ്ങിയതും ബാഗിൽ നിന്നും ഒരു പായ്ക്കറ്റുമെടുത്ത് ഞാൻ പുറത്തേക്കിറങ്ങി...അതെന്താണെന്നറിയാനുള്ള ഒടുക്കത്തെ curiosity കാരണം സംഗീതയും എന്റെ പിറകേ കൂടി...ക്ലാസീന്ന് ഇറങ്ങിയെങ്കിലും എന്റെ നോട്ടം മുഴുവനും സഖാവിനേം ഗ്യാങിനേയും ആയിരുന്നു...

ഒടുവില് നടുമുറ്റത്തെ പൈൻ മരത്തിന് ചുവട്ടിലിരുന്ന സഖാവിലേക്ക് എന്റെ നോട്ടം വീണു....സഖാവിന് ചുറ്റും ബാക്കി ഡിപ്പാർട്ട്മെന്റിലെ ചേട്ടന്മാരും ഉണ്ടായിരുന്നു.... ഞാനവിടേക്ക് ലക്ഷ്യം വച്ച് നടന്നെങ്കിലും ഉള്ളില് ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു...അതുവരെയും ഒരാവശ്യവുമില്ലാതെ പിറകേ വന്ന സംഗീതേ കട്ടയ്ക്ക് ചേർത്ത് പിടിച്ച് ഞാനാ കലിപ്പനടുത്തേക്ക് നടന്നു...എന്നെ കണ്ടതും ആൾടെ നോട്ടം എന്റെ നേർക്കായി… ഞാനവിടെ നിന്ന് ആംഗ്യം കാട്ടി സഖാവിനെ ഒന്ന് വിളിച്ചതും സഖാവ് എന്നെത്തന്നെ രൂക്ഷമായി ഒന്ന് നോക്കി... ഞാൻ വീണ്ടും ഒന്നുകൂടി ഒന്നപേക്ഷിച്ചു നോക്കിയതും ആള് അവിടെ നിന്നും പതിയെ എഴുന്നേറ്റ് എനിക്കടുത്തേക്ക് വന്നു.... ന്മ്മ്മ്..ന്താ...???എന്തിനാ നീ വിളിച്ചേ...?? സഖാവ് അല്പം ഗൗരവം ഫിറ്റ് ചെയ്ത് ചോദിച്ചതും ഞാൻ കൈയ്യിലിരുന്ന പായ്ക്കറ്റ് സഖാവിന് നേരെ നീട്ടി വച്ചു...ആ പായ്ക്കറ്റിന് മീതെ സഖാവ് എന്നെ ഏൽപ്പിച്ച ബാഡ്ജും ഉണ്ടായിരുന്നു... എന്തായിത്...?? സഖാവ് അത് വാങ്ങാതെ എന്റെ മുഖത്തേക്ക് നോക്കി... ഇത്...അന്ന്...സ... ദേവേട്ടൻ എന്റെ കൈയ്യിൽ ഏൽപ്പിച്ച ബാഡ്ജാ.... സൂക്ഷിച്ചു വയ്ക്കണംന്ന് പറഞ്ഞിരുന്നു.....

