ക്യാമ്പസിലെ ചെഗുവേര: ഭാഗം 23

campasilechekuvera

രചന: മിഖായേൽ

സഖാവ് നേരെ ഡിപ്പോയിലെ enquiry ല് പോയി അന്വേഷിച്ചു വന്നു... അരമണിക്കൂർ wait ചെയ്യേണ്ടി വരും...!!!നിന്റെ ബൈക്ക് എന്തേ...??? സഖാവ് ജിഷ്ണു ചേട്ടനോട് അങ്ങനെ ചോദിച്ചതും എന്റെ കണ്ണുകൾ ആകെയൊന്ന് വിടർന്നു...സംഭവം ഇനി ചിലപ്പോൾ ലേറ്റായതുകൊണ്ട് ബൈക്കിൽ കൊണ്ടു വിടാനാവുമെങ്കിലോ....???🤔🤔🤔 അത്...എണ്ണ തീർന്നു... അതുകൊണ്ട് കോളേജില് അഗസ്റ്റിൻ അണ്ണനെ ഏൽപ്പിച്ചിട്ടാ ഇങ്ങോട്ട് വന്നത്...!!! ആഹാ.. ബെസ്റ്റ്... സത്യത്തിൽ ആ ബൈക്ക് വാങ്ങിയതിൽ പിന്നെ എണ്ണ കണ്ടിട്ടുണ്ടോടാ....??? ഒരത്യാവശ്യം വന്നാൽ അല്ലേലും അതുപകരിക്കില്ല..... ഇനിയിപ്പോ അരമണിക്കൂർ ഇവിടെ wait ചെയ്തോ...ഒരാളേ ഉണ്ടായിരുന്നുള്ളുവെങ്കിൽ എന്റെ വണ്ടിയില് കൊണ്ടാക്കാമായിരുന്നു.... ഇതിപ്പോ ഇവര് രണ്ട് പേരില്ലേ...!!! (ശ്ശോ...മിസ്സായി...മിസ്സായി...ഒരു യമണ്ടൻ ചാൻസാ നീ കാരണം പോയത്...!!!) ഞാൻ സംഗീതേ നോക്കി പേടിപ്പിച്ചതും അവള് നിസ്സഹായതയോടെ എന്റെ മുഖത്തേക്ക് തന്നെ ലുക്ക് വിട്ടു നിന്നു.... ആദ്യം കുറേനേരം ഞങ്ങൾക്കൊപ്പം നിന്ന സഖാവ് പിന്നെ മൊബൈലും ചെവിയില് തിരുകി സ്റ്റാന്റിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന് ആരെയൊക്കെയോ call ചെയ്യുകയായിരുന്നു....

എനിക്കപ്പോ ആ മൊബൈൽ വാങ്ങി ദൂരെയിറിയാനുള്ള ദേഷ്യമുണ്ടായിരുന്നു....😠😠😠 അങ്ങനെ ആകെ മൊത്തം കലിപ്പ് മോഡ് ഓൺ ചെയ്തു നിന്നതും ഞങ്ങൾക്ക് പോകാനുള്ള ബസ് സ്റ്റാൻഡിൽ വന്നു നിന്നു.... സഖാവിന്റെ മുഖത്തേക്ക് ഒന്ന് നോക്ക്വ പോലും ചെയ്യാതെ ഞാൻ സംഗീതേം കൂട്ടി ബസിലേക്ക് കയറി...പതിവിലും വിപരീതമായി അവളെ സൈഡ് സീറ്റിലിരുത്തി ഞാൻ പുറത്തെ കാഴ്ചകളിൽ നിന്നും മറഞ്ഞ് സീറ്റിലേക്ക് ചാരിയിരുന്നു.... സംഗീത മാത്രം ജിഷ്ണു ചേട്ടനും അയാൾക്കും ടാറ്റായൊക്കെ കൊടുത്തിരിക്ക്യായിരുന്നു.... ആ യാത്ര അധികം വൈകാതെ ഞങ്ങടെ ജംഗ്ഷനിൽ ചെന്നു നിന്നു...ഞങ്ങളേം കാത്ത് അച്ഛൻ ജംഗ്ഷനിൽ തന്നെ നില്പുണ്ടായിരുന്നു... എന്തേ ഇത്ര വൈകിയേ....??? എന്താ വൈകിയേന്ന് ആ ഘോഷിനോട് പോയി ചോദിയ്ക്ക്... വിളിച്ചു പറഞ്ഞു കാണുമല്ലോ അതും....മ്മ്മ്മ്ഹ്ഹ്ഹ്ഹ്ഹ്😏😏😏😏😏😏 ഒരു ലോഡ് പുച്ഛം വാരിയെറിഞ്ഞ് ഞാൻ അച്ഛനേയീം സംഗീതയേയും വകഞ്ഞ് മാറ്റി മുന്നേ നടന്നു... എനിക്ക് പിറകെ വന്ന രണ്ടാളും കോളേജില് അന്നു നടന്ന ഓരോ കാര്യവും വിശദമായി സംസാരിച്ച് നടക്ക്വായിരുന്നു...

