ക്യാമ്പസിലെ ചെഗുവേര: ഭാഗം 24

campasilechekuvera

രചന: മിഖായേൽ

സഖാവിന്റെ കണ്ണുകൾ എന്റെ മുഖത്തേക്ക് ഉറ്റുനോക്കുകയായിരുന്നു... അതിനെ നേരിടാനാവാതെ ഞാൻ മുഖം തിരിച്ചു.... ഞാൻ.. അങ്ങനെ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല... എന്നോട് ഇതുവരെയും അങ്ങനെ മിണ്ടീട്ടൊന്നും ഇല്ലല്ലോ...ആകെ വഴക്ക് പറയാൻ മാത്രം... ബാക്കിയുള്ള എല്ലാവരുമായും നല്ല കമ്പനിയായി... അതുകൊണ്ട് വെറുതെ പറഞ്ഞൂന്നേയുള്ളൂ... അത് മനസിലായി... വെറുതെ ആണെന്ന്...!!! പറഞ്ഞത് ജാഡയാണെന്ന് മാത്രമല്ലാന്ന് എനിക്കറിയാം... പിന്നെ മിണ്ടാതിരിന്നൂന്ന് പറഞ്ഞത്....നമ്മള് തമ്മില് അധികം പരിചയം ഇല്ലല്ലോ നീലാംബരി... പിന്നെ എങ്ങനെയാ വളരേ friendly ആയി മിണ്ടുന്നേ...!!!ആകെ ഇത്തിരി പരിചയമായി വരുന്നത് ഈ ഇലക്ഷൻ കാരണവും... അപ്പോ ചേട്ടന് ഒരുപാട് പരിചയം ഉള്ളോണ്ടാണോ ഋതു ചേച്ചിയോട് മാത്രം മിണ്ടുന്നത്.... ഡിപ്പാർട്ട്മെന്റിൽ എല്ലാവരും പറയുന്നത് പോലെ നിങ്ങള് തമ്മിൽ ശരിയ്ക്കും ഇഷ്ടത്തിലാണോ...?? അത് കേട്ടതും സഖാവ് എന്നെ കലിപ്പിച്ചൊന്ന് ചോദിച്ചു...

ഒരാണും പെണ്ണും തമ്മിൽ മിണ്ടിയാൽ ഉടനെ അവിടെ പ്രേമം മാത്രേ ഉണ്ടാവൂ...എന്താ ആണിനും പെണ്ണിനും നല്ല friends ആയി ഇരിക്കാൻ പറ്റില്ലേ...??? ഞാനതു കേട്ട് ആദ്യമൊന്ന് പേടിച്ചെങ്കിലും അത് മുഖത്ത് കാണിച്ചില്ല...!!! ഇതൊക്കെ എല്ലാവരും ആദ്യമാദ്യം പറയുന്ന സ്ഥിരം ഡയലോഗ് ആണ്...നല്ല friends ആയാൽ പിന്നെ അവർക്ക് നല്ല ജീവിത പങ്കാളികളും ആവാല്ലോ..!!! അതുകൊണ്ടല്ലേ ദേവേട്ടന്റെ കാര്യങ്ങളിൽ ഇടപെടാൻ ആ ചേച്ചിയ്ക്ക് അത്രയും സ്വാതന്ത്ര്യം കൊടുക്കുന്നത്.... എത്രയും സ്വാതന്ത്ര്യം നല്കുന്നൂന്നാ നീ ഈ പറഞ്ഞു വരുന്നത്...ഋതു എന്റെ ആരാണെന്ന് എനിക്കും അവൾക്കും അറിയാം... അതിന്റെ സത്യാവസ്ഥ നിന്നെ ബോധ്യപ്പെടുത്താനും വേണ്ടിയുള്ള പരിചയമോ ബന്ധമോ നമ്മൾ തമ്മിലില്ല നീലാംബരി... പിന്നെ വെറുതെ സംസാരിച്ചു സമയം കളയുന്നതെന്തിനാ..??? സഖാവ് അല്പം ഗൗരവം കുറച്ച് പറഞ്ഞു നിർത്തി... ഞാൻ പിന്നെ ഒന്നും പറയാൻ നില്ക്കാതെ ആലിലകളിൽ എഴുതാൻ തുടങ്ങി...