സംഗീത ഞാൻ വിളിച്ചത് കേട്ട് അടിമുടി ഞെട്ടി നിൽക്ക്വായിരുന്നു... അതെ പറഞ്ഞിരുന്നു.... അതൊക്കെ പോട്ടെ..നീയിപ്പോ എന്നെയാണോ ദേവേട്ടൻന്ന് വിളിച്ചത്... ഞാനതിന് തലകുനിച്ച് നിന്ന് അതേന്ന് തലയാട്ടി... എനിക്ക് അത്തരം വിളികളേ...ഇഷ്ടമല്ല... ഇവിടെ എന്റെ വിളിപ്പേര് ദേവൻ എന്നല്ല ഘോഷ് എന്നാ... എല്ലാവർക്കും അങ്ങനെ വിളിയ്ക്കാനറിയാമെങ്കി നീയും അങ്ങനെ തന്നെ വിളിച്ചാൽ മതി... നിനക്ക് മറ്റുള്ളവരിൽ നിന്നും വലിയ വ്യത്യാസങ്ങൾ ഒന്നുമില്ലല്ലോ... സഖാവ് ആകെ കലിപ്പിലായി.... എനിക്ക് അങ്ങനെ വിളിക്കാനാ തോന്നിയത്... നേരത്തെ പറഞ്ഞതുപോലെ സഖാവെന്നോ ഘോഷണ്ണൻ എന്നോ ഈ മുഖത്ത് നോക്കി വിളിയ്ക്കാൻ തീരെ മനസു വന്നില്ല... അതുകൊണ്ടാ അങ്ങനെ വിളിച്ചത്... ഞാൻ പറഞ്ഞില്ലേ എനിക്ക് അങ്ങനെയൊക്കെ വിളിയ്ക്കുന്നതാ ഇഷ്ടം.. എല്ലാവരേയും പോലെ അതങ്ങ് ശീലമാക്കിയാൽ മതി നീയും.... ഞാൻ പറഞ്ഞില്ലേ എനിക്ക് അങ്ങനെ വിളിയ്ക്കാൻ തോന്നുന്നില്ല..

ഒരു പരിചയവുമില്ലാത്ത എന്നെ ചേട്ടൻ നീയെന്നും എടീന്നും വിളിയ്ക്കുമ്പോ ഞാൻ തിരിച്ചൊന്നും പറയുന്നില്ലല്ലോ..... അത് കേട്ടതും സഖാവ് എന്നെ ഇരുത്തി ഒന്ന് നോക്കി.... പിന്നെ ഇത്...ഒരു ഷർട്ടാണ്... ഞാൻ അന്ന് ചേട്ടന്റെ ഒരു ഷർട്ടല്ലേ അച്ചാറില് മുക്കി നശിപ്പിച്ചത്... അതിന് പകരമാണെന്ന് കൂട്ടിയ്ക്കോ...!!!ഞാനതും പറഞ്ഞ് പായ്ക്കറ്റ് സഖാവിന് നേരെ നീട്ടി...ആളപ്പോഴും എന്നെ കലിപ്പിച്ച് നോക്കി നിൽക്ക്വായിരുന്നു...... ഞാൻ നിന്നോട് പറഞ്ഞോ എനിക്ക് ഷർട്ട് വാങ്ങി തരാൻ...ഇല്ലല്ലോ... എനിക്ക് ആവശ്യമുള്ള സാധനങ്ങൾ ഞാൻ തന്നെയാ വാങ്ങാറ്... അതിന് മറ്റാരുടേയും സഹായം എനിക്ക് ആവശ്യമില്ല....!! സഖാവതും പറഞ്ഞ് മുണ്ട് മടക്കി കുത്തി തിരിഞ്ഞു നടന്നു... അതേ...ഒന്നു നിന്നേ...!! ഞാൻ പറഞ്ഞത് കേട്ട് സഖാവ് നടന്ന നടപ്പ് ഒന്ന് ബ്രേക്കിട്ടു... പക്ഷേ എന്നെ തിരിഞ്ഞു നോക്കാനുള്ള മനസ് കാണിച്ചില്ല...അത് കണ്ടതും ഞാൻ പതിയെ സഖാവിനടുത്തേക്ക് നടന്നു ചെന്നു... എന്നെ മുന്നില് കണ്ടാൽ നഷ്ടമാണെന്നല്ലേ പറഞ്ഞേ....!!! അതുകൊണ്ട് ഞാൻ കാരണം ചേട്ടനൊരു നഷ്ടം വേണ്ട...ഇതിന് തിരികെ കടയിൽ കൊണ്ട് പോയി കൊടുക്കാൻ പറ്റില്ല....!!!