വല്യച്ഛന്റെ വീടിനടുത്ത് എത്തിയതും സറഗീതെ വീട്ടിലാക്കി അച്ഛൻ എനിക്ക് പിറകെ വച്ചു പിടിച്ചു... വീട്ടിലെത്തി അമ്മയോടും അധികം തമാശയ്ക്ക് പോവാതെ നേരെ റൂമിലേക്ക് വച്ച് പിടിച്ചു.... പക്ഷേ കഴിയ്ക്കാനിരിയ്ക്കുന്ന time ആയപ്പോഴേക്കും അച്ഛനും അമ്മയും ചേർന്ന് എന്റെ പിണക്കം മുഴുവനും മാറ്റിയെടുത്തിരുന്നു.... അന്ന് ഉറങ്ങാൻ കിടക്കുമ്പോഴും പതിവ് പോലെ സഖാവിന്റെ മുഖം മാത്രമായിരുന്നു മനസിൽ.... പിറ്റേന്ന് രാവിലെ സഖാവ് പറഞ്ഞത് പോലെ കോളേജിൽ ആദ്യമെത്തിയത് ഞങ്ങൾ സഖാക്കളായിരുന്നു... അന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു... മറ്റൊന്നുമല്ല meet the candidate program തന്നെ...(ഇലക്ഷന് നില്ക്കുന്ന എല്ലാ പാർട്ടിയുടേയും സ്ഥാനാർത്ഥികളെ students ന് മുന്നിൽ ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുന്ന പ്രോഗ്രാം ആണ് meet the candidate...ഇത് open stage ൽ വച്ച് പ്രിൻസിപ്പാളിന്റേയും എല്ലാ അധ്യാപകരുടേയും എല്ലാ പാർട്ടി പ്രവർത്തകരുടേയും students ന്റെയും സാന്നിധ്യത്തിലാണ് നടത്തുന്നത്)... തലേദിവസം സഖാവ് പറഞ്ഞതനുസരിച്ച് boys എല്ലാവരും വെള്ളമുണ്ടും ഷർട്ടും അണിഞ്ഞിട്ടായിരുന്നു ക്യാമ്പസിലേക്ക് വന്നത്......