എന്തൊക്കെയോ ഓർത്തിരുന്ന് ഒരെണ്ണത്തിൽ ഓർക്കാപ്പുറത്ത് ദേവഘോഷ് എന്നും നീലാംബരീന്നും അറിയാതെ എഴുതിപ്പോയി... അത് വായിച്ചെടുത്തതും വിരലുകൾ അറിയാതെ വിറയ്ക്കാൻ തുടങ്ങി.. ഒരുപാട് തവണ മായ്ച്ചെടുക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല... ഒടുക്കം ഞാനത് മുന്താണി തുമ്പിൽ മറച്ച് വച്ച് സഖാവിന്റെ മുഖത്തേക്ക് പാളി നോക്കി...ആളത് ശ്രദ്ധിക്കാഞ്ഞത് കൊണ്ട് ഞാൻ സേഫായി...!!! സ്റ്റെഫിൻ വോട്ടിന് നില്ക്കാൻ തുടങ്ങിയതായിരുന്നു...നീയാണ് arts എന്നറിഞ്ഞപ്പോ അവൻ പിന്മാറി..അറിഞ്ഞിരുന്നോ അത്....!!!! ഞാനതു കേട്ട് അമ്പരപ്പോടെ സഖാവിന്റെ മുഖത്തേക്ക്നോക്കി... ഇല്ല....ഞാനറിഞ്ഞിട്ടില്ല ഇത്...അവൻ... അവനെന്നോട് പറഞ്ഞിട്ടുമില്ല... നോമിനേഷൻ കൊടുത്തൂന്ന് പോലും....!!! നോമിനേഷൻ വെറുതെ ഒരു പേരിന് വേണ്ടി കൊടുത്തതാ...അവനെ വോട്ടിന് നിർത്താനൊന്നും തീരുമാനം ഇല്ലായിരുന്നു... പക്ഷേ അവന്റെ വല്യപ്പച്ചനും പിന്നെ അല്ലറചില്ലറ ബന്ധുക്കളും വലതിന്റെ കുറച്ചു പേര് കേട്ട രാഷ്ട്രീയ നേതാക്കളാ....ആ ലേബലിന്റെ പുറത്താ മുസാഫിറും ഗ്യാങും അവനെ നിർത്താൻ തീരുമാനിച്ചത്....

അപ്പോഴേക്കും നീ candidate ആയികഴിഞ്ഞു... അതുകൊണ്ട് അവനൊഴിഞ്ഞു...!!! ഞാൻ കരുതി നീ അവനോട് പറഞ്ഞിട്ടുണ്ടാവുംന്ന്.... സഖാവിന്റെ നോട്ടം എന്റെ മുഖത്തേക്ക് തന്നെയായിരുന്നു... എനിക്ക് അത്രയും കേട്ടതും ഉള്ളിലൂറിയ സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല...ഏതു നേരവും ദേവേട്ടന് വേണ്ടി മാത്രം തുടിച്ച എന്റെ ഹൃദയത്തെ ആഴത്തിൽ കുത്തി നോവിയ്ക്കും പോലെയായിരുന്നു ആ വാക്കുകൾ..... ഞാനെന്തിനാ പറയുന്നേ...അതിനും വേണ്ടി അവനും ഞാനും തമ്മിൽ പ്രത്യേകിച്ച് ഒരു ബന്ധവുമില്ല....!!! അവനെന്റെ നല്ലൊരു ഫ്രണ്ട് മാത്രമാണ്....!!! അതിനപ്പുറം അവന്റെ കാര്യത്തിൽ ഇടപെടാൻ ഞാൻ ശ്രമിച്ചിട്ടില്ല...എന്റെ കാര്യങ്ങളിൽ ഇടപെടാൻ അനുവദിച്ചിട്ടുമില്ല.... പിന്നെ നേരത്തെ പറഞ്ഞതോ നല്ല friends ന് ഭാവിയിൽ നല്ല ജീവിത പങ്കാളികളാകാൻ കഴിയുംന്ന്... എന്താ ആ നിബന്ധനകൾ എന്റെ കാര്യത്തിൽ മാത്രമേ ബാധകമുള്ളോ...!!! കണ്ണ് നിറഞ്ഞുവെങ്കിലും അതിനെ സഖാവിൽ നിന്നും മറച്ചു പിടിയ്ക്കാൻ ഞാൻ കഴിവതും ശ്രമിച്ചിരുന്നു...കൺകോണിൽ നിന്നും അവയെ തുടച്ചു മാറ്റി ഞാനാ മുഖത്തേക്ക് നോക്കി...