എനിക്കാണേ ഇത് കൊടുക്കാൻ പാകത്തിന് റിലേറ്റീവ്സോ, ഫ്രണ്ട്സോ ഇല്ല.... ചേട്ടനിപ്പോ ഇത് വേണ്ടാന്ന് വച്ചാൽ നഷ്ടം എനിക്കായിരിക്കും...അതും ചേട്ടൻ കാരണം.... ഞാനത്രയും പറഞ്ഞ് പായ്ക്കറ്റ് മുന്നിലിരുന്ന സഖാവിന്റെ ബുള്ളറ്റിന് പുറത്തേക്ക് വച്ചു...അതിന് മുകളിലായി ആ ബാഡ്ജും വച്ച് തിരിഞ്ഞു നടന്നതും പിന്നിൽ നിന്നും സഖാവിന്റെ വിളി വന്നു... ഋതു ചോദിച്ചപ്പോ നിന്റെ കൈയ്യിൽ ഇല്ലാന്ന് പറഞ്ഞ ബാഡ്ജ് ഇപ്പോ എവിടുന്ന് കിട്ടി നിനക്ക്... വല്ല മാജിക്കും വശമുണ്ടോ...??? സഖാവ് അതും പറഞ്ഞ് പായ്ക്കറ്റിന് മുകളിലിരുന്ന ബാഡ്ജ് മാത്രം കൈയ്യിലെടുത്തു... അത് കേട്ടതും ഞാൻ നിന്നൊന്ന് പരുങ്ങി... അപ്പോഴേക്കും സഖാവ് എന്റടുത്തേക്ക് നടന്നടുത്തിരുന്നു.... ഞാൻ മുഖത്തേക്ക് വീണുകിടന്ന മുടിയിഴകൾ ചെവിമടക്കിലേക്ക് ഒതുക്കി വച്ച് അല്പം പരിഭ്രമത്തോടെ നിന്നു.... ഇതിപ്പോ എവിടുന്ന് കിട്ടീന്നാ ചോദിച്ചേ...??? ആ ചോദ്യത്തിൽ അധികം ദേഷ്യം കലർന്നിരുന്നില്ല.....

അത്...ആ ചേച്ചി വന്നു ചോദിച്ചപ്പോ ഇത് എന്റെ കൈയ്യിൽ ഇല്ലായിരുന്നു...എവിടെയോ നഷ്ടപ്പെട്ടു... പിന്നെ നിലത്ത് നിന്നും തിരികെ കിട്ടിയതാ... ഞാൻ തലകുനിച്ച് നിന്ന് പറഞ്ഞു... ഹോ... അങ്ങനെ...!!!! എനിക്ക് ഈ നുണപറയുന്ന ശീലം അത്ര ഇഷ്ടമുള്ള കൂട്ടത്തിലല്ല... പിന്നെ മുഖത്ത് നോക്കി നിന്ന് പറയാത്തോണ്ട്....... നീ ചെല്ല്...ക്ലാസുണ്ടാവുമല്ലോ...!!! അത് കേൾക്കേണ്ട താമസം ഞാനും സംഗീതയും കൂടി നടന്നു തുടങ്ങി... അതേ... ഒന്നു നിന്നേ....Internals കഴിയുമ്പോ election notification ഉണ്ടാവും...നീയാണ് കലാസ്കോഡ്... കുറച്ച് പാട്ട് പഠിച്ചു വച്ചേക്കണം... അത്രയും പറഞ്ഞ് സഖാവൊരു പോക്കായിരുന്നു... എനിക്ക് സമ്മതമാണോ അല്ലയോന്ന് പോലും ഒരു ചോദ്യം അങ്ങേർടെ ഭാഗത്ത് നിന്നും ഉണ്ടായില്ല...ആ ഞെട്ടലിൽ അടിമുടി തരിച്ചു നിൽക്ക്വായിരുന്നു ഞാൻ............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story