candidates ആയ ഞങ്ങൾ പെൺകുട്ടികൾ സെറ്റുസാരിയും... അതുകൊണ്ട് ഞങ്ങളെ എല്ലാവരെയും കാണാൻ ആകെത്തുക നല്ല ഭംഗിയായിരുന്നു..... കോളേജിന്റെ ഓപ്പൺ സ്പേസിൽ വച്ചായിരുന്നു പ്രോഗ്രാം നടന്നത്... ഞങ്ങളെല്ലാവരും ഒരു വശത്തും ഞങ്ങൾക്ക് opposite ആയി ഹർഷനും ഗ്യാങും മറുസൈഡിലായി മുസാഫിറും ഗ്യാങും ഇടം പിടിച്ചു...അവർക്ക് മുന്നിലായി അവരുടെ സ്ഥാനാർത്ഥികളുമുണ്ടായിരുന്നു... with dress code... മുസാഫിറും ടീമും നീലത്തിൽ മുങ്ങിയപ്പോ ഹർഷനും ഗ്യാങും വെള്ളയും ചുവപ്പും കൊണ്ട് മൂടി.... പക്ഷേ അവിടേം ഭംഗീടെ കാര്യത്തിൽ സ്കോർ ചെയ്തത് ഞങ്ങളായിരുന്നു....കഴുത്തിൽ ചുവന്ന റിബണും കൈയ്യിൽ തൂവെള്ള കൊടിയുമായി നിരനിരയായി നിന്ന ഞങ്ങളെ കാണാൻ തന്നെ ഒരാനച്ചന്തമുണ്ടായിരുന്നു....ചുറ്റിനും വീശിയടിച്ച കാറ്റില് ആ കൊടിയും കഴുത്തിലെ മാലയും ഇളകിയാടിക്കളിയ്ക്കുന്നുണ്ടായിരുന്നു...അതിന്റെ കൂടെ ഞങ്ങൾക്ക് ഇരുവശവും കൂട്ടത്തോടെ പാറിക്കളിച്ചു നിന്ന ചുവന്ന ഹൈഡ്രജൻ ബലൂണുകൾ ആകെയുള്ള ഭംഗിയൊന്ന് ഇരട്ടിപ്പിച്ചു....

ഏറ്റവും ഉയർന്ന സ്ഥാനം മുതൽ alphabetical order അനുസരിച്ച് ഓരോ സ്ഥാനാർത്ഥിയേയും വിജു കുമാർ സാർ തന്നെ announce ചെയ്തു... chairman സ്ഥാനാർത്ഥിയായി ആദ്യം announce ചെയ്തത് ആര്യൻ ചേട്ടനെ തന്നെയായിരുന്നു.... ആര്യാ... പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ...മറ്റൊരു പാർട്ടീടെയും പേര് എടുത്ത് പറയരുത്...അവരെ ആരെക്കുറിച്ചും ഒന്നും പറയാൻ പോവരുത്...നീ നിന്റെ വോട്ട് മാത്രം ഉറപ്പ് വരുത്തണം...!!! സഖാവ് അത്രയും പറഞ്ഞ് ആര്യൻ ചേട്ടനെ ഡയസിലേക്കയച്ചു... ആര്യൻ ചേട്ടന്റെ ചെറിയൊരു പ്രസംഗം കഴിഞ്ഞതും ചുറ്റും വീറോടെ ഒരു മുദ്രാവാക്യം അലയടിച്ചു... സഖാവിന്റെ ശബ്ദമായിരുന്നു അത്....ആ മുദ്രാവാക്യം വിളിയോട് കൂടി സഖാവ് തന്നെ ആര്യൻ ചേട്ടന്റെ കഴുത്തിലേക്ക് ഒരു മാലയും കൈയ്യിലേക്ക് കൊടിയും ഏൽപ്പിച്ചു കൊടുത്തു... പിന്നെ മുദ്രാവാക്യം വിളി ജിഷ്ണു ചേട്ടൻ ഏറ്റെടുത്തു...അവിടമാകെ ഒരു ആവേശക്കടലിരമ്പം തന്നെ നിറയുകയായിരുന്നു... എല്ലാ പാർട്ടിയുടേയും candidates നെ വിളിയ്ക്കും തോറും അവരും മുദ്രാവാക്യം വിളിയോടെ അവരുടെ സ്ഥാനാർത്ഥികളെ വരവേറ്റു.... ഒടുവിൽ എന്റെ ഊഴം വന്നെത്തി...