ഞാൻ പറഞ്ഞതിൽ വലിയ തെറ്റുള്ളതായി എനിക്ക് തോന്നുന്നില്ല...നല്ല friends ന് നല്ല ജീവിത പങ്കാളികളായിരിക്കാൻ കഴിയും... പക്ഷേ സ്റ്റെഫിന്റെ കാര്യത്തിൽ അതങ്ങനെയല്ല...കാരണം അവനെന്നെ ആദ്യമായി പരിചയപ്പെടുന്ന സമയം മുതൽ ഒരു നല്ല friend ആയി അല്ല കണ്ടു തുടങ്ങിയത്.... അവനെന്നെ ശരിയ്ക്കും ഇഷ്ടാണ്....!!! സഖാവ് അതുകേട്ട് തിരിച്ചൊന്നും മിണ്ടാതെ ഞാൻ പറയുന്നതിൽ ശ്രദ്ധിച്ചിരിക്ക്യായിരുന്നു... എന്നോട് അവൻ അക്കാര്യം ഒരു തവണ പോലും തുറന്നു പറഞ്ഞിട്ടില്ല... പക്ഷേ എനിക്കറിയാം...അവന്റെ മനസിൽ അങ്ങനെയൊരു ഇഷ്ടമുണ്ടെന്ന്...അതവൻ ഇനി എപ്പോഴെങ്കിലും പറയാൻ സാധ്യതയുണ്ടോ എന്നും അറിയില്ല... കാരണം അവന്റെ ക്യാരക്ടർ അങ്ങനെയാണ്...അവൻ പലപ്പോഴും അതൊക്കെ എന്നോട് പറയാതെ പറയുന്നുണ്ട്...ഞാനതെല്ലാം മനപൂർവ്വം കണ്ടില്ലാന്ന് നടിയ്ക്കുന്നൂന്ന് മാത്രം....!! എന്തിനാ അങ്ങനെ അഭിനയിക്കുന്നേ... മറച്ചു വെച്ചിട്ട് എന്ത് കിട്ടാനാ...ഇഷ്ടാണെങ്കിൽ തുറന്നു പറയണം...!!!

അതിന് എനിക്ക് അങ്ങനെ ഒരിഷ്ടം അവനോട് തോന്നണ്ടേ..!!!എന്റെ കണ്ണിൽ അവനെ ഒരു നല്ല friend ആയി കാണാനേ കഴിയൂ...അതിനപ്പുറം ഒന്നിനും കഴിയില്ല....പിന്നെ ഒരിഷ്ടം.....❤️❤️❤️ അത് ഉള്ളിലുണ്ട്....പക്ഷേ ഇതുവരെയും തുറന്നു പറയാൻ കഴിഞ്ഞിട്ടില്ല.... എപ്പോഴും തോന്നും പറയണംന്ന്...!!! പക്ഷേ കഴിയുന്നില്ല.....!!! സഖാവ് അതുകേട്ട് എന്റെ മുഖത്തേക്ക് നോക്കി തന്നെ ഒന്ന് പുഞ്ചിരിച്ചു.... ശരിയ്ക്കും ആ പുഞ്ചിരിയുടെ അർത്ഥം മനസിലാകാതെ ഞാനാ മുഖത്തേക്ക് തന്നെ ആശ്ചര്യത്തോടെ നോക്കി ഇരുന്നു.... ഒരുപാട് എഴുതാനില്ലേ....പെട്ടന്നാവട്ടേ....!!! സഖാവിന് ശരിയ്ക്കും ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസിലായിട്ടാണോ അതോ.....🤔 ആ പുഞ്ചിരിയുടെ അർത്ഥം മനസിലാക്കാൻ കഴിയാതെ ഞാൻ വീണ്ടും പണി തുടർന്നു.. കുറേനേരം കഴിഞ്ഞപ്പോൾ ബാക്കിയുള്ള ചേട്ടന്മാരും ചേച്ചിമാരും കൂടെ വന്നതും എഴുത്ത് ആകെ ഉഷാറായി......എല്ലാം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ സമയം ഒരുപാട് കഴിഞ്ഞിരുന്നു.... പിന്നെ ബാക്കിയുള്ള ക്ലാസുകളിലും മറ്റുമായി ആകെ തിരക്കായി... ഉച്ചയ്ക്ക് ഫുഡ് പോലും നേരാംവണ്ണം കഴിയ്ക്കാൻ കഴിഞ്ഞില്ലാന്ന് വേണം പറയാൻ....

വോട്ട് ചോദ്യവും ക്യാമ്പെയ്നുമായി പിന്നെയുള്ള സമയമത്രയും ബിസിയായി.... അങ്ങനെ ഒരാഴ്ച നീണ്ട വോട്ട് പിടുത്തത്തിന് ശേഷം ആ ദിവസം വന്നെത്തി.... കലാശക്കൊട്ട്....!!! എല്ലാ ക്ലാസുകളിലും കയറിയിഴങ്ങി വോട്ടുറപ്പാക്കി ഭൂരിപക്ഷവും ഉറപ്പിച്ച് ഇലക്ഷനെ അഭിമുഖീകരിക്കാൻ തയ്യാറായി നിൽക്ക്വായിരുന്നു ഞങ്ങൾ..... ഇലക്ഷന് വേണ്ടിയുള്ള വോട്ട് ചോദിയ്ക്കൽ ട്രിക്കുകൾ എല്ലാം സഖാവിന്റെ വകയായിരുന്നു.... കലാശക്കൊട്ട് ദിവസമായതുകൊണ്ട് എല്ലാവരും white colour dress code ലാണ് ക്യാമ്പിലേക്ക് വന്നത്..... ഇലക്ഷൻ ചൂട് അതിന്റെ പാരമ്യത്തിൽ എത്തിയതുകൊണ്ട് ക്യാമ്പസിന്റെ ഓരോ കോണും അവസാന ഘട്ട വോട്ട് ചോദിയ്ക്കുന്നതിന്റെ തിരക്കിലായിരുന്നു..... നാനാഭാഗങ്ങളിലും പല പാർട്ടിക്കാരുടെ കൂട്ടങ്ങളും candidates നേയും കൊണ്ട് നിറഞ്ഞു... ഉച്ചയ്ക്ക് ശേഷം കലാശക്കൊട്ടിന്റെ പ്രോഗ്രാമുകൾ തകൃതിയായി നടത്താനായിരുന്നു തീരുമാനം.... കോളേജിലേക്ക് കാലെടുത്ത് വച്ചപ്പോഴേ ഗേറ്റിന് മുന്നിൽ പോലീസ് ജീപ്പും special ഇടിവണ്ടിയും നിരനിരയായി കിടപ്പുണ്ടായിരുന്നു......ഉച്ചവരെ ഞങ്ങള് candidates എല്ലാ students നേയും കണ്ട് വോട്ട് ചോദിച്ച് ഉറപ്പാക്കി....