അല്പം പേടിയോടെ ഞാൻ സഖാവിന്റെ മുഖത്തേക്ക് നോക്കിയതും സഖാവ് ഇരുകണ്ണുകളും അടച്ചൊന്ന് പുഞ്ചിരിച്ചു കാണിച്ചു...ആ മുഖം കണ്ടതും എവിടെ നിന്നോ ഒരാത്മ വിശ്വാസം വന്നപോലെ ഞാൻ ഡയസിലേക്ക് നടന്നു... പഠിച്ചു വച്ചിരുന്ന കുറച്ചു കാര്യങ്ങൾ സംസാരിച്ച് ഞാൻ ഡയസിൽ നിന്നും ഇറങ്ങാൻ തുടങ്ങിയതും സഖാവിന്റെ മുദ്രാവാക്യം വീണ്ടും അവിടെ മുഴങ്ങി കേട്ടു.... 💪Red salute....Red salute... Red salute the comrade....💪ആര്യൻ ചേട്ടന് ശേഷം സഖാവ് എനിക്കായിരുന്നു മുദ്രാവാക്യം വിളിച്ചത്..ആ സന്തോഷത്തിൽ നിൽക്കുമ്പോഴായിരുന്നു സഖാവ് കൈയ്യിൽ കരുതിയ ഒരു മാല എന്റെ കഴുത്തിലേക്ക് അണിയിച്ചത്...അതിന്റെ കൂടെ ഒരു കൊടി കൂടി എന്റെ കൈയ്യിലേക്ക് പകർന്നു തന്നു.... എന്റെയുള്ളിൽ തോന്നിയ സന്തോഷത്തിന് അതിരുകളില്ലായിരുന്നു....ആ കൊടിയെ തോളോട് ചേർത്ത് പിടിച്ച് ഞാനും എന്റെ മുഷ്ടി ചുരുട്ടി ഉറക്കെ മുദ്രാവാക്യം ചൊല്ലിയിറങ്ങി...

meet the candidate കഴിയും വരെ എന്റെ മനസിൽ നിറയെ സഖാവ് എന്റെ കഴുത്തിൽ ഹാരമണിയിച്ചു തന്ന നിമിഷമായിരുന്നു....ആ പ്രോഗ്രാം കഴിഞ്ഞ് ക്യാമ്പസാകെ ഇലക്ഷൻ ലഹരിയിൽ അടിമുടി മുങ്ങി കുളിയ്ക്കാൻ തുടങ്ങ്വായിരുന്നു.... meet the candidate കഴിഞ്ഞ് Individual vote ചോദിയ്ക്കാനായി എല്ലാവരും ഓരോരോ കോണുകളിൽ ഇടംപിടിച്ചു..... എല്ലാവരോടും വോട്ട് ചോദിച്ച് ചോദിച്ച് ഞാനൊരു വകയായി നിന്നപ്പോഴായിരുന്നു സഖാവിന്റെ വരവ്...എന്നെ കണ്ടതും സഖാവ് പതിവില്ലാതെ ഒന്ന് ചിരിച്ചു കാണിച്ചു... എന്താ നീലാംബരി... വോട്ട് ചോദിച്ച് ക്ഷീണിച്ചോ...??? ഞാനതു കേട്ട് കണ്ണ് ചിമ്മാതെ സഖാവിന്റെ മുഖത്തേക്ക് തന്നെയൊന്ന് നോക്കി നിന്നു... ഏയ്...ഇല്ല.....കുഴപ്പമൊന്നുമില്ല...!!! വോട്ട് ചോദിയ്ക്ക്യായിരുന്നു...!!! നീ ഇപ്പൊഴേ ജയിച്ചിരിക്ക്യല്ലേ...!!! അതുകൊണ്ട് നീ ഇനി അധികം വോട്ട് ചോദിച്ച് കഷ്ടപ്പെടേണ്ട... കുറച്ചു നേരം റെസ്റ്റെടുത്തോ...!!! സാരല്യ... ബുദ്ധിമുട്ടൊന്നുമില്ല...!! ഞാൻ പറഞ്ഞത് കേട്ട് സഖാവ് എന്റെ മുഖത്തേക്ക് നോക്കി തന്നെ ഒന്ന് ചിരിച്ചു... ഇത്രേം മതി നീലാംബരി.. ഞാൻ സീരിയസായി പറഞ്ഞതാ... പിന്നെ ബുദ്ധിമുട്ടില്ലെങ്കിൽ എന്റെ കൂടെ വന്നാൽ ഞാനൊരു പണി തരാം...