അപ്പോഴേക്കും കോളേജിൽ red army ടെ നാസിക് ഡോലും ചെണ്ടമേളവും സ്പെഷ്യൽ JBL ഉം എല്ലാം എത്തിയിരുന്നു... ഓരോ പാർട്ടിയും അവർക്ക് യോജിച്ച songs JBL ൽ തകർത്തു... നാസിക് ഡോൽ ഞങ്ങടെ മാത്രം സ്പെഷ്യൽ ഐറ്റം ആയിരുന്നു....അത് നാല് പാടും മുഴങ്ങിയതും പ്രവർത്തകർ ഓരോരുത്തരായി സിന്ദൂരത്തിൽ മുങ്ങി കുളിച്ച് ഡാൻസ് ചെയ്യാൻ തുടങ്ങി....കൊടികളും തോരണങ്ങളും കാറ്റിൽ ഇളകിയാടി...മാവിന്റെ ചില്ലക്കൊമ്പുകളും ഇലകളും വർണ്ണക്കടലാസുകളും നിവർത്തി ഓരോരുത്തരും താളത്തിന് നൃത്തം വച്ചു കൊണ്ടിരുന്നു..... അതിന്റെ കൂടെ ചെണ്ടമേളം കൂടിയായതും...ഹോ.. ശരിയ്ക്കും ഒരു രക്ഷേം ഇല്ലാത്ത പോലെയായിരുന്നു....ആരായാലും ഒന്നു തുള്ളി പോകുന്ന മട്ടിലായിരുന്നു.... കൊട്ടിക്കലാശത്തിന് തുടക്കം കുറിച്ചു കൊണ്ട് ജിഷ്ണു ചേട്ടൻ തന്നെ വളരെ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു കൊടുത്തു....ആ മുദ്രാവാക്യം വിളിയ്ക്ക് ഇടംനല്കിക്കൊണ്ട് നാസിക് ഡോലും ചെണ്ടമേളവും കുറച്ചു നേരത്തേക്ക് ശാന്തമായി.....എല്ലാവരും അത് ഏറ്റുചൊല്ലുന്ന നിമിഷം അതേ താളത്തിൽ രണ്ടും ഒരു പോലെ കൊട്ടിക്കയറി....

എല്ലാ കൈകളും ഒരുപോലെ....ഒരേ താളത്തിൽ വായിലേക്ക് മുഷ്ടി ചുരുട്ടി ഉയർന്നു....ആ മുഷ്ടികളെല്ലാം ഒരു വിറയലോടെ ചലിയ്ക്കുന്നുണ്ടായാരുന്നു.... കോളേജിന്റെ കവാടത്തിന് മുന്നിൽ കൊട്ടിക്കലാശം ശരിയ്ക്കും കൊട്ടിക്കയറി..... എല്ലാവരും ഒരുതരം ആവേശ ലഹരിയിലായിരുന്നു.... അവിടെയുള്ള ആവേശപ്രകടനങ്ങൾ കെട്ടടങ്ങാതെ എല്ലാവരും ജാഥയായി ക്യാമ്പസിന് പുറത്തേക്കിറങ്ങി... പോലീസ് വാഹനങ്ങൾ ജാഥയ്ക്ക് അകമ്പടി നല്കി കൂടെയുണ്ടായിരുന്നു..ആവേശലഹലരിയിൽ വിളിച്ചു തീർത്ത മുദ്രാവാക്യങ്ങൾക്ക് കണക്കില്ലായിരുന്നു....ഡാൻസും പാട്ടും ബഹളവുമായി പ്രകടനം മെയിൻ റോഡിലൂടെ നഗരത്തിന്റെ തിരക്കിട്ട പാതയോരങ്ങളിലൂടെ കടന്നു പോയി.... ടി.വി ചാനലുകാരും ന്യൂസ് റിപ്പോർട്ടറന്മാരും ഞങ്ങളുടെ ന്യൂസ് കവർ ചെയ്യുന്നുണ്ടായിരുന്നു...വഴിയരികിൽ ഓരോ സംഘടനാ പ്രവർത്തകരും ഞങ്ങൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു സ്വീകരണം നല്കി... അതിനെയെല്ലാം ഏറ്റുവാങ്ങി പ്രകടനം ഒരു പ്രദക്ഷിണം തീർത്ത് തിരികെ കോളേജിലേക്ക് തന്നെ തിരിച്ചെത്തി..... അവിടെ എത്തി ആവേശമൊട്ടും ചോരാതെ കൊട്ടിക്കലാശം കൊട്ടിത്തിമിർക്ക്വായിരുന്നു...

പല താളങ്ങളിൽ വാദ്യങ്ങൾ മുറുകി....അവയുടെ ചടുലത ക്യാമ്പസാകെ പ്രകമ്പനം സൃഷ്ടിച്ചു കൊണ്ടിരുന്നു....എവിടെയും മിന്നിമറയുന്ന ചുവന്ന മുഖങ്ങൾ മാത്രം....ആവേശത്തിമിർപ്പിൽ സ്വയം പരിസരം പോലും മറന്നു പോയ നിമിഷങ്ങളായിരുന്നു.... കോളേജിൽ നിന്നും രാജശാസനം മുഴങ്ങിയതും അവസാന താളം വാദ്യങ്ങളിലേക്കടിച്ചു നിർത്തി ആഘോഷത്തിമിർപ്പിന് അവസാനം കുറിച്ചു.... അപ്പോഴേക്കും എല്ലാവരും ഒരുപോലെ തളർന്നിരുന്നു....ഹോളി പോലെ ദേഹമാസകലം ചുവപ്പ് പൂശി നിൽക്ക്വായിരുന്നു എല്ലാവരും.... അതിനിടയിൽ അല്പം ഭേദപ്പെട്ടു നിന്നത് സഖാവ് മാത്രമായിരുന്നു... ജിഷ്ണു ചേട്ടൻ തേച്ചുകൊടുത്ത കുറച്ചു ചായം മാത്രമേ ആ മുഖത്ത് ശേഷിച്ചിരുന്നുള്ളൂ....

എല്ലാം കഴിഞ്ഞ് മുണ്ടും മടക്കി കുത്തി എല്ലാവരുടേയും കൈയ്യിൽ നിന്നും കൊടി വാങ്ങി അടുക്കി വച്ചതും സഖാവായിരുന്നു.... പോരും മുമ്പ് പിറ്റേന്ന് നേരത്തെ കോളേജിൽ എത്തണം എന്ന സഖാവിന്റെ ഒരു നിർദ്ദേശവുമുണ്ടായിരുന്നു....നിശബ്ദ പ്രചരണമായി ഒന്നും നടത്താനില്ലാത്തതു കൊണ്ട് വീട്ടിലെത്തി ഫോൺ വിളിയിലൂടെയായിരുന്നു പിന്നെയുള്ള അവസാന ഘട്ട വോട്ട് ചോദിപ്പ്.... അങ്ങനെ എല്ലാ വോട്ടും ഉറപ്പാക്കി അന്നേ ദിവസം നേരത്തെ ഞാൻ കിടന്നു... പിറ്റേദിവസം അതിരാവിലെ അലാറത്തിന്റെ പോലും സഹായമില്ലാതെ ഞാൻ ചാടിപ്പിടഞ്ഞെഴുന്നേറ്റു..രാവിലെയുള്ള breakfast പോലും കഴിയ്ക്കാൻ നില്ക്കാതെ കോളേജിലേക്ക് ഒരോട്ടമായിരുന്നു...കാരണം അന്നായിരുന്നു എല്ലാവരും കാത്തിരുന്ന ആ ദിവസം....ഞങ്ങടെ ക്യാമ്പസ് ഇലക്ഷൻ.....🔥🔥🔥.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story