ഞാനതു കേട്ട് അല്പം സംശയ ഭാവത്തിൽ സഖാവിന്റെ മുഖത്തേക്ക് നോക്കി... എന്ത് പണിയാ...??? വലിയ ഭാരിച്ച പണിയൊന്നുമല്ല... എന്റെ പിറകേ പോന്നോളൂ...സഖാവതും പറഞ്ഞ് നടന്നു... ഞാൻ പിറകേയും.ആദ്യമായിട്ടായിരുന്നു സംഗീത ഇല്ലാതെ ഒരു പോക്ക്....സാരിയുടുത്തത് കാരണം നടക്കാൻ നല്ല ബുദ്ധിമുട്ടായിരുന്നു... പിന്നെ ഒരുവിധം സഖാവിനൊപ്പം കത്തിച്ചു വിട്ടു... ഇടയ്ക്ക് ഓരോ ക്ലാസ് റൂമിന് വാതിൽക്കൽ നിന്നും students ഘോഷണ്ണാന്നും വിളിച്ച് സഖാവിനോട് സംസാരിക്കുന്നുണ്ടായിരുന്നു... ഞാനവരുടെ സംസാരം തീരും വരെ അവിടെ തന്നെ wait ചെയ്തു... ഒടുവിൽ എല്ലാം കഴിഞ്ഞ് ഞങ്ങള് കോളേജിലെ യൂണിറ്റ് കമ്മിറ്റി റൂമിൽ ചെന്നു നിന്നു... അവിടെ ഡസ്കിൽ നിറയെ പല വലിപ്പത്തിലുള്ള ആലിലകൾ അലങ്കോലമായി വാരിവിതറിയിട്ടിരിക്ക്യായിരുന്നു.... സഖാവ് അതിൽ നിന്നും ഒരെണ്ണം എടുത്ത് എന്റെ നേർക്ക് നീട്ടി... ദേ ഇതിൽ ഓരോ candidates ന്റെയും പേരെഴുതിയ വയ്ക്കാമോ...

അതിന്റെ കൂടെ vote for----- എന്നുകൂടി എഴുതണം...!!! ഞാനതിനെല്ലാം തലയാട്ടി കേട്ടു... ദേ whitener...എഴുതിയ്ക്കോ...!! സഖാവ് ഒരു whitener എനിക്ക് നേരെ നീട്ടി തന്നു...എന്നിട്ട് മറ്റൊരു ആലില എടുത്ത് സഖാവും അതിലേക്ക് എഴുതാൻ തുടങ്ങി...തലചരിച്ച് പിടിച്ച് ഫുൾ concentration എഴുത്തിലേക്ക് കൊടുത്തായിരുന്നു സഖാവിന്റെ ഇരുപ്പ്....ഞാനും പിന്നെ അധികം mind ആക്കാൻ പോവാതെ എഴുതാൻ തുടങ്ങി... ഈ ക്യാമ്പസിലെ ഏറ്റവും ജാഡയുള്ള ആളാണോ നീലാംബരി ഞാൻ....??? സഖാവിന്റെ ചോദ്യം കേട്ട് എഴുത്തിക്കോണ്ടിരുന്ന ഞാൻ ഒരു ഞെട്ടലോടെ എഴുത്ത് നിർത്തി... സഖാവിനെ നോക്കിയപ്പോ ആ ചോദ്യം ചോദിച്ചത് ഞാനേ അല്ല എന്ന മട്ടിലൊരു ഇരുപ്പും.. ഞാൻ സഖാവിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നതും സഖാവ് എഴുതുന്നത് നിർത്തി എന്റെ നേർക്ക് ലുക്ക് വിട്ടു... ഞാൻ ചോദിച്ചതിന്റെ ഉത്തരം കിട്ടീല്ല....!!! എനിക്ക് അത്രയും ജാഡയുണ്ടോ...??? സഖാവിന്റെ കണ്ണുകൾ എന്റെ മുഖത്തേക്ക് ഉറ്റുനോക്കുകയായിരുന്നു... അതിനെ നേരിടാനാവാതെ ഞാൻ മുഖം തിരിച്ചു.... ഞാൻ ചോദിച്ചതിന്റെ ഉത്തരം കിട്ടീല്ല....!!! എനിക്ക് അത്രയും ജാഡയുണ്ടോ...??? ..